ചിത്രജാലകം

ജാഫര്‍. എസ്സ്

ജനങ്ങളുടെയും ഭരണകൂടത്തിന്റെയും ശ്രദ്ധ തങ്ങളുടെ പ്രശ്നത്തിലേക്ക് തിരിച്ചുവിടാനായി പല രീതികളിലുമുള്ള പ്രതിഷേധങ്ങൾ അരങ്ങേറാറുണ്ട്.  ഇവ പലപ്പോഴും വിചിത്രരൂപങ്ങൾ കൈകൊണ്ട് ലോകശ്രദ്ധ ആകർഷിക്കുന്നു.അത്തരം ചില പ്രതിഷേധങ്ങൾ ആണിവ. 

1.ഇറാഖ് യുദ്ധത്തിനെതിരെ അമേരിക്കയിൽ മുഖം മൂടി ധരിച്ചുകൊണ്ട് നടത്തിയ പ്രതിഷേധപ്രകടനം.MARCH 19, 2008

2.’Freedom for Chickens. Away with Cages in 2012!’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് PETA (People for the Ethical Treatment of Animals),ജർമ്മനിയിൽ നടത്തിയ പ്രതിഷേധത്തിൽ നിന്ന്.Katie Pfleghar എന്ന നടി ഒരു കൂട്ടിൽ അർദ്ധനഗ്നയായി ഇരുന്ന് പ്രതിഷേധിക്കുന്നു.January 16, 2008 – Photo by Sean Gallup/Getty Images News.

3.British Petroleum കമ്പനിയുടെ ഓയിൽ റിഗിൽ നിന്നുള്ള എണ്ണ, ഗൾഫ് ഓഫ് മെക്സികോയിൽ പരന്നുണ്ടായ പരിസ്ഥിതിമലിനീകരണത്തിനെതിരെ Houston ലെ കമ്പനി ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ മത്സ്യവേഷം ധരിച്ചുകൊണ്ട് ഒരാൾ.RICHARD CARSON / REUTERS

4.തങ്ങളുടെ  ക്രിക്കറ്റ് താരങ്ങളുടെ  ഒത്ത്കളിക്കെതിരെ പാകിസ്ഥാനിൽ ക്രിക്കറ്റ് ആരാധകർ നടത്തിയ പ്രതിഷേധം.താലിബാനും വെള്ളപ്പൊക്കത്തിനും നടുക്ക് കിടന്ന് ദുരിതമനുഭവിക്കുന്ന ജനതയോടുള്ള കടുത്ത വഞ്ചനയാണ് ഒത്തുകളിയെന്ന് ജനങ്ങൾ കരുതുന്നു.Sep , 2010.

5. മനോരമ ദേവിയെന്ന 32 കാരിയെ പാരാമിലിറ്ററി സൈനികർ  ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ(July 15, 2004 ) പൂ ർണ്ണനഗ്നരായി Assam Rifles ന്റെ ആസ്ഥാനത്തിനു മുൻപിൽ പ്രതിഷേധിക്കുന്ന മണിപ്പൂർ വനിതകൾ.

6.തന്നെ കുടിയൊഴിക്കാനുള്ള പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ 3 ദിവസങ്ങളായി കുഴിയിൽ സ്വയം മൂടിക്കഴിഞ്ഞ വ്യക്തി  സമരം അവസാനിപ്പിക്കുന്നു.ഇന്തൊനേഷ്യ/ജക്കാർത്ത/ആഗ.3,2010.

7.ബുദ്ധ സന്യാസിമാരെ പ്രോസിക്യൂട്ട് വിചാരണ ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സ്വയം തീ കൊളുത്തി മരണം വരിക്കുന്ന സൌത്ത് വിയറ്റ്നാമിലെ ബുദ്ധസന്യാസി.June 11, 1963/Malcolm Browne/A.P. Photo.

8.ഖുർ-ആൻ കത്തിക്കാനുള്ള തീരുമാനത്തിനെതിരെ പാകിസ്ഥാനിലെ കറാച്ചിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്.SEP 17, 2010/AP PHOTO/FAREED KHAN

9. മുറിച്ചുമാറ്റപ്പെട്ട കോമൺ വെൽത്ത് ഭാഗ്യചിഹ്നത്തിലൂടെ നോക്കുന്ന തൊഴിലാളി.ഈ മുറിച്ചുമാറ്റലും ഒരു തരം പ്രതിഷേധമല്ലേ?OCT 02, 2010/AP PHOTO/SAURABH DAS

10.ബി.ടി.വഴുതനക്കെതിരെയുള്ള പ്രതിഷേധത്തിൽ വഴുതന വേഷം ധരിച്ചു പങ്കെടുക്കുന്ന ഗ്രീൻപീസ് ‘പ്രവർത്തകൻ.ബാംഗ്ലൂരിൽ നിന്നുള്ള ദ്യശ്യം.Aijaz Rahi/AP

7 Responses to “ചിത്രജാലകം”


 1. 1 Rajesh Mc ഒക്ടോബര്‍ 23, 2010 -ല്‍ 5:09 am

  നേര്‍ക്കാഴ്ചയാകുന്ന ചിത്രങ്ങള്‍…

 2. 2 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 2:05 pm

  നല്ല അവതരണം. ഈ വിഷയത്തില്‍ വളരെ കൂടുതല്‍ ചിത്രങ്ങള്‍ സംഘടിപ്പിക്കാമായിരുന്നു എന്ന് തോന്നുന്നു…. എങ്കിലും തുടക്കം നന്നായി…

 3. 3 Mohamed Maranchery ഒക്ടോബര്‍ 23, 2010 -ല്‍ 3:00 pm

  നല്ല തുടക്കം, കൂടുതല്‍ പ്രതീക്ഷിക്കുന്നു …

 4. 4 shajihan ഒക്ടോബര്‍ 27, 2010 -ല്‍ 6:55 pm

  പ്രതിഷേധത്തിന്‍റെ താളുകള്‍

 5. 5 സുബീഷ് കുത്തുപാറക്കൽ ഒക്ടോബര്‍ 28, 2010 -ല്‍ 4:18 pm

  നന്നായിരിക്കുന്നു. ഇനിയും കൂടുതൽ പ്രതിഷേധ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.

 6. 6 shaji karyat നവംബര്‍ 5, 2010 -ല്‍ 3:43 pm

  വളരെ നന്നായിരിക്കുന്നു


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:51 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: