അടുക്കള

ചമ്മന്തി പലതരം

നീലാംബരി

പച്ചമാങ്ങച്ചമ്മ‌ന്തി
——————————————
പ‌ച്ചമാങ്ങാ – ഒന്ന്
പച്ചമുള‌ക് – നാല്
ചുവന്നുള്ളി – അഞ്ച്
തേങ്ങാ – അര‌മുറി ചിര‌കിയത്
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
മാങ്ങാ തൊലി ക‌ളഞ്ഞ് പൂളി, പച്ചമുള‌കും, ഉള്ളിയും ചേര്‍‌ത്ത് മിക്സിയിലിട്ട് അഞ്ച് സെക്കന്റ് അടിച്ചെടുക്കുക. വല്ലാതെ അര‌യരുത്. പിറകേ തേങ്ങയും ഉപ്പും ചേര്‍ത്ത് പതിന‌ഞ്ച് സെക്കന്റ് അടിച്ചെടുക്കുക. പിറകെ കറിവേപ്പി‌ല ചേര്‍ത്ത് അഞ്ചു സെക്കന്റ് അടിച്ചെടുക്കുക.

ഉപ്പുമാങ്ങച്ചമ്മ‌ന്തി
——————————————
ഉപ്പുമാങ്ങാ – ര‌ണ്ട്
പച്ചമുള‌ക് – നാല്
ചുവന്നുള്ളി – പത്തെണ്ണം
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്

ഉപ്പുമാങ്ങാ പൂളി, പച്ചമുള‌കും, ഉള്ളിയും ഉപ്പും ചേര്‍‌ത്ത് മിക്സിയിലിട്ട് അഞ്ച് സെക്കന്റ് അടിച്ചെടുക്കുക. വല്ലാതെ അര‌യരുത്. പിറകെ കറിവേപ്പി‌ല ചേര്‍ത്ത് അഞ്ചു സെക്കന്റ് അടിച്ചെടുക്കുക.

തേങ്ങാച്ച‌മ്മന്തി
——————————————
വാ‌ള‌‌ന്‍പുളി – ഇരുപത് ഗ്രാം
ഉണ‌ക്കമുളക് – നാല്
ചുവന്നുള്ളി – അഞ്ച്
തേങ്ങാ – അര‌മുറി ചിര‌കിയത്
ഉപ്പ് – പാകത്തിന്
കറിവേപ്പില -ഒരു തണ്ട്

വാള‌ന്‍പുളിയും, ഉണ‌ക്കമുള‌കും, ഉള്ളിയും ചേര്‍‌ത്ത് മിക്സിയിലിട്ട് അഞ്ച് സെക്കന്റ് അടിച്ചെടുക്കുക. വല്ലാതെ അര‌യരുത്. പിറകേ തേങ്ങയും ഉപ്പും ചേര്‍ത്ത് പതിന‌ഞ്ച് സെക്കന്റ് അടിച്ചെടുക്കുക. പിറകെ കറിവേപ്പി‌ല ചേര്‍ത്ത് അഞ്ചു സെക്കന്റ് അടിച്ചെടുക്കുക.

ചുട്ടരച്ച തേങ്ങാച്ച‌മ്മന്തി
——————————————
വാ‌ള‌‌ന്‍പുളി – ഇരുപത് ഗ്രാം
ഉണ‌ക്കമുളക് – നാല് (കമ്പിയില്‍ കുത്തി തീയില്‍ ചുട്ടത്)
ചുവന്നുള്ളി – അഞ്ച്
തേങ്ങാ – പൂളി അടുപ്പിലോ, ഗ്യാ‌സിലോ വെച്ച് ചുട്ടെടു‌ത്തത്
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്

തേങ്ങ പൂളി ചുട്ടത് കഷ്ണിച്ച് മിക്സിയിലിട്ട് മുപ്പത് സെക്കന്റ് അടിച്ചെടുക്കുക. പിറകേ വാള‌ന്‍പുളിയും, ഉണ‌ക്കമുള‌കു ചുട്ട‌തും, ഉള്ളിയും ഉപ്പും ചേര്‍‌ത്ത് മിക്സിയിലിട്ട് അഞ്ച് സെക്കന്റ് അടിച്ചെടുക്കുക. വല്ലാതെ അര‌യരുത്. പിറകെ കറിവേപ്പി‌ല ചേര്‍ത്ത് അഞ്ചു സെക്കന്റ് അടിച്ചെടുക്കുക.

ഉണ‌‌‌ക‌ച്ചെമ്മീന്‍‍ ചമ്മന്തി
——————————————
ഉണ‌‌‌ക‌ച്ചെമ്മീന്‍‍ – അന്‍പത് ഗ്രാം.
വാ‌ള‌‌ന്‍പുളി – ഇരുപത് ഗ്രാം
ഉണ‌ക്കമുളക് – നാല് (കമ്പിയില്‍ കുത്തി തീയില്‍ ചുട്ടത്)
ചുവന്നുള്ളി – അഞ്ച്
തേങ്ങാ – കാല്‍മുറി ചുര‌ണ്ടിയത്
ഉപ്പ് – പാകത്തിന് കറിവേപ്പില –

ഒരു തണ്ട് ഉണ‌‌‌ക‌ച്ചെമ്മീന്‍‍ ഒരു ചീന‌ച്ചട്ടിയിലിട്ട് ചുവക്കെ വറുത്ത് ഒരു പേപ്പറില്‍ ഇട്ട് ഒരു ഗ്ലാസ്സിന്റെ മൂടുകൊണ്ടോ ചിര‌ട്ടകൊണ്ടോ പതുക്കെ അമ‌ര്‍ത്തിപ്പൊടിച്ച് കൊമ്പോ വാലോ ഒക്കെ ഉണ്ടെങ്കില്‍ എടുത്തു ക‌ള‌യുക.മേല്പ്പറഞ്ഞതും വാള‌ന്‍പുളിയും, ഉണ‌ക്കമുള‌കും ഉള്ളിയും ചേര്‍‌ത്ത് പത്തു സെക്കന്റ് അടിച്ചെടുക്കുക. പിറകേ തേങ്ങയും ഉപ്പും ചേര്‍ത്ത് പത്ത് സെക്കന്റ് അടിച്ചെടുക്കുക. പിറകെ കറിവേപ്പി‌ല ചേര്‍ത്ത് അഞ്ചു സെക്കന്റ് അടിച്ചെടുക്കുക

about a week ago · Mark as irrelevant · Report · Delete Post

5 പ്രതികരണങ്ങള്‍ to “അടുക്കള”


  1. 2 അന്യന്‍ ഒക്ടോബര്‍ 24, 2010 -ല്‍ 2:37 am

    നല്ല ചമ്മന്തികള്‍, പച്ച മാങ്ങ ചമ്മന്തി ട്രൈ ചെയ്തു… നല്ല സ്വാദ്.

  2. 3 സതീശന്‍ പുതുമന ഒക്ടോബര്‍ 31, 2010 -ല്‍ 2:49 pm

    വായിക്കാന്‍ തന്നെ നല്ല സ്വാദ് –

  3. 4 ജെ പി വെട്ടിയാട്ടില്‍ നവംബര്‍ 2, 2010 -ല്‍ 4:52 pm

    ചമ്മന്തി റസീപ്പി കൊള്ളാം.
    തേങ്ങാച്ചമ്മന്തി പാറുകുട്ടിയെ കൊണ്ട് ഉണ്ടാക്കിച്ചു. പക്ഷെ എനിക്ക് കുറച്ചേ കിട്ടിയുള്ളൂ. എന്നിട്ട് പറഞ്ഞു എന്റെ വീട്ടുകാരിയെക്കൊണ്ട് ഉണ്ടാക്കി കഴിച്ചോളാന്.

    ഞാന് ഇന്ന് വൈകിട്ട് ഉണ്ടാക്കി. എവിടേയോ ഒരു പന്തി കേട്. നാളെ കാലത്ത് വീണ്ടും ഉണ്ടാക്കാന് പോകുന്നു.

    കൂടുതല് വിഭവങ്ങള് ഈ പംക്തിയില് പ്രതീക്ഷിക്കാമല്ലോ?

    സ്നേഹത്തോടെ
    ജെ പി വെട്ടിയാട്ടില് – തൃശ്ശിവപേരൂര്


  1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക്ഒക്ടോബര്‍ 21, 2010 -ല്‍ 3:51 pm

ഒരു അഭിപ്രായം ഇടൂ