അധികാര വികേന്ദ്രീകരണം സാധാരണ ജനങ്ങളിലേക്ക്

അബ്ദുല്‍ റഷീദ്

പടി വാതിലില്‍ എത്തി നില്‍ക്കുന്ന തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇപ്പോള്‍ ഒരു വിശകലനത്തിന് അനുയോജ്യമെന്ന വിശ്വാസമാണ് ഈ നോട്ടിന്റെ ആധാരം. “അധികാര വികേന്ദ്രീകരണം സാധാരണ ജനങ്ങളിലേക്ക്” എന്ന തത്വം പ്രായോഗ വത്കരിക്കുക എന്നതിന്റെ ആവശ്യമത്രേ തദേശ ഭരണ സ്ഥാപനങ്ങള്‍. ഇതിന്റെ പ്രഥമ ലക്‌ഷ്യം സമഗ്രമായ വികസനം ജനങ്ങളുടെ തല്പര്യപൂര്‍ണമാവുക എന്നതാണ്. ഓരോ പ്രദേശത്തിന്റെയും വികസന രീതി അവിടെയുള്ള ജനങ്ങളുടെ ഇഷ്ടത്തിനും താല്പര്യത്തിനും അനുകൂലമായി പ്രവര്‍ത്തിപ്പികാന്‍ ഈ ഭരണ രീതിയാണ് ഏറ്റവും അനുയോജ്യമായത്. പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ശുചിത്വം എന്നിവയാണ് ഇതിന്റെ പ്രധാന പരിഗണനയിലുള്ളത്. “സ്വരാജ്” സങ്കല്പം കേവലം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്നിടത്ത് അവസാനിക്കാതെ ഓരോ ഇന്ത്യന്‍ ഗ്രാമവും സ്വാശ്രയമായിത്തീരുക എന്നതാണ് അന്തിമ ലക്ഷ്യമെന്നു ഗന്തിജി പ്രഖ്യാപിച്ചതാണ് ഇത്തരമൊരു സംരംഭത്തിന്റെ പ്രചോദനം.

അധികാരം ജനങ്ങളിലേക്ക്:-

ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമാണ് പഞ്ചായത്തി രാജ് എന്നറിയപ്പെടുന്നത്. ഗാന്ധിജിയുടെ രാമരാജ്യം എന്ന സങ്കല്‍പ്പത്തിന്‍റെയും, ഗ്രാമസ്വരാജിലൂടെ പൂര്‍ണ്ണ സ്വരാജ് എന്ന ദര്‍ശനത്തിന്‍റെയും പ്രായോഗികമായ നടപ്പാക്കല്‍ ആണ് പഞ്ചായത്തി രാജ് . .അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് , ബൽവന്ത് റായി മേത്ത കമ്മറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ‍പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിച്ചു. 1959 ഒക്ടോബര്‍ 2-ന് രാജസ്ഥാനിലെ നഗൗരില്‍ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി. 1960 ജനവരി 18-ന് ഏറ‍ണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തത് നെഹ്രുവാണ്‌. എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് പഞ്ചായത്ത് രാജ് വ്യവസ്ഥ ഇന്ത്യയില്‍ ആകമാനം നിലവില്‍ വന്നത്. 1992ലെ ഈ ഭരണഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും വാര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ സമ്മേളനമായ ഗ്രാമസഭകള്‍ക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. ഇതുവഴി, ഗ്രാമ പഞ്ചായത്, ബ്ലോക്ക് പഞ്ചായത് , ജില്ലാ പഞ്ചായത് എന്ന ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നു. ഇവിടങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നത് നിര്‍ബന്ധമാക്കി. വനിതകള്‍ക്കും പിന്നാക്ക പട്ടിക ജാതി വിഭാഗങ്ങൾക്കും സംവരണം ഉറപ്പാക്കി. അധികാരം ജനങ്ങളില്‍ എത്തുക, സാധാരണക്കാരില്‍ എത്തുക എന്നത് ഇന്ത്യയെപ്പോലെ അധികം വൈരുധ്യങ്ങളും ,ജനസംഖ്യയുള്ള ഒരു രാജ്യത്ത് ദുഷ്കരമായ കാര്യമാണെങ്കിലും നാമത് നേടിയിരിക്കുയാണ്. കേരളവും , കര്‍ണ്ണാടകവും സംസ്ഥാന ബജറ്റിന്‍റെ യഥാക്രമം 40ഉം 34ഉം ശതമാനം വീതം പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇതൊരു മാതൃകയാണ്.

ഗ്രാമ സഭ :-

ഒരു വാര്‍ഡിലെ വോട്ടര്‍മാരുടെ സഭയാണിത്. ഒരു ഗ്രാമസഭ വര്‍ഷത്തില്‍ കുറഞ്ഞത് 4(നാല്‌) പ്രാവശ്യമെങ്കിലും കൂടേണ്ടതാണ്‌. വാര്‍ഡ് മെമ്പര്‍മാരാണ്‌ ഗ്രാമസഭ വിളിച്ചുകൂട്ടുന്നത്. ഇതില്‍ വാര്‍ഡിലെ വിവിധ ആവശ്യങ്ങള്‍, വികസനപ്രശ്നങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യപ്പെടുകയും പഞ്ചായത്തിലേയ്ക്ക് നിർദ്ദേശങ്ങൾ സമര്‍പ്പിക്കുകയും വേണം.

ചുമതലകള്‍:-

തദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ചുമതലകള്‍  അനിവാര്യ , മേഖലാടിസ്ഥാനം, പൊതു ചുമതലകള്‍ എന്നിങ്ങനെ  മൂന്നയി തിരിച്ചിട്ടുണ്ട്.

1 അനിവാര്യ ചുമതലകള് :കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുക,പൊതുസ്ഥലങ്ങള്‍ കൈയ്യേറ്റം ചെയ്യപ്പെടാതെ സം‌രക്ഷിക്കുക.പരമ്പരാഗത കുടിവെള്ള സ്രോതസ്സുകള്‍ സം‌രക്ഷിക്കുക.കുളങ്ങളും മറ്റു ജലസംഭരണികളും സം‌രക്ഷിക്കുക.ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും കയ്യൊഴിയുകയും ചെയ്യുക, ദ്രവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ക്രമീകരിക്കുക.പരിസ്ഥിതി ആരോഗ്യരക്ഷകമാക്കി സം‌രക്ഷണം നല്‍കുക. സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുക.മൃഗങ്ങളുടെ കശാപ്പ്, മാംസം, മത്സ്യം, എളൂപ്പം കേടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിതരണം, വിപണനം എന്നിവ നിയന്ത്രിക്കുക. ഭക്ഷണത്തിലോ ഭക്ഷ്യവസ്തുക്കളിലോ മായം ചേര്‍ക്കുന്നത് തടയുക,റോഡുകള്‍, മറ്റ് പൊതുമുതലുകള്‍ എന്നിവ സം‌രക്ഷിക്കുക, തെരുവുവിളക്കുകള്‍ കത്തിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുക,രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുക,ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുക,യാത്രക്കാര്‍ക്കായി വെയിറ്റിംഗ് ഷെഡ്ഡുകള്‍ സ്ഥാപിക്കുക,പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുര, കക്കൂസ്, കുളിമുറി എന്നിവ ഏര്‍പ്പെടുത്തുക തുടങ്ങിയവ

2. പൊതുവായ ചുമതലകള്: അവശ്യ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയും, അവ കാലാനുസൃതമായി പുതുക്കുകയും ചെയ്യുക.സ്വാശ്രയപ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും കൂട്ടായപ്രവര്‍ത്തനങ്ങളിൽ അവരെ ഭാഗഭാക്കാക്കുകയും ചെയ്യുക, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, സ്ത്രീധനം, സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കല്‍ തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെ ബോധവത്കരണം നടത്തുക, വികസനത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുക,പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക,പരിസ്ഥിതിയെ സംബന്ധിച്ച ബോധവത്കരണം നടത്തുകയും അതിന്റെ ഉന്നമനത്തിനായി പ്രാദേശിക പ്രവര്‍ത്തനപരിപാടികള്‍ക്ക് പ്രേരണ നൽകുകയും ചെയ്യുക, സാമുദായിക ഐക്യം മെച്ചപ്പെടുത്തുക, വികസനകാര്യങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കുന്നതുള്‍പ്പെടെ പണമായോ വസ്തുക്കളായോ പ്രാദേശികമായി വിഭവസമാഹരണം നടത്തുക, പാവപ്പെട്ടവരെ കേന്ദ്രീകരിച്ച് അയല്‍ക്കൂട്ടങ്ങളും സ്വാശ്രയ സംഘങ്ങളും രൂപവത്കരിക്കുക, പൗരധര്‍മ്മത്തെപ്പറ്റി ബോധവത്കരണം നടത്തുക മുതലായവ.

3. മേഖലാടിസ്ഥാനത്തിലുള്ള ചുമതലകള്: കൃഷി,മൃഗസം‌രക്ഷണവും ക്ഷീരോത്പാദനവും,ചെറുകിട ജലസേചനം,മത്സ്യബന്ധനം,സാമൂഹ്യ വന വത്കരണം,ചെറുകിട വ്യവസായങ്ങൾ,ഭവനനിർമ്മാണം,ജലവിതരണം,വിദ്യുച്ഛക്തിയും ഊര്‍ജവും,,വിദ്യാഭ്യാസം,പൊതുമരാമത്ത്, പൊതിജനാരോഗ്യവും ശുചിത്വവും,സാമൂഹ്യക്ഷേമം,ദാരിദ്രനിര്‍മ്മാര്‍ജ്ജനം,പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം,കായികവിനോദങ്ങളും സാംസ്കാരിക കാര്യങ്ങളും,പൊതുവിതരണ സമ്പ്രദായം,പ്രകൃതിക്ഷോഭ ദുരിതാശ്വാസം,സഹകരണം മുതലായവ ഇതില്‍ ഉള്‍പെടുന്നു.

പഞ്ചായത്തിന്‌ നിയന്ത്രണത്തിലുള്ള ഓഫീസുകളും ഉദ്യോഗസ്ഥരും:

* കൃഷി ആഫീസും ജീവനക്കാരും

* മൃഗാശുപത്രിയും ജീവനക്കാരും

* പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ( അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി)

* പ്രൈമറി സ്കൂളുകളും ജീവനക്കാരും* ICDS സൂപ്പര്‍വൈസറും അംഗന്‍വാടികളും

* വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍

വരുമാനം:

ബജറ്റിന്റെ നീക്കിയിരിപ്പ് കൂടാതെ, പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള തുക കണ്ടെത്തുന്നത് വിവിധതരം നികുതികളിലൂടെയാണ്‌. കൂടാതെ സര്‍ക്കാര്‍, പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങൾക്ക് ഗ്രാന്റും നല്‍കുന്നുണ്ട്. കൂടാതെ പഞ്ചായത്തിന്റെ ജനസംഖ്യ (പട്ടികജാതി / വര്‍ഗം) പരിഗണിച്ചു വിഹിതം മാറ്റി വെക്കുന്നുമുണ്ട്.പഞ്ചായത്ത് ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് പഞ്ചായത്ത് ഫണ്ടില്‍നിന്നുമാണ്‌.

തിരിഞ്ഞു നോട്ടം:

കക്ഷി രാഷ്ട്രീയ വടംവലികളില്‍ കുടുങ്ങി നമ്മുടെ പഞ്ചായത്ത്‌ ഭരണ സംവിധാനവും ലോകസഭ, പാര്‍ലിമെന്റ് തിരഞ്ഞെടുപു പോലെയായി മാറിയിട്ടുണ്ട്. ഒരു പ്രാദേശിക തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചെലവ് 5000 രൂപയാണ് സര്‍ക്കാര്‍ കണക്കാകിയിരിക്കുന്നത്. ഇന്നത്തെ പ്രചാരണ പരിപാടികള്‍ നോക്കിയാല്‍ നമുക്ക് മനസിലാക്കാം എവിടെയെത്തി കാര്യങ്ങളെന്ന്. സ്ഥലം വിറ്റു പ്രചരണം നടത്തുന്നവന്‍ വിജയിച്ചു വന്നാല്‍ ഇറക്കിയ മുതലിന്റെ എത്ര മടങ്ങ്‌ കീശയിലക്കും ?

ഗ്രാമസഭ എന്ന ജനപക്ഷ സംരംഭത്തിനെ ഇന്നൊരു പ്രഹസനമായല്ലാതെ നാം കാണുന്നില്ല, അതിനു നാം മാത്രമോ ഉത്തരവാദി ? ഒരു വാര്‍ഡിന്റെ നീറുന്ന പ്രശ്നങ്ങളെ അവതരിപ്പിക്കാനും അതിനുള്ള പരിഹാരം ലഭിക്കാനുമുള്ള പ്രഥമ ഘട്ടമാണ് ഗ്രാമസഭ. ഇതു ഇന്നു എവിടെയെത്തിയിരിക്കുന്നു ? പഞ്ചായത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരടും ലിസ്റ്റും അതാതു പ്രദേശത്തെ ബോര്‍ഡില്‍ പതിക്കണമെന്നാണ് നിയമം. പതിക്കേണ്ട ലിസ്റ്റും കരടും പോയിട്ട് ബോര്‍ഡ്‌ തന്നെ അപ്രതയ്ക്ഷമായത് എന്തു കൊണ്ടാണ് ? നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഗുണ നിലവാരം, ഉപയോഗിച്ച സാധന സാമഗ്രികളുടെ കണക്കും അളവും, ചെലവഴിച്ച തൊഴില്‍ ഇതെല്ലാം പരിശോധിക്കാന്‍ ഓരോ പൗരനും അധികാരമുണ്ടെന്ന് നമുക്കെത്ര പേര്‍ക്കറിയാം ? നമ്മുടെ ജില്ലാ ആശുപത്രികളുടെ ജീര്‍ണ്ണാവസ്ഥ കാരണം പ്രൈവറ്റ് മെഡിക്കല്‍ കോളേജുകള്‍ രോഗികളെക്കൊണ്ട് തിങ്ങിനിറയുന്നുവെന്ന യാഥാര്‍ത്ഥ്യം നമുക്ക് കാണാതിരിക്കനാവുമോ?

സ്ത്രീ ശാക്തീകരണമെന്നത് ഇടതു, വലതു വോട്ടു ബാങ്കായി മാറിയതും “കുടുംബ ശ്രീയും”, “അയല്‍ കൂട്ടവും” സമൂഹത്തിലെ ബ്ലേഡ് മേലാളന്മാരുടെ പലിശ പിരിവുകാരായി അധപതിക്കുന്നതും വളരെ വലിയ വിപത്താണ് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത്.അതുകൊണ്ടുതന്നെ, ജാതി, മത, വര്‍ഗ ഭേദമാന്യേ സമൂഹത്തിന്റെ നന്മക്കും, സമഗ്ര വികസനത്തിനും വേണ്ടി ഒരു ജനത മുഴുവന്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന ഓര്‍മ്മ ഈ ഘട്ടത്തില്‍ പ്രധാനമണ്.

Ref: Wikipedia

‘അധികാര വികേന്ദ്രീകരണം പിഴച്ചതെവിടെ, തിരുതെണ്ടാതെങ്ങനെ’- CR Neelakandan

‘വികസന മുനേറ്റവുംജനകീയ ഇടപെടലും’- Hameed vanimel

Advertisements

2 Responses to “അധികാര വികേന്ദ്രീകരണം സാധാരണ ജനങ്ങളിലേക്ക്”


  1. 1 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 5:04 pm

    പഞ്ചായത്തുകളുടെ ചുമതലകളെക്കുറിച്ചും മറ്റും വിശദമായി പ്രതിപാദിച്ചതിന് നന്ദി… നല്ല അറിവ്..


  1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:49 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: