യതി അഥവാ വിരാമം

c

i

n

e

m

a

 

സതീഷ് കുമാര്‍


മനുഷ്യചരിത്രം സാമ്പത്തിക മാന്ദ്യം എന്ന വഴിത്തിരിവില്‍ എത്തിനില്ക്കുമ്പോള്‍ ചലനചിത്രം എന്ന ആശയവിനിമയ മാധ്യമത്തെ ഉപയോഗിച്ച് സമകാലിക സത്യങ്ങളെ പ്രതിഫലിപ്പിക്കുവാനുള്ള എളിയ ശ്രമമാണു \’യതി\’ . സിനിമ എന്ന കലാരൂപം അതിന്റെ വ്യാകരണനിബന്ധനകളില്‍ നിന്നും സൌന്ദര്യശാസ്ത്രനിയമങ്ങളില്‍ നിന്നും ലാഭനഷ്ടകണക്കുകളില്‍ നിന്നും മോചിതമാവുമ്പോഴേ സമൂഹികമായ ഇടപെടല്‍ ക്രിയാത്മകമായി നടക്കുകയുള്ളൂ. സമീപ കാലത്തെ സാങ്കേതിക മേഖലയിലുണ്ടായ വന്‍ കുതിച്ചുചാട്ടം സിനിമാനിര്‍മ്മാണത്തിനെ ജനാധിപത്യവല്ക്കരിച്ചിട്ടുണ്ട്. കാഴ്ചകളുടെ നിരന്തരമായ ഒഴുക്കില്‍ നിന്നും മാറി നിന്ന് കാര്യവും കാരണങ്ങളും അന്വേഷിക്കാനുള്ള ക്ഷമയും ഭാവനയുടെ അപരിമിതമായ നിക്ഷേപവും മാത്രമായിരുന്നു ഈ സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങിതിരിക്കുമ്പോള്‍ കൈമുതലായുണ്ടായിരുന്നത്.

യതി അഥവാ വിരാമം :  ജീവിതത്തെ രണ്ട് പ്രതിസന്ധികള്‍ക്കിടയിലെ ഒരു യതിയില്‍ നിന്നും വീക്ഷിക്കുന്ന രീതിയിലാണു രൂപകല്പന ചെയ്തിരിക്കുന്നത്. നായകന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന രണ്ട് പ്രതി സന്ധികള്‍ അവയ്ക്കിടയി‍ മനുഷ്യ ജീവിതത്തെ ഒരു പടികൂടി അടുത്തറിയാന്‍ നടത്തുന്ന ശ്രമം.
സാമ്പത്തികമാന്ദ്യം ലോകശ്രദ്ധ ആകര്‍ഷിച്ച 2008-ന്റെ അവസാനം മുതല്‍ സിനിമയുടെ ജോലികള്‍ ആരംഭിച്ചു. നിരന്തരമായ ചര്‍ച്ചകളുടെയും അന്വേഷണങ്ങളുടെയും കൂട്ടായ്മയുടേയും ആകെത്തുകയാകുന്നു ‘യതി’. തികച്ചും വ്യക്തിപരമായ ആശങ്കകളും വ്യാകുലതകളും പൊതുസമൂഹത്തിന്റെ തുറന്ന ചര്‍ച്ചക്കായി സമര്‍പ്പിക്കുമ്പോള്‍ മനുഷ്യവര്‍ഗത്തിന്റെ നാളിതുവരെയുള്ള ചിന്താധാരകള്‍ ഒരു തിരക്കഥയ്ക്ക് അനുയോജ്യമാം വിധം സന്നിവേശിപ്പിച്ചിരിക്കുന്നു.
സാമ്പത്തിക മാന്ദ്യം എന്നില്‍ വ്യക്തിപരമായി ഉണ്ടാക്കിയ ഭയമാണു ഈ സിനിമയുടെ ബീജം . പേടിയെ നേരിടുവാന്‍ ഇതെപറ്റി കൂടുതല്‍ അറിയുക എന്നതാണെന്നും ക്രിയാത്മകമായി ഒരു ഡോക്കുമെന്ററി ചെയ്യാം എന്ന് ആലോചിച്ചാണ്‌ കൂട്ടുകാരുമായുള്ള നിരന്തര ചര്‍ച്ചകള്‍ ഒരു യഥാര്ത്ഥ സംഭവത്തില്‍ കൊണ്ടെത്തിച്ചു. മോശം കടം കുന്നു കൂടിയ ഒരു ബാങ്ക് സ്വന്തം ജീവനക്കാരെ പിരിച്ചുവിടുവാന്‍ ഒരാളെ നിയമിക്കുന്നു. ചെയ്യുന്ന തൊഴില്‍ ഒരാളുടെ നിലനില്പ്പിന്റെ ഏകമാത്രമായ ആധാരമാകുന്ന പ്രവാസഭൂമിയില്‍ മറ്റൊരുവനെ തൊഴിലില്‍ നിന്നും പുറത്താക്കുന്ന ആളെ അഭിനവ ആരാച്ചാര്‍ക്ക് തുല്യമായി ആരോപിച്ചിരിക്കുന്നു. ഇത് ഒരു വ്യക്തിയില്‍ ഉണ്ടാക്കിയേക്കാവുന്ന സംഘര്‍ഷങ്ങള്‍ ഒരു കഥാ ചിത്രത്തിനുള്ള സാദ്ധ്യത നല്കി.

സ്വതന്ത്ര കമ്പോളത്തിന്റെയും അതിവേഗ വികസനത്തിന്റെയും ഉത്തമ ഉദാഹരണമായി എന്നും മലയാളി ബഹുമാനിക്കുന്ന ഗള്‍ഫിനെ ഈ ചിത്രത്തിന്റെ പശ്ചാത്തലമാക്കിയിരിക്കുന്നു. മുതലാളിത്ത സമ്പദ് വ്യവസ്ഥിതി ഇന്നു നേരിടുന്ന വെല്ലുവിളി ദൃശ്യവല്ക്കരിക്കാന്‍ ഇതിലും നല്ലൊരു പശ്ചാത്തലം ഇല്ല തന്നെ. സാമ്പത്തിക പ്രതിസന്ധിയെ ഒരു കുടുംബത്തില്‍ നടക്കുന്ന കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ ഉപമിച്ചിരിക്കുന്നു.
ചിത്രത്തിന്റെ അദ്ധ്യാത്മിക തലത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ ദൈവദശകം എന്ന ബാലസാഹിത്യ കൃതി ചര്‍ച്ച ചെയ്യുന്നുണ്ട്.ഓരോ സമൂഹവും അതിന്നനുയോജ്യമായ വിപ്ലവമാര്‍ഗം സ്വീകരിക്കണമെന്നുള്ള മാര്‍ക്സിയന്‍ disclaimer, ഭാരതത്തിനു വര്ഗ്ഗസമരത്തേക്കാള്‍ കൂടുതല്‍ അനുയോജ്യം ജാതിസമരമായിരിക്കും എന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ M.N.റോയിയുടെ നിലപാടും കൂട്ടിവായിക്കുമ്പോള്‍ ഒരു പക്ഷേ ഇന്ത്യയില്‍ സം ഭവിക്കേണ്ടിയിരുന്ന വിപ്ലവമാതൃക ശ്രീനാരായണഗുരുവിന്റെ സമരമാര്‍ഗ്ഗമായിരുന്നിരിക്കണം. കേരള സമൂഹത്തിന്റെ ബൌദ്ധിക മണ്ഡലത്തെ ശരാശരി ഇന്ത്യയില്‍ നിന്നും മുന്നോട്ടുനയിച്ചതും ഇത്തരം വിപ്ലവങ്ങളായിരിക്കാം. മുതലാത്തസമ്പദ്വ്യവസ്ഥിതിയുടെ നാശത്തിനുശേഷം ഉടലെടുക്കുന്ന കൂട്ടായ്മയില്‍ അധിഷ്ഠിതമായ സമൂഹമെന്ന കമ്മ്യൂണിസ്റ്റ് സ്വപ്നത്തിന്റെ ആത്മാവായി ശ്രീ നാരായണ ദര്‍ശനം ഉതകുമോ?

അദ്വൈത ദര്‍ശനം വിവരിക്കുമ്പോള്‍ ഒരു നവ ഹൈന്ദവ ആശയവാദിയായി മുദ്രകുത്തപ്പെടുവാനുള്ള സാദ്ധ്യത എന്നെ ഭയപ്പെടുത്തിയിരുന്നു. അതിനാല്‍ ദൈവദശകം വിശദീകരിക്കുവാന്‍ മിസ്റ്റിക്ക് സ്വഭാവമുള്ള സൂഫി സന്യാസിയെ ഏല്പ്പിച്ചു. ദൈവദശകം സൂഫി സംഗീതത്തില്‍ ചിട്ടപ്പെടുത്തി. ഇതിനു നിമിത്തമാകുന്ന ആദ്ധ്യാത്മിക ചൂതാട്ടം നടത്തിപ്പുകാരായി ബുദ്ധധര്‍മ്മ സഭയേയും ഏല്പ്പിച്ചു. സാര്‍ വ്വലൌകീകമായ മനുഷ്യ വ്യഥകള്‍ ഒരു മതത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റേയൊ കണ്‍പടങ്ങളാല്‍ മൂടപ്പെടല്ലെ എന്ന ആഗ്രഹമുണ്ടായിരുന്നു.

7 Responses to “യതി അഥവാ വിരാമം”


 1. 1 സതീശന്‍ പുതുമന ഒക്ടോബര്‍ 26, 2010 -ല്‍ 8:51 am

  സതീഷ്‌,അത്രയും വായിച്ചു-മനസ്സിലാക്കി -മുഖവുരയുടെ മുഖവുരയേ ആയുള്ളൂ-ശേഷം ഭാഗങ്ങളും,വരാനിരിക്കുന്ന ലക്കങ്ങളില്‍,ഇത്ര തന്നെ വിശദമായി പ്രതീക്ഷിക്കട്ടെ-

 2. 3 pl lathika ഒക്ടോബര്‍ 28, 2010 -ല്‍ 10:15 am

  .യതിയുടെ പിന്നിലെ involvement മനസ്സിലാവുന്നു.സതീഷ്‌ നേരത്തെ സൂചിപ്പിച്ചത് പോലെ തിരക്കഥ പ്രസിധീകരികു….

 3. 6 എം ജി ശശിധരന്‍ നവംബര്‍ 1, 2010 -ല്‍ 2:23 am

  ദൈവദശകം തെ ഒരു ബാലസാഹിത്യ കൃതി എന്നുവിശേഷിപ്പിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ആലുവയിലെ സംസ്ക്രുതപാടശാലയിലെ കുട്ടികള്‍ക്കുവേണ്ടി എഴുതിയതാണെങ്കിലും ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഈ കൃതി. ഇത് വളരെ ഗഹനമാണ്. കൂടാതെ എല്ലാ വീടുകളിലും സന്ധ്യാവേളയില്‍ ചൊല്ലണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു

  Expect more from you.

  Any CD available to be sent to me?

  With love
  എം ജി ശശിധരന്‍

 4. 7 KANNAN VAYAKKATTIL നവംബര്‍ 11, 2010 -ല്‍ 2:58 pm

  DEAR SATHEESH,

  IT SHOULD BE TELECASTED ON GURUJAYANTHI, THROU-OUT THE WORLD.

  ESPECIALY AT THIS GLOBAL RECESSION.

  THANK YOU.

  BEST REGARDS
  KANNAN


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: