ആത്മഗതങ്ങള്‍

അജി മാത്യു.

”ഇനി, എന്നെ തേടി

നീ വരരുത്.

നിന്റെ

കണ്ണീരിന്റെ നനവ്‌ കൊണ്ടെന്റെ

ഹൃദയം കുതിര്‍ന്നു പോയിരുന്നു.

നിന്റെ പ്രണയാഗ്നി കൊണ്ടെന്റെ

കരള്‍ത്തടം

പൊള്ളികുടിരുകയും.”

അവള്‍ പതുക്കെ തല കുനിച്ചു നെറ്റിയില്‍ ഒരു കുരിശു പോറി.

”പോകാം മമ്മാ ”

”പോകാം അലന്‍ , നീ ആ പൂവ് ഇങ്ങു തരൂ ”

അവള്‍ ആ ഒരു ചില്ല പൂക്കള്‍ കല്ലറയുടെ മാര്‍ബിള്‍ നെഞ്ചിലേക്ക് പതുക്കെ വെച്ചു. നെയില്‍പോളിഷിന്റെ മെറ്റാലിക് വൈറ്റ് കറുത്ത രാജസ്ഥാന്‍ കല്ലില്‍ ഒന്നു തിളങ്ങി .അടര്‍ത്തിയെടുക്കപ്പെട്ട രണ്ടു ദളങ്ങളുടെ ശൂന്യത ഒരു പൂവില്‍ ദ്ര്യശ്യമായിരുന്നെങ്കിലും അവളുടെ കണ്ണുകള്‍ ഹൃദയത്തിലേക്ക് ഊര്‍ന്നു പോകാന്‍ തുടങ്ങിയിരുന്നു .

”എന്റെ സ്വപ്നങ്ങളില്‍ നീ തേച്ച ചായക്കൂട്ടുകള്‍.

എന്റെ മോഹങ്ങളില്‍ നിന്റെ

നഖമുന കൊണ്ട മുറിപ്പാടുകള്‍ .”

അപ്പോഴാണവള്‍ അലന്‍ വായില്‍ തിരുകി ചവക്കുന്ന ഇതള്‍ കണ്ടത് .’’ അലെന്‍ ‘’ അവളതു ബലമായി തട്ടി കളഞ്ഞു .

”നിനക്കായി അര്‍പ്പിക്കുമ്പോള്‍

എന്റെ ഇതളുകള്‍ കൊഴിഞ്ഞു വീഴുന്നത്

എന്തേ നീ അറിഞ്ഞില്ല .

എന്റെ ചുംബനദളങ്ങള്‍ വീണ കഴുത്തില്‍

എപ്പഴോ ചേര്‍ന്ന് വീണ ചരട്

എന്റെ ഉള്ളില്‍ കിടന്നു പൊള്ളിയതും

നീ അറിഞ്ഞില്ലെന്നു നടിച്ചു .

ഡിസംബര്‍ 13 .

നീ അവസാനം എറിഞ്ഞ

ഒരു പിടി മണ്ണാണെന്നെ

ശ്വാസം മുട്ടിച്ചത് ,

അവസാനമായി നിശബ്ദമാക്കിയതും ”.

കസ്സവുരയുന്ന നനുത്ത ശബ്ദത്തില്‍ അവള്‍ അലന്റെ കയ്യ് പിടിച്ചു തിരിഞ്ഞു .മടമ്പ് കൊണ്ട് ഞെരിഞ്ഞമര്‍ന്ന പുല്‍നാമ്പുകള്‍ വീണ്ടും ശിരസ്സൊന്നുയര്‍ത്താന്‍ വൃഥാ ഒരു ശ്രമം നടത്തി .’ബ്ളൂ ലേഡി’യുടെ ശ്വാസം അകത്തേക്ക് നിശ്വസിച്ചു ഒരു ചെറു കാറ്റ് വിട്ടു പോകാതെ അവിടെ ചുറ്റി തിരിഞ്ഞു നിന്നു.

”എന്നെ തേടി നീ ഇനി വരരുത്

നിന്റെ കണ്ണീരിന്റെ നനവ്‌ കൊണ്ടെന്റെ

ഹൃദയം കുതിര്‍ന്നു പോയിരുന്നു .

നിന്റെ പ്രണയാഗ്നി കൊണ്ടെന്റെ

കരള്‍ത്തടം പൊള്ളികുടിരുകയും.

നിന്റെ

ഓര്‍മകളുടെ,

കറുപ്പേറ്റ പുകകളില്ലാതെ ,

രക്തം കിനിച്ചു ചുറ്റിവരിഞ്ഞ

മുള്‍ നോട്ടങ്ങളില്ലാതെ

ഞാന്‍ ഒന്നു

സുഖമായി

ഉറങ്ങിക്കോട്ടെ.

ഇനി എന്നെങ്കിലും

ഉണരുമോ

എന്നറിയാതെ,

ഞാന്‍

ഇവിടെ .”

അലെന്‍ ജോസഫ്‌

അലെന്‍ വില്ല .

ജനനം :09 .02.1980

മരണം :13 .12 .2010

* ബ്ളൂ ലേഡി -ഒരു പെര്‍ഫ്യും

Advertisements

5 Responses to “ആത്മഗതങ്ങള്‍”


  1. 1 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 9:43 am

    നന്നായി പറഞ്ഞു..

  2. 2 mujib ഒക്ടോബര്‍ 23, 2010 -ല്‍ 2:02 pm

    അജി, വളരെ,വളരെ നന്നായി.

  3. 5 dileep kumar k g ഒക്ടോബര്‍ 24, 2010 -ല്‍ 1:36 pm

    kavitha pole …. ajiyetta thanks


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: