ഞാന്‍ … നീ


k
a
v
i
t
h
a

തോമസ്സ് മേപ്പുള്ളീ

(1 )എന്റെ ഉള്ളില്‍ ഒരു കാമുകനുണ്ട്
വിരുതനായ
ഒരു പൂച്ചയെ പോലെ
ഒളിച്ചിരുന്ന്
തരം കിട്ടുമ്പോള്‍ നിന്റെ പ്രണയത്തെ
കവര്‍ന്നെടുത്ത്…..
വിടാതെ,പിടി വിടാതെ.
(2 )
നീ മേഘങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍
ഞാന്‍ സൂര്യനെ കുറിച്ച് വാചാലനായി .
നമ്മുക്കിടയിലെവിടെയോ
ഒരു മഴവില്ല്,
കള്ളനെ പോലെ
മുഖം കാട്ടാതെ….
(3 )
സമയത്തെ തിരിച്ചു പിടിക്കാനാകുമോ?
ആകുമെങ്കില്‍
എനിക്ക് നിന്റെ കൂടെ
വരാമായിരുന്നു!
(4 )
പറഞ്ഞത് മുഴുവന്‍
കാറ്റ് കൊണ്ടുപോയി.
പറയാതിരുന്നത് മുഴുവന്‍
ഉള്ളിലൊരു
കൊടുങ്കാറ്റായി…
ഇപ്പോളും.
(5 )
ഇന്നലെ
നീ കൊണ്ടുപോയത് എന്റെ
നിഴലായിരുന്നുവോ,
അതോ
എന്നെ തന്നെയോ ….?
ഞാനിവിടെ
എന്നെ തിരയുകയാണിപ്പോള്‍.

(6 )
എഴുതിയ ആദ്യ വാക്ക് തന്നെ പിഴച്ചു.
പ്രണയത്തിനു പകരം പണയം
എന്നെഴുതിയത് തെറ്റ് .
എന്റെയീ ജീവിതം
പലവിധം പലിശകള്‍ കൊണ്ട്
ആറാടുകയാണ് ……..അവളിപ്പോള്

3 Responses to “ഞാന്‍ … നീ”


  1. 1 RENADEV,DUBAI ഒക്ടോബര്‍ 6, 2010 -ല്‍ 4:19 pm

    ജീവിത കാമനകളുടെ സമസ്യകള്‍ പൂരിപ്പിക്കാന്‍ ശ്രമിക്കുന്ന ചിന്തകള്‍..ആധുനികതക്കൊരു സൌന്ദര്യമുണ്ട്..ഈ വരികളില്‍ ഞാനതരിയുന്നു..

  2. 3 KUNJUBI ഒക്ടോബര്‍ 8, 2010 -ല്‍ 4:06 pm

    അത്യന്ധാധുനികൻ പോലെ ഉണ്ടു. മനസിന്റെ അഗാത തലങ്ങളെ സ്പർശിച്ചു കൊണ്ടു, പ്രണയത്തിന്റെ മാസ്മരിക ഭാവങ്ങളെ വരച്ചു കാട്ടിയതു നന്നയിരിക്കുന്നു. എല്ലാം അതിൽ നിന്നു തന്നെ ഉരുത്തിരിയുന്നതു ശ്രദ്ധിച്ചു. ഒരു‘ സച്ചിദാനന്ദൻ‘ ഇൻ ദി മെയിക്കിങ്.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: