പ്രച്ഛന്നം

p
o
e
m
മാനത്തേയ്ക്കുയര്‍‍ത്തുന്ന ഊഞ്ഞാലും
പൂമ്പാറ്റകളുറങ്ങുന്ന പാവാടയും
ഒരു നാള്‍, ഓര്‍ക്കാപ്പുറത്തവളെ
കൈയൊഴിഞ്ഞപ്പോഴാണ്
ചുണ്ടില്‍ ചിരി ചേര്‍ത്തുവെച്ചു
ആദ്യമായവള്‍
പ്രച്ഛന്ന വേഷം കെട്ടിയത്
പിന്നീട്
അബലയുടെയും, ചപലയുടെയും
നാണത്താല്‍  തുടുത്തവളുടെയും
വേഷമിട്ടു
അണി തെറ്റാതെ
ഓരം ചേര്‍ന്ന് നീങ്ങുമ്പോഴും
വാക്കുകളും വരകളും
അവളോട്‌ യാത്ര പറയാതെ
പിരിയുമ്പോഴും
കൈയ്യില്‍ മെരുങ്ങാത്ത കരുത്തും
കരളില്‍ കെടാത്ത തീയും
അവളൊളിപ്പിച്ചു വെച്ചു
ഓരോ വേഷങ്ങളും
ഓരോ ഒളിയിടങ്ങളായി
അവള്‍ക്കു
അവളെ സൂക്ഷിച്ചു നോകുമ്പോള്‍
ആ ചുണ്ടുകള്‍ക്കിടയില്‍
തെളിയുന്നുണ്ടോ
ഒരു കുസൃതിച്ചിരി?
ലോകത്തെ മുഴുവന്‍ നോക്കിയുള്ള
ഒരു പിടികിട്ടാപ്പുള്ളിയുടെ
പരിഹാസച്ചിരി? ‍
Advertisements

3 Responses to “പ്രച്ഛന്നം”


 1. 1 P.M.Ali ഒക്ടോബര്‍ 23, 2010 -ല്‍ 4:09 pm

  നല്ല കവിത. അനുമോദനങ്ങള്‍.

 2. 2 നാമൂസ് പെരുവള്ളൂര്‍ ഒക്ടോബര്‍ 23, 2010 -ല്‍ 7:11 pm

  അതിജീവനമാസാധ്യം
  ഉള്‍ക്കരുത്ത് ഉള്‍പുളകത്തോട്
  രാജിയായവരില്‍,, തീര്‍ച്ച..!


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 5:03 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: