നാം ചോദിക്കേണ്ടത് – നമ്മളോടും നമ്മുടെ ചുറ്റുവട്ടങ്ങളോടും.

നാം ചോദിക്കേണ്ടത് – നമ്മളോടും നമ്മുടെ ചുറ്റുവട്ടങ്ങളോടും.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെങ്കിലും നമുക്ക് ചുറ്റും അധികാരവികേന്ദ്രീകരണത്തിന്റെ പ്രായോഗികമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ നാം തയ്യാറാകുമോ? ഉത്തരവാദിത്തബോധമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ ചില ചോദ്യങ്ങള്‍ നമ്മളോട് നമ്മുടെ ചുറ്റുവട്ടങ്ങളോട് നമുക്ക് തൊട്ടടുത്തുള്ള ജനപ്രതിനിധികളോട് ചോദിക്കാനും ഉത്തരം കണ്ടെത്താനും അല്പ സമയം മാടി വെക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? എങ്കില്‍ ഇതാ ചില ചോദ്യങ്ങള്‍ നമ്മുടെ പൊതു അന്വേഷണങ്ങളിലേക്ക്.. പ്രതികരണങ്ങള്‍ ഞങ്ങളെ അറിയിക്കുമല്ലോ.. മലയാളാനാട് അടുത്ത ലക്കം ഈ ചോദ്യങ്ങളിലൂന്നിയുള്ള അന്വേഷണങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കും.

പൊതുജനങ്ങളൂടെ പ്രതികരണം ആരായുന്നതിനുള്ള പൊതു ചോദ്യാവലി – മാര്‍ഗരേഖ

പഞ്ചായത്ത് തല ജനപ്രതിനിധികളോട്

 • അധികാരവികേന്ദ്രീകരണത്തിന് മുമ്പും പിമ്പും ജനപ്രതിനിധി എന്ന നിലയില്‍ സാമൂഹ്യപദവിക്കും അധികാരത്തിനുമുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്‌?
 • ഗ്രാമസഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണോ?
 • നടത്തിപ്പില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ?
 • ഗ്രാമസഭയില്‍ അമിതമായി രാഷ്ട്രീയം കടന്നു വരുന്നു എന്ന അഭിപ്രായമുണ്ടോ?
 • എതിര്‍ വിഭാഗങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കാറുണ്ടോ?
 • ഗ്രാമസഭയില്‍ സ്ത്രീകളുടെ പങ്കാളിത്തം എങ്ങനെയാണ്‌?
 • ഗ്രാമസഭയില്‍ ഏതെല്ലാം വിഭാഗത്തില്‍ പെട്ടവരാണ്‌ കൂടുതല്‍ പങ്കെടുക്കാറുള്ളത്? പട്ടികജാതി വിഭാഗങ്ങള്‍, ഇടത്തട്ടുകാര്‍ ഉപരി വര്‍ഗത്തില്‍ പെട്ടവര്‍
 • പഞ്ചായത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വാര്‍ഡ് തല സന്തുലനം പാലിക്കുന്നു എന്ന അഭിപ്രായമുണ്ടോ?
 • പദ്ധതികള്‍ക്ക് പ്രോജക്റ്റ് തയ്യാറാക്കുമ്പോള്‍ അതിന്റെ നിര്‍ വഹണത്തില്‍ നേരിടുന്ന പ്രയാസങ്ങള്‍ എന്തൊക്കെയാണ്‌?
 • പണം ചെലവഴിക്കുന്നതിലും ഓഡിറ്റിങ്ങിലും നേരിടുന്ന തടസ്സങ്ങള്‍?
 • പഞ്ചായത്ത് തലത്തിലേക്ക് ഏതെങ്കിലും വകുപ്പുകള്‍ അധികമായി ലഭിക്കണമെന്നോ ഒഴിവാക്കണമെന്നോ അഭിപ്രായമുണ്ടോ?

പദ്ധതി ഗുണഭോക്താക്കള്‍ / പൊതുജനങ്ങള്‍

 • ഗ്രാമസഭകളില്‍ പങ്കെടുക്കാറുണ്ടോ?
 • ഗ്രാമസഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണോ?
 • നടത്തിപ്പില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ?
 • ഗ്രാമസഭയില്‍ അമിതമായി രാഷ്ട്രീയം കടന്നു വരുന്നു എന്ന അഭിപ്രായമുണ്ടോ?
 • എതിര്‍ വിഭാഗങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കാറുണ്ടോ?
 • ഗ്രാമസഭയില്‍ സ്ത്രീകളുടെ പങ്കാളിത്തം എങ്ങനെയാണ്‌?
 • ഗ്രാമസഭയില്‍ ഏതെല്ലാം വിഭാഗത്തില്‍ പെട്ടവരാണ്‌ കൂടുതല്‍ പങ്കെടുക്കാറുള്ളത്? പട്ടികജാതി വിഭാഗങ്ങള്‍, ഇടത്തട്ടുകാര്‍ ഉപരി വര്‍ഗത്തില്‍ പെട്ടവര്‍
 • പഞ്ചായത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വാര്‍ഡ് തല സന്തുലനം പാലിക്കുന്നു എന്ന അഭിപ്രായമുണ്ടോ?
 • പഞ്ചായത്തില്‍ നിന്ന് ഏതെങ്കിലും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടോ?
 • ആശുപത്രികളെ പഞ്ചായത്തുകള്‍ക്ക് ഏല്പ്പിച്ചു കൊടുത്തതുകൊണ്ട് പ്രകടമായ മാറ്റങ്ങള്‍ വല്ലതുമുണ്ടോ?
 • ഡോകറ്റര്‍മാരുടെ സേവനംഉറപ്പ് വരുത്താറുണ്ടോ?
 • മരുന്നുകളുടെ ലഭ്യത എങ്ങനെ?
 • അടിസ്ഥാന സൗകര്യങ്ങളുടെ വികസനം
 • പഞ്ചായത്ത് അധികാരികള്‍ ആശുപത്രികാര്യങ്ങള്‍ ശ്രദ്ധിക്കുന്നു എന്ന് തോന്നാറുണ്ടോ?
 • ആശുപത്രികളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ കൂടുന്നുണ്ടോ?
 • സ്കൂളിന്റെ ഗുണനിലവാരത്തിലുണ്ടായ മാറ്റങ്ങള്‍
 • അടിസ്ഥാന സൗകര്യ വികസനം
 • പഠനസൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍
 • അധ്യയന നിലവാരം
 • അധ്യാപകരുടെ സമീപനത്തിലുള്ള മാറ്റങ്ങള്‍
 • കുട്ടികളുടെ എണ്ണത്തിലുള്ള വ്യത്യാസം
 • രാഷ്ട്രീയ ഇടപെടലുകള്‍
 • പ്രാദേശിക സിലബസ്സുകള്‍ അധിക പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും?
 • ജലനിധി അംഗമാണോ?
 • ജലത്തിന്റെ ലഭ്യത, വിതരണം കൂടിയിട്ടുണ്ടോ?
 • പണമില്ലാത്തവനെ പരിഗണിക്കാറുണ്ടോ?
 • പൊതു ടാപ്പുകള്‍ില്ലാതെ ആയിട്ടുണ്ടോ?
 • ഉദ്യോഗസ്ഥ സമീപനം?
 • വാട്ടര്‍ അതോറിറ്റിയുടെ സേവനങ്ങളോ ജലനിധി സം വിധാനമോ കൂടുതല്‍ ഉപകാര പ്രദം
 • ജലചൂഷണം തടയാന്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ ഉണ്ടോ?
 • കുടുംബശ്രീ സ്വയം തൊഴിലുറപ്പ് പദ്ധതി, അയല്‍ക്കൂട്ടങ്ങള്‍ , ഭവന നിര്‍മ്മാണ പദ്ധതി തുടങ്ങിയവയെ കുറിച്ചുള്ള പൊതുവായ വിലയിരുത്തലുകള്‍
 • പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും സമീപനങ്ങള്‍
 • പൊതു കാര്യങ്ങള്‍
 • ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു?

വികസനത്തിലൂന്നിയ പുതിയ രാഷ്ട്രീയ സംസ്കാരം പുലരുന്ന ഒരു മലയാളനാടിന്‌ വേണ്ടിയുള്ള ഈ അന്വേഷണങ്ങള്‍ക്ക് നിങ്ങള്‍ക്കും സഹായിക്കാനാവും. തീര്‍ച്ച

0 Responses to “നാം ചോദിക്കേണ്ടത് – നമ്മളോടും നമ്മുടെ ചുറ്റുവട്ടങ്ങളോടും.” 1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: