കാഴ്ചപ്പൊലിവുകള്‍ മാത്രമാകുന്ന സമകാലികചിത്രകല: ശിവജി പണിക്കര്‍ സംസാരിക്കുന്നു

ഡോ. ശിവജി പണിക്കര്‍ – പ്രസിദ്ധ സമകാലീന കലാ വിമര്‍ശകന്‍. ബറോഡ എം. എസ്‌. യൂണിവേഴ്സിറ്റി ഫൈന്‍ ആട്സ്‌ ഫാക്കല്‍റ്റിയില്‍ കലാ ചരിത്ര അദ്ധ്യാപകന്‍.

ബറോഡ സര്‍വകലാശാലയില്‍ കല, സൌന്ദര്യ ശാസ്ത്ര വിഭാഗങ്ങളുടെ തലവനായി സേവനം അനുഷ്ഠിച്ചു.  ആധുനിക, ആധുനികപൂര്‍വ ഭാരതീയ കലയെ കുറിച്ച് ഗവേഷണങ്ങളും അനേകം പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. പ്രധാന കൃതികള്‍: creative process -Tangible Realities, Concrete Myths, , Saptamatrka Worship and Sculpture: An Iconological Interpretation of Conflicts and Resolution in the ‘Storied Brahmanical Icons

നിരവധി പുസ്തകങ്ങള്‍ എഡിറ്റ്‌ ചെയ്യുകയും പ്രദര്‍ശന സൂചികകള്‍ രചിക്കുകയും ചെയ്തു. നവകലാചരിത്രതത്തെ കുറിച്ച് സര്‍വകലാശാലയില്‍ സമ്മേളനങ്ങള്‍ സംഘടിപിക്കുകയും ഒരു അന്താ രാഷ്ട്ര സമ്മേളനത്നിനു അരങ്ങൊരുക്കുകയും ചെയ്തിട്ടുണ്ട്. സാംസ്കാരിക വൈചിത്ര്യങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നതിന് പുറമേ, അവയുടെ തുടര്‍ച്ചക്കും ശേഖരണത്തിനും വേണ്ടി ARQ (Archive, Research and Queer Cultural Practice.)എന്ന ഒരു സ്ഥാപനത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ഡോ. ശിവജി പണിക്കര്‍: പ്രസിദ്ധ സമകാലീന കലാ വിമര്‍ശകന്‍. ബറോഡ എം. എസ്‌. യൂണിവേഴ്സിറ്റി ഫൈന്‍ ആട്സ്‌ ഫാക്കല്‍റ്റിയില്‍ കലാ ചരിത്ര അദ്ധ്യാപകന്‍.

സമകാലീന ചിത്ര ശില്‍പ്പ കലകളും കലാ ചരിത്രവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍  ആണ്‌ ഞാന്‍ അദ്ദേഹത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്‌ . അതിലേക്ക്‌ .

സാവിത്രി രാജീവന്‍: ഡിജിറ്റല്‍ ടെക്നോളജിയും വിവര സാങ്കേതിക വിദ്യയും വിസ്തൃതമാക്കി ക്കൊണ്ടിരിക്കുന്ന കലയുടെ പുതിയ കമ്പോളത്തിന്റെ സാഹചര്യത്തില്‍ ഒരു സര്‍ഗാത്മക പ്രവര്‍ത്തനമെന്ന നിലയില്‍ ചിത്ര -ശില്‍പ്പ കലാ രംഗത്തു ഇന്നു യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത്‌? ഈ പുതിയ “മാധ്യമ സമൂഹ”(media Society) ത്തിന്റെ കമ്പോളത്തെ കലയുടെ സര്‍ഗാത്മകത അതിജീവിക്കുമോ?

ശിവജി പണിക്കര്‍ : പിന്നിട്ട രണ്ടു പതിറ്റാണ്ടുകള്‍ കലയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു എന്നു വേണം കരുതാന്‍ .ഡിജിറ്റല്‍ ടെക്നോളജിയും വിവര സാങ്കേതിക വിദ്യയും ഉള്‍പ്പെടെ മറ്റു പല തലങ്ങളിലും നിര്‍ണായകമായ മാറ്റങ്ങള്‍ നിലവില്‍ വന്നിരിക്കുന്നു . പുതിയ കമ്പോളത്തിന്റെ സാഹചര്യം എന്നു പറയുമ്പോള്‍  ഇന്‍ഫ്രാ സ്റ്റ്റക്ചറല്‍ ‍(Infrastructural) മാറ്റങ്ങള്‍ മുതല്‍ മനുഷ്യരുടെ ആന്തരിക ഭാവങ്ങള്‍ ഉള്‍പ്പെടെ എല്ലാം തന്നെ ദൃശ്യ കലയുടെ രൂപ പരവും ഭാവപരവുമായ മാറ്റങ്ങള്‍ക്കു വഴി തെളിച്ചു . ഇതു വളരെ സ്വാഭാവികം മാത്രം . ഒരു ഭാഗത്തു കല ഇന്നു പൂര്‍ണ്ണമായും കൊടുക്കല്‍ -വാങ്ങല്‍ പ്രക്രിയയുടെ ഭാഗമായ ഒരു കച്ചവടവസ്തു എന്ന നിലയില്‍ തീര്‍ത്തും അതിന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നിരുന്നാലും ഒരു സര്‍ഗാത്മക പ്രവര്‍ത്തന മെന്ന നിലയില്‍ കലാപ്രവര്‍ത്തകര്‍ക്കു ഇത്തരം വ്യവസ്ഥാപിത നിയന്ത്രണങ്ങളുടെ പിടിയില്‍ നിന്നും കുതറി മാറാനുള്ള വഴികളും ചരിത്ര പരമായിത്തന്നെ തിരിച്ചറിയാം എന്നതാണു വസ്തുത. ഞാന്‍ ഉദ്ദേശിക്കുന്നതു ദാദായിസം (Dadaism ) അല്ലെങ്കില്‍ കണ്‍സെപ്ച്യുല്‍ ആര്‍ട്‌ (Conceptual Art) പോലുള്ള കലാ പ്രവര്‍ത്തനങ്ങളേയും അതിന്റെ പിന്‍ഗാമികളേയും ആണ്‌..അങ്ങിനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ പോലും ഇത്തരം കലാപ്രവര്‍ത്തനങ്ങള്‍ പരീക്ഷണങ്ങള്‍ ആയിട്ടാണെങ്കില്‍ പോലും കുറെ കലാകാരന്‍മാരെങ്കിലും ചെയ്തു വരുന്നുണ്ട്‌. ഇവകളില്‍ പലതും മേല്‍പ്പറഞ്ഞ വ്യസ്ഥാപിത നിയന്ത്രണങ്ങളുടെ പിടിയില്‍ നിന്നും കലയെ , അതിന്റെ സര്‍ഗാത്മകതയെ ഉയര്‍ത്തി നിര്‍ത്താന്‍ ഉതകുന്ന വിധം ശക്തമാണെന്നും കാണാവുന്നതാണ്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവിടത്തെ ചരിത്ര പരമായ, പ്രത്യേക സാമൂഹിക -രാഷ്ട്രീയ പരിത സ്ഥിതികളുടെ വെളിച്ചത്തില്‍ കലാകാരന്‍മാര്‍ ചെയ്തു വരുന്ന പ്രതിരോധ പ്രവര്‍ത്തങ്ങള്‍, നേരത്തെ സൂചിപ്പിച്ച വ്യവസ്ഥാപിത ചിത്ര-ശില്‍പ്പ കലാരംഗത്തു ആണെങ്കിലും , പരിഗണിച്ചേ മതിയാവൂ. ഇതിനെല്ലാം ഉപരിയായി മാധ്യമ സമൂഹത്തിനും കമ്പോളത്തിനും പുറത്തായി വേണം ഒരു പക്ഷേ ചില സവിശേഷ പ്രത്യയ ശാസ്ത്രത്തിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരെ കാണേണ്ടതു എന്നു തോന്നുന്നു . ഞാന്‍ ഉദ്ദേശിക്കുന്നതു ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടെ ദളിതരും ലൈംഗിക ന്യൂന വര്‍ഗത്തില്‍ പെട്ട കലാകാരന്‍മാരുടെയും കൃതികളെ ആണ്‌.

സാവിത്രി രാജീവന്‍:‍.  ഇന്ത്യന്‍ ദേശീയ സ്വത്വം എന്ന സങ്കല്‍പ്പം അവ്യക്തമായി കൊണ്ടിരിക്കുന്ന ഈ ആഗോള സാംസ്കാരിക സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ കല എന്ന സങ്കല്‍പ്പത്തിനു ഒരു കലാ ചരിത്ര കാരനെന്ന നിലയില്‍ താങ്കള്‍ കാണുന്ന പ്രസക്തി എന്താണു?

ശിവജി. ഇന്നു ആഗോള സംസ്കാരികത ഒരു യാഥാര്‍ത്ഥ്യം ആണു എന്നിരിക്കെ തന്നെ ദേശീയതയും സ്വത്വവും എല്ലാം ഇന്നും പ്രബലമായി നില നില്‍ക്കുന്ന പ്രേരക ശക്തികള്‍ തന്നെ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേയോ മദ്ധ്യത്തിലേയോ പോലെയല്ല ഇതു പിന്നീട്‌ അനുഭവപ്പെട്ടിരിക്കുന്നതെങ്കില്‍ തന്നെയും , ചരിത്രപരമായി ഇന്ത്യ ഉള്‍പ്പെട്ട ലോകരാഷ്ട്രങ്ങളെല്ലാം നില നില്‍ക്കുന്നത്‌ ദേശീയ അതിര്‍ വരമ്പിന്റെയും അധികാരത്തിന്റെയും അടിസ്ഥാനത്തില്‍ തന്നെ ആയിരിക്കുന്ന സ്ഥിതിക്കു ദേശീയ സ്വത്വം എന്ന സങ്കല്‍പ്പം ഇപ്പൊഴും പ്രബലമായ ഒരു അവസ്ഥ തന്നെ എന്നു വേണം കരുതാന്‍ . എങ്കില്‍ തന്നേയും ഇതിനുപരിയായി ഒരു ആഗോള സംസ്കാരത്തിന്റെയും പുതിയ ഒരു അധികാര സ്ഥാനത്തിന്റെയും ഉയര്‍ച്ചയുടെ ദൃക്സാക്ഷിയാണു നമ്മള്‍ ഉള്‍പ്പെടുന്ന ഇന്നത്തെ കാലം . ഒരു കലാ ചരിത്രം എന്ന നിലയില്‍‌’ ഇന്ത്യന്‍ കല ‘ എന്നും’ ആഗോള കല ‘ എന്നു വിഭജനപരമായ വ്യത്യാസത്തിന്റെ കാര്യം മാത്രം അല്ല എന്നും നമ്മള്‍ ഇന്നു മനസ്സിലാക്കിയിരിക്കുന്നു . ഇതു മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ ഒരു ട്ടോട്ടലൈസേഷനെ (Totalization)ചെറുത്തു നില്‍പ്പിന്റെ ഭാഷയില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നിടത്താനു ‘ഇന്ത്യന്‍ കല” എന്ന സങ്കല്‍പ്പത്തിനു പ്രസക്തി ഞാന്‍ കാണുന്നത്.

സാവിത്രി രാജീവന്‍:. പാര്‍ശ്വവത്‌കൃതരും ന്യൂന പക്ഷ (Minority)മാക്കപ്പെട്ടവരുടേയും സ്വതന്ത്ര ഭാവനയുമായി , അതിന്റെ സൂക്ഷ്മ രാഷ്ട്രീയവുമായി ഇന്നത്തെ കലാകാരനു ബന്ധം സ്ഥാപിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചു താങ്കള്‍ എന്തു പറയുന്നു? അല്ലെങ്കില്‍ ഇന്ത്യന്‍ കലാകാരനെ സംബന്ധിച്ചിടത്തോളം അത്തരമൊരു പ്രതി സന്ധി നില നില്‍ക്കുന്നുണ്ടോ?

ശിവജി പണിക്കര് . ഇന്ത്യന്‍ കലാകാരനെന്ന ചോദ്യത്തില്‍ ഉദ്ദേശിച്ചതു ആരെയാണെന്നു വ്യക്തമാക്കാതെ ഈ ചോദ്യത്തിനു ഉത്തരം പറയാന്‍ വിഷമം ഉണ്ട്‌. ഇന്ത്യന്‍ കലാകാരനു മുന്‍പില്‍ പൊതുവായി ഒരു പ്രതിസന്ധി നില നില്‍ക്കുന്നുണ്ടോ എന്നറിയാനും ബുദ്ധിമുട്ടാണ്‌ . പക്ഷെ പാര്‍ശ്വവത്‌കൃതരുടെന്യൂന പക്ഷ സൂക്ഷ്മ രാഷ്ടീയം ചില കലാകാരന്‍മാരുടെയെങ്കിലും പ്രതികരണത്തിനു പാത്രീഭവിച്ചിട്ടുണ്ട്‌ എന്നതു വസ്തുതയാണ്‌. ഇതില്‍ ഫെമിനിസ്റ്റുകളുടെയും ലൈംഗിക ന്യൂനപക്ഷത്തിന്റെയും കുറഞ്ഞ തോതില്‍ ദളിതരുടെയും ശബ്ദങ്ങള്‍ വ്യക്തമായും കേള്‍ക്കാന്‍ തുടങ്ങിയിട്ടു രണ്ട്‌ ദശകത്തിലേറെ ആയിട്ടുണ്ട്‌. ഇതുപോലുള്ള കലയിലും കലാകാരന്‍മാരിലും പ്രത്യേക താത്പര്യം പുലര്‍ത്തുന്ന ഒരാളാണു ഞാന്‍ .

സാവിത്രി രാജീവന് . ഭൂപന്‍ ഖാക്കറുടെ ചിത്ര രചനയിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ താങ്കള്‍ ഇത്തരമൊരു പ്രശ്നത്തെ സംബോധന ചെയ്യാനാണോ ശ്രമിക്കുന്നത്‌? അങ്ങനെയെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

ശിവജി പണിക്കര്‍. ഭൂപന്‍ ഖാക്കറുടെ ചിത്ര രചനയിലേക്കു ശ്രദ്ധ കേന്ദ്രീ കരിക്കുന്നതിലൂടെ ഞാന്‍ ഇത്തരമൊരു പ്രശ്നത്തെ സംബോധന ചെയ്യാന്‍ ശ്രമിക്കുകയാണു ചെയ്യുന്നത്‌ . ഖാക്കറുടെ ചിത്രങ്ങള്‍ എണ്‍പതുകളുടെ മദ്ധ്യം മുതല്‍ സ്വവര്‍ഗ്ഗ രതിയുടെ പല വശങ്ങളെയും പ്രകടിപ്പിക്കുന്ന രചനകള്‍ ആയി മാറുന്നത്‌ യദൃശ്ചികമല്ല അങ്ങനെയുള്ള ഒരു പ്രകടന പ്രക്രിയക്ക്‌ അന്താരാഷ്ട്രമായി പോലും പ്രസക്തിയുണ്ട്‌. എന്നിരുന്നാലും അതു തികച്ചും രാഷ്ട്രീയമായ പ്രവൃത്തി ആയിരുന്നിട്ടും ഖാക്കറുടെ ചിത്രങ്ങളെ വിലയിരുത്തുന്ന കലാ ചരിത്രകാരന്‍മാരും നിരൂപകരും ഖാക്കറുടെ ചിത്ര രചനയിലെ ന്യൂന പക്ഷ രാഷ്ട്രീയ പ്രസക്തിയെ ഒഴിവാക്കി തികച്ചും രൂപ പരമായി മാത്രം വിലയിരുത്തിയ പാശ്ചാത്തലത്തില്‍ ഒരു തരത്തില്‍ ഒരു ഇടപെടല്‍ നടത്തുകയായിരുന്നു എന്റെ ഉദ്ദേശം . അതിനു മുന്‍പ്‌ തന്നെ ക്യൂറ്‍ ആക്റ്റിവിസവും(Postmodern) കലയും തമ്മിലുല്ല ബന്ധത്തെ പറ്റി പഠിച്ചു വരികയായിരുന്നു ഞാന്‍ . പൊതുവായി പറഞ്ഞാല്‍ ന്യൂനപക്ഷത്തിന്റെ സ്വതന്ത്ര ഭാവനയുമായും , അതിന്റെ സൂക്ഷ്മ രാഷ്ട്രീയവുമായും ഒരു കലാകാരനുള്ള ബന്ധമാണു ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും.

സാവിത്രി രാജീവന്‍:‍. ഒരു ഇന്ത്യന്‍ കലാ ചരിത്രകാരന്‍ എന്ന നിലയില്‍ സമകാലീന ഇന്ത്യന്‍ ചിത്ര ശിലപ്പ കലാരംഗത്തെ കുറിച്ചുള്ള താങ്കളുടെ ഉത്കണ്ഠകള്‍ അല്ലെങ്കില്‍ പ്രതീക്ഷകള്‍ ഞങ്ങളുമായി പങ്കു വെക്കാമോ?

ശിവജി പണിക്കര്‍. സമകാലിന ഇന്ത്യന്‍ ചിത്ര ശില്‍പ്പ കലാലോകം കൂടുതല്‍ കൂടുതല്‍ കാഴ്ചപ്പൊലിവ്‌ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും , മൂലധന പ്രാധാന്യം ഉള്ള ധന നിക്ഷേപ സാധ്യതയെ വളര്‍ത്തുന്നതുമായ ഒരു വ്യവസായ മേഖലയായി നാള്‍ക്കു നാള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു . ഇവയിലെല്ലാം കലാകാരന്‍ വ്യവസ്ഥാപിത മൂല്യങ്ങള്‍ക്കു ഒപ്പത്തിനൊപ്പം താളം തുള്ളുന്ന ഒരു’ വസ്തു നിര്‍മാതാവ്‌’  മാത്രമായി മാറിപ്പോകുന്ന അവസ്ഥ ഉത്കണ്ഠാ ജനകം തന്നെയാണു. കൂടെ പിന്തിരിപ്പന്‍ പ്രത്യ ശാസ്ത്രവും പ്രവര്‍ത്തനങ്ങളും മൂലം ഉണ്ടായി വന്നിട്ടുള്ള ഒരു ഭീതിയും നിസ്സഹായതയും കലാകാരന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൂടുതല്‍ സ്വകാര്യതയുടെ മറപിടിച്ചു കൊണ്ടാവുന്നതും പ്രതിലോമം തന്നെയാണു. വരേണ്യ കല സ്വകാര്യ ഗ്യാലറികള്‍ക്കുള്ളില്‍ ഒതുങ്ങി പണക്കാരന്റെ സ്വകാര്യ വസ്തു ആയിപ്പോകുന്നതും പരിതാപകരം തന്നെയാണു. കലക്കു തന്നെ ഒരു പോസ്റ്റ്‌ മോഡേണ്‍ കോമാളിത്തം(Bizarre.) ബാധിച്ചുവോ എന്നു പലപ്പോഴും സംശയം തോന്നിപ്പോകുന്ന ഒരു അവസ്ഥാ വിശേഷം സംഭവിച്ചിരിക്കുന്നു. ഈ അവസ്ഥയെ മറികടക്കനുള്ള എല്ലാ ശ്രമങ്ങളും പ്രതീക്ഷ നല്‍കുന്നതാണെന്നും ഞാന്‍ മനസ്സിലാക്കുന്നു.

8 Responses to “കാഴ്ചപ്പൊലിവുകള്‍ മാത്രമാകുന്ന സമകാലികചിത്രകല: ശിവജി പണിക്കര്‍ സംസാരിക്കുന്നു”


 1. 1 m. faizal ഒക്ടോബര്‍ 21, 2010 -ല്‍ 8:35 pm

  once painting and sculpturing were not a field of attraction for the art-interested people for making money. now what we see around us is a rush of artists to market their works through different ways. but we come across some exceptions. art promoting sites also intervene in the developments. generally experiments need capital investment. but it has to stay for common people as sri. shivaji panikker told.

 2. 2 ജെയിംസ്‌ ഒക്ടോബര്‍ 22, 2010 -ല്‍ 3:41 am

  നന്ദി , സാവിത്രി രാജീവനും, ശിവജി പണിക്കര്‍ക്കും.

 3. 3 umd ഒക്ടോബര്‍ 22, 2010 -ല്‍ 12:19 pm

  “പക്ഷെ പാര്‍ശ്വവത്‌കൃതരുടെന്യൂന പക്ഷ സൂക്ഷ്മ രാഷ്ടീയം ചില കലാകാരന്‍മാരുടെയെങ്കിലും പ്രതികരണത്തിനു പാത്രീഭവിച്ചിട്ടുണ്ട്‌ എന്നതു വസ്തുതയാണ്‌. ഇതില്‍ ഫെമിനിസ്റ്റുകളുടെയും ലൈംഗിക ന്യൂനപക്ഷത്തിന്റെയും കുറഞ്ഞ തോതില്‍ ദളിതരുടെയും ശബ്ദങ്ങള്‍ വ്യക്തമായും കേള്‍ക്കാന്‍ തുടങ്ങിയിട്ടു രണ്ട്‌ ദശകത്തിലേറെ ആയിട്ടുണ്ട്‌. ഇതുപോലുള്ള കലയിലും കലാകാരന്‍മാരിലും പ്രത്യേക താത്പര്യം പുലര്‍ത്തുന്ന ഒരാളാണു ഞാന്‍ .”

  “ന്യൂനപക്ഷത്തിന്റെ സ്വതന്ത്ര ഭാവനയുമായും , അതിന്റെ സൂക്ഷ്മ രാഷ്ട്രീയവുമായും ഒരു കലാകാരനുള്ള ബന്ധമാണു ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും.”
  ————————————————————-
  ചിത്രകലാ രംഗത്തും നമ്മള് “ന്യൂനപക്ഷവും രാഷ്ട്രീയവും” വള൪ത്തുന്നുവോ?
  Art of creative minority? സ൪ഗാത്മക-ന്യൂനപക്ഷത്തിന്റെ കല എന്ന വേ൪തിരിവ് ആവശ്യപ്പെടുന്നുവോ ആ സമൂഹം? ആശങ്ക!!

 4. 4 savithri ഒക്ടോബര്‍ 23, 2010 -ല്‍ 7:31 am

  ” Minorities are not necessarily defined by smallness of their numbers . A minority can be small in number ,but it can also be the largest in number, constitute on absolute , indefinite majority. What defines a minority ,then ,is not the number but the relations internal to the number. A minority can be numerous, or even infinite, so can a majority. What distinguishes them is that in the case of a majority the relation internal to the number constitutes a set that may be finite or infinite,but always denumerable, where as the minority is defined as non-denumerable set, however many elements it may have……” This is the basic source of concept in my mind when raising the question of minority or minorisation of art .It is a political concept introduced by Deluze & Guttari based on creativity and life force. Since all the subversive or revolutionary arts and science are emerging from ‘minorisation’ of the main stream dominant majoritarian concepts of art and science .

  For information , of the use of this concept in criticism please go through the following passage .

  “….’minor literature , is a conception of literature as a convergence of linguistic experimentation and political action. Such a literature is minor, not because it is the literature of a restricted group , though the political dimension of literature is often most evident in ‘small literatures’, nor because it is the literature of a minority though the effects of linguistic deformation are often striking in the speech and writing of minorities but because it is the literature of minor usage, of a ‘minorization’ of the dominant power structures inherent in language .

  Hope this quote from Ronald Bogue’s
  is self explanatory .

 5. 6 സുധീഷ് കോട്ടേമ്പ്രം ഒക്ടോബര്‍ 23, 2010 -ല്‍ 7:11 pm

  മൂലധന പ്രാധാന്യം ഉള്ള ഒരു വ്യവസായ മേഖലയായി ഇന്ത്യന്‍ കലാലോകം മാറിയിട്ട് ഒരു പതിറ്റാണ്ടെങ്കിലുമായില്ലേ? ഈ അവസ്ഥയെ മറികടക്കാനുള്ള ശ്രമങ്ങള്‍ എന്നു ശിവജി പണിക്കര്‍ പറയുന്ന പ്രതിരോധത്തെ എങ്ങനെയാണു തിരിച്ചറിയാനാവുക? ആഗോളനാഗരികതയുടെ പ്രച്ഛന്ന രൂപങ്ങള്‍ ആധുനികാനന്തര കലയില്‍ പഴയ മതാത്മകദേശീയതയ്‌ക്ക്‌ പകരം ലിബറല്‍ ദേശീയതകള്‍ കൊണ്ടുവരുന്നുണ്ടല്ലോ. എനിക്ക് തോന്നുന്നത് ദേശനഷ്ടം സംഭവിച്ചവരുടെ കല കൂടിയാണിന്ന്‌ സമകാലികകല. സമകാലികമാവുമ്പോഴും അസമകാലികവുമാകുന്ന, ദേശീയമാകുമ്പോഴും അന്തര്‍ദേശീയമാകുന്ന ദൃശ്യസമവാക്യമായി മാറുകയാണ്‌ പുതിയ കല. അസംഘടിത ദേശബോധത്തിന്റെയും ലോകപൗരത്വത്തിന്റെയും പ്രതിനിധാനമാണത്‌ പങ്കുവെയ്‌ക്കുന്നത്‌. ആ നിലയ്ക്ക് പുതിയ പഠനങ്ങള്‍ ആവശ്യപ്പെടുന്ന ഒരു തര്‍ക്കവിഷയമാണു ഇന്നിന്റെ കല. കലാവിമര്‍ശം ക്യൂറേറ്റിങ്ങിലേക്ക്‌ വഴിമാറുന്ന സാഹര്യത്തില്‍ എല്ലാത്തരം പ്രതിരോധ സാധ്യതകളെപ്പോലും വിപണിയധികാരം വിലയ്‌ക്കെടുത്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ക്യാപ്സൂളായി പറഞ്ഞുതീരുന്നതല്ലല്ലോ ഈ വിഷയം! അഭിമുഖം നിര്‍ത്തിയ ഇടത്തു നിന്നും തുടരാവുന്നതാണു ആ അന്വേഷണം

 6. 7 vk ramachandran ഒക്ടോബര്‍ 28, 2010 -ല്‍ 6:18 pm

  വിശാലമായ വിഷയം പരിമിതമായ സ്ഥലകാലം . കഴിയുമെങ്കില്‍ ഇതേ വിഷയം കലാചരിത്രം കൈകാര്യം ചെയ്യുന്ന മറ്റുള്ളവരുമായും പങ്കുവെക്കുക. ലേഖനതോടോപ്പമുള്ള ചിത്രങ്ങളിലൊന്ന് ഭുപെന്‍ ഖാക്കരുടെ പെയ്ന്റിംഗ് ആകാമായിരുന്നു….


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:50 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: