അവള്‍

k

a

t

h

a

a

a

a

ഫെബിയാസ് ഫ്രാന്‍സിസ്

രാത്രി അതൊരു വേദനയാണെനിക്ക്, കടലില്‍ ചിപ്പി പെറുക്കാന്‍ ഇറങ്ങി മുറിവേല്‍ക്കുന്നവന്‍റെ വേദന.
മുറിയില്‍ ഏതോ മൂലയിലിരുന്നു കരയുന്ന ആ മൊബൈല്‍, അത് ഇന്നും എന്നെ വിളിച്ചുണര്‍ത്തി.അമ്മയെ ഓര്‍ത്തുകൊണ്ടാണ് എന്‍റെ ഓരോ ദിവസവും തുടങ്ങുന്നത്, കട്ടിലിനരികില്‍ ചായ കൊണ്ട് വന്നു വെച്ച് അമ്മ വിളിക്കും. പക്ഷെ ഞാന്‍ അങ്ങനെ കിടക്കും ആ നനുത്ത പുലരിയുടെ സുഖത്തില്‍. എന്‍റെ നെറുകയില്‍ തലോടി അമ്മ അടുക്കളയിലേക്കു പോകും, എന്താണ് ആ തലോടല്‍ വാത്സല്യമോ അതോ അനുഗ്രഹമോ പ്രാര്‍ത്ഥനയോ.ഒന്നും മാത്രം എനിക്കറിയാം ഈ മകന് വേണ്ടിയാണ് ആ അമ്മ ജീവിക്കുന്നത്. ഓര്‍മ്മകളില്‍ നിന്ന് ചാടിയെണീറ്റു, പുറത്തെ ക്യൂ കണ്ടപ്പോള്‍ ഇനിയെല്ലാം കമ്പനിയില്‍ ചെന്നിട്ടാകം എന്ന് കരുതി. മുഷിഞ്ഞു നാറിയ ആ കുപ്പായം വീണ്ടും എടുത്തിട്ടു.

ചൂടുകാറ്റു പാതി തുറന്നിരിക്കുന്ന ആ ജനാലയിലൂടെ ആഞ്ഞുവീശുന്നു. നേരം പുലര്‍ന്നിട്ടെ ഉള്ളൂ എന്നിട്ടും മണല്‍ കാറ്റ്, നാട്ടിലെ ആ പാടവരമ്പത്തൂടെ ചെരുപ്പില്ലാതെ തണുത്ത കാറ്റേറ്റു നടക്കുന്ന സുപ്രഭാതങ്ങള്‍ ഓര്‍മ്മയില്‍ വന്നു. പലരും ഉറക്കമാണ്, തളര്‍ച്ചയുടെ മണിക്കൂറുകള്‍ പിന്നിടുമ്പോഴും ആ ആലസ്യം ഈ ഒരു മണിക്കൂറിലെ യാത്രയില്‍ തീര്‍ക്കുന്നു.

ഗേറ്റിനടുത്ത് നില്‍ക്കുന്ന ആ സെക്യൂരിറ്റിയെ കണ്ടപ്പോള്‍ മൂസാക്കയെ ഓര്‍മ്മ വന്നു അറിയാതെ ചിരിച്ചുപോയി, അത് കണ്ടിട്ടാവണം അറബിയില്‍ എന്തോ അയാള്‍ പറഞ്ഞു. അതും ഞാന്‍ കേട്ടത് “ന്‍റെ മോളെ നക്ക് ഇവന്‍റെ രാഷ്ട്രീയം കേള്‍ക്കാതെ പഠിക്കാന്‍ നോക്കിക്കൂടെ…”
അത് കേട്ട് ഞാന്‍ മൂസാക്കയോട് ചോദിക്കും “ങ്ങക്ക് ങ്ങടെ പണി നോക്കിക്കൂടെ മൂസാക്കാ”.
ഇടുങ്ങിയ ആ ഇടനാഴിയിലൂടെ നടന്നു നീങ്ങി ഞാന്‍, അതിന്‍റെ അങ്ങേ തലക്കലെ ആ കൊച്ചു മുറിയിലേക്ക്.

ശീതീകരിച്ച ആ മുറിയുടെ അസ്വസ്ഥതയിലേക്ക്.
അവളുടെ കൈകളില്‍ പിടിച്ചു ആ ഇടനാഴിയിലൂടെ ഞാന്‍ നടക്കും.ആ കലാലയമുറ്റത്തെ പുല്‍നാമ്പിനു പോലും ഞങ്ങളെ അറിയാം. അവള്‍ എന്‍റെ വിപ്ലവ ചിന്തകളിലേക്ക് വെള്ളം കോരിയൊഴിച്ചവള്‍, എന്നെ മാറ്റിയവള്‍ അല്ലെങ്കില്‍ എന്‍റെ അമ്മച്ചീടെ കരച്ചിലിന് മുന്നില്‍ പോലും പള്ളിയില്‍ കയറാത്ത ഞാന്‍ ആ ആല്‍മരച്ചോട്ടിലെ കല്ലിന്‍ മുന്നില്‍ കൈകൂപ്പി നില്‍ക്കുമോ. എന്‍റെ കലാലയ ജീവിതത്തില്‍ ഞാന്‍ ഓര്‍ക്കുന്നതും ഓര്‍ക്കപ്പെടുന്നതും അവളിലൂടെയായിരിക്കും ഞങ്ങളുടെ പ്രണയത്തിലൂടെയായിരിക്കും. സ്വാശ്രയ വിദ്യാഭ്യാസത്തിന്‍റെ സമരചൂടില്‍ ക്ലാസുകള്‍ കയറിയിറങ്ങി വിപ്ലവം പ്രസംഗിച്ചപ്പോള്‍ തിങ്ങി നിറഞ്ഞിരുന്ന ആ ക്ലാസ് റൂമിലെ രണ്ടുകണ്ണുകള്‍ എന്നിലുടക്കി, ആ ഒരു നിമിഷത്തില്‍ വാക്കുകള്‍ എന്നില്‍ നിന്നകന്നു പോയി. പിന്നെ സദസ്സ് കണ്ടു പേടിച്ചൊരു കുട്ടിയെ പ്പോലെ ഞാന്‍ അവിടെ പകച്ചു നിന്നതും എനിക്കോര്‍മ്മയുണ്ട്. എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു അവിടെ നിന്നിറങ്ങുമ്പോഴും തിരിഞ്ഞു ഞാന്‍ നോക്കിയത് ആ രണ്ടു കണ്ണുകളിലേക്കു മാത്രം.

പിന്നെ എന്നെ ഞാന്‍ കണ്ടത് ആ രണ്ടു കണ്ണുകളിലൂടെയായിരുന്നു. പിന്നെ ഓരോ ദിവസങ്ങളിലും നിമിഷങ്ങളുടെ ഇടവേളകളില്‍ അവളുടെയടുത്തു ഓടിയെത്താന്‍ ഞാന്‍ പാടുപെട്ടു. എന്‍റെ ഹൃദയ സന്ജാരങ്ങള്‍ അവളോടൊപ്പമായിരുന്നു . അവളായിരുന്നു എന്‍റെ ഗുരു എന്‍റെ പുസ്തകത്താളുകളില്‍ അവളുടെ കൈപ്പടയാണ് അക്ഷരങ്ങള്‍ നിറച്ചത്. പരീക്ഷകള്‍ക്ക് മുന്നില്‍ എന്നെ പിടിച്ചിരുത്തിയത് അവളായിരുന്നു.പിന്നെയാ ഭഗവതിക്കാവിലും. അതെ അവളുടെ കണ്ണു നീരുകള്‍ക്ക് മുന്നില്‍ ഞാന്‍ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയായി. എന്നും ഞങ്ങള്‍ അവിടെ പോകും ആ ഭഗവതിക്കാവില്‍ അവള്‍ അവിടെ കണ്ണടച്ച് നിന്നു എന്തൊക്കെയോ പിറുപിറുക്കും കൂടെ ഞാനും കൈകള്‍ കൂപ്പും അല്ലെങ്കില്‍ മൗനം കൊണ്ട് ആ ദിവസം നശിപ്പിക്കും അവള്‍. പിന്നെയൊന്നും വേണ്ടിവന്നില്ല പുളിമരച്ചോട്ടിലെ സഖാക്കളുടെ കമ്മറ്റികൂടലില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുവാന്‍. വിപ്ലവം പറയുന്ന സെക്രട്ടറി തന്നെ ഭഗവതിക്കാവില്‍ പോകുന്നതിനെക്കുറിച്ചായി ചര്‍ച്ച. സകല രോഷത്തോടെ എല്ലാ ദൈവങ്ങളെയും അവളുടെ ആ ഭഗവതിയെയും തള്ളിപ്പറഞ്ഞിട്ടും ചര്‍ച്ച തീരുന്നില്ല എന്നുകണ്ട് വളരെ അഭിമാനപൂര്‍വ്വം ഞാന്‍ കൊണ്ട് നടന്നിരുന്ന ആ നായക പരിവേഷം അവിടെ അവരുടെ മുന്നില്‍ അഴിച്ചു വെച്ച് നടന്നകലുമ്പോള്‍ അവളുടെ മുഖം മാത്രമേ ഞാന്‍ ഓര്‍ത്തുള്ളൂ. ഞാന്‍ അസ്വസ്ഥനായി ഇരുന്ന ബെഞ്ചിലേക്ക് വന്നിരുന്നു എന്നെ അവള്‍ ആശ്വസിപ്പിച്ചത്‌ ഇങ്ങനെയാണ്.
“ഇപ്പൊഴാ എനിക്ക് സമാധാനമായത്” ഞാന്‍ ഒന്ന് ചിരിച്ചു അവളുടെ നിഷ്കളങ്കതയോര്‍ത് അവളുടെ സ്നേഹത്തെയോര്‍ത്. പിന്നെയെല്ലാം അവള്‍ക്കു വേണ്ടിയായിരുന്നു, പരീക്ഷകള്‍ ഓരോന്നായി എഴുതിത്തുടങ്ങി, ചെറിയ ചില ജോലികള്‍, ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങി.

അവസാന വര്‍ഷ പരീക്ഷയും കടന്നുപോയി കലാലയ മുറ്റവുമായുള്ള ആ പൊക്കിള്‍ക്കൊടി ബന്ധം മുറിക്കപെട്ടു, പക്ഷെ ആ കലാലയത്തില്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത് അവളായിരിക്കും കാരണം കാതങ്ങള്‍ ഏറെയധികം ഒന്ന് കണ്ടുമുട്ടാന്‍. വീട്ടില്‍ നില്‍ക്കുന്നത് എന്തൊ എന്നെ സന്തോഷിപ്പിച്ചില്ല, മനസ്സ് അവളുടെ കൂടെയായിരുന്നു അമ്മയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ കൃത്യമായ ഉത്തരം കൊടുക്കാത്തത് കൊണ്ടാവണം ഒരു ദിവസം രാവിലെ നൂറു രൂപയുടെ ഒരു നോട്ട് എന്‍റെ കയ്യില്‍ തന്നിട്ട് ” പോയി കണ്ടിട്ട് വാ ” എന്ന് മാത്രം അമ്മ എന്നോട് പറഞ്ഞു. ആച്ഛര്യം നിറഞ്ഞ മുഖത്തിന്‌ അമ്മയുടെ ഒരു തലോടല്‍ ആയിരുന്നു മറുപടി. അതെ എന്‍റെ അമ്മ ഇന്നും അങ്ങിനെയാണ്, എനിക്കറിയില്ല എന്നെ എങ്ങിനെ അമ്മ വായിചെടുക്കുന്നുവെന്നു.

മേശപ്പുറത്തു ഫയലുകളുടെ ഒരു കൂമ്പാരം തന്നെയുണ്ട്‌, എന്തൊ എനിക്ക് ഇവിടം അസ്വസ്ഥതയുടെ നരകമാണ്.
കുറച്ചുനേരത്തെ പരിശ്രമങ്ങള്‍ക്ക് വിരാമം ഇട്ടതു ആ ചൂടുചായയാണ്‌. അന്ന് തിരക്ക് പിടിച്ച ഒരു സുപ്രഭാതത്തില്‍ നാട്ടില്‍ നിന്ന് പരിചയമില്ലാത്ത ഒരു ഫോണ്‍കോള്‍, അങ്ങേതലക്കലെ തേങ്ങിക്കരച്ചില്‍ അധികം വേണ്ടിവന്നില്ല മനസ്സിലാക്കാന്‍. അവള്‍ “വേഗം വാ” എന്നുമാത്രം പറഞ്ഞുകൊണ്ടേയിരുന്നു. അതില്‍ക്കൂടുതല്‍ ഒന്നും വേണ്ടിവന്നില്ല എനിക്കവളെ മനസ്സിലാക്കാന്‍. നിസ്സഹായതയുടെ തേങ്ങിക്കരച്ചിലുകള്‍ ഞങ്ങളെ പിടികൂടി.ഭ്രാന്തമായിരുന്നു പിന്നീടുള്ള നിമിഷങ്ങള്‍, നിമിഷങ്ങള്‍ യുഗങ്ങള്‍ കണക്കെ എന്‍റെ മുന്നില്‍ എരിഞ്ഞു തീര്‍ന്നു.ചില്ലറത്തുട്ടുകള്‍ പെറുക്കിയെടുത്തു നാട്ടിലേക്ക് തിരിക്കുമ്പോള്‍ മനസ്സില്‍ അവളുടെ മുഖം മാത്രം. അങ്ങന ഞാന്‍ വീണ്ടും ആ റെയില്‍വേ സ്റ്റേഷനിലെ സിമന്‍റ് ബെഞ്ചില്‍ എത്തി, ഞങ്ങളവസാനമായി കണ്ടു പിരിഞ്ഞ ആ സിമന്‍റ്ബെഞ്ചിനടുത്ത്.
അന്ന് ഇവിടെയിരുന്നു അവളോട്‌ യാത്രപറയുമ്പോള്‍ മനസ്സില്‍ ഒന്ന് മാത്രം. ഗള്‍ഫില്‍ പറഞ്ഞുറപ്പിച്ച ജോലി, ഒരു വര്‍ഷം കഴിയുമ്പോള്‍ ലീവ്. ആ ലീവിന് ആരെതിര്‍ത്താലും ഈ ലോകം എനിക്കെതിരെ കല്ലെറിഞ്ഞാലും അവളുടെ കൈപിടിച്ച് ജീവിതം ഞാന്‍ തുടങ്ങും എന്ന സ്വപ്നം മാത്രം. പക്ഷെ ഇന്ന് ഇവിടെ എന്‍റെ മുന്നില്‍ ആകുലതകളുടെ ആ റെയില്‍പ്പാളം മാത്രം.

പരിചിതമായ വഴികളിലൂടെ തിടുക്കത്തില്‍ അവളുടെ വീട്ടിലേക്കു ഓടുമ്പോഴും മനസ്സില്‍ ഒരു പ്രത്യാശയായി അവളുടെ സ്നേഹം മാത്രം.പക്ഷെ അവളുടെ വീടിനു മുന്നിലെ ആള്‍ക്കൂട്ടവും ആ തറവാട്ടമ്പലത്തില്‍ നിന്നും ഉയര്‍ന്ന ശബ്ദവും എന്‍റെ സ്വപ്നങ്ങളെ ചതച്ചരച്ചു കടന്നു പോയ ഒരു ട്രെയിനിന്‍റെ ചൂളം വിളിയായി എനിക്ക് തോന്നി. ഞാന്‍ എന്ന മനുഷ്യനില്‍ നിന്ന് ഞാന്‍ എന്ന ജഡത്തിലേക്ക് ആ നിമിഷം മാത്രം മതിയായിരുന്നു. പൂക്കളോടൊപ്പം എന്‍റെയീ കണ്ണുനീരും അവള്‍ക്കായുള്ള മംഗളമത്രെ.
ശൂന്യമായ റെയില്‍പാളങ്ങളും കടന്നു ഞാന്‍ പോയത് നിന്‍റെയാ ഭഗവതിക്കാവിലായിരുന്നു. “എന്തെ എന്നെ തോല്‍പ്പിച്ചത്?” എന്ന ചോദ്യവുമായി.ആദ്യമായി ഒരു കല്‍ദൈവത്തിനു മുന്നില്‍ ഞാന്‍ മുട്ടുകുത്തി. അതെ നിന്‍റെ ദൈവം എന്നെ തോല്‍പ്പിച്ചു.

മാതൃത്വത്തി ന്‍റെ മഹനീയതയില്‍ നീയിന്നു പൂര്‍ണ്ണയാണ്, പക്ഷെ ഞാന്‍ ഇന്ന്, ഇന്നലകളുടെ നഷ്ടബോധമാണോ നാളെയുടെ ശ്യൂന്യതയാണോ എന്നെ അപൂര്‍ണ്ണനാക്കുന്നത്. അറിയില്ല ഓര്‍മ്മയുടെ പകലുകള്‍ക്ക്‌ വിട. വേദനയുടെ രാത്രിക്ക് സ്വാഗതം. ഓര്‍മ്മകള്‍ എരിഞ്ഞടങ്ങുന്ന ഈ രാത്രി എനിക്ക് പരിചിതമായിരിക്കുന്നു. യാന്ത്രികമായി ചലിക്കുന്ന നാളെയുടെ പകലുകളും.

വര അജീഷ്കുമാര്‍

18 Responses to “അവള്‍”


 1. 4 RENADEV,DUBAI ഒക്ടോബര്‍ 6, 2010 -ല്‍ 3:55 pm

  life touching…so,i call this a literary work

 2. 5 Adv James Vincent ഒക്ടോബര്‍ 6, 2010 -ല്‍ 4:39 pm

  വളരെ നന്നായിട്ടുണ്ട് ,അനുഭവ കഥയല്ലെന്നു പ്രത്യാശിക്കുന്നു …….

 3. 6 ജോഷി ഒക്ടോബര്‍ 6, 2010 -ല്‍ 7:17 pm

  ഫാബിയെ അന്ന് പറഞ്ഞതുതന്നെ ഇന്നും പറയുന്നു . അംഗുലീപരിമിതമായ വാക്കുകളില്‍ അവസാനിപ്പിക്കുന്നു .കൂടുതലൊന്നും പറയുന്നില്ല .

 4. 7 eliza mat ഒക്ടോബര്‍ 7, 2010 -ല്‍ 5:11 am

  .only when i read ur stories do i realize how much i too love ma mum and never show it when she is actually with me….u have a real talent to touch the readers heart

  • 8 fabius francis ഒക്ടോബര്‍ 7, 2010 -ല്‍ 1:27 pm

   സ്നേഹം പലപ്പോഴും പ്രകടിപ്പിക്കാനും, മനസ്സിലാക്കാനും നാം പരാജയപ്പെടുന്നു. അതുതന്നെയാണ് സമൂഹത്തിന്‍റെ മൂല്യച്യുതിക്ക് കാരണം എന്ന് ഞാന്‍ കരുതുന്നു.

   വായനക്കാരന്‍റെ ഹൃദയത്തില്‍ ഏതെങ്കിലും വിധത്തില്‍ സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എഴുത്ത് ഒരു പരാജയം ആയിപ്പോകും. നിങ്ങളുടെ എല്ലാവരുടെയും വാക്കുകള്‍ സന്തോഷം നല്‍കുന്നു. സ്കൂളില്‍ പഠിക്കുമ്പൊ നല്ല മാര്‍ക്ക് വാങ്ങിച്ചാല്‍ മാഷുമാര് ഒരു പേനയൊ പെന്‍സിലൊ തരും അപ്പൊ അനുഭവിക്കുന്ന ആത്മസംതൃപ്തി അഭിമാനം ഞാന്‍ അനുഭവിക്കുന്നു. ഹൃദയം നിറഞ്ഞ നന്ദി.

 5. 9 ജെയിംസ്‌ ഒക്ടോബര്‍ 7, 2010 -ല്‍ 5:39 am

  നന്നായി, ഒരു അനുഭവം പോലെ…

 6. 10 Jeo Varghese ഒക്ടോബര്‍ 7, 2010 -ല്‍ 7:13 am

  വായിച്ചുതീര്‍ന്നപ്പോള്‍ രണ്ട് തുള്ളി കണ്ണുനീര്‍ പോടിജ്ജു……..

 7. 11 sneha ഒക്ടോബര്‍ 8, 2010 -ല്‍ 8:29 am

  കൊള്ളാം, നല്ല അവതരണം…അനുഭവകഥയാണോ ..?

 8. 12 harriss ഒക്ടോബര്‍ 9, 2010 -ല്‍ 2:49 pm

  fabyy good job”

  for me its not a new thing,
  we were together for 3 years i know how talented are you
  you have a Master piece in my Autograph

 9. 13 sarath ഒക്ടോബര്‍ 11, 2010 -ല്‍ 4:24 pm

  ഫാബ്ബി കലക്കി ! അനുഭവമാണോ അത്രയ്ക്ക് ഫീല്‍ ഉണ്ടായിരുന്നു

 10. 14 shereef ഒക്ടോബര്‍ 13, 2010 -ല്‍ 8:58 am

  da najn pettennanu vayichu teerthahatu,
  atinal krityamaya oru vishkalanam sariyavilla…

  kollam….

  kandathu manhoharam,
  kanathathtu “athimanoharam”

  wait 4 it….

 11. 16 pl lathika ഒക്ടോബര്‍ 17, 2010 -ല്‍ 4:17 pm

  ഫാബി വരക്കാന്‍ ശ്രമിച്ച സ്നേഹ ചിത്രങ്ങള്‍ ലളിതവും ആത്മാര്തതയുല്ലതുമായി. ഇനിയും എഴുതി തെളിയട്ടെ എന്ന് ആശംസിക്കുന്നു

 12. 18 jojo മാര്‍ച്ച് 1, 2011 -ല്‍ 7:58 am

  ഫാബി കൊള്ളാം വളരെ നന്നായിരിക്കുന്നു ………..


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: