ദൃശ്യം

സേതുമാധവന്‍ മച്ചാട്

ദൃശ്യത്തിന്റെ ഈ ലക്കം വാര്‍ത്താ സംപ്രേഷണത്തെ സ്പര്‍ശിച്ചു കൊണ്ടാകട്ടെ. ടെലിവിഷന്‍ വാര്‍ത്തകള്‍ അച്ചടി മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ജൈവ സ്വഭാവം കൊണ്ടാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ മാറിമറയുന്ന ലോകത്തിന്റെ മുഖം, കാഴ്ചയുടെ അനന്ത സാദ്ധ്യതകള്‍ കൊണ്ട് നമ്മുടെ പൂമുഖത്ത് കൊണ്ടുവരാന്‍ ദൃശ്യ മാധ്യമത്തിനു കഴിയുന്നു. എല്ലാം കാണുന്ന കണ്ണാണ് ക്യാമറ. അതുകൊണ്ട് തന്നെ സ്വയം സംസാരിക്കുന്ന കണ്ണാണ് ടെലിവിഷന്‍. എഡിറ്റര്‍, അവതാരകന്‍, ന്യൂസ്‌ പ്രൊഡ്യൂസര്‍ എന്നിവരുടെ കൂട്ടായ്മയില്‍ നിന്നാണ് വാര്‍ത്തകളുടെ ദൃശ്യ സംവേദനം സാധിക്കുന്നത്‌. രാഷ്ട്രീയവും സാമൂഹ്യവും ദേശീയവും അന്തര്‍ദേശീയവുമായ വാര്‍ത്തകള്‍ ഉടനുടന്‍ പ്രേക്ഷക സമൂഹത്തിനു വിളമ്പുക എന്ന പ്രാഥമിക കര്‍ത്തവ്യമാണ് ദൃശ്യ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. അത് യുക്തിസഹം മാത്രമല്ല ,ധാര്‍മികവും നൈതികവും ആയിരിക്കണം. പബ്ലിക്‌ ബ്രോട്കാസ്റെര്‍ എന്ന നിലയില്‍ ദൂരദര്‍ശന്‍ ചെയ്യുന്നത്  അതാണ്.

ലോക പൈതൃക നിരയില്‍ സ്ഥാനം നേടിയ നീലഗിരി പര്‍വത റെയില്‍വേ അതിന്റെ ശതാബ്ദി കൊണ്ടാടിയപ്പോള്‍ ഞങ്ങള്‍ സംപ്രേഷണം ചെയ്ത ഒരു ഹ്രസ്വ ചിത്രമാണ് ആദ്യത്തേത്. ചുമര്‍ചിത്രകലയുടെ സൌന്ദര്യം പങ്കിടുന്ന ഒരു നിറമാലയാവട്ടെ അടുത്തത് . ചിത്രച്ചുമരിലെ വര്ണലയം സംവദിക്കുന്ന ഒരു ദൃശ്യാനുഭവം.

പ്രകൃതിയുടെ നിറവിന്യാസങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുക്കുന്ന ആര്‍ടിസ്റ്റ് രവിശങ്കര്‍ നടത്തിയ ഉത്തരധ്രുവ യാത്രയുടെ സാഹസിക അനുഭവമാണ്‌ മൂന്നാമത്തെ ലഘു ചിത്രം. ദൃശ്യ ലേഖനം നിര്‍വഹിച്ച രാജേന്ദ്ര ചിട്ടി ബാബു , ആര്‍ടിസ്റ്റ് ദത്തന്‍ പുനലൂര്‍ ,രവിശങ്കര്‍ എന്നിവരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.

6 Responses to “ദൃശ്യം”


 1. 1 Helen ഒക്ടോബര്‍ 22, 2010 -ല്‍ 6:33 am

  I enjoyed the video very much. You are an example of extraordinary person for me. I’ve learnt much from you. Thank you dear Sethu.

 2. 2 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 2:14 pm

  സേതുജി നന്നായിട്ടുണ്ട്… അടുത്ത ലക്കം മുതല്‍ കൂടുതല്‍ പ്രതീഷിക്കുന്നു, കൂടുതല്‍ വിവരണങ്ങള്‍ ഓരോ ചിത്രത്തോടോപ്പവും.

 3. 3 geetha ഒക്ടോബര്‍ 23, 2010 -ല്‍ 6:13 pm

  nannayittundu..puthiya chitrngalkkum vivarangalkkum kathirikkunnu

 4. 4 nargis ഒക്ടോബര്‍ 26, 2010 -ല്‍ 4:46 pm

  nannaayirikkunnu……..puthiya kaazhchakalkkaayi kaathukondu……nargis

 5. 5 T K Kochu narayanan ഒക്ടോബര്‍ 28, 2010 -ല്‍ 1:47 pm

  പ്രിയ സേതൂ
  കണ്ടു .നന്നായിട്ടുണ്ട് .
  ക്യാമറക്ക്‌ പിന്നിലെ ചെറുപ്പക്കാരനും കൊള്ളാം
  വിശദമായി പിന്നെ
  സ്വന്തം
  കൊച്ചുനാരായണന്‍ ടി. കെ.


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:51 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: