ദൃശ്യം

സേതുമാധവന്‍ മച്ചാട്

1. തവ വിരഹേ വനമാലീ (1987)

(Profile of an Artist – Njanralathu Rama Pothuval)

നമുക്കു സോപാനത്തില്‍ നിന്ന് തുടങ്ങിയാലോ? സംഗീതത്തിലെ ഗന്ധര്‍വ ശബ്ദമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അരുമ ശിഷ്യനും പാലക്കാട്‌ ജില്ലയില്‍ അലനല്ലൂര്‍ നളപുരത്തു നിന്ന് തുടങ്ങി വള്ളുവനാട്ടിലെ ഗ്രാമക്ഷേത്രങ്ങള്‍ തോറും കൊട്ടിപ്പാടി നടന്ന ഒരു കലാകാരനായിരുന്നു ശ്രീ. ഞരളത്ത് രാമപ്പൊതുവാള്‍ . സോപാനസംഗീതത്തിനു വേണ്ടി മാത്രം ജീവിച്ച ഒരതുല്യ പ്രതിഭ . എളിയ ജീവിതത്തിന്റെ സോപാനക്കെട്ടിനരികെ ജീവന്‍റെ അഷ്ടപദിയായി കേരളസംഗീതത്തിന്റെ തനിമ കാത്തുവെച്ച മനുഷ്യന്‍. ഗ്രാമീണമായ ഈണങ്ങള്‍ക്ക് സ്വര്‍ഗീയ ചാരുത പകര്‍ന്ന, ദക്ഷിണേന്ത്യന്‍ സംഗീതത്തിനു വേരോട്ടം നല്‍കിയ നിരവധി അപൂര്‍വ രാഗങ്ങള്‍ ഇടക്കയില്‍ കൊട്ടിപ്പാടി ജയദേവ കവിയുടെ ഗീത ഗോവിന്ദത്തിന്റെ നിറവായിമാറി, ഞെരളത്ത് . ഇന്തിശ,പുറനീര, ഖണ്ടാരം, കാനക്കുറിഞ്ഞി, മലയമാരുതം ,കുന്തളവരാളി ,തുടങ്ങി അപൂര്‍വ ശോഭയാര്‍ന്ന തനതു രാഗങ്ങളിലുടെ കേരള സംഗീതത്തിന്റെ ജീവന്‍ തുടിക്കുന്ന ശബ്ദകലയാണ് അദ്ദേഹം നമുക്ക് പകര്‍ന്നത്.

രണ്ടു പതിറ്റാണ്ടിനു മുമ്പ് ദൂരദര്‍ശന്‍ പകര്‍ത്തിയ ഞരളത്തിന്റെ ജീവിതരേഖയുടെ ദൃശ്യങ്ങള്‍  ‘മലയാളനാടിന്റെ’ വായനാ സമൂഹത്തിനു സമര്‍പ്പിക്കുന്നു. സേതുമേനോന്‍ എഴുതി. രഞ്ജിത് (ഇന്നത്തെ ചലച്ചിത്ര സംവിധായകന്‍) ശബ്ദം നല്‍കി. ഹരിഹരദാസ് ശബ്ദലേഖനവും ചന്ദ്രശേഖര്‍, സന്തോഷ്‌ എന്നിവര്‍ ദൃശ്യലേഖനവും( രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ല.) മധു ദൃശ്യസങ്കലനവും നിര്‍വഹിച്ചു.

ടെലിവിഷന്‍ ചിത്രത്തില്‍ ഞെരളത്തിനോപ്പം പാടുന്ന ഹരിഗോവിന്ദന്‍ ,അനന്തരം സോപാന സംഗീതത്തിന്റെ ധന്യമായ തുടര്‍ച്ചയായി മാറി.

ഭാഗം ഒന്ന്:

ഭാഗം രണ്ട്:

ഭാഗം മൂന്ന്:ഭാഗം നാല്‌:

5 Responses to “ദൃശ്യം”


 1. 1 nargis ഒക്ടോബര്‍ 6, 2010 -ല്‍ 3:39 pm

  sir,
  nice presentation of fine personality …..

 2. 3 Helen ഒക്ടോബര്‍ 7, 2010 -ല്‍ 6:36 am

  Sethu is the most talented producer I have met in my life.

 3. 4 DR lakshmi Sankar ഒക്ടോബര്‍ 9, 2010 -ല്‍ 6:20 am

  Assalaaaayi Sir……Gambheeram…..Dhanyamaaya Oru Oorma….Sethu Sir nu Abhinandanangal.

 4. 5 jayasree ഒക്ടോബര്‍ 10, 2010 -ല്‍ 7:05 am

  helo sir, Nice portrayal of a great personality. Avatharanavum upayogichirikuna bhashayum manoharam. Waiting for ur next post.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: