കേരളത്തിലെ മുസ്ലീങ്ങള്‍ അരക്ഷിതരോ?

Saradakutty Madhukumar

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ.സി.ആര്‍. പരമേശ്വരന്‍ നടത്തിയ ഒരു സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ചിന്തയെ ഇളക്കി മറിയ്ക്കുന്നതായിരുന്നു.പല നാളായി ഉള്ളില്‍ തോന്നിയിരുന്ന ഒരു സംശയത്തെയാണ് സംശയലേശമില്ലാതെ സി.ആര്‍. പരമേശ്വരന്‍ തുറന്നു പറഞ്ഞത്.ഒരു സംവാദം ഈ വിഷയത്തില്‍ ആവശ്യമാണെന്ന് തോന്നി. അത് മലയാളനാടിന്റെ ചര്‍ച്ചാവേദിയില്‍ സംവാദസാധ്യതകല്‍ക്കായി സമര്‍പ്പിച്ചു.പുരോഗമനം=ഇടതുപക്ഷം=മുസ്ലീം പ്രീണനം എന്നൊരു സമവാക്യം ഇവിടെ നിലനില്പുണ്ട്.അത് പുരോഗമനമെന്നാല്‍ മുസ്ലീം പ്രീണനം എന്നായി മാറുകയും ചെയ്തു.ആരെന്തു പറഞ്ഞാലുംപറയുന്ന ആളുടെ ജാതി നോക്കി, അതില്‍ മൃദുഹൈന്ദവികതയും മുസ്ലീം വിരുദ്ധതയും ആരോപിക്കുന്ന പ്രവണത അപകടകരമായി ഇവിടെ നിലവിലുണ്ട്.ഇതില്‍ ബുദ്ധിജീവി സമൂഹത്തിന്റെ “പുരോഗമന”നാട്യം കുറച്ചൊന്നുമല്ല സഹായിച്ചത്.ചര്‍ച്ച ആരോഗ്യകരമായി തുടരുന്നുവെന്കിലും ചില ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമില്ല.അവ ഇങ്ങനെ സംക്ഷേപിക്കാം.

1)ഒരു ശരാശരി മുസ്ലീം മറ്റേതൊരു ശരാശരി കേരളപൌരനെക്കാള്‍ ചൂഷണം അനുഭവിക്കുന്നുണ്ടോ?

൨)പൊതുധാരയിലേക്ക് വരുന്നതിനോ ഉദ്യോഗപരമായ കാര്യങ്ങള്‍ക്കോ സര്കാരിന്റെയോ അന്യമത-സമുദായങ്ങലുടെയോ ഭാഗത്ത് നിന്ന് ഇവര്‍ എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോ?

2)ജനകീയസഭകളില്‍ ഇവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ലേ?

3)സമ്പന്നവര്ഗത്തിന്‍റെ ഒരു നേരത്തെ ഭക്ഷണച്ച്ചെലവ് ,അതെ സമുദായത്തിന്റെ ഒരു ദിവസത്തെ വിശപ്പ്‌ മാറ്റാന്‍ ഉപകരിക്കുമെന്നിരിക്കെ ഏതെങ്കിലും സമ്പന്നര്‍ അത് ചെയ്യാറുണ്ടോ?ആരോടാണ് ഇവര്‍ നീതി ആവശ്യപ്പെടുന്നത്?സ്വയം നീതിപൂര്‍വമാണോ ഇവര്‍ പെരുമാറുന്നത്?എല്ലാ സ്മ്പന്നവര്‍ഗത്തിനും സമുദായഭേദമില്ലാതെ ഇത് ബാധകമാണ്.

4)മാര്‍ക്സിസ്റ്റ്‌പാര്‍ടിവര്‍ഗപരമായ സമീപനം വിട്ടു വര്‍ഗീയമായ സമീപനരീതി സ്വീകരിക്കുന്നത് കൊണ്ട് മുസ്ലീം പ്രശ്നം വര്‍ഗപ്രശ്നം ആകാതെ വര്‍ഗീയ്പ്രശ്നം മാത്രം ആയി ചുരുങ്ങി പോയില്ലേ?

5)മാല്ടയിലെയും ഗുജറാത്തിലെയും പാവപ്പെട്ട മുസ്ലീമിനെയും കോഴിക്കോട്ടെ സമ്പന്ന മുസ്ലീമിനെയും ഏകീകരിക്കുന്ന രീതി കേരളത്തിലെ വോട്ട് രാഷ്ട്രീയത്തിന്റെ കാപട്യം ആണെന്ന് മുസ്ലീം സമുദായം തിരിച്ചരിഞ്ഞിട്ടുണ്ടോ?വര്‍ഗരഹിത രാഷ്ട്രീയവും ബുദ്ധിജീവിത്വവും ചേര്‍ന്ന് കളിക്കുന്ന കളികളിലെ മഹാകള്ളങ്ങള്‍ ഇവര്‍ തിരിച്ചറിയാന്‍ വൈകുന്നതെന്താണ്?

Aji Mathew ഇതിനെ കുറിച്ച് ഇവിടുത്തെ മുസ്ലിം സഹോദരര്‍ കൂടി ഒരു മറുപടി പറയുന്നതും ഉചിതം ആണ് .അല്ല പറയണം ..കാരണം നേരിട്ട് പ്രതികരിക്കുക എന്നുള്ളതാണല്ലോ ഓണ്‍ലൈന്‍ മീഡിയ യുടെ പ്രതികരണം . എന്റെ അഭിപ്രായം,മുസ്ലിം വിഭാഗത്തിലെ നിരപരാധിയായ ഒരു ഭൂരിപഷം വളരെ സ്വയം ആസ്വാതന്ത്ര്യമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്‌ .എന്ത് പറഞ്ഞാലും മിനിമം ഒരു രണ്ടു മുന്‍കരുതല്‍ എങ്കിലും എടുക്കേണ്ട അവസ്ഥ .ഒരു മുസ്ലിമിമ്റെ ചെകിട്ടത്ത് ,കുറ്റം ചെയ്യപെടാത്ത ഒരടിയേറ്റാല്‍ ,മനുഷ്യനായി പോലും മറ്റൊരു മുസ്ലിമിന് ഒന്ന് പ്രതികരിക്കാന്‍ ആവാത്ത അവസ്ഥ .ചുരുക്കത്തില്‍ ഒരു പരിധി വരെ അവനെ നിഷ്പഷനാകുവാന്‍ അനുവദിക്കാത്ത ഒരവസ്ഥ ..ഇങ്ങനുണ്ടോ?ഇതാണോ ഈ അരക്ഷിതാവസ്ഥ ? അതോ ഇത് എന്റെ ശ്രീ പരമേശ്വരന്‍ കാണാത്ത രാസ്വപ്നമോ ?

Fabius Francis ഇതിനെ കുറിച്ച് ഇവിടുത്തെ മുസ്ലിം സഹോദരര്‍ കൂടി ഒരു മറുപടി പറയുന്നതും ഉചിതം ആണ് .

നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എല്ലാം തന്നെ മതവികാരം കാര്യമായി ചൂഷണം ചെയ്തു വോട്ടു പിടിക്കാന്‍ ശ്രമിക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അത് കൂടുതലായും ചിലവാക്കപ്പെടുന്നത് മുസ്ലീം സമുധായത്തിന് നേരെയാണ്. കേരളത്തിലെ ഇടതുപക്ഷം അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നുള്ളത് നിസ്തര്‍ക്കവും. അല്ലെങ്കില്‍ ഇവിടെ തെരഞ്ഞെടുപ്പുകളില്‍ പാലസ്തീനോ ഇറാഖോ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ അല്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഈ നയം കൂടുതല്‍ സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കും, പല മതപരമായ തിന്മകള്‍ക്കു നേരെയും അറിഞ്ഞുകൊണ്ട് അവര്‍ കണ്ണടക്കുന്നു.

Satish Suryan ഇന്ത്യയിലെ മുസ്ലീങ്ങളെ വിലയിരുത്തുമ്പോള്‍ വന്നു ചേരുന്ന അബദ്ധം ആ സമുദായത്തെ ഏകശിലാരൂപത്തിലുള്ള ഒരു ഐടന്റിടി ആയി കണക്കാക്കുന്നു എന്നതാണ്. കേരളത്തിലെ മുസ്ലീങ്ങളുടെ കാര്യത്തിലും ഈ അബദ്ധം പിനയുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ ആശരഫികള്‍ എന്നും അജ്ളിഫുകള്‍ എന്നും കൃത്യമായി വക തിരിച്ചുകാണാന്‍ ആകുമ്പോള്‍ കേരളത്തിലെ മുസ്ലിങ്ങളില്‍ ഭൂരിഭാഗവും അവരുടെ ഹിന്ദു counterpart കള്‍ക്ക് സമാനമായ മദ്ധ്യ വര്‍ഗ ജീവിതം നയിക്കുന്നവര്‍ ആണെന്ന് കാണാം. ഭൂപരിഷ്കരണം നടപ്പാകും മുമ്പ് നില നിന്ന ജന്മി വിഭാഗത്തില്‍ മുസ്ലിങ്ങളും ഉണ്ടായിരുന്നു..പ്രത്യേകിച്ചും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍. ബാക്കിയുള്ള ഭൂരിപക്ഷവും താഴ്ന്ന വിഭാഗത്തില്‍ പെടുന്നവര്‍ ആയിരുന്നു,. എന്നാല്‍ കഴിഞ്ഞ മൂന്നു നാല് ദശകങ്ങളില്‍ കേരളത്തില്‍ ഉയര്‍ന്നു വന്ന പുതു മധ്യവര്‍ഗത്തില്‍ അവരുടെ സാന്നിധ്യം എടുത്തു പറയത്തക്കതാണ്. സാമൂഹികമായ പിന്നാക്കാവസ്തയെയും ഏതാണ്ട് അവര്‍ അതിജീവിച്ചു കഴിഞ്ഞു. അതിനാല്‍ ദളിത്‌-മുസ്ലീം-ആദിവാസി മുദ്രാവാക്യത്തിനു കേരളത്തില്‍ പ്രസക്തി ഇല്ല.
അവരില്‍ ഇപ്പോഴും മോശപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ കഴിയുന്നവരുണ്ട്. ഏതാണ്ട് ആദിവാസികള്‍ക്ക് സമാനമായി കടലോര പ്രദേശങ്ങളില്‍. അക്കൂട്ടരുടെ പ്രശ്നം പ്രത്യേകമായി തന്നെ പരിഗണിക്കേണ്ടതാണ്..

James Varghese വളരെയധികം ചര്‍ച്ച ചെയ്യപ്പെടെണ്ടാതായ ഒരു വിഷയം ആണിത്. ശ്രീ സി ആര്‍ പരമേശ്വരന്‍ സാറിനും, ശാരദക്കുട്ടി ടീച്ചറിനും നന്ദി. ഇന്ത്യന്‍ ദേശിയതയോടു ഏറ്റവും യോജിച്ചു നില്‍ക്കുന്ന ഒരു വിഭാഗം ആണ് കേരളിയ മുസ്ലീംസ്. പക്ഷെ അവരെ പലപ്പോഴും രാഷ്ട്രീയ ലാഭത്തിനു വേണ്ടി രാഷ്ട്രീയക്കാര്‍ ചൂക്ഷണം ചെയ്യുന്നത് കാണാം, അതിനായിട്ടാണ് അവര്‍ ബുദ്ധി ജീവികളെ ഇറക്കി പട നയിക്കുന്നത്. അവരുടെ സ്വതം മനസിലാക്കി, അവരെ ദേശിയതയുടെ ഭാഗം ആക്കാന്‍ എന്നാ വ്യാജേനെ അവരെ ഉപയോഗിക്കുകയാണ് ഇവിടെ. സാമ്പത്തീകമായി ഇന്ന് മറ്റേതു സമുദായത്തെയും പോലെയോ മുന്നിലോ ആണവര്‍, അതിനു കാരണം അവരുടെ കഠിനാധ്വാനവും ഗള്‍ഫ് കുടിയേറ്റവും ആണ്. ഒരു കാലത്ത് വിദ്യാഭ്യാസ രംഗത്ത് പുറകിലായിരുന്ന അവര്‍ ഇന്ന് വലിയ ഒരു കുതിച്ചു ചാട്ടം തന്നെ ഇക്കാര്യത്തില്‍ നടത്തിയിരിക്കുന്നു. തീര്‍ച്ചയായും അത് അഭിനന്ദനീയം ആണ്. മറ്റുള്ളവരേക്കാള്‍ ഏറ്റവും അധികം പ്രായോഗീകം ആയി ജീവിക്കുവാന്‍ അറിയാവുന്നവര്‍ ആണിവര്‍. പക്ഷെ കേരളത്തിനു പുറത്തു സ്ഥിതി അതല്ല, പക്ഷെ അവിടെയും ഒന്ന് ശ്രദ്ധിക്കണം, ആ പട്ടണങ്ങളിലും, നല്ലൊരു ശതമാനം സമ്പത്തുള്ളവര്‍ മുസ്ലിംസ് ആണ്. എന്നാല്‍ അത് പോലെ തന്നെ ഏറ്റവും പാവപ്പെട്ടവരുടെ ഗണത്തിലും അവരുണ്ട്. അവിടെയും അവര്‍ ഒരു പണക്കാരുടെ ഉപഭോഗ വസ്തുവാണ്, അതില്‍ ജാതിയും മതവും ഇല്ല. എല്ലാവരും ഓരോ കാര്യത്തിനായി അവരെ ഉപയോഗിക്കുന്നു. തങ്ങളെ മറ്റുള്ളവര്‍ കാര്യ സാധ്യത്തിനായി ഉപയോഗിക്കുന്നത് ഒരു പക്ഷെ അവര്‍ അറിയുന്നില്ലയിരിക്കാം, ചിലപ്പോള്‍ അറിഞ്ഞു കൊണ്ട് തന്നെ അതില്‍ നിന്നുണ്ടാകുന്ന നേട്ടത്തിന് വേണ്ടി അവര്‍ അറിഞ്ഞില്ല എന്ന് നടിക്കുന്നതാകാം. കേരളത്തില്‍ മുസ്ലിം വിദ്യാഭ്യാസത്തിനു കൊടുക്കുന്ന പ്രാമുഖ്യം മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്നില്ല , പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് . അവിടെയോക്കെയും കൂടുതല്‍ ബോധവല്‍ക്കരണം ആണ് അവര്‍ക്ക് ലഭിക്കേണ്ടത് . എനിക്ക് വളരെയധികം അന്യ സംസ്ഥാന മുസ്ലീം സുഹൃത്തുക്കള്‍ ഉണ്ട് , അവരൊക്കെയും അവരുടെ വീട്ടിലെ സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം കൊടുക്കുന്നതിനോടെ വലിയ യോജിപ്പിള്ളതവരാന്. അവരുടെ സ്ത്രീകള്‍ക്ക് ഉണന്ത വിദ്യാഭ്യാസം ലഭിച്ചാല്‍ മാറാവുന്നത്തെ ഇന്ന് മുസ്ലിം സമൂഹത്തിനുള്ള്. ബുദ്ധി ജീവികള്‍ കെട്ടി എഴുന്നള്ളിക്കുന്ന വിധം ഉള്ള ചിന്തകള്‍, അവരില്‍ പലരെയും ദേശിയതയില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ മാത്രമേ ഉപകരിക്കുന്നുള്ളൂ. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ പോലും നമ്മുടെ നാട്ടില്‍ ബന്ധു നടത്തിയ കാര്യം പറഞ്ഞപ്പോള്‍ എന്റെ ഒരു സുഹൃത്ത് ആയ അറബി പറഞ്ഞത്, നമ്മുടെ നാട്ടില്‍ എല്ലാം രാഷ്ട്രീയ കളികള്‍ ആണ് എന്നാണ്. രാഷ്ട്രീയക്കാര്‍ ചുടു ചോറ് തീറ്റിക്കുവാന്‍ ആണ് പലപ്പോഴും മുസ്ലിം സഹോദരരെ ഉപയോഗിക്കുന്നത്.

Rajesh Mc അദ്ദേഹം പറഞ്ഞത് കുറെയേറെ ശരിയാണ്… കേരളത്തില്‍ മുസ്ലീങ്ങള്‍ മറ്റേതു മുസ്ലീം രാഷ്ട്രത്ത് ജീവിക്കുന്നതിനെക്കാളും സുഖമായും സമാധാനമായും ജീവിക്കുന്നുണ്ട്. അവര്‍ താരതമ്യേനെ സമ്പന്നരുമാണ്. അരക്ഷിതാവസ്ഥയില്‍ ആണ് എന്ന് പ്രചരിപ്പിക്കുന്നവര്‍ കൂടുതലും മുസ്ലീം സംഘടനകളും, മുസ്ലീം ലീഗുമാണ്. മറ്റു പാര്‍ട്ടികള്‍ക്കും അവരുടെതായ താത്പര്യം ഈ കാര്യത്തില്‍ ഉണ്ട്. കാരണം വോട്ടാണല്ലോ മുഖ്യലക്‌ഷ്യം. അവര്‍ക്ക് വേണ്ടി മാറി മാറി വരുന്ന ഗവണ്മെന്റ് തങ്ങളാലാകുന്നത് ചെയ്യുന്നുമുണ്ട്.

Mohamed Maranchery കേരളത്തിലെ മുസ്ലിംകള്‍ക്ക് മാത്രമായി ഒരു പിന്നോക്കാവസ്ഥ ഇല്ല എന്നാണു എന്നാണു അഭിപ്രായം. മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ അവസ്ഥ കേരളത്തിലെ അവസ്ഥയോട്‌ താരതമ്യം ചെയ്യാനും കഴിയില്ല. കാരണം കേരളത്തിലെ മൊത്തം സ്ഥിതിയും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കേരളത്തിലെ ദളിതര്‍ പോലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലെ പോലെ പിന്നോക്കാവസ്ഥ അനുഭവിക്കുന്നില്ല . സ്വാതന്ത്ര്യത്തിനു ശേഷം സാമൂഹികപരമായും സാമ്പത്തികപരമായും മുസ്ലിം സമുദായം ഒരു പാട് മുന്നേറിയിട്ടുണ്ട്.
എന്നാല്‍ തൊഴില്‍പരമായി, സര്‍ക്കാര്‍ സര്‍വീസിലും മറ്റു ഉന്നതോദ്യോഗങ്ങളിലും സമുദായത്തിന് അര്‍ഹമായ പരിഗണകള്‍ കിട്ടിയിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. തൊഴില്‍ പരമായി സംവരണം നില നിന്നിട്ട് പോലും പിന്നോക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാധിനിധ്യം കിട്ടിയിട്ടില്ല എന്ന് സച്ചാര്‍ റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ തഴയപ്പെട്ടത്‌ മുസ്ലിം സമുദായം ആയിരുന്നു എന്നും സച്ചാര്‍ പറയുന്നു. എന്ത് കൊണ്ട് ? മുസ്ലിം സമുദായത്തില്‍ യോഗ്യരായവര്‍ ഇല്ലാത്തതാണോ അതോ ബോധപൂര്‍വം അകറ്റി നിരുത്തിയതോ ?
രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്നു പറയുന്ന മുസ്ലിം പ്രീണനം ഏതു അര്‍ത്ഥത്തിലാണ് എന്ന് മനസ്സിലാകുന്നില്ല. കേരളത്തിലെ ജനസന്ഖ്യനുപാതികമായി MP/MLA മാര്‍ ഈ സമുദായത്തില്‍ നിന്നുണ്ടോ എന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ ഒരു ക്രിസ്ത്യാനിയെ മാത്രം നിറുത്തിയാലെ ജയിപ്പിക്കാന്‍ കഴിയൂ എന്ന് തിരിച്ചറിവുള്ള പാര്‍ട്ടികള്‍ക്ക് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അത്തരം ഒരു വ്യാകുലതയില്ല. മുസ്ലിം ലീഗിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വര്‍ഗീയത ആരോപിക്കപ്പെടുംപോഴും ഭൂരിഭാഗം ആളുകളും ആ പാര്‍ടിയില്‍ അംഗങ്ങള്‍ അല്ല എന്ന് മനസ്സിലാക്കണം. ഇന്ന് മുസ്ലിം സമുദായം നേടിയിട്ടുള്ള പുരോഗതിയില്‍ ലീഗിനേക്കാള്‍ സമുദായം കടപ്പെട്ടിരിക്കുന്നത് ഇസ്ലാഹി പ്രസ്ഥാനങ്ങലോടാണ്.

Satish Suryan ജാതി മതാടിസ്ഥാനത്തില്‍ പ്രതിനിധികളെ തെരഞ്ഞെടുക്കണമെന്നു ഭരണഘടന നിര്‍ബന്ധിക്കുന്നില്ല. ഹിന്ദുവിന്റെയും മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടെയും ഇനി മതമില്ലാത്തവന്റെയുമൊക്കെ പ്രതിനിധി ആയാണ് ജനങ്ങള്‍ ഒരാളെ തെരഞ്ഞെടുക്കുന്നത്. പട്ടികജാതി-വര്‍ഗ സംവരണം ഉണ്ട്. അവിടെയും മത സംവരണമില്ല. മുസ്ലിം സമുദായത്തില്‍ ഭൂരിഭാഗം പേരും വര്‍ഗീയ പാര്‍ടികളില്‍ ഇല്ല എന്ന വാദത്തോട് യോജിക്കുമ്പോഴും ലീഗിനെ മാത്രം വര്‍ഗീയ പാര്‍ടി എന്ന് വിശേഷിപ്പിക്കുന്നതില്‍ ശരി കാണാന്‍ ആവില്ല. അതിനേക്കാള്‍ ശക്തമായ വര്‍ഗീയത പ്രകടിപ്പിക്കുന്ന സംഘടനകള്‍ ആണ് ജമാ അത്തെ ഇസ്ലാമിയും പി എഫ് ഐയും. ലീഗിന്റെ വര്‍ഗപരമായ ഉള്ളടക്കം തീവ്രവാദ നിലപാടുകളോട് യോജിച്ചു പോകാന്‍ തടസ്സം സൃഷ്ടിക്കുന്നു..ഇടത്തരം പ്രമാണിമാരുടെ താത്പര്യ സംരക്ഷണം ആണ് അതിന്റെ ലക്‌ഷ്യം.

Mohamed Maranchery എന്നാല്‍ ഇന്നത്തെ കക്ഷി രാഷ്ട്രീയക്കാര്‍ ചെയ്യുന്നത് അതല്ലേ, ഭൂരിപക്ഷം നോക്കി സമുദായക്കാരെ മാത്രം നിറുത്തുന്ന നെറികേട് കാണിക്കുന്നത് സമുദായ പാര്ട്ടിക്കാരല്ല. വിപ്ലവ പാര്‍ട്ടികള്‍ വരെ .. എറണാകുളത് ഒരു ലത്തീന്‍ കത്തോലിക്കനെ അല്ലാതെ സ്ഥാനാര്തിയാക്കാന്‍ ആര്‍ക്കുണ്ട് ചങ്കൂറ്റം ? ലീഗിന്റെ വര്‍ഗീയത ഇവരേക്കാള്‍ കുറവാണെന്നാണ് എന്റെ നിരീക്ഷണം. കാരണം അവര്‍ സമുദായ പാര്‍ടി എന്നാ ലേബലില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവര്‍ കപട വേഷം കെട്ടുന്നു എന്ന് മാത്രം.

Basheer Kanhirapuzha ബുദ്ധി ജീവികളും സാംസ്‌കാരിക നായകരും ഇന്ന് പലരുടെയും അടിമകളാണ്. പാപ്പിനശേരിയില്‍ സിപിഎം കാര്‍ പാമ്പിനെ ചുട്ടു കൊന്നത് കണ്ടു കണ്ണ് നീര്‍ വാര്‍ത്ത സുഗുതാ കുമാരി ഗുജറാത്തിലെ നരമേധം കണ്ടില്ല. അതിരിക്കട്ടെ കേരളത്തിനു പുറത്തുള്ള ഇന്ത്യയിലെ മുഴുവന്‍ മുസ്ലിംകളും അരക്ഷിതരാണെന്ന് പറഞ്ഞു കൂടാ. എന്നാല്‍ ഗുജറാത്തിലെയും മറ്റു ചില സംസ്ഥാനങ്ങളിലെയും അവസ്ഥ മെച്ചമല്ലതാനും. “എല്ലാ മുസ്ലികളും തീവ്ര വാദികളല്ല എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്ലിംകളാണ്‌”. ഈ ഒരു ധാരണ സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ഫാഷിസ്റ്റ്‌ ശക്തികള്‍ക്കായി. അത് സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതായി കണ്ടുകൂടാ.
R S S ന്റെയും ബജ്റങ്ങ്  ദളിന്റെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ദേശസ്നേഹമായി മഹത്വ വല്ക്കരിക്കപ്പെടുന്നു. ക്രിസ്ത്യന്‍ പാതിരിമാരെ ചുട്ടു കൊന്നത് പോലും ദേശ സ്നേഹമായി വാഴ്ത്തപ്പെടുന്നു. ഹേമന്ത് കരക്കാരെ കൊല ചെയ്യപ്പെട്ടതിന്റെ പിന്നില്‍ ആരാണ് എന്നറിയാത്ത ഒരു പോലീസുകാരനും കാണില്ല. കുറ്റവാളികളെ പിടിച്ചോ ? എന്തുകൊണ്ട് പിടിച്ചില്ല? മദനിയോ (പണ്ട് നടത്തിയ ) മറ്റോ നടത്തിയ പ്രഭാഷണങ്ങള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതും എന്നാല്‍ ഉമാ ഭാരതിയുടെയും പ്രവീണ്‍ തൊഗടിയയുടെയും പ്രഭാഷണങ്ങള്‍ ഗീതോ പദേശവും ആകുന്ന ഇരട്ട താപ്പു നയം കാലങ്ങളായി തുടങ്ങിയിട്ട്. അത് നീതീകരിക്കാനാകുമോ? മദനി കൊല്ലങ്ങളോളം ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു, ഇപ്പോള്‍ ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കി വീണ്ടും പീഡിപ്പിക്കപ്പെടുന്നു. ഗുജറാത്തില്‍ നരമേധം നടത്തിയ നരേന്ദ്ര മോഡി അവിടെ ഇപ്പോഴും മുഖ്യ മന്ത്രിയാണ്. വിഷം ചീറ്റുന്ന തോഗടിയക്കെതിരെ ചെറു വിരലനക്കാന്‍ ഏതെങ്കിലും നിയമത്തിനാകുമോ? ഒരേ നാട്ടില്‍ രണ്ടു തരം നീതി അത് മതത്തിന്റെ പേരില്‍ മാത്രമല്ലെ? ഡല്‍ഹിയില്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ മാതിരി ശിവ രാജ് പാട്ടില്‍ നടത്തിയ പേക്കൂത്ത് ഹൃദയ മുളള മനുഷ്യന് മറക്കാനാകുമോ? തന്റെ മുഖം രക്ഷിക്കാന്‍ വേണ്ടി ആ ചെകുത്താന്‍ എത്ര നിരപരാധികളെ കൊന്നു? ഏറ്റുമുട്ടല്‍ എന്നപേരില്‍ താമസ സ്ഥലത്ത് നിന്ന് പിടിച്ചിറക്കി വെടിവെച്ചു കൊന്ന നിരപരാധികളുടെ കുടുംബങ്ങളുടെ രോദനം ആരു കേട്ടു? ഇതൊക്കെ പറഞ്ഞാലും തീവ്രവാദം തുടച്ചു മാറ്റണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. പക്ഷെ അത് നിറം നോക്കിയും മതം നോക്കിയും ആകരുത്. അത് കാവി കണ്ണട വെച്ച് കാണരുത്. പിന്നെ സദാം ഹുസൈനെ തൂക്കിലേറ്റാന്‍ അമേരിക്ക പെരുന്നാള്‍ ദിവസം തിരഞ്ഞെടുത്തത് വിസ്മരിക്കാനകുമോ? ഇസ്രായേല്‍ പലസ്തീനില്‍ കാണിക്കുന്ന പേക്കൂത്തുകള്‍ കണ്ടിട്ട് പ്രതികരിക്കതിരിക്കുന്നവന്‍ മനുഷ്യന്‍ ആണോ? വെള്ളവും വൈദ്യുതിയും നല്‍കാതെ ചുട്ടു പാടും മതിലുകെട്ടി നരക യാതന അനുഭവിപ്പിക്കുന്നത് എങ്ങിനെ ന്യായീകരിക്കും? അതിനെക്കെ അന്ത്യമുണ്ടാകും ഒരു പരാക്രമിയും നശ്വരനല്ല. അഭിനവ HITLER കുറ്റിക്കാടന്‍ ജോര്‍ജ് (GEORGE BUSH) നാണം കെട്ട് (ചെരിപ്പുകൊണ്ട് ഏറു കിട്ടി) അല്ലെ സിംഹാസനത്തില്‍ നിന്നിറങ്ങിയത്. എത്ര പട്ടാളക്കാരെ ബലികൊടുത്തിട്ടും ബില്ലാദിനെ കിട്ടിയോ? അങ്ങനെ ഒരാള്‍ ഉണ്ടോ? മുസ്ലിംകളുടെ സമ്പത്തിനെ പറ്റി: ഗള്‍ഫ്‌ ജോലിയും കഠിനാധ്വാനവും അല്ലെ പ്രധാന കാരണം ? സതീഷ്‌ സുര്യന്‍ സാര്‍ പറഞ്ഞ മാതിരി കടലോര മേഖലയിലും മറ്റും ധാരാളം പാവപ്പെട്ട മുസ്ലിംകള്‍ ഇല്ലേ? സര്‍ക്കാര്‍ ജോലിയില്‍ മുസ്ലിംകളെ വല്ലാതെ അവഗണിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. ബാബറി മസ്ജിദ് പ്രശ്നത്തില്‍ കോടതി വിധി ശരിക്ക് മുസ്ലിങ്ങള്‍ക്ക്‌ എതിരായിരുന്നില്ലേ? നീതി പീഠം പോലും വിഷയങ്ങള്‍ കാവി കണ്ണട വെച്ച് കാണുന്നില്ലേ? നിയമം എല്ലാവര്‍ക്കും സമമാകുന്ന കുറ്റവാളിയും തീവ്രവാദിയും മുഖം നോക്കാതെ ശിക്ഷിക്കപ്പെടുന്ന അര്‍ഹതയുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടുന്ന നിരപരാധികള്‍ പീഡിപ്പിക്കപ്പെടാത്ത ഒരു മാവേലി ഭരണം വരില്ലെങ്കിലും, വരാനായി ഒരു നല്ല പുലരിക്കായി നമുക്ക് കാതോര്‍ത്തിരിക്കാം.

James Vincent വോട്ടു ബാങ്കുകളുടെ കൂട്ടത്തില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ടി കള്‍ക്കും ഇഷ്ടമുള്ള ഒരു ബാങ്കാണ് മുസ്ലീം വോട്ടു ബാങ്ക് ….
യു ഡി എഫ് മുസ്ലീം ലീഗിലൂടെ ആ ബാങ്ക് കൊള്ളയടിക്കുന്നത്‌
കാണുന്ന പുരോഗമന രാഷ്ട്രീയ പാര്‍ടികള്‍ അത് സഹിക്ക വയ്യാതെ
മറ്റു വഴികള്‍ തേടാന്‍ നിര്‍ബന്ധിതരായി പല വളഞ്ഞ
മാര്‍ഗങ്ങളും സ്വീകരിക്കുന്നു ,ബുദ്ധിയില്ലാതെ തന്നെ ജീവിക്കുന്ന
ചില പാര്‍ടി ബുദ്ധിജീവികള്‍ അതിനായി കേരളത്തില്‍ ഇല്ലാത്ത വേദനകള്‍ മുസ്ലീങ്ങല്‍ക്കുവേണ്ടി അന്യ നാടുകളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു ,
സദ്ദാമിന്റെ വധശിക്ഷ ലോകമെങ്ങുമുള്ള മുസ്ലീം രാജ്യങ്ങളില്‍
ഒരു വാര്‍ത്ത‍ പോലും അകതിരിക്കെ ആ വാര്‍ത്ത‍യില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയും പ്രതികരണവും നടത്തിയിട്ടുള്ളത് കേരളത്തിലാണ് അതില്‍ തന്നെ അമുസ്ലീം ബുദ്ധിജീവികള്‍ ആയിരുന്നുവേന്നതും രസകരം …
. മലയാളികളുടെ രാഷ്ട്രീയ പ്രബുദ്ധതയെ പുചിച്ചുതള്ളിക്കൊണ്ടാണ് ചില രാഷ്ട്രീയ നേതാക്കള്‍ വോട്ടു ബാങ്ക് നയങ്ങള്‍ പടച്ചു വിടുന്നത് ,കമൂനിസ്റ്റു പോരാട്ടങ്ങള്‍ക്ക് പേര് കേട്ട പൊന്നാനിയില്‍ മത്സരിക്കാനായി നാണം കെടുത്തുന്ന രീതിയിലാണ്‌ ഒരു പൊതു സമ്മതനെ തേടി ഇരു കമൂനിസ്റ്റുപാര്‍ട്ടികളും അലഞ്ഞത് ….രണ്ടുപേരും യോഗ്യതയായി നിശയിച്ചത് കംമോനിസ്റ്റു പാരമ്പര്യമല്ല മറിച്ചു മുസ്ലീം അതും കടുത്ത മുസ്ലീം ആയിരിക്കനമെന്നുമാണ് ….
ആദിവാസി-ദളിത്‌ ചൂഷണ ങ്ങളെ ക്കുറിച്ച് സംസാരിച്ചു ഈ ബുദ്ധിജീവികള്‍ സമയം കളയാറില്ല ,അതിനു വലിയ പ്രയോജനം കിട്ടില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം അവര്‍ക്കിഷ്ടം മുസ്ലീം സമുധായതെയാണ്.പലവട്ടം മുസ്ലീങ്ങള്‍ ഈ കപട സ്നേഹം തള്ളിക്കലഞ്ഞതനെങ്കിലും പിന്നെയും അവര്‍ ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കും …..
കേരളത്തിലെ മുസ്ലിംകള്‍ക്ക് മാത്രമായി ഒരു പിന്നോക്കാവസ്ഥ ഇല്ല എന്ന മുഹമദ് മരചെരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു
പിന്നോക്കാവസ്ഥക്ക് ജാതിഭേതമില്ല ……എന്ന് ഭരണകര്താക്കളും ബുദ്ധിജീവികളും മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

Mohamed Maranchery എന്നാല്‍ തൊഴില്‍പരമായി, സര്‍ക്കാര്‍ സര്‍വീസിലും മറ്റു ഉന്നതോദ്യോഗങ്ങളിലും സമുദായത്തിന് അര്‍ഹമായ പരിഗണകള്‍ കിട്ടിയിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. തൊഴില്‍ പരമായി സംവരണം നില നിന്നിട്ട് പോലും പിന്നോക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാധിനിധ്യം കിട്ടിയിട്ടില്ല എന്ന് സച്ചാര്‍ റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ തഴയപ്പെട്ടത്‌ മുസ്ലിം സമുദായം ആയിരുന്നു എന്നും സച്ചാര്‍ പറയുന്നു. എന്ത് കൊണ്ട് ? മുസ്ലിം സമുദായത്തില്‍ യോഗ്യരായവര്‍ ഇല്ലാത്തതാണോ അതോ ബോധപൂര്‍വം അകറ്റി നിരുത്തിയതോ?

Vishnu Thuvayoor ആഗോള മുസ്ലീങ്ങള്‍, കേരള മുസ്ലീങ്ങള്‍ എന്നിങ്ങനെ ഉള്ള തിരിവുകളും ,തിരിച്ചറിവുകളും കുറെക്കാലമായി നിലനില്‍ക്കുകയാണല്ലോ .പഠനങ്ങളും നടക്കുന്നു ,പക്ഷെ ഇവക്കൊന്നും സ്ഥാനപരമായി /സ്ഥാപനപരമായി മുസ്ലീമിനെ അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല .കഴിയുമെന്ന് തോനുന്നും ഇല്ല .അയോദ്യ വിധിയുടെ പശ്ചാത്തലത്തില്‍ പുനര്‍ വിചിന്തനം നടത്തുകമാത്രമേ ഇവിടെയും നടക്കുന്നുല്ലോ ……അവര്‍ മനുഷ്യര്‍ ആണെന്നും അവര്‍ക്കും ജീവിക്കണം എന്നും ബുദ്ധി ജീവികള്‍ മനസ്സിലാക്കണം ……….

James Varghese വിഷ്ണു , ഇവിടെ ഈ ചര്‍ച്ചകളിലൂടെയും നമുക്ക് ചിലതൊക്കെയും പറഞ്ഞു വെയ്ക്കുവാന്‍ സാധിച്ചേക്കും, കുറച്ചൊക്കെ ഉപകാരപ്പെടുമായിരിക്കാം എന്നല്ലാതെ എല്ലാം ശുഭ പര്യവസാനിപ്പിക്കം എന്നൊന്നും കരുതുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ മുസ്ലീം അനുഭവിക്കുന്ന സ്വാതന്ത്ര്യവും, ഉയര്‍ച്ചയും വിദ്യാഭ്യാസവും മറ്റു സംസ്ഥാനങ്ങളിലും അവര്‍ക്ക് ലഭിച്ചാല്‍ അതൊരു വലിയ മാറ്റത്തിന് നാന്ദി കുറിക്കും.

Satheesan Puthumana ഹിന്ദു -കൃസ്ത്യന്‍ മതക്കാരെ അപേക്ഷിച്ച് വിദ്യാഭാസത്തിനോടു ഇഷ്ടക്കുറവു കാണിച്ച ഒരു മുസ്ലിം തലമുറ ഉണ്ടായിരുന്നു എന്ന് അനുഭവത്തില്‍ നിന്ന് പറയാം -കച്ചവടത്തിലുള്ള കഴിവും താത്പര്യവും ഒരു വശത്ത് -അംഗസംഖ്യ കൂടുതലുള്ള, നാട്ടിന്‍പുറത്തെ വീടുകളില്‍ ,വളര്‍ന്നുവരുന്ന തലമുറയെ വിദ്യാഭ്യാസത്തിന്റെ നേര്‍വഴി കാണിച്ചുകൊടുക്കാന്‍ അറിവില്ലാതെ പോയ മുതിര്‍ന്ന തലമുറ മറ്റൊരു വശത്ത് -പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു നേരെ ഉണ്ടായിരുന്ന, വിശ്വാസത്തോടു ബന്ധപ്പെട്ട ,വൈമുഖ്യവും ,ഇതോടൊപ്പം -പുതിയ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് മാറിയ വിദ്യാഭ്യാസശീലം വളര്‍ത്തിയെടുത്ത ഒരു വിഭാഗവും ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ സാദ്ധ്യത വലിയ തോതില്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു വിഭാഗവും ചേര്‍ന്ന് സമുദായത്തിന്റെ ശരാശരി സാമ്പത്തിക നിലവാരത്തില്‍ വ്യക്തമായ പുരോഗതി സാദ്ധ്യമാക്കി എന്നത് സത്യം –

Komath Bhaskaran സര്‍ക്കാര്‍ ജോലിയിലെ അനുപാതം ഒരു വിഷയമാണല്ലോ. റിസര്‍വേഷന്‍ ഉണ്ടായിട്ടു പോലും എന്തുകൊണ്ട് കുറയുന്നു?
ഒരു നിരീക്ഷണം: വിദ്യ സമ്പന്നരായ മുസ്ലിംസുഹൃത്തുക്കള്‍ സര്‍ക്കാര്‍ ജോലിയിലുപരി സ്വകാര്യ് വ്യവസായങ്ങളിലും മറ്റും താത്പര്യം കാണിക്കുന്നു . ഒരു രണ്ടു പതിറ്റാണ്ടി നിപ്പുറമായിരിക്കും ഒരുപക്ഷെ അമ്പലവാസികള്‍ എന്നറിയപ്പെട്ടിരുന്ന വിഭാഗം ( നമ്പൂതിരിമാരും ) , സര്‍ക്കാര്‍ ജോലികളിലേക്ക് പ്രവേശിക്കുന്നത്, പൊതു ധാരയില്‍ ഇറങ്ങിവന്നു. (അപവാദങ്ങള്‍ ഉണ്ട് എന്ന് സമ്മതിക്കുന്നു.)
അന്വേഷണ വിധേയമാകെണ്ട് വിഷയമാണ്: ഇത് പൊതു ധാരയില്‍ നിന്ന് മുസ്ലിം മത വിശ്വാസികളെ മാറ്റി നിര്‍താനുള്ള ശ്രമമാണോ അതോ നിനില്കുന്ന ഭൌതിക സാഹചര്യത്തില്‍ സര്‍ക്കാര്‍ ജോലിയേക്കാള്‍ കാമ്യത സ്വകാര്യ ജോലിയിലെന്ന വിലയിരുത്തലോ, ; reports എന്ത് പറയുന്നു എന്ന് അറിയാന്‍ താത്പര്യമുണ്ട്..

Pl Lathika കച്ചവടക്കാരായ മുസ്ലിംങ്ങള്‍ പണക്കാരായി.പക്ഷെ ആ ഉയര്‍ച്ച സാമൂഹ്യ മുന്നേറ്റത്തിനു വഴിയായില്ല . കാരണം യാതാസ്ഥിതികതയുടെ അന്തപുരങ്ങളില്‍ സുഖിച്ചു വാഴാന്‍ ആ സമ്പത്ത് വളം വെകുകയാണ് ചെയ്തത് . മത പഠനത്തില്‍ , കൌമാര വിവാഹത്തില്‍ കഠിന നിഷ്ടകളില്‍ വേലികെട്ടപെട്ടു പോയ ജനത പൊതു വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലിയും നിഷിധമെന്നു കരുതിയവര്‍ . കേരളത്തില്‍ സംവരണം അട്ടിമറിക്കുക എളുപ്പമല്ല. തൊഴിലിടങ്ങളിലെ പിന്നോക്കാവസ്ഥക് കാരണം ഈ പിന്‍ വലിയല്‍ തന്നെ. എന്നാല്‍ ഈ സ്ഥിതി മാറി. പുതിയ യുവജന സംഘടനകള്‍- ജമ അതെഇസ്ലാമി , pfi- വി ദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും വേഗത്തില്‍ മുന്നേറുന്നത് നയമാകിയിരിക്കുന്നു .അതിന്റെ ഫലങ്ങള്‍ കാണുന്നുണ്ട്.ആ മുന്നേറ്റം ദേശിയതയുടെ ശക്തി ആവേണ്ടാതിനു പകരം വിഭാഗീയതയുടെ അടിയൊഴുക്കുകള്‍ ആവാതിരിക്കാനാണ് വര്‍ത്തമാന കേരളം ജാഗ്രതാവേണ്ടത്.മുസ്ലിമ്സ്നെ പിന്താങ്ങിയാല്‍ പുരോഗമനവാദിയായി എന്നാ നാട്യം വെടിഞ്ഞു,സ്വതന്ത്ര വീക്ഷണം പുലര്‍ത്താന്‍ രാഷ്ട്രീയക്കാരെ നിര്‍ബന്ധികുക എന്നതാണ് ഇവിടെ പൌര സമൂഹത്തിന്റെ അടിയന്തിര കടമ. പിന്നോക്കാവസ്ഥ മലയോരങ്ങളിലും തീര ദേശത്തും ജാതി ഭേദമെന്യേ നിലനില്‍കുന്നു. അതിന്റെ വേരുകള്‍ വന- സമുദ്ര വിഭവങ്ങളുടെ മൊത്തക്കച്ചവടക്കാരിലാണ് തേടേണ്ടത്, പരിഹരിക്കപെടെണ്ടത് ,,

Komath Bhaskaran തൊഴിലിടങ്ങളിലെ പിന്നോക്കാവസ്ഥക് കാരണം ഈ പിന്‍വലിയല്‍ തന്നെ.മനസ്സിലാകുന്നു ആ നിഗമനം.

(ആ മുന്നേറ്റം ദേശിയതയുടെ ശക്തി ആവേണ്ടാതിനു പകരം വിഭാഗീയതയുടെ അടിയൊഴുക്കുകള്‍ ആവാതിരിക്കാനാണ് വര്‍ത്തമാന കേരളം ജാഗ്രതാവേണ്ടത്)വിഭാഗീയത : അതൊന്ന്നു കൂടി വിശദീകരിക്കാമോ? എല്ലാ സമൂഹത്തിലും പല കാരണങ്ങള്‍ കൊണ്ട് വിരുദ്ധ ചേരിയില്‍ നില്കുന്നവരുണ്ടാകും . അത് തീര്‍ത്തും അസ്വീകാര്യ മാണെന്ന് പറയുക ………. ?? വിഭാഗീതയിലെ വെല്ലു വിളികള്‍, അതെന്താണ്, പൊതു സമൂഹത്തിനു ഈ വിഭാഗീയത സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്, രാഷ്ട്രീയക്കരെന്നു പൊതുവെ മുദ്ര ചെയ്യപ്പെടുന്ന വ്യക്തികള്‍ അല്ലെങ്കില്‍ സംഘടനകള്‍ അവരുടെ നേതൃത്വം ഈ വിഭാഗീയതയെ വീക്ഷിക്കുന്നതെങ്ങിനെ, ….. പൊതു സമൂഹത്തിനു അംഗീകരിക്കാന്‍ പറ്റാത്ത വിഭാഗീയ ചിന്താഗതി എന്താണ് ഏതാണ്… അറിയാന്‍ ആഗ്രഹം .

Sameel Illikkal അവനവന്റെ ഇത്തിരി വട്ടത്തിനപ്പുറത്തേക്ക് വെളിച്ചം കാണാത്ത കുറേ പേര്‍ പരസ്പരം മാന്തുന്നതും ചൊറിയുന്നതും കണ്ട് ആര്‍ത്താര്‍ത്ത് ചിരിക്കുകയായിരുന്നു. തന്റെ ഉമ്മറക്കോലയയില്‍ നിന്ന് കാണുന്നതാണ് ലോകമെന്നും അവിടെ നിന്ന് കാണുന്നതിന്റെ അറ്റമാണ് ലോകത്തിന്റെ അറ്റമെന്നും ഇതനിടയിലുള്ള സ്ഥലത്ത് നടക്കുന്ന കാര്യങ്ങളാണ് ലോകകാര്യങ്ങള്‍ എന്നും ധരിച്ചുവശായവരോട് എന്ത് പറയാന്‍. അയല്‍വീട്ടിലോ എന്തിന് സ്വന്തം വീട്ടിലോ നടക്കുന്നതൊന്നുമറിയാത്തവരാണല്ലോ റബ്ബേ ഈ പാവങ്ങള്‍ എന്നോര്‍ത്തപ്പോഴുണ്ടായ സഹതാപം ഒന്നുകൊണ്ട് മാത്രമാണ് ഞാനിതില്‍ പങ്കെടുക്കാമെന്ന് വെച്ചത്.
വെള്ളവും എണ്ണയും ദ്രാവകങ്ങളാണെങ്കിലും ഒരു പാത്രത്തില്‍ ഒഴിച്ചാലും അവ വേറിട്ടു തന്നെ നില്‍ക്കുമെന്ന് ഈ ചര്‍ച്ചയും ഓര്‍മിപ്പിക്കുന്നു. നോക്കൂ, മുസ്ലിം സമുദായത്തിന്റെ അവസ്ഥയില്‍ വേവലാതിപ്പെടുന്ന ഈ ചര്‍ച്ചയില്‍ ഇതുവരെ മൂന്നേമൂന്ന് പേര്‍ മാത്രമാണ് മുസ്ലിംകളായി പങ്കെടുത്തത്. രണ്ട് ബശീറുമാരും ഒരു മുഹമ്മദും (അതില്‍ ഒരു ബശീര്‍ ഒരു ലിങ്ക് പോസ്റ്റുക എന്ന ധര്‍മം മാത്രമാണ് നിര്‍വഹിച്ചത്). നേരേ മറിച്ച് ഹിന്ദു^ക്രിസ്ത്യന്‍ പശ്ചാതലത്തില്‍ നിന്നുള്ളവരാണ് ‘വേവലാതി’ കൊള്ളുന്ന ബഹുഭൂരിഭാഗവും. എന്തേ ഫേസ്ബുക്കില്‍ സജീവമായി ഇടപെടുന്ന മുസ്ലിംകളാരും ഇതില്‍ പങ്കെടുക്കാത്തത്? മുസ്ലിം സമുദായത്തിന് അനുകൂല/പ്രതികൂലമായുള്ള രക്ഷാകര്‍തൃത്വ മനോഭാവങ്ങളെ ആ സമുദായത്തിന് പണ്ടും ഇപ്പോഴും നന്നായി തിരിച്ചറിയാമെന്നതാണ് ഇതിനുള്ള മറുപടി.

കേരളത്തിലെ മുസ്ലിം സമുദായം അരക്ഷിതത്വം അനുഭവിക്കുന്നുണ്ടോ, അവര്‍ രണ്ടാം തരം പൌരന്മാരാണോ, പൊതുസ്ഥലങ്ങളില്‍/ഭരണ ക്രമങ്ങളില്‍/അധികാര ദണ്ഡിനെ തിരിക്കുന്നതില്‍/മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള അശരീരിയായ അധികാര ക്രമങ്ങളില്‍ അവര്‍ തുറന്ന മനസാല്‍ സ്വീകരിക്കപ്പെടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളുമായി വെറുതേ തലപുകക്കേണ്ടതില്ല, ദാ, മൂക്കിന്‍ തുമ്പത്തെ ഒരൊറ്റ ഉദാഹരണം മാത്രം മതി, ആത്മ വിചാരണ നടത്താന്‍. ഈ ചര്‍ച്ച നടക്കുന്ന, ഞാനും നിങ്ങളും അംഗങ്ങളായ ‘മലയാളനാട്’ ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റര്‍മാരേയും ഓഫിസര്‍മാരേയും എടുത്തു നോക്കൂ. അഞ്ച് ഓഫിസര്‍മാരില്‍ ഒരൊറ്റ മുസ്ലിം ഇല്ല. ഇനി അഡിമിനിസ്ട്രേറ്റര്‍മാരില്‍ മുസ്ലിംകളായി ഉള്ളത് രണ്ടുപേര്‍ ബശീര്‍ കല്ലരോത്തും മൈന ഉമൈബാനും. ഇതില്‍ മൈന സ്വയം തന്നെ മുസ്ലിം ഐഡന്റിറ്റിയില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞയാളാണ്. മിശ്ര വിവാഹിതരുടെ മകളാണ് താനെന്ന് അവര്‍ തന്നെ പറയുന്നു. ബശീറിന്റെ ഭാവുകത്വമാകട്ടെ പൊതു മുസ്ലിം ധാരയിലല്ലെന്ന് പര്‍ദ വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ നോട്ട് സ്വയം വെളിപ്പെടുത്തുന്നുമുണ്ട്.

മുസ്ലിംകള്‍ മാത്രമല്ല, സി.ആര്‍ പരമേശ്വരന്‍ മുസ്ലിംകള്‍ക്കൊപ്പം ഐക്യമുന്നണിയായി കരുതേണ്ടതില്ല എന്നു പറയുന്ന ദലിത്/പിന്നാക്ക വിഭാഗങ്ങളുടെയും ഉദാഹരണം ‘മലയാളനാട്’ അഡ്മിനിസ്ട്രേഷന്‍ പട്ടിക പരിശോധിച്ചാല്‍ വ്യക്തമാകും. കാര്യം കൃത്യമാണ്, നേരത്തേ സൂചിപ്പിച്ചതുപോലെ ഘടനയില്‍ ദ്രാവകമെന്ന് വിശേഷിപ്പിക്കുമ്പോഴും വെള്ളവും എണ്ണയും വേര്‍തിരിഞ്ഞു തന്നെയുണ്ടാകും.

Satish Suryan എന്റെ സമീലെ, എന്നെപ്പോലെ പലര്‍ക്കും ഇസ്ലാം മതവിശ്വാസികളായ സഹോദരന്മാര്‍ ഹോമോ സാപിയെന്‍സ് എന്ന സ്പീഷിസ്സില്‍ പിറന്നവര്‍ അല്ലെന്നു തോന്നിയിട്ടില്ല. വെള്ളവും എണ്ണയും പോലെ യോജിക്കാതെ നില്‍ക്കുന്നു എന്നും തോന്നിയിട്ടില്ല. ഉത്തര പ്രദേശില്‍ ജീവിക്കുന്ന ഒരു ഹിന്ദു വിശ്വാസിയേക്കാള്‍ മാനസിക ഐക്യവും സാഹോദര്യവും എനിക്കുള്ളത് പൊന്നാനിയില്‍ തന്നെയുള്ള എന്റെ നാട്ടുകാരായ മുസ്ലീങ്ങലോടാണ്..മുസ്ലീമായാലും ഹിന്ദുവായാലും വിശപ്പും ചോരയും ഒരുപോലെ തന്നെ. ഇവിടെ ചര്‍ച്ച മലയാള നാട് സംബന്ധിച്ചല്ല. സി ആര്‍ പരമേശ്വരന്റെ ലേഖനം ആണ്.

Raviivarma Varma സമീല്‍ വളരെ കൃത്യമായി കാര്യം പറഞ്ഞു . മുസ്ലിം സമുദായത്തെ കുറിച്ച് ഉള്ള ചര്‍ച്ചയില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കാന്‍ ദൈര്യപ്പെട് ന്നില്ല എന്ന് സമീല്‍ പറയുന്നു .ഇതല്ലേ മത ഏകാധിപത്യം ? നിസ്സഹായരെ നിശബ്ദരാക്കള്‍ ?. സമീല പറയുന്ന ഉമ്മരകൊലായിലെ പൊട്ടാ തവളകള്‍ വേണ്ടി വരൂന്നത് മറ്റാരും അനീതി ചൂണ്ടി കാട്ടാതെ ഭയന്നും കഴിയുന്നത് കൊണ്ടല്ലേ ? കൈ വെട്ടല്‍ ഒരു സമൂഹത്തെ ഞെട്ടിചില്ലേ ? ആ സമുദായം കൂടി ഉള്‍പ്പെട്ടവരുടെ കാര്യമല്ലേ സമീല്‍ പറയുന്നത് ? താങ്കള്‍ ഒരു പരിഷ്കൃത സമൂഹത്തില്‍ ജീവിച്ചിട്ടും ഉമ്മാര കൊലയ കടന്നു കടല്‍ കണ്ടിട്ടും കിണറ്റിലെ തവളയെ പോലെ സംസാരിക്കുന്നത് അത്ഭുതം ഉണ്ടാക്കുന്നു എന്നത് കൊണ്ട് മാത്രമാണ് ഈ അഭിപ്രായം പറയുന്നത് ..കഷ്ട്ടം ; കണ്മുന്നിലെ കണ്ണീരു കാണാത്ത മനസ്സുകള്‍

Mohamed Maranchery വിദ്യാഭ്യാസപരമായ അയോഗ്യതയാണ് തൊഴില്‍ രംഗങ്ങളില്‍ മുസ്ലിം പിന്നോക്കാവസ്ഥക്ക് കാരണം എന്ന് പറഞ്ഞാല്‍ അത് മുഴുവനായും ശെരിയല്ല. ഉന്നത സ്ഥാനങ്ങളില്‍ യോഗ്യതക്കുറവു കാരണമാണ് അര്‍ഹമായ പ്രാധിനിധ്യം ഇല്ലാതാകുന്നതെങ്കില്‍ എന്ത് കൊണ്ടാണ് സ്കൂള്‍ വിദ്യാഭ്യാസം മാത്രം യോഗ്യതയാക്കിയുള്ള ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ അത് സംഭവിക്കുന്നത്‌; രോഗം കണ്ടെതെണ്ടിയിരിക്കുന്നു.
അടുത്ത കാലത്ത് മുസ്ലിം സമുദായത്തില്‍ ഉണ്ടായിട്ടുള്ള വിദ്യാഭ്യാസ പുരോഗതി ചിലരിലെങ്കിലും അസഹിഷ്ണുത ഉണ്ടാക്കുന്നുണ്ടോ എന്നും കരുതണം; VS ന്റെ കോപ്പിയടി പ്രയോഗം മുതല്‍ സന്ഗ്പരിവാര്‍ ഉയര്‍ത്തി കാണിക്കുന്ന ഇസ്ലാമിക ഭീകരതയും അത് വഴി ഒരു സമുദായത്തെ മുഴുവന്‍ പാര്‍ശ്വ വല്ക്കരിക്കാനുള്ള ശ്രമം കേരളം തള്ളിക്കളഞ്ഞത് അടുത്ത കാലത്താണ്. ഇപ്പോഴുണ്ടായിട്ടുള്ള എല്ലാ ആക്രമണങ്ങളും ഈ സമുദായത്തിന്റെ മേല്‍ ആരോപിച്ചാല്‍ പോലും, ഒരു കാലത്തും മുസ്ലിംകള്‍ പരിവാറിനോളം ഭീകരന്മാരായിട്ടില്ല; അജ്മല്‍ കസ്ബിനെ പോലെ മാത്രമേ മോഡി മുതലുള്ള പരിവാര്‍ നേതാക്കളെ കാണാന്‍ കഴിയൂ. ഗുജറാത്തില്‍ കൊല ചെയ്യപ്പെട്ട മുസ്ലിമ്കലെക്കാള്‍ ഭീകരതയാണ് സൂരത്തിലെയും മറ്റും മുസ്ലിം കച്ചവടക്കാരായ ആളുകള്‍ അനുഭവിച്ചത്. ഒന്ന് മുതല്‍ ഇരുപതോളം കോടി ആസ്തിയുണ്ടായിരുന്ന ആയിരത്തില്‍ പരം വ്യാവസായികലാണ് എല്ലാം നഷ്ട്ടപ്പെട്ടു ഇന്ന് അഭയാര്‍ഥികളായി ദുരിത ജീവിതം നയിക്കുന്നത്. ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന വംശീയ ഉന്മൂലനം. എന്തായാലും അങ്ങിനെ ഒരു ദുരവസ്ഥ കേരളത്തില്‍ ഇല്ല എന്ന് നിസ്സംശയം പറയാം.
മുസ്ലിംകളുടെ സാമ്പത്തിക പിന്നോക്കാവസ്ഥക്ക് നല്ലൊരു പരിഹാരമാണ് മുസ്ലിംകളില്‍ തന്നെയുള്ള സകാത്ത് സമ്പ്രദായം. സമ്പന്നന്മാരായ മുസ്ലിംകള്‍ യഥാവിധി സകാത്ത് നിര്‍വഹിച്ചാല്‍ തന്നെ ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ് ഈ പ്രശ്നം.

Sivanandan Arumughan ആരോഗ്യകരമായ ചര്‍ച്ച, അതാണു വേണ്ടത്. വിഷയത്തില്‍ നിന്നും വഴി മാറാതെ നോക്കുക. ഇതു കൊണ്ട് ഒരാള്‍ക്കെങ്കിലും നന്മയു ണ്ടായാല്‍ അത്രയും നല്ലതല്ലേ. കൂടുതല്‍ മുസ്ലീം സഹോദര/സഹോദരി മാരെ ചര്‍ച്ചയില്‍ പങ്കെടു പ്പിയ്ക്കുവാന്‍ ശ്രമിയ്ക്കൂ, സമീല്‍.

ചര്‍ച്ച വളരെ ഭംഗിയായി നടകുന്നതിന്ടയില്‍ ,ഒന്നോ രണ്ടോ കമന്റ്‌ കല്‍ക് ഇവിടെ പ്രസക്തി ഉണ്ടെന്നു തോനുന്നു

Murali vettath ആദ്യമായി പി .എല്‍ ലതിക ഉന്നയിച്ച ”.മുസ്ലിമിനെ പിന്താങ്ങിയാല്‍ പുരോഗമനവാദിയായി എന്ന നാട്യം വെടിഞ്ഞു,സ്വതന്ത്ര വീക്ഷണം പുലര്ത്താന്‍ രാഷ്ട്രീയക്കാരെ നിര്ബന്ധികുക എന്നതാണ് ഇവിടെ പൌരസമൂഹത്തിന്റെ അടിയന്തിര കടമ” പൂര്‍ണമായും യോജിക്കുന്നു . അതിനുള്ള തന്റേടം രാഷ്ട്രീയകാര്‍ക്ക് ഇല്ലാതായി പോയത് വളരെ പരിതാപകരമാണ് . അതില്ലായിരുന്നെങ്കില്‍ കെ .ഇ.എന്‍ . കുഞ്ഞി മുഹമ്മദും ,പി . കെ പോക്കരും കൂടി സോളിഡാരിറ്റിക്ക് വേണ്ടി ചെങ്കൊടി തലയില്‍ കെട്ടി അകത്തുള്ള പച്ച ഉരുമലിനെ കാണികാതെ നടത്തിയ ഇര , സ്വത്വവാദം സി .പി എം .നു ആദ്യമേ മനസിലാകുമായിരുന്നു !!!!!!ഒരു പക്ഷെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ക്ക് കാണാന്‍ കഴിയാത്തതാണ് സ്വതന്ത്രമായി ചിന്തിക്കുന്ന സാധാരണ ജനങ്ങള്ക് മനസിലാകുന്നത് .തികച്ചും ആസൂത്രണപരമായി തന്നെ , ബുദ്ധി പൂര്‍വ്വമായി ,വര്‍ഷങ്ങള്‍ എടുത്തു , ”കാളന്‍ ”റെയും ”കള ‘ ‘യുടെയും പേരില്‍ ഒരു സര്‍വ ദേശിയ മുസ്ലിം അജെണ്ട കേരളത്തിലെ സിപിഎം പ്രവര്‍ത്തകരിലൂടെ നടപ്പാക്കാന്‍ ഇരുവരും നടത്തിയ ഒരു രഹസ്യ് അജെണ്ടയുടെ പരസ്യമായ , പരിതാപകരമായ പരിഹാസ്യമായ വീഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരികുന്നത് .മുസ്ലിംന്യൂന പക്ഷ പ്രേമം , ‘ ഇര ’യുടെയും സ്വത്വ വാദത്തിന്റെയും പേരില്‍ മുതലക്കണ്ണീര്‍ ആയി ഒഴുക്കിയവര്‍ക്ക് , കെ . ഇ എന്‍ . എന്ന പുരോഗമന ബുദ്ധിജീവിയുടെ ,
മറ്റൊരു ന്യൂനപക്ഷമായ ‘’ഗേ & ലെസ്ബിയന്‍ ’’ഓടുള്ള അസഹിഷ്ണുത അദേഹമെഴുതിയ വരികള്‍ തന്നെ അദേഹത്തിന്റെ ജനാധിപത്യ സാമൂഹ്യ പ്രതി ബദ്ധതയുടെ പോയ്‌ മുഖം അഴിച്ചു വീഴ്ത്തുന്നു .
വെറും ഒരു പാന്‍ ഇസ്ലാമിക്‌ അജെണ്ടയുടെ രഹസ്യമായി മൂടി വെച്ച പച്ചകൊടി കാണിച്ചു തരുന്നു !!!ഇരകളുടെ മനിഫെസ്ടോയില്‍ അദേഹമെഴുതിയ വരികള്‍ മാത്രം മതിയല്ലോ അങ്ങോര് രഹസ്യ അജെണ്ടയുടെ ആത്മര്തതയില്ലാത്ത കപടമായ നീച്ച സ്വഭാവം മനസിലാകാന്‍ …,
” സ്വവര്‍ഗരതി പ്രണയ തിരസ്കാരത്തിന്റെ പ്രത്യയശാസ്ത്രവും സ്വകാര്യവല്‍കരണത്തിന്റെ ആയുധമേന്തിയ അവിഷ്കരവുമാണ് .നാളെ അത് മനുഷ്യ സംസ്കാരത്തിന് തന്നെ ഒരു ബാധ്യത ആയി തീരും സ്വവര്‍ഗ രതിയെ കൊണ്ടാനുന്നവര്‍ നാളെ ജന്തു -മനുഷ്യ കൂട്ടായ്മയെ കുറിച്ച് തീസിസ് എഴുതും ”(ഇരകളുടെ മാനിഫെസ്റോ ).ഒരു പക്ഷെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ സഘടനകള്‍ക്ക് ചെങ്കോടിയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പച്ച നിക്കറിനെ കാണാന്‍ ആവുകയില്ലായിരിക്കാം , അല്ലെങ്കില്‍ , കണ്ടുപിടിക്കാന്‍ നേരം വൈകി എന്നാകാം . പക്ഷെ ,കണ്ണ് തുറന്നു നോക്കുന്നവര്‍ക്ക് മനസിലാകും . …..പുരോഗമനപരം പോട്ടെ .., മാര്‍ക്സിസവും പോട്ടെ ,കെ . ഇ . എന്‍ ജീവിക്കുന്നത് എത്രയോ നൂറ്റാണ്ടുകള്‍ പിറകിലാണ് എന്നതെന്ന് .അല്ലെങ്കില്‍ പുരോഗമന വാദത്തിന്റെ ആട്ടുന്‍തോലണിഞ്ഞ ഒരു ബുദ്ധി കുറഞ്ഞ ചെന്നായ ആണെന്ന് .മാര്‍ക്സിയന്‍ പ്രച്ഛന്ന വേഷം കെട്ടി സോളിഡാരിറ്റി യുടെ രഹസ്യ അജെണ്ടകള്‍ ഇടതു പക്ഷത് പിളര്‍പ്പുണ്ടാകാന്‍ ആണ് ശ്രമിച്ചു കൊണ്ടിരികുന്നതെന്ന് .സോളിഡാരിറ്റിയുടെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു നടത്തുന്ന ശ്രമങ്ങള്‍ തനി തട്ടിപ്പാണെന്ന് മനസിലാകാന്‍ അതിബുദ്ധി വേണം എന്നെനിക്ക് തോന്നുന്നില്ല. കേരളത്തിലെ ഇടതു പക്ഷങ്ങള്‍ നടത്തേണ്ട സമരങ്ങള്‍ സി പി എം നയിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് അകന്നു പോയി എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
..കിനാലൂരയാലും , ഹൈവേ വികസനത്തിലായാലും ,ചെങ്ങറയായാലും ആറളമായാലും ഉള്ള ശരിയായ സമരങ്ങള്‍ ഹൈ ജാക്ക് ചെയ്യുവാന്‍ നടത്തുന്ന പഴ്ശ്രമങ്ങള്‍ വേറെ ഒരു കണ്ണ് കൊണ്ട് കാണേണ്ടി ഇരിക്കുന്നു . ആഗോളമുതലാളിത്ത വ്യവസ്ഥയുടെയും , അമേരിക്കന്‍ ഇമ്പീരിയലിസത്തിന്റേയും കടന്നാക്രമങ്ങളുടെ ,തിക്തഫലങ്ങളാണ് നാം ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്നത് . ഇടതുപക്ഷ നാട്യത്തില്‍ ജനങളുടെ ഒപ്പമെന്നു ജനാധിപത്യത്തെ ആണയിട്ട് അവരുടെ കണ്ണില്‍ പോടി വിതറി ഇവര്‍ നടത്തുന്ന സമരങ്ങളില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോ എന്ന് നാം വളരെ ഗൌരവമായി ചിന്തിക്കേണ്ടി ഇരിക്കുന്നു . പക്ഷെ അമേരിക്കന്‍ ഇമ്പീരിയലിസത്തിനെറെ കങ്കാണികളായ സൗദി അറേബ്യന്‍ വഴ്‍ച്ചയെ ഇവര്‍ ആരെങ്കിലും തള്ളിപ്പറഞ്ഞിടുണ്ടോ ? ഒരിക്കല്‍ പോലും ..? കെ . ഇ .എന്‍ ,പോക്കര്‍ തുടങ്ങി ,സോളിഡാരിറ്റിയിലെ ഒരാള്‍ പ്പോലും ..ഇവരുടെ സമരങ്ങളെല്ലാം ഇടതു പക്ഷ അജണ്ട കൈക്കലാക്കി തികച്ചും മനപൂര്‍വം ജനപക്ഷത് ആണെന്ന് വരുത്തി വിദേശറിയാലുകള്‍ ചിലവാക്കി ,,,അതല്ലാതെ ,സ്വതന്ത്രമായി സൗദി അറേബ്യന്‍ സര്‍ക്കാര്‍ ചെയ്യുന്ന അമേരിക്കന്‍ ഓസാന്‍ പണിയെ തള്ളി പറയാന്‍ എന്ത് കൊണ്ട് സോളിഡാരിക്കും ,ഇടതുപക്ഷ കപടബുദ്ധി ജീവികളായ കെ .ഇ .എന്‍ ,പോകെറിസ്ടുകള്‍ തയ്യാറാകുന്നില്ല..?
ഇവിടെ ,സമീല്‍ ഇല്ലിക്കല്‍ വേലിപ്പുറത്തിരുന്നു മാന്തുന്നവരെ വിമര്സിച്ചും , ചര്‍ച്ചയില്‍ മുസ്ലിം സഹോദരി സഹോദരര്‍ ഇല്ലാത്തതിനെയും പറ്റി മുതല കണ്ണീര്‍ ഒഴുക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ സങ്കടമാണ് വരുന്നത് …
മുസിലം ,ന്യൂനപക്ഷ പ്രശ്നങ്ങളെ പറ്റി പറയുവാന്‍ മുസ്ലിം തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്ന സമീല്‍ ഒരു കാര്യം മനസിലാക്കിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു , ഇരുണ്ടകാലങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ പുതിയ പ്രവാചക , താങ്കളെ പോലെ ഉള്ളവരുടെ തികച്ചും പ്രതിലോമവും കാലപ്പഴക്കം ചെന്ന മനോസ്ഥിതിയും , വായ തുറുന്നു സംസാരിച്ചാല്‍ നാവരിയുമോ എന്നുള്ള ഭയവുമാണ് മുസ്ലിം സഹോദരി സഹോദരരെ ചര്‍ച്ചകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്ന് ഇത് വരെ മനസ്സിലാക്കിയിട്ടില്ലേ ..? ഇല്ലെങ്കില്‍ അങ്ങിനെ ചിന്തിക്കാന്‍ സമയമായെന്ന് കൂടി എന്റെ സഹോദരനെ ഓര്‍മ്മപ്പെടുത്തട്ടെ . .

Pl Lathika ശ്രീ കോമത്ത് ഭാസ്കരന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ എനികരിയാവുന്നത് പോലെ വിശദീകരിക്കട്ടെ. വിഭാഗീയത എന്ന് കൊണ്ട് ഉദ്ദേശിച്ചത് ദേശിയതലത്തില്‍ ഒരു ജനാതിപത്യ രാജ്യത്തിലെ പൌരന്മാര്‍ എന്നതില്‍ നിന്ന് മാറി മുസ്ലിമുകള്‍ എന്നരീതിയില്‍ മറ്റുള്ളവരില്‍ നിന്ന് വേര്‍പെട്ടു നില്‍കാന്‍, വിദ്യ സമ്പന്നരായ യുവാകള്‍ താല്പര്യം കാണിക്കുന്നു. ശിരോവസ്ത്രം പോലെ സ്കൂള്‍ കോമ്പൌണ്ടില്‍ അധ്യാപക രക്ഷകര്തൃ സമിതിയില്‍ കൈകാര്യം ചെയ്യപെറെണ്ട കാര്യം സാമുടായികപ്രശ്നമാക്കുക,കൈവെട്ടു പ്രശ്നം പോലെ ഒരു പ്രതിഷേധം ആവിഷ്കരിക്ക ,മദ്രസ്സകളില്‍ ഉന്നത വിദ്യാഭ്യാസം നടപ്പിലാക്കി, വരും തലമുറയെ പൊതു സമൂഹത്തില്‍ നിന്ന് മാറ്റിനിര്തല്‍, ഒരു സംസ്കൃത സമൂഹത്തിനു അനിവാര്യമായ സ്ത്രീയുടെ അന്തസ്സിനേയും ആത്മാഭിമാനത്തിനെയും രണ്ടാം തരമായി കാണല്‍ , സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ മുറിവ് ആയ കാശ്മീര്‍ പ്രശ്നം മുസ്ലിമ്നു എതിരെയാണെന്ന് വ്യഖ്യാനികുക , സാമ്രാജ്യത്വവും, ഭീകരതയും ആഗോളരംഗത്ത് ഏറ്റുമുട്ടുമ്പോള്‍ അത് പ്രത്യേകമായി തങ്ങള്‍ക് എതിരാണെന്ന് വിലപിക്കുക.. നിഷേധാത്മകമായ വികാരങ്ങലല്ലേ ഇതൊക്കെ? .. വേണ്ടപ്പോള്‍ തിരുത്താന്‍ ആര്‍ജവം കാണിക്കാതെ തെറ്റായ പ്രവണതകളെ പിന്താങ്ങുന്ന നടപടികള്‍ അധികാരികളില്‍ നിന്ന് ഉണ്ടാകുന്നു. സദ്ദാമിനെ വീരപുരുഷനാക്കുക , മദ്രസ്സ അധ്യാപകര്‍ക് പെന്‍ഷന്‍ പ്രഖ്യാപിക്കല്‍, ഹജ് സബ്സിഡി ,ഇപ്പോള്‍ മദ്രസകളെ തുടര്പതന കേന്ദ്രങ്ങളായി പരിഗണികള്‍…ഇതൊക്കെ പൊതു ദേശീയതയില്‍ നിന്ന് മുസ്ലിമുകളെഅകറ്റുക ല്ലേ ചെയ്യുക? സംഘ പരിവാര്‍ നൂറു ശതമാനം വിഭാഗീയ അജെണ്ടയുല്ലവരാന് . പക്ഷെ അവരെ അങ്ങനെ തിരിച്ചറിയാന്‍ ഉറക്കെ വിളിക്കാന്‍ പൊതു സമൂഹത്തിനും, പ്രധാന രാഷ്ട്രീയ പാര്ടികല്കും, മാധ്യമാങ്ങല്കും സങ്കോചമില്ല. അവര്‍ തമ്മില്‍ മത്സരിക്കുകയാണെന്ന് തന്നെ പറയാം.

James Varghese sameel illikkal, മലയാള നാടിനെ കുറിച്ചുള്ള താങ്കളുടെ ആരോപണം കണ്ടു. താങ്കളുടെ അഭിപ്രായം തുറന്നു പറഞ്ഞതിനെ അഭിനന്ദിക്കുന്നു. താങ്കളുടെ കണ്ണുകള്‍ വളരെ ഷാര്‍പ് ആണ്. ഇനി മലയാള നാടിനെ കുറിച്ച്, മലയാള നാടിന്റെ ഇന്‍ഫോ പേജില്‍ പറയുന്നത് പോലെ തന്നെ ആണ് മലയാള നാട് ഇടപെടലുകള്‍ നടത്തുന്നതും. വ്യക്തമായ ഒരു കാഴ്ചപ്പാടോട് കൂടിയാണ് ഞങ്ങള്‍ ഈ കൂട്ടായ്മയെ മുന്നോട്ടു നയിക്കുന്നത്. ഈ കൂട്ടായ്മയിലെ അട്മിനുകളെ തെരഞ്ഞെടുത്തപ്പോള്‍ ഞാന്‍ അവരുടെ മതവും, ജാതിയും, സമുദായവും , ഗോത്രവും, കുലവും പേരും ഒന്നും നോക്കിയും അല്ല. അവര്‍ മലയാളികള്‍ ആണ് എന്നതും, മലയാള ഭാഷയിലും, കേരളത്തിലും, സാമൂഹിക , രാഷ്ട്രീയ, മേഖലകളില്‍ സല്ക്രിയമായ ഇടപെടലുകള്‍ നടത്താന്‍ കഴിവുള്ളവര്‍ എന്നാ ബോധ്യം ഉള്ളത് കൊണ്ട് മാത്രം ആണ്. അവരൊക്കെ മതങ്ങളില്‍, വിസ്വസിക്കുന്നുടോ, അല്ലെങ്കില്‍ മതത്തിന്റെ ഇതു ചാലില്‍ ഉള്ളവരാണ് എന്നോ എനിക്ക് തോന്നിയിട്ടില്ല.
ഇവിടെ നടക്കുന്ന ചര്‍ച്ചകളും മറ്റും വഴി വിട്ടു പോകാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. പരമാവധി ആശയ സംവാദം , അതാണ്‌ ഞങ്ങള്‍ ഉദ്ദേശിക്കുന്നതും .
ശ്രീ സി ആര്‍ പരമേശ്വരന്‍ അവതരിപ്പിച്ച ഈ വിഷയം വളരെ ഗൌരവം അര്‍ഹിക്കുന്ന വിഷയം ആയതിനാല്‍ മാത്രം ആണ് ഈ ചര്‍ച്ചയില്‍ എല്ലാവരും ഗൌരവം ആയി ചര്‍ച്ച നടത്തണം എന്ന് കരുതുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ, മുന്‍ വിധികളില്ലാതെ ഈ ചര്‍ച്ചയില്‍ പങ്കു കൊള്ളുക. മുസ്ലിം സഹോദരര്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കും എന്ന് തന്നെ ആണ് ഞാന്‍ കരുതിയതും, ഇനി അവര്‍ ഇവിടെ കൂടതല്‍ ചര്‍ച്ചക്കായി എത്തുമെന്നും, അവര്‍ക്ക് പറയാനുള്ളത് പറയും എന്നും കരുതുന്നു. നമ്മുടെ മനസ്സില്‍ തോന്നുന്ന ചിന്തകള്‍ ഇവിടെ കുറിച്ച് വെയ്ക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

മലയാള നാടിന്റെ ലക്‌ഷ്യം എന്തെന്ന്, ഒന്ന്നു കൂടി വ്യകതമാക്കുന്നു,
മലയാളഭാഷക്ക് ഊന്നല്‍ നല്‍കുന്ന, കേരളത്തിന്റെ രാഷ്ട്രീയ, സാമുഹ്യ, സാംസ്കാരിക മണ്ഡലങ്ങളില്‍ സക്രിയമായ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്ന ലോകമെങ്ങുമുള്ള മലയാളികളുടെ ഒരു കൂട്ടായ്മ.മലയാളനാടിലേക്ക് എല്ലാ മലയാളികള്‍ക്കും സ്വാഗതം.
ആഗോളമലയാളികളുടെ സര്‍ഗാത്മകവിനിമയങ്ങള്‍ക്കൊരു വേദി .
സ്നേഹത്തോടെ, ജെയിംസ്‌

Fabius Francis വലിയ പാണ്ഡിത്യം ഒന്നും ഇല്ലെങ്കിലും കോലായില്‍ അല്ലാതെ സമൂഹത്തില്‍ നിന്നുകണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്.
മുസ്ലിം സമുധയാത്തിന്‍റെ പിന്നോക്ക അവസ്ഥക്ക് കാരണം ഇവിടെ ഒരു സുഹൃത്ത് സൂചിപ്പിച്ചതുപോലെ എണ്ണയും വെള്ളവും എന്നാ ചിന്താഗതി മഹാഭൂരിപക്ഷവും കൊണ്ട് നടക്കുന്നു എന്നുള്ളത് കൊണ്ട് തന്നെയാണ്. ഇവിടെ ഫെയ്സ് ബുക്കിലെ പല ചര്‍ച്ചകളിലും ആത്മാര്‍ത്ഥമായി പങ്കെടുത്തപ്പോഴും ഒരു മതപട്ടം ചാര്‍ത്തിതന്നു അവിടെയുള്ള സുഹൃത്തുക്കള്‍ ആ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. ഞങ്ങളുടെ കാര്യം വ്യത്യസ്തമാണ് ഈ ലോകത്തില്‍ തന്നെ ഞങ്ങള്‍ വ്യത്യസ്തര്‍ ആണ് ഞങ്ങള്‍ ലോകത്ത് എല്ലായിടത്തും പീഡനം അനുഭവിക്കുന്നു അടിച്ചമര്‍ത്തപ്പെടുന്നു എന്നുള്ള കാഴ്ചപ്പാട് മുസ്ലീം സമുധായത്തിലെ ഒരു ബഹുഭൂരിപക്ഷവും വെച്ച് പുലര്‍ത്തുകയും എവിടെയും അത് ഉയര്‍ത്തിപ്പിടിക്കാന്‍ കണക്കെടുക്കുകയും ചെയ്യുന്നു എന്നുള്ളതാണ് മലയാള നാട് അട്മിനുകളുടെ പേരുകളും അവരുടെ നിലപാടുകളും തിരയാന്‍ പോയതില്‍ നിന്നും മനസ്സിലാകുന്നത്‌.

പലപ്പൊഴും ആത്മപരിശോധന നടത്തേണ്ടതിനു പകരം മറ്റുള്ളവര്‍ ചെയ്യുന്നതെന്തു എന്നുള്ളത് നോക്കിക്കാണുകയും സ്വയം ചെറുതാവുകയും ശരി എന്നുള്ളതിന് നേരെ കണ്ണടച്ച് ആ ശരികളൊക്കെ ഞങ്ങളുടെ മതത്തെ തകര്‍ക്കാനുള്ള ഗൂഡ ശ്രമം ആണ് എന്നുള്ള കാഴ്ചപ്പാടുകള്‍ ഒരു ബഹുഭൂരിപക്ഷം വെച്ച് പുലര്‍ത്തുകയും ചെയ്യുന്നത് കൊണ്ട് തന്നെയാണ് ഉയര്‍ന്നു വരുന്ന ഒരു ന്യൂനപക്ഷത്തിനു സാമൂഹിക വിഷയങ്ങളിലും മറ്റു കാഴ്ച്ചപാടുകളിലും അവരുടെ വായ്മൂടിക്കെട്ടെണ്ടി വരുന്നത്.

വിദ്യാഭ്യാസപരമായി മുന്നേറുന്നുണ്ട് പക്ഷെ പിന്‍വാതില്‍ നിയമനങ്ങളും മാര്‍ക്ക് തിരുത്തലുകളും പരിചിതമല്ല എന്നുള്ള വാദഗതിയോടു പൂര്‍ണ്ണമായി വിയോജിക്കുന്നു. എറണാകുളം നഗരത്തിലെ ഒരു കോളേജില്‍ എന്‍റെ മുസ്ലീം സുഹൃത്തുക്കളില്‍ ഭൂരിപക്ഷവും അവരുടെ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ വിവാഹിതരാവുകയും അവിടം കൊണ്ട് അവരുടെ വിദ്യാഭ്യാസം മുടങ്ങിപ്പോവുകയും ആണ് ഉണ്ടായത്. എറണാകുളം പോലെ സാമൂഹിക മാറ്റം സംഭവിച്ച ഒരു സ്ഥലത്ത് അങ്ങനെയെങ്കില്‍ മറ്റു പലയിടങ്ങളിലും +2 വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പിന്നെയുള്ള ഒരു ന്യൂനപക്ഷം സര്‍ക്കാര്‍ സര്‍വീസുകളില്‍ കയറിപ്പറ്റിയാലും ശരാശരി നോക്കുമ്പോള്‍ ചെറുതായി തോന്നാം അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചിട്ടു കാര്യം ഇല്ല.

Komath Bhaskaran രാഷ്ടീയ ചെരിതിരുവ് നിലനില്കെ തന്നെ, മതത്തിന്റെയോ സമുദായത്തിന്റെയോ ചട്ടക്കൂടുകളില്‍ ജീവിക്കുന്നവരെയാണ് നാം പൊതുവേ കാണുന്നത്. മത മൈത്രി സാമുദായിക മൈത്രി എന്നൊക്കെ പറയുമ്പോള്‍ പൊതു ധാരയില്‍ നാം നിലനിര്‍ത്തേണ്ട ബന്ധത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു.. ഒരു പ്രത്യേക വിഭാഗത്തിന്റെ , ഇവിടെ കേരളീയരായ ഇസ്ലാം മത വിശ്വാസികളുടെ , പൊതു ധാരയിലുള്ള പ്രതി പ്രവര്‍ത്തനങ്ങളെയാണ് ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. ആ ചോദ്യം ചെയ്യല്‍ തന്നെ രാഷ്ട്രീയത്തിന്റെ വര്‍ണം ചേര്‍ത്തുള്ളതല്ലേഎന്ന് ഒരു സംശയം.. ഇന്ന് നിലനില്കുന്ന മത മൈത്രിയില്‍ വെള്ളം ചെര്കാനുള്ള ശ്രമവും അതിലില്ലേ എന്നൊരു സംശയവുംകിടക്കുന്നു..
1. ഇരുപതു കൊല്ലമായിട്ട്, കേരളത്തിനു പുറത്തുള്ള മുസ്ലിങ്ങളുടെ അരക്ഷിതാവസ്ഥ അനാവശ്യമായി ഇവിടേയ്ക്ക് ഇറക്കുമതി ചെയ്യുകയാണ്.ഇവിടെ അങ്ങനെയൊരു അരക്ഷിതാവസ്ഥയില്ല. കേരളത്തിനു പുറത്തുള്ള മുസ്ലിങ്ങളുടെ അരക്ഷിതാവസ്ഥയില്‍ കേരളീയ മുസ്ലിം ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും അത് തങ്ങളുടേത് കൂടിയാണെന് ബോധാവുണ്ടാവുകയും ചെയ്യുന്നത് പാതകമാണോ? അവരുടെ വിശ്വാസത്തിന്റെ എകൊപതയല്ലേ അത്സൂചിപ്പിക്കുന്നത്? അതുകൊണ്ട് കേരളീയ സമൂഹത്തിനുന്ടായിട്ടുള്ള കെടുതികള്‍ എന്താണ്?
2 “നമ്മുടെ ബുദ്ധിജീവികളാണ് അതൊക്കെ ഇറക്കുമതി ചെയ്യുന്നത്. അത് ശരിക്കും കമ്മ്യൂണിസ്റ്റ്‌-ഇടതുപക്ഷ അജണ്ടയുടെ ഭാഗമായിരുന്നു”. ഇവിടെ സൂചിപ്പിക്കപ്പെട്ട ബന്ധി ജീവികള്‍ അമുസ്ലിമുകളാണെങ്കില്‍ , അതിലെ രാഷ്ട്രീയം മനസ്സിലാക്കുന്നു. ആ രാഷ്ട്രീയം മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു മുസ്ലിം സാമുദായമാണോ കേരളത്തില്‍ ഇന്ന് നിലനില്‍കുന്നത്‌? . ഏത് ചരിത്ര കാരണം കൊണ്ടായാലും കേരളീയ സമൂഹത്തിലെ ‘ന്യൂനപക്ഷ-ആദിവാസി-ദളിത്‌’ എന്ന് പട്ടികയില്‍ ചെര്‍കാപ്പെടെണ്ട ഒരു സമുദായമായിരുന്നു മുസ്ലിം മത വിഭാഗം എന്നത് തര്കമട്ട വിഷയമാണ് . ഇന്ന് ഒരുപക്ഷെ വേണ്ടത് creamy layer നെ കണ്ടെത്തുക എന്നതാണ്. അല്ലാതെ ‘തുലനം ചെയ്യുന്നത് മഹാകള്ളത്തരമാണ്’ എന്ന്പറയുകയല്ല.
3 കച്ചവടത്തില്‍ , വ്യവസായത്തില്‍ ഏര്‍പ്പെടുന്നവര് സമൂഹത്തിന്റെ പുരോഗതിക്കു കൂട്ടാവുന്നില്ലേ? നമ്മുടെ ധാരണയുടെ ഒരു പിശക്, കച്ചവടവും വ്യവസ്സയവുമൊക്കെ ചൂഷണത്തിന്റെ പ്രതീകമായി കാണുന്നു എന്നുള്ളതാണ്. ഇത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ limitation ആണ്. കേരളത്തിന്റെ വ്യാവസായിക പുരോഗതിക്കു, വിദ്യാഭ്യാസ പുരോഗതിക്കു കേരളീയ മുസ്ലിം നല്‍കിയ സംഭാവന കുരച്ച്ചാണോ?
4 വ്യക്തി അധിഷ്ടിത അല്ലെങ്കില്‍ ചില രഹസ്യ സങ്കടനകളുടെ വിക്ടിം ആയി മാറുന്ന, പൊതു ധാരയില്‍ നിന്ന് തെന്നി മാറുന്ന ചിലര്‍, അത് മത വിശ്വാസവുമായി കൂടിക്കുഴക്കുന്നത് ഒരു സമുദായത്തെ ക്രൂശിക്കുവാന്‍ ഉപയോഗിക്കുന്നത് കൂടുതല്‍ തെട്ടിധരിക്കപ്പെടാനാണ് സാധ്യത. ഇനി അതാണോ ‘ ഈ ബുജികള്‍കാവശ്യം?

Sameel Illikkal ഒരു രാഷ്ട്രീയ കാലാവസ്ഥയെ വിശകലനം ചെയ്യാനുപയോഗിക്കുന്ന ഉപകരണങ്ങളെ അതിന്റെ അര്‍ഥത്തില്‍ തന്നെ എടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അകലേ കിടക്കുന്ന വസ്തുക്കളേക്കാള്‍ അവനവന്റെ വീട്ടുമുറ്റത്തിരിക്കുന്നവയെ വിശകലനം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകുമെന്നതിനാലാണ് ‘മലയാളനാട്’ ഒരു വിശകലന വസ്തുവയായി എടുത്തത്. അതുവഴി വിഷയത്തെ ക്രിയത്മക വിശകലനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിരാശയാണ് ഫലം. ‘മലയാളനാട്’ ഗ്രൂപ്പ് ഒരു മുസ്ലിം വിരുദ്ധ കൂട്ടായ്മയാണെന്നോ, അഡ്മിനിസ്ട്രേറ്റര്‍മാരെ തെരഞ്ഞെടുത്തതില്‍ ബോധപൂര്‍വം ജാതി/മത പരിഗണന വെച്ചുവെന്നോ അല്ല ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം. എന്നു മാത്രമല്ല, സംവാദത്തെ അതിന്റെ ക്രിയാത്മക രീതിയില്‍ അവതരിപ്പിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന പ്ലറ്റ്ഫോം ആണ് ‘മലയാളനാട്’ എന്ന ഉറച്ച ബോധ്യം കൊണ്ടു കൂടിയാണ് ഇത്തരമൊരു വിഷയം ചര്‍ച്ചയുടെ ഭാഗമെന്ന നിലയില്‍ ഉയര്‍ത്താന്‍ എനിക്ക് ധൈര്യമേകിയത്.
പക്ഷേ അപ്പോഴും എന്റെ ചോദ്യം ബാക്കിയാവുന്നു. ബോധപൂര്‍വമല്ലാതിരിന്നിട്ടും എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു. ഈ ചോദ്യം ഉന്നയിക്കുന്നിടത്താണ് ആദ്യം ഞാന്‍ ഉന്നയിച്ച പ്രശ്നം കിടക്കുന്നത്. ‘അവനവന്റെ ഉമ്മറക്കോലായില്‍ ഇരുന്ന് കാണുന്ന കാഴ്ചയാണ് ലോകം’ എന്ന ബോധം ഈ പ്രശ്നങ്ങളുടെ അടിയൊഴുക്കായി വര്‍ത്തിക്കുന്നുണ്ട് എന്നത്. അതിന്റെ മറ്റൊരു മികച്ച ഉദാഹരണമാണ് മുരളി ഏട്ടന്റെ ദീര്‍ഘമായ പോസ്റ്റില്‍ ഉന്നയിച്ച വിമര്‍ശങ്ങള്‍.

കേരളത്തിലെ മുസ്ലിം സമൂഹം അരക്ഷിതത്വ ബോധം അനുഭവിക്കുന്നില്ലെന്നും ഇടതുപക്ഷം ഇത്തരമൊരു അരക്ഷിതത്വ ബോധം ഇറക്കുമതി ചെയ്യുന്നത് മുസ്ലിം വോട്ടുബാങ്കിനാണെന്നുമുള്ള സി.ആര്‍ പരമേശ്വരന്റെ പ്രസ്താവനയെ സ്വയം ആത്മവിചാരണ നടത്തി വിശകലനം ചെയ്യുന്നതിന് ‘മലയാളനാട്’ നല്ലൊരു സ്പെസിമെന്‍ ആണെന്നു തന്നെ ഞാനിപ്പോഴും വിശ്വസിക്കുന്നു. മുസ്ലിം അരക്ഷിതത്വം അനുഭവിക്കുന്നണ്ടോ ഇല്ലേ എന്നറിയണമെങ്കില്‍ അവര്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന കാലാവസ്ഥയെ ശ്വസിക്കണമെന്ന് ഞാന്‍ കരുതുന്നു. അല്ലാതെയുള്ള വിശകലനങ്ങള്‍ യാഥാര്‍ഥ്യ ലോകത്തു നിന്നുള്ള അതിന്റെ അകല്‍ച്ചയില്‍ സ്വയം ദുര്‍ബലപ്പെടും. അങ്ങിനെ വരുമ്പോള്‍ കേരളത്തില്‍ ‘മുസ്ലിം ജീവിക്കുന്ന പ്രത്യേക കാലാവസ്ഥ’ എന്നത് ഉണ്ടോ എന്ന് ചോദ്യം വരും. ആ ചോദ്യം തിരിച്ചിടുമ്പോള്‍ പ്രബുദ്ധ വിശാല കേരളത്തില്‍ മുസ്ലിം അല്ലാത്തവര്‍ ശ്വസിക്കുന്ന കാലാവസ്ഥ ഉണ്ടോ എന്നാകും. ഈ ചോദ്യമാണ് നേരത്തേ ‘മലയാളനാടി’ന്റെ ഉദാഹരണം വഴി ഞാന്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്. നമ്മുടെ ബോധധാരകളില്‍ നാം പോലുമറിയാതെ വെട്ടിത്തെളിച്ച ചില വഴികളുണ്ട്. അതിലൂടെ നടന്നു പോകുമ്പോള്‍ കാണുന്ന കാഴ്ചകളില്‍ ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത ചിലത് പറയുമ്പോള്‍ നമുക്ക് പരിഭ്രമമുണ്ടാകുന്നത് അതിനാലാണ്. നേരത്തേ വിദ്യാഭ്യാസം, വിവാഹം, സാമൂഹിക പിന്നാക്കാവസ്ഥ എന്നിവയെ മുസ്ലിം സമുദായവുമായി ബന്ധപ്പെടുത്തിയ നടത്തിയ വിശകലനങ്ങളെല്ലാം ഇതേ വഴിയിലൂടെ മാത്രം നാം നടക്കുമ്പോള്‍ കാണാത്ത ചിലതിനെ കുറിച്ച വേവലാതികള്‍ മാത്രമാണെന്ന് പറയേണ്ടി വരുന്നതും ഇതിനാലാണ്.

മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങളില്‍ മുസ്ലിംകള്‍ മാത്രം പ്രതികരിച്ചാല്‍ മതി എന്നല്ല ഞാന്‍ പറഞ്ഞത്. മുസ്ലിം സമുദായത്തെ കുറിച്ച ഇത്തരം ‘വേവലാതി’കളില്‍ എന്ത് കൊണ്ട് ആ സമുദായത്തിലുള്ളവര്‍ പങ്കുകാരാവുന്നില്ല എന്നതാണ് ഞാന്‍ ഉന്നയിച്ച വിഷയം.

Raviivarma Varma ബാലാനാം രോദനം ബലം എന്ന് പറഞ്ഞ പോലെ രോദനം കൊണ്ട് മറച്ചു വെക്കാന്‍ നോക്കുന്ന പീവനത ആണ് സമീല്‍ കാട്ടുന്നത് .മുസ്ലിം വംശ നാശം യു എസ –ഇല് ചില നിയോ കോണ്‍ ശകതികളുടെ അജണ്ട ആവാം .പക്ഷെ ലോകം മുഴുവന്‍ അങ്ങിനെ ആണോ ? സൌദി അറേബിയ മുസ്ലിങ്ങള്‍ക്ക് പണം ഒഴുക്കുന്നത് ആരുടെ കൈ വെട്ടാന്‍ ആണ് ? ഒരു വാക്കും പറഞ്ഞില്ലല്ലോ സമീല്‍ .ഇല്ലായ്‌ഇടതും മത പ്രാതിനിധ്യം എന്ന് പറഞ്ഞു കരയാതെ സ്വന്തം സമൂഹം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അതിനകത്ത് തന്നെ പ്രതി നിധാനം ആര്ജിച്ചുവോ എന്ന് സമീല്‍ നോക്കട്ടെ .എന്നിട്ട് പോരെ മലയാള നാട്ടിലെ മൊത്തം മുസ്ലിങ്ങളുടെ വല്‍ത്താവ് ആകാനും അവരിലൂടെ സോളിഡാരിറ്റി-യുടെ ദീര്‍ഘ കാല.,, മത ഭരണ കൂടം എന്നാ അജെണ്ടാ ഉയര്‍ത്തി പിടിക്കാനും ? ഇപ്പോള്‍ ചെയ്യുന്ന കേവല മനുഷ്യ സ്നേഹ പ്രവര്‍ത്തനത്തെ ആരും മാറിയ മുസ്ലിമിന്റെ മുടിഖമായ്‌ സോളിഡാരിറ്റി നാടിന്‍മാറിയ വിപ്ലവ മുഖം എന്ന് കരുതുന്നില്ല . ന്യുന പക്ഷത്തിന്റെ പേരില്‍ സോളിടരിടിക്കു സഹതാപം നല്‍കിയവരും സാമ്രാജ്യത്വവും മത ഭീകരരും തമ്മിലുള്ള യുദ്ധത്തെ സമൂഹത്തിനു വിനാഷകാരം ആയാണ് കാണുന്നത് .പിന്നെ മഴക്കാല ജീവിയെ പോലെ പൊട്ട കിണറ്റില്‍ നിന്ന് ഉമ്മരക്കൊലായ്‌ വരെ മാത്രം തുള്ളി സമീല്‍ കണ്ണടച്ചു കുടിക്കുന്ന പാല് പുലിപ്പാലാണ്…ആ നമ്പര്‍ സിന്ധാന്ത ചര്‍ച്ചകളില്‍ ഓടില്ല കുട്ടി .അത് മനസ്സില്‍ ആവാന്‍ മദ്ധ്യമ പത്രത്തിന്റെ അക കൂട്ടില്‍ കയറി പറ്റണം .അപ്പോഴറിയാം പീഡനത്തിന്റെ കാര്യത്തില്‍ നിങ്ങളും സാമ്രാജ്യത്വവും ഒരേ തുലാസിലാനെന്നു . അവിടെ ബാലാനാം രോദനം ….

Raviivarma Varma പീഡിതന്റെ പരി വേഷം അണിഞ്ഞു സ്വന്തം സമുദായത്തിലെ അനീതികളെ എതിര്‍ക്കാതെ മുങ്ങുന്ന സമീലിന്റെ രീതി അവരുടെ സമൂഹത്തെ നൂറ്റാണ്ടു പിന്നില്‍ ആക്കുന്നു .മുസ്ലിം വിധ്യാ സമ്പന്നരുടെ ”എണ്ണമാണ് ”’ കൂടിയത് . സരശരി അല്ല .അതിനു കാരണം ആ സമുദായത്തിന്റെ ഏകാധ്യപത്യമെന്ന്‌ പറയാതെ വയ്യ .ഒപ്പം സക്കാത്ത് കിട്ടുന്ന ഫണ്ടിനും ചെറിയ പന്കുണ്ടാവാം ..ഒരു ന്യുന പക്ഷത്തിനു മാത്രം

Basheer Kallaroth പലപ്പോഴും ഇത്തരം സംവാദങ്ങള്‍ അര്‍ത്ഥരഹിതവും ഉപരിപ്ലവുമായാണ് അനുഭവപ്പെടാറ്. നിരന്തരമായ പ്രശ്നവല്‍ക്കരണം, ഇന്ന് കേരളീയ പൊതുബോധത്തിനു “മുസ്ലിംകള്‍ ” എന്നത് ‘അന്യഗ്രഹജീവികള്‍’ എന്നോണം ട്രീറ്റ്‌ ചെയ്യുന്നതിലെക്കാണ് നയിക്കുന്നത്. ഇവിടെ സി.ആര്‍.പി.യുടെ തന്നെ വാക്കുകളിലും ആ ‘അപരത്വം’ നിഴലിക്കുന്നു.

ഈ പ്രശ്നവല്‍കരണത്തില്‍, വലത്തോട്ട് ചാഞ്ഞ ബുദ്ധിജീവികള്‍ക്കും, തെരഞ്ഞെടുപ്പില്‍ പ്രകടനം മെച്ചമല്ലെങ്കിലും പൊതുമണ്ഡലത്തില്‍ അദൃശ്യസ്വാധീനമായി വര്‍ത്തിക്കുന്ന സംഘപരിവാര്‍ സാംസ്കാരികതയ്ക്കും, മുസ്ലിംകള്‍ പൊതുധാരയില്‍ നിന്ന് വേറിട്ട്‌ കഴിയണം എന്ന് തന്നെ ആഗ്രഹിക്കുന്ന മുസ്ലിംകളില്‍ തന്നെയുള്ള ചില ആത്യന്തികവാദികള്‍ക്കും പങ്കു തുല്യം തന്നെ.

ഇലക്ഷന്‍ കാലം അടുക്കുമ്പോള്‍ CRP നിരീക്ഷിച്ച തരത്തില്‍, ഇറാഖ്, പലസ്തീന്‍ തുടങ്ങിയ ചില ഇറക്കുമതികള്‍ സംഭവിക്കാറുണ്ട്: ഇടതുപക്ഷത്തിനു തന്നെ അതിന്റെ കാര്‍മ്മികത്വം.

സീ.ആര്‍.പി. നിരീക്ഷണത്തില്‍ തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ട്. ഗുജറാത്തും ബാബറിമസ്ജിദ് ധ്വംസനവുമൊക്കെ ഇവിടെ വൈകാരികമായി അവതരിപ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ ആണെന്നും അതിന് ക്രിയാത്മകായ ഒരു ധര്‍മ്മവും ചെയ്യാന്‍ ആകാറില്ല എന്നതും വാസ്തവം. കേരളത്തിലെ മുസ്ലിംകള്‍ ആസകലം സമ്പന്നരും സംതൃപ്തരും ആണെന്നത് പക്ഷെ യഥാര്ത്യത്തില്‍ നിന്ന് അകലെയാണെന്ന് ചില സ്വതന്ത്രസ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലെ പ്രതിനിധ്യത്തിലെ കുറവ് വലിയ വിഷയമായി നില്‍ക്കുന്നു. ഇതിനു ആഭ്യന്തരവും ബാഹ്യവുമായ കാരണങ്ങള്‍ ഉണ്ട്. അവയും പക്ഷപാതരഹിതമായ വിലയിരുത്തല്‍ ആവശ്യപ്പെടുന്നു.

നൂറ്റാണ്ടുകളുടെതായ പിന്നോക്കനുകവും, പിന്തിരിപ്പത്വവുമൊക്കെ പിറകിലേക്ക് തള്ളി ഒരു സമൂഹം എന്ന നിലയില്‍ ഇതരരോടൊപ്പം മുന്നേറാന്‍ ഉത്സാഹിക്കുകയും സമൂഹത്തിന്റെ പൊതുധാരയില്‍ സഹര്‍ഷം ലയിച്ചു ചേരാന്‍ സന്നദ്ധമാകുകയും ചെയ്യുന്ന ഘട്ടത്തിലാണ് നേരത്തെ പറഞ്ഞ പ്രശ്നവല്‍ക്കരണം വീണ്ടും പിറകോട്ടു തള്ളിക്കുന്നത്. അതില്‍ തങ്ങളുടെതായ പങ്കു വഹിക്കുന്ന ആത്യന്തിക വാദികള്‍, കോടാലിക്കൈകള്‍ തന്നെ.

Raviivarma Varma ബഷീറിനോട് യോജിക്കുന്നു .ഒപ്പം ഒരു കാര്യം .സമീല്‍ ഉമ്മറ കോലായില്‍ ഇരുന്നു അകത്തേക്ക് ആണ് നോക്കുന്നത് .ഗോത്ര സംസ്കാരതിലീക്ക് തിരികെ ലോകത്തെ കൊണ്ട് പോയി മേല്‍ക്കോയ്മ നേടുക എന്നാ ചെറു ന്യുന പക്ഷത്തിന്റെ സമ്പന്ന അജെണ്ടയിലെ അറിയാത്ത ഇര ആണ് സമീല്‍ .ഭൂരിപക്ഷം മുസ്ലിങ്ങളും സമാധാനവും സമത്വവും ആണ് കൊതിക്കുന്നത് .സമീല്‍ പറയുംപോലെ ചോര അല്ല .കണ്ണിനു കണ്ണ് ,ചോരക്കു ചോര എന്ന് പറയുന്ന സമീല്‍ മുസ്ലിം സമുദായത്തെ സംബന്ടിച്ചിത്തോളം അമേരിക്കയെ പോലെ തന്നെ ആപല്‍ക്കരിയാണ് .സര്‍വ നാശം അല്ലെങ്കില്‍ മുസലിം മേല്‍ക്കോയ്മ എന്ന വാദം ആ സമൂഹത്തെ ഒട്ടാകെ കെണിയില്‍ ആക്കുകയാണ് .സമീലിന്റെ സമീപനം ഒഴുക്കുന്നത് മുസ്ലിം ചോര തന്നെ ആണ് .ഒപ്പം നിരപരാധികളുടെയും .ഉമ്മറ കൊലയില്‍ ഇരുന്നു അകത്തെ ഇരുട്ടില്‍ തപ്പുന്നതിനു പകരം സമീല്‍ ഗോത്ര മാനസിക്‌ അവസ്ഥയില്‍ നിന്ന് പുറത്തു വന്നു ലോക വീക്ഷണം വിശാലമാക്കണം .അല്ലാതെ വീട്ടുമുറ്റത്തെ മെഴുതിരി വെട്ടത്തില്‍ ലോകം കാണരുത്.ഫണ്ടിംഗ് കൊണ്ട് മാത്രമല്ല മതം തളിര്‍ക്കുന്നതും വാടുന്നതും .അത് ചിലരെ മാത്രം സമ്പന്നമാക്കിയ കാര്യം ആ വിഷയം കൈ കാര്യം ചെയ്യുന്ന സമീലിനു അറിയാത്തതാണോ ?

Ravi Shanker എന്റെ ഒരു സുഹൃത്ത് ചോദിച്ച ചോദ്യം “എന്ത് കൊണ്ട് ലവ് ജിഹാദ് പോലുള്ള വന്‍ കള്ളത്തരത്തിന് കാര്യമായ മൈലേജു കിട്ടി?..”
മുഖ്യധാരാ മാധ്യമങ്ങള്‍ കൊണ്ടാടിയ ഒരു വിഷയം ആയിരുന്നു!

സംഘപരിവാറിന്റെ സംസ്കാരികാധിപത്യം ഒരു സമകാലിക യാതാര്‍ത്ഥ്യം മാത്രം! മാധ്യമങ്ങള്‍ അത്യധികം നിരുത്തരവാദപരമായി, അവരുടെ കച്ചവട താത്പര്യങ്ങളുടെ ഭാഗമായി ഇതിനു വളം വെച്ച് കൊടുക്കുന്നുണ്ട്…

മുക്കിനു മുക്കിനു പുതിയ ക്ഷേത്രങ്ങളും, ഇതുവരെ കേള്‍ക്കാത്ത ആചാരങ്ങളും, സത്രങ്ങളും, ഹോമങ്ങളും, യാഗങ്ങളും, എലസുകളും, പൊങ്കാലകളും എന്ന് വേണ്ട…. കഴിഞ്ഞ ഒരു പത്തു വര്ഷം എടുത്തു നോക്കിയാല്‍ അറിയാം എന്തുമാത്രം മതപരത സമൂഹത്തില്‍ വര്‍ധിച്ചിട്ടുണ്ട് എന്ന് . ഗോപാലകൃഷ്ണന്മാരും ശ്രീ ശ്രീമാരും, അവരുടെ ‘സയന്റിഫിക്’ താന്ത്രിക വിദ്യകളും, ആര്‍ഷ ഭാരത ഗോ ഗ്വാ വിളികളും ഒക്കെ അരങ്ങു തകര്‍ക്കുന്നുണ്ട് . നീരെറ്റ്പുറത്തെ ചക്കുളത്തുകാവ് എത്ര പേര്‍ക്ക് അറിയാമായിരുന്നു? അവിടെ അങ്ങിനെ ഒരു പൊങ്കാല കുറച്ചു നാള്‍ മുന്‍പ് ഇല്ലായിരുന്നു! ഇപ്പോള്‍ തകഴി തൊട്ടു തിരുവല്ല വരെ റോഡ്‌ ബ്ലോക്ക്‌ ചെയ്യാനും മാത്രം അത് വളര്‍ന്നു…. ഉദാഹരണങ്ങള്‍ അനവധി. RSS ന്റെ ആശയം ഒളിച്ചു കടത്തുന്നത് ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം അത്ര മാത്രം.

” കേരളത്തിലെ മുസ്ലിംകള്‍ ആസകലം സമ്പന്നരും സംതൃപ്തരും ആണെന്നത് പക്ഷെ യഥാര്ത്യത്തില്‍ നിന്ന് അകലെയാണെന്ന് ചില സ്വതന്ത്രസ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു”
അതാണ്‌ വസ്തുത.. പിന്നെ എവിടുന്നു കിട്ടി “സമ്പന്നതയുടെ കാര്യത്തില്‍,അവര്‍ വളരെ സമ്പന്നരാണ്” എന്നാ നിരീക്ഷണം? മറ്റൊരു നിരുത്തരവാദിത്വം?

മുട്ടയാണോ, കോഴിയാണോ ആദ്യം ഉണ്ടായതു എന്നാ ചോദ്യം പോലെ ന്യുനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗെയതകള്‍ പരസ്പരം സഹായിച്ചു സമൂഹത്തില്‍ ആഴത്തില്‍ വെരോടുന്നു… രണ്ടിനേം എതിര്‍ക്കുക എന്നത് മാത്രം കരണീയം… മതപരത ഒറ്റ നോട്ടത്തില്‍ നിഷ്കളങ്കമായി തോന്നാമെങ്കിലും, അതാണ് ഈ വിഭാഗീയ ആശയങ്ങള്‍ ഒളിച്ചു കടത്താന്‍ ഉള്ള എളുപ്പ മാര്‍ഗ്ഗം!

Prakashanpp Kalyani ഈ ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കാന്‍ പരമാവധി ശ്രമിച്ചതാണ്.. എവിടെ വെച്ചാണ് വഴിതെറ്റുന്നുവെന്ന് ശ്രദ്ധിക്കുകയായിരുന്നു….കൃത്യം സ്ഥലത്ത് സമീല്‍ വെടിപൊട്ടിച്ചു..സ്ഥിരം ‘ഉമ്മറക്കോലായ’ യുമായി.. ഒരുമിച്ചു നടക്കുന്നവരില്‍, ഒരുമുറിയിലിരിക്കുന്നവരില്‍, ഒരു ബസ്സില്‍ യാത്രചെയ്യുന്നവരില്‍, ഒരു പുഴയില്‍ കുളിക്കുന്നവരില്‍…എല്ലാം എത്രപേര്‍ ഞങ്ങള്‍ എത്രപേര്‍ നിങ്ങള്‍….അറിയില്ല സാര്‍…ക്ഷമിക്കുക… തെറ്റിദ്ധരിക്കണ്ട…ഞാന്‍ സവര്‍ണ്ണനല്ല…പക്ഷേ, താങ്കള്‍ എപ്പോഴും ആക്രമിക്കുന്ന ‘പൊതുബോധ’മുണ്ടല്ലോ, അതിനേക്കാള്‍ നൂറ് മടങ്ങ് അപകടകവും പ്രതിലോമകരവുമാണ് താങ്കള്‍ മുന്നോട്ടു വെയ്ക്കുന്ന ഈ കണക്കെടുപ്പ് വ്യാഖ്യാനം…. കടന്നുവന്ന എല്ലാ വിപ്ലവങ്ങളും വൃഥാവിലാണെന്നും യഥാര്‍ത്ഥ വിപ്ലവം ഇതാ ഇവിടെയാണെന്നും പറഞ്ഞു കൊണ്ടുള്ള ഈ കളിയുടെ പൊരുള്‍ നല്ലതുപോലെ മനസ്സിലാകുന്നുണ്ട്… കേരളീയന്റെ പൊതുബോധരൂപവല്‍ക്കരണത്തില്‍ സംഭവിച്ച വിള്ളലുകള്‍ പൂരിപ്പിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടത് തികച്ചും ജനാധിപത്യപരമായ മുന്നേറ്റങ്ങളിലൂടെയും സംവാദങ്ങളിലൂടെയമാണ്. അത്തരം അറിവുകളുടെ നിര്‍മ്മിതിയാണ് ഇത്തരം ചര്‍ച്ചകളുടെ പ്രസക്തി..അതിനിടയില്‍ കേറി നീയാര്? ഞാനാര്?എന്ന് പറയാന്‍ തോന്നിക്കുന്ന മാനസികാവസ്ഥ ഒന്നുകില്‍ അങ്ങേയറ്റം പ്രതിലോമകരമാണ്, അല്ലെങ്കില്‍ കടുത്ത ആശയദാരിദ്ര്യമാണ്. എത്ര ഉച്ചത്തില്‍ ആക്രോശിച്ചാലും പിന്നിട്ട ചരിത്രം മുഴുവന്‍ ചവിട്ടി മെതിക്കേണ്ടതാണെന്ന് വിശ്വസിപ്പിക്കാനാവില്ല. കാരണം സ്വന്തം വീട്ടുമുറ്റത്തുനിന്ന് തന്നെയാണ് കേരളീയന്‍ ചരിത്രം ഉണ്ടാക്കാനും പഠിക്കാനും തുടങ്ങുന്നത്. അവിടെ ചെറുതെങ്കിലും, തന്നെ മാറ്റിനിര്‍ത്താത്ത ചില പൊതുഇടങ്ങള്‍ക്കുവേണ്ടിയുള്ള മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നുവെന്ന അറിവ് പ്രധാനമാണ്…അപ്പൊഴേ മാറ്റിനിര്‍ത്തിയ ഇടങ്ങളെക്കുറിച്ചും കടന്നുചെല്ലേണ്ട ഇടങ്ങളെക്കുറിച്ചും ശരിയായ തിരിച്ചറിവുണ്ടാകൂ….അല്ലാതെ ‘നമുക്ക് എല്ലാം ഇനി ഒന്നില്‍നിന്നു തുടങ്ങണമന്ന്’പ്പോഴും ഇങ്ങനെ ആവര്‍ത്തിക്കുന്നതിന്റെ പിന്നിലുള്ള താല്പര്യം വേറെയാണ്…മോഹം നല്ലതാണ്..പി.കെ.പോക്കറെപോലെ, ഒരേ സമയം പോസ്റ്റ്മോഡേണിസ്റ്റും കമ്മ്യൂണിസ്റ്റും..!!!!പക്ഷേ, പിടിക്കപ്പെടും…തീര്‍ച്ച..ഒരു വാല്‍ക്കഷ്ണം കൂടി… ഒരുസുഹൃത്ത് പറഞ്ഞത്”എന്തുതന്നെയായാലും,ഏതെങ്കിലും പത്തുപേരെ എന്നെങ്കിലും സഹായിക്കാതെ ഒരാള്‍ക്ക് രാഷ്ട്രീയത്തില്‍ നേതാവാകാന്‍ കഴിയില്ല..പക്ഷേ, ഒരാളെയും ഒരിക്കലും സഹായിക്കാതെ തന്നെ ഒരാള്‍ക്ക് ബുദ്ധിജീവിയും മതനേതാവുമാകാം…………!!!!”അതുകൊണ്ട് നമുക്ക് ഇടയ്ക്ക് ഒന്നു കണ്ണാടി നോക്കുന്നതും നല്ലതാണ്…

Devaraj Meyana Nanmanda ചര്‍ച്ചയിലേക്ക് തിരിച്ചു വരാം ….

ചര്‍ച്ച നന്നായി മുന്നോട്ടു പോകട്ടെ. സി ആര്‍ പി ഉന്നയിച്ച നിലപാട് തികച്ചും ഒരു രാഷ്ട്രീയ നിലപ്പാട് ആയതു കൊണ്ട് മറിച്ചൊരു രാഷ്ട്രീയ നിലപാട് കൊണ്ടേ എനിക്ക് അതിനോട് പ്രതികരിക്യാന്‍ പറ്റുള്ളൂ. പക്ഷെ ഈ ചര്‍ച്ചയില്‍ ഞാന്‍ 90% യോജിക്കുന്നത് ശ്രീമതി പി എല്‍ ലതിക പറഞ്ഞ നിലപാടിനോടാണ്.

ചര്‍ച്ചയില്‍ എല്ലാവരും സത്യസന്ധമായി ഇടപെട്ടു. നാല് മുസ്ലിംകളെ ഉള്ളു എന്നാ സമീലിന്റെ പരാതി തീര്‍ച്ചയായും പരിഗണന അര്‍ഹിക്കുന്നു. പലപ്പോഴും മലയാള നാട്ടിലെ ചര്‍ച്ച വിഷയങ്ങള്‍ പലരും കാണാതെ പോകുന്നുണ്ട് (ഈ ഞാന്‍ അടക്കം). ചര്‍ച്ചയുടെ വിഷയം highlight ചെയ്യാപെടാതെ പോകുന്നുണ്ട് മലയാള നാട്ടില്‍. അത് കൊണ്ടാണെന്ന് തോനുന്നു പലരും ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് (അട്മിനുകളുടെ ശ്രദ്ധക്ക്).

സി ആര്‍ പി പറഞ്ഞതില്‍ നിന്നും മനസ്സിലാകുന്നത് പണം ഉണ്ടെങ്കില്‍ എല്ലാം ആയി എന്ന ഒരു പഴഞ്ജന്‍ കാഴ്ചപ്പാടാണ്. തീര്‍ച്ചയായും മുസ്ലിം സമുദായം സുരക്ഷിതമാണോ എന്നത് ആ സമുദായത്തിന്റെ ചലനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. എനിക്ക് തോന്നുന്നത് മുസ്ലിം സമുദായവും ഹിന്ദു(?) സമുദായവും കേരളത്തില്‍ കൂടുതല്‍ rigid ആവുകയും ക്രിസ്ത്യാനികള്‍ അവരുടെ status-quo നിലനിര്‍ത്തുകയും ചെയ്യുന്നു എന്നാണ്.

പിന്നെ സി ആര്‍ പി പറഞ്ഞ, ബുദ്ധിജീവികളുടെ കാര്യം (I mean not academic intellectuals). അവര്‍ക്കങ്ങനെ ഒരു അജണ്ട ഒന്നും ഒരു കാലത്തും ഉണ്ടായിട്ടില്ല. സി ആര്‍ പി അടക്കം എല്ലാവരും നിലവിലെ സാമൂഹ്യ അന്തരീക്ഷത്തില്‍ അങ്ങനെ ഒഴുകി നടക്കുന്നവരായിട്ട എനിക്ക് തോന്നുന്നത്. ചില പ്രത്യേക സമയങ്ങളില്‍ ചില കാര്യങ്ങള്‍ പറയും. അതല്ലാതെ consistent അവരുടെ നിലപാട് നിലനിര്‍ത്തുന്ന അല്ലെങ്കില്‍ നിലപാടിലെ മാറ്റങ്ങള്‍ നില നിര്‍ത്തുന്ന വളരെ കുറച്ചു ബുദ്ധി ജീവികളെ മലയാളത്തിനു കിട്ടിയിട്ടുള്ളൂ.

പിന്നെ ‘കമ്മ്യൂണിസം’. അതൊരു ആരോപണം അല്ലെ ? കേരളത്തിലെ ഇടതു പക്ഷത്തിനെ കമ്മ്യൂണിസം എന്ന് മുദ്ര കുത്തണോ ?

കൂടുതല്‍ ചര്‍ച്ച പ്രതീക്ഷിക്കുന്നു ഈ വിഷയത്തില്‍.

Ponkurish Thoma നമ്മുടെ ചര്‍ച്ചകളില്‍ പൊതുവേ മുന്‍വിധികള്‍ ഉണ്ട്.
മുസ്ലീംകളെ ക്കുറിച്ചാകുമ്പോള്‍ അത് മുഴച്ചു നില്‍ക്കുന്നത് കാണാം.
സമുദായത്തെ മുഖ്യധാരയില്‍ നിന്ന്‍ അകറ്റി നിര്‍ത്താന്‍ ഏറെ പാടുപെടുന്നത് മുസ്ലീംകള്‍ തന്നെയാണ്. എണ്ണ യും വെള്ളവുമായി തന്നെ വേറിട്ടു നില്‍ക്കണം എന്ന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇതിനെ ന്യായീകരിക്കും വിധം സാമൂഹ്യ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്.
ബസ്സ് കത്തിക്കലും കൈവെട്ടും മികച്ച ഉദാഹരണങ്ങള്‍. മുമ്പും കേരളത്തില്‍ നൂറുകണക്കിന് ബസ്സുകള്‍ കത്തിക്കപ്പെട്ടിട്ടുണ്ട്. അതൊക്കെ പ്രതിഷേധത്തിന്‍റെയോ സമരത്തിന്‍റെയോ പട്ടികയില്‍ വരവ് വെക്കപ്പെട്ടു. കളമശ്ശേരിയില്‍ ബസ്സ് കത്തിയപ്പോള്‍ മദനിയുടെ അന്യായ തടങ്കലിനെതിരെ യുള്ള പ്രതിഷേധമായി വിട്ടുകളയാമായിരുന്ന ഒരു വിഷയം മുസ്ലീംകളുടെ മെക്കിട്ടു കേറാനുള്ള അവസരമായി മാധ്യമങ്ങളും സാംസ്കാരിക കേരളവും ഉപയോഗപ്പെടുത്തിയില്ലേ?
രാഷ്ട്രീയ മത വിരോധത്തിന്റെ പേരില്‍ എത്ര കേരളത്തില്‍ കൊന്നിട്ടുണ്ട്?, എത്ര പേരുടെ കൈവെട്ടിയിട്ടുണ്ട് ?, തലയും കാലും വെട്ടിയിട്ടുണ്ട്. പക്ഷേ തൊടുപുഴ സംഭവത്തില്‍ അധ്യാപകന്റെ കൈവെട്ടിയ ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള തിടുക്കമല്ല എവിടെയും കണ്ടത്. പകരം മുസ്ലീംകളുടെ മേല്‍ കുതിര കയറാനുള്ള ശ്രമമല്ലേ ഉണ്ടായത്.
ലവ് ജിഹാദ് പ്രത്യേകം ചര്ച്ച ചെയ്യേണ്ടതില്ലല്ലോ.
ഇത്തരം നിരവധി പ്രശ്നങ്ങളില്‍ ഒറ്റപ്പെടുന്നു എന്ന തോന്നല്‍ മുസ്ലീംകളില്‍ ഉണ്ടായപ്പോഴോന്നും കൂടെ നില്‍ക്കാനും ‘നമ്മള്‍ എണ്ണയും വെള്ളവും അല്ല’ എന്ന്‍ പറയാനും എത്രപേര്‍ക്ക് സാധിച്ചു?
മുസ്ലീംകള്‍ അനുഭവിച്ച സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ ഒരുപാടുണ്ടായിരുന്നു,ഇന്നത് മാറിക്കൊണ്ടിരിക്കുന്നു, അതവരുടെ കഠിനാധ്വാനം കൊണ്ട് മാത്രമാണ്. ആരും മുസ്ലീംകളോട് ഒരു ഔദാര്യവും കാണിച്ചിട്ടില്ല എന്ന്‍ സച്ചാര്‍ കമ്മറ്റിയും പാലോളി കമ്മറ്റിയുമൊക്കെ സാക്ഷി പറയുന്നുണ്ട്.
പതിനേഴ് വര്ഷം മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ‘പത്രപ്രവര്‍ത്തകനായി നടന്ന ഈയുള്ളവന് കൃത്യമായി പറയാന്‍ കഴിയുന്ന ഒരു കാര്യം ഇന്നത്തെ മുസ്ലിം ചെറുപ്പക്കാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഏത് സമയത്തും തന്നെ ഒരു ഭീകര വാദിയാക്കി അറസ്റ്റ് ചെയ്തേക്കാം എന്ന ഭീതിയാണ്.
കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ നടന്ന ‘ഭീകര ഇമൈല്‍’ പോലുള്ള സംഭവങ്ങളില്‍ മുസ്ലിം/അമുസ്ലീം പ്രതികളെ എങ്ങനെയാണ് നമ്മുടെ നിയമ വ്യവസ്ഥയും പൊതു സമൂഹവും മാധ്യമങ്ങലുമൊക്കെ കൈകാര്യം ചെയ്തത് എന്നറിയാവുന്ന ഒരാള്‍ക്ക് തോന്നാവുന്ന സ്വാഭാവിക ഭീതി.
മുസ്ലീംകള്‍ ക്കെതിരെ നീതിയുടെ ഇരട്ടത്താപ്പ് നടക്കുന്നിടത്ത് ഇടപെടാനുള്ള ധൈര്യവും താല്‍പര്യവും നാം പ്രകടിപ്പിക്കാതിരുന്നാല്‍ അവരെ പോപ്പുലറുകാര്‍’ ഹൈ ജാക്ക് ചെയ്യും.
പുതിയ തലമുറയിലെ മുസ്ലിം ചെറുപ്പക്കാര്‍ പൊതു സമൂഹത്തെ വിശ്വാസത്തിലെടുക്കാന്‍ മടിക്കുന്നത് പോലെ തന്നെ സ്വന്തം സമുദായത്തിലെ മത-രാഷ്ട്രീയ നേതാക്കളെ ഒട്ടും വിശ്വാസത്തില്‍ എടുക്കുന്നില്ല എന്നതാണ് ഏറ്റവും ഭീതിപ്പെടുത്തുന്ന വസ്തുത.

Sameel Illikkal ക്ഷമിക്കണം, ചര്‍ച്ച ഇനിയും മുന്നോട്ട് പോകണമെങ്കില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് തോന്നുന്നു. അല്ലാത്തപക്ഷം ചിലതില്‍ തടഞ്ഞ് അവിടെ തന്നെ കറങ്ങും. ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെല്ലാം ബുദ്ധിയും വിവേകവും വേണ്ടുവോളമുള്ളവരാണെന്നും എന്നേക്കാള്‍ അറിവും ലോകപരിചയവും വിശേഷ ബുദ്ധിയുമുള്ളവരാണ് ബാക്കിയുള്ളവരെല്ലാമെന്നും ഉറച്ച ബോധ്യമുണ്ട്. അങ്ങിനെയുള്ള ആളുകളില്‍ നിന്ന് മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങളെ കുറിച്ച ചര്‍ച്ചയില്‍ തീര്‍ത്തും ഉപരിപ്ലവവും പ്രശ്നത്തിന്റെ മര്‍മത്തോട് ഒട്ടും നീതി പുലര്‍ത്താത്തതും യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെ അകലെ നില്‍ക്കുന്നതുമായ (എന്ന് ഞാന്‍ കരുതുന്ന) അഭിപ്രായ പ്രകടനങ്ങള്‍ കണ്ടപ്പോഴുണ്ടായ പ്രതികരണമായിരുന്നു എന്റെ ആദ്യ പോസ്റ്റ്. ഞാന്‍ നില്‍ക്കുന്ന/അനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ പ്രശ്നത്തെ കുറിച്ച് ഇത്രമേല്‍ ബാലിശമായ അഭിപ്രായങ്ങള്‍ ‘പൊതുവായി’ എന്തുകൊണ്ട് വരുന്നു എന്ന് അന്വേഷിക്കുന്നിടത്താണ് തോളോട്തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോഴും പരസ്പരം അഭിമുഖീകരിക്കാത്ത, സമാന്തരമായ രണ്ട് രേഖകളില്‍ കൂടിയാണ് ഇരുകൂട്ടരും ലോകത്തെ കാണുന്നത് എന്ന തീര്‍പ്പില്‍ എത്തിച്ചേരുന്നത്. ഇക്കാര്യം പറഞ്ഞാല്‍ അതിനെ വര്‍ഗീയവാദമായി ചിത്രീകരിക്കുമെന്ന് ഭയമുണ്ടായിരുന്നെങ്കിലും യാഥാര്‍ഥ്യമെന്ന് ബോധ്യപ്പെട്ട കാര്യം പറയാതിരിക്കുന്നത് അപകടകരവും സ്വന്തത്തെ വഞ്ചിക്കലുമാണ് എന്ന് ഉറപ്പുള്ളതിനാലാണ് പറയേണ്ടി വന്നത്. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ മാര്‍ക്സിസ്റ്റ് ചരിത്ര വീക്ഷണവും ഹിന്ദു മിഥോളജിയും കൂടിക്കലര്‍ന്ന് രൂപപ്പെടുത്തിയ ‘പെതുമണ്ഡല’ത്തില്‍ നിന്നുള്ള കാഴ്ചയാണ് ഈ അഭിപ്രായ പ്രകടനങ്ങളെ രൂപീകരിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. (ക്ഷമിക്കണം, ഈ ‘ഞാന്‍ കരുതുന്നു’ എന്നത് അഹംബോധം കൊണ്ട് പറയുകയല്ല, എന്റെ ഭാഗത്തുനിന്നുള്ള വീക്ഷണമിതാണ് എന്ന അര്‍ഥത്തില്‍ മാത്രം എടുത്താല്‍ മതി). തീര്‍ത്തും ഭിന്നമായ ചരിത്ര വീക്ഷണത്തില്‍/ബോധത്തില്‍ നില്‍ക്കുന്ന ആളെന്ന നിലയില്‍ ഈ അഭിപ്രായ പ്രകടനങ്ങളോട് വിമര്‍ശമുന്നയിക്കാന്‍ പ്രാഥമികമായി ‘പൊതുമണ്ഡലം’ രൂപപ്പെടുത്തിയ കാഴ്ചയെ എതിര്‍ക്കേണ്ടി വരുന്നു. ഇതിനാലാണ് ‘പൊതുബോധം’, ‘ഉമ്മറക്കോലായ’ തുടങ്ങിയവ കേള്‍വിക്കാരില്‍ അരോചകമുണര്‍ത്തിയിട്ടും വീണ്ടും പ്രയോഗിക്കേണ്ടി വരുന്നത്.

മറ്റൊരു പ്രശ്നം, മറുപക്ഷത്തുള്ളവര്‍ പുലര്‍ത്തുന്ന ചരിത്ര വീക്ഷണമിതാണെന്ന് പറയുമ്പോള്‍ എവിടെയാണ് ഞാന്‍ നില്‍ക്കുന്നതെന്ന് പറയേണ്ട ബാധ്യത എനിക്കുണ്ട്. അപൂര്‍ണനായ മനുഷ്യനില്‍ നിന്ന് പൂര്‍ണനായ മനുഷ്യനിലേക്കുള്ള യാത്രയാണ് ജീവിതവും ചരിത്രവുമെന്ന വീക്ഷണത്തിന് തീര്‍ത്തും വിരുദ്ധമായി, ലോകത്തിലെ ഒന്നാമത്തെ മനുഷ്യന്‍ തന്നെ സാംസ്കാരികവും നാഗരികവുമായ അര്‍ഥത്തിലെല്ലാം പൂര്‍ണത നേടിയവനായിരുന്നെന്നും കഴിഞ്ഞുപോയ ഓരോ തലമുറയും അവരുടേതായ പങ്കില്‍, അര്‍ഥത്തില്‍, ലോകങ്ങളില്‍ പൂര്‍ണരായിരുന്നുവെന്നുമാണ് അത് മുന്നോട്ട് വെക്കുന്ന വീക്ഷണം. അങ്ങിനെ വരുമ്പോള്‍ പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് കുതിക്കുന്ന രേഖീയ വളര്‍ച്ചയുടെ ഗ്രാഫ് അല്ല ചരിത്രമെന്നും ഓരോ തലമുറയും ഓരോ സംസ്കാരവും ഓരോ വ്യക്തിയും അവരുടേതായ പൂജ്യങ്ങളില്‍ നിന്ന് തുടങ്ങി അവരുടേതായ നൂറുകളില്‍ അവസാനിക്കുന്നവരാണ് എന്നും വരുന്നു. ഒന്നില്‍ നിന്നുള്ള തുടര്‍ച്ചയും വളര്‍ച്ചയുമാണ് അടുത്ത തലമുറ എന്ന് വരുന്നിടത്താണ് കഴിഞ്ഞു പോയ തലമുറകള്‍ മികവു കുറഞ്ഞവരായിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേരുക. സ്വന്തത്തെ നിന്ദയോടെ കാണുന്ന ഒരാള്‍ക്ക് മാത്രമേ തനിക്കു മുമ്പുള്ളവരെല്ലാം തന്നേക്കാള്‍ കഴിവു കുറഞ്ഞവരായിരുന്നുവെന്ന് ചിന്തിക്കാനാവൂ എന്നും കരുതേണ്ടി വരുന്നു. അവനവന്റെ കാലങ്ങളെ സര്‍ഗാത്മകമാക്കി തീര്‍ക്കുക എന്നിടത്ത് ഓരോ ചരിത്ര സന്ദര്‍ഭവും അവസാനിക്കുന്നുണ്ട്. അതുകൊണ്ടാണ് സ്വാതന്ത്യ്ര സമരകാലം എന്ന നമുക്ക് തൊട്ടുമുമ്പള്ള ഒരു സന്ദര്‍ഭത്തെ, അതിന്റെ ശൈശവം തൊട്ട് അവസാനം വരേക്ക് ആ തലമുറ സര്‍ഗാത്മകമാക്കി കടന്നു പോയത്. തുടര്‍ന്നുള്ള പുതിയ സന്ദര്‍ഭത്തെ/കാലത്തെ, അതിന്റെ ശൈശവം തൊട്ട് നിര്‍മിക്കുകയും പുനക്രമീകരിക്കുകയുമാണ്, അല്ലാതെ മികവുറ്റ തുടര്‍ച്ചയെ സൃഷ്ടിക്കുകയല്ല അടുത്ത തലമുറ ചെയ്യുന്നത് എന്നതാണ് അത് മുന്നോട്ട് വെക്കുന്ന ചരിത്ര വീക്ഷണം.

മൂന്നാമത്തെ പ്രശ്നം, ഞാനൊരു മുസ്ലിമാണ്, അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരാള്‍. ഈ ചര്‍ച്ചയില്‍ ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചതു പ്രകാരം ‘ആറാം നൂറ്റാണ്ടിന്റെ ഗോത്ര വര്‍ഗ യുക്തി’യില്‍ നില്‍ക്കുന്ന, ചരിത്രത്തെ പിന്നോട്ടു വലിക്കുന്ന, ഇരുണ്ട കാലത്തിന്റെ പ്രതിനിധി. എന്നെയും എന്റെ നിലപാടുകളെയും അങ്ങിനെ കാണാനും വിലയിരുത്താനുമുള്ള സുഹൃത്തുക്കളുടെ ക്രിയാത്മകതയെ പൂര്‍ണ മനസോടെ അംഗീകരിക്കുന്നു. പക്ഷേ, അങ്ങിനെ വരുമ്പോഴും ഒരു കാര്യത്തില്‍ എന്നെ നിങ്ങള്‍ വിശ്വാസത്തിലെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. മറ്റൊന്നുമല്ല, ഈ ചര്‍ച്ചകളില്‍ ഇടപെടുന്നതും അഭിപ്രായം പറയുന്നതും മറ്റുള്ളവരെ മുഴുവന്‍ റാഞ്ചിയെടുത്ത് മുസ്ലിം മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഒളിയജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നുമാത്രം കരുതരുത്. ഒന്നാമതായി അങ്ങിനെ ആരെയെങ്കിലും ഒളിച്ചും പാര്‍ത്തും പറയേണ്ടതോ ഉണ്ടാക്കേണ്ടതോ ആയ ദൌര്‍ബല്യം ഞാന്‍ ഉന്നയിക്കുന്ന വിഷയത്തിനും വിശ്വസിക്കുന്ന മതത്തിനും ഇല്ലെന്ന് പൂര്‍ണ ബോധ്യമുണ്ട്. ഓരോ വ്യക്തിയുടേയും സമൂഹത്തിന്റേയും ബുദ്ധിയും ബോധ്യവും മാനിക്കുകയും ഓരോരുത്തരും വ്യത്യസ്തരായിരിക്കെ തന്നെ മാനവികവും ധാര്‍മികവും സ്വസ്ഥപൂര്‍ണവുമായ ലോകത്തെ സ്വപ്നം കാണുകയും ചെയ്യുന്ന ഒരു സാമൂഹിക വ്യവസ്ഥക്ക് ഇത്തരമൊരു ഒളിച്ചു കടത്തലിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നതില്‍ ന്യായമില്ലല്ലോ.

ഇവിടെ നടക്കുന്ന ചര്‍ച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് കരുതുന്ന ഒരാളായതിനാല്‍ ഭംഗിവാക്ക് പറഞ്ഞ് ആര്‍ക്കും നോവാതെ സ്ഥലം കാലിയാക്കുന്നത് കാപട്യമാണെന്നതിനാലാണ് ഇത്ര ദീര്‍ഘമായി എഴുതിയത്. സംവാദമെന്നത് ലൌഡ്സ്പീക്കര്‍ പ്രവര്‍ത്തിയല്ലെന്നും മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കലും ക്രിയാത്മകമായി സ്വാംശീകരിക്കലുമാണെന്നുമുള്ള ബോധ്യത്തോടു കൂടി തന്നെയാണ് ഇതില്‍ പങ്കാളിയാവുന്നത്. പ്രിയ സുഹൃത്തുക്കളില്‍ നിന്ന് ആ അര്‍ഥത്തില്‍ കാര്യങ്ങള്‍ സ്വാംശീകരിക്കുന്നുണ്ട് എന്ന് സന്തോഷപൂര്‍വം അറിയിക്കട്ടെ.

Raviivarma Varma സമീലിനു അഭിനന്ദനം .സ്വന്തും നിലപാടില്‍ നിന്ന് അണുവിട മാറുന്നില്ലല്ലോ .സ്വന്തം ഉമ്മര കോലായില്‍ ഇരുന്നു അകത്തെ ഇരുട്ടിലേക്ക് തന്നയെ നോക്ക് എന്ന വാശി സമീല്‍ കാണിക്കുന്നു —ഞാന്‍ നേരത്തെ പറഞ്ഞ പോലെ ..അതിനു ചരിത്രത്തിന്റെ ടൂള്‍ എന്നൊക്കെ പറഞ്ഞു വന്നിട്ടും തികച്ചും ചരിത്ര വിരുദ്ധമായ ഇരുട്ട് മാത്രമാണ് ഈ വിശദീകരണം മറ്റുള്ളവര്‍ക്ക് ..സ്വയം സമ്പൂര്‍ണത എന്ന വാദം എത്ര ബാലിശവും അബദ്ധ ജടിലവും മത തേവര വാദവും ആണെന്ന് നോക്ക് . ഇനി ചര്‍ച്ചക്ക് പ്രസക്തി കുറഞ്ഞു എന്ന് തോന്നുന്നു . തന്‍ മത തേവര വാദി ആണെന്ന് സമീല്‍ തുറന്നു പറഞ്ഞതോടെ യോജിപ്പിന്റെ മേഖല അടഞ്ഞുവല്ലോ

Basheer Kallaroth “സംഘപരിവാറിന്റെ സംസ്കാരികാധിപത്യം ഒരു സമകാലിക യാതാര്‍ത്ഥ്യം മാത്രം! മാധ്യമങ്ങള്‍ അത്യധികം നിരുത്തരവാദപരമായി, അവരുടെ കച്ചവട താത്പര്യങ്ങളുടെ ഭാഗമായി ഇതിനു വളം വെച്ച് കൊടുക്കുന്നുണ്ട്… ”
— രവിയുടെ നിരീക്ഷണം പ്രസക്തമാണ്.

ഇതിന്റെ ഉപോല്പന്നമാണ് മുസ്ലിം / ദളിത്‌ വിഭാഗങ്ങളെ കറുത്ത വര്‍ണ്ണത്തില്‍ ചിത്രീകരിക്കുന്ന ഏതൊരു വര്‍ത്തമാനവും, മറുചോദ്യം പോലുമില്ലാതെ സ്വീകരിക്കപ്പെടുന്നതും ആ വിഭാഗങ്ങളില്‍ പെടുന്നവര്‍ അതിക്രമങ്ങള്‍ക്കോ നീതിനിഷേധത്തിനോ ഇരയാകുമ്പോള്‍ ന്യായീകരിക്കപ്പെടുകയോ അല്ലെങ്കില്‍ അവരുടെ കയ്യിലിരുപ്പിന് അതൊക്കെ ആകാം എന്ന മട്ടില്‍ മൌനം പുലര്‍ത്തുകയോ ചെയ്യുന്നതും.
ലവ് ജിഹാദ്, ചെറിയ തുറ വെടിവെയ്പ്, വര്‍ക്കല സംഭവത്തോട് അനുബന്ധിച്ച് ദളിതര്‍ ശിവസേനയാലും പോലിസിനാലും പീഡിക്കപ്പെട്ടത്, ബസ് കത്തിക്കല്‍ കേസും അതിലെ സൂഫിയ പങ്കും കൈകാര്യം ചെയ്തത് എന്നീ വിഷയങ്ങളിലെ മാധ്യമങ്ങളുടെ നിലപാടിലെ അപകടം ചൂണ്ടി സച്ചിദാനന്ദനെ പോലെയുള്ളവര്‍ രംഗത്ത് വന്നിരുന്നു (ആ പ്രസ്താവനയെ തന്നെ മാധ്യമങ്ങള്‍ തമസ്കരിച്ചു!).

വാസ്തവത്തില്‍ ‘ലവ് ജിഹാദ്’ എന്ന ഒരൊറ്റ ഏകകം മതി നാം എത്രമാത്രം ‘biased ‘ ആണെന്ന് കാണാന്‍. സംഘപരിവാര്‍ വിര്‍ച്വല്‍ ലോകത്ത് അടക്കിപ്പിടിച്ചു പ്രചരിപ്പിച്ച ഏതൊരു വിദൂരഭാവനയെയും തോല്പിക്കുന്ന പ്രചാരണങ്ങള്‍ എത്ര പെട്ടെന്നാണ് മാധ്യമങ്ങളും പൊതുസമൂഹവും സാമാന്യബുദ്ധിയെ തെല്ലും അലോസരപ്പെടുത്താതെ, മറുചോദ്യമില്ലാതെ സഹര്‍ഷം ഏറ്റെടുത്തു കളഞ്ഞത്!

വാസ്തവത്തില്‍ ഇതൊക്കെ ‘അരക്ഷിതാവസ്ഥ’ സൃഷ്ടിക്കാനും, ‘കണ്ടില്ലേ, ഞങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് എത്ര ശരിയാണ്, നിങ്ങളെ അവര്‍ ഒരിക്കലും അവരുടെ ഭാഗമായി സ്വീകരിക്കില്ല; ഒരേയൊരു രക്ഷ ഞങ്ങളുടെ കീഴില്‍ സംഘടിക്കുകയും ഏത് വിധേനയും പൊരുതി നില്‍ക്കുകയുമാണ്” എന്ന് വിഭജനത്തിന്റെ മന്ത്രണം മുഴക്കുന്നവര്‍ക്ക് ഗുണഭോക്താക്കളാകാന്‍ അവസരം ഒരുക്കുകയുമല്ലേ ചെയ്യുന്നത്?!

Santhosh Hrishikesh
ചര്‍ച്ചയില്‍ പലഘട്ടത്തില്‍ ഇടപെടണമെന്ന് കരുതിയതാണ്‌. ഏറെ ഗൗരവമുള്ള വിഷയം എന്ന നിലയില്‍ തിരക്കൊന്നൊഴിഞ്ഞാകാമെന്ന് കരുതി.
സി ആര്‍ പി യുടെ പ്രബന്ധത്തില്‍ നിന്ന് ശാരദക്കുട്ടി നല്‍കുന്ന ഖണ്ഡം പ്രധാനമായും മൂന്ന് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്ന് എനിക്ക് തോന്നുന്നു.
1. കേരളത്തിലെ മുസ്ലീങ്ങള്‍ യഥാര്‍ത്ഥത്തില്‍ അരക്ഷിതരാണോ? അതോ ഒരു വടക്കേ ഇന്‍ഡ്യന്‍ അവസ്ഥയെ കേരളത്തിലേക്ക് കാര്യലാഭാര്‍ത്ഥം ഇറക്കി കൊണ്ടുവന്നതാണോ?
2. ഈ ഭീതി ഇവിടെ സൃഷ്ടിച്ചെടുക്കുന്നതില്‍ പ്രധാന പങ്ക് ഇവിടുത്തെ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കാണോ?
3. കേരളത്തിന്റെ സാമൂഹ്യാവസ്ഥയില്‍ സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും ഉയര്‍ന്ന് നില്‍ക്കുന്ന മുസ്ലീം ജനതയെ ദലിത് സമൂഹത്തോട് ചേര്‍ത്ത് ഐക്യപ്പെടുത്തി അവതരിപ്പിക്കുന്നത് ശരിയോ?
ഇവ ഓരോന്നും വേറെ വേറെ പരിശോധിക്കേണ്ടതാണ്‌.
മുസ്ലീം സമുദായത്തിന്‌ അരക്ഷിതബോധമുണ്ടാക്കാന്‍ തക്ക ഒരു രാഷ്ട്രീയ സാമൂഹ്യസാഹചര്യം കേരളത്തില്‍ നിലവിലുണ്ടോ എന്ന ചോദ്യത്തിന്‌ ഇല്ല എന്നാണ്‌ പെട്ടെന്നു തോന്നുന്ന മറുപടി എങ്കിലും നമ്മുടെ പൊതുബോധത്തില്‍ ഒരു ‘അദര്‍’ എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് തന്നെയാണ്‌. അതിനെ കുറിച്ച് വിശദമായി പിന്നെ എഴുതാം. ബഷീറും രവിയും അത് സൂചിപ്പിച്ചുകഴിഞ്ഞു.
ആ ചോദ്യമേ മാറ്റിനിര്‍ത്തി നോക്കിയാലും എന്റെ അനുഭവലോകത്ത് നിന്ന് ഞാന്‍ മനസ്സിലാക്കുന്ന ഒരു സംഗതി കാരണമുണ്ടായാലും ഇല്ലെങ്കിലും അത്തരം ഒരു അരക്ഷിതബോധം സൂക്ഷ്മാംശത്തില്‍ ഉണ്ട് എന്ന് തന്നെയാണ്‌. എന്ന് മുതലാണ്‌ ഇസ്ലാമിക സംഘടനകളും അവയുടെ രാഷ്ട്രീയ ശാഖകളും കേരളത്തില്‍ സജീവമായത് എന്ന് പരിശോധിക്കണം മുസ്ലീം ലീഗിനപ്പുറം. നമ്മുടെ തെരുവുകളില്‍ മത ബോധന ക്ലാസ്സുകള്‍ പ്രഭാഷണങ്ങള്‍ മല്‍സരിച്ചു തുടങ്ങിയത്? മുസ്ലീം സമൂഹത്തിന്റെ വസ്ത്രധാരണത്തില്‍ പുരുഷനും സ്ത്രീക്കും പ്രകടമായ മാറ്റം ഉണ്ടായത്. മദ്രസ്സാ പഠനവും ആധുനിക്ക വിദ്യാഭ്യാസവും ഒന്നിച്ച് കൊണ്ടുപോകുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ പെരുകിയത്?
ഒരുതരം കണ്‍സോളിഡേഷന്‍ ഇതിനു പിറകിലുണ്ട്. ആഴത്തിലുള്ള ഒരു അരക്ഷിതബോധം അതിന്‌ കാരണമായുണ്ട് എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം.

തീര്‍ച്ചയായും ബാബ് രി മസ്ജിദ് സംഭവം ഇക്കാര്യത്തില്‍ ഒരു പ്രധാന ടേണിങ്ങ് പോയിന്റ് ആണ്‌. എന്ത് തോന്നുന്നു?

Basheer Kallaroth മതാത്മകതയെ ഈ ‘അരക്ഷിതബോധ’ത്തോട്‌ കൂട്ടി കെട്ടേണ്ടതില്ല എന്നു തോന്നുന്നു.
കേരളീയ മുസ്ലിം സമൂഹം എന്നും മതാത്മകം തന്നെയായിരുന്നു.
ഭിന്ന ഘട്ടങ്ങളില്‍ ‘യാഥാസ്ഥിക’ / ‘ഉല്പതിഷ്ണു’ ചേരികള്‍ മേല്‍കൈ നേടാറുണ്ട് എന്ന് മാത്രം.
ബാബറി മസ്ജിദ്, ഗുജറാത്ത്‌ സംഭവങ്ങള്‍ പ്രധാന ടേണിങ്ങ് പോയിന്റ്കള്‍ തന്നെ.

Komath Bhaskaran ഇന്ന് പൊതുവേ കണ്ടുവരുന്നതു വ്യക്തികള്‍ മതാധിഷ്ടിത വിശ്വാസങ്ങളിലേക്കു കൂടുതലായും ചെക്കെരുന്നതായിട്ടാണ് ; ദാരിആശയങ്ങളുടെ ദ്ര്യമെന്നോ, പ്രേരണക്കുതകുന്ന വ്യക്തി വിശേഷതകളുടെ അഭാവം കൊണ്ടോ, എന്തായാലും ഇത് പൊതു ധാരയില്‍ നമുക്ക് കാണാം. 90 കളില്‍ നിന്നിങ്ങോട്ടു നോക്കിയാല്‍ ആത്മീയത വാദത്തിനു , ആ വിശ്വാസത്തിനു ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക് പ്രാമുഖ്യം ലഭിച്ചതായി കാണാം. ആര്‍ഷ ഭാരതത്തിന്റെ സംഭാവന ആയ വേദ യോഗ പഠനം, ആശ്രമ അന്തരീക്ഷം, ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇവകള്‍ ഹിന്ദു മത വിശ്വാസികളുടെ മാറ്റത്തിന്റെ പ്രതീകമായപ്പോള്‍, ഇസ്ലാം മതവിശ്വാസികള്‍ ഈ മാറ്റം പ്രവര്തികമാകുന്നത്, എന്നുമെന്നപോലെ ഒതുപള്ളികളിലെ ഹാജര്‍ നിശകര്‍ശിച്ചു മത വിദ്യാഭ്യാസം നല്‍കിയും, മതം അനുശാസിക്കുന്ന വസ്ത്ര ധാരണ രീതി ആവശ്യപ്പെട്ടുമൊക്കെയാണ്കുറേക്കൂടി പ്രകടമാകുന്നു ഇന്ന്.. . ആത്മീയ വിശ്വാസത്തിന്റെ ‘പുറം തോടിലെക്കുള്ള’ പ്രയാണമാണ് ഇന്ന് പൊതുവേ കാണുന്നത്.. ഈ വിശ്വാസങ്ങളിലെ, മനുഷ്യരെയും മനസ്സിനെയും ചൂഷണം ചെയ്യുന്ന ഒരുപരി വര്‍ഗ തട്ട് ( അത് ഏത് കാരണമായി ഉണ്ടെങ്കില്‍) അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമായി ചുരുക്കി കാണരുതെന്ന അഭിപ്രായം ഇവിടെ പറയുവാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ പൊതു ഭൌതിക സാഹചര്യം വളരെ സമ്പന്നമാണ്.. അപവാദങ്ങള്‍ ഉണ്ട്.. ഈ സമ്പന്നത യോടൊപ്പം വളരേണ്ട സാമൂഹ്യ അവബോധം അത് വളരുന്നോണ്ടോ എന്നത് ഒരു വിഷയമാണ്… അതുണ്ടെങ്കില്‍ തന്നെ ‘ഒരിട്ടാവട്ട’ ബോധമായി നിലകൊള്ളുന്നു. സൂചിപ്പിച്ചത് ഏതെങ്കിലും പാര്‍ട്ടി യുടെയോ , സമുദായത്തിന്റെയോ, മത ആന്തരിക വിഭാഗത്തിന്റെ യോ ഒക്കെ ആയി.. ഒരു ചുരുക്കപ്പെടുന്ന അവബോധം.. ഇത് ഏതെങ്കിലും ഒരു മത വിഭാഗത്തിലെ വിശ്വാസികള്‍ക് മാത്രമായി ചുരുക്കുന്നത് വസ്തു നിഷ്ഠമല്ലെന്ന അഭിപ്രായവുംപറഞ്ഞു വെക്കട്ടെ. കേരള രാഷ്ട്രീയത്തിലെ പ്രമുഖ പര്ടികളിലോക്കെ നേതൃ നിരയിലുള്ള മുസ്ലിം നേതാക്കള്‍ ഉണ്ട്.. സമൂഹത്തിലെ പല തുറകളില്‍ ശ്രേഷ്ടമായി നാടിനെ സേവിക്കുന്ന മുസ്ലിം സുഹൃത്തുക്കള്‍ ഉണ്ട്.. ഒരു സാമാന്യ വല്കരണ തിലുടെ സമുദായത്തെ വിഭാഗീയതെരെന്നു കുറ്റപ്പെടുത്തുന്നത് സ്വയം മുകളിലെ റിയുന്ന തുപ്പലാവനാണ് സാധ്യത..

Komath Bhaskaran ഇത്തരുണത്തില്‍ ഓര്മ വരുന്നത് എന്റെ മലയാളം മാഷ്‌ ശ്രീ ഏങ്ങണ്ടിയൂര്‍ഇളയത് മാഷ്‌ പറഞ്ഞ കമന്റാണ്, മുണ്ടശ്ശേരി മാഷെ കുറിച്ച്: “ഇവിടെ ഒരു ബുദ്ധിമാന്‍ ജീവിക്കുന്നു” ( മുണ്ടശ്ശേരി മാഷുടെ “ബുദ്ധി മാന്മാര്‍ജീവിക്കുന്നു” എന്നാ പുസ്തകത്തെ പ്പറ്റി. ‘ഒരു ബുദ്ധിജീവിയുടെ നിരുത്തരവാദിത്വം’ പ്രകടമാക്കുന്നതാണ്ശാരദക്കുട്ടി ടീച്ചര്‍ തന്ന ചര്‍ച്ച വിഷയം എന്നുകൂടി എഴുതട്ടെ

Santhosh Hrishikesh മതാത്മകതയുടെ പ്രകടനപരമായ അംശങ്ങള്‍ ബാബറി സംഭവത്തിനു ശേഷം വര്‍ദ്ധിച്ചിട്ടുണ്ടോ എന്നതാണ്‌ ഞാനുയര്‍ത്തിയ പ്രശ്നം. ഒരു തരം അരക്ഷിതബോധം അതിനു പിറകിലില്ലേ? ബാബറി സംഭവത്തിന്‌ ശേഷം അധികം വൈകാതെ മുസ്ലീം വേഷങ്ങളില്‍ ഉണ്ടായ മാറ്റത്തെക്കുറിച്ച് മാതൃഭൂമിയില്‍ ലേഖനം വന്നതോര്‍ക്കുന്നു.

Basheer Kallaroth @SHK
ഒറ്റപ്പെട്ട വ്യക്തികളില്‍ അത് ‘സ്വത്വബോധം’ സൃഷ്ടിച്ചോ എന്നറിയില്ല.
എന്റെ ചുറ്റുപാടുകളില്‍ നിന്ന് ഉത്തരം പറയുമ്പോള്‍, സാമാന്യവല്‍ക്കരിക്കാന്‍ മാത്രം അങ്ങനെയൊരു പ്രത്യക്ഷബന്ധം അനുഭവപ്പെട്ടിട്ടില്ല‍. പര്‍ദ്ദയും മറ്റും വ്യാപകമായത് എങ്ങനെ എന്ന് എന്റെ നോട്ടില്‍ നിരീക്ഷിച്ചിരുന്നു. സൈദ്ധാന്തികതയെക്കാള്‍ അനുഭവതലമാണ് ആധാരമാക്കിയത്.

Mohamed Maranchery മുസ്ലിംകള്‍ എന്നും അവരുടെ മതപരമായ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ജീവിച്ചു കൊണ്ടിരുന്നത്. അവരുടെ വസ്ത്ര ധാരണ ത്തിലായാലും ആരാധനകളിലായാലും ആ വ്യത്യാസം ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം. പണ്ട് കാലത്ത് കാച്ചി തുണിയും കുപ്പായവും തല മറക്കാന്‍ തട്ടവും ധരിച്ചിരുന്നത് പില്‍ക്കാലത്ത്‌ സാരിയും/ചുരിദാറും മുഖ മക്കനയും പിന്നീട് ഏറെ എളുപ്പമായ മേല്‍വസ്ത്രം എന്നാ നിലക്ക് പര്‍ദ്ദ സ്വീകരിച്ചു എന്ന് മനസ്സിലാക്കാം. സ്ത്രീകളില്‍ മാത്രമല്ല മാറ്റം പുരുഷന്മാരിലും ഉണ്ടല്ലോ, കള്ളിത്തുനിയും അരപ്പട്ടയും ബനിയനും ഇന്നുണ്ടോ? മറ്റു മതസ്ഥരും വസ്ത്ര ധാരണത്തില്‍ മാറ്റം വരുത്തിയിട്ടില്ലേ ? മുസ്ലിം സ്ത്രീകള്‍ എപ്പോഴും അവരുടെ ശരീര ഭാഗങ്ങള്‍ മുഴുവനായും മറക്കാന്‍ ശ്രദ്ധിച്ചിരുന്നു. ചില അപവാദങ്ങള്‍ ഉണ്ടായേക്കാം . ഇപ്പോഴുണ്ടായിട്ടുള്ള മത ജാകരണത്തിനു പ്രധാന കാരണം മുസ്ലിംകള്‍ മതം പഠിച്ചരിഞ്ഞു എന്നത് മാത്രമാണ്. പണ്ട് കാലത്ത് യാദാസ്തിക പുരോഹിത വര്‍ഗം ഉണ്ടാക്കി വെച്ചിരുന്ന പാലാ അനാചാരങ്ങളും തള്ളിക്കളഞ്ഞു കൊണ്ട് യദാര്‍ത്ഥ മതം ഖുരാനിലൂടെയും നബി ചര്യയിലൂടെയും പഠിച്ചരിഞ്ഞു അതിനനുസരിച്ച് ജീവിതക്രമത്തില്‍ മാറ്റം വരുത്തി എന്നും പറയാം. ഉദാ. ആദ്യ കാലത്ത് ഖുറ’ആന്‍ പരിഭാഷപെടുത്തുന്നതും പരിഭാഷകള്‍ വായിക്കുന്നതിനും വിലക്ക് കല്‍പ്പിച്ചിരുന്ന ഒരു കാലഘട്ടം കേരളത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. അന്ന് പുരോഹിതന്മാര്‍ പറയുന്ന പാതിരാ പ്രസംഗങ്ങളും മാല, മൌലൂട്, രാത്തീബ് തുടങ്ങിയ അനാചാരങ്ങളും മതമായി ഗണിച്ചിരുന്നു. അതോടൊപ്പം അന്ധ വിശ്വാസങ്ങളും ഈ സമുദായത്തില്‍ ലോബമില്ലാതെ വിറ്റഴിക്കാന്‍ യാദാസ്തിക പുരോഹിതന്മാര്‍ക്ക് കഴിഞ്ഞിരുന്നു. അതിനെതിരെ വക്കം മൌലവി, സനാഉല്ല മക്തി തങ്ങള്‍ തുടങ്ങി നിരവധി പണ്ഡിതന്മാര്‍ നടത്തിയ നിരന്തരമായ ബോധവല്‍ക്കരണവും ഭൌതിക വിദ്യാഭ്യാസ ത്തിനു അവര്‍ നല്‍കിയ പ്രാധാന്യവും സമുദായത്തില്‍ മാറ്റത്തിന് കാരണമായി.
ഇന്ന് കേരള സാംസ്കാരിക രംഗത്ത് കണ്ടു വരുന്ന ബഹുദൈവാരാധനപരമായ പല ആചാരങ്ങളും ഏക ദൈവ വിശ്വാസിയായ ഒരു മുസ്ലിമിന്റെ വിശ്വാസത്തെ ഹനിക്കുന്നതാണ്. പരിവാര്‍ മുന്നോട്ടു വെക്കുന്ന ആചാരങ്ങളെ അത് സംസ്കാരത്തിന്റെ പേരിലായാലും ഒരു മുസ്ലിമിന് അനുവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
കേരളത്തിലെ മുസ്ലിംകള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ നിലക്കും പുരോഗമിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നിരിക്കിലും ബാബറി മസ്ജിദിന്റെ തകര്‍ച്ച മാത്രമല്ല സമകാലീന ഒട്ടേറെ സംഭവങ്ങള്‍ ഒരു തരത്തിലുള്ള അരക്ഷിതത്വം മുസ്ലിംകളില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം

Komath Bhaskaran വിശ്വാസപരമായ ഭിന്നത , അത് എല്ലാ മതങ്ങള്‍ തമ്മിലും ഉണ്ടല്ലോ? നമ്മുടെ സാഹചര്യത്തില്‍ (വ്യത്യസ്ത മത വിശ്വാസികള്‍ ജീവിക്കുന്ന സമൂഹത്തില്‍) സഹാവര്തിത്വം അതാണ്‌ ആവശ്യം.. മറ്റു വിശ്വാസങ്ങളെ ആദരിക്കാനും തന്റെതില്‍ വിശ്വസിക്കാനും കഴിയുക, അത് നമ്മുടെ സമൂഹത്തിനു ആവശ്യമാണ്‌. ഏക മത വിശ്വാസ രാഷ്ട്രങ്ങളിലെ , മറ്റു മത വിശ്വാസികളെ ആദരിക്കാന്‍ സാധിക്കാത്ത , അല്ലെങ്കില്‍ അതിന്റെ ആവശ്യകത ഇല്ലെന്നു സ്വീകരിക്കുന്ന നിലപാട് പോലെ , നമുക്ക് ഈ നാട്ടില്‍ സാധ്യമല്ല തന്നെ.. അങ്ങനെ വേണമെന്ന് പറയുന്നവരിലാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ച ഭീതി ഉണ്ടാകുന്നത്.. അത് അരക്ഷിതത്വമല്ല.. ചോദ്യം ചെയ്യലിന്റെ ഭീതി..

Mohamed Maranchery ആദരിക്കുക എന്നാല്‍ ആചരിക്കുക എന്നര്‍ത്ഥമില്ലല്ലോ ?

Komath Bhaskaran തീര്‍ച്ചയായും ഇല്ല

Ravi Shanker “മതാത്മകതയെ ഈ ‘അരക്ഷിതബോധ’ത്തോട്‌ കൂട്ടി കെട്ടേണ്ടതില്ല എന്നു തോന്നുന്നു. ”
മതാത്മകത വര്‍ദ്ധിച്ചിട്ടുണ്ട് (നിഷ്കളങ്കമായ വിശ്വാസമോ, പ്രകടന പരതയോ ഏതുമാകട്ടെ ) എന്നത് വ്യക്തം.. ഭൌതിക സാഹചര്യങ്ങളില്‍ ഉള്ള പ്രയാസങ്ങളും, അപചയങ്ങളും, ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഭീഷണിയില്‍ നിന്നും ഉളവായ ‘അരക്ഷിതബോധം’ എന്നിവ കാരണമാകാം.. കുത്തി തിരിപ്പുണ്ടാക്കാന്‍ പ്രവര്തിക്കുനവര്‍ സാഹചര്യം മുതലാക്കുന്നു…

(വളര സീരിയസ് ആയി ട്രീറ്റ്‌ ചെയ്യേണ്ട വിഷയം ആണ്.. മലയാളനാട്ടില്‍ ഉള്ള സാമൂഹ്യ ശാസ്ത്രഞ്ജരും പ്രതികരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.. ഒറ്റ തിരിഞ്ഞുള്ള നിരീക്ഷണങ്ങള്‍ അല്ലാതെ ടാറ്റയുടെ പിന്ബലതിലുള്ള പഠനമാണ് ഇവിടെ വേണ്ടത്.. )

Prakashanpp Kalyani സൂക്ഷ്മാംശത്തില്‍ ഒരു അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന് സമ്മതിക്കാന്‍ പ്രയാസപ്പെടേണ്ട കാര്യമില്ല..എന്നാല്‍, ഈ അരക്ഷിതബോധത്തെ മറികടക്കാന്‍ എല്ലാ മുസ്ലീമിങ്ങളും മതാത്മകമായ മാര്‍ഗ്ഗങ്ങളല്ല തേടുന്നത് എന്നത് പ്രധാനമാണ്. അതിനു കാരണം സവിശേഷമായ ചില അനുഭവയാഥാര്‍ത്ഥ്യങ്ങളാണ്. ബാബറി പള്ളി പൊളിച്ചതിന്റെ വിഹ്വലതകള്‍ കേരളീയ സമൂഹം മൊത്തത്തില്‍ വലിയ അളവില്‍ പങ്കുവെച്ചിരുന്നുവെന്ന അനുഭവങ്ങള്‍ കൂടിയാണ് മുസ്ലീമിങ്ങളായ വിശ്വാസികളെ ഇതിനു പ്രയരിപ്പിക്കുന്നത്. ഈ പങ്കുവെയ്ക്കലിന്റെ രാഷ്ട്രീയത്തെ കപടമെന്നോ പൊതുബോധമെന്നോ ആക്ഷേപിക്കുന്നതിന്റെ യുക്തി പൊളിറ്റിക്കല്‍ ഇസ്ലാം ഇന്ന അതിമോഹത്തില്‍നിന്നുണ്ടാവുന്നതു തന്നെയാണ്. അതുകൊണ്ടാണ് എന്തൊക്കെപ്പറഞ്ഞാലും നമ്മള്‍ രണ്ടാണെന്ന് ആണിയടിച്ചുറപ്പിച്ചുകൊണ്ട് ചര്‍ച്ചയിലേക്ക് കടക്കുന്നത്. കേരളത്തിലെ മുസ്ലീമിങ്ങള്‍ മഹാപീഠനങ്ങള്‍ അനുഭവിക്കുന്നവരല്ല എന്നതുതന്നെയാണ് സത്യം. മാത്രമല്ല, മറ്റാരെക്കാളും വിലപേശല്‍ ശക്തിയുള്ളവരുമാണ്. എന്നാല്‍ അമ്പതുകൊല്ലത്തെ ഈ വിലപേശലിന്റെ ഗുണം മുസ്ലീം സമുദായത്തിന് മുഴുവന്‍ വിവേചനരഹിത മായി ലഭിച്ചില്ല എന്നതനുത്തരവാദി തീര്‍ച്ചയായും ഇവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല. ‘പള്ളിപൊളിച്ചത് സാരമില്ല..നമുക്ക് വേറെ പള്ളിയുണ്ടാക്കിയാല്‍ പോരേ..?’ എന്ന ചോദ്യം ചോദിക്കുന്നവര്‍ വലതുപക്ഷത്തും ‘അത് ഒരു കാലത്തും ക്ഷമിക്കാന്‍ കഴിയില്ലെ’ന്ന് ആണയിടുന്നവര്‍ ഇടതുപക്ഷത്തും നിലയുറപ്പിച്ചതിന്റെ കാരണമന്വേഷിക്കുന്നതും ഈ അവസരത്തില്‍ നല്ലതായിരിക്കും…

Ponkurish Thoma വഞ്ചി തിരുനക്കര തന്നെയാണല്ലോ സേര്‍.
സന്തോഷ് നമ്പരിട്ട ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ മറുപടി കിട്ടാവുന്നതെയുള്ളൂ

1. മുസ്ലീംകള്‍ അരക്ഷിതരാണോ എന്ന ചോദ്യത്തില്‍ തന്നെ ഉത്തരവുമുണ്ട്. കേരളത്തില്‍ ഹിന്ദുക്കള്/ ക്രിസ്ത്യാനികള്‍ അരക്ഷിതരാണോ എന്നൊരു ചോദ്യവും ചര്‍ച്ചയും ഉയര്‍ന്നു വരുന്നില്ലല്ലോ.
വടക്കേ ഇന്ത്യയും കേരളവും ഇന്ത്യയില്‍ തന്നെ യാണെങ്കിലും നൂറ് ശതമാനം വ്യത്യസ്തമായ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങള്‍ ആണ് രണ്ടിടത്തും. മുസ്ലീംകള്‍ മാത്രമല്ല, കേരളത്തില്‍ ജീവിക്കുന്ന എല്ലാവരും വടക്കേ ഇന്ത്യക്കാരില്‍ നിന്ന് വ്യത്യസ്ഥരാണ് എല്ലാ അര്‍ഥത്തിലും.

2. ഈ വടക്കേ ഇന്ത്യന്‍ ‘ഇറക്കുമതി-ഭീതി’ പുതിയൊരു ഇനമാണ്. ഒറ്റലക്ഷ്യമേയുള്ളൂ , സ്വത്വവാദ ചര്‍ച്ചകളുമായി വന്ന കെ ഇ എന്‍, പോക്കര്‍ ടീമിനെ ലോക്ക് ചെയ്യുക. കെ ഇ എന്‍ ഒരു കുഞ്ഞഹമ്മദ് കൂടി യാണെന്ന് വിളിച്ചുപറയുക.

3. കേരളത്തിലെ മുസ്ലീംകള്‍ സാമ്പത്തികമായി ദലിതരെ അപേക്ഷിച്ച് ഉന്നതിയിലാണ്, അതിലാര്‍ക്കും സംശയം ഇല്ല. ഈ രണ്ട് വിഭാഗങ്ങളെയും കൂട്ടി കെട്ടുന്നവര്‍ മുന്നോട്ട് വെക്കുന്നതു സാമ്പത്തിക ലക്ഷ്യങ്ങള്‍ അല്ല, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ആണ്. രാഷ്ട്രീയ മായി മുസ്ലീംകളും ദളിതരും ഏറെക്കുറെ സമാന സാഹചര്യങ്ങളില്‍ ആണ്. നമ്മുടെ-ലോകസഭാ നിയമസഭാ മെമ്പര്‍മാരുടെ കണക്കെടുത്ത് നോക്കിയാല്‍ അറിയാം ജനസംഖ്യാനുപാതികമായി മുസ്ലീംകളും ദലിതരും എവിടെ നില്‍ക്കുന്നു വെന്ന്. പ്രമുഖ രാഷ്ട്രീയ പ്പാര്‍ട്ടികളുടെ നേത്ര്സ്ഥാനങ്ങളില്‍ എത്തിപ്പെട്ടവരുടെ കണക്കും ഇതില്‍ നിന്ന് ഭിന്നമല്ല. സര്ക്കാര്‍ തൊഴിലിലും ഈ പ്രകടമായ വ്യത്യാസം കാണാം.

മുസ്ലീംകള്‍ അനുഭവിക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ ദളിതുകളും അനുഭവിക്കുന്നു വെന്നതിന് വര്‍ക്കല സംഭവതെക്കാള്‍ വലിയ തെളിവുവേണോ?,

കേരളീയ സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന ഈ അധസ്ഥിത-പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അവ ഏറ്റെടുത്ത് അവരെ കൂടെ നിര്‍ത്തി , സമാശ്വസിപ്പിച്ച് കെട്ടുറപ്പുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ബാധ്യസ്ഥരായവര്‍ അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല. ഈ രണ്ട് കൂട്ടരും നേരിടുന്ന പ്രശ്നം ഒന്നാണോ?, അത് വടക്കേ ഇന്ത്യന്‍ ഇറക്ക് മതിയാണോ തുടങ്ങിയ സന്ദേഹങ്ങളുയര്‍ത്തി എങ്ങനെയും അവര്‍ സംഘടിക്കുന്നതിനെ തടയുകയാണ്. ഒരടികൂടി മുന്നോട്ട് വെച്ച് മുസ്ലിം-ദലിത് പ്രശ്നങ്ങളോടെ അനുഭാവം പ്രകടിപ്പിക്കുന്ന വരെ, മുസ്ലിം തീവ്രവാദികളുടെ അച്ചാരം പറ്റുന്നവരായി വിശേഷിപ്പിച്ച് തകര്‍ത്തുകലയാനാണ് സി ആര്‍ പി മാര്‍ ശ്രമിക്കുന്നത്.

ബാബരി മസ്ജിദ് പ്രശ്നം ഒരു റ്റേണിങ് പോയന്‍റ് തന്നെയാണ്, അത് പക്ഷേ ഒരു പള്ളി പൊളിച്ചു കളഞ്ഞു എന്നത് കൊണ്ടല്ല, തങ്ങള്‍ക്ക് നേരെ വരുന്ന നീതി നിഷേധത്തെ നേരിടാന്‍ വേറെയാരും കൂടെയുണ്ടാവില്ല എന്ന്‍ കേരളീയ മുസ്ലീംകള്‍ക്ക് തോന്നി തുടങ്ങിയത് 92 ഡിസംബര്‍ മുതലാണ്.

Pl Lathika രണ്ടു കാര്യങ്ങള്‍ ചര്‍ച്ചയില്‍ highlighted ആയി കണ്ടു . ദളിത്‌-മുസ്ലിം അധസ്ഥിതര്‍ എന്ന വര്‍ഗീകരണം .. ഒരു വിഭാഗം പിന്നോക്ക മാണോ എന്ന് പരിഗനികുംപോള്‍ അവരുടെ ശാരീരിക മുഖ ലക്ഷണങ്ങള്‍( negretoid , mangaloid തുടങ്ങിയവ ). exclusive ആവാസ വ്യവസ്ഥ( മല വനം തുടങ്ങി പരിഷ്കൃത ആവാസ വ്യവസ്ഥകളില്‍ നിന്ന് അകലം പാലിക്കുന്നവ), സമൂഹത്തിലെ ഉയര്ന്നവരെ അവര്‍ അഭിസംബോധന ചെയ്യുന്ന രീതി , തനതു തൊഴിലുകള്‍,( (ഉദാ;, വനോല്പന്നങ്ങള്‍ ,പരമ്പരാഗത മീന്‍പിടുത്തം ) അവയില്‍ നിന്ന് പുരതുകടന്നവരുടെയും ,അവശേഷിക്കുന്നവരുടെയും ശതമാനം , എന്നിങ്ങനെ പല ഘടകങ്ങള്‍ പരിഗനികേണ്ടതുണ്ട്. സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ ദളിത്‌ ആദിവാസി വിഭാഗങ്ങളും, മുസ്ലിംസ് ഒരേ വിഭാഗത്തില്‍ പെടുന്നവരാണോ എന്ന് വ്യക്തമാകും. ..

രണ്ടു; കേരളത്തിലെ മുസ്ലിംസ് അരക്ഷിതത്വബോധം അനുഭവിക്കുന്നു എന്നത്;അരക്ഷിതത്വം ഉണ്ടോ എന്നതിലും പ്രധാനമാണ് ആ ബോധം നമ്മുടെ സഹ ജീവികളില്‍ ഉണ്ട് എന്നത്. നമ്മള്‍ എത്തേണ്ട ഇടം എതാണെന്ന സൂചനയും അതില്‍ അടങ്ങിയിരിക്കുന്നു, ആ ബോധം ഇല്ലായ്മ ചെയ്യുന്ന ഒരിടം. അവിടെക്കാന് നമ്മള്‍ ദൃധ നിശ്ചയത്തോടെ മുന്നെരേണ്ടത്…മസ്ജിദ് ഗുജറാത്ത് പ്രശ്നങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാകിയത് ഹിന്ദുക്കളല്ല. വിഭജനത്തിനു ശേഷം ഭരണം രുചിച്ചു നോക്കാന്‍ പറ്റാത്ത,വന്‍ വികസന പദ്ധതികളോ, ജനകീയ സോഷ്യലിസ്റ്റ്‌ വീക്ഷണമോ കടലസ്സിലെങ്കിലും മുന്നോട്ടു വെക്കാനില്ലാത്ത അധികാര മോഹികളാണ്. എന്ന് ആര്കാന് അറിഞ്ഞു കൂടാത്തത് . അവര്‍ ഭൂരിപക്ഷമല്ല. താജ്മാഹാലിനെ കുറിച്ച് അഭിമാനം കൊള്ളുന്ന ഇന്ത്യക്കാരന് മസ്ജിദ് തകര്‍ക്കാന്‍ കഴിയുമോ?രണ്ടും മുസ്ലിം ഭരണത്തിന്റെ സ്മാരകങ്ങള്‍..പിന്നെ കര്‍സേവകര്‍… അത് വികല മായ വികസനത്തിന്റെ ഉപോല്പന്ന്ങ്ങലാണ്. ഇടിച്ചു നിരത്താനും, കൊള്ളയടിക്കാനും,ചങ്ങല തീര്കാനും, വിനായക പ്രതിമകള്‍ എഴുന്നള്ളിച്ചു വെള്ളം കുറഞ്ഞ പുഴയില്‍ താഴ്ത്തി മലിനീകരിക്കാനും പോലീസെ സ്റ്റേഷനില്‍ കയറി പ്രതിയെ മോചിപ്പിക്കാനും ഒക്കെ കര്മാസേവകര്‍ ലഭ്യമാണ്; നമുക്ക് ലജ്ജിക്കുക. ഒരു കാര്യം ; ഓ രാജഗോപാലിനെ പോലെ ബഹുമാന്യനായ ഒരു മന്ത്രി കേരളത്തെ കുറിച്ച് കഴിയുന്നത്ര ചിന്തിച്ചു കേന്ദ്രത്തില്‍ കഴിഞ്ഞപോഴും, സി കെ പദ്മനാഭനെ പോലെ തൊഴിലാളി പാരമ്പര്യവും പ്രവര്‍ത്തന ചരിത്രവും , വ്യക്തി പ്രഭാവവും, വാഗ്മിതവും ഉള്ള ഒരാള്‍ സ്ഥാനാര്‍ഥി ആയപോഴും, ഇവിടത്തെ ഹിന്ദു ഭൂരിപക്ഷം അവര്ക് ഒരു കൈ കൊടുത്തില്ല…വര്‍ഗീയ മേല്‍വിലാസം ഇഷ്ടമില്ലാത്ത ഒരു ജനതയാണ് നമ്മള്‍. അത് ഇനി അധികം പറഞ്ഞു കളഞ്ഞു കുളിക്കരുത്.നിങ്ങളുടെ രക്ഷക്ക് എന്ന് പറഞ്ഞു തുരംഗം വെക്കാന്‍ വരുന്നവര്‍ക് കൂടാരത്തില്‍ സ്ഥലം കൊടുക്കാതിരുന്നാല്‍ മതി.

Satheesan Puthumana ബാബ് രി മസ്ജിദ് അടക്കമുള്ള ‘തീവ്രവാദ’ അക്രമങ്ങള്‍ സമൂഹത്തെ അന്യോന്യം സംശയത്തോടും ചിലപ്പോള്‍ ഭയപ്പാടോടും നോക്കിക്കാണുന്ന പല തട്ടുകളിലാക്കിയിട്ടുന്ടു ഒരു പരിധി വരെ എന്നത് സത്യം -ഇതിന് രാഷ്ട്രീയകാരാണോ ബുദ്ധിജീവികളാണോ തീവ്ര വിശ്വാസികളാണോ കാരണം എന്നത് അന്വേഷിക്കേണ്ട വിഷയം തന്നെ -അതിനേക്കാള്‍ ആവശ്യം ,ഇന്നത്തെ ഈ അവസ്ഥയില്‍ നിന്ന് ഒന്ന് മാറി നടക്കാന്‍ നമ്മളെന്തു ചെയ്യണമെന്നതല്ലേ ?വളരെ കുറച്ചു മുസ്ലിം സുഹൃത്തുക്കള്‍ മാത്രം ചര്‍ച്ചയില്‍ പങ്കു കൊണ്ടതും പരസ്പരം സ്വാധീനിക്കാണോ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ കണ്ടെ ത്താനോ ആകാതെ സമാന്തരമായും എതിര്‍ ദിശകളിലും ചര്‍ച്ച നീങ്ങുന്നതും ശ്രദ്ധിക്കുക -കൂട്ടത്തില്‍ ,സി.ആര്‍ .പി.ഇതിലൊന്ന് ഇടപെടെണ്ടതുമല്ലേ ?(ആരോഗ്യകരമായ രീതിയിലാണ് ചര്‍ച്ച പുരോഗമിച്ച ത്‌ എന്നും പറയട്ടെ )

Ravi Shanker “മതം / വിശ്വാസം ഒരു യാഥാര്‍ഥ്യമാണ്… നമ്മുടെ സമൂഹത്തില്‍ ഭൂരിഭാഗവും മതവിശ്വാസികളാണ് എന്നതും. അതിനവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്‌; മതരഹിതന്‍ ആകാനുള്ള സ്വാതന്ത്ര്യം പോലെ. മതത്തെ, വിഭജനത്തിന്റെ ആയുധമാക്കിയുള്ള ആത്യന്തികവാദങ്ങളെ മാത്രമേ അപകടകരമായി കാണേണ്ടതുള്ളൂ. ”

ബഷീര്‍ പറയുന്നത് മനസ്സിലാകുന്നു..
സ്വാതന്ത്ര്യത്തിനെയൊന്നും ചോദ്യം ചെയ്യുന്നില്ല.. ദൈനം ദിന പ്രശ്നങ്ങളില്‍ പേട്ട് പ്രായാസപ്പെടുംബോള്, അതൊരു ആശ്വാസ തുരുത്ത് തന്നെയായി അനുഭവപ്പെടാം.ദുരിതങ്ങളില്‍ പ്പെടുന്നവര്‍ക്ക് ഒരു മാനസികമായ താങ്ങ് ആയി അത് പ്രവതിക്കുന്നുണ്ടാമ്.. അതിനൊന്നും വിരോദ്ധം ഇല്ല…

മതവിശ്വാസം യാഥാര്‍ത്ഥ്യം അല്ല എന്നു ഞാനും കരുതുന്നില്ല.. അദ്ധ്യാത്മരാമായണം വളരെ വ്യാപകമായി പാരായണം ചെയ്ത ഒരു തലമുറയുണ്ടാരുന്നു ഇവിടെ… പി ജെ ആന്‍റണ്‍യ്ക്കു വെളിച്ചപ്പാടയി അഭിനയിക്കാന്‍ കഴിഞ്ഞ കാലം ഉണ്ടായിരുന്നു… മതവിശ്വാസികള്‍ക്ക് അതൊരു പ്രയാസമായി തോന്നിയിരുന്നില്ല.. അതൊരു വിമര്‍ശനമായി എടുക്കാനും കഴിഞ്ഞിരുന്നു…

പിന്നെ എന്താണ് ഇപ്പോള്‍ കുഴപ്പം?
ശക്തിപ്പെട്ട വലതുപക്ഷവും (കക്ഷി അല്ല ഞാന്‍ ഉദേശിക്കുന്നത്), വര്‍ഗീയ(ന്യൂന-ഭൂരിപക്ഷ) ചിന്തകളുടെ ആഴത്തിലുള്ള വേരോട്ടവും സമീപകാലത്തെ ചില മാറ്റങ്ങള്‍ ആണ്.. ഈ കോണ്‍ടെക്സ്റ്റില്‍ വെള്ളം കലക്കാനും, മീന്‍ പിടിക്കാനും തട്പരകക്ഷികളെ സഹായിക്കുന്ന ഒരു ഫ്രെയിംവര്‍ക്ക് മതത്തിനുണ്ട്.. നിഷ്കളങ്കമായി, അത് പ്രവര്‍ത്തിക്കുന്നത് എങ്ങിനെയെന്ന് കാണേണ്ട ഒരു കാഴ്ചയാണ്.. (RSSnte പ്രവര്ത്തനം കുറച്ചൊക്കെ മനസ്സിലാക്കാന്‍ ആയിടുണ്ട്… ന്യൂട്റലായി ഭാഗവത പാരായണം, ഉപനിഷത്ത് ചര്ച്ച, ഗീതാ പഠനം എന്നൊക്കെ പറഞ്ഞു ചെറിയ ചെറിയ കൂട്ടായ്മകള്‍ സങ്ഘടിപ്പികുകയും, അത് വഴി ഒരു നെറ്റ്വര്‍ക്ക് സ്ഥാപിക്കുകയും ചെയ്യുനൂ… ഇളം പ്രായത്തിലുള്ളവരെ, നാട്ടിന്‍പുരത്തെ കളിക്കൂട്ടങ്ങളില്‍ കൂടെ കൂടി, കായികാഭ്യാസങ്ങളിലേക്ക് ആകര്‍ഷിക്കുകയും..അതുവഴി ഒരു കൂട്ടായ്മ സൃഷ്ടിക്കുകയും ചെയ്യുനൂ. പതുക്കെ പതുകേ ‘ഭാരത’ (അവര്‍ ഈ വാക്ക് മാത്രമേ ഉപയോഗിക്കൂ) ‘സംസ്കാരത്തെ’ പറ്റി ‘പഠിപ്പിക്കുകയും’.. ‘ചരിത്ര ബോധം’ ഉള്ളവരായി തീര്‍ക്കുകയും ചെയ്യുന്നു…ക്രമേണ മറ്റ് മതങ്ങളോട് ദ്വേഷം വളര്‍ത്തുന്നു.. ചിലരെയൊക്കെ എന്തിനും പോന്നവരാക്കുകയും ചെയ്യുന്നു.. മുസ്ലിം വര്‍ഗീയപ്രവര്‍ത്തനവും ഇങ്ങിനെയൊക്കെ തന്നെയെന്ന് കരുതുന്നു..) നേരത്തെ പറഞ്ഞ മാറിയ കോണ്‍ടെക്സ്റ്റില്‍ സമീപ കാലത്തെ വര്‍ദ്ധിച്ചു വരുന്ന മതപരതയെ ആശങ്കയോട് കൂടിയേ കാണാനാവൂ… അത്ര നിഷ്കളകം അല്ല തന്നെ… കൃത്യമായ ഒരു സങ്ഘപ്രവര്‍ത്തനം അതിനു പിന്നിലുണ്ട്..

മൌലികവാദികളൂടെ സൂക്ഷ്മതല പ്രവര്‍ത്തനത്തിന്റെ ഒരു നിതാന്തമാണ് ഈ വര്‍ദ്ധിച്ച മതപരത എന്നു ചുരുക്കി പറയാമെന്ന് തോന്നൂ..അവ സൂക്ഷ്മതലത്തില്‍ തന്നെ എതിര്‍ക്കണം..സെക്കുലര്‍ മൂല്യങ്ങള്‍ വ്യാപിപ്പിക്കണം.. കര്മ്മ പദ്ധതികളാണ് ആവ്ശ്യമ്.. മലയാളനാട് പോലെയുള്ള കൂട്ടായ്മയ്ക്ക് എന്തു ചെയ്യാനാകും എന്നാണ് ചോദ്യം.

Devaraj Meyana Nanmanda രവിശങ്കര്‍ പറഞ്ഞത് വളരെ പ്രധാന കാര്യം. ശരി. സെകുലരിസം തന്നെയാണ് പ്രശ്നത്തില്‍ കിടക്കുന്നത്. ആരാണ് സെകുലര്‍. വ്യക്തി പരമായി നിങ്ങളും ഞാനും സെകുലര്‍ ആകുമ്പോള്‍ തന്നെ രാഷ്ട്രീയമായി പലപ്പോഴും നമുക്കത്തരം നിലപാട് സൂക്ഷിക്യാന്‍ കഴിയാറുണ്ടോ ? ഇടതു പക്ഷം പറയുന്നുണ്ട് കോണ്‍ഗ്രസ്‌ സെകുലര്‍ ആണെന്ന്. ഒരു വിഭാഗം നക്സലൈയിട്ടുകള്‍ പറയുന്നു സി പി എം സെകുലര്‍ ആണെന്ന്. പിന്നെ ലീഗ്, ജമഅതെ ഇസ്ലാമി എല്ലാരും സെകുലര്‍. ബി ജെ പി യും സെകുലര്‍ (അവരുടെ ഭാഷയില്‍ മറ്റുള്ളതൊക്കെ കപട മതേതരം അവരുടേത് 22 കാരറ്റ്). ഒരു സാധാരണക്കാരന്‍ പിന്നെ സെകുലരിസം തേടി എവിടെ പോകും.

Kp Nirmalkumar ഇന്നത്തെ മലയാള മുസ്ലിം ഇന്ത്യന്‍ മുസ്ലിമിനെ പോലെ ആഗോള ഇസ്ലാമിക് സാഹോദര്യം ഉള്‍ക്കൊള്ളുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ തന്നെ അവര്‍ ഇന്ത്യന്‍ പൊതു ധാരയുമായി കൈ കോര്‍ത്ത്‌ പോവാന്‍ വേണ്ട സാഹചര്യം നിലവില്‍ വരണം. അത് പ്രശ്ന പരിഹാരത്തിന് വഴി കാട്ടിയാക്കാതെ വ്യതസ്ത മത സാഹോദര്യം തിരിച്ചു വരില്ല. ബാബറി തകര്‍ന്നതിന് ശേഷം വന്ന വൈകാരിക വിള്ളല്‍ നിസ്സാരമല്ല. മതേതരത്വം എന്നത് ഭൂരിപക്ഷ സമുദായം സ്വയം നില നിര്‍ത്തേണ്ട അച്ചടക്കമാണ്. അത് പോയ്‌ മുഖമല്ല. ക്രിസ്ത്യന്‍ സമുദായത്തിന് മുഖ്യ ധാര രീതി എളുപ്പമായിരുന്നു.

Satheesan Puthumana ‘ന്യൂട്റലായി ഭാഗവത പാരായണം, ഉപനിഷത്ത് ചര്ച്ച, ഗീതാ പഠനം എന്നൊക്കെ പറഞ്ഞു ചെറിയ ചെറിയ കൂട്ടായ്മകള്‍ സങ്ഘടിപ്പികുകയും, അത് വഴി ഒരു നെറ്റ്വര്‍ക്ക് സ്ഥാപിക്കുകയും ചെയ്യുനൂ… ഇളം പ്രായത്തിലുള്ളവരെ, നാട്ടിന്‍പുരത്തെ കളിക്കൂട്ടങ്ങളില്‍ കൂടെ കൂടി, കായികാഭ്യാസങ്ങളിലേക്ക് ആകര്‍ഷിക്കുകയും..അതുവഴി ഒരു കൂട്ടായ്മ സൃഷ്ടിക്കുകയും ചെയ്യുനൂ. പതുക്കെ പതുകേ ‘ഭാരത’ (അവര്‍ ഈ വാക്ക് മാത്രമേ ഉപയോഗിക്കൂ) ‘സംസ്കാരത്തെ’ പറ്റി ‘പഠിപ്പിക്കുകയും’.. ‘ചരിത്ര ബോധം’ ഉള്ളവരായി തീര്‍ക്കുകയും ചെയ്യുന്നു…ക്രമേണ മറ്റ് മതങ്ങളോട് ദ്വേഷം വളര്‍ത്തുന്നു.. ചിലരെയൊക്കെ എന്തിനും പോന്നവരാക്കുകയും ചെയ്യുന്നു.. മുസ്ലിം വര്‍ഗീയപ്രവര്‍ത്തനവും ഇങ്ങിനെയൊക്കെ തന്നെയെന്ന് കരുതുന്നു..) നേരത്തെ പറഞ്ഞ മാറിയ കോണ്‍ടെക്സ്റ്റില്‍ സമീപ കാലത്തെ വര്‍ദ്ധിച്ചു വരുന്ന മതപരതയെ ആശങ്കയോട് കൂടിയേ കാണാനാവൂ… അത്ര നിഷ്കളകം അല്ല തന്നെ… കൃത്യമായ ഒരു സങ്ഘപ്രവര്‍ത്തനം അതിനു പിന്നിലുണ്ട്..

മൌലികവാദികളൂടെ സൂക്ഷ്മതല പ്രവര്‍ത്തനത്തിന്റെ ഒരു നിതാന്തമാണ് ഈ വര്‍ദ്ധിച്ച മതപരത എന്നു ചുരുക്കി പറയാമെന്ന് തോന്നൂ..അവ സൂക്ഷ്മതലത്തില്‍ തന്നെ എതിര്‍ക്കണം..സെക്കുലര്‍ മൂല്യങ്ങള്‍ വ്യാപിപ്പിക്കണം.. കര്മ്മ പദ്ധതികളാണ് ആവ്ശ്യമ്.. മലയാളനാട് പോലെയുള്ള കൂട്ടായ്മയ്ക്ക് എന്തു ചെയ്യാനാകും എന്നാണ് ചോദ്യം.’
പക്ഷം പിടിക്കാതെയുള്ള ,നല്ല വിശകലനം,രവി ശങ്ക റി ന്റേതു -നമ്മുടെ കൂട്ടായ്മയ്ക്ക് ഫലപ്രദമായി ഇതില്‍ ഇടപെടാനാവുമോ -ന്യായമായി നാം അന്വേഷിക്കേണ്ട കാര്യം –

13 Responses to “കേരളത്തിലെ മുസ്ലീങ്ങള്‍ അരക്ഷിതരോ?”


 1. 1 Athik Rahiman ഒക്ടോബര്‍ 21, 2010 -ല്‍ 11:52 pm

  (ദയവായി നിങ്ങള്‍ ഞങ്ങളെ “സെക്കുലരെന്നു” വിളിക്കരുത്)

  മുമ്പ് ഉമ്മാമ പറയാറുള്ള ഒരു സംഭവം, മദ്രസയി പോകാതെ സ്വതദ്രധിനത്തില്‍ കോടി ഉയത്താന്‍ പോയാല്‍ ഉസ്താദ് തല്ലുമായിരുന്നു. ( അവരെ നാം മതേതര മുസ്ലിം എന്ന് വിളിച്ചു )

  കഴിഞ്ന ഓഗസ്റ്റ്‌ 15 സ്വന്തം വീട്ടിലെ കുടിയലിനു( ഗ്രഹപ്രവേശനം) പങ്കെടുക്കാതെ മദ്രസയില്‍ പോയ കുട്ടിയോട് കാരണം ചോദിച്ചപ്പോള്‍ അവള്‍ പറയുന്നു മദ്രയില്‍ കോടി ഉയര്‍ത്താന്‍ പോയില്ലെങ്ങില്‍ ഉസ്താദ് തല്ലുമെന്ന് ( ഇവരെ നാം തീവ്രവാദികള്‍ എന്ന് വിളിക്കുന്നു)

 2. 2 Jayan kaipra ഒക്ടോബര്‍ 22, 2010 -ല്‍ 9:54 am

  കേരളീയരോക്കെ കേരളീയന്‍ എന്നറിയപ്പെടനം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ബാക്കിയൊക്കെ വോടിനു വേണ്ടി രാഷ്ട്രീയക്കാര്‍ ഉണ്ടാകിയെടുക്കുന്ന വേര്‍തിരിവുകള്‍ ആണ്.

  ചൂഷണം അനുഭവിക്കുന്ന കാര്യത്തില്‍ കേരളത്തിലെ എല്ലാ പൌരന്മാരും തുല്യരാണ് അതില്‍ മുസ്ലിമെന്നോ, ക്രിസ്ത്യനെന്നോ, ഹിന്ദുവെന്നോ വത്യാസമില്ല.

  പൊതു ധാരയിലേക്ക് വരുന്നതിനു ഇവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും തടസ്സം പ്രതെയ്കിച്ചു ഉണ്ടെന്നു എനിക്ക് തോനുന്നില്ല. അതുപോലെതന്നെ മറ്റു മതവിഭാഗങ്ങളുടെ ഭാഗത്തുനിന്നും. മറ്റുള്ളവര്‍ വരുന്നതിനെ ഇവരും എതിര്‍ത്ത് കണ്ടിട്ടില്ല. പണ്ടൊക്കെ സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുന്നതിനെ ഇവരുടെ ഇടയില്‍നിന്നു തന്നെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു, അതുപക്ഷേ ഇപ്പോള്‍ കുറെയൊക്കെ മാരിവരുന്നുണ്ട്, പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്കാന്‍ തയ്യരയിടുണ്ട്.

  ജനകീയ സഭകളില്‍ ഇവര്‍ക്ക് തികച്ചും വ്യക്തമായ പ്രാധിനിധ്യം കിട്ടുന്നുണ്ടെന്ന് തന്നെയാണ് എനിക്ക് തോനുന്നത്. വീണ്ടും ഇവര്‍ക്ക് അവര്‍ക്ക് എന്നുള്ള വേര്‍തിരിവ് ഒഴിവാകണം എന്ന് തന്നെയാണ് അപേക്ഷ.

  പിന്നെ സമ്പന്ന വര്‍ഗങ്ങളുടെ കാര്യം അത് വളര കുറച്ചു പേരൊഴിച്ചാല്‍ ബാകിയൊക്കെ കണക്കാണ്. അതുലോകാതെ മുഴുവന്‍ സമ്പന്നന്റെയും കാര്യം ഒരുപോലാണ്. വീണ്ടും ഇവിടെ സമ്പന്നരെ സാമുദായിക വല്കരിക്കുന്ന ഒരു നിലപാടാണ് കാണുന്നത്. താഴെകിടയിലുള്ളവര്‍ക്ക് വേണ്ടി എന്തെകിലും ചെയ്യാന്‍ ഒരു സമ്പന്നന്‍ തയ്യാറായാല്‍ അവിടെയും എന്തിനാണ് സമുദായം നോക്കുന്നത്?

  അത് മാര്‍കിസ്റ്റ് പാര്‍ടിയുടെ മാത്രം കാര്യമല്ല എല്ലാ പാര്‍ടികളും വോട്ടിന്റെ കാര്യം വരുമ്പോള്‍ ജനങ്ങളെ വര്‍ഗീയവല്കരിച്ചു തന്നെയാണ് ഇപ്പോള്‍ കാണുന്നത്. അങ്ങിനെ വന്നപ്പോള്‍ മതം രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടാന്‍ തുടങ്ങി ഒരു പരിധി വരെ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. ജാതി മത വത്യാസമില്ലാതെ ജനഗലെ കണ്ടിരുന്ന ഒരു കാലം മാര്‍ക്സിറ്റ്‌ പാര്‍ട്ടിക്ക് ഉണ്ടായിരുന്നു അവരതില്‍ നിന്ന് ഇപ്പോള്‍ വളരെ പിറകോട്ടു പോയിരിക്കുന്നു.

  മാല്ടയിലെയായാലും, ഗുജറാത്തിലെയായാലും, കോഴിക്കൊടെയായാലും മുസ്ലിം/ഹിന്ദു/ക്രിസ്ത്യന്‍ വത്യാസമില്ലാതെ ജനങ്ങള്‍ മനസ്സിലാക്കേണ്ടത് ഇവിടുത്തെ രാഷ്ട്രീയക്കാരുടെ കാപട്യം ആണ് അധികാരത്തിനു വേണ്ടി ജാതി/മത സമ്പന്ന/ദാരിദ്ര്യ വത്യാസമില്ലാതെ അവര്‍ ജനങ്ങളെ പരസ്പരം പോരടിപ്പിച്ചു കൊണ്ടിരിക്കും, അത് മനസ്സിലാക്കി സമചിത്തതയോടെ പെരുമാറാന്‍ എല്ലാവര്ക്കും സാധിച്ചാല്‍ നന്നായി.

 3. 3 shabasy ഒക്ടോബര്‍ 24, 2010 -ല്‍ 11:36 am

  ഇന്ത്യയിലെ മുസ്ലിം സമൂഹം ആദ്യം മനസ്സിലാക്കേണ്ട കാര്യം ,തങ്ങള്‍ എത്രത്തോളം മത വൈകാരികത കാണിക്കുന്നുവോ അത്രത്തോളം വിഡ്ഢികള്‍ ആകുന്നു എന്നതാണ്….!ഉദാഹരണം പറയാം,സംഘ പരിവര്‍ തങ്ങളുടെ മുസ്ലിം വിരോധത്തിനു കാരണമായി പറയുന്നത് ,ഇസ്ലാം മതം വൈദേശികം ആയതു കൊണ്ടാണ് എന്നതാണ്….മുസ്ലിങ്ങളും ഇടതു പക്ഷവും ഇതിനെ എതിര്‍ത്ത് തങ്ങളുടെ സ്വദേശി സ്വത്വം തെളിയിക്കാന്‍ ആരോപനഗലുംയി വരുന്നു…..തങ്ങളുടെ മതസ്വത്വം ചോര്‍ത്തി കളയാനുള്ള ശ്രമമായി കണ്ടു കൂടുതല്‍ മതത്തോടു അലിഞ്ഞു ചേരനും ശ്രമിക്കുന്നു മുസ്ലീങ്ങള്‍ …..ശരിക്കും അവിടെ സംഘപരിവാര്‍ ജയിക്കുന്നു….എങ്ങനെയെന്നല്ലെ?പറയാം…..

  സംഘപരിവാര്‍ മുസ്ലീങ്ങളെയും christiansineyum വെറുക്കുന്നത് അവര്‍ വിദേശ മതക്കാര്‍ ആയതു കൊണ്ടല്ല…മറിച്ചു അവര്‍ ഇവിടത്തെ അവര്‍ണരും ദളിതരും മതം മാറിയവര്‍ ആയതു കൊണ്ടാണ് എന്നതാണ്….ഇന്നലെ വരെ വര്ണ ധര്‍മം അനുസരിച്ച് സവര്‍ണന്റെ അടിമയായി കഴിഞ്ഞവര്‍,ഇന്ന് പുതിയൊരു പ്രത്യയശാസ്ത്രവും സ്വത്വവും സ്വീകരിച്ചു തുല്യനീതി അനുഭവിച്ചു ജീവിക്കുന്നതിലുള്ള വിരോധം ആണ് സംഘ പരിവാര്‍ കാണിക്കുന്നത്….വിചാര ധാരയില്‍ ഗോള്വല്കര്‍ പറയാതെ പറയുന്നതും ഇതാണ്….”ഒന്നുകില്‍ മുസ്ലീങ്ങള്‍ ഇവിടംവിട്ടു പോവുക,അല്ലെങ്കില്‍ ഭാരതീയ പാരമ്പര്യ നിയമങ്ങള്‍ അനുസരിച്ച് ഇവിടെ ജീവിക്കുക”….അതായതു ഇസ്ലാമില്ലേക്ക് വരും മുന്പ് അവര്നനായ നീ എങ്ങനെ ജീവിച്ചോ അത് പോലെ ജീവിക്ക്…അതാണ് ഗോള്വാല്കര്‍ പറയുന്നത്…..

  ഗോള്വാല്കരുടെ ഈ സിദ്ധാന്തം ,സമര്‍ത്ഥമായി ഇന്നും സംഘപരിവാര്‍ നടപ്പിലാക്കുന്നു….അതും വിഡ്ഢികളായ അവര്‍ണരുടെയും മുസ്ലീങ്ങളുടെയും ചെലവില്‍ തന്നെ….അത് മനസ്സിലാക്കാന്‍ ഒരു മുസ്ലിമിന് കഴിയണമെങ്കില്‍,ബാബറി പ്രശ്നം ഉള്പ്പടെയുല്ലവയെ മത വൈകരികതെയെ മാറ്റി വെച്ച ചിന്തിക്കാന്‍ കഴിയണം….നിര്‍ഭാഗ്യ വശാല്‍,മത വൈകാരികത എന്നാ ഗുണം ഇരു തല മൂര്‍ച്ചയുള്ള വാല്‍ ആയി അവിടെ പ്രവര്‍ത്തിക്കുന്നു…..എങ്ങനെയെന്നു,അടുത്ത പോസ്റ്റില്‍ പറയുന്നതാണ്…..

  • 4 രാക്ഷസന്‍ നവംബര്‍ 10, 2010 -ല്‍ 5:20 am

   “സംഘപരിവാര്‍ മുസ്ലീങ്ങളെയും christiansineyum വെറുക്കുന്നത് അവര്‍ വിദേശ മതക്കാര്‍ ആയതു കൊണ്ടല്ല…മറിച്ചു അവര്‍ ഇവിടത്തെ അവര്‍ണരും ദളിതരും മതം മാറിയവര്‍ ആയതു കൊണ്ടാണ് എന്നതാണ്”

   തങ്ങളെല്ലാം നമ്പൂതിരി converted ക്രിസ്ത്യാനികളാണെന്നും, മറ്റുള്ളവര്‍ വെറും “പൂച്ചകള്‍ ” ആണെന്നും പറഞ്ഞു നടക്കുന്ന കേരളത്തിലെ സൈന്റ് തോമസ്‌ അച്ചായന്മാര്‍ ഇതു കേള്‍ക്കേണ്ട. 🙂

 4. 5 hammo ഒക്ടോബര്‍ 25, 2010 -ല്‍ 5:07 pm

  saradakuttiyude intro takarthu!
  “ചിന്തയെ ഇളക്കി മറിയ്ക്കുന്ന” oru mangatholiyum athil kandilla…. mattoru budhijeeviyude niruthavadithvam matram…. ee discussionum oru mangatholiyum aarkkum tannilla… veruthe swayam praghyapitha experts vannu alakkiyittu poi…. athra thanne…

 5. 6 athe ഒക്ടോബര്‍ 26, 2010 -ല്‍ 6:45 am

  “മലയാളനാട് പോലെയുള്ള കൂട്ടായ്മയ്ക്ക് എന്തു ചെയ്യാനാകും എന്നാണ് ചോദ്യം”

  oru virtual forumthinu cheyyan pattunnathinu parimithikal und…
  karyamaayi onnum pattiyennu varilla…

 6. 7 Umesh C G ഒക്ടോബര്‍ 29, 2010 -ല്‍ 5:41 am

  ഞാനൊരു കോഴിക്കൊട്ടുകാരനാണ്. എന്റെ നാട്ടില്‍ ഞാന്‍ നിരീക്ഷിച്ച ചില സംഗതികള്‍ പറയാം. എന്റെ വീട്ടിനടുത്ത് ഒരു പാട് മുസ്ലീം സുഹൃത്തുക്കള്‍ താമസിക്കുന്നുണ്ടെങ്കിലും, എന്റെ കുട്ടിക്കാലത്ത് (1980’s) പര്‍ദ്ദ ധരിച്ചു ആരെയും കണ്ടിരുന്നില്ല. 90’കളില്‍ ബാബറി മസ്ജിദിന്റെ പതനത്തോടെ അങ്ങിങ്ങ് കാണാന്‍ തുടങ്ങിയെങ്കിലും മഹാഭൂരിപക്ഷവും പര്‍ദ്ദ ധരിക്കത്തവരായി തുടര്‍ന്നു. പക്ഷെ 2002-ഓടെ സ്ഥിതി മാറി. ഗുജറാത്ത്‌ കലാപവും അതിലുപരി അമേരിക്കയുടെ ഭീകരതക്കെതിരെയുള്ള യുദ്ധവും മുസ്ലീം സുഹൃത്തുക്കളില്‍ അരക്ഷിതാവസ്ഥ വളര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ പര്‍ദ്ദ ധരിക്കത്തവരായി ആരെയും കാണുന്നില്ല.

 7. 8 Nasrudheen MM ഒക്ടോബര്‍ 30, 2010 -ല്‍ 8:06 am

  സുഹൃത്തുക്കളെ, ഈ ചര്‍ച്ചയില്‍ മതപരമായി വേര്‍തിരിച്ചുള്ള വാക്കുകള്‍ അനിവാര്യമാണ്, ആരും അതിനെ വികാരപരമായി കാണരുത്. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം പൊതുവേ സംഘടിതരാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്‍പന്തിയിലും. ചരിത്രപരമായി ചൂഷണത്തിന്റെ ഒരു പൊതു സ്വഭാവമാണ് മുസ്ലിം സമുദായം. ഇന്ത്യയില്‍ രാഷ്ട്രീയ ലാഭത്തിനായുള്ള നെട്ടോട്ടത്തില്‍ മതങ്ങള്‍ തമ്മിലടിക്കുകയും,ജനങ്ങള്‍ ഇരകളാകുകയും ചെയ്യുന്നത് സാധാരണ കാഴ്ചകളാണ്.സ്വതന്ത്രാനന്തരം ഇന്ത്യയില്‍ 15000 ത്തിലധികം വര്‍ഗീയ കലാപങ്ങള്‍,ആയിരങ്ങളുടെ ജീവനുകള്‍,ജീവിതങ്ങള്‍.. ഇവിടെ ഫാസിസ്റ്റുകളുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണ് മുസ്ലിം സമുദായത്തെ അരക്ഷിതരാക്കുന്നത്, എന്നാല്‍ ദളിതരും,ആദിവാസികളും,താഴെ തട്ടിലുള്ള മറ്റു പിന്നോക്ക വിഭാഗങ്ങളും ഇപ്പോഴും ഇരകള്‍ തന്നെയാണ്. മധുരയില്‍ ഇപ്പോഴും അയിത്തം കല്‍പ്പിച്ചുള്ള മതില്‍ നിലനില്‍ക്കുനത്‌ ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ്‌. ഇന്ത്യയില്‍ ഇപ്പോഴും മൃദു ഹിന്ദുത്വ സമീപനം ഏതൊരു രാഷ്ട്രീയ പാര്‍ടിക്കും നിലനില്‍പ്പിന്റെ അനിവാര്യതയാണ്, ഇവിടെ ഭരണകൂടവും,നിയമപാലകരും,കോടതികളും,മിലിട്ടരിയും,രാഷ്ട്രീയവും,എല്ലാം കാവിവ്ല്‍ക്രിതാമോ സാമ്രാജ്യത്വവല്ക്രിതാമോ ആണ്. എനാല്‍ കേരളത്തില്‍ സ്തിഥി തികച്ചും വത്യസ്തമായിരുന്നു, പക്ഷെ ഇവിടെയും കാവി കലര്‍ന്ന് കൊണ്ടിരിക്കുന്നു. വ്യാജ ഭീഷണികള്‍,ലെറ്റര്‍ ബോംബുകള്‍,സ്ഫോടനങ്ങള്‍,,മനുഷ്യാവകാശ ലങ്ഘനങ്ങള്‍ ഒന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല, അല്ലെങ്കില്‍ കോഴിക്കോട്ടെ മുഹ്സിനും,മുത്തങ്ങയും,ചെങ്ങരയും,മദനി,DHRM പിന്നെ ഇരകളാക്കപ്പെട്ട ഒട്ടനവധി സംഭവങ്ങള്‍ ഒന്നും വിസ്മരിക്കെന്റി വരില്ലായിരുന്നു. അധസ്ഥിധരായ മുഴുവന്‍ സമൂഹവും ഉയര്‍ന്നു വരുവാന്‍ ആരും മുന്കയ്യെടുക്കില്ല എന്നെനിക്കുറപ്പുണ്ട്,കാരണം അവര്‍ക്ക് പണമോ,അധികാരമോ ആണ് പ്രാധാന്യം അത് മതങ്ങളായാലും,പാര്ടികലായാലും. കേരളത്തിലെ മുസ്ലിംകള്‍ നിരക്ഷരരല്ല, പരീക്ഷണ വസ്തുക്കളാണ്..അവര്‍ മാത്രമല്ല ഇതര പിന്നോക്ക വിഭാഗങ്ങളെല്ലാം.

 8. 9 anitha ഒക്ടോബര്‍ 31, 2010 -ല്‍ 7:34 am

  muslim shtreekalude pinnokkaavasthakku kaaranam aa samudayam thanneyaanu.ende arivil padikkaan talparyamulla ethrayo muslim vidhyaarthikalkku vidhyaabhyaasam nishedhikkappedunnu – higher education.ennodu ende students palappozhum ithinekkurichu parayaarundu.onnaam varsha degree padikkumbol,avarude praayakkaar kalichu padichu nadakkumbol nirbhandhamayi pidichu kettichu kodukkunnu.teacher, onnu ende veettukaare paranju manassilakki kkodukkanam-ennu parayunnavarodu ee kaaryathil edapedaan budhimuttundu ennu parayaade tharamilla.ee attitude koodum parallel muslim educationional institutions valarumbol.This dissatisfaction amongst the muslim youth will backfire one day. politicians stoke the already burning fire for their vested interests.high time they started thinking of the real needs of this community rather than as vote banks before bringing in legislations that fortify only themselves. i would request my muslim frenz to understand this and not allow such interests to divide us.

 9. 10 Umesh C G നവംബര്‍ 2, 2010 -ല്‍ 6:28 am

  എനിക്ക് തോന്നുന്നത്,മുസ്ലിം സമുദായത്തിന്റെ സാമൂഹികപരമായ പിന്നോക്കാവസ്ഥയ്ക്ക് ഒരു പരിധി വരെ കാരണം മുസ്ലിം സമുദായം തന്നെയാണ് എന്നാണു. മറ്റു സമുദായങ്ങളിലെ പോലെയുള്ള സമുദായ പരിഷ്കരണം മുസ്ലിം സമുദായത്തില്‍ വളരെ വൈകിയാണ് തുടങ്ങിയത്. അത് വളരെ പതുക്കെയാണ് പുരോഗമിച്ചത്. ഒരിക്കലും ദളിതരെയും ആദിവാസികളെയും മുസ്ലിം സമുദായത്തിന്റെ കൂടെ കെട്ടാന്‍ പറ്റില്ല. ശരിക്കും പറഞ്ഞാല്‍ കേരളീയ സമൂഹത്തിലെ (ഏക) പാര്‍ശ്വവല്ക്കരിക്കപ്പെട്ട സമൂഹം ദളിതരും ആദിവാസികളുമാണ്. അതില്‍ തന്നെ ആദിവാസികളുടെ കാര്യം ദയനീയമാണ്. അവരെ മുസ്ലിങ്ങലുമായി കൂട്ടിക്കെട്ടുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ, മതപരമായ ലക്ഷ്യങ്ങളാനുള്ളത്.

 10. 11 farooq calicut നവംബര്‍ 2, 2010 -ല്‍ 9:28 am

  പറയേണ്ടത് സംക്ഷിപ്തമായും കാര്യമാത്ര പ്രസക്തമായും പറഞ്ഞതിന് Mohamed Maranchery ക്ക് അഭിനന്ദനങ്ങള്‍.

 11. 12 J.Mandumpal Ph.D ഡിസംബര്‍ 15, 2011 -ല്‍ 8:46 am

  “എനിക്ക് തോന്നുന്നത്,മുസ്ലിം സമുദായത്തിന്റെ സാമൂഹികപരമായ പിന്നോക്കാവസ്ഥയ്ക്ക് കാരണം മുസ്ലിം സമുദായം തന്നെയാണ് എന്നാണു. മറ്റു സമുദായങ്ങളിലെ പോലെയുള്ള സമുദായ പരിഷ്കരണം മുസ്ലിം സമുദായത്തില്‍ വളരെ വൈകിയാണ് തുടങ്ങിയത്. അത് വളരെ പതുക്കെയാണ് പുരോഗമിച്ചത്. ഒരിക്കലും ദളിതരെയും ആദിവാസികളെയും മുസ്ലിം സമുദായത്തിന്റെ കൂടെ കെട്ടാന്‍ പറ്റില്ല. ശരിക്കും പറഞ്ഞാല്‍ കേരളീയ സമൂഹത്തിലെ (ഏക) പാര്‍ശ്വവല്ക്കരിക്കപ്പെട്ട സമൂഹം ദളിതരും ആദിവാസികളുമാണ്. അതില്‍ തന്നെ ആദിവാസികളുടെ കാര്യം ദയനീയമാണ്. അവരെ മുസ്ലിങ്ങലുമായി കൂട്ടിക്കെട്ടുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ, മതപരമായ ലക്ഷ്യങ്ങളാനുള്ളത്. ”

  well said Umesh
  Well


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 5:03 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: