വെറുതെ നില്‍ക്കുന്ന ഒരു മരം

വെറുതെ നില്‍ക്കുന്ന ഒരു മരം

നാടകത്തിന്റെ നാട്ടുമൂപ്പന്‍ തുപ്പേട്ടന്റെ ലോകത്തേക്ക്
സംഭാഷണം നരിപറ്റ രാജു, ജോഷി


t
h

u

p

e

t

t

a
n

തയ്യാറാക്കിയത്: ടി. കെ ജോഷി

പാഞ്ഞാള്‍..ഭൂപടത്തില്‍ സൂചിത്തലപ്പിനേക്കാള്‍ ചെറിയ ഒരിടമല്ല. ലോകത്തോളം വളര്‍ന്ന ഒരു യാഗഭൂമി. അതിരാത്രത്തിലൂടെ ആധുനീക സമൂഹത്തിനുമേല്‍ ചോദ്യങ്ങളുയര്‍ത്തിയ നിളാതീരം. പാഞ്ഞാളിന്റെ പ്രസിദ്ധിക്ക് കാരണം ഇതു മാത്രമാകുമോ..? ആറ്റൂര്‍ രവിവര്‍മ്മയുടെ വാക്കുകളില്‍”വെറുതെ നില്‍ക്കുന്നുവെന്ന് തോന്നിക്കുന്ന മരം വേരുകൊണ്ട്, ചില്ലകള്‍ കൊണ്ട് ചുറ്റും അറിയുന്നതുപോലെ തന്റെ പൂമുഖത്തിരുന്നുകൊണ്ട് പാഞ്ഞാളിനെ അറിഞ്ഞ്”ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്ത ഒരു നാടകകാരന്റെ പേരിലും പാഞ്ഞാള്‍ അഭിമാനിക്കുന്നുണ്ട്. പാഞ്ഞാളിന്റെ സ്വന്തം തുപ്പേട്ടന്റെ പേരില്‍….

നാടകകാരന്‍ നരിപ്പറ്റ രാജുവുമൊത്ത് മാമണ്ണ് മനയിലേക്ക് യാത്ര തിരിക്കുമ്പോള്‍ അധികമൊന്നും മനസ്സു തുറക്കാത്ത ആ മഹാവൃക്ഷത്തെയോര്‍ത്ത് മനസ്സു നിറയെ ആകാംക്ഷയായിരുന്നു..പിന്നെ ആകെ ഒരു സമാധാനം തുപ്പേട്ടന്റെ സഹചാരി നരിപ്പറ്റരാജു കൂടെയുണ്ടെന്നുള്ളതാണ്. അവരുടെ ഉള്ളുതുറന്ന സംഭാഷണത്തില്‍നിന്ന് ആ മഹാവൃക്ഷത്തെ അറിയാനാകുമെന്ന പ്രതീക്ഷ എന്നെ സമാധാനപ്പെടുത്തി. അവരുടെ സംഭാഷണം കൗതുകത്തോടെ പകര്‍ത്തുകയാണിവിടെ.

നരിപ്പറ്റ രാജു: കാട്ടില്‍, കാവില്‍ വെച്ചു നടന്ന തീയ്യറ്റര്‍ വര്‍ക്ക് ഷോപ്പില്‍ വെച്ച് ശിവകരന്‍ തുപ്പേട്ടന്റെ ‘ചക്ക’ അവതരിപ്പിക്കുന്നിടത്തുവെച്ചാണ് ഞാന്‍ തുപ്പേട്ടനെ അറിയാന്‍ തുടങ്ങുന്നത്. അവിടുന്നിങ്ങോട്ടുള്ള തുപ്പേട്ടനെ എനിക്കു പരിചയമുണ്ട്…

തുപ്പേട്ടന്‍: അറിയാലോ..ഞാന്‍ 1929ലാണ് ഞാന്‍ ജനിക്കുന്നത്. ഞാനും വി.ടി.യുടെ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’എന്ന നാടകവും ജനിച്ചത് ഒരേ വര്‍ഷത്തിലാ..! പിന്നെ വിശേഷിച്ച് പറയേണ്ടല്ലോ ആ കാലത്തെപ്പ്റ്റി. സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളും നവോത്ഥാന പ്രവര്‍ത്തനങ്ങളും കൊണ്ട് സജീവമായ കാലഘട്ടത്തിലേയ്ക്കാണ് ഞാന്‍ ജനിച്ചുവീണത്. പിന്നെ ഞാനെങ്ങനെ വെറുതെയിരിക്കും? കുട്ടിക്കാലത്തേ തുടങ്ങിയിരുന്നു ഈ എഴുത്ത്. എഴുതും പിന്നെ കളയും എഴുതും കളയും..അതായിരുന്നു രീതി.

രാജു: നാടകം അവതരിപ്പിച്ചു തുടങ്ങിയതിനെപ്പറ്റി..?

തുപ്പേട്ടന്‍:വളരെ സമ്പന്നമായൊരു വയനശാലയുണ്ടായിരുന്നു പാഞ്ഞാളില്‍.ഇന്നും അതുണ്ട്ട്ടോ..പിന്നെ ഗുപ്തന്‍ നമ്പൂതിരിയുടെവക വേറൊന്നും. അവിടെ ലോകക്ലാസിക്കുകള്‍ ധാരാളമുണ്ടായിരുന്നു. ചേര്‍പ്പ് സ്ക്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ഒരസുഖം വന്ന് പഠിത്തം നിര്‍ത്തേണ്ടിവന്നു. ഇക്കാലത്ത് മറ്റൊന്നും ചെയ്യനില്ലാത്തതുകൊണ്ട് വായനയങ്ങ് തുടങ്ങി. അന്നത്തെ വായന നല്‍കിറയ ഉള്‍ക്കാഴ്ച വല്ലാത്തതായിരുന്നു. പിന്നെ വലുതാവാണ്ട് പറ്റില്യല്ലോ. ഞാനും വളര്‍ന്നു. പഞ്ഞാളുകാരായ നമ്പൂതിരിമാര്‍ അമ്പലത്തെ ചുറ്റിപ്പറ്റിയുള്ള കമ്മ്യൂണിസ്റ്റുകാരായിരുന്നു..! സ്വാഭാവികമായി ഞാനും വസുദേവനുമൊക്കെ കമ്മ്യൂണിസ്റ്റുകാരും ബീഡിവലിക്കരുമായി.

രാജു:നല്ല പ്രയോഗം കമ്മ്യൂണിസ്റ്റുകാരും ബീഡിവലിക്കാരും…

തുപ്പേട്ടന്‍: ങാ..അങ്ങനെയാ…പിന്നെ ഞങ്ങള്‍ക്ക് സ്വന്തമായി ഒരു സംഘടനയുണ്ടായിരുന്നു. EUBA(Educated Unemployed Bachelors Association). വായനശാലാ വാര്‍ഷികവും സ്ക്കുള്‍ വാര്‍ഷികവുമൊക്കെ വരുമ്പോള്‍ ഞങ്ങള്‍ക്ക് തോന്നും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന്.അതുവരെ ചെറുകാട്,തിക്കോടിയന്‍,കെ.ടി.മുഹമ്മദ് എന്നിവരുടെ നാടകങ്ങളായിരുന്നു ചെയ്തിരുന്നത്. അതോടൊപ്പം ദ്വിജേന്ദ്രലാലിന്റെ ഷാജഹാന്‍,ക്ഷാത്രഭാവം തുടങ്ങിയ നാടകങ്ങലും ഞങ്ങള്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ, അവയിലൊന്നും ഞങ്ങള്‍ക്ക് പറയാനുള്ളത് ഉണ്ടായിരുന്നില്ല. അതിനൊരു മാറ്റം വേണം എന്നങ്ങ് നിശ്ചയിച്ച് പോണാല്‍ പോകട്ടും പോടാ..വന്താവന്തിട്ടും വാടാ.. എന്ന മട്ടില്‍ ഞങ്ങളങ്ങ് തുടങ്ങി. ഒരു ചട്ടക്കൂടിനെയും അംഗീകരിക്കാതെ,ഒരു ചട്ടക്കൂടും ഇല്ലാതെ ഡും..എന്നൊരു ചാട്ടം.

രാജു: പാഞ്ഞാളുകാര്‍ക്ക് തുപ്പെട്ടന്‍ ഡ്രോയിംഗ് മാഷായിരുന്നു…

തുപ്പേട്ടന്‍: ശരിയാ..ആദ്യം കൊച്ചിയിലും പിന്നെ പാഞ്ഞാളിലും ഞാന്‍ ഡ്രോയിംഗ് മാഷായിരുന്നു. ഈ ഡ്രോയിംഗ് പഠിത്തം എന്നെ ഒരു പാട് സഹായിച്ചിട്ടുണ്ട്. മദിരാശിയിലെ സ്ക്കൂള്‍ ഓഫ് ഫൈനാട്സിലായിരുന്നു പഠിത്തം. റോയ് ചൗധരി പ്രിന്‍സിപ്പളും കെ. സി. എസ്.പണിക്കര്‍ അധ്യാപകനുമായിരുന്നു. എം.വി.ദേവന്‍ സഹപാഠിയായിരുന്നു. ഈ ചിത്രകലാ പഠനമാണ് എനിക്ക് റിയലിസത്തെ കുടഞ്ഞെറിയാന്‍ ധൈര്യം തന്നത്. ചട്ടക്കൂട് തകര്‍ക്കാനും പുതിയത് പരീക്ഷിക്കാനുമുള്ള ഊക്കുണ്ടായത് ഇതില്‍ നിന്നാണ്.

രാജു: തുപ്പേട്ടന്റെ ചിത്രങ്ങളില്‍ തീര്‍ച്ചയായും ഈ രീതി കാണുന്നുണ്ട്. ഒട്ടും റിയലിസ്റ്റിക്കല്ല. പാഞ്ഞാളിന് സുപരിചിതമായ മുഖങ്ങള്‍പോലും തുപ്പേട്ടന്‍ വരയ്ക്കുമ്പോള്‍ വല്ലത്തൊരു ഭാവത്തിന് ഉടമകളാവും. ശരീരത്തിന്റെ രൂപഘടനതന്നെ മാറും. എല്ലാം തുപ്പേട്ടന്റെ കഥാപത്രങ്ങളായിത്തീരുകയും ചെയ്യും. ഘടനയെ തകര്‍ക്കല്‍ ഇങ്ങനെ തന്നെ തുടങ്ങിയതഅയിരിക്കും. സംശയമില്ല..

തുപ്പേട്ടന്‍: ശരിയാ…തകര്‍ക്കാന്‍ തുടങ്ങിയാല്‍ പിന്നെ തകര്‍ക്കുക തന്നെ. നാടകത്തെ സംബന്ധിച്ചിടത്തോളം ഇതിനവസരം ലഭിച്ചത് സ്ക്കൂള്‍ വാര്‍ഷികങ്ങളിലായിരുന്നു. സ്ക്കൂളിലെ കുട്ടികളായിരുന്നു എന്നെ പ്രചോദിപ്പിച്ചിരുന്നത്.വാര്‍ഷികം പ്രഖ്യാപിച്ചാല്‍ തുടങ്ങും അവര്‍ മാഷേ..രണ്ടാഴ്ചയേ ഉള്ളൂട്ടോ..ദാ വാര്‍ഷികായീട്ടോ..എനിക്ക് നിക്കപ്പൊറുതി തരില്യ..ഇതൊരു വലിയ ഊര്‍ജ്ജമായിരുന്നു..

രാജു: പാഞ്ഞാളിലൊതുങ്ങിയ തുപ്പേട്ടന്റെ നാടകങ്ങളെ പുറത്തെത്തിച്ചത് ശിവകരനായിരുന്നു….

തുപ്പേട്ടന്‍: ശിവകരന്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ നാടകം പുറം ലോകം അറിയുമായിരുന്നോ.? ശിവകരന്‍ സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലത്ത് എന്നും ഞങ്ങളുമായി ബന്ധപ്പെടുമായിരുന്നു. EUBA യ്ക്കു വേണ്ടി എന്റെ നാടകങ്ങള്‍ തിരഞ്ഞെടുത്തതും എഴുതിച്ചതും ശിവകരനായിരുന്നു. അയാളില്‍ നിന്നുമാണ് ഞാന്‍ നാടകത്തിന്റെ സാങ്കേതിക പാഠങ്ങള്‍ പഠിച്ചത്.

രാജു: ശിവകരനില്ലായിരുന്നില്ലെങ്കില്‍ ഞങ്ങളൊന്നും തുപ്പേട്ടന്റെ നാടകങ്ങളെ ഇന്നറിയും പോലെ അറിയുമോന്ന് സംശയമാണ്. ഞങ്ങള്‍ പഠിച്ച സൈദ്ധാന്തിക ചട്ടക്കൂടിന് ഒരിക്കലും ഇണങ്ങാത്തതായിരുന്നല്ലോ തുപ്പേട്ടന്റെ രചനകള്‍…

തുപ്പേട്ടന്‍ : എന്റെ രചനകള്‍ക്ക് ഒരു ചട്ടകൂടിന്റെ നിഷേധമുണ്ട് എന്നത്  ശരിയാണ്. പക്ഷെ വേറെയൊന്നു കാണുകയും  ചെയും

രാജു : നാടക കൃത്തിന്നു ഒരു നിര്‍ബന്ധോം ഇല്ല . ഒരു structure മാത്രം പിന്നെ സംവിധായകരുടെയും  നടന്മാരുടെയും കയ്യിലാണ് . തുപ്പേട്ടന്‍ എല്ലാം കണ്ടു കൊണ്ട് ഉള്ളില്‍ ചിരിച്ചങ്ങനെ ഇരിക്കും , എന്തെങ്കിലും തോന്നിച്ചാല്‍ അങ്ങനതന്നെ വേണോ എന്നൊരു ചോദ്യം മാത്രം ഈ സ്വാതന്ത്ര്യമാണ്  ഞങ്ങളെ ഏറെ വലച്ചതും .

തുപ്പേട്ടന്‍ : ശിവകരന്‍ പക്ഷേ അതിന്നു ധെര്യം  കാണിച്ചു

രാജു : EUBA  ക് നാടകമെഴുതിയത് കൊണ്ടാവാം  ഈ തൊഴിലില്ലായ്മ വല്ലാതെ വിഷയമായി വന്നത് . തുപ്പേട്ടന്റെ  നാടകം എല്ലാ കാലത്തും മോഡേണും  പലപ്പോഴും  സമകാലികമാവുന്നതും എന്നെ വല്ലാതെ അത്ഭുതപെടുത്തിയിട്ടൂണ്ട്  .

തുപ്പേട്ടന്‍ : ഭദ്രായനമായലും   റേഷന്‍  കാര്‍ഡായാലും  ഈ സമകാലികത ഉണ്ടാവും . പഞ്ചസാര എന്ന തുള്ളലിലും ഇതു കാണാം . പണ്ട് അമ്മ കൊണ്ട് വെക്കുന്ന  കാപ്പിടെകൂടെ പപ്പടം ചുട്ടതും കൂടി ഉണ്ട്  ,എന്ന് വെച്ചാല്‍ അപ്പോള്‍ കരുതികോണം കാപ്പില്  മധുരല്ല്യാന്ന്  . കടുത്ത ദാരിദ്ര്യം സമുഹം അനുഭവിച്ചു കൊണ്ടിരിക്കുമ്പൊഴാണ്  റേഷന്‍  കാര്‍ഡു പുറത്തിറങ്ങുന്നത്

രാജു :ബൊമ്മെ വിളയാട്ടം , റേഷന്‍ കാര്ഡ്.എന്നിവയൊക്കെ ഇന്നും പ്രസക്തമാണ്‌  അതു കൊണ്ടാണ്  ഞാന്‍ പറഞ്ഞത് തുപ്പേട്ടന്റെ നാടകം എന്നും മോഡേണ്‍ ആണെന്ന് സ്ക്രിപ്റ്റിന് ഒന്നര  പേജെ ഉള്ളുവെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം അട്ടപാടിയിലേയും   വയനാട്ടിലെയും ആദിവാസികള്‍ അനുഭവിക്കുന്ന ദുരിധങ്ങള്‍ക്കുമുന്നില്‍ നിന്ന്  റേഷന്‍  കാര്‍ ഡിനെയും  ബൊമ്മ വിളയാട്ടത്തിനെയും പരിശോധിക്കുമ്പോള്‍ നാടകത്തിന്റെ  ദൈര്ഘ്യം  കൂടുന്നുണ്ട് .   ശിവകരന്‍ എങ്ങനയാണ്‌ തുപ്പേട്ടന്റെ നാടകത്തെ സമിപിചിരുന്നത്

തുപ്പേട്ടന്‍ : ഞാന്‍ പറഞ്ഞല്ലോ , ശിവകരനാണ് എന്റെ എല്ലാ നാടകങ്ങളും വെളിച്ചം കാണിച്ചത് . വന്നന്ത്യേ കാണാം ,തനതുലാവണം എന്നിവ പലയിടത്തും അവതരിപ്പിച്ചു .നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട് . വന്നന്ത്യേ കാണാം എന്ന നാടകം അവതരിപ്പിച്ചപ്പോളൊക്കെ ശിവകരന്‍ ശിവകരനല്ലാതായി തീര്‍ന്നിരുന്നു.. ശിവകരനെ  ഉല്‍സാഹിപ്പിക്കാനായിരുന്നു ഞാന്‍ തനതു ലവണം എഴുതിയത് . ഞങ്ങള്‍ക്ക് ഏറെ പണിപെടെണ്ടിവന്നു  ശിവകരനെ ഒന്ന് സജിവമാക്കാന്‍  ,ശിവകരനന്നു തനതു  ലവണത്തിന്റെ  തനതു പ്രകൃതി കണ്ടെത്തിയത് , ഒട്ടും കെട്ടി വളച്ചല്ലില്ലാത്ത   അളാണു ശിവകരന്‍  അതു കൊണ്ട് തനെ തനതു ലവണത്തിന്റെ കൃത്യം . ജൈവികത  ശിവകരന്  കാണാനായത് .

(വല്ലാത്ത വൈകാരികാവസ്ഥയിലാണ് തുപ്പേട്ടന്‍ ഇത് പറഞ്ഞു അവസാനിപ്പിച്ചത്  . ‘വന്നന്ത്യേ കാണാം’ എന്ന നാടക പുസ്തകത്തിലെ  മുന്നരയില്‍  ശിവകരനെ കുറിച്ച്  തുപ്പേട്ടന്‍ എഴുതിയത്  ഇങ്ങനെയാണ്  ” ശിവകരന്‍ ശിവകരനല്ലാതാകുകയായിരുന്നു.
പ്രതീക്ഷിച്ചത് പലതും സംഭവിച്ചില്ല. വിചാരിക്കാത്തത് ചിലത് സംഭവിക്കുകയും ചെയ്തു.
ശിവകരന്‍ ഞങ്ങളെ ഉല്‍സാഹിപ്പിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ്‌ ശിവകരനെ ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ…..
അവസാനം
1989 ഏപ്രില്‍.
അമ്പരന്ന എഞ്ചിന്‍ ഡ്രൈവര്‍ പറഞ്ഞു.
“തൊഴുകയ്യുമായി ഒരു ചെറുപ്പക്കാരന്‍ പാളത്തിനു നടുവില്‍. പെട്ടെന്നാണ്‌ കണ്ടത്. ബ്രെയ്ക്കിടാന്‍ അവുന്നതൊക്കെ ചെയ്തു. കാര്യമുണ്ടായില്ല. എനിക്കൊരിക്കലും മറക്കാനാകില്ല”
ചെറുപ്പക്കാരന്‍ ശിവകരനായിരുന്നു
അതിനു ശേഷം ഞാന്‍ കാര്യമായൊന്നും എഴുതിയിട്ടില്ല. പാഞ്ഞാളില്‍ കാര്യമായ പരിപാടികള്‍ അധികമൊന്നും ഉണ്ടായിട്ടുമില്ല.’

രാജു : (ഏറെ പണിപെട്ടാണ് സംഭാഷണത്തിലേക്ക്  തിരിച്ചു വന്നത്  ) ശിവകരന്‍ നാടകങ്ങള്‍ ചെയുമ്പോള്‍ why iam doing this   എന്ന് കൃത്യമായി കണ്ടിരുന്നു . അതുപോലെ തന്നെ തുപ്പേട്ടന്റെ നാടകങ്ങളിലെ ഹാസ്യത്തിന്റെ , ആക്ഷേപഹാസ്യത്തിന്റെ പ്രത്യേകതകള്‍ ഞങ്ങളെ  അനുഭവിപ്പിച്ചതും ശിവകരനായിരുന്നു . ഹാസ്യത്തിന്റെയും നര്‍മ്മത്തിന്റെയും അങ്ങേ അറ്റം കാണാന്‍തുപ്പേട്ടന്  കഴിഞ്ഞത് എങ്ങനെ ആണ്?

തുപ്പേട്ടന്‍ : (ഏറെ ആലോചിച്ചതിനു ശേഷം ) ഞാനൊരു സംഭവം പറയാം ,എന്റെ അനിയന് ഒരു പ്രേമമുണ്ടായിരുന്നു  . ഞങ്ങള്‍ക്കൊക്കെ അറിയാമെങ്കിലും ആരും അനുകൂലിച്ചിരുന്നില്ല. ഒരു ദിവസം അച്ഛനത് അറിഞ്ഞു.  കൂടാണ്ടേ കഴിയില്ലാന്ന് അതിയാന്‍ പറഞ്ഞപ്പോ അച്ഛന്‍ ചെയ്തതെന്തെന്നറിയാമോ?  പഞ്ചാംഗം എടുത്തു നോക്കുകയായിരുന്നു . മകരത്തില്‍ ഒരു മുഹൂര്ത്തമുണ്ടായിരുന്നു . അന്ന് തന്നെ ആയിരുന്നു അത്‌. ഞാനന്ന്  നൊക്കെയായി ചേലക്കരക്ക് പോയതായിരുന്നു , മടങ്ങി വരുന്ന വഴിക്ക് ‘വീട്ടില്‍ വിശേഷൊക്കെ ഉണ്ടല്ലേ’ എന്ന് ആരോ ചോദിച്ചു

ങേ … എന്ത് വിശേഷം ? വീട്ടിലെത്തിയപ്പോള്‍ ചിലര്‍ തേങ്ങ ചിരവുന്നു.  ചിലര്‍ ശ്രമം തുടങ്ങിയിരിക്കുന്നു..  അദ്ദേഹാച്ചാല്‍  വീടിനുള്ളില്‍ കിടന്നുറങ്ങുന്നു. .(ഒരു ചിരി)പിന്നെ  എന്താണ്ടായത് എന്ന് ഉഹിക്കാലോ ………. വേളിയങ്ങു കഴിഞ്ഞു ….. ജീവിതത്തെ , ജീവിത പ്രതിസന്ധികളെ ഇങ്ങനെ കാണാന്‍ പഠിപ്പിച്ച അച്ഛന്റെ പൈതൃകം  കുറച്ചൊക്കെ ഉണ്ടാവും പിന്നെ കൂത്തും ,തുള്ളലും ഒക്കെ ഉണ്ടല്ലോ

രാജു : തുപ്പേട്ടന്‍ നാടകത്തില്‍ പ്രയോഗിക്കുന ചില പ്രയോഗങ്ങള്‍ ഞങ്ങളെ പോലുള്ള സംവിധായകരെ വല്ലാതെ കുഴക്കുകയും ത്രസിപ്പികുകയും ചെയ്തിട്ടുണ്ട് വേട്ടക്കാരന്‍ വയലില്ലേ തെക്കേ മുഖ്യന്റെ വാറോല വായന ……………. ഇംകിലാബം സിരിന്ദിസ് ബൗ ഉഗ്രമാന സമഗ്രമാനൈ സ്വയവുമാന വിര്‍ശനാനൈ സ്വാപഹരണം അഥവാ എല്ലാവരും അര്‍ജന്റീനയിലേക്ക് എന്ന നാടകത്തിലെ അനൗണ്‍സ്മെന്റ്  ഗൗര്‍മിത്രീ യാത്രശീര്‍ഷി ശ്രദ്ധ ഘൊല്ലി അര്‍ജനധീനാ ബഹോ ട്രെയ്നം പഥതു മിനുഘോട്ടു താമസോസ്തുഷു ശര്‍ക്കപ്പേരിഗു യാത്രശീര്‍ഷു എംട്രേ എംട്രു മിനുഘൊടൂററോങ്ങു വമ്രഴ” കാഴ്ചക്കാര്‍ക്ക് ഏതാ ഭാഷാ എന്ന് പോലും അറിയില്ല്യ.ട്രെയിന്‍ വരാനെട്ടു മിനുറ്റ് വരുമെന്ന അറിയിപ്പാണ്‌. തുപ്പേട്ടന്‍ ഇങ്ങനെ അവതരിപ്പിക്കുന്നത്. ഇതൊക്കെ എങ്ങനാെഴ്താന്‍ കഴിയണത്.

തുപ്പേട്ടന്‍: ഇതൊക്കെ അങ്ങട് വരും. വരുക തന്നെ ചെയ്യും. നേരെ ചൊവ്വേ പറഞ്ഞാലല്ലേ കേസുള്ളൂ..

രാജു: ഭദ്രായനത്തില്‍ വീരഭദ്രന്റെ വീട്ടിലേക്ക് തീവണ്ടി സ്റ്റേഷന്‍ തന്നെ വരികയാണ്‌ ചക്കേടെ പരസ്യാണെങ്കില്‍ ബഹുകേമം.

“ചക്കാമംഗലം സൂപ്പര്‍ ത്രീടയര്‍

ചക്കയുടെ നാറ്റമില്ല ചകിണിയില്ല

ഗുണമാണെങ്കില്‍ ഇശ്ശി അധികം

ഒരു സ്പൂണ്‍ ചക്കാമംഗലാ സമം  1041  ചക്കാ

ചക്കാമംഗലം സൂപ്പര്‍ ത്രീ ടയര്‍”

ഇത്രയുമായപ്പോള്‍ എനിക്കൊരു സംശയം. തുപ്പേട്ടന്റെ കഥാപാത്രങ്ങളുടെ പേരിലുമൂണ്ടല്ലോ ഈ പ്രത്യേകത . തുപ്പേട്ടന്റെ വര പോലെ തന്നെ  വക്രിച്ചത്.

ദരിദ്രവാസി പണക്കാരേട്ടന്‍ മുഖ്യ പയല്‍ പി ക്യു കുഞ്ഞമ്പു….

തുപ്പേട്ടന്‍: കഥാപാത്രങ്ങളുടെ പേരുകള്‍ ചില അബദ്ധങ്ങള്‍ ഉണ്ടാക്കുമെന്ന് ഞാന്‍ കരുതിയില്ല. മറുമരുന്ന് എന്ന നാടകത്തില്‍ ദരിദ്രവാസി എന്നൊരു കഥഅപഅത്രമുണ്ട്. കോഴിക്കോട് വെച്ച് നടന്ന നാടകമല്‍സരത്തില്‍ നാടകം അവതരിപ്പിച്ചവര്‍ നാടകത്തിന്റെ പേര്‌ ദരിദ്രവാസി എന്നാക്കി മാറ്റി. ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. ആയിടക്ക് കേരളസംഗീതനഅടക അക്കാദമി എന്നെ ആദരിക്കാന്‍ തിരുമാനിച്ചു. വിളിച്ചു വരുത്തി ഫലകമൊക്കെ തന്നു. ഫലകത്തില്‍ എഴുതിയത് തുപ്പേട്ടന്‍ ദരിദ്രവാസി എന്നാണ്‌ ഞാന്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അക്കാദമി അധികൃതര്‍ മാപ്പൊക്കെ പറഞ്ഞു. സാരല്ല്യാ.. ഞാനൊരു ദരിദ്രവാസി തന്നെയാണേയ്….

ജോഷി: മോഹനസുന്ദരപാലത്തില്‍ പാലത്തിന്റെ ഉറപ്പ് പരിശോധിക്കാന്‍ മാര്‍ത്താണ്ഡന്‍ ജീവനുള്ള ആനയെ കൊണ്ടു വരുന്നുണ്ട്. ഇതിനേക്കാള്‍ വലിയൊരു വിമര്‍ശനം ഇനി ഉയര്‍ത്താനുണ്ടോ?

തുപേട്ടന്‍ : അതിനു പിറകില്‍ ഒരു കഥയുണ്ട്. ഞാന്‍ ആദ്യം ജോലി ചെയ്തിരുന്ന പാഞ്ഞാളിലെ നമ്പൂരി സ്കൂള്‍ പബ്ലിക്ക് സ്കൂള്‍ ആക്കാന്‍ വേണ്ടി സര്‍ക്കാരിനെ സമീപിച്ചു. അതൊന്ന് സംഭവിച്ചുകിട്ടാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് ഫയലുകള്‍ നടത്തിയ ഓട്ടമല്‍സരവും ബ്യൂറോക്രസിയുടെ തടസ്സങ്ങളും ആണ്‌ മോഹനസുന്ദരപാലത്തിലെ പ്രമേയം. ഒരു കാര്യം സര്‍ക്കാരീന്ന് നടത്തികിട്ടാന്‍ വേണ്ടി സാധാരണക്കാരന്‍ നടത്തുന്ന ഓട്ടമല്‍സരമുണ്ടല്ലോ അതി കഠിനമാണ്‌ അത്.

രാജു: ആ ആന ഒരു ആനയല്ലല്ലോ.

തുപ്പേട്ടന്‍: ശരിയാ.. സ്കൂള്‍ പബ്ലിക്കാക്കിയ ഉദ്ഘാടനത്തിനുതന്നെയാ മോഹനസുന്ദര പാലം ആദ്യമായി അവതരിപ്പിച്ചത്.

സമ്മ്ശയങ്ങളും ചോദ്യങ്ങളും ഇനിയുമിനിയും മനസ്സില്‍.. തുപ്പേട്ടന്റെ രാഷ്ട്രീയ വീക്ഷണം പാഞ്ഞാള്‍ അതിരാത്രം, പ്രായത്തിന്റെ പ്രശനങ്ങള്‍.. ഉച്ചസമയത്തെ പുരത്തെ ഇരിപ്പും പ്രായാധിക്യത്തിന്റെ അവശതകളുമൊക്കെയായി തുപ്പേട്ടന്‍ അസ്വസ്ഥനാവാന്‍ തുടങ്ങിയിരുന്നു. ചാരുകസേരയൊ തലയിണ കൂടി വെച്ചാണ്‌ ഇരിപ്പ്. സംസാരം നീട്ടുന്നത് ഒരു ക്രൂരതയാകുമെന്ന് തിരിച്ചറിഞ്ഞ് ഞങ്ങള്‍ എഴുന്നേറ്റു. ഒന്ന് തൊഴുത്, പിന്നെ ഒരിക്കല്‍ തുടരാം എന്ന് പറഞ്ഞ്.

ബഷീര്‍ ..വി കെ എന്‍ …തുപ്പേട്ടന്‍. ഒരു കുലത്തില്‍ പിറന്നവര്‍ ഒരാത്മാവിന്റെ ചിതറിതെറിച്ച മുളകള്‍ പോലെ പലയിടത്ത് പൊങ്ങിയ ചിരികള്‍ പ്രതിസന്ധികളെ തെളിഞ്ഞ് ചിരി ചേര്‍ത്ത് ചുഴിഞ്ഞ് നോക്കി പരിഹസിച്ചവര്‍.. സ്വന്തം ഭാഷയെ കളങ്കള്‍ക്ക് നേരെയൂള്ള പ്രതിരോധമായി വികസിപ്പിച്ചെടുത്തവര്‍. ജീവിതത്തിലെ സംബന്ധങ്ങള്‍ക്ക് അസംബന്ധങ്ങള്‍ കൊണ്ട് തന്നെ മറുപടി പറഞ്ഞവര്‍.

ഇവര്‍ മലയാളിയുടെ പാതയോരങ്ങളില്‍ തണല്‍ വൃക്ഷമായി ശാഖകള്‍ കൊണ്ടൂം വേരുകള്‍ കൊണ്ടും മണ്ണിനേയും വിണ്ണിനേയും അറിഞ്ഞവര്‍.. ആ തണലത്ത് ഇരുന്ന് നമുക്കിത്തിരി നേരം പകിട കളിക്കാം.

പകിട .. പകിട…… പന്ത്രണ്ടേയ്…

Advertisements

18 Responses to “വെറുതെ നില്‍ക്കുന്ന ഒരു മരം”


 1. 1 Joshy Ravi ഒക്ടോബര്‍ 6, 2010 -ല്‍ 5:31 pm

  ബഷീറിനും വി.കെ.എന്നിനുമൊപ്പം ഒരു തുപ്പേട്ടന്‍ കൂടെ ഇരിക്കട്ടെ എന്നാണോ? നാടകത്തിലൂടെ, ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളിലൂടെ, ജീവിച്ചിരുന്ന കാലയളവിലൂടെ ഒക്കെ നോക്കിയാല്‍ അറിയപ്പെടാതെ, അല്ലെങ്കില്‍ പ്രാദേശികവല്‍ക്കരിക്കപ്പെട്ട അനേകര്‍ കാണും.. അവരെ പരിചയപ്പെടുത്താനുള്ള ഉദ്യമം നല്ലത്‌ തന്നെ. പക്ഷേ ബഷീറിനെ. വി.കെ.എന്നിനോട്‌ ഒക്കെ താരതമ്യം ചെയ്യുന്നത്‌ ശരിയാണൊ എന്ന സന്ദേഹം എനിക്കൂണ്ട്‌..

  ബാക്കി പത്രം: അസുഖം വന്നു തുപ്പേട്ടന്‍ പഠിത്തം നിര്‍ത്തിയില്ലായിരുന്നെങ്കില്‍ വായിക്കാനും പോകില്ല, തുപ്പേട്ടനും ആകില്ല. അസുഖം വരാന്‍ പുതു തലമുറ പ്രാര്‍ത്ഥിക്കട്ടെ..

 2. 2 raman ഒക്ടോബര്‍ 7, 2010 -ല്‍ 4:04 am

  Lot of gratitudes to Narippatta and Joshi, for this great piece. I am from Venganellore, neighbouring village to Panjal with the common town of Chelakkara and had a distant relation to thuppeettan’s scripts- staged some of them and viewed many. The interview pulled out some of those memories related to the Chelakkara theatre days, Akshara College etc, where these activities took shape. Nostalgic days of the youthfulness..

  As related to the previous comment @joshy Ravi regarding comparison with VKN, Basheer etc- I dont think such comparisons are needed; However I am sure that no one will be in a position to disagree with his great and unparrellel imagination and abilities to express things if one reads Thuppettan or watches a drama written by him. It was highly unfortunate and tragic that Shivakaran, another worldly talented theatre person who decided not to spend more time in this world and negotiated his death under the train engine- otherwise both Shivakaran and Thuppettan were supposed to be having a highlighted space in the world theatre map. No one could take forward Thuppettan’s imaginations later has been another tragedy. Fortunately VKN had the Delhi journalistic tribute and basheer had the book stall linkages- which I believe (I may be wrong) took them to the duly deserved heights. But it is a fact that many of the rural talents (like Thuppettan) are not exposed to the world well hence not accredited- if at all accredited, as “Daridravasis” as detailed by Thuppettan in the interview- that is the paradox.

  (Sorry for my inability to write out in Malayalam- the fonts has some problem, not working)

 3. 3 Jayan Kaipra ഒക്ടോബര്‍ 7, 2010 -ല്‍ 5:24 am

  നന്നായിരിക്കുന്നു. തുപ്പെട്ടനേയും, തുപ്പെട്ടന്റെ നാടകങ്ങളും കുറെയൊക്കെ കണ്ടിടുണ്ട്, പഞ്ഞാല്‍ വായനശാലയില്‍ പണ്ട് സ്ഥിരം പോകുമായിരുന്നു 🙂 എന്തുകൊണ്ടോ അധികം ശ്രധിക്കപ്പെടതെപോയ ഒരു പ്രധിഭയാണ് തുപ്പെട്ടന്‍, അദ്ധേഹത്തെ പരിചയപ്പെടുത്തിയത് വളരെ അവസരോചിതമായി. സാധാരണ ജന ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാണ് അദ്ധേഹത്തിന്റെ നാടകങ്ങള്‍ അതിനെ അടുത്തറിയാന്‍ സാധിച്ചതിനോടൊപ്പം അദ്ധേഹത്തിന്റെ നാടകങ്ങള്‍ വായിക്കപ്പെടാനും അവതരിക്കപ്പെടനും ഇതൊരു നല്ല തുടക്കമാവറെ എന്ന് ആശിക്കുന്നു. രാമന്‍ പറഞ്ഞ പോലെ അക്ഷര കോളേജ്, ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തനം, പഞ്ഞാല്‍ വായന ശാല, ഞങ്ങളുടെ പ്ലനെട്സ് സോഷ്യല്‍ ആക്ഷന്‍ കൌണ്‍സില്‍ ഇതൊക്കെ ജീവിതത്തിലെ വളരെ നല്ല ഒര്ര്‍മ്മകളില്‍ ചിലതാണ്.

 4. 4 murali ഒക്ടോബര്‍ 7, 2010 -ല്‍ 6:51 am

  THANK YOU….IAM SO GLAD THAT I HAVE READ THIS. NEVER HEARD OF THUPETTAN,NOW I KNOW WHAT I HAVE BEEN MISSING AND THIS TOO, THANKYOU .BRILLIANT INTERVIEW…

  ”അവസാനം
  1989 ഏപ്രില്‍.
  അമ്പരന്ന എഞ്ചിന്‍ ഡ്രൈവര്‍ പറഞ്ഞു.
  “തൊഴുകയ്യുമായി ഒരു ചെറുപ്പക്കാരന്‍ പാളത്തിനു നടുവില്‍. പെട്ടെന്നാണ്‌ കണ്ടത്. ബ്രെയ്ക്കിടാന്‍ അവുന്നതൊക്കെ ചെയ്തു. കാര്യമുണ്ടായില്ല. എനിക്കൊരിക്കലും മറക്കാനാകില്ല”
  ചെറുപ്പക്കാരന്‍ ശിവകരനായിരുന്നു
  അതിനു ശേഷം ഞാന്‍ കാര്യമായൊന്നും എഴുതിയിട്ടില്ല. പാഞ്ഞാളില്‍ കാര്യമായ പരിപാടികള്‍ അധികമൊന്നും ഉണ്ടായിട്ടുമില്ല.’”’

 5. 5 prasanth narayanan ഒക്ടോബര്‍ 7, 2010 -ല്‍ 7:04 pm

  തുപ്പേട്ടന്‍=തുപ്പേട്ടന്‍
  അകലെ നിന്ന് കണ്ടു പരിചയിച്ച ഒരു വ്യക്തിയാണ്
  എനിക്ക് തുപ്പേട്ടന്‍ ,തുപ്പെട്ടനെ പാര്‍ശ്വവത്കരിച്ചു എന്ന്
  വായിക്കാന്‍ ഇടയായി…ദുഖമുണ്ട് ,പ്രതിഭകളെ ആര്‍ക്ക്
  പാര്‍ശ്വവത്കരിക്കാന്‍ ആവും ???
  നാടകകല പാര്‍ശ്വവത്കരിക്കപ്പെട്ട ഒന്നായി നില കൊള്ളുമ്പോള്‍
  പരിദേവനത്തില്‍ കാര്യമില്ല…
  നാട് നന്നാവാന്‍ നാടകം നന്നാവട്ടെ
  നീതിയില്ലാത്ത നാടിനെ നോക്കി തുപ്പുന്ന തുപ്പന്‍
  നല്ല മാത്രുകകളില്‍ ഒന്നാണ് എന്നതില്‍ തര്‍ക്കമില്ല

 6. 6 നസീര്‍ കടിക്കാട് ഒക്ടോബര്‍ 8, 2010 -ല്‍ 11:31 am

  നന്ദി,ഈ വര്‍ത്തമാനത്തിന്.
  സിഗരറ്റ് കൂടുകളില്‍ തുപ്പേട്ടന്‍ വരച്ച വരകള്‍ കണ്ട തരിപ്പ്
  ഇപ്പൊഴും തലയിലുണ്ട്.

 7. 7 pllathika ഒക്ടോബര്‍ 8, 2010 -ല്‍ 2:00 pm

  ,തുപേട്ടനും ശിവകരനും…എണ്ണതിരിയും തീനാളവും പോലെ .. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും, സ്കൂള്‍ പറമ്പുകളിലും ആവിഷ്കാരം കണ്ട പ്രതിഭകള്‍ ഗ്രാമീണരക് പുത്തന്‍ ആശയങ്ങളുടെ ചുമരെഴുത്ത് ആയിരുന്നു

 8. 8 അനൂപ് നാരായണൻ ഒക്ടോബര്‍ 8, 2010 -ല്‍ 4:13 pm

  തുപ്പേട്ടൻ എന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് സിഗരറ്റ് കൂടിനു പുറത്ത് വരച്ചു തരുന്ന ചിത്രങ്ങളും, പാളയിലും മച്ചിങ്ങയിലും ചെയ്യുന്ന രൂപങ്ങളുമാണ്. അവധിക്കാലങ്ങളിൽ അമ്മയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ ചില ദിവസങ്ങളിൽ അവിടെ തുപ്പേട്ടനുണ്ടാകും. പിന്നെ അവിടെ ഉത്സവമാണ്. പാട്ടും, കഥയും, കവിതയും, കളികളും ഒക്കെയായി ദിവസങ്ങൾ പോകുന്നത് അറിയില്ല. പ്രായഭേദമെന്യേ എല്ലാവർക്കും അദ്ദേഹം തുപ്പേട്ടനായിരുന്നു.

  വന്നന്ത്യേ കാണാം, തനതുലാവണം എന്നീ നാടകങ്ങളെക്കുറിച്ചൊക്കെ കേട്ടിട്ടുണ്ടെങ്കിലും അവയൊന്നും കാണുവാൻ സാധിച്ചിട്ടില്ല. ഇടശ്ശേരിയുടെ പൂതപ്പാട്ട് ഇത്രയും നന്നായി അരങ്ങിൽ മറ്റൊരാൾ അവതരിപ്പിച്ചിട്ടില്ല എന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്. തുപ്പേട്ടന്റെ വന്നെന്ത്യേ കാണാം എന്ന നാടകത്തിനു മികച്ച നാടക സമാഹാരത്തിനുള്ള 2003-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

  തുപ്പേട്ടൻ ചിത്രകലാദ്ധ്യാപകനും, നാടകകൃത്തും മാത്രമായിരുന്നില്ല. സംസ്കൃത പണ്ഡിതൻ കൂടിയായിരുന്നു. സംസ്കൃതത്തെക്കുറിച്ചും, കേരള സംസ്കാരങ്ങളെക്കുറിച്ചും പഠിക്കാനെത്തുന്ന വിദേശ അദ്ധ്യാപകരൊക്കെ പാഞ്ഞാളിലെ മാമണ്ണ് മനയിൽ മാസങ്ങളോളം അതിഥികളായി താമസിച്ചിട്ടുണ്ട്. ഹെൽസിങ്കി സർവ്വകലാശാലയിലെ ഏഷ്യോ ആഫ്രിക്കൻ സ്റ്റഡീസ് വിഭാഗം തലവനായിരുന്ന ആസ്കോ പർപ്പോളയടക്കം നിരവധി ഭാഷാ സംസ്കാര ഗവേഷകർ തുപ്പേട്ടന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.

 9. 9 unni ഒക്ടോബര്‍ 9, 2010 -ല്‍ 5:16 am

  മോടോർ കേടു വന്നു…
  നേര്യാക്കാൻ ആളു വന്നു….
  ഗോപലൻ ചാടി വീണു….ബ്രോം …ബ്രോം…ബ്രോം…

  the narration continues….

 10. 10 വി.എന്‍.ഹരിദാസ്‌ ഒക്ടോബര്‍ 9, 2010 -ല്‍ 6:51 am

  തുപ്പേട്ടന്റെ പല നാടകങ്ങളും കണ്ടിട്ടുണ്ട്..ശിവകരന്‍ ഇല്ലായിരുന്നുവെങ്കില്‍ തുപ്പേട്ടനെ നമ്മള്‍ ഇന്ന് അറിയുന്ന പോലെ അറിയുമായിരുന്നില്ല…അഭിമുഖം വായിച്ചു കഴിയുമ്പോഴും ആ ദുഃഖം ആണ് ബാക്കി..നന്ദി..മറന്നു പോകുന്ന ഒരു കാലത്തെ വീണ്ടും ഒര്മിപ്പിച്ചതിനു…

 11. 11 വി.എന്‍.ഹരിദാസ്‌ ഒക്ടോബര്‍ 9, 2010 -ല്‍ 6:56 am

  തുപ്പേട്ടന്റെ പല നാടകങ്ങളും കണ്ടിട്ടുണ്ട്..ശിവകരന്‍ ഇല്ലായിരുന്നു എങ്കില്‍ നമ്മള്‍ ഇന്നറിയുന്ന പോലെ തുപ്പേട്ടനെ അറിയുമായിരുന്നില്ല..പി.പി.രാമചന്ദ്രന്‍ ആണ് അടുത്ത് ഇതിനു മുന്‍പ് തുപ്പെട്ടനെയും ശിവകരനെയും കുറിച്ച് എഴുതിയത്..അഭിമുഖം വായിച്ചു കഴിയുമ്പോഴും ശിവകരന്‍ എന്ന ദുഃഖം ആണ് ബാകി ആകുന്നതു..നന്ദി;മറന്നു പോകുന്ന ഒരു നല്ല കാലത്തെ വീണ്ടും ഓര്മിപ്പിച്ചതിനു..

 12. 12 Chithrabbhanu ഒക്ടോബര്‍ 9, 2010 -ല്‍ 4:39 pm

  നട്ടുവളർത്തിയ വിത്തുകളൊക്കെ
  തട്ടിമറിക്കുന്നുണ്ടുർണ്ണ്യോളേ
  തടിതപ്പാനിനി നോക്കണ്ടാപ്രാ
  പിട്ടല്ലിനിയിത് ഗുഡുഗുഡു ഗുക്കാ
  വേട്ടക്കാരപ്പയൽ

  ശിവകരേട്ടനില്ലാത്ത യുഗത്തിൽ വളർന്നകുട്ടികളാർന്നു ഞങ്ങൾ. അച്ഛൻ പറഞ്ഞ ഒരുപാട് കഥകൾ. ഇ യു ബി എ യെക്കുറിച്ചും അതിന്റെ നാടക കളരിയെക്കുറിച്ചും. മനസ്സിൽ അസൂയ മാത്രം. പാഞ്ഞാൾ സ്കൂൾ വാർഷികത്തിനു എം ടി ടെ ഗോപുരനടയിൽ എന്ന നാടകത്തിൽ ഞാൻ ഒരു കുട്ടി വേഷം കെട്ടുകയുണ്ടായി. 5 വയസ്സാണന്ന്. അച്ഛന്റെ വന്നന്ത്യേ കാണാമും ഉണ്ടാർന്നതായി ഓർക്കുന്നു. പിന്നെ പാഞ്ഞാളിൽ നാടകം നാടക വേലയിൽ മാത്രം. 7ആം ക്ലാസിൽ മറുമരുന്ന് (ദരിദ്രവാസി!) സ്വയം സംവിധാനത്തിൽ സബ്ജില്ലയിൽ മത്സരിക്കുകയുണ്ടായി. സമ്മാനമൊന്നും കിട്ടിയില്ല! നാടകമെന്ന തീ ഉള്ളിൽ കേറ്റിയത് ഡ്രോയിങ് മാഷ് തന്നെയാണ്. കേരളവർമ്മയിൽ സ്വന്തം കഥ സംവിധാനത്തിൽ ഒരു നാടകം അവതരിപ്പിക്കയുണ്ടായി.“കാലമാടാ വിടടാ വിടടാ” എന്നായിരുന്നു നാടകത്തിന്റെ പേര്. അത് കഴിഞ്ഞ് ഒരു നാടക സുഹ്രുത്ത് ചോദിച്ചു. “തുപ്പേട്ടന്റെ യാണോ നാടകം..?” ഞാൻ പറഞ്ഞു. “ഞാൻ തുപ്പേട്ടന്റെ നാട്ടുകാരനാണ്. ആ ഭാഷയുടെ സ്വാധീനം പറിച്ച് കളയാനാവില്ല”. തനതുലാവണത്തിലെ ഗോപാലനിൽ ഒരു ശരാശരി പാഞ്ഞാൾക്കാരനെ കാണാം. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഞാനാണോ ആ കഥാപാത്രം എന്ന്.അർബൻ ജീവിതത്തെ ഇത്രയും നാടത്തത്തോടെ നോക്കിക്കണ്ട വേറെ ഒരാളും ഉണ്ടാവില്ല. വല്ലാതെ നൊസ്റ്റാൾജിക് ആക്കി ഈ ആർട്ടിക്കിൾ. നന്ദി

 13. 13 പ്രേമന്‍ മാഷ്‌ ഒക്ടോബര്‍ 10, 2010 -ല്‍ 2:02 am

  ജോഷിയും നരിപ്പറ്റ രാജുവും തുപ്പേട്ടനെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ശിവകാരനെക്കുറിച്ചൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.തുപ്പേട്ടനോപ്പം മനസ്സില്‍ നിറയുന്നത് ശിവകരനുമാണ്.

 14. 14 jayanandan ഒക്ടോബര്‍ 14, 2010 -ല്‍ 1:02 pm

  സംസാരം ഇഷ്ടായി.
  എന്തായിരുന്നു ശിവകരേട്ടന് ?
  കോളേജില്‍ പഠിക്കുമ്പോള്‍ തുപ്പേട്ടന്റെ 3 നാടകങ്ങള്‍ ഒരുമിച്ച് കണ്ടു.
  ആ വര്‍ഷം ചക്ക ആറങ്ങോട്ടുകരക്കാരുടെ സഹായത്തോടെ
  ഞങ്ങള്‍ കോളേജില്‍ അവതരിപ്പിച്ചു.
  ഗ്രാമീണമായ പറച്ചിലിന്റെ സുഖവും ശക്തിയും അന്ന് അനുഭവപ്പെട്ടിരുന്നു,

 15. 15 pradeep menon ജനുവരി 14, 2011 -ല്‍ 12:37 pm

  Being a part of EUBA I was glad to stumble upon this piece about our great thupettan…to know him just be a part of one of those acts and we will know how big this man was and how contemporary his works always are..

 16. 16 KuTTan (Sreejesh Pariyan) മാര്‍ച്ച് 2, 2013 -ല്‍ 10:26 am

  ‘ ഇങ്ങനെയൊരു ഇന്റര്‍വ്യു, ഒരാള് ഈ സംവിധാനത്തില് പോസ്റ്റും’ ന്നും..,
  അതേ പേരുള്ള “ഒരാള് …” തന്നെ, ഇതിനു ആദ്യത്തെ ‘കമന്റ്’ ഇട്ണ്ടാവും..ന്നും..,

  വായിയ്ക്കണോര് : – “ഇനിപ്പൊ.., ഇയ്യാളെ, ന്താ…വിളിയ്ക്ക്യാ…!!
  .
  .
  ഹാ..!! എങ്ക്ടും പോണ്ട.., ഇബടന്നെ.., ണ്ടല്ലോ..!! (ദരിദ്രവാസി..!!) ”

  ന്നൊക്കെ വിചാരിച്ച്ട്ടന്ന്യാവും…, അക്കാദമിക്കാര് ഫലകത്ത്-മ്പ്-ല്…, അതെഴുതീണ്ടാ വ്വ്വ…!!
  .
  .
  “അദൊന്നും.., സാരല്ല്യോ…!!”

 17. 17 KRIPA PANJAL മാര്‍ച്ച് 4, 2013 -ല്‍ 8:15 pm

  Njangalude swantham E.U.B.A . Ente achchanadangunna kazhinja thalmurayiloode aanu naadakam enthaanennu ariyunnathu…5-6 vayassullappol achcante koode ambalakkulathil kulikkan pokumbol sivakarettan paranjirunna vaakkukal innum ormmayil mayathe nilkkunnu…ambalakkulathile kooppinmel ninnu dive cheythu moonnu naalu kuttikkaranam marinju sivakarettan vellathileykku chadumaayirunnu…aadyam neenthaan padhikkua athinu sesham cenam ingine chadan padhikkukayennathu…ente illaathinodu thottanu sivakarettante illam.1989 il sivakarettan njngale upekshichu pokumbol enikku 10 vayassu…Achchan nadaka rehersalinu pokumbol njanum koode pokumaayirunnu…mikkappozhum rehersal Thuppettante illate pathaysppurayil thanneyaayirunnu…Prayam kondum sthanam kondumThupettan enikku muthassanasyirunnenkilum vili Thuppettan enn thanne.
  2000 il Panjalil nandanna Nadakavelayil Thuppettante Bhdrayanaththil abhinayikkaanum oruvhagyam labhichu….
  Njngalude swantham naadu Panjalum Thuppettanum vilamathikkan avvathathaanu njnagalkku….
  NANDI EE ORU ORMMAPEDUTHTHALINU…

 18. 18 Narippatta Raju മാര്‍ച്ച് 6, 2013 -ല്‍ 3:28 am

  Vaayanakkaaroodu, Kshamikkanam, Malayaalanaatil vanna “Veruthe NIlkkunna Oru Maram” enna interview/article poornamaayum Joahi ezhuthi undaakkiyathu aanu. Tuppettanteyo, enteyo bhaasha ingane alla ennu parichayam ullavarkku manassilaayitt undaavumallo. Joshikku vendi ayaalute kuute njaan panjaalil poyi ennathu satyam. Dr. K.S.Vasudevanum kuute undaayirunnu. Joshi pakshe ingane ezhuthum ennu arinjirunnu enkil ithu ethrayo nallathum depth ullathum aakkamaayirunnu. Publish chiethupoyi. Divasangalkku sheshamaanu njaan atharinjathu. Ini paranjittenthu phalam? Njaan mindaathirunnu. Ipppol viindum onnonnara – randu varshathinu shesham ii interview kandappol parayaathirikkaan vayya ennu thonni. (Oru pakshe Joshikku samayam kittiyittundavilla, Kondottiyil ninnum Karalmannayilekkum Panjaalileekkum viindum varaanum rewrite cheyyaanum. Dukham thonni ennathu satyam.) Sasneham Raju.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: