വരയും പിന്നുരയും

v

a

സൂരജ് കണ്ണന്‍
r

a

അമ്മ

2008 പുതുവത്സര തലേന്ന്….

‘ദൈവമേ, ഒരു തുള്ളി വിഷമില്ലാതെ ഒരു ന്യൂ ഇയറോ?’

എന്ന് വിഷമിച്ചു, കാസര്‍കോടെ മരുന്ന് കട കണ്ടെത്തി ഒരു കാല്‍ക്കുപ്പി സംഘടിപ്പിച്ചു…

അടുക്കത്ബൈളിലെ ഇടുങ്ങിയ മുരിയിലെതിയപ്പോ വല്ലാത്ത ഒരു ശ്വാസം മുട്ടല്‍…

പ്രശ്നം മുറിയുടെ അല്ല; മനസ്സിന്‍റെയാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി… ആദ്യമായാണ്‌ ഒറ്റക്കൊരു പാനാചാരം…

ഒരങ്കലാപ്പ്, ഒരു മടി… മണി പതിനൊന്നായി….

എന്നാല്‍ പിന്നെ എല്ലാരേയും വിളിച്ചു അനുവാദം മേടിചിട്ടാവാം  എന്നായി..

വാര്‍ത്താവിനിമയപുരോഗതി  കൊച്ചൊരു ചെപ്പുരൂപത്തില്‍ പോക്കറ്റില്‍ കിടക്കുകയല്ലേ…

അങ്ങനെ അകലങ്ങളെ തട്ടിത്തെരുപ്പിച്ചു ഞാന്‍ വീണ്ടും എന്‍റെ സാമൂഹ്യപാനം സംഘടിപ്പിച്ചു..

പക്ഷെ

ചര്‍ച്ചകള്‍ക്കിടയില്‍ വീണു കിട്ടിയ ഒരു തന്തു..

അത് എല്ലാ വിഷതിനും മീതെ പൊങ്ങിക്കിടന്നു…

മനസ്സിന് വിള്ളല്‍ വീഴ്ത്തി…

വിള്ളലുകള്‍ നീറി…

പ്രസവിക്കുകയാണ് പെണ്ണിന്‍റെ ഉത്പതിലക്ഷ്യമെങ്കില്‍…

ഗര്‍ഭപാത്രം നീക്കാന്‍ വിധിക്കപ്പെട്ട പെണ്ണിനെ ഇനിയും പ്രേമിക്കുന്നതെങ്ങിനെ?

കന്യക മനസില്‍ പോലും കളങ്കിതയാകാതെ , ആരാലും പ്രണയിക്കപ്പെടാതെ  അമ്മയായി…

ഇപ്പോള്‍,

അമ്മയാവില്ലെന്ന അറിവ് പ്രണയത്തെ വഴിയിലുപെക്ഷിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു…

അബോധത്തില്‍ ചാര്‍കോള്‍  പെന്‍സിലിന്‍റെ ദംഷ്ട്രകള്‍ കൊണ്ട് ഹാന്‍ഡ്‌ മെയിഡ് പേപ്പെരിന്‍റെ   മൃദുലതയെ ഞാന്‍ കീറി മുറിച്ചു…

അമ്മ, അവള്അവനെ ചുമന്നത് ഗര്ഭപാത്രത്തിലല്ല അവളുടെ ഹൃദയത്തില്തന്നെയാണ്…”


മാര്‍ക്കറ്റ്

ഒരു ആര്‍ട്ട്  ഫെസ്ടിവലിനു “മാര്‍കെറ്റ്”എന്ന സ്ഥിരം വിഷയം കേട്ട് കണ്ണ് തള്ളവേ തോന്നിയതാണ് ..ഇങ്ങിനെ ഒരു മാര്‍ക്കറ്റ്‌ …

വലിയ ഡ്രായിംഗ് ഷീറ്റെടുത്ത് തുടങ്ങി പിന്നെ മടുത്തു … കളഞ്ഞു….

മുറി വൃത്തിയാക്കുമ്പോ തറയില്‍ കിടക്കുന്നത് കണ്ടു മൊബൈലില്‍ ഒരു ഫോട്ടോ എടുത്തു … ഒറിജിനല്‍ ആരോ എടുത്തു ചിതലിന് കൊടുത്തു കാണും..

കയ്യെഴുത്ത്

കയ്യെഴുത്ത് മാഗസിനുകളുടെ പണിപ്പുര, ദൈവമേ, ത്രില്ലടിക്കുന്ന ഒരോര്‍മ്മയാണ്…

ഉറക്കമിളച്ച രാത്രികള്‍ …

കട്ടന്‍ കാപ്പിയും .. മുള ചീന്തിയ പേന, ഇന്ത്യന്‍ ഇങ്ക്, തടിയന്‍ ഫൌണ്ടന്‍ പേനകള്‍.. ഉറക്കം തൂങ്ങിയ തമാശകള്‍… രചനകളുടെ രഹസ്യ പോസ്റ്റ്‌ മോര്‍ട്ടം …

വരക്കാരും, എഴുത്തുകാരും, മോറല്‍ സപ്പോര്ട്ടുകാരും… എന്ന് വേണ്ടാ… മേളം തന്നെ..

ഒരു കയ്യെഴുത്ത് ഞങ്ങളും നടത്തിയതിന്‍റെ ഓര്‍മ്മയായി ഞാന്‍ ചെയ്ത ഈ കവര്‍..

അവള്‍..

രണ്ടായിരാമാണ്ടിലെന്നോ തിരുനാവായ മണല്പ്പുരത്തിരുന്നു തുണ്ട് കടലാസില്‍ കുത്തിവരച്ചത്….

നീണ്ടുയര്‍ന്ന പുല്ലിനിടയിലൂടെ നടന്നു വന്നപ്പോള്‍ കണ്ട കരിഞ്ചേരയുടെ ഇന്സ്പിരെഷന് നന്ദി…

ഇപ്പറഞ്ഞ   മണല്തിട്ടയോക്കെ  ഇപ്പൊ  അവിടെ  ഉണ്ടോ  എന്തോ….

2 Responses to “വരയും പിന്നുരയും”


  1. 1 vk ramachandran ഒക്ടോബര്‍ 23, 2010 -ല്‍ 3:40 am

    ആസ്വദിക്കാനാവുന്നുണ്ട് വരയുടെ വര്‍ത്തമാനം. മാര്‍ക്കറ്റിന്റെ ചിത്രണം ഏറെ വ്യത്യസ്തമാണല്ലോ…തുടരുക.


  1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:50 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: