അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും

അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും

e

s

s

a

y

പാലൊളി മുഹമ്മദ് കുട്ടി
ബഹു: തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി

പുരോഗമനപര മായ നിയമനിര്‍മ്മാണത്തിലും ജനക്ഷേമകരമായ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിലും കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റുകള്‍ ഇന്ത്യയ്ക്കാകെ മാതൃകയാണ്. എട്ടു പഞ്ചവല്‍സര പദ്ധതികള്‍ നടപ്പാക്കിയിട്ടും ഭാരതത്തിലെ പാവപ്പെട്ടവരുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും അതേപടി തുടരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അധികാരവികേന്ദ്രീകരണത്തോടൊപ്പം ജനകീയാസൂത്രണവും നടപ്പിലാക്കാന്‍ 1997-ലെ ഇടതുപക്ഷ ഗവണ്മെന്റ് തീരുമാനിച്ചത്.
പ്രാദേശിക വികസനത്തിന്റെ നായകസ്ഥാനം പ്രാദേശിക ജനസമൂഹങ്ങള്‍ക്കും ഭരണ സമിതികള്‍ക്കും നല്‍കിക്കൊണ്ട് ആസൂത്രണം വികേന്ദ്രീകരിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു ഇടതുപക്ഷസര്‍ക്കാര്‍. ഇതിന്റെ ഫലമായിരുന്നു ജനകീയാസൂത്രണം. തദ്ദേശ സ്ഥാപനങ്ങള്‍‍ക്ക് അധികാരം നല്‍കിക്കൊണ്ട് ഗ്രാമസഭകളിലൂടെയും വാര്‍ഡ് സഭകളിലൂടെയും ജനകീയ പങ്കാളിത്തം ഉറപ്പാക്കി പ്രാദേശിക വികസനത്തില്‍ ഒരു നൂതനാധ്യായം സൃഷ്ടിക്കുകയയിരുന്നു ജനകീയാസൂത്രണം. ലോക ശ്രദ്ധയാകര്‍ഷിച്ച ഈ പരിഷ്കരണം റോഡ്, കുടിവെള്ളം, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികവിഭാഗവികസനം, വനിതാ വികസനം, സാമൂഹ്യ സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം ജനകീയ പങ്കാളിത്തമുള്ള വികസന മാതൃകകള്‍ സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍ പിന്നീടു വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ജനകീയാസൂത്രണത്തിന്റെ ജീവവായുവായ ജനകീയ പങ്കാളിത്തം ദുര്‍ബ്ബലപ്പെടുത്തി. പേരു പോലും മാറ്റി. പ്രാദേശിക ഉല്പ്പാദനം വര്‍ദ്ധിക്കുന്നതിനു നല്‍കിയിരുന്ന മുന്‍ഗണനകള്‍ പോലും അട്ടിമറിച്ചു.
ജനകീയാസൂത്രണത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമാണ് 2006ല്‍ അധികാരമേറ്റ ഇടതുസര്‍ക്കാര്‍ തീരുമാനിച്ചത്.വികേന്ദ്രീകൃത ആസൂത്രണത്തിന്റെ രീതി പദ്ധതികള്‍ ന്യായീകരിക്കാനും പഞ്ചായത്തുകളെയും നഗരസഭകളേയും കൂടുതല്‍ ജനസൗഹൃദമാക്കാനും അവ പൊതു സമൂഹത്തിനു നല്‍കുന്ന സേവനങ്ങള്‍ സമയബന്ധിതവും ഗുണമേന്മയുള്ളതും ആക്കുവാനുമാണ് ലക്ഷ്യമിട്ടത്. പ്രാദേശിക ഉല്പ്പാദനത്തിന് പ്രത്യേകിച്ചും കാര്‍ഷിക മേഖലയില്‍ ഇടപെട്ടതുകൊണ്ട് പ്രാദേശിക സമ്പത് വ്യവസ്ഥയെശക്തിപ്പെടുത്തുക എന്നതിനായിരുന്നു പ്രഥമ പരിഗണന. ഈ രംഗങ്ങളില്‍ ലക്ഷ്യം നേടാനും ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മുന്‍ നിരയില്‍ ത്തന്നെ തലയുയര്‍ത്തി നില്‍ക്കാനും കെരളത്തെ പ്രാപ്തമാക്കാന്‍ ഈ നാലു കൊല്ലങ്ങളില്‍ ഇടതു സര്‍ക്കരിനു കഴിഞ്ഞിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തില്‍ ഒന്നം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡും കേരളം നേ
ടുന്നത് ഇതിനു സാക്ഷ്യമാണ്.
അധികാര വികേന്ദ്രീകരണം കേരളത്തില്‍ ഒരു വ്യാഴവട്ടക്കാലം പിന്നിടുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അധികാരവല്‍ക്കരിക്കുക എന്ന ഭഗീരഥ പ്രയത്നം ലക്ഷ്യം കണ്ടതില്‍ അതിയായ സന്തോഷമുണ്ട്. ജനകീയാസൂത്രണം ധീരമായ ഒരു പരീക്ഷണമായിരുന്നു. ആശങ്കകളും വിമര്‍ശനങ്ങളും ഏറെ ഉണ്ടായിരുന്നെങ്കിലും വികസന പദ്ധതികള്‍ സ്വന്തമായി ആസൂത്രണം ചെയ്തു നടപ്പിലാക്കാനുള്ള കരുത്ത് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യവികസനത്തിലും ഉല്പ്പാദന രംത്തും ജനക്ഷേമ പദ്ധതികളിലും സംസ്ഥാനത്ത് വമ്പിച്ച മുന്നേറ്റമുണ്ടായി. ധനവും അധികാരവും നല്‍കിയതിലൂടെ പ്രാദേശിക ഗവണ്മെന്റുകളെന്ന നിലയില്‍ ത്രിതല പഞ്ചായത്തുകളും നഗരസഭകളുമടക്കം സംസ്ഥാനത്തെ 1223 തദ്ദേശ സ്ഥാപനങ്ങള്‍ക്കും സുസ്ഥിരമായ ഭരണ പാടവം കൈവരിക്കാന്‍ സാധിച്ചു.
അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ പദ്ധതികളും ഇ.എം.എസ്സ്.ഭവന പദ്ധതിയും മാലിന്യമുക്ത കേരളം പരിപാടിയും നടപ്പിലാക്കിയതിനു ശേഷം നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉണ്ടായ മാറ്റം വളരെ പ്രകടമാണ്. കേരള വികസന മാതൃക തിരിച്ചടി നേരിട്ടവസരത്തിലഅണ് ജനകയാസൂത്രണം ആരംഭിച്ചത്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ തദ്ദേശസ്വയം ഭരണ്‍ സ്ഥാപനങ്ങളുടെ ഇപെടല്‍ വലിയമാറ്റത്തിനു വഴിയിരുക്കി. ഉല്പാദനമേഖലയില്‍ പുതിയൊരു ഉണര്‍വ് ഉണ്ടായതോടെ കേരളം വീണ്ടും ലോകശ്രദ്ധയില്‍ വന്നിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റിന് കേരളത്തിന്റെ വികസനത്തിലുള്ള പ്രതിബദ്ധതയും ദൃഡബോധവുമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹയകമായത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിലുള്ള പങ്ക് വളരെ വലുതാണ്. ഈ അവസരത്തില്‍ മലയാളനാട് വാരിക പ്രസിദ്ധീകരിക്കുന്ന അധികാരവികേന്ദ്രീകരണം സംബന്ധിച്ച സ്പെഷ്യല്‍ പതിപ്പിന് എല്ലാ ആശംസകളും നേരുന്നു. ഇത്തരത്തില്‍ ഒരു പതിപ്പ് പ്രസിദ്ധീകരിക്കാന്‍ തയ്യാറായ മലയാളനാട് വാരികയ്ക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും അനുമോദനങ്ങള്‍ രേഖപ്പെടുത്തുന്നു.

0 Responses to “അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: