സമയകല

ഉദരനിമിത്തമല്ല, ചങ്ങാതി
————————–
ആത്മകഥാപരമായ രചനകളിലൂടെ (I know why the caged bird sing തുടങ്ങിയ ആറ് കൃതികള്‍) ശ്രദ്ധേയയായ അമേരിക്കന്‍ എഴുത്തുകാരി മായ എന്‍ജെലോ സാഹോദര്യത്തെ കുറിച്ച് ഒരിക്കല്‍ എഴുതി : വെറും ആകസ്മികമായ ജനനം കൊണ്ട് ആരും യഥാര്‍ഥ സഹോദരീ- സഹോദരന്മാര്‍ ആകുന്നില്ല. നമ്മള്‍ ജീവിതം കൊണ്ട് …അങ്ങനെ ആയിത്തീരുകയാണ്. അതിനു വേണ്ടി നാം പണിയെടുക്കണം”]
ഇന്ന് രാവിലെ ഞാന്‍ സുരേഷ്ബാബു മാനേ, ഹീരാബായി ബറോദേകര്‍ എന്നിവരുടെ പാട്ട് കേള്‍ക്കുകയായിരുന്നു. മഹാനായ ഉസ്താദ് അബ്ദുള്‍ കരീം ഖാന്‍ സാഹിബ്ബിന്റെ മക്കള്‍. പാട്ടുകേട്ടാല്‍ മനസ്സിലാകും, ആകസ്മികതകള്‍ അല്ല, ജീവിതമാണ് അവരെ സഹോദരീ- സഹോദരന്മാര്‍ ആക്കിയതെന്ന്.
1) Suresh Babu Mane – Bhairavi

2) Hirabai Barodekar Rag Patdeep

മൈക്കും ശാരീരവും: മൂന്നു തലമുറകള്‍ തുഴഞ്ഞ ദൂരങ്ങള്‍
——————————————————–
പ്രമുഖ കര്‍ണാടക സംഗീതജ്ഞ അരുണ സായിറാം ‘ഹിന്ദു’ ദിനപ്പത്രത്തിനു നല്‍കിയ ഒരു അഭിമുഖത്തില്‍ microphone ന്‍റെ ആവിര്‍ഭാവം എങ്ങനെയാണ് പാട്ടുകാരുടെ ശബ്ദത്തിനെയും ശാരീര സംസ്കാരത്തിനെയും ( voice culture) മാറ്റിമറച്ചത് എന…്ന് പറഞ്ഞിട്ടുണ്ട്. പഴയ തലമുറയിലെ കെ. ബി. സുന്ദരാംബാള്‍, ചെമ്പൈ തുടങ്ങിയവര്‍ ആദ്യമായി മൈക്ക് മുന്നില്‍ വന്നപ്പോള്‍ നേരിട്ട പ്രശ്നങ്ങളും അവര്‍ എങ്ങനെയാണ് അത് തരണം ചെയ്തതെന്നും നാം മനസ്സിലാക്കണം. പില്‍ക്കാലത്ത് വന്ന എം. എസ്. സുബ്ബലക്ഷ്മി, ബാലമുരളികൃഷ്ണ എന്നിവര്‍ മൈക്കിനുവേണ്ടി അവരുടെ ശാരീരം അതീവ ജാഗ്രതയോടെ ഉപയോഗിച്ചു എന്നും അരുണ സായിറാം പറയുന്നു. അഭിമുഖത്തിലെ പ്രസക്ത ഭാഗം ഇതാ. കൂടെ അരുണ സായിറാം പാടിയ മനോഹരമായ ഒരു ഹംസാനന്ദവും.

“One has to adapt to the microphone. In those days people belted out in a pitch of F or E — Sundarambal, Chembai Vaidyanatha Bhagavathar and others… And they have adapted. By the time M.S. Subbulakshmi, Balamuralikrishna, etc came, the approach had changed. Only, one should find the balance between singing and crooning. One cannot have a falsetto voice. The classical fire has to be alive”

ചില നേരങ്ങളുണ്ട്. മനസ്സിലുള്ളത് പറയാന്‍ വാക്കുകള്‍ കിട്ടാതിരിക്കുക, അതിനായി തെരഞ്ഞു തെരഞ്ഞു മടങ്ങുക. ‘നാഗസ്വരം’ നമ്മിലുണ്ടാക്കുന്ന അലൌകികമായ തരംഗങ്ങള്‍ അങ്ങനെയൊന്നാണ്‌. സംഗീതത്തിന്റെ അപാരമായ അനുസ്യുതി. രാവിലെ കാസിം- ബാബു സഹോദരന്‍മാരുടെ ഒരു രാഗാലാപനം കേട്ടു. വാക്കുകള്‍ കിട്ടാനില്ല. വാക്കുകള്‍ക്ക് മുന്നില്‍ ചെവിയുടെ വിജയങ്ങള്‍…

അങ്ങ് പാടുമ്പോള്‍ ഞാന്‍ നിശ്ശബ്ദം നടക്കുന്നു.
——————————————–
‘ജോഗിയ’ എന്ന വാക്ക് ‘യോഗി’ എന്ന വാക്കില്‍ നിന്നും ഉണ്ടായതാണെന്ന് പറയുന്നു. ഉസ്താദ് അബ്ദുള്‍ കരിം ഖാന്‍ സാഹിബ്ബിന്റെ ‘ജോഗിയ’ രാഗത്തിലുള്ള ഗാനം, ഈ അര്‍ത്ഥ പശ്ചാത്തലത്തില്‍ ഞാനൊന്ന് കേള്‍ക്കട്ടെ. ഇത് തികച്ചും വ്യക്തിപരവും, ആത്മനിഷ്ഠവ…ും ആണെന്ന് ആദ്യം തന്നെ പറയട്ടെ.

ഇത് അതിരാവിലെ.
ഖാന്‍ സാഹിബ്, അങ്ങ് ഇത് പാടുമ്പോള്‍ ഞാന്‍ നിശ്ശബ്ദം നടക്കുകയാണ്,
അരികിലെ പുഴയും.
ഒരു പക്ഷേ അങ്ങല്ലേ ഈ പാടുന്നത്?
പകരം, എന്‍റെ മനസ്സോ?
ഒരിക്കലും കിട്ടാത്ത ശാന്തതക്ക് വേണ്ടി മനസ്സ് കൊതിക്കുന്നത്
ഒരു പക്ഷേ ഇങ്ങനെയൊക്കെ ആകാം.

ഓ. എസ്. ത്യാഗരാജനും ശബ്ദമൂലങ്ങളും
——————————————–

രാവിലെ ഓ. എസ്. ത്യാഗരാജന്റെ മനോഹരമായ ഒരു കാംബോജി കൃതി കേള്‍ക്കുകയായിരുന്നു. ‘ഏവരിമാട്ട’ എന്ന് തുടങ്ങുന്ന ത്യാഗരാജ കൃതി. അപ്പോള്‍ ‘കാംബോജി’ എന്ന ശബ്ദത്തിന്റെ നാമമൂലങ്ങളിലേക്ക് മനസ്സ് പോയി. ( ഈ മനോഹര ഗാനം കേള്‍ക്കുന്നതിനു ഇത്തരം അന്വേഷണങ്ങളുടെ ആവശ്യം ഇല്ലെങ്കിലും).

1. കാംബോജി എന്ന പേര്  പുരാതന ഇന്‍ഡോ-ഇറാനിയന്‍ ജനപദമായിരുന്ന ‘കാംബോജ’ യില്‍ നിന്നും ഉളവായതാണോ?
2. മഹാഭാരതത്തിലും കാളിദാസന്റെ രഘുവംശത്തിലും പറയുന്ന ‘കാംബോജ്’ ഇത് തന്നെയാണോ?
3. ഒട്ടുമിക്ക ചരിത്രകാരന്മാരും ഈ ഇറാനിയന്‍ വേരുകളെ ശരി വയ്ക്കുമ്പോള്‍, എങ്ങിനെയാകും ‘കാംബോജി’ എന്ന ഈ രാഗത്തിന്റെ വരവ് നിര്‍ണയിക്കുക?

ഈ ചോദ്യങ്ങള്‍ പാട്ടുകേള്‍ക്കുന്നതിനു ഒട്ടും പ്രധാനമല്ല. താല്പര്യം തോന്നുന്നില്ലെങ്കില്‍ വെറുതെ തള്ളിക്കളയുക. അല്ല, സാരമായ എന്തെങ്കിലും യോജിപ്പോ, വിയോജിപ്പോ, അഭിപ്രായമോ ഉണ്ടെങ്കില്‍ പങ്കു വെയ്ക്കുക.

‘എവരിമാട്ട’ എന്ന ഈ ഗാനം നാല് tracks ആയിട്ടാണ് . കഴിയുമെങ്കില്‍ നാലും കേള്‍ക്കുക. സുന്ദരമാണ്.
ഒരു സ്വപ്നവും ഒരു തുംരിയും
——————————————–

ഇത് ഒരുസ്വപ്നമാണ്. ഈ മോഹന സ്വപ്നം നിങ്ങള്‍ക്കും ഞാന്‍ നേരുന്നു. ഞാന്‍ ഒറ്റക്കായിരുന്നു. ശാന്തമായ ആര്‍ടിക് സാഗരം. കാണുന്നു, മഹാമല്‍സ്യമായ തിമിംഗലങ്ങളില്‍ ഒന്ന്. അസാധാരണമായ പേശികള്‍, മനോഹരമായ നീന്തല്‍. ആഴങ്ങളുമായി ലാഘവത്തോടെ കളിക്കുന്ന ജന്മം. ഞാന്‍ അടുത്തുണ്ട് എന്നത് അതുകൂട്ടാകുന്നതേയില്ല. കാരണം…, ചുറ്റിനുമുള്ള കടലിനേക്കാള്‍ എത്രയോ വിപുലമായ അന്തര്‍ സാഗരങ്ങള്‍ അത് പേറുന്നു. ആ മനസ്സ് ആ വിശാലതയുടെ അര്‍ത്ഥങ്ങള്‍ തെരയുകയല്ലേ?

ഇതാ, പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷി പാടിയ ഒരു തുംരി. രണ്ടു ഭാഗങ്ങള്‍.

നേരത്തെ എത്തിയ വസന്തം ( നാലു പാട്ടുകള്‍)
——————————————–

1930 – 1950 കാലത്തെ തമിഴ് സിനിമയിലെ നാലു പ്രമുഖ ഗായകതാരങ്ങളുടെ ചില ഗാനങ്ങള്‍ രാവിലെ കേള്‍ക്കുകയായിരുന്നു. എം. കെ. ത്യാഗരാജ ഭാഗവതര്‍, എസ്. ജി. കിട്ടപ്പ, കെ. ബി. സുന്ദരാംബാള്‍, പി. യു. ചിന്നപ്പ എന്നിവര്‍. അസാമാന്യ ഗായകര്‍ എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
റില്‍കെ എഴുതിയ ‘Early Spr…ing ‘ എന്ന കവിത ആ മഹാപ്രതിഭകള്‍ക്ക് സമര്‍പ്പിക്കുന്നു.

” Harshness vanished.
A sudden softness has replaced the meadows’ wintry grey.
Little rivulets of water changed their singing accents.
Tendernesses, hesitantly, reach toward the earthfrom space,
and country lanes are showing these unexpected subtle risings
that find expression in the empty trees”

1. P. U. Chinnappa

2. K. B. Sundarambal

3. M. K. Thyagaraja Bhagavatar


4. S. G. Kittappa

ചിലിയിലെ മഴവില്ലും രണ്ട് ഇന്ത്യന്‍ ഗായകരും
———————————————-
മുപ്പത്തിയൊന്നുകാരനായ ഫ്ലോരന്‍സിയോ എവലോസ് നരകഭൂഗര്‍ഭത്തില്‍ നിന്നും പുറത്തു വന്നപ്പോള്‍ ഒരു ചിരി ചിരിച്ചു. മാനവരാശിയുടെ പ്രത്യാശയുടെ മഴവില്ല് ആ ചിരിയില്‍ ഉണ്ടായിരുന്നു. തകര്‍ന്നടിഞ്ഞ സ്വര്‍ണ ഖനിയില്‍ 69 ദിവസം, കഥകളിലെ ഭീകരനരകത്തിലെ …ഒറ്റപ്പെടലുകള്‍ തോറ്റുപോകുംവിധം അകപ്പെട്ടുപോയവരില്‍ ഒരാള്‍. പുറത്തു വന്നപ്പോള്‍ ഏഴു വയസ്സുകാരനായ മകന്‍ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തിയിരുന്ന പിനേരാ പറയുന്നത്, സ്വന്തം അച്ഛനെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു മകനെ ഇതുവരെ കണ്ടിട്ടില്ല എന്നാണ്. ചിലിയില്‍ നടന്നത് മനുഷ്യമനസ്സിലെ സ്വര്‍ണ ഖനനമാണ്. മഹത്തായ പ്രത്യാശയുടെ ഖനനം.

ഞാന്‍ രണ്ട് പാടുകള്‍ ഇവിടെ സമര്‍പ്പിക്കുന്നു. രണ്ടു ഗായകരും വലിയ ശാരീരിക/ ശാരീര പ്രതിസന്ധികളില്‍ നിന്നും ജീവിതത്തിലേക്കും സംഗീതത്തിലേക്കും തിരിച്ചു വന്നവര്‍. പണ്ഡിറ്റ്‌ കുമാര്‍ ഗന്ധര്‍വയും ചെമ്പൈ വൈദ്യനാഥ ഭാഗവതരും . ഇന്ത്യന്‍ സംഗീതത്തിലെ രണ്ടു മഹാ ഉയിര്‍പ്പുകള്‍. പ്രത്യാശയുടെ ഈ മുഹൂര്‍ത്തത്തില്‍ ഈ രണ്ടു ഗാനങ്ങള്‍….
1. Pt Kumar Gandharva


2. Chembai Vaidyanatha Bhagavathar

പണ്ഡിറ്റ്‌ മല്ലികാര്‍ജുന്‍ മന്‍സൂര്‍ എഴുതി:
———————————————-
” പല ആരാധകരും എന്നോട് ചോദിക്കാറുണ്ട്, ഇത്രയേറെ അവാര്‍ഡുകള്‍ കിട്ടിക്കഴിഞ്ഞിട്ടും എന്നും ഇത്രയേറെ നേരം എന്തിനാണ് സാധകം ചെയ്യുന്നത് എന്ന്. അവര്‍ ചോദിക്കുന്നത്, ഇതില്‍ കൂടുതല്‍ എന്താണ് താങ്കള്‍ക്ക് നേടാനുള്ളത് എന്നാണ്. ഞാന്‍ പുരസ്കാരങ്ങള്‍ക്ക് വേണ്ടിയോ സ്തുതികള്‍ക്കുവെണ്ടിയോ ഒരി…ക്കലും പാടിയിട്ടില്ലല്ലോ. പുരസ്കാരങ്ങള്‍ കിട്ടിയാല്‍ തന്നെ, അതെന്നെ അത്രമാത്രം അലട്ടാറില്ല. ജീവിതം ഒഴുകിക്കൊണ്ടിരിരിക്കുകയാണ്. അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്, ഞാന്‍ സമ്മതിക്കുന്നു. പക്ഷെ, ഞാന്‍ വീണ്ടും സംഗീതത്തിലേക്ക് പ്രവേശിക്കുന്നു. ശിവപ്രഭുവിനുവേണ്ടി എന്റെ ഗാനങ്ങള്‍ പ്രാര്‍ത്ഥനയാക്കുന്നു. ജീവിതാവസാനംവരെ ഈ പ്രാര്‍ത്ഥന തുടരണം എന്നാണ് എന്റെ ആഗ്രഹം
ദൈവമേ, എന്റെ ശരീരത്തെ നീയൊരു വീണയാക്കൂ,എന്നിട്ട്, നീ എന്റെ ഹൃദയം കൊണ്ട് അതില്‍ മീട്ടൂ. ”
പണ്ഡിറ്റ്‌ മല്ലികാര്‍ജുന്‍ മന്‍സൂര്‍ പാടിയ മനോഹരമായ ഒരു മധുമതസാരംഗം.

പ്രഭോ, നീയും ഞാനും തമ്മിലെന്ത് ?
——————————————–

ഡല്‍ഹി പ്രഭാതങ്ങള്‍ ഇപ്പോള്‍ മനോഹരങ്ങളാണ്. ഇന്ന് ഞായറാഴ്ച. ഞാന്‍ രാവിലെ കുറെ സൂഫി കവിതകള്‍ വായിക്കുകയായിരുന്നു. ഒന്‍പതാം നൂറ്റാണ്ടില്‍ ഇറാനില്‍ ജീവിച്ചിരുന്ന ഹുസൈന്‍ ഇബ്നു മന്‍സൂര്‍ അല്‍-ഹല്ലാജ് mystic പ്രണയത്തിന്റെ രക്തസാക്ഷി എന്നറിയപ്പെടുന്നു.
‘ഞാനാണ് സത്യം’ എന്നുപറഞ്ഞതിന് അദ്ദേഹത്തിനെ… 919 മാര്‍ച് 28 നു പരസ്യമായി വധിക്കുകയായിരുന്നു. ആസൂത്രിത, സംഘടിത രൂപങ്ങള്‍ക്ക്‌ വ്യക്തിമനസ്സിന്റെ സഞ്ചാരസാധ്യതകള്‍ അറിയാന്‍ കഴിയില്ല. വ്യക്തിമനസ്സു അനുഭവിക്കുന്ന അപാരസന്തോഷങ്ങളും അഗാധദു:ഖങ്ങളും അറിയാന്‍ കഴിയില്ല.
അദ്ദേഹത്തിന്‍റെ ഏറെ ഇഷ്ടപ്പെട്ട രണ്ടു വരികള്‍: പരമാത്മാവും ഞാനും മദ്യവും വെള്ളവും പോലെ ഇടകലര്‍ന്നു കിടക്കുന്നു” . സൂഫിമനസ്സ് ഈ വരികളിലെ ഉന്മാദത്തില്‍ ഉണ്ട്.

ലാഹോറിലെ ഒരു പള്ളിയില്‍ ഒരു അമേരിക്കന്‍ couple സൂഫി സംഗീതം പാടുന്നത് കേള്‍ക്കൂ. mystic പ്രണയത്തിന്റെ രക്തസാക്ഷിക്ക് ഇത് ഞാന്‍ സമര്‍പ്പിക്കുന്നു.

സംഗീതത്തിന്റെ ആത്മാവ്

————————–

ഇന്നലെ രാവിലെ എട്ടരമണി ആയപ്പോള്‍ കണ്ണൂരില്‍ നിന്നും ഒരു സുഹൃത്ത് ഫോണ്‍ ചെയ്തുപറഞ്ഞു, അമൃത ചാനല്‍ വെയ്ക്കാന്‍. അങ്ങനെ ഒരു ഫോണ്‍ ചെയ്യാന്‍ സന്മനസ്സുണ്ടായ സുഹൃത്തിനോട്‌ നന്ദിയുണ്ട്. എന്റെ ധാരണ ശരിയാണെങ്കില്‍ ശ്രിമതി പാറശാല ബി. പൊന്നമ്മാള്‍ ടീച്ചറിന് 86 വയസ്സുകഴിഞ്ഞു. നവരാത്രി… സംഗീതപരിപാടിയില്‍ ഇന്നലെ ടീച്ചര്‍ പാടിയത് കേട്ടപ്പോള്‍ എഴുനേറ്റു നിന്ന് തോഴുതുപോയി.
കഴുകി വൃത്തിയാക്കിയ പാട്ട്!. തിളങ്ങുന്ന കൃത്യതകള്‍! ആടയലന്കാരം ഇല്ലാത്ത തെളിമ!

ഈ പ്രായത്തിലും ടീച്ചര്‍ പുലര്‍ത്തുന്ന ഔന്നത്യം അത്ഭുതാവാഹം എന്നേ പറയേണ്ടൂ.

പാറശാല ബി. പൊന്നമ്മാള്‍ പാടിയ ഒരു പൂര്‍വി കല്യാണി ഇവിടെ. രണ്ടുഭാഗങ്ങള്‍ ആണ്. രണ്ടും കേള്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

1)

2)

ഒരു മഹാവൃക്ഷത്തിന്റെ വേരുകള്‍ ( മൂന്നു ഇനങ്ങള്‍ )
——————————————–

ഒരു ഹിന്ദുസ്ഥാനി സംഗീത സുഹൃത്ത്‌ കഴിഞ്ഞ ദിവസം ചോദിച്ചു : ” കര്‍ണാടക സംഗീതത്തിനു ഏറ്റവും സംഭാവനകള്‍ ചെയ്ത കുടുംബം ഏതാണെന്ന് പറയാമോ? “. നിരവധിയായ മഹാനാമാധേയങ്ങള്‍ മനസ്സിലൂടെ വന്നപ്പോള്‍, അതിലൊന്ന് തെരഞ്ഞെടുക്കുന്നതിലെ അപാകതയും, എനിക്കതിനുള്ള ശേഷിക്കുറവും ഞാന്‍ പറഞ്ഞു. എന്ന…ിട്ടും ചങ്ങാതി നിര്‍ബന്ധിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു,
” കര്‍ണാടക സംഗീതത്തില്‍ നവതരംഗ സൃഷ്ടി ചെയ്ത വീണ ധനമ്മാള്‍ ( 1867 -1938 ), അവരുടെ മകള്‍ ജയമ്മാള്‍, വീണ ധനമ്മാളിന്റെ കൊച്ചുമക്കള്‍ ടി. ബാലസരസ്വതി (1918 – 1984 . ബാലസരസ്വതി…ഇന്നത്തെ ഭരതനാട്യത്തിന്റെ തായ് വേര്),
പദം- ജാവലി ആലാപനത്തില്‍ അദ്വിതീയരായ സഹോദരിമാര്‍ ടി. ബ്രിന്ദ (1912 -1996) , ടി. മുക്ത ( 1914 – 2007 ).
ഇന്നത്തെ തെക്കേ ഇന്ത്യന്‍ സംഗീതവും കലയും ഈ അഞ്ചു സ്ത്രീകളുടെ ത്യാഗഭരിതവും, സമര്‍പ്പിതവുമായ ജന്മങ്ങളോട് അളവറ്റു കടപ്പെട്ടിരിക്കുന്നു”
ഇവിടെ മൂന്നിനങ്ങള്‍ കൊടുത്തിരിക്കുന്നു. ഇത് ഒരു മഹാവൃക്ഷത്തിനുള്ള ആദരവാണ്. മൂന്നും കേള്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
1 . വീണ ധനമ്മാള്‍

2 . ടി. ബാലസരസ്വതി നൃത്തം

3 . ടി. ബ്രിന്ദ

നദിയും നെരുദയും കരിം ഖാന്‍ സാഹിബും
——————————————
ഇന്ന് രാവിലെ ഞാന്‍ ഉസ്താദ് അബ്ദുല്‍ കരിം ഖാന്റെഅനശ്വരമായ ഒരു തുംരി കേള്‍ക്കുകയായിരുന്നു. ആരെങ്കിലും ഇത്ര ഹൃദയവായ്പോടെ യമുനാനദിയെ വിളിച്ചു ഇതിനു മുന്‍പ് പാടിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അതിമനോഹരം എന്നല്ലാതെ മറ്റൊന്നും എനിക്ക് പറയാന…ില്ല.
ഒരിക്കല്‍ പാബ്ലോ നെരുദ എഴുതി:ഞാന്‍ ഇവിടെ വളര്‍ന്നു. എന്റെ കവിത മലകള്‍ക്കും നദികള്‍ക്കും ഇടയിലാണ് ജനിച്ചത്. അത് ശബ്ദം മഴയില്‍നിന്നും പഠിച്ചു. പിന്നെ, കാട്ടിലെ മരം പോലെ, കാട്ടിലേക്ക് തന്നെ സ്വയം കൂപ്പുകുത്തി”

സിക്കിള്‍ സഹോദരിമാര്‍ ഓടക്കുഴലില്‍ വായിച്ച ‘ദേശ്’ രാഗത്തിലുള്ള ഒരു കൃതിയാണിത്.
——————————————–
നീല- കുഞ്ഞുമണി സഹോദരിമാരുടെ കച്ചേരികള്‍ 1961 മുതല്‍ കര്‍ണാടക സംഗീതപ്രേമികള്‍ കേട്ടുവന്നു.
കഴിഞ്ഞ ദിവസം ഒരു പഴയ ഇന്റര്‍വ്യൂ വായിക്കുവാന്‍ ഇടയായി. ഒരു ചോദ്യം ഇതായിരുന്നു. ” എന്തുകൊണ്ടാണ് പുല്ലാങ്കുഴല്‍ സംഗീതത്തില്‍ സ്ത്രീകള്‍ കുറവായിരിക്കുന്ന…ത്?”.അവരുടെ ഉത്തരം ഇതായിരുന്നു:
” പൊതുവേ ഒരു വിശ്വാസമാണ് ഓടക്കുഴല്‍ പഠിക്കുവാന്‍ പ്രയാസമുള്ള ഒരു സംഗീതോപകരണം ആണെന്ന്. ശരിയാണ്, വയലിനും വീണയും പഠിക്കുന്നതുപോലെ എളുപ്പമല്ല ഓടക്കുഴല്‍. പക്ഷെ സ്ത്രീകള്‍ക്ക് അതില്‍ അവഗാഹം നേടുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. പഠിക്കുന്ന ആള്‍ക്ക് സര്‍ഗശേഷി വേണമെന്നുമാത്രം. പുല്ലാങ്കുഴലില്‍ ഒന്‍പതു സുഷിരങ്ങള്‍ ഉണ്ട്. നമ്മുടെ ശ്വാസനിയന്ത്രണം കൊണ്ടാണ് ശ്രുതിഭേദങ്ങള്‍ വരുത്തുന്നത്. നല്ല മനോനിയന്ത്രണം ഇതിനു ആവശ്യമാണ്‌. പാട്ടിലെ ഗമകങ്ങള്‍ വരുമ്പോള്‍ ആലാപനത്തിലെ അനുസ്യുതി നിലനിര്‍ത്താന്‍ പുല്ലാങ്കുഴലില്‍ പ്രയാസമാണ്. നിരന്തരമായ സാധകം കൊണ്ടുമാത്രമേ അത് ചെയ്യാന്‍ കഴിയൂ. പിന്നെ, ഓടക്കുഴല്‍ കാലവസ്ഥയോടു പെട്ടെന്ന് പ്രതികരിക്കും. ചൂടിനനുസരിച്ചു വികാസ-സങ്കോചങ്ങള്‍ ഉണ്ടാകും. അതിനാല്‍ വളരെ കരുതലോടെ സൂക്ഷിക്കണം”. ( Interview given to Janaki Subramaniam )


Advertisements

3 Responses to “സമയകല”


 1. 1 sabukattukkal ഒക്ടോബര്‍ 22, 2010 -ല്‍ 4:48 pm

  സമയകല,

  മധുരം ,സൌമ്യം,ദീപ്തം.

  തുടര്‍ ലക്കങ്ങള്‍ ഗംഭീരമാകട്ടെ .

 2. 2 priya ഒക്ടോബര്‍ 23, 2010 -ല്‍ 9:35 am

  beautiful, this musical journey…balasaraswathi nammude samooham aadarikkan marannu poya genius…..nandi gopal…

 3. 3 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 2:27 pm

  ഗോപാല്‍ജി, അതീവ ഹൃദ്യം, മനസ്സിന് ലഭിക്കുന്ന ആഹ്ലാദം അതെങ്ങനെ അറിയിക്കും…


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: