മാക്കാച്ചി

k

a

v

i

t

haപി.എ. അനിഷ്

പെട്രോമാക്സിന്റെ
ന്‌ലാവെട്ടത്തില്‍
തോളത്തിട്ട ചാക്കുമായ്‌
വയല്‍വരമ്പിലൂടെ
പോകുന്നതുകാണാം

മഴവെള്ളമെഴുതിയ
പുല്ലുകള്‍ക്കിടയില്‍
പതുങ്ങിയിരിക്കുന്നവയെപ്പിടിച്ച്‌
ചാക്കിലിടും

കതിരിടാറായ
നെല്ലിനടിയിലൂടെ
വെള്ളത്തിലേയ്ക്കൂളിയിടും
ഞണ്ടുകള്‍

രാവെളിച്ചത്തിലേക്ക്‌
പൊന്തിവന്ന വരാലുകള്‍
ഒരു പുളച്ചിലിലപ്രത്യക്ഷമാകും

തെങ്ങുവരമ്പിലെ
അരണ്ട മൂകതയില്‍
കൂമന്റെ മൂളലുറഞ്ഞു പോകും

പൊടുന്നനെയൊരു തവള
പൊത്തിപ്പിടിക്കാനാഞ്ഞ കൈയില്‍
കൊത്തിയതും
കഴായില്‍വീണുടഞ്ഞ്‌
നിലാവു കെട്ടു

പിറ്റേന്ന്‌
തുറിച്ച നോട്ടത്തിൽ
കൊഴുത്തൊരു മാക്കാച്ചിത്തവള
കുളക്കരയിലിരിക്കുന്നതു കണ്ട്‌
കുട്ടികൾ കൂവി വിളിച്ചു
`ദേ സുലൈമാൻ തവള`

0 പ്രതികരണങ്ങള്‍ to “മാക്കാച്ചി”



  1. ഒരു അഭിപ്രായം ഇടൂ

ഒരു അഭിപ്രായം ഇടൂ