പുതിയ ദൈവങ്ങള്‍ കാത്തു നില്‍പ്പുണ്ട്: ഓരോ സ്റോപ്പിലും

പുതിയ ദൈവങ്ങള്‍ കാത്തു നില്‍പ്പുണ്ട്: ഓരോ സ്റോപ്പിലും

കെ. ജയാനന്ദന്‍

കാലത്തേയും  ജീവിതത്തേയും സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്നിടത്താണ് ഏതൊരു കലാസൃഷ്ടിയും കരുത്താര്‍ജ്ജീക്കുന്നത്. തട്ടുമ്പൊറത്തപ്പന്‍ എന്ന സുദേവന്റെ സിനിമയും അതീവ സാധാരണമായ ജീവിത സാഹചര്യങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങളെ ചിത്രീകരിച്ചുകൊണ്ടാണ് കരുത്തുറ്റ കലാസൃഷ്ടിയാവുന്നത്. വിശ്വാസത്തിന്റെ നേര്‍വരമ്പിലൂടെ നടന്നു പൊയ്ക്കൊണ്ടിരിക്കുന്ന മന്ദബുദ്ധിയായ ചെറുപ്പക്കാരന്റെ മനസ്സില്‍ യാദൃശ്ചികമായ സംഭവങ്ങള്‍ മൂലം തട്ടുമ്പൊറത്തപ്പന്‍ എന്ന ആശയം കടന്നു കയറുന്നതും ദൃഢപ്പെടുന്നതുമാണ് സിനിമയുടെ കഥാതന്തു. ചെറിയ കാര്യമല്ല, എങ്ങനെ ദൈവങ്ങളുണ്ടാകുന്നു എന്നാണ് സുദേവനും കൂട്ടരും തട്ടുമ്പൊറത്തപ്പനിലൂടെ പറഞ്ഞത്. പൂര്‍ണമായി അവസാനിച്ചിട്ടും ഈ സിനിമ ലക്ഷ്റികാറില്‍ സഞ്ചരിക്കുന്ന നേരിട്ടുകാണാവുന്ന പുതിയ ദൈവങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അതിനുമപ്പുറം തട്ടുമ്പൊറത്തപ്പന്‍ മഠത്തിലേക്ക് കാലാകാലം വഴിപാടുനേരുന്നവര്‍ എങ്ങനെ സ്ഥിരബുദ്ധിയില്ലാത്തവന്റെ പിന്‍തുടര്‍ത്തക്കാരാകുന്നു എന്ന് ചിന്തിപ്പിക്കുന്നുണ്ട്. അതെ, പ്രദര്‍ശനത്തിനുശേഷം സ്ക്രീനില്‍ വെളിച്ചം അണഞ്ഞുപോയിട്ടും, ഇമേജുകളും ചിന്തകളും കി തുടരുന്ന അനുഭവമാണ് തട്ടുമ്പൊറത്തപ്പന്‍ നല്‍കുന്നത്.

രോഗിയായ അമ്മ ആസ്പത്രിയില്‍ നിന്ന് തിരിച്ചുവരുന്നിടത്താണ് സിനിമ തുടങ്ങുന്നത്. വീട്ടില്‍ അമ്മക്ക് കൂട്ട് മന്ദബുദ്ധിയായ മകനാണ്. അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് ഏക ആശ്രയം. നാട്ടിലുണ്ടായ കലാപത്തിനിടയില്‍ പോലീസില്‍ നിന്ന് രക്ഷനേടാന്‍ ഒരാള്‍ ഈ വീടിന്റെ തട്ടിന്‍പുറത്താണ് ആരുമറിയാതെ ഒളിക്കുന്നത്. വീട്ടുകാരറിയാതെ തട്ടിന്‍പുറത്ത് ഒളിവില്‍ കഴിയുന്ന കലാപകാരി ഒരു രസത്തിനാണ് ദൈവത്തിന്റെ ശബ്ദത്തില്‍ തട്ടിന്‍പുറത്തിരുന്ന് താഴേക്ക് അരുളപ്പാട്ട് നല്‍കുന്നത്. പരിഭ്രാന്തനായ ഭക്തന്‍ ആരാണിതെന്നന്വേഷിക്കുമ്പോള്‍ താന്‍ തട്ടുമ്പൊറത്തപ്പനാ ണെന്നാണ് മറുപടി. ചെക്കന്റെ പ്രാര്‍ത്ഥനയുടെ ശല്യം കുറക്കലും ഭക്ഷണം കിട്ടലുമൊക്കെയായിരുന്നു ഒളിവില്‍ കഴിയുന്നവന്റെ ലക്ഷ്യം. തട്ടുമ്പൊറത്തപ്പന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കോണിപ്പടിയില്‍ വെച്ച് ചെക്കന്റെ മുറിയടച്ച് പുറത്തുനിന്ന് ശരണം വിളിച്ച് അടച്ചുപൂജ നടത്തി. ഈ സമയം ഒളിവില്‍ കഴിയുന്ന തട്ടുമ്പൊറത്തപ്പന്‍ സുരക്ഷിതമായി ഭക്ഷണം കഴിച്ചു. നിവേദ്യം തന്റെ ദൈവം സ്വീകരിച്ചതുകണ്ട് ഉണ്ണി തൃപ്തനായി. ഇതിനിടയില്‍ തട്ടുമ്പൊറത്തെ അനക്കങ്ങല്‍ കേട്ട് അമ്മ അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ സഹായത്തോടെ തെരച്ചില്‍ തുടങ്ങിയിരുന്നു.

പക്ഷേ തട്ടിന്‍പുറത്തേക്ക് ആരേയും കയറ്റാന്‍ ഉണ്ണി അനുവദിച്ചില്ല. തട്ടുമ്പൊറത്തപ്പന്‍ കോപിക്കുമെന്നായിരുന്നു അവന്റെ വിശദീകരണം. വിവരം നാട്ടുകാരറിയാതെ പോലീസിലെത്തി. ഉണ്ണിയെ ബലാത്ക്കരമായി പിടിച്ചുമാറ്റി തട്ടുമ്പൊറത്ത് തിരച്ചില്‍ നടന്നു. പക്ഷേ തലേ രാത്രിയില്‍ കൂട്ടുകാരന്റെ സഹായത്തോടെ രക്ഷപ്പെട്ടിരുന്നു.

കഥ ഇങ്ങനെ കഴിഞ്ഞെങ്കിലും കാലം മറ്റൊരു തരത്തില്‍ കഥ തുടര്‍ന്നു. ഉണ്ണിയുടെ തട്ടുമ്പൊറത്തപ്പനെ ജനം ഏറ്റെടുത്തു. തട്ടുമ്പൊറത്തപ്പന്‍ മഠമെന്ന് ബോര്‍ഡെഴുതി വച്ചു. ഈ വീടിന്റെ ഐശ്വര്യമെന്ന് പരസ്യബോര്‍ഡുകള്‍ വിറ്റു. വിശ്വാസികള്‍ ഇവിടേക്ക് നിലക്കാതെ പ്രവഹിച്ചു. വിശ്വാസത്തിന്റേയും അന്ധവിശ്വാസത്തിന്റേയും നേര്‍ത്ത അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്നതും, വിശ്വാസം ഏറ്റവും സാദ്ധ്യതയുള്ള കച്ചവടച്ചരക്കാകുന്നതും മലയാളിക്ക് അത്ര മേല്‍ പരിചിതമായ വര്‍ത്തമാനമാണ്. ഈ വര്‍ത്താമാനത്തിന്റെ മുഖത്തുനോക്കി മുഖംപൊത്തി അമര്‍ത്തിച്ചിരിക്കുകയാണ് സുദേവന്റെ സിനിമ ചെയ്യുന്നത്. ചിരി ചിലരെയെങ്കിലും വേദനിപ്പിക്കാനിടയുണ്ട്. പക്ഷേ ഈ ചിരിയും വേദനയും കാലം ആവശ്യപ്പെടുന്നിടത്താണ് തട്ടിന്‍പുറത്തപ്പന്റെ പ്രസക്തി.

മുഖ്യധാരാ സിനിമകളില്‍ കണ്ടിട്ടില്ലാത്ത മന്ദബുദ്ധിയേയാണ് അച്ച്യുതാനന്ദന്‍ അവതരിപ്പിച്ചത്. ഇടക്കിടെ കുളിച്ച് ശരീരം വൃത്തിയാക്കിയും കൊട്ടിപ്പാടി പ്രാര്‍ത്ഥിച്ചും സമയം കഴിച്ചുകൂട്ടുന്ന മന്ദബുദ്ധി, വിശ്വാസങ്ങള്‍ക്കു പുറകേ അന്ധമായി പായുന്നവരുടെ പ്രതിനിധി തന്നെയാണ്. അമിതിമായ മാനറിസമില്ലാതെ, അസാമാന്യമായ ഒതുക്കത്തോടെയാണ് അച്ച്യുതാനന്ദന്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്ധമായ ഭക്തിയും നിഷ്ക്കളങ്കമായ മനസ്സും ചിരിയും പിന്നെ വേദനയുമായി ഈ കഥാപാത്രം വളര്‍ന്നു നില്‍ക്കുന്നുണ്ട്. രോഗിയായ അമ്മ, അടുത്ത വീട്ടിലെ ചേച്ചി, കുട്ടി, തട്ടിന്‍പുറത്ത് ഒളിവില്‍ കഴിയുന്നയാള്‍ തുടങ്ങി മറ്റ് കഥാപാത്രങ്ങളൊക്കെയും സിനിമ ആവശ്യപ്പെടുന്ന പാകത്തില്‍ മാത്രം വന്ന് പെരുമാറുന്നവരാണ്. കഥാപാത്ര ചേരുവയിലെ ഈ അനുപാതം സിനിമയുടെ സൌന്ദര്യത്തിനു പിന്നിലെ നിര്‍ണ്ണാക ഘടകമായിട്ടുണ്ട്.

സുദേവന്റെ ഫ്രെയിമിലേക്ക് ആദ്യമായാണ് രണ്ടില്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ കടന്നുവരുന്നത്. വരൂ, പ്ളാനിംഗ്, രണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പരിമിതമായ സിനിമാ സാഹചര്യങ്ങളില്‍ കാലുറപ്പിച്ച് കാഴ്ചയുടെ സൌന്ദര്യം അനുഭവിപ്പിക്കാന്‍ ഈ സംവിധായകനായിട്ടുണ്ട്. സുദേവന്റെ ഓരോ …ട്ടുകള്‍ക്കും സംസാരശേഷിയുണ്ട്. അത് ചലനാത്മകമാണ്. പലപ്പോഴും ഇരുട്ടട്ടും വേളിച്ചവും നിറങ്ങളും നിറച്ച ചിത്രങ്ങളാണവ. തട്ടുമ്പൊറത്തപ്പന്‍ രേഖപ്പെടുത്തുന്നത് സംവിധായകനെന്ന നിലയില്‍ സുദേവന്റെ വളര്‍ച്ച കൂടിയാണ്.

ഒരു പക്ഷേ, പലരും പറഞ്ഞ വിഷയം തന്നെയാണ് തട്ടുമ്പൊറത്തപ്പന്‍ വീണ്ടും പറഞ്ഞത്. എന്നാല്‍ ഈ സിനിമ അവശേഷിപ്പിക്കുന്ന ചിന്തകളധികവും മലയാളിയുടെ മാറിയ ജീവിതാനുഭങ്ങളെക്കുറിച്ചാണ്. ഗ്രാമങ്ങളില്‍പോലും ജീവിതത്തെ അരക്ഷിതമാക്കുന്ന നിരവധി കടന്നുകയറ്റങ്ങളിലേക്ക് സിനിമ നിശ്ശബ്ദം വിരല്‍ ചൂണ്ടുന്നുണ്ട്. ആള്‍ദൈവങ്ങളെക്കുറിച്ച് മാത്രമല്ല, മനസ്സുകളെ വേലികെട്ടിത്തിരിക്കുന്ന വിഭാഗീയതയുടെ വിത്തുകളേയും കലാപങ്ങളേയും കുറിച്ച് ഈ സിനിമ അടക്കം പറയുന്നുണ്ട്. മാത്രമല്ല തട്ടുമ്പൊറത്തപ്പന്‍ എന്ന ദൈവവും, അതിനുചുറ്റും രൂപംകൊണ്ട ആചാരങ്ങളും, മന്ദബുദ്ധിയായ ഭക്തനും, അയാളുടെ പെരുമാറ്റങ്ങളുമൊക്കെയായി സിനിമ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധേയമാണ്. ശ്രീജിത്ത് അരിയനെല്ലൂരിന്റെ വരികള്‍ ഓര്‍മ്മിക്കാതിരിക്കാനാവുന്നില്ല.

വാഹനത്തിന്റേയും വീടിന്റേയും നാടിന്റേയും ഐശ്വര്യമാകാന്‍ സ്വയം സന്നദ്ധമായി ഓരോ സ്റോപ്പുകളിലും ഓരോ പുതിയ ദൈവങ്ങള്‍ കാത്തുനില്‍ക്കുന്ന കാലമാണിത്. തീര്‍ച്ചയായും, കാലം ആവശ്യപ്പെടുന്ന ഇടപെടലാണ് തട്ടുമ്പൊറത്തപ്പന്‍ നിര്‍വ്വഹിക്കുന്നത്.

ഇത് ഞങ്ങളുടെ സിനിമ


“ഞങ്ങള്‍ സിനിമ പിടിക്കുകയാണോ എന്നറിയില്ല. ഈഴവശിവനാണെന്ന് ഗുരു പറഞ്ഞതുപോലെയാണിത്. ഇത് ഞങ്ങളുടെ സിനിമയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ സിനിമകളൊക്കെയും തെറ്റുകളുടെ കൂമ്പാരമാണെന്ന് തോന്നാറുണ്ട്. പക്ഷേ അവയൊക്കെയും ഓരോ കാലത്തെ ശരികളായിരുന്നു. ചിലതൊക്കെ പറയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്ന തോന്നലാണ് ആത്മലിശ്വാസമേകുന്നത്. സിനിമാക്കാരനായി ജീവിക്കുമെന്ന ശപഥമില്ല. സ്വന്തമായി കാഴ്ചകളുണ്ടെങ്കില്‍ നിങ്ങള്‍ക്കും ആക്രമിച്ച് കീഴടക്കാമെന്നാണ് ഞങ്ങള്‍ പുതിയ കുട്ടികളോട് പറയാറുള്ളത്. കളിക്കുമ്പോള്‍, കൈയ്യിലുള്ള ചീട്ടുകളെപ്പറ്റി നല്ല ധാരണ വേണം. എന്നിട്ടേ കളിക്കാവൂ. വേണമെങ്കില്‍ കളി നിര്‍ത്താം. പക്ഷേ, ജയിക്കാനാവില്ല. ജയിക്കണം. അതിനായി ഞങ്ങള്‍ കളിച്ചുകൊണ്ടേയിരിക്കുന്നു.”

ഞാന്‍ സിനിമ പഠിച്ചിട്ടില്ല

സുദേവന്‍

“ഔപചാരികമായി ഞാന്‍ സിനിമ പഠിച്ചിട്ടില്ല. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ക്ക് പോയിട്ടില്ല. ജയന്റേയും മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും  വീരസാഹസിക കഥകള്‍ പറഞ്ഞ തിയ്യറ്ററുകളായിരുന്നു എന്റെ വഴികാട്ടികള്‍. ഇതുണ്ടാക്കിയാല്‍ സിനിമയാകുമെന്നാണ് ധരിച്ചത്. മുമ്പ് കഥയും കവിതയുമെഴുതി. ചിത്രം വരച്ചു. ഒന്നിലും ഗ്രിപ്പ് തോന്നിയില്ല. ഇപ്പോഴെനിക്ക് ജനങ്ങളോട് സംവദിക്കാനുള്ള ശക്തമായ മാദ്ധ്യമമാണ് സിനിമ. ഇതാണ് എന്റെ മാദ്ധ്യമമെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. ആദ്യം ഞാന്‍ കുറേ ദൃശ്യങ്ങളുണ്ടാക്കുകയാണ് ചെയ്യാറ്. ആദ്യം എനിക്ക് വിശ്വസിക്കാവുന്ന ദൃശ്യങ്ങള്‍ ഫിക്ക്ഷന്‍ മാത്രമല്ല, പ്രായം, കാലഘട്ടം തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്താനുള്ള ഡോക്യുമെന്റുകള്‍ കൂടി ഉള്‍പ്പെടുത്താനാണ് ശ്രമിച്ചത്. വ്യത്യസ്തങ്ങളായ പത്ത് സിനിമകളെങ്കിലും ഇപ്പോഴെന്റെ മനസ്സിലുണ്ട്.”

ഇതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല.

അച്ചുതാനന്ദന്‍

“സിനിമാ നിര്‍മ്മാണത്തില്‍ നിരവധി പ്രതിസന്ധികളുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരു പ്രൊഡ്യൂസര്‍ വരാനില്ലെന്നാണ് ആദ്യം തിരിച്ചറിഞ്ഞത്. അപ്പോള്‍ കൈയ്യിലുള്ള പണത്തിനനുസരിച്ച് സിനിമയെടുക്കാമെന്നു വെച്ചു. വലിയൊരു നടന്‍ എനിക്കുവേണ്ടി പറ്റില്ലെന്ന് ചിന്തിച്ചപ്പോള്‍ കൂട്ടുകാരനെ അഭിനയിപ്പിച്ചു. ആദ്യസിനിമയില്‍ വീട്ടുവാടക ഒഴിവാക്കാനായി കഥയില്‍ നിന്ന് വീട് വരുന്ന രംഗങ്ങള്‍ ഒഴിവാക്കി. ഇടവഴിയില്‍ തുടങ്ങി സിനിമ ഇടവഴിയിലവസാനിച്ചു. പ്രായോഗികമാണോ എന്നു മാത്രമാണ് ആദ്യം ചിന്തിച്ചത്. ആദ്യസിനിമയുടെ ഷൂട്ടിംഗ് ചെലവ് 750 രൂപയായിരുന്നു. ഓട്ടോറിക്ഷയായിരുന്നു വാഹനം. രണ്ടില്‍ കൂടുതല്‍ ഷോട്ടുകള്‍ എടുത്തിരുന്നില്ല. പ്രാരാബ്ന്ധങ്ങള്‍ കക്ഷത്തുവെച്ച് തൃശൂരിലെ സ്റുഡിയോവില്‍ ആദ്യമായി എഡിറ്റിങ്ങിന് പോയപ്പോള്‍ അവിടെ മറ്റൊരു സിനിമ ഡബ്ബ് ചെയ്യുന്നുണ്ടായിരുന്നു. അതിലെ ആവര്‍ത്തിച്ചു കേട്ട ഡയലോഗ് ഇതായിരുന്നു. ഇതൊന്നും ഇവിടെപ്പറഞ്ഞിട്ടുകാര്യമില്ല. സിനിമാലോകം ഞങ്ങളോട് പറയുന്നപോലെ തോന്നിയോ? എന്തായാലും എല്ലാ പരിമിതികളേയും എങ്ങനെ മറികടക്കാമെന്നാണ് ചിന്തിച്ചത്. എനിക്കിപ്പോള്‍ പേടിയേയില്ല. ഞാന്‍ തനിച്ചല്ല. കൂട്ടുകാരുണ്ട്. ഒരു ഗ്രാമമുണ്ട്. അഭിനയിക്കാന്‍ വന്ന അശോകേട്ടന് ഒരു ദിവസം പണിക്കുപോയാല്‍ കിട്ടുന്ന കൂലി തരാമെന്നാണ് പറഞ്ഞത്. അശോകേട്ടന്‍ വന്നു. പെരിങ്ങോട് യൂത്ത് ലൈബ്രറിയുടെ പേരില്‍ ചിരാത് എന്ന കൈയ്യെഴുത്തുമാസിക ഞങ്ങള്‍ പുറത്തിറക്കിയിരുന്നു. മറ്റ് ഗ്രാമങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോയ സമീപകാലത്താണത്. ഈ കൂട്ടായ്മകള്‍ ഇപ്പോള്‍ എന്റെ സിനിമക്കുപിന്നിലുണ്ട്. അതിന് സാദ്ധ്യതകളേറെയാണ്. അതാണിപ്പോള്‍ എനിക്ക് ശക്തി പകരുന്നത്.”

അട്ടിമറിക്കാം: കാഴ്ചയുടെ ശീലങ്ങളെ


“സ്വാതന്ത്യ്രം തന്നെയാണ് ഹ്രസ്വചിത്രങ്ങളുടെ ശക്തി. ഒരു ചലച്ചിത്രകാരമെന്ന നിലയില്‍ എനിക്കുമീതെ ആരുമില്ലെന്ന തോന്നല്‍. ഒരു പ്രൊഡ്യൂസറില്ല, വിലപിടിച്ച നടീനടന്‍മാരില്ല. എന്റെ സ്വപ്നം. എന്റെ സിനിമ. സമ്പൂര്‍ണ്ണ സ്വാതന്ത്യ്രം. ഇറക്കുമതിയും ഇടപെടലുകളും കുറവ്. ചെറുകഥയുടെ സൌന്ദര്യമാണെന്നതിന്. ആറ്റിക്കുറിക്കി ഒരു പറയല്‍. ഒരു സെന്‍കഥപോലെ. ജീവിതത്തിലേക്ക് തുറന്നിടുന്ന ചെറിയ ജനാല. മുഖ്യധാരാ സിനിമകള്‍ ഒഴിവാക്കിവിടുന്ന ഭാഗങ്ങളില്‍ നിന്ന് നല്ല ഹ്രസ്വചിത്രമുണ്ടാക്കാം. ചിലപ്പോള്‍ ഒരു ഡയലോഗ്. ഒരു ദൃശ്യം. അതിന്റെ വ്യത്യസ്തതലങ്ങള്‍. വലിയ സിനിമയിലേക്കുള്ള ചവിട്ടുപടിമാത്രമായി ഹ്രസ്വചിത്രങ്ങളെ കാണുന്നവരുണ്ട്. അതുമാത്രമല്ല. ഈ ചെറൂചിത്രങ്ങള്‍ക്ക് സ്വന്തമായി കവിത നിറഞ്ഞൊരു ഭാഷയുണ്ട്. നമ്മുടെ കാഴ്ചക്കും കുറേ ശീലങ്ങളുമുണ്ടല്ലോ. നേരത്തേ പറഞ്ഞ ഭാഷകൊണ്ട് നമുക്കു വേണമെങ്കില്‍ ഈ ശീലങ്ങളെയൊക്കെ അട്ടിമറിക്കാം.”

സുദേവന്റെ മുന്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.


11 Responses to “പുതിയ ദൈവങ്ങള്‍ കാത്തു നില്‍പ്പുണ്ട്: ഓരോ സ്റോപ്പിലും”


 1. 1 sEthu ഒക്ടോബര്‍ 7, 2010 -ല്‍ 6:01 am

  എത്ര പുതിയ തിരിച്ചറിവുക‌ള്‍! ചിത്രം കാണാന്‍ കാത്തിരിക്കുന്നു. ന‌ന്ദി ജയാന‌ന്ദന്‍, സുദേവന്‍, അ‌ച്ചുതാന‌ന്ദന്‍

 2. 3 Raj Neettiyath ഒക്ടോബര്‍ 8, 2010 -ല്‍ 5:52 pm

  Thanks for links to previous works of Sudevan.

 3. 4 sunil ibrahim ഒക്ടോബര്‍ 10, 2010 -ല്‍ 4:48 am

  hello,
  ee page muzhuvan njaan vaayichu!!!
  enthokkeyo orupaadu karyangal, reethikal, keezhvazhakkangal okke marendathundu ennu thonnunnu. ivarude cinema mohangalum, athinayulla sramangalum abhiprayangalum hridayathil sparshichu.
  kunju cinemakalude koottukaarananu njanum … athu parasya chitrangal aanennu maatram!!!
  all the best for you …

 4. 5 sivakumar ഒക്ടോബര്‍ 19, 2010 -ല്‍ 9:02 am

  cinema thodunna mekhala manassilayi.
  palarum sramichathanu. ningalkkengilum vijayam neranamennundu.pakshe nhan asamsakal pazhakkan agrahikkunnilla.
  sivakumar

 5. 6 Josemon Mathew നവംബര്‍ 3, 2010 -ല്‍ 5:54 pm

  വളരെ നല്ല ഒരു അനുഭവം ആയിരുന്നു “thattumburathappan”. രണ്ടു പ്രാവശ്യം കണ്ടു. പരിമിതികള്‍ക്കിടയിലും ഇത്ര നല്ല ഒരു ചെറു സിനിമ ചെയ്യാന്‍ കാണിച്ച ആര്‍ജവത്തിനും ധൈര്യത്തിനും എന്റെ എല്ലാ പിന്തുണയും നല്‍കുന്നു. ഒരു പാട് നന്‍മകള്‍ ഉള്ള ഗ്രാമവും അവിടെ ഇഴചേര്‍ന്നു പോകുന്ന വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ദ്രിശ്യാവിഷ്കരണവും വലിയ ഒരു സന്ദേശം ആണ് നല്‍കുന്നത്. ഇവിടെ കേരളം ആകെ ഒരു കൊച്ചു ഗ്രാമം ആയി തീരുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.

 6. 7 viswas നവംബര്‍ 28, 2010 -ല്‍ 5:56 am

  എല്ലാ സിനിമയും കണ്ടു. ഒന്ന് കഴിഞ്ഞു അടുത്തതില്‍ മാറ്റത്തിന്റെ തില്ലക്കം കാണാം, എല്ലാം ഒന്നിനൊന്നു മെച്ചം. ഒടുക്കം “Thattumpurathappan” ഇതു വരെ ആര്‍ജിച്ച അനുഭവത്തിന്റെയും കരുത്തിന്റെയും പ്രതീകം. അച്യുതാനന്റെ അഭിനയ പ്രഭാവം, സുദേവന്റെ സംവിധാന പ്രതിഭ, ഓരോ അണുവിലും കല നിറഞ്ഞു നില്‍ക്കുന്ന ഒരു ഗ്രാമത്തിന്റെ പിന്തുണ, എല്ലാം ഇതിനെ ഒരു സമ്പൂര്ണ വിജയമാക്കി മാറ്റി കഴിഞ്ഞു. സുദേവനും അച്ചുതാനന്തനും വലിയ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ!! എന്റെ എല്ലാ വിധ പ്രാര്‍ത്ഥനയും പിന്തുണയും നേരുന്നു.

  You remind me of someone… a man I met in a half-remembered dream. He was possessed of some radical notions.

  Thanks sudevan and achuthananthan !!!

 7. 10 Narayanan Kutty N.K ജനുവരി 4, 2012 -ല്‍ 5:41 am

  Dear sudevan, & achuthanthan.

  njan ee sinma kandathu ennaleyanu. realy i am very impressed…

  Mukhya dhara chitrangalile asaya daridrivum arthamillaymaum kandumadutha malayalikku(enikku) valiyoru avesavum pratheekshayumanu ningal nalkiyathu..congrats..

  eniyum nalla etharam samrambangal nigalil ninnum pratheeshikkunnu.

  All to very best wishes

 8. 11 kannan kalavoor മാര്‍ച്ച് 2, 2012 -ല്‍ 5:34 am

  സുദേവ
  എന്റെ
  പേര്
  കണ്ണന്‍
  ഞാന്‍
  ഒരു
  ച്ത്രകാരന്‍
  ആണ്
  .ആലപ്പുഴയാണ്
  ദേശം
  .നിങ്ങളുടെ
  മൂവികണ്ട്
  വളരെ
  നല്ല
  നിലവാരം
  ഉള്ള
  ഫിലിമുകള്‍
  ആണ്
  .ഞാന്‍
  ഇപ്പോള്‍
  കൊച്ചിയില്‍
  ഒരു
  കമ്പനിയില്‍
  കലാസംവിധായകന്‍
  ആയി
  ജോലി
  നോക്കുന്നു
  ..നിങ്ങളുടെ
  കൂടെ
  സഹകരിക്കാന്‍
  താല്പര്യം
  ഉണ്ട്
  ….താല്പ

  ര്യം
  ഉണ്ടെങ്കില്‍
  ബന്ധപെടുക
  9747110241


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: