വാസനയുടെ ബാക്കിപത്രം

അടുക്കുവീട്ടിലെത്തുറസ്സുകൾ
തുറസ്സിലാകാശത്തടവുതുണ്ടുകൾ
തടവറ തകർത്തടിയിലേ-
യ്ക്കൊന്നാം നിലയിലേ
യ്ക്കമ്മമടിയിലേക്കൊരു
മണമില്ലാപ്പക്ഷി വിരുന്നു പോകുന്നു

അടുക്കളയ്ക്കുള്ളു പുകയുന്നു തീയിൽ
പരിപ്പുപാത്രത്തിന്നടികരിയുന്നു
വിശന്ന കണ്ണുകൾ നിറയുന്നു മുന്നിൽ
വിളമ്പുകിണ്ണങ്ങളൊഴിഞ്ഞിരിക്കുന്നു

അടുപ്പുതിണ്ണയിലടച്ചപാത്രത്തി-
ലുറുമ്പരിക്കുന്നു
തണുത്തുപോയുള്ളിനിപ്പായ്‌
സ്നേഹത്തിൻമെഴുക്കായ്‌
പ്രാണനിൽ പ്രണയത്തിൻ ചൂടായ്‌
സുഗന്ധമായെന്നും
രുചി പകർന്നതാം
നറും നെയ്പ്പായസം

4 Responses to “വാസനയുടെ ബാക്കിപത്രം”


  1. 2 devaraj ഒക്ടോബര്‍ 24, 2010 -ല്‍ 6:24 pm

    മനോഹരം “അടുക്കുവീട്ടിലെത്തുറസ്സുകൾ തുറസ്സിലാകാശത്തടവുതുണ്ടുകൾ” …..

  2. 3 P.M.Ali ഒക്ടോബര്‍ 26, 2010 -ല്‍ 10:58 am

    എനിക്കേറെ ഇഷ്റ്റപ്പെട്ടു.


  1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക്ഒക്ടോബര്‍ 21, 2010 -ല്‍ 3:50 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: