ഐസ് ക്യൂബുകള്‍


 

 

 

തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം 

എന്നതിനെപ്പറ്റിയായിരുന്നു കണ്ടുമുട്ടിയപ്പോഴെ
ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്.

ഇലകൊഴിയുന്നൊരു മഞ്ഞുകാലത്ത്
ഇനിയും മരവിച്ചിട്ടില്ലാത്തൊരു പാര്‍ക്ക് ബഞ്ചില്‍‍,
കാലം കൊണ്ടു വച്ച
രണ്ട് ഐസ് ക്യൂബുകള്‍ പോലെ നമ്മള്‍.

അരിച്ച് കയറുന്ന തണുപ്പിനെ
തുളച്ച് കയറുവാനാവാതെ
നട്ടുച്ചയുടെ വെയില്‍
നമുക്കുമേല്‍ കുടപിടിക്കും.

മടിച്ച് മടിച്ച് തണുപ്പിറങ്ങി,
ഉരുകി ഒലിച്ചിട്ടും
വേര്‍പിരിയാനാവാതെ,
ബഞ്ചില്‍ നിന്നും
ഒലിച്ചിറങ്ങി
ഒന്നിച്ച്
നാം
ഒഴുകിയൊഴുകി പോകും.

നമുക്കുമേല്‍ അപ്പോള്‍
ഇരുളും വെളിച്ചവുമൊരു പിയാനോ ആകുന്നു,
കാലം നമ്മുടെ പ്രണയസങ്കീര്‍ത്തനം
ആ പിയാനോയില്‍ വായിക്കുന്നു.

മുകളില്‍ തിളച്ച് മറിയുന്ന കടലും,
താഴെ ചിറകുകളില്‍ തീപ്പിടിച്ച
മേഘഗര്‍ജ്ജനത്തിന്റെ അലകളും
മറ്റുള്ളവര്‍ അന്നേരം
കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!


17 Responses to “ഐസ് ക്യൂബുകള്‍”


 1. 2 dileep ഒക്ടോബര്‍ 22, 2010 -ല്‍ 4:53 am

  വഴികള്‍ തിരയേണ്ടതില്ല പിരിയാന്‍ …

 2. 3 Rajesh Mc ഒക്ടോബര്‍ 22, 2010 -ല്‍ 5:46 am

  ഇലകൊഴിയുന്നൊരു മഞ്ഞുകാലത്ത്
  ഇനിയും മരവിച്ചിട്ടില്ലാത്തൊരു പാര്‍ക്ക് ബഞ്ചില്‍‍,
  കാലം കൊണ്ടു വച്ച
  രണ്ട് ഐസ് ക്യൂബുകള്‍ പോലെ നമ്മള്‍

  പ്രണയത്തിന്റെ വേദന തുളുമ്പുന്ന വരികള്‍…

 3. 4 shaji ambalath ഒക്ടോബര്‍ 22, 2010 -ല്‍ 5:55 am

  നന്നായിരിക്കുന്നു
  ഇഷ്ട്ടമായി ഈ കവിത

 4. 5 pr_rajan ഒക്ടോബര്‍ 22, 2010 -ല്‍ 6:16 am

  ‘തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം’
  pranayangalude manjurukunnu ….nice!

 5. 6 Shaji Raghuvaran ഒക്ടോബര്‍ 22, 2010 -ല്‍ 7:49 am

  നന്നായിരിക്കുന്നു ….
  ഇഷ്ട്ടമായി .

 6. 7 മനോജ് കുറൂര്‍ ഒക്ടോബര്‍ 22, 2010 -ല്‍ 3:43 pm

  ഡോണ മയൂരയുടെ കവിതകളുടെ ടോണ്‍ ആണ് ഏറെ ആകര്‍ഷിക്കുന്നത്. ഒരു പകുതി പ്രജ്ഞയില്‍ വികാരപരത. മറുപകുതിയില്‍ അതിനെത്തന്നെ നിസ്സാരവത്കരിക്കുന്ന കേളീപരത. ഇത്തരമൊരു ടോണ്‍ അടുത്ത കാലത്തു മാത്രമാണ് സ്ത്രീകവിതകളില്‍ കണ്ടുതുടങ്ങുന്നത് എന്നു തോന്നുന്നു. ഈ കവിത നേരത്തെ വായിച്ചിരുന്നു. ഇഷ്ടമായി.

 7. 8 dileep kumar k g ഒക്ടോബര്‍ 23, 2010 -ല്‍ 6:09 am

  ഒരുപാടോരുപാടിഷട്മായി ….. ഈ കവിത …

 8. 10 smitha ഒക്ടോബര്‍ 23, 2010 -ല്‍ 4:22 pm

  pranayam uruki uruki ozhukunna oru kavitha.

 9. 11 നാമൂസ് പെരുവള്ളൂര്‍ ഒക്ടോബര്‍ 23, 2010 -ല്‍ 6:42 pm

  ‘തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം’

  ഇല്ലാതെ ആവുക എന്നത് ഉള്ളത് നശിക്കുക എന്നത് തന്നെ
  എങ്കില്‍, ആ അനിവാര്യതയിലും അനുഭവിക്കേണ്ട നഷ്ടം, അസ്സഹനീയം..!
  ഒരു ഏങ്ങി കരച്ചില്‍ സ്വാഭാവികം…. തുടര്‍ വായനയിലെ അളവും അതിന്‍റെ അലകളും പറയുന്നതും മറ്റൊന്നല്ല….
  ഭാവുകങ്ങള്‍

 10. 12 oksudesh ഒക്ടോബര്‍ 23, 2010 -ല്‍ 6:54 pm

  “അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്.”
  പഴകിപ്പതിഞ്ഞ ഒരു പ്രയോഗം ….

 11. 14 rajan nair ഒക്ടോബര്‍ 24, 2010 -ല്‍ 8:04 am

  oooooooops.

  ithineyano ningalokke kavithayennu parene?

  നമുക്കുമേല്‍ അപ്പോള്‍
  ഇരുളും വെളിച്ചവുമൊരു പിയാനോ ആകുന്നു,

  … irulum velichavum… athengine piyanoyakum…? ethu kalpanikathayil? ethu sankalpathil….

  orunimishamonnalochichal irulineyum velichatheyum mattenthellamaakamayirunnu!!!!!!!!..

  ini piyano thanne vanamenkil.. irulinum velichathinum pakaram.. kaatttu (wind)..
  so sad…

 12. 15 athe ഒക്ടോബര്‍ 26, 2010 -ല്‍ 6:39 am

  @oks
  vimarshanam gauravatharam tanne.. oru thamasha!

  “പഴകിപ്പതിഞ്ഞ ഒരു പ്രയോഗം ….”

  mattoru പഴകിപ്പതിഞ്ഞ ഒരു പ്രയോഗം ….

 13. 16 Dona Mayoora ഒക്ടോബര്‍ 26, 2010 -ല്‍ 2:18 pm

  എല്ലാവിധ അഭിപ്രായങ്ങളും മാനിക്കുന്നു. വായിക്കാൻ സമയം കണ്ടെത്തിയതിൽ എല്ലാവർക്കും സ്നേഹം…


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: