പഞ്ചായത്തീരാജ് വികസനരംഗത്ത് കുതിപ്പ് നല്‍കി!

അന്വേഷണങ്ങള്‍

1. രാജീവ് ഗാന്ധിയുടെ കാലത്ത് തുടങ്ങിയ പഞ്ചായത്തീരാജ് ഭരണപരിഷ്കാരങ്ങള്‍ (അമന്‍മെന്റ് 73,74) അന്നുതൊട്ട് ഇന്നേവരെ പൊതുവില്‍ ഉണ്ടായ മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു. നിലനില്ക്കുന്ന ഫെഡറല്‍ ഭരണ സം വിധാനത്തില്‍ അതുണ്ടാക്കിയ മാറ്റം എന്താണ്?
2. ശരിക്കും അധികാരവികേന്ദ്രീകരണം എന്ന ആശയം പൂര്‍ണ്ണമാകുന്ന തരത്തില്‍ നടപ്പിലായോ? ഇല്ലെങ്കില്‍ അതിന്റെ പരിമിതി എന്താണ്?
3. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഇ. എം എസ്സിന്റെ പേര് ഉയര്ന്നു കേള്‍ക്കാറുണ്ട്. എന്താണ് അധികാരവികേന്ദ്രീകരണത്തില്‍ ഇ. എം. എസ്സിന്റെ സം ഭാവന
4. ഏതാണ്ട് 40% ത്തോളം അധികാരങ്ങള്‍ താഴേ തട്ടിലേക്ക് നല്കിയെന്നാണ് പറയുന്നത്. അത് യഥാര്ത്ഥത്തില്‍ സ്റ്റേറ്റ് എന്ന അധികാരകേന്ദ്രത്തെ ദുര്‍ബപ്പെടുത്തിയിട്ടുണ്ടോ?
5. അടിസ്ഥാന അവശ്യങ്ങള്‍ നിര്‍ വഹിക്കാനുള്ള ചുമതല നിലവില്‍ പഞ്ചായത്തിനാണ്. സ്വാഭാവികമായും അപ്പോള്‍ ഇത് സ്റ്റേറ്റിന്റെ ചുമതലയാവില്ല. ഇത് ജനതയുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ നിന്ന് ഭരണകൂടം ഒഴിഞ്ഞുമാറുന്ന ലോകബാങ്ക് നയം പിന്തുടരലാണെന്ന ആരോപണമുണ്ടല്ലോ? എന്തു പറയുന്നു?
6. പ്രാദേശികകൂട്ടായ്മയില്‍ നിന്നും വികസനത്തിനു വിഭവം സമാഹരിക്കുക എന്ന ഒരു ആശയം ഉണ്ടായിരുന്നല്ലോ. ഇതും അരോപണവിധേയമായിട്ടുണ്ട്. ഈ ആശയത്തിന് ഇന്നും പ്രസക്തി ഉണ്ടോ?
7. വിദ്യാഭ്യാസം ആരോഗ്യം, ജലവിനിയോഗം തുടങ്ങിയ താഴേതട്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട അടിസ്ഥാന മേഖലകളില്‍ ഇതുകൊണ്ടുണ്ടായ മാറ്റം എന്താണ്? ഈ മേഖലകളുടെ ഗുണ നിലവാരത്തിലെ മാറ്റങ്ങളെ എങ്ങനെ നോക്കി കാണുന്നു?

8. പ്രാദേശിക കൂട്ടായ്മകള്ക്കകത്തെ എന്‍. ജി. ഓ കളുടെയും അന്താരാഷ്ട്ര ഏജന്സികളുടെയും ഇടപെടലിനെ കുറിച്ച് എന്താണ് അഭിപ്രായം?
9. ഉദാഹരണത്തിന് ജലനിധിയെ കുറിച്ചു പറയാം. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് മാറി ഉപഭോക്തൃഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് ഒരു പ്രദേശത്തിന്റെ ജലവിഭവത്തെയാകെ ഉപയോഗപ്പെടുത്തി നടക്കുന്ന ജലനിധി പദ്ധതി നേരത്തെ പറഞ്ഞ ആരോപണങ്ങളെ സാധൂകരിക്കുന്നില്ലേ?
10. ആസൂത്രണ ബോര്‍ഡിന്റെ റോള്‍ എന്താണ്? അത് പഴയതുപോലെ നിലനില്ക്കുന്നുണ്ടോ?
പ്രായോഗികതലത്തില്‍ പ്രോജക്റ്റ് തയ്യാറാക്കല്‍, പദ്ധതി നിര്‍ വഹണം, ഫണ്ട് ലഭിക്കുന്നതിലെ താമസം, ഓഡിറ്റിങ്ങ് തുടങ്ങിയ മേഖലകളില്‍ നേരിടുന്ന പ്രായോഗികവും സാങ്കേതികവുമായ പ്രശ്നങ്ങള് എന്താണ്?
11. ബ്യൂറോക്രസിയുടെ പതിവു ചട്ടക്കൂടുകള്ക്കകത്ത് തന്നെ സോഷ്യല് ഓഡിറ്റിങ്ങ് എന്ന ഏറ്റവും ആധുനികമായ ആശയം ഇടകലര്ത്തുന്നതിലെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്?
12. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നി ത്രിതല സം വിധാനങ്ങളുടെ അധികാരപരിധികള്‍ അവ കൈകാര്യം ചെയ്യുന്ന മേഖലകള്‍ ഇവയില്‍ എന്തെങ്കിലും അസുന്തലനം നിലനില്ക്കുന്നുണ്ടോ? ഉദാഹരണത്തിന് ബ്ലോക്ക് പഞ്ചായത്ത് ഒരു പ്രധാന ബോഡി ആകുന്നുണ്ടോ?

13. സാമൂഹ്യകൂട്ടായ്മകളിലൂടെ വികസനം നടത്തുക എന്ന സങ്കല്പം നിലനില്ക്കുന്ന രാഷ്ട്രീയ ഘടന വഴി നടപ്പിലാകുന്നതിലെ പ്രശ്നങ്ങള്‍ എന്താണ്? രാഷ്ട്രീയാതീതമായ ഇത്തരം സാമൂഹ്യസം വിധാനങ്ങള്‍ ക്രമേണ അരാഷ്ട്രീയമായ ഒരു സാമൂഹ്യാവസ്ഥക്ക് വഴിവെക്കുമോ?
14. നിലവില്‍ രാഷ്ട്രീയ അധികാരത്തിന്റേയും പാര്ട്ടി സംഘടനാസംവിധാനത്തിന്റേയും മേല് തട്ടുകളില്‍ നിന്ന് സ്ത്രീ സമൂഹങ്ങള്ക്ക് വേണ്ടത്ര പങ്കാളിത്തമില്ലല്ലോ എന്നാല് തദ്ദേശഭരണമേഖലയില് പങ്കാളിത്തം കൂടുതലാണ്. പുതിയ നിയമനിര്മ്മാണം അതിന്റെ തോത് കൂട്ടുകയും ചെയ്തിരിക്കുന്നു. ഭരണരംഗത്തും പൊതുപ്രവര്ത്തനരംഗത്തും ഇത് എന്ത് തരം മാറ്റങ്ങള് ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്?
15. കേന്ദ്രീകൃത ഭരണത്തില്‍ വികസനകാര്യങ്ങളില് സംഭവിക്കുന്ന അസന്തുലിതത്വം പരിഹരിക്കുന്നതിനാണല്ലോ വികേന്ദ്രിതാസൂത്രണവും ഭരണ നിര് വഹണവും മറ്റും വരുന്നത്. വികസനകാര്യത്തിലെ തുല്യത ഉറപ്പ് വരുത്താന് ഈ സം വിധാനത്തിന് എത്രത്തോളം കഴിഞ്ഞു.

പ്രതികരണങ്ങള്‍

ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (എം. എല്‍. എ)

1. ഭരണഘടനയുടെ 73, 74 ഭേദഗതിയിലുടെ പഞ്ചായത്തീരാജ്  സംവിധാനം നിലവില്‍ വന്നു. സംസ്ഥാനങ്ങളെ ബാധിക്കുന്ന 29 വകുപ്പുകള്‍ പഞ്ചായത്തീരാജിന് നല്‍കിക്കൊണ്ട് 1994 ല്‍ സംസ്ഥാന നിയമസഭ നിയമനിര്‍മ്മാണം നടത്തി. 1995 ല്‍ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു.അങ്ങനെ ഗ്രാമസഭാതലം മുതല്‍ ജില്ലാ പഞ്ചായത്ത് വരെയുള്ള ഒരു ഭരണസംവിധാനത്തിന്റെ പ്രാരംഭം കുറിച്ചു. ഇത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനം നല്‍കിയിട്ടുണ്ട്. വികസന രംഗത്ത് ഇത്  ഒരു പുത്തന്‍ കുതിപ്പ് നല്‍കി.
2. അധികാരവികോന്ദ്രീകരണത്തിന്റെ 15 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ പ്രായോഗികമാ

യ പ്രശ്നങ്ങള്‍ നമ്മള്‍ തിരിച്ചറിഞ്ഞു.
a.) പഞ്ചായത്തീരാജ്  സംവിധാനം വഴി ചിലവഴിക്കേണ്ട മുഴുവന്‍ തുകയും പലപ്പോഴും ഗവ. നല്‍കാതെ വരുന്നു. 40 % എന്ന വ്യവസ്ഥ ഉണ്ടെങ്കിലും അര്‍ഹമായ ഈ തുക പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നില്ല.
b) സ്വതന്ത്രമായ പദ്ധതികള്‍ ആവിഷ്കരിക്കാനും നടപ്പാക്കാനും പഞ്ചായത്ത് സമിതികള്‍ക്ക് നിയമപരമായി അധികാരം ലഭിച്ചെങ്കിലും ഗവണ്‍മെന്റിന്റെ  പരോക്ഷ നിയന്ത്രണങ്ങള്‍ പഞ്ചായത്തുകളെ ശ്വാസം മുട്ടിക്കുന്നു. ഉദാഹരണത്തിന് –  പഞ്ചായത്തുകള്‍ നടത്തേണ്ട പദ്ധതികളുടെ നീണ്ട ലിസ്റ് ഗവണ്‍മെന്റ്  തന്നെ അടിച്ചേല്‍പ്പിക്കുകയാണ്. പഞ്ചായത്തിന്റെ മുന്‍ഗണനാക്രമം പരിഗണിക്കാതെ പദ്ധതി നിര്‍ദ്ദേശം ഗവ. നല്‍കുന്നതിനാല്‍ നിര്‍വ്വഹണ നടത്തേണ്ട പഞ്ചായത്തുകള്‍ക്കുള്ള ഉത്സാഹം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരുന്നു.
c) വിദഗ്ധ സമിതികള്‍ പലപ്പോഴും രാഷ്ട്ട്രീയ സമിതികളായി മാറുന്നതിനാല്‍ ഇത്തരം സമിതികളിലെ ശീതസമരം പദ്ധതി പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
d) പദ്ധതിയുടെ അന്തിമ അനുവാദം സാധാരണ ഗതിയില്‍ സാമ്പത്തികവര്‍ഷത്തിന്റെ  അവസാനമാസങ്ങലിലാണ് മിക്കവാറും ലഭിക്കുക. അതിനാല്‍ പദ്ധതി തുകയുടെ വിനിയോഗം കുറയും. മാത്രമല്ല വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി, ഹൌസിങ്ങ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ തുക നിക്ഷേപിച്ച് പദ്ധതി ചിലവ്  നടത്തിയതായി വിലയിരുത്തുന്നു. ഇത് ആശാസ്യകരമല്ല.
ഓരോ പഞ്ചയത്തിനും ലഭിക്കുന്ന പശ്ചാത്തല മേഖലാ വികസന ഫണ്ട് അംഗങ്ങളുടെ തലയെണ്ണി വീതം വയ്ക്കുന്നതിനാല്‍ ഒരു പ്രവര്‍ത്തനവും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോവുന്നു. ഇത് വികസനത്തെ പ്രതികൂലമായി ബാധിക്കും.
3. അധികാര വികേന്ദ്രീകരണത്തിന്റെ ആദ്യരൂപമായ ജില്ലാ കൌണ്‍സില്‍ നിയമത്തിന് രൂപം നല്‍കിയതില്‍ സ. ഇ.എം.എസ്സിനുള്ള പങ്ക് എടുത്ത് പറയേണ്ടതുണ്ട്. എന്നാല്‍ ജില്ലാ കൌണ്‍സിലുകള്‍ക്ക് കൊടുക്കുന്ന ഏത് വകുപ്പും തിരിച്ചെടുക്കാനുളള നിബന്ധനയും ,വേണ്ടി വന്നാല്‍ കൌണ്‍സില്‍ പിരിച്ച് വിടാനുളള അധികാരവും ഈ നിയമത്തിലെ കുറവുകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനകീയ ആസൂത്രണ പ്രക്രിയയില്‍  സ. ഇ.എം.എസ്സിന്റെ പങ്ക് ഏറ്റവും സുപ്രധാനമായിരുന്നു. എന്നാല്‍ പിന്നീട് അതേ പ്രാധാന്യത്തോടെ തുടര്‍ന്ന് പോകുവാന്‍ കഴിഞ്ഞില്ല എന്ന  പൊതു വിമര്‍ശനം ഉയര്‍ന്നിട്ടുമുണ്ട്.

4. ഇന്നും പഞ്ചായത്ത് സമിതികള്‍ക്ക് സാമ്പത്തിക സ്വാതന്ത്യ്രമില്ല. സ്വന്തമായി വരുമാന സ്രോതസ്സുകള്‍ ഇല്ലാത്ത ജില്ലാ/ബ്ളോക്ക് /ഗ്രാമപഞ്ചായത്തുകള്‍ സംസ്ഥാന വിഹിതം മാത്രം കാത്തിരിക്കുന്നതിനാല്‍ ഗവ. ഏര്‍പ്പെടുത്തുന്ന സാമ്പത്തിക നിയന്ത്രണം പഞ്ചായത്തു   പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇത് സാമ്പത്തിക ഉപരോധമായി മാറാം.
5. ലോകബാങ്ക് /ഏ.ഡി.ബി സമീപനങ്ങളെക്കുറിച്ച് വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി എടുക്കുന്നവര്‍ പോലും പിന്നീട് മാറ്റി ചിന്തിച്ചത് കേരളം കണ്ടതാണ്. .എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്  പരിഹാരം തേടേണ്ടത് അവര്‍ തെരഞ്ഞെടുക്കുന്ന ജനകീയ ഭരണകൂടത്തിന്റെ പ്രാഥമിക ചുമതല തന്നെയാണ്. ജനങ്ങളുടെ ഈ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും  ഒരു ജനകീയ ഗവണ്‍മെന്‍ിനും ഒഴിഞ്ഞു മാറാന്‍ സാദ്ധ്യമല്ല.
6. പ്രാദേശിക കൂട്ടായ്മയില്‍ നിന്നും വികസനത്തിന് പണം കണ്ടെത്തുക എന്ന ആശയം അംഗീകരിക്കപ്പെട്ടാല്‍ സമ്പന്നരായ ആളുകളുടെ മേല്‍ക്കോയ്മ ഇത്തരം കൂട്ടായ്മകളില്‍ അടിച്ചേല്‍പ്പിക്കപ്പെടും. കാലാന്തരത്തില്‍ സാമ്പത്തിക ശക്തിയുള്ളവരുടെ കൈകളിലേക്ക് ഇത്തരം കൂട്ടായ്മ ചെന്ന് പെടും.
7. വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാര വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാല്‍ ഈ മൂന്ന് രംഗങ്ങളുടെയും ഭരണനിയന്ത്രണം  പൂര്‍ണ്ണമായും സംസ്ഥാന ഗവണ്‍മെന്റിനാണ് എന്നതിനാല്‍ അതത് പ്രദേശത്തെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അടിയന്തിര ഇടപെടല്‍ നടക്കുന്നില്ല. ആരോഗ്യരംഗത്തും ജലവിനിയോഗത്തിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്ത ആശുപത്രികളും അപര്യാപത്മായ പാരാമെഡിക്കല്‍ സ്റാഫും ആരോഗ്യരംഗത്തെ ന്യൂനതകള്‍ തന്നെ. ജലവിനിയോഗത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കാര്യമായി കാണുന്നില്ല. ആവശ്യമെങ്കില്‍ ജലജാഗ്രതാ സമിതികള്‍ രൂപീകരിച്ച് നീര്‍ച്ചാലുകളും തടാകങ്ങളും സംരക്ഷിക്കാന്‍ കഴിയുമായിരുന്നു. എങ്കിലും ഈ രംഗത്ത് കാര്യമായ പരിശ്രമം ഉണ്ടായിട്ടേയില്ല. ജലാശയങ്ങളും കിണറുകളും മാലിന്യ വിമുക്തമാക്കുന്നതിന് ഗൌരവതരമായ നടപടികള്‍ നടന്നിട്ടില്ല.
8. പ്രാദേശിക കൂട്ടായ്മകളില്‍ ക്രഡിബള്‍ ആയ എന്‍.ജി.ഓ. കളുടെ സഹകരണം തേടാവുന്നതാണ്. അന്താരാഷ്ട്ര ഏജന്‍സികളുമായി ബന്ധപ്പെടുമ്പോള്‍ അവരുടെ ഘടനയും സ്വഭാവവും  വിലയിരുത്തേണ്ടതും രാജ്യത്തിന്റെ പൊതു താത്പര്യം ഹനിക്കുന്നതാണോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുമാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും നിയന്ത്രണത്തിന് വിധേയമായി മാത്രമെ ഇത്തരം ഇടപെടലുകള്‍ അനുവദിക്കാവൂ.
9. ഇന്ത്യാ ഗവണ്‍മെന്റ് മുന്‍കൈയ്യെടുത്താണ് ജലനിധിക്കുള്ള സാമ്പത്തിക സഹായം ഉറപ്പിച്ചിട്ടുള്ളത്. ഈ പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നത് അംഗത്വമെടുക്കുന്നത് കുടുംബങ്ങളാണ്‌. ഗുണഭോക്തൃ വിഹിതം അംഗങ്ങള്‍ അടയ്ക്കേണ്ടതിനാല്‍ ദരിദ്രകുടുമ്പങ്ങളും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗവും നന്നേ ക്ളേശിക്കേണ്ടി വരും. സാമ്പത്തികമായി വിഷമിക്കുന്ന ഇത്തരം ദുര്‍ബലജനവിഭാഗങ്ങള്‍ക്ക് ഈ പദ്ധതയുടെ പ്രയോജനം ലഭിക്കുന്നതല്ല. അതിനാല്‍ ഈ വിഭാഗങ്ങലെ കൂടി ഉള്‍ക്കൊള്ളിക്കത്തക്കവിധത്തില്‍ നിലവിലുള്ള  പദ്ധതി വിഹിതത്തിന്റെ അനുപാതം പുനക്രമീകരിക്കണം. പട്ടികജാതി/ പട്ടി

കവര്‍ഗ്ഗ/ ദുര്‍ബല ജനവിഭാഗങ്ങളുടെ തുക സംസ്ഥാന ഗവ. നല്‍കണം.
10ആസൂത്രണ ബോര്‍ഡിന് വിപുലമായ അധികാരങ്ങളാണുള്ളത്. എന്നാല്‍ വിദഗ്ധസമിതികളുടെ അമിതമായ രാഷ്ട്രീയ വത്കരണം ഈ രംഗത്ത് ആശങ്കകളും സംശയങ്ങളും ഉണ്ടാക്കുന്നു.

11. സോഷ്യല്‍ ഓഡിറ്റിങ്ങ് എന്ന ആശയം പരീക്ഷിച്ച് നോക്കാവുന്നതാണ്.  എന്നാല്‍ കേന്ദ്ര-സംസ്ഥാന നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റാട്യുറ്ററി ഓഡിറ്റിങ്ങിന് പകരമായി ഇതിനെ കാണാന്‍ കഴിയില്ല. അതിനാല്‍ സ്റാട്യുറ്ററി ഓഡിറ്റ് തുടരുകയും സോഷ്യല്‍ ഓഡിറ്റിന് ചില പ്രത്യേക പദ്ധതികള്‍ വിധേയമാക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും.
12 ബ്ളോക്ക് പഞ്ചായത്ത് ഒരു അജഗളസ്ഥലമാണ് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ഈ ഘടനയില്‍ ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് മാത്രമായി ചെയ്ത് തീര്‍ക്കുവാന്‍ കഴിയുന്ന നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികളുണ്ട്. അതിനാല്‍ ബ്ളോക്ക് പഞ്ചായത്തുകളെ ശാക്തീകരിച്ച് ഒരു പ്രമുഖ സമിതിയായി നിലനിര്‍ത്താന്‍ കഴിയേണ്ടതാണ്.
13. വികസന വിഷയങ്ങളെ സംബന്ധിച്ച് മുഖ്യധാരാ രാഷ്ട്ട്രീയ പ്രസ്ഥാനങ്ങളില്‍ യോജിപ്പ് ഉണ്ട്ക്കുന്നതിനുളള ശ്രമം ഉണ്ടാകണം. അങ്ങനെ വന്നാല്‍ ഭരണമാറ്റം വികലനത്തിന്റെ തുടര്‍പ്രക്രിയക്ക് തടസ്സങ്ങള്‍ ഉണ്ടാക്കില്ല. ഒരു ഭരണസമിതിയുടെ കാലാവധി കഴിയുന്നതോട് കൂടി അവര്‍ ആവിഷ്കരിച്ച വികസന പദ്ധതിയുടെ ശുക്രദശ അവസാനിക്കുകയാണ്. ഇത് വികസന പ്രവര്‍ത്തനത്തെ മൊത്തം ബാധിക്കുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന വികസനപദ്ധതികള്‍  വിജയിച്ച് വന്ന കക്ഷികളുടെ മാത്രം വികസന പദ്ധതിയായി മാറാതെ ഒരു പൊതുധാരണയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചാല്‍ ഇന്ന് കാണുന്ന അപാകതകള്‍ ഏറെക്കുറെ പരിഹരിക്കാന്‍ കഴിയും.
14. പൊതു പ്രവര്‍ത്തന രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പിക്കുന്നതിന് 50% സംവരണം ഉപകരിക്കും. ഇതിന് ജനസംഖ്യാ അടിസ്ഥാനത്തില്‍ 100 % ന്യായീകരണമുണ്ട്. എന്നാല്‍ ഇന്ന് പൊതുപ്രവര്‍ത്തന രംഗത്ത് നിലനില്‍ക്കുന്ന ജെന്ഡര്‍ പ്രൊപ്പോര്‍ഷന്‍ വളരെ വ്യത്യസ്തമാണ്. ഈ സാഹചര്യം കണക്കിലെടുത്തിട്ടില്ല എന്നൊരു പൊതു വിമര്‍ശനമുണ്ട്. ഭരണരംഗത്തും പൊതുരംഗത്തും ഇത് മൂലമുണ്ടാകുന്ന ഗുണഫലങ്ങള്‍ എന്ത് എന്ന് അവരുടെ പ്രവര്‍ത്തനത്തിലുടെയാണ് തെളിയിക്കേണ്ടത് .
15. വികേന്ദ്രീകൃത ആസൂത്രണം പൂര്‍ണ്ണമായും ഫലവത്താകണമെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കുള്ള സാമ്പത്തിക നിയന്ത്രണം ഒഴിവാക്കുകയും ഓരോ വര്‍ഷവും അനുവദിക്കുന്ന തുക അവരുടെ തനത് പദ്ധതികള്‍ നടപ്പാക്കുന്നതിന്  അനുവദിക്കുകയും ചെയ്യണം. ഈ പദ്ധതികള്‍ നടപ്പാക്കാനായി ഉദ്യോഗസ്ഥന്‍മാരുടെ മേലുള്ള ഭരണ നിയന്ത്രണം സംസ്ഥാന ഗവണ്‍മെന്റിന് ആയതിനാല്‍ പല സഥലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതികളും ഉദ്യോഗസ്തന്‍മാരും തമ്മില്‍ അഭിപ്രായ ഭിന്നത രൂപപ്പെടും. ഉദ്യോഗസ്തന്‍മാര്‍  ‘ഡ്യുവല്‍ കണ്‍ട്രാളിന’് വിധേയരാകുന്നു. അതിനാല്‍ പദ്ധതി നിര്‍വ്വഹണരംഗത്ത് വന്നു ചേരുന്ന ന്യൂനതകള്‍ പരിഹരിക്കുന്നതിന് നടപടി വേണം.

0 Responses to “പഞ്ചായത്തീരാജ് വികസനരംഗത്ത് കുതിപ്പ് നല്‍കി!”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: