ഉദയായുടെ ബാനറില്‍ ഒരു തര്യന്‍ ചിത്രം.

സുനി രവി

സഹജീവി പ്രസ്‌ കഴിഞ്ഞപ്പോള്‍ തര്യന്‍ ഒരു ബീഡി കത്തിച്ചു.പിന്നെ ഇടവഴിയിലേക്കിറങ്ങി. നല്ല നിലാവുണ്ട്…കാരപ്പള്ളി പൊടിയന്റെ വീട് കഴിഞ്ഞപ്പോഴേക്കും കൊച്ചു പെണ്ണിന്റെ ഇമ്പമുള്ള പ്രാര്‍ത്ഥന കേള്‍ക്കായി.
“ദുഖത്തിന്റെ പാന പാത്രം കര്താവെന്റെ കയ്യില്‍ തന്നാല്‍,സന്തോഷതോടത് വാങ്ങി…”
തര്യന്‍ ബീഡി കളഞ്ഞു…ഇനി അവള് കാണാതെ കിണറ്റിന്‍ കരയിലെത്തി രണ്ടു തുളസിയില പൊട്ടിച്ചു ചവക്കണം..അല്ലെങ്കില്‍ പാലതാംകുഴിയില്‍ കയറിയ കാര്യം അവള്‍ മണത്തു കണ്ടുപിടിക്കും..! കൊച്ചുകോയിക്കല്‍ തറ കടന്ന്,വീടിന്റെ പിന്നാമ്പുറത്ത് കൂടി കിണറ്റുകരയിലേക്ക്‌ നടക്കുമ്പോഴാണ് വീടിന്റെ പിന്നില്‍ നിഴലനക്കം കണ്ടത് !
തര്യന്‍ ജാഗരൂകനായി…..!
തൊപ്പി വെച്ച ഒരു നെടുംകന്‍ നിഴല്‍; നിഴലിന്റെ ചുണ്ടില്‍ സിഗരെട്ടിന്റെ കനല്‍ ചുവപ്പ്..!!
ഒന്ന് പകച്ചുവെങ്കിലും നിഴലിന്റെ പിന്നില്‍ ചെന്ന് കൈകള്‍ പിന്നിലൂടെ കടത്തി കത്രികപ്പൂട്ടിട്ടു പിടിച്ചു കഴിഞ്ഞപ്പോഴാണ് ഇനിയുമൊരെണ്ണം
ജാലകത്തിന്നു പിന്നില്‍ കൊച്ചുപെണ്ണിനെ നോക്കി നില്‍ക്കുന്നത് കണ്ടത്..! പിന്നിലെ അനക്കം കേട്ട് രണ്ടാമന്‍ നിലാവിലേക്ക് നീങ്ങി തിരിഞ്ഞു നോക്കി…!
ഇപ്പോള്‍ തര്യന്‍ ശെരിക്കും ഞെട്ടി …! മകരനിലാവിന്റെ വെള്ളിവെളിച്ചത്തില്‍ സാക്ഷാല്‍ അടൂര്‍ ഭാസി..!!! അതേ പൊടി മീശയുമായി 22 ഇഞ്ച് ബെല്‍ ബോട്ടം പാന്റില്‍;
മേക്കപ്പില്ലാതതുകൊണ്ടോ എന്തോ മുഖത്തിനത്ര തെളിച്ചം പോര..!
“തര്യാ വിട്.. ഇതാരാന്നു വെച്ചാ നീ..” ഭാസി തര്യന്റെ കത്രികപ്പൂട്ടില്‍ നിന്നും ഒന്നാമനെ വിടുവുച്ചു നീക്കി നിര്‍ത്തി!
“തര്യാ ഇതാണ് കുഞ്ചാക്കോ മുതലാളി…സാക്ഷാല്‍ ഉദയ കുഞ്ചാക്കോ”.
തര്യന്‍ തലകുടഞ്ഞു! കുഞ്ചാക്കോയുടെ കരതലം തര്യന്റെ തോളില്‍ അമര്‍ന്നു; സത്യനെ, പ്രേം നസീറിനെ, വിന്‍സെന്‍റിനെ ചേര്‍ത്ത് പിടിച്ച
വിഖ്യാതമായ അതേ കൈത്തലം.
ഒരു നിമിഷം കൊണ്ടു പാലതാംകുഴിയിലെ വാറ്റിന്റെ കെട്ടിറങ്ങി..! അനന്തരം ചുവടെണ്ണി സെറ്റ് ചെയ്ത ഒരു ട്രോളീ ഷോട്ടിലെക്കെന്നവണ്ണം
കുഞ്ചാക്കോ തര്യനെ ചേര്‍ത്ത് പിടിച്ചു ചുവടുവെച്ചു.”തര്യാ ഭാസീടെ കൂടെ ആലപ്പുഴക്ക് മടങ്ങുന്ന വഴിക്കാണ് നിന്റെ പെമ്പെളെടെ പാട്ട്
കേട്ടത്..എന്താ സ്വരം..എന്താ താളബോധം..”
ഇപ്പോള്‍ മണ്ണെണ്ണ വിളക്കിന്റെ മഞ്ഞ വെട്ടത്തില്‍ ഒരു ചതുര ജാലക കാഴ്ചയില്‍ കൊച്ചുപെന്നു
പാടുന്നത് കാണായി.
കുഞ്ചാക്കോ ഒട്ടൊന്നു നിശബ്ദനായി ..പിന്നെ അടക്കി തുടര്‍ന്നു “തര്യാ എന്ടെ അടുത്ത പടത്തില്‍ പാടേണ്ട ജാനകിക്ക്
ഒരു ചെറിയ പ്രശ്നം…തൊണ്ടക്കാണ്..എന്ന്വച്ചു പടം നീട്ടി വെക്കാനും പറ്റില്ല”
തര്യന്റെ മുഖത്തെ ചോദ്യചിഹ്നതിലേക്ക് ഭാസി അടുത്ത ഡയലോഗ് ഇട്ടു .”ഡാ ജാനകിക്ക് പകരം ആര് എന്നോര്‍ത്ത് വിഷമിചിരിക്ക്വാരുന്നു..ഇനീപ്പോ ഒന്ന് നോക്കാനില്ല,നെന്റെ പെമ്പള ഉദയായുടെ
അടുത്ത പടത്തില് പാടുന്നു ..യേശുദാസിനൊപ്പം!
തര്യന് ആദ്യമായി ഒരു കോടീശ്വരനോട് സഹതാപം തോന്നി. പിന്നെ രൂപക്കൂട്ടിലെ അന്തോനീസു പുണ്യവാളന്റെ നിസ്സംഗതയോടെ ഉദയായുടെ
ഇറങ്ങാത്ത പുത്തന്‍ പടം മുഴുവനായും എന്നെന്നേക്കുമായി സെന്‍സര്‍ ചെയ്തു.
” മുതലാളി ഞങ്ങള്‍ പാവങ്ങള്‍ സത്യ ക്രിസ്ത്യാനികളാ. സത്യ ക്രിസ്ത്യാനികള് സിനെമാക്കാരകുന്നത് സമുദായത്തിന് മൊത്തം ചീത്തപ്പെരാ..അതിനി പാടാനാണേല്‍ പോലും”.
“എന്നിട്ട് കുഞ്ചാക്കോ എന്ത് പറഞ്ഞു”? കുട്ടനാശാരിക്ക് ആകാംഷ അടക്കാനായില്ല. തര്യന്‍ തലയുയര്‍ത്തി ചുറ്റും നോക്കി.. ചായക്കട കുട്ടപ്പന്‍ നായര്‍,ഭാര്യ കമലമ്മ,ഉണ്ണി ആശാന്‍,കുട്ടനശാരി, നെഹ്‌റു…എല്ലാ മുഖങ്ങളിലും ഉദ്വേഗം..!
“ഒരു ചായ കൂടി താ” തര്യന്‍ ഉന്മേഷവാനായി.
കമലമ്മ ചേച്ചി ചായ എടുക്കാന്‍ പോയ ശേഷമാണ് “പുളുക്കഥ വേഗം പറയെടാ ” എന്ന് കുട്ടനാശാരി പറഞ്ഞതും ,തര്യന്‍ ആശാരിയെ തല്ലിയതും,കൊട്ടുവടിക്ക്‌ അടിയേറ്റു തര്യന്‍ എസ് എന്‍ പിള്ളയുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും .

Advertisements

1 Response to “ഉദയായുടെ ബാനറില്‍ ഒരു തര്യന്‍ ചിത്രം.”


  1. 1 Harikrishnan ഒക്ടോബര്‍ 7, 2010 -ല്‍ 4:31 pm

    പുതിയ എഴുത്തുകാര്‍ വരെട്ടെ നാളെ അവര്‍ക്കുള്ളതാണ്


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: