അടക്കം ചെയ്ത കടലുകള്‍ക്ക്

ഉറക്കം വൈകുന്ന രാത്രികളില്‍ കേള്‍ക്കുന്നു
നഗരം കടന്നു പോകുന്ന കപ്പലുകളുടെ
വിദൂരവും ഏകാന്തവുമായ സൈറണ്‍.
അന്നേരം, മരണാനന്തരം ദൈവത്താല്‍
ഉണര്തപ്പെടുന്ന ശരീരത്തെ പോലെ
പോയ കാലങ്ങളുടെ തിരയൂറ്റവുമായി
എന്‍റെ കടല്‍ ഉണരും.

യാത്ര മുടങ്ങിയവരുടെ മാത്രം കടലാണ്.
അതിന്‍റെ പ്രാചീനമായ തീരങ്ങളില്‍
ശംഖുകള്‍ക്കുള്ളില്‍ നിന്ന്
രണ്ടു പേര്‍ പുറത്തിറങ്ങും.
തുരുമ്പിച്ച ശരീരങ്ങള്‍ കൊണ്ടു
എവിടെയായിരുന്നു ഇത്ര കാലവുമെന്ന്
കെട്ടിപ്പിടിക്കും.

കാലങ്ങളായി നങ്കൂരമിട്ട കപ്പലുകളില്‍
ഇരുന്നിരുന്നു മരിച്ച അനേകം പേരുടെ
മുഖങ്ങള്‍ വീണ്ടും ചലിച്ചു തുടങ്ങും.

ഘടികാരകാരസൂചികളെ കുസൃതിയ്ക്കു
മുന്‍പിലേയ്ക്ക് തിരിച്ചു വെച്ച
വികൃതി ചെക്കനായി ദൈവം
അവരുടെ കാലത്തെ തിരിച്ചു കൊടുക്കാനൊരുങ്ങും.

പക്ഷെ, കപ്പല്‍ നഗരം കടക്കുന്ന മാത്രയില്‍
ജീവിതമെന്ന് പേരുള്ള ആരോ
മൂന്നു വട്ടം കൂകി
ആ രാത്രിയെ മരിപ്പിയ്ക്കും.
ഓരോ പ്രഭാതവും ചിറകുകള്‍ വിരിച്ചു നിന്ന്
നെറുകയില്‍ കൈവെയ്ക്കും,
ജീവിതം മുഴുവന്‍ മരിച്ചു കൊള്ളുക.

8 Responses to “അടക്കം ചെയ്ത കടലുകള്‍ക്ക്”


 1. 2 Muyyam Rajan ഒക്ടോബര്‍ 22, 2010 -ല്‍ 11:46 am

  mump vayichathanu. ennalum mosamavillallo. Congratulations !

 2. 3 dileep kumar k g ഒക്ടോബര്‍ 23, 2010 -ല്‍ 6:12 am

  വിഹ്വലതകളുടെ പ്രകമ്പനം …… ഇഷ്ടമായി …. നന്ദി

 3. 4 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 6:47 pm

  വളരെ നന്നായി …

  പക്ഷെ, കപ്പല്‍ നഗരം കടക്കുന്ന മാത്രയില്‍
  ജീവിതമെന്ന് പേരുള്ള ആരോ
  മൂന്നു വട്ടം കൂകി
  ആ രാത്രിയെ മരിപ്പിയ്ക്കും.
  ഓരോ പ്രഭാതവും ചിറകുകള്‍ വിരിച്ചു നിന്ന്
  നെറുകയില്‍ കൈവെയ്ക്കും,
  ജീവിതം മുഴുവന്‍ മരിച്ചു കൊള്ളുക.

 4. 5 നാമൂസ് പെരുവള്ളൂര്‍ ഒക്ടോബര്‍ 23, 2010 -ല്‍ 7:05 pm

  ജീവിച്ചിരിക്കുക എന്നത് വളരെ എളുപ്പം
  എന്നാല്‍, മരിക്കുക എന്നത് പ്രയാസം തന്നെ..!

  അപ്പോള്‍, തന്നില്‍ നിരന്തരം ജനിക്കുകയും
  തത്ക്ഷണം മരിക്കുകയും ചെയ്യുന്ന മനസ്സെന്ന കടലിലെ
  ചെറു ജീവനുകളുടെ വിയോഗം, ജീവിക്കുക എന്ന വൃത്തികെട്ട
  അര്‍ത്ഥത്തിനു മുമ്പില്‍ വീണ്ടും മരിക്കുന്നു… നാശം..!

 5. 6 devaraj ഒക്ടോബര്‍ 24, 2010 -ല്‍ 6:22 pm

  ഇഷ്ടപ്പെട്ടു. “ഘടികാരകാരസൂചികളെ കുസൃതിയ്ക്കു
  മുന്‍പിലേയ്ക്ക് തിരിച്ചു വെച്ച
  വികൃതി ചെക്കനായി ദൈവം..”

 6. 7 Dona Mayoora ഒക്ടോബര്‍ 26, 2010 -ല്‍ 2:25 pm

  കവിതയോടുള്ള ഇഷ്ടം അറിയിക്കുന്നൂ 🙂


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:50 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: