നോവല്‍ വായിക്കുമ്പോള്‍

നോവല്‍ വായിക്കുമ്പോള്‍

……………………………………

e

s

a

y

സാബു ഷണ്മുഖം

………………………

ഗുന്തര്‍ ഗ്രാസ്സിന്റെ Tin Drum എന്ന നോവല്‍ നോക്കുക.ജര്‍മ്മനിയിലെ ഡാന്സിഗ് എന്ന സ്ഥലത്ത് ജനിച്ച ഓസ്കാര്‍ എന്ന് പേരായ ഒരു കൂനന്‍ -മുപ്പതു വയസായപ്പോള്‍ അവന്‍ ഒരു മനോരോഗാശുപത്രിയില്‍ പ്രവേശിക്കപ്പെടുകയാണ്. അവിടെക്കിടന്ന്നുകൊണ്ട് അവന്‍ തന്റെ ജീവിതകഥ എഴുതുന്നുന്നു .കാഴ്ചകളുടെയും മണത്തിന്റെയും ശബ്ദത്തിന്റെയും ഇടപിണഞ്ഞ ചേരുവകളിലൂടെ ഡാന്സിഗ് എന്ന പ്രദേശത്തെ ചരിത്രവും സംസ്കാരവും നാടോടിക്കഥകളും മറ്റു പലതരത്തിലുള്ള നാടോടിവിവരണവും ഇതില്‍ കടന്ന്നു വരുന്നു.പുതിയ നൂറ്റാണ്ടില്‍ ആഘോഷിക്കപ്പെടുന്ന പൊള്ളയായ മതത്തിന്റെ ചരിവുകളും നരവംശശാസ്ത്രപരമായി നില നില്‍ക്കുന്ന അധികാരവികലതകളും സമൂഹാന്തരംഗത്തില്‍ നടക്കുന്ന അഴിമതികളും ഒട്ടകപക്ഷിയെപ്പോലെ സംസ്കാരഭൂപടത്തിലെവിടെയോ ഒറ്റപ്പെട്ടു പോകുന്ന താഴ്ന്ന വര്‍ഗത്തിന്റെ ചിത്രീകരനവുമാണ് ഈ നോവല്‍. ഡാന്സിഗ് പോലുള്ള ചെറു നാടുകളില്‍ ഹിറ്റ്ലറിസത്തിന്റെ അധികാരഭീകരതകള്‍ വരുത്ത്തിക്കൂട്ടിയ വിക്രമങ്ങള്‍ക്കെതിരെയുംമുഴക്കത്തോടെ പ്രധിഷേധിക്കുകയാണ് ഗ്രാസ്സ് .

Tin Drum നോവലിന്റെ പാരമ്പര്യ ചിട്ടവട്ടങ്ങളെ മറികടക്കുന്നു. ഇതിലെ പല സന്ധികളിലും പാരഡി ഫലപ്രദമായിഉപയോഗിക്കുന്നുണ്ട്. ഇത്തരമൊരു ആഖ്യാനത്തിലൂടെ ഓസ്കാര്‍ എന്ന കഥാപാത്രത്തെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രധിനിധിയാക്കുകയാണ്ഗ്രാസ്സ് .മിലന്‍ കുന്ദേരയുടെ The Book of Laughter And Forgetting എന്ന നോവല്‍ യുദ്ധാനന്തര യൂറോപ്യന്‍ സമൂഹത്തിറെയും സെക്സിന്റെയും ഒരു അനുഭവ ചരിത്രമാണ് അവതരിപ്പിക്കുന്നത്‌.ഈ നോവലിന്റെ പ്രത്യേകത ഇതിന്റെ ഒരു ഭാഗം വരെ ഇക്കാര്യങ്ങള്‍ നോവലിസ്റ്റിന്റെകണ്ണില്‍കൂടി കാണുകയും പിന്നീട് കഥാപാത്രങ്ങളിലൂടെ കാണുകയും ചെയ്യുന്നു എന്നുള്ളതാണ് .ഒബ്ജെക്ടിവിട്ടിയെയും സബ്ജെക്ടിവിട്ടിയെയും കീഴ്മേല്‍ മറിച്ചുകൊണ്ട് നോവലിസ്റ്റ് വായനക്കാരനെ കബളിപ്പിക്കുന്നു.തോമസ് പിന്ച്ചന്റെ മാസ്റെര്‍പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന Gravity’s Rainbow നോവലിനെത്തന്നെ പുനര്‍ നിര്‍വചിക്കുന്നഒന്നാണ് .ഈ വലിയ നോവല്‍ നാല് ഭാഗങ്ങളായി തരം തിരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ കൃത്യമെന്നു പറയാവുന്ന ഒരു ഘടന ഈ നോവലിനില്ല .സ്ലോ ത്രോപ് എന്നഅമേരിക്കന്‍ ലെഫ്റ്റനന്ടിന്റെ യൂറോപ്യന്‍ യുദ്ധ പ്രവര്‍ത്തനമാണ് ഇതിലെ പ്രതിപാദ്യം .രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുവിലാണ് ഈ പദ്ധതി അയാള്‍ ഏറ്റെടുക്കുന്നത് . സ്ലോ ത്രോപ്പിന്റെ യുദ്ധകാലാനുഭവങ്ങളിലൂടെ നാത്സീ ജര്‍മ്മനിയുടെയും സഖ്യ കക്ഷികളുടെയും ആക്രമണ പശ്ചാത്തലത്തില്‍ വിപുലമായ ഒരു യുദ്ധ കഥ മെനഞ്ഞിരിക്കുകയാണ് പിന്ച്ചന്‍ .ഈ നോവല്‍ വായനക്ക് വേഗം വഴങ്ങുന്ന ഒന്നല്ല.വഴുതിപ്പോകുന്ന ഭാഷയിലെഴുതപ്പെട്ട നോവലെന്നുജെ.മക്ഫാളന്‍ (McFarlan:The Genealogy of Post Modernisam )പിന്ച്ചന്റെ ഭാഷയെ വിവരിക്കുന്നുണ്ട്.യുദ്ധ പശ്ചാത്തലം ഇത്ര ആഴത്തില്‍ ചിത്രീകരിച്ച നോവലുകള്‍ പാശ്ചാത്യ സാഹിത്യത്തില്‍ ഏറെയില്ല.എല്ലിസന്റെ (R.M.Ellison)World Invisible എന്ന നോവല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ജീവിക്കുന്ന ഒരു നീഗ്രോ യുവാവിന്റെ കഥപറയുന്നു.അയാള്‍ മനസ്സിലാക്കുന്ന നഗരത്തിനും ജീവിക്കുന്ന സംസ്കാരത്തിനുമിടയിലെ പിളര്‍പ്പുകള്‍ അമേരികന്‍ സംസ്കാരത്തിന്റെ ബീഭത്സമായ പിളര്പ്പുകളായി മാറുന്നു.അരികു ചേര്‍ക്കപ്പെടുന്ന കറുത്ത മനുഷ്യരുടെജീവിതം ഭയപ്പെടുത്തുംവിധം നോവലില്‍ ചിത്രീകരിച്ചിരിക്കുന്നു .അമേരികന്‍ ജനാധിപത്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്ത്തില്‍ അദൃശ്യരായിപ്പോകുന്ന മനുഷ്യരാണ് നോവലില്‍ നിറയുന്നത്. അധികാരത്തില്‍ ആരുവന്നാലും ,അവര്‍ കറു ത്തവനോ,വെളുത്തവനോ ആയിക്കൊള്ളട്ടെ,അദൃശ്യരായിമാറുമെന്ന രാഷ്ട്രീയവീക്ഷണം ,ബരാക് ഒബാമ അധികാരത്തില്‍ വന്നതിനു ശേഷം ഈ നോവലിനെ വീണ്ടും വായിക്ക്വാന്‍ പ്രേരിപ്പിക്കുന്ന മുഖ്യസ്രോതസ്സാണ് .ആധുനികാനന്തര നോവലിന്റെ പ്രത്യേകതയായ വസ്തുതാവല്കരണം ഈ നോവലില്‍ ഉടനീളം കാണാം .ഫിലിപ്പ് റോത്തിന്റെ The Redetzky March,Weights and Measures,The Legend of Holy Drinker മിലാന്‍ കുന്ദേരയുടെ The Joke,Farewell Party,Life is Elsewhere തോമസ് ്‌പിന്ച്ചന്റെ Vine Land ഡി.എം .തോമസിന്റെ White Hotel കസുവോ ഇഷിഗുരോയുടെ Remains of the Day,The Unconsoledതുടങ്ങിയനോവലുകളും ഇവിടെ സൂചനീയമാണ് .

ഉയര്‍ന്ന ആധുനികത പുലത്തിയ ഭാഷാനാട്യങ്ങളെ അല്ലെങ്ങില്‍ കൃത്രിമമെന്നു തോന്നാവുന്ന ഭാഷാ ഗൌരവങ്ങളെ ബഹിഷ്കരിച്ചു കൊണ്ടാണ് ആധുനികാനന്തരനോവലുകള്‍ രംഗത്ത് വന്നത്.’ഭാഷ ഒരു കളിയാണ്’ (language is a game)എന്നാ സങ്കല്പനം ആധുനികാനന്തരയുടെ മുദ്രണമാണ് .ലോത്യാരിന്റെ Postmodern Condition :A Report On Knowledge എന്ന ലേഖനത്തില്‍ സുപ്രധാനമായ ഒരു വസ്തുതയുണ്ട് .സമൂഹ ബോധം എന്നത് വസ്തുതാപരമായ ഒരു കെട്ടല്ല;വ്യത്യസ്ത നിയമങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഭാഷകളുടെ വിചിത്രവും വൈവിധ്യമാര്നതുമായ ലീലകള്‍ കൊണ്ട് ബന്ധിതമാണ് അത് എന്ന് അദ്ദേഹം പറയുന്നു.ഭാഷയെക്കുറിച്ചുള്ള ഈ ബോധം ആധുനികാനന്തര നോവലിസ്റ്റുകളില്‍ കാണാം .ചിലയിടങ്ങളില്‍ അവര്‍ ഭാഷയെ കളിയോ ലീലയോ ആക്കി മാറ്റുന്നു. മറ്റു ചിലയിടങ്ങളില്‍ ഭാഷ ഒരു പ്രശമല്ലെന്ന മട്ടില്‍ നോവല്‍ പ്രമേയത്തിന്റെ ഉപാധിയെന്നോണം വെറുതെ പറഞ്ഞു പോകുന്നു. ഇനിയും ചിലപ്പോള്‍ ഭാഷയെ ഭാഷയിലൂടെത്തന്നെ പരിഹസിക്കുന്ന പാരടിയുടെയും പാസ്ടിഷിന്റെയും കോലാഹലംസൃഷ്ടിക്കുന്നു.ഇങ്ങ്ലീഷ്‌ ഭാഷയെ തുടക്കത്തില്‍ മാദ്ധ്യമമാക്കുകയും പിന്നീടു ഉപേക്ഷികുകയും ചെയ്ത കെനിയന്‍ നോവലിസ്റ്റ് എന്ഗുഗി -വാ -തിയോന്ഗോ (Ngugi Wa Thiong’O) Reach എന്ന നോവലില്‍ ഭാഷനഷ്ടപ്പെടുനത്തില്‍ വിലപിക്കുന്നില്ല .എന്നാല്‍ അങ്ങനെയൊരു അവസ്ഥ സംജാതമാകുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സാഹചര്യങ്ങളെ കഥാപാത്രങ്ങളുടെ വ്യാകരണ രഹിതമായ സംഭാഷനങ്ങളിലൂടെ പരിഹസിക്കുകയാണ് .ആദര്‍ശാത്മകമായ മിധ്യകളിളല്ല ,തകിടം മറിയുന്ന ലോകാവസ്ഥയില്‍ ഭാഷയ്ക്ക്‌ ഭാഷ മാത്രമായി നില നില്ക്കാനാവില്ലെന്ന യാദ്ധാരത്യമാണ് നോവലിസ്ടിനെ നയിക്കുന്നത്. മുന്‍പ് സൂചിപ്പിച്ച Tin Drum ലൂടെ ഗുന്തര്‍ ഗ്രാസ് തനിക്കു മുന്‍പുണ്ടായിരുന്ന ,ഭാഷയെ ഗൌരവമായിക്കണ്ടിരുന്നപല മുതിര്‍ന്ന നോവലിസ്ടുകളുടെയും ഭാഷയുടെ പാരഡി തന്റെ നോവലില്‍ ഇഴ ചേര്‍ക്കുന്നുണ്ട് .ഇതിലൂടെ ഗ്രാസ് ചെയ്യാനുദേശിചത് ഭാഷയുടെ ഉയര്‍ന്ന ഗൌരവത്തെമേധാവിത്വതെ കളിയാക്കുകയാണ്.ഒരു ഇറ്റാലിയന്‍ മോനാസ്ടരിയില്‍ നടന്ന നിഗൂഡമായകൊലപാതകവും തുടര്നുള്ള അന്വേഷണവും പ്രമേയമാക്കി പരിഹാസവും പാണ്ഡിത്യവും ഒക്കെ ഇടകലര്‍ത്തിയ ശൈലിയില്‍ എഴുതപ്പെട്ട ഉമ്പര്ടോ എകൊയുടെ The Name of the Rose ആധുനികാനന്തര നോവലുകളില്‍ ഏറെ ശ്രദ്ധേയമാണ് .പതിനാലാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ പാണ്ടിത്യ രീതിയെ (Scolastic Method)സവിശേഷ രീതിയില്‍ പുനര്‍ സൃഷ്ടിക്കുകയാണ് ഏകോ ഈ കൃതിയില്‍ .

ആധുനികാനന്തര നോവലുകളില്‍ സാഹിത്യം /സാഹിത്യേതരം എന്ന വേര്‍തിരിവ് ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല പ്രമേയത്തിലും ഇല്ലാതാവുകയും സാഹിതീയത (Literariness)പ്രശ്നമല്ലാതായിത്തീരുകയും ചെയ്യുന്നു.മാത്രമല്ല,ആശയങ്ങളുടെ ജനാധിപത്യവല്കരണം നോവലുരയുടെ തരങ്ങങ്ങളായി ,പ്രതീകങ്ങളായി മാറുന്നു.നോവല്‍ ഭാഷയുടെ വ്യതിരേകങ്ങള്‍ എന്ന നിലയില്‍ ആഖ്യാനത്തില്‍ സിനിമ ,ചിത്രകല ,ജേര്‍ണലിസം ,ഇന്റര്‍നെറ്റ് ,ആനിമേഷന്‍ ,പ്രോഫഷനലായ മറ്റു മേഖലകള്‍എന്നിവിടങ്ങളിലെ ഭാഷാന്തരങ്ങള്‍ പകരുകയും പടരുകയും ചെയ്യുന്നു.ആധുനികതയുടെ ചരിത്ര വീക്ഷ്നമല്ല ആധുനികാനന്തരതയില്‍ സംവേദനീയമാവുക .ആധുനികതയുടെ ചരിത്ര വീക്ഷണം പൊതുധാരാ ചരിത്രത്തെ കണക്കിലെടുക്കാത്ത നിഷേധ സ്വരം ഉള്കൊണ്ടിരുന്നുവെങ്ങില്‍ ,ആധുനികാനന്തരതയിലേത് പൊതു ചരിത്രത്തിനു ബദലായിനിര്‍മ്മിക്കപ്പെടുന്ന സൂക്ഷ്മങ്ങളായ അനേകം ചരിത്രങ്ങളുടെ പ്രതികരണങ്ങളാണ് .ഇതിന്റെ ഭാഗമെന്നോണം വര്‍ത്തമാന നോവലുകളില്‍ പ്രത്യക്ഷമാകുന്ന വിവിധപ്രാദേശികതകളും വര്‍ഗച്ചരിത്രങ്ങളും പരിസ്ഥിതിയുടെയും നാടോടിതത്തിന്റെയുംഒട്ടനവധി ആഖ്യാനങ്ങളും വര്‍ധിച്ചുവരുന്ന ‘അധികാരപരപ്പി ‘നെതിരെയുള്ള സംസ്കാര രാഷ്ട്രീയത്തിന്റെ എടുപ്പുകളായി മാറുന്നു. യഥാര്‍തത്തില്‍ ഇപ്രകാരമുള്ളതീക്ഷ്ണമായ സാമൂഹിക സാഹചര്യങ്ങള്‍ വര്‍ത്തമാന നോവലുകള്‍ പിടിച്ചെടുക്കുന്നത് കൊണ്ടാവണം ഉയര്‍ന്ന കല/വാണിജ്യകല ,ഉന്നത സാഹിത്യം /നിമ്ന സാഹിത്യം എന്നും മറ്റുമുള്ള വിഭേദങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടത്. കവിത,കഥ ,നോവല്‍ തുടങ്ങിയ സാഹിത്യ ഗണങ്ങളുടെ (Literary genres)അടിസ്ഥാനത്തിലുള്ള വിമര്‍ശന പദ്ധതികള്‍ പോലും ആധുനികാനന്തരയില്‍ ഫലമില്ലതയിത്തീരുമെന്ന ഫ്രെടരിക് ജയിമ്സന്റെ നിരീക്ഷണം (The Political Unconsciousness)ഇവിടെ ഓര്‍ക്കാം .വിശദീകരിക്കാന്‍ കഴിയാത്തതെന്ന് കരുതിയിരുന്ന സംസ്കാരത്തിന്റെ ഇടങ്ങളിലേക്ക്വര്തമാനനോവലുകള്‍ കടന്നു ചെല്ലുന്നു. പ്രേമെയങ്ങളായി ജനപ്രിയ-ദളിത്‌ -ഫെമിനിസ്റ്റ് ആഖ്യാനങ്ങള്‍ മാറുന്നത് അങ്ങനെയാണ് .അടുത്തകാലത്ത്‌ തമിഴില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം (വിവ :വിജയകുമാര്‍ കുനിശ്ശേരി )ചെയ്യപ്പെട്ടദളിത്‌ -പെണ്‍പക്ഷ നോവലാണ്‌ പാമ എന്ന പാസ്ടിനാമേരിയുടെ ‘സംഗതി’.ആഗോളീകരനതിന്റെയും ആരാഷ്ട്രീയവല്‍കരനത്ത്തിന്റെയും ഗൂഡതന്ത്രങ്ങല്കെതിരെയുള്ള പ്രതികരണമാണ് ഈ നോവല്‍. പതിവ് പെണ്‍പക്ഷ രചനകളില്‍ ഉയര്‍ത്തിക്കാട്ടുന്ന സ്ത്രീ ലൈംഗികത , പ്രസവം ,മുലയൂട്ടല്‍ ,പുഷ്പിനിയാവല്‍,ശാരീരിക സൌന്ദ്യര്യ സങ്കല്പങ്കല്‍ എന്നിവ ദളിത്‌ സ്ത്രീയെ സംബന്ധിച്ചടത്തോളം ഒരു പ്രശ്നമേയല്ലെന്ന് പാമ കരുതുന്നു.’നിറമാസഗര്‍ഭിണിഞാറു നടുന്ന ‘കാഴ്ച അവതരിപ്പിച്ചുകൊണ്ടാണ് നോവല്‍ ആരെമ്ഭിക്കുന്നത് .പെണ്കാഴ്ചയില്‍,പെണ്മൊഴിയില്‍ ,പച്ചയായ ദളിത്‌ സ്ത്രീ ജീവിതവും ചേരിതെറി കലര്‍ന്ന ദളിത്‌ ഭാഷയും ഈ രചനയില്‍ കാണാം .വര്‍ത്തമാന നോവല്‍ സാഹിത്യത്തില്‍ പുരുഷ എഴുത്തുകാര്‍ക്കൊപ്പം നില്‍കാന്‍ പെണ് നോവലിസ്ടുകല്‍ക്കുകഴിയുന്നു,ടോണി മോറിസന്റെThe Bluest Eyes ,Sula ഷീല കയേസ്മിതിന്റെStrarbrace,Joanna Garden റെബേക്ക വെസ്ടിന്റെ The Judge,Strange Necessity ഐറിസ് മര്ടോകിന്റെUnder the Net,A world Child സാരഫോക്നരുടെAway from Everything തുടങ്ങിയ നോവലുകള്‍ പെണ്രച്ചനകളുടെ സാക്ഷ്യമാണ് .ആദ്യകാലങ്ങളില്‍ പ്രുഷമേധാവിത്വ സമൂഹത്ത്തിനെതിരെയുള്ള പ്രതികരണമായിരുന്നു ഫെമിനിസമെങ്ങില്‍ ,പില്‍കാലത്ത് അത് ഏതു രൂപത്തിലുമുള്ള അധികാരരൂപങ്ങല്‍ക്കുമെതിരെയുള്ള സാംസ്കാരികവും വര്‍ഗ-ലിങ്ങപരവുമായ അന്വേഷണങ്ങളുടെ കൂടി ഭാഗമായിരിക്കുന്നു.

വര്‍ത്തമാന നോവല്‍ എന്നത് ബഹുതലങ്ങളുടെയുംവ്യത്യസ്ത ആവിഷ്കാരങ്ങളുടെയും’കര’യാണ് .അവിടെ അനേക തരത്തിലുള്ള ‘എഴുത്തുകളുടെ ‘തിരകള്‍ കൂടിച്ചേരുകയും ഏറ്റുമുട്ടുകയും ചെയ്യുന്നു.അതുകൊണ്ടുതന്നെ ,ഇന്നത്തെ ഒരുകൂട്ടം നോവലുകളെകണക്കിലെടുത്തുകൊണ്ട് വര്‍ത്തമാന നോവല്‍ സങ്കല്പം രൂപപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് പലപ്പോഴും യുക്തിപരമാവില്ല .കാരണം ,അങ്ങനെ രൂപപ്പെടുതുംപോഴേക്കും വിപണിയിലിറങ്ങുന്ന മറ്റൊരു നോവല്‍ അതുവരെ നാം സ്വരൂപിച്ചു വെച്ച ധാരണകളെയും വിശ്വാസങ്ങളെയുംഅട്ടിമറിചേക്കും

Advertisements

0 Responses to “നോവല്‍ വായിക്കുമ്പോള്‍”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: