കേട്ടാല്‍ മാത്രം മതിയോ ? ഒന്ന് കേള്‍പിച്ചു കൊടുത്തൂടെ ?

വിജയ്‌ ജോസ്

ഒരു ലൈന്മാന്‍ ഭാസ്കരെട്ടനുണ്ട് വയ്പിനില്‍.
ഒരിക്കല്‍ പണിക്കിടെ പോസ്റ്റില്‍ നിന്ന് താഴെ വീണ് കേള്‍വി പൂര്‍ണ്ണമായും നഷ്ടപെട്ടു.
അയാള്‍ പറഞ്ഞത് ഓര്‍ക്കുന്നു.
“ശ്മശാനത്തില്‍ ജീവിക്കുന്നത് പോലെ
ഒരു അനക്കം പോലുമില്ല,
ഈ ലോകത്തില്‍ നിന്നേ ഒറ്റപെട്ടു പോയി”

ശബ്ദമില്ലാത്ത ലോകം.
ഒന്നാലോചിച്ചു നോക്കാമോ ?

ഇന്ത്യയില്‍ മൂന്നു കോടി ജനങ്ങള്‍ക്ക്‌ ജന്മനാ ബധിരത ഉണ്ട്.
അതില്‍ അന്‍പതിനായിരം കേരളത്തിലാണ്.
ബധിരരുടെ ക്ഷേമത്തിനായി സര്കാരും, അധികാരികളും,
സന്നദ്ധ സേവാ സംഘങ്ങളും ഒരുപാട് പ്രവര്‍ത്തിക്കുന്നുണ്ട്.
ബധിരര്കായുള്ള സ്പെഷല്‍ സ്കൂളുകള്‍ ഉദാഹരണം.
കോടിക്കണക്കിന് സര്‍ക്കാര്‍, വിദേശ, സ്വദേശ ഫണ്ടുകള്‍
ഇവരുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്നുണ്ട്.
എന്നാല്‍ മറ്റുള്ള കുട്ടികള്കൊപ്പം
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങി ചെല്ലാന്‍
ഈ വിദ്യാഭ്യാസം കൊണ്ട് മാത്രം ഇവര്‍ പ്രാപ്തരാവുമോ ?

അവരുടെ ഒറ്റപ്പെടലിനുള്ള ഏക പരിഹാരം ബധിരത മാറ്റുക എന്നുള്ളതാണ്.
കുട്ടികളിലുള്ള ബധിരത നാല് വയസ്സിനുള്ളില്‍ തിരിച്ചറിഞ്ഞാല്‍,
“കൊക്ളിയര്‍ ഇമ്പ്ലാന്റ്” എന്ന ശസ്ത്രക്രിയ വഴി അവര്‍ക്ക്
ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധാരണ കുട്ടികളെ പോലെ കേള്‍കാന്‍ സാധിക്കും.
കൊക്ളിയര്‍ ഉപകരണത്തിന് രണ്ടു ഭാഗങ്ങളുണ്ട്.
ഒന്ന് ചെവിക്കു പിറകിലും, മറ്റൊന്ന് തലയ്കകത്തും ശസ്ത്രക്രിയ വഴി ഘടിപ്പിക്കും.
ശബ്ദ വീചികളെ ഡിജിറ്റലായി മാറ്റി കൊക്ളിയര്‍ ഇമ്പ്ലാന്റ് തലച്ചോറിലെത്തിക്കുന്നു.
അത് വഴി കേള്‍വി ലഭിക്കുന്നു.

http://www.nidcd.nih.gov/health/hearing/coch.asp

ഇവിടെ എന്ത് കൊണ്ട് ആരും ഈ ശസ്ത്രക്രിയയെ പറ്റി ബോധവാന്മാരല്ല ?
പണം തന്നെ കാര്യം.
ഈ ഉപകരണം ഇന്ത്യയിലില്ല, വിദേശം കനിയണം.
ഇന്ത്യയില്‍ ഈ ശസ്ത്രക്രിയക്ക് മൊത്തം ചെലവ് വരുന്നത് ഏഴു ലക്ഷം !
പാവപെട്ടവര്‍ പിന്നെങ്ങനെ കേള്‍ക്കും ?

ഒരിക്കല്‍ ഒരു കൂട്ടം, സംഭവത്തിന്റെ വാലില്‍ പിടിച്ചു പിറകെ പോയി !
കൊടും ഗവേഷണം.
ഉപകരണം നല്‍കുന്ന കമ്പനി, ഇവിടുള്ള ഏജന്റുകള്‍, യഥാര്‍ത്ഥ വില, വിറ്റ വില,
ഹോസ്പിറ്റല്‍ ചാര്‍ജ്ജ്, ഡോക്ടര്‍ കമ്മീഷന്‍, സര്‍ജ്ജറി ഫീ, ലാഭം എല്ലാം പൊക്കി !
ഇതെല്ലാം അറിഞ്ഞു വെച്ച് വിലപേശല്‍ ആരംഭിച്ചു.
രണ്ടു മാസം കൊണ്ട് കുറഞ്ഞത്‌ രണ്ടു ലക്ഷം രൂപ.
ഇപ്പോള്‍ കൊക്ളിയര്‍ ഇമ്പ്ലാന്റ് സര്‍ജറിക്ക് കേരളത്തില്‍ അഞ്ചു ലക്ഷം.
ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവ്.

അപ്പോള്‍ ഗവന്മെന്റ്റ് ഇടപെട്ടാലോ ?
മുഴുവന്‍ ബധിരതയും നിഷ്പ്രയാസം തുടച്ചു നീക്കാന്‍ കഴിയും.
ബധിരര്കായി ഇപ്പൊ ചിലവഴിക്കുന്ന തുകയുടെ നേര്‍ പകുതി മതി,
പാവപെട്ട കുട്ടികള്‍ക്ക് മുഴുവന്‍ സൌജന്യ ശസ്ത്രക്രിയ നടത്താം.

ഇനി അതിനായി കാത്തിരിക്കാം.
തല്‍കാല ആശ്വാസത്തിനായി, യേശുദാസിന്റെ നേതൃത്വത്തില്‍ “ഹൃദയതരംഗം” പദ്ധതി ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബധിരരായ കുട്ടികളുടെ,
ശസ്ത്രക്രിയയ്ക് ഒരു കൈത്താങ്ങ്‌ .

www.hridayatharangam.com

നിങ്ങള്ക്ക് ചുറ്റും പാവപെട്ട ബധിരരായ കുട്ടികളുണ്ടെങ്കില്‍ അറിയിക്കുക.
നമുക്ക് നഷ്ടപെടാന്‍ ഒന്നുമില്ല, കൊടുക്കാന്‍ അവര്കൊരു ലോകം,
ഒന്ന് ശ്രമിച്ചു നോക്കാം !

3 പ്രതികരണങ്ങള്‍ to “കേട്ടാല്‍ മാത്രം മതിയോ ? ഒന്ന് കേള്‍പിച്ചു കൊടുത്തൂടെ ?”


  1. 2 Sreejith K ഒക്ടോബര്‍ 7, 2010 -ല്‍ 6:33 am

    നന്ദി വിജയ്‌ ….ഇത്രയും നല്ല ഒരു കാര്യം പങ്കുവെച്ചതിന് …..

  2. 3 SUDHEESH ഒക്ടോബര്‍ 9, 2010 -ല്‍ 4:46 pm

    കേള്‍ക്കുന്നു ……….THANX


ഒരു അഭിപ്രായം ഇടൂ