സമയകല


s
a
m
a
y
a
m

എസ്. ഗോപാലകൃഷ്ണന്‍

മീര ബായി എങ്ങനെയാണ് പാടിയിരുന്നത്?
പതിനാറാം നൂറ്റാണ്ടിലെ രാജസ്ഥാനില്‍ മീര ബായി എങ്ങനെയാണ് പാടിയിരുന്നത് എന്നറിയാന്‍ നമുക്ക് ഒരു നിര്‍വാഹവുമില്ല. നമ്മുടെ ധാരണകള്‍ വെച്ച് നമ്മില്‍ ഓരോരോരുത്തരും അവരവരുടെ മീരാബായിയെ മനസ്സില്‍ സൃഷ്ടിക്കുകയാണ്. ഞാന്‍ ഇവിടെ രണ്ടു മീര ഭജനുകള്‍ തരുന്നു. രണ്ടും തികച്ചും വ്യത്യസ്തം. ഒന്ന് ലക്ഷ്മി… ശങ്കര്‍ ശ്രുതിമധുരമായി, ‘ശാസ്ത്രീയം’ എന്ന് വിളിക്കപ്പെടുന്ന രീതിയില്‍ പാടുന്നത്. രണ്ട്‌, അസീസ്‌ മിയാന്‍ ഒരു അവധൂതഹൃദയം തുറന്നു പാടുന്നത്. ഏതാണ് നിങ്ങളുടെ മീര ബായി?
മീര പാടി
” ഞാന്‍ ഇതാ എന്റെ ചിത ചന്ദനം കൊണ്ടും രാമച്ചം കൊണ്ടും തീര്‍ത്തിരിക്കുന്നു.
നീ തന്നെ വന്നു ഇതിനു തിരികൊളുത്തൂ
ഞാന്‍ വെറും ചാരമായി മാറിക്കഴിയുമ്പോള്‍,
അതെടുത്തു നീ ദേഹമാസകലം അണിയൂ.
നിന്റെ പ്രകാശം കൊണ്ട് എന്നെ പ്രകാശിപ്പിച്ചാലും,
എന്റെ സത്ത നിന്നില്‍ അലിഞ്ഞു ചേരട്ടെ. ”
1) Lakshmi Shankar

2) Aziz Mian

ഗീത ഗോവിന്ദം: സര്‍.വില്യം ജോണ്‍സിനെ ഓര്‍ക്കുമ്പോള്‍
——————————————————–
നാല്പത്തിയേഴാം വയസ്സില്‍ മരിച്ചുപോയ സര്‍. വില്യം ജോണ്‍സിന്റെ ഐതിഹാസിക ജീവിതത്തെക്കുറിച്ച് വായിക്കുകയായിരുന്നു. ലാറ്റിന്‍, സംസ്കൃതം, ഗ്രീക്ക് ഭാഷകള്‍ക്ക് പൊതുവായ വേരുകള്‍ ഉണ്ടെന്നു ആദ്യം നിരീക്ഷിച്ച അദ്ദേഹം ( 1746… -1794 ) വിവിധ സംഭാവനകള്‍ ഇന്ത്യന്‍ ഭാഷാ ഗവേഷണ രംഗത്ത്‌ നല്‍കി. ആദ്യമായി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളവും (1789 ) ജയദേവന്റെ ‘ഗീതഗോവിന്ദ’വും (1792 ) ഇംഗ്ലീഷ് ലേക്ക് വിവര്‍ത്തനം ചെയ്തത് അദ്ദേഹമായിരുന്നു.
“Hè! Raadha, clouds are thickening on the sky, black Tamaala trees blacken the woodlands, and night is also drawing nigh… and that one is naively timorous… thereby, you alone lead him home…”
ഇവിടെ മൂന്നു അഷ്ടപദി ആലാപനങ്ങള്‍ കൊടുക്കുന്നു. ഇത് സര്‍. വില്യം ജോണ്‍സ് എന്ന സമര്‍പ്പിത ജന്മത്തിനുള്ള നമോവാകം.

1. L.K. Pandit, Ashtapadi

2. Sumati Mutatkar

3. Kavalam Sreekumar in Kaapi Raaga

ഒക്ടോബര്‍ രണ്ടും ഗാന്ധിജിയുടെ ചെവിയും ( മൂന്നു ഗാനങ്ങളും കേള്‍ക്കുക)
—————————————–
രസകരമായ ഒരു ആകസ്മികത മാത്രമാണ് 1869 ല്‍ ഗാന്ധിജി ജനിച്ചതിനു കൃത്യം നൂറു കൊല്ലത്തിനുശേഷം 1969 ല്‍ ബ്രിട്ടീഷ്‌- ആഫ്രോ സംഗീത സംഘമായ ‘ഒസിബിസ’ ജന്മം കൊണ്ടു എന്നത്. ഒസിബിസ യുടെ ചടുലഗാനങ്ങള്‍ കേള്‍ക്കാന്‍ ഗാന്ധിജി തയ്…യാര്‍ ആകില്ലായിരുന്നു എന്നതിന് ഒരു സംശയവുമില്ല. സംഗീതമോ മറ്റേതെങ്കിലും കലാരൂപങ്ങള്‍ തന്നെയോ ഗാന്ധിജി ഇഷ്ടപ്പെട്ടിരുന്നു എന്ന് കാണിക്കാന്‍ ഒരു തെളിവും ഇല്ല തന്നെ. അദ്ദേഹത്തിന്റെ ജീവിതവ്യാകരണം മറ്റൊന്നായിരുന്നു.
ഗാന്ധിജിക്ക് പ്രിയപ്പെട്ട ഭജനുകള്‍ ഉണ്ടായിരുന്നു. അതിനുള്ള കാരണം ആ ഈണങ്ങള്‍ അല്ല മറിച്ച്, തന്നിലെ കര്‍മയോഗിയെ ഊര്‍ജഭരിതനാക്കുന്ന അതിലെ വരികള്‍ ആയിരുന്നു.
ഇവിടെ മൂന്നു ‘രഘുപതി രാഘവ രാജാറാം’ ആലാപനങ്ങള്‍ കൊടുക്കുന്നു.
ഒന്ന് ഒസിബിസ ആഫ്രിക്കന്‍ താളങ്ങളില്‍ പാടിയത്.
രണ്ട്, മഹാപ്രതിഭയായിരുന്ന ഉസ്താദ് ബിസ്മില്ലാ ഖാന്‍, ഷഹ്നായിയില്‍ വായിച്ചത്. മൂന്നാമതെത്. എസ്. ബാലചന്ദര്‍ വീണയില്‍ വായിച്ചത്

1. Osibisa

2. Ustad Bismillah Khan on Shehnai

3. S. Balachander on Veena

അയോധ്യ- ബാബരി വിധി : ഒരു ഗാന്ധി വാചകവും കബീര്‍ ഭജനും
—————————————————————-
ഗാന്ധിജി ( 28 /4 / 1946 )
” എന്റെ രാമന്‍, എന്റെ പ്രാര്‍ഥന മൂര്‍ത്തിയായ രാമന്‍, ചരിത്രപുരുഷനല്ല. അദ്ദേഹം ദശരഥപുത്രനോ, അയോധ്യാ രാജാവോ ആകണമെന്ന് എനിക്ക് നിര്‍ബന്ധമില്ല. എന്റെ രാമന്‍ അനശ്വരനാണ്, ജന്മരഹിതനാണ്” …
പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷി പാടിയ അതിപ്രശസ്തമായ ഒരു കബീര്‍ ഭജന്‍ സമര്‍പ്പിക്കുന്നു.

ടി. വി. വാസന് ആദരാഞ്ജലികള്‍.
———————————
പ്രശസ്ത ഘടം കലാകാരന്‍ ടി. വി. വാസന്‍ ഇന്നലെ ഡല്‍ഹിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അദ്ദേഹത്തിനു അറുപത്തിയൊന്ന് വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ ഭാഗവതര്‍ മഠത്തില്‍ ജനിച്ച മൂന്നു സഹോദരന്മാരും മലയാളനാട്, കര്‍ണാടക സംഗീതത്തിന് നല്‍കിയ അവിസ്മരണീയമായ സംഭ…ാവനകളാണ്. ടി. വി. ഗോപാലകൃഷ്ണന്‍ ( മൃദംഗം, പാട്ട്), ടി.വി. രമണി ( വയലിന്‍) എന്നിവരാണ് വാസന്റെ സഹോദരന്മാര്‍.

ഇവിടെ ഞാന്‍ ശ്രി. വാസനും ശ്രി. ഉമയാള്‍പുരം ശിവരാമനും കൂടിയുള്ള ഒരു തനിയാവര്‍ത്തനം സമര്‍പ്പിക്കുന്നു. സഹോദരന്‍ ടി. വി. ഗോപാലകൃഷ്ണന്റെ കച്ചേരിയില്‍ നിന്നും ഒരു ഭാഗം.

അനന്ത സമയം
———————————
ഇതാ പണ്ഡിറ്റ്‌ ജസ് രാജ് പാടിയ അപൂര്‍വസുന്ദരമായ ഒരു പൂര്‍വി രാഗകൃതി. ഈ ഗാനം കേള്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ‘അനന്ത സമയം’ എന്നാ ടാഗോര്‍ കവിത കൂടി വായിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.

” പ്രഭോ, അങ്ങയുടെ പക്കലുള്ള സമയത്തിന് അന്ത്യമില്ല.
അങ്ങയുടെ മാത്രകള്‍ എണ്ണുവാന്‍ ആരെക്കൊണ്ടു കഴിയും?
ദിനരാത്രങ്ങളും, യുഗങ്ങളും പൂക്കളെപ്പോ…ലെ വിടര്‍ന്നുകൊഴിയുന്നു.
കാത്തിരിക്കേണ്ടതെങ്ങനെ എന്ന് അവരറിയുന്നു.
ഒരു പുതിയ വന്യപുഷ്പത്തിനെയെങ്കിലും കലാപൂര്‍ണമാക്കി
ഓരോ നൂറ്റാണ്ടും പിന്തുടരുരുന്നു.
നമുക്ക് നഷ്ടപെടുത്താന്‍ സമയമില്ല, ഊഴങ്ങള്‍ക്ക് കാത്തുനില്‍ക്കാനും.
അല്ലെങ്കില്‍ തന്നെ നാം എത്രയോ വൈകി കഴിഞ്ഞിരിക്കുന്നു.
അങ്ങനെയുള്ള സമയമാണ്
ഞാന്‍ മറ്റുള്ളവര്‍ക്കായി ഇങ്ങനെ കൊടുത്തുകൊണ്ടിരിക്കുന്നത്‌.
അവസാനം വന്നവര്‍ക്ക് അള്‍ത്താരയില്‍ ഒന്നും ബാക്കിയുണ്ടാവില്ല എന്ന് കരുതി.
വാതില്‍ കൊട്ടിയടച്ചുകാണും എന്ന് കരുതി ഞാന്‍ ചെന്നപ്പോള്‍,
വീണ്ടും സമയം ബാക്കിയുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു.”

രാമനാഥന്‍ പാടുന്നു
———————————
ശിഷ്യനില്‍ സര്‍ഗാവിഷ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും ആഹ്ലാദത്തെ ഉണര്‍ത്തുകയാണ് ഒരു ഗുരുവിന്റെ ഏറ്റവും ഉത്തമമായ കല എന്ന് ഐന്‍സ്റൈറന്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ ഇതാ രണ്ടു പാട്ടുകള്‍. ഗുരുവും ശിഷ്യനും ഹംസ്വധ്വനിയിലെ ‘വാതാപി ഗണപതിം’ പാടുന്നു. ഗുരു, അസാമാന്യനായിരുന്ന ടൈഗര്‍ വരദാചാര്യ. ശിഷ്യന്‍, തരംഗസൃഷ്ടി ചെയ്ത എം. ഡി. രാമനാഥന്‍. ഒന്നുകേട്ട് നോക്കൂ, എങ്ങനെയാണ് ഗുരു സര്‍ഗക്രിയയുടെ ആമോദങ്ങള്‍ ശിഷ്യനിലേക്ക് കൈമാറുന്നതെന്ന്.

1. Tiger Varadacharya:

2. M.D. Ramanathan

എന്തുകൊണ്ട് രാമനും സീതയും ഇല്ല?
————————————-
രാവിലെ കുറെ ഹിന്ദുസ്ഥാനി തുംരികള്‍ കേട്ടു. മിക്കവയും കൃഷ്ണനെ ചുറ്റിപ്പറ്റിയുള്ളവ. ഇവിടെ ഒരേ തുംരി പര്‍വീണ്‍ സുല്‍താനയും പ്രഭ ആത്രെയും വെവ്വേറെ പാടിയത് ഞാന്‍ ലിങ്ക് ചെയ്തിട്ടുണ്ട്. കേട്ടുനോക്കൂ. “കോന്‍ ഗലി ഗയോ ശ്യാം……”
അശോക്‌ രാണടെ എഴുതിയിട്ടുണ്ട് പല… തുംരികളും ഭക്തിയുടെയും, സാധാരണ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത മതനിരപേക്ഷ വശങ്ങളുടെയും വിജയകരമായ അനുരഞ്ജനം ആണെന്ന്. അദ്ദേഹം പറയുന്നത്, അതുകൊണ്ടുകൂടിയാകണം ഒരു പക്ഷെ, കൃഷ്ണ പ്രണയങ്ങള്‍ തുംരിയില്‍ വളരെ കൂടുതല്‍ കാണുമ്പോള്‍, രാമനും സീതയും നന്നേ കുറവായിരിക്കുന്നത് എന്ന്.

1) Parveen Sultaana

2) Prabha Atre

‘മധുര’ മണി അയ്യരും എന്റെ ഒരു ഗ്ലാസ് കാപ്പിയും
————————————————————
കാപ്പി കുടിക്കുന്നത് തന്റെ ശബ്ദത്തിന് വളരെ നല്ലതാണെന്ന് മധുര മണി അയ്യര്‍ ഉറച്ചു വിശ്വസിച്ചിരുന്നു അത്രേ!. ഞായറാഴ്ച പത്രങ്ങള്‍ വായിച്ചു, ഒരു കാപ്പിയും കുടിച്ചു രാവിലെ ഇരിക്കുമ്പോള്‍ മധുര മണി അയ്യര്‍ ഖരഹരപ്രിയയില്‍ പി…ന്നില്‍ മധുരമായി പാടുന്നുണ്ടായിരുന്നു. പറയൂ, നിങ്ങള്‍ക്ക് കാപ്പിയിലെ മധുരമാണോ അതോ കഫൈന്‍ ആണോ പ്രിയം?
എനിക്ക് മണി അയ്യരുടെ ഈ മധുരമാണ് ഇഷ്ടം…..


Just started reading “Rasa Yatra”, my music journey in music, the autobiography of Mallikarjun Mansur. In the prelude he says ” music has been my only medium of communication. Just as a fish feels at home in water, so do I when I am singing”


മഹാരാജപുരത്തിന്റെ ആഘോഷങ്ങള്‍
————————————-
ഒരു ദിവസം മഹാരാജപുരം സന്താനം, സംഗീത ക്ലാസ്സില്‍ ഒരു കുട്ടിയോട് പറഞ്ഞു, ‘ ഒരു പൈസ കൊണ്ട് കല്യാണം നടത്തിയാലും, അത് വെടിക്കെട്ട്‌ പോലെ നടത്തണം’ എന്ന്. എന്നൊക്കെ മഹാരാജപുരത്തിന്റെ കച്ചേരികള്‍ കേട്ടിട്ടുണ്ടോ, അന്നൊക്കെ എനിക്ക് തോന്നിയിട്ടുള്ളതാണ് അദ്ദേഹം ഓരോ ച…െറിയ കൃതികളെപ്പോലും അരങ്ങില്‍ ഒരുത്സവം ആക്കുന്നത്. ഇതാ..അദ്ദേഹത്തിന്റെ ‘സീതാകല്യാണം’ ….രാഗം: ശങ്കരാഭരണം.

ഗംഗുബായി ഹങ്കല്‍ പാടിയ ഒരു ബാഗേശ്രീ ഇന്ന് രാവിലെ വീണ്ടും വീണ്ടും ഞാന്‍ കേട്ടു. സ്വന്തം ഗാനാലാപനത്തില്‍ അവര്‍ പുലര്‍ത്തുന്ന കറകളഞ്ഞ ആത്മവിശ്വാസം എത്ര സുന്ദരമാണ്. ജനസാമാന്യത്തിന്റെ കയ്യടി കിട്ടാനായി സ്വന്തം സംഗീതത്തെ ലഘൂകരിക്കുവാന്‍ അവര്‍ ഒരിക്കലും തയ്യാറായില്ല. ക്ലാസ്സിസിസത്തിന്റെ ഉത്തമ ഉദാഹരണമാണിത്. മഹത്തായ സംഗീതം ഒരുക്കുന്ന എളിയ ജന്മങ്ങള്‍!!! നമോവാകം

അഡാണ’യും ഹിമാലയന്‍ നദീവേഗങ്ങളും
——————————————

രാവിലെ രണ്ടു ‘അഡാണ’ ആലാപനങ്ങള്‍ കേട്ടു. ഒന്ന് കര്‍ണാടക ശൈലിയില്‍, മറ്റൊന്ന് ഹിന്ദുസ്ഥാനിയിലും. കര്‍ണാടക ഭക്തിഗാനാലാപനത്തില്‍ പ്രശസ്തരായ ശൂലമംഗലം സഹോദരിമാരും, ആധുനിക ഹിന്ദുസ്ഥാനി ദ്രുപദ് സംഗീതത്തിലെ പ്രഗത്ഭരായ ഗുണ്ടെച്ച സഹോദരന്മാരും. ഉത്തര ഹിമാല…യ ദേശങ്ങളിലെ പ്രയാഗകളില്‍ പാഞ്ഞൊഴുകുന്ന നദീവേഗത്തെ ഇവ ഓര്‍മിപ്പിക്കുന്നു.

1. Sulamangalam Sisters

2. Gundecha Brothers

സൂഫിയുടെ സംഗീതം
———————————
നുസ്രത് ഫതെ അലിയുടെ ഈ നട്കൌന്‍സ് അസാമാന്യമായ ഒരന്തരീക്ഷം ഉണ്ടാക്കുന്നുണ്ട്. ദൈവം ശബ്ദമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നോ ആവോ? ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു, താന്‍ ഒരു സൂഫി അല്ലെന്നും, എന്നാല്‍ സൂഫികളുടെ കൂടെ പ്രാര്‍ഥിക്കാന്‍ ഇഷ്ടമാണെന്നും. ‘ഇങ്ങനെ പാടുമ്പോള്‍ ദൈവത്തിനോട് അടുത്തുനില്‍ക്കുന്നതുപോലെ തോന്നുന്നു…’: നുസ്രത് ഫതെ അലി പറഞ്ഞു. ഇവിടെ രണ്ടു ഭാഗങ്ങള്‍ ആയിട്ടാണ് ഈ നട്കൌന്‍സ് പൂര്‍ത്തിയാകുന്നത്. സ്വരവിധാനം കൊണ്ട്, തികച്ചും നിര്‍വചനീയമായ ഒരു മനുഷ്യസാധ്യത കൊണ്ട്, എങ്ങനെയാണ് ഈ അഭൌമമായ അന്തരീക്ഷം ഉണ്ടാക്കുന്നത്‌!! എല്ലാം കഴിയുമ്പോള്‍, ഞാന്‍ ആലോചിച്ചു നോക്കി, സത്യത്തില്‍ ഒരു മനുഷ്യന്‍ ഇരുന്നു പാടുന്നതല്ലേ ഇതെല്ലാം? എന്നിട്ടും….എന്തേ ഈ അസാധാരണത്വം?

1)

2)

ദേവദാരുവും ഒരു വസന്തത്തിന്റെ പൂക്കളും

——————————————–
പതിനെട്ടാം നൂറ്റാണ്ടിലെ തമിഴകത്തെ അദ്വൈത ഗുരു ആയിരുന്നു സദാശിവ ബ്രഹ്മേന്ദ്രര്‍. അദ്ദേഹത്തിന്റെ കര്‍ണാടക സംഗീത കൃതികള്‍ സുന്ദരവും എന്നാല്‍ ആഴമുള്ളതുമാണ്. അവയില്‍ കേരളത്തില്‍ ഏറ്റവും പ്രചാരത്തില്‍ വന്ന ഒന്നാണ് ‘മാനസസഞ്ചരരെ’. ഒരേ കൃതിയുടെ രണ…്ടു വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന ആലാപനങ്ങള്‍ ഇന്ന് രാവിലെ ഞാന്‍ കേട്ടു. ഒന്ന് മഹാനായ ചെമ്പൈയുടെ. രണ്ടാമത്തേത് പ്രിയഗായകനായ ബാലമുരളികൃഷ്ണയുടേത്. ഒന്ന് താഴ്‌വരയുടെ എല്ലാ ഋതുഭേദങ്ങളെയും കാറ്റുകളെയും അതിജീവിച്ച ദേവദാരു. രണ്ട്, ഒരു വസന്തകാലത്തിന്റെ പൂക്കള്‍ മുഴുവന്‍ പേറുന്ന മഴവില്‍മരം.


4 Responses to “സമയകല”


 1. 1 Suneetha ഒക്ടോബര്‍ 7, 2010 -ല്‍ 2:45 am

  Absorbing reading Gopalakrishnan, Thanks for this..:)

 2. 2 raman ഒക്ടോബര്‍ 7, 2010 -ല്‍ 3:22 am

  I have read all these articles in pieces, from the daily digests regularly posted by Mr Gopalakrishnan, and they formed my musical breakfast everyday. When I read them together now, it represents the depth and width, line and length of the musical world around. Many a times I am compelled to set my work related tasks aside and listen to this world, which has been a rare case in my life as I can realise. Writing these lines also is coming from such a satisfactory morning experience. Kudos Mr Gopalakrishnan, and keep it up…

  The word “Thanks” shall not suffice for the service that you render..

 3. 3 JS ഒക്ടോബര്‍ 7, 2010 -ല്‍ 7:48 pm

  Thanks Gopal. This has come out very well. Enjoyed reading and listening!

 4. 4 sivasankaran.mudavath ഒക്ടോബര്‍ 19, 2010 -ല്‍ 6:47 am

  When we hear Maharajapuram Santhanam we admit that compromise is inevitable.To make classical music as popular we need some kind of (Vellom cherkal)What Sankaraabharanam film did in the field of appreciation is the same.This is my opinion.Any how it is interesting to compare Santhanams sankarabharanam and Gangubais Bhagesree, Congrats.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: