സുഗന്ധം

സുഗന്ധം

വിഷ്ണുപ്രസാദ്

ഇന്നലെ രാത്രി ഒരെട്ടുമണിക്ക്
ബാറില്‍ നിന്ന് കൂടിയതാണ്
എനിക്കതിനോട് ഇഷ്ടമോ അടുപ്പമോ ഇല്ല
വീട്ടിലെത്തി ഉറങ്ങാന്‍ കിടക്കുമ്പോള്‍
നേരിയ പനിയുണ്ടെന്ന് സംശയം.
ഇടയ്ക്കിടെ ഉണര്‍ന്നുനോക്കുമ്പോഴെല്ലാം
അടുത്തുതന്നെ നില്‍ക്കുന്നുണ്ട്
ഒരു സുഗന്ധം എന്നതിനപ്പുറം
അതെങ്ങനെയെന്ന് എനിക്ക് പറയാനാവില്ല.
എന്തിന് എന്റെ കൂടെ വന്നുവെന്ന്
ഞാന്‍ നിശ്ശബ്ദമായി ചോദിച്ചുകൊണ്ടിരുന്നു.

അമ്മാമയ്ക്ക് ഒരു കോഴിയുണ്ടായിരുന്നു.
അമ്മാമ കടയ്ക്കു പോവുമ്പോള്‍
കോഴിയും കൂടെപ്പോവും
അമ്മാമ കല്യാണത്തിനു പോവുമ്പോള്‍
കോഴിയും കൂടെപ്പോവും
അമ്മാമയുടെ ഈ പിന്നാലെപ്പോക്കുകാരന്‍
ഞാന്‍ ഭൂമിയില്‍ വരും മുന്‍പേ
ജീവിതത്തില്‍ നിന്ന് പിരിഞ്ഞു.
കുറച്ചുകൊല്ലങ്ങള്‍ക്കു മുന്‍പ്
അമ്മാമയും മരിച്ചു.

ഓരോ മനുഷ്യനെയും
എന്തൊക്കെയോ പിന്‍തുടരുന്നുണ്ടാവണം.
ഉപേക്ഷിക്കപ്പെട്ട ഒരു നായക്കുട്ടി
പ്രഭാതസവാരിക്കിറങ്ങിയ നിങ്ങള്‍ക്കുപിന്നാലെ
വാലാട്ടി വന്നത് ഓര്‍ക്കുന്നില്ലേ?

ചില നിറങ്ങളും മണങ്ങളും ശബ്ദങ്ങളും
ഇറങ്ങിനടക്കുന്നുണ്ട്
(ഏതെങ്കിലും ചാക്കില്‍ കെട്ടി അവയെ ആരെങ്കിലും
കരകടത്തിയതാണോ എന്ന് എനിക്കറിയില്ല.)
ഒരിഷ്ടം തോന്നുമ്പോള്‍ അവ നമ്മുടെ കൂടെ
കൈപിടിച്ച്പോരുന്നു.
എന്തിന് എന്നു ചോദിക്കുമ്പോള്‍
ഈ നിശ്ശബ്ദതയില്‍
കേള്‍ക്കാത്ത ഒരു മറുപടി
ആരെങ്കിലും പറയുന്നുണ്ടാവുമോ?

ഇന്ന് പുലര്‍ച്ചയ്ക്ക് ഞാനിതെഴുതിക്കഴിഞ്ഞപ്പോള്‍
ആ സുഗന്ധം എന്നെ വിട്ടുപോയിരിക്കുന്നു.
ഒരുപക്ഷേ ഇതുവായിക്കുന്ന നിങ്ങളുടെ
സമീപത്ത് അത് നില്‍ക്കുന്നുണ്ടാവാം.

3 Responses to “സുഗന്ധം”


 1. 1 M.R Anilan ഒക്ടോബര്‍ 6, 2010 -ല്‍ 3:35 pm

  ഒരുപക്ഷേ ഇതുവായിക്കുന്ന നിങ്ങളുടെ
  സമീപത്ത് അത് നില്‍ക്കുന്നുണ്ടാവാം.
  Good

 2. 2 RENADEV,DUBAI ഒക്ടോബര്‍ 6, 2010 -ല്‍ 4:06 pm

  ഗഹനമായോരാശയത്തെ താലോലിക്കാന്‍ കവി ശ്രമിച്ചിട്ടുണ്ട്..പക്ഷെ,അലസമായ വാരി വലിചെഴുത്തു കാവ്യ ഭംഗിയെ ചെറുതായി അലട്ടി..എങ്കിലും,ഞാന്‍ ആസ്വദിച്ചു ഈ കവിത..

 3. 3 KUNJUBI ഒക്ടോബര്‍ 8, 2010 -ല്‍ 4:00 pm

  സൂക്ഷിക്കണം! ഇതു യക്ഷി ബാധയാവാം..പാലപ്പൂവിന്റെയൊ മറ്റോ.. അല്ലെങ്കിൽ പിച്ചിപ്പൂ ആയി കൂടെന്നില്ല.. രണ്ടായാലും തിരിഞ്ഞു നോക്കരുതു.പിടി വിടുകയില്ല.. പിന്നെ ജീവരക്തം കുടിച്ചു പുളഞ്ഞ് മദിച്ച് രക്ത രക്ഷസ്സായി മാറും

  ഈ കവിത അവ: എഴുതിയതാവാം. അതാണു മണം ഇല്ലാതായതു. ആ സുഗന്ധം ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു. നന്നായിരിക്കുന്നു. മനസിന്റെ ഒരോ വിഭ്രാന്തികൾ.. ക്ഷ ആയി!


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: