ഒറ്റ മുറിവ്


‘ചന്ദ്ര മുഖീ ‘ എന്നു അവന്‍ തോളില്‍ തട്ടി വിളിച്ചതും
അവള്‍ അവന്റെ തോളിലേക്ക്  ചാഞ്ഞതും
നില തെറ്റി തോട്ടിലേക്ക് മറിഞ്ഞു ;
ഒരു കൈതമുള്ളിലോ കൈതക്കാലിലോ തടഞ്ഞു നില്‍ക്കാതെ  നേരെ .

എന്നിട്ടോ
ഒന്നു മുങ്ങി പ്പൊങ്ങിയപ്പോള്‍  കണ്ടു
ഊര്‍ന്നു പോയ അവളുടെ ഉടു തുണിയുമായി
അവനിരിക്കുന്നു മരക്കൊമ്പില്‍ ,
ഓടക്കുഴലുമായി.

ഒന്നു മുങ്ങി നിവര്‍ന്നപ്പോഴേക്കും താന്‍ പിറന്ന അറുപതുകള്‍  പോയ്‌ മറഞ്ഞല്ലോ
എന്നു വിഷാദിച്ചു അവള്‍ അന്നേരം
എന്തെന്നാല്‍
കാര്‍കുഴല്‍ കൊണ്ടു മാറ് മറക്കാനും
ഓടക്കുഴലില്‍
അവന്‍ പാടുന്ന
സ്തന വര്‍ണ്ണന  കേട്ടു കോരിത്തരിക്കാനും
കാളിന്ദിയില്‍ എന്നവണ്ണം നീന്തി തുടിക്കാനും
കള്ളക്ക  ണ്ണ റിഞ്ഞും മന്ദഹാസം ചൊരിഞ്ഞും
മരച്ചോട്ടില്‍ നിന്നു ‘എന്റെ ആട തായോ’ എന്നു കൊഞ്ചി പറയാനും
അവള്‍ മറന്നു കളഞ്ഞു

അതും പോരാഞ്ഞ്
ആടയിരക്കാതെ
പാട്ട്  കേള്‍ക്കാതെ
അതാപോകുന്നു
അവള്‍
ഇല കൊഴിച്ച മരമെന്നപോലെ , നഗ്നയായി !
മുള്‍ക്കൈത  വരഞ്ഞ മുറിവും
അതിലൂറുന്ന ചോരയുമാണ്
അവളുടെ ഉടല്‍ മൂടുന്നത്
പട്ടുപോലെ തുടുത്തത്.

അതാ പോകുന്നു,
നഗ്നമായി ,
നെടുകെ പിളര്‍ന്ന

ഒരു ഒറ്റ മുറിവായി  അവള്‍ .

21 Responses to “ഒറ്റ മുറിവ്”


 1. 1 ജെയിംസ്‌ ഒക്ടോബര്‍ 22, 2010 -ല്‍ 4:53 am

  അതീവ ഹൃദ്യം, ഈ കവിത.

 2. 2 shaji karyat ഒക്ടോബര്‍ 22, 2010 -ല്‍ 4:56 am

  നന്നായിരിക്കുന്നു വളരെയധികം ഇഷ്ടപ്പെട്ടു

 3. 4 Rajesh Mc ഒക്ടോബര്‍ 22, 2010 -ല്‍ 5:40 am

  നന്നായിട്ടുണ്ട്, ലളിതമായ ആവിഷ്കാരം…

 4. 5 Shaji Raghuvaran ഒക്ടോബര്‍ 22, 2010 -ല്‍ 7:31 am

  ഇഷ്ട്ടമായി ഈ എഴുത്ത് ….

 5. 7 മനോജ് കുറൂര്‍ ഒക്ടോബര്‍ 22, 2010 -ല്‍ 3:30 pm

  റിവിഷനിസ്റ്റ് മിത്ത് മേക്കിങ്ങ് എന്ന ആവിഷ്കാരരീതി സ്ത്രീപക്ഷകവിതകളില്‍ അന്തര്‍ദ്ദേശീയതലത്തില്‍ത്തന്നെ പ്രബലമാണ്. ഈ കവിതയിലും അതു ഫലപ്രദമാകുന്നു; പ്രത്യേകിച്ച് കൃഷ്ണകവിതകളെന്നുതന്നെ ഒരു വിഭാഗം മലയാളകവിതയിലുള്ള സ്ഥിതിക്ക്.

  ‘അതാ പോകുന്നു,
  നഗ്നമായി ,
  നെടുകെ പിളര്‍ന്ന

  ഒരു ഒറ്റ മുറിവായി അവള്‍.’

  ശക്തമായ ആവിഷ്കാരം. നന്ദി.

 6. 8 sabukattukkal ഒക്ടോബര്‍ 22, 2010 -ല്‍ 4:14 pm

  പെണ്‍കവിതകളിലുടെ നടന്നു .തുറസ്സിന്റെയും ചരിവിന്റെയും അരുകിന്റെയും തരിശിന്റെയും ഭംഗി കണ്ടു .

  പക്ഷെ എനിക്ക് രസിച്ചത് കവിതയുടെ ഈ നിമ്നോന്നതമാം വഴി .ആശംസകള്‍ .

 7. 9 dileep kumar k g ഒക്ടോബര്‍ 23, 2010 -ല്‍ 6:00 am

  ശക്തമായ ആവിഷ്കാരം. നന്ദി.

 8. 10 savithri ഒക്ടോബര്‍ 23, 2010 -ല്‍ 8:37 am

  കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ , നല്ല വാക്കുകള്‍ പറഞ്ഞതില്‍ എല്ലാം വളരെ സന്തോഷമുണ്ട് .എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹം .

 9. 12 jyothi ഒക്ടോബര്‍ 23, 2010 -ല്‍ 10:44 am

  പരശ്ശതം മുറിവുകൾ കോർത്ത ഒറ്റ മുറിവ്‌. തീക്ഷ്ണം. ലളിതം

 10. 13 P.M.Ali ഒക്ടോബര്‍ 23, 2010 -ല്‍ 1:15 pm

  അതാ പോകുന്നു,
  നഗ്നമായി ,
  നെടുകെ പിളര്‍ന്ന

  ഒരു ഒറ്റ മുറിവായി അവള്‍ .

  മുറിവുകള്‍ മുറിവുകള്‍ ഏട്റ്റുവാങ്ങുക അവളുടെ വിധി, മുറിവേല്‍പ്പികുന്നതു അവനൊരു വിനോദം.
  മനോഹരം.

 11. 14 നാമൂസ് പെരുവള്ളൂര്‍ ഒക്ടോബര്‍ 23, 2010 -ല്‍ 6:54 pm

  അഹിതകരമായ ഒന്നില്‍ വിസമ്മതം അരുതോ?
  ഇരയാക്കപ്പെടുന്നതിന്‍റെ ആര്‍ത്തനാദത്തിന്‍…
  ശബ്ദം,സുഖാസ്വാദനത്തിന്‍ ആനുപാതിക കണക്കിലോ?

 12. 16 devaraj ഒക്ടോബര്‍ 24, 2010 -ല്‍ 4:44 pm

  …. ലാളിത്യത്തില്‍ ഒരു തീക്ഷ്ണ കവിത. നന്നായി ഇഷ്ടായി

 13. 17 Dona Mayoora ഒക്ടോബര്‍ 26, 2010 -ല്‍ 2:20 pm

  കവിത വഴി നല്ലൊരു വായനാനുഭവം തന്നതിനു നന്ദി.

 14. 18 pr_rajan ഒക്ടോബര്‍ 27, 2010 -ല്‍ 4:26 am

  സ്രൈനമായ(feminine) നഗ്നഭാവനയുടെ പുല്ലാങ്കുഴല്‍ ഗീതം

 15. 19 സതീശന്‍ പുതുമന ഒക്ടോബര്‍ 31, 2010 -ല്‍ 4:18 am

  മാറുന്ന ചിത്രങ്ങള്‍!-
  ഇനിയും ഒരു തലമുറ കഴിഞ്ഞ് ഇതേ രംഗം എങ്ങനെയാവും ഒരു കവിതയില്‍ പ്രത്യക്ഷപ്പെടുക എന്ന് ആലോചിക്കാന്‍ സുഖമുണ്ട് –
  നല്ല കവിത ,എസ്.ആര്‍.


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:50 pm
 2. 2 ഒറ്റ മുറിവ് | indiarrs.net Classifieds | Featured blogs from INDIA. ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 25, 2010 -ല്‍ 11:24 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: