അതികേന്ദ്രീകൃതമായ സംവിധാനമുള്ള പാർട്ടികള്‍ക്ക് വികേന്ദ്രീകരണം നടപ്പാക്കാനാവില്ല

അധികാരവികേന്ദ്രീകരണം വിലയിരുത്തപ്പെടുന്നു.

ചോദ്യങ്ങള്‍ – പ്രതികരണങ്ങള്‍


ബി. ആര്‍ . പി. ഭാസ്കര്‍


1.      രാജീവ് ഗാന്ധിയുടെ കാലത്ത് തുടങ്ങിയ പഞ്ചായത്തീരാജ് ഭരണപരിഷ്കാരങ്ങള്‍ (അമന്‍മെന്റ് ) അന്നുതൊട്ട് ഇന്നേവരെ പൊതുവില്‍ ഉണ്ടായ മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു. നിലനില്ക്കുന്ന ഫെഡറല്‍ ഭരണ സം വിധാനത്തില്‍ അതുണ്ടാക്കിയ മാറ്റം എന്താണ്?

കേരളം പോലെ പതിവായി തെരഞ്ഞെടുപ്പ് നടത്താതിരുന്ന പല സംസ്ഥാനങ്ങളും ഇപ്പോൾ അത് ഏറെക്കുറെ കൃത്യമായി നടത്തുന്നുവെന്നത് രാജീവ് ഗാന്ധി അതിനെ ഭരണഘടനയുടെ ഭാഗമാക്കിയതുകൊണ്ടാണ്. അതേ സമയം കൃത്യമായി ഇപ്പോഴും തെരഞ്ഞെടുപ്പ് നടത്താത്ത സംസ്ഥാനങ്ങളുമുണ്ട്. കേന്ദ്രമൊ സുപ്രീം കോടതിയൊ ഈ ഭരണഘറ്റണാ ലംഘനത്തിനു നേരേ കണ്ണടയ്ക്കുന്നു. അഞ്ചു കൊല്ലത്തിൽ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകൾ നടന്നില്ലെങ്കിൽ ഇങ്ങനെ വെറുതേയിരിക്കുമോ?
2. ശരിക്കും അധികാരവികേന്ദ്രീകരണം എന്ന ആശയം പൂര്‍ണ്ണമാകുന്ന തരത്തില്‍ നടപ്പിലായോ? ഇല്ലെങ്കില്‍ അതിന്റെ പരിമിതി എന്താണ്?
കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഇ. എം എസ്സിന്റെ പേര് ഉയര്ന്നു കേള്‍ക്കാറുണ്ട്. എന്താണ് അധികാരവികേന്ദ്രീകരണത്തില്‍ ഇ. എം. എസ്സിന്റെ സം ഭാവന

അധികാര വികേന്ദ്രീകരണം പൂർത്തിയായില്ല. അതിനുള്ള സാഹചര്യം ഇനിയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. കേരളത്തിൽ ഗ്രാമ ബ്ലോക്ക് ജില്ലാ‍ പഞ്ചായത്തുകളിലേക്ക് പള്ളിക്കൂടങ്ങളും ആശുപത്രികളും കൈമാറിയെന്നാണ് വെയ്പ്. പക്ഷെ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ജീവനക്കാർ ഇപ്പോഴും സർക്കാരിന്റെ നിയന്ത്രണത്തിലാണ്. വികേന്ദ്രീകരണ പരിപാടി നടപ്പിലാക്കിയപ്പോൾ സി.പി.എം. അതിനായി ഇ.എം.എസിന്റെ നേതൃത്വത്തിൽ ഒരു സംവിധാനാമുണ്ടാക്കുകയും അദ്ദേഹത്തെ വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ വക്താവായി അവതരിപ്പിക്കുകയും ചെയ്തു. സി.പി.എമ്മിനെപ്പോലെ അതികേന്ദ്രീകൃതമായ സംവിധാനമുള്ള പാർട്ടിക്ക് സത്യസന്ധമായി വികേന്ദ്രീകരണം നടത്താനാവുമെന്ന് ഞാൻ കരുതുന്നില്ല. പഞ്ചായത്തു സ്ഥാപനങ്ങൾ അത്തരത്തിലുള്ള പാർട്ടിയുടെ നിയന്ത്രണത്തിലാകുമ്പോൾ ഫലത്തിൽ ഔദ്യോഗികതലത്തിൽ നടക്കുന്ന വികേന്ദ്രീകരണത്തെ പാർട്ടിതലത്തിലുള്ള കേന്ദ്രീകരണം പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്.


3.      ഏതാണ്ട് 40% ത്തോളം അധികാരങ്ങള്‍ താഴേ തട്ടിലേക്ക് നല്കിയെന്നാണ് പറയുന്നത്. അത് യഥാര്ത്ഥത്തില്‍ സ്റ്റേറ്റ് എന്ന അധികാരകേന്ദ്രത്തെ ദുര്‍ബപ്പെടുത്തിയിട്ടുണ്ടോ?

പള്ളിക്കൂടങ്ങളുടെയും ആശുപത്രികളുടെയും ചുമതല വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ട്. പക്ഷെ അദ്ധ്യാപകരും ഡോക്ടർമാരും ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും ഇപ്പോഴും സർക്കാരിന്റെ കീഴിൽ തന്നെ. ഇത് എന്ത് വികേന്ദ്രീകരണമാണ്?

4 അടിസ്ഥാന അവശ്യങ്ങള്‍ നിര്‍ വഹിക്കാനുള്ള ചുമതല നിലവില്‍ പഞ്ചായത്തിനാണ്. സ്വാഭാവികമായും അപ്പോള്‍ ഇത് സ്റ്റേറ്റിന്റെ ചുമതലയാവില്ല. ഇത് ജനതയുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ നിന്ന് ഭരണകൂടം ഒഴിഞ്ഞുമാറുന്ന ലോകബാങ്ക് നയം പിന്തുടരലാണെന്ന ആരോപണമുണ്ടല്ലോ? എന്തു പറയുന്നു?

ലോക ബാങ്ക് പണം പറ്റുന്നുവെന്നതല്ല പ്രശ്നം കിട്ടുന്ന പണം ശരിയായി വിനിയോഗിക്കപ്പെടുന്നില്ലെന്നതാണ്.
5. പ്രാദേശികകൂട്ടായ്മയില്‍ നിന്നും വികസനത്തിനു വിഭവം സമാഹരിക്കുക എന്ന ഒരു ആശയം ഉണ്ടായിരുന്നല്ലോ. ഇതും അരോപണവിധേയമായിട്ടുണ്ട്. ഈ ആശയത്തിന് ഇന്നും പ്രസക്തി ഉണ്ടോ?

വികേന്ദ്രീകരണത്തോടുള്ള ഭരണകൂടത്തിന്റെ സമീപനത്തിൽ കാല്പനികത പ്രകടമാണ്. ഇന്ത്യ ഗ്രാമങ്ങളിൽ ജീവിക്കുന്നു, തീരുമാനമെടുക്കുമ്പോൾ ദരിദ്രനാരായണന്റെ രൂപം മനസിലുണ്ടാവണം തുടങ്ങിയ പ്രസ്താവങ്ങൾക്ക് ഇന്നത്തെ കേരളത്തിൽ എന്ത് പ്രസക്തിയാണുള്ളത്? കേരളം ഒരു ഗ്രാമനഗര തുടർച്ചയാണ്. ഇവിടെ നഗരമാലിന്യങ്ങൾ നിക്ഷേപിക്കാൻ വിജനപ്രദേശങ്ങളില്ല. ദരിദ്രരിൽ ദരിദ്രനായ മലയാളി ആദിവാസിയൊ ദലിതനൊ ആണ്.  നമ്മുടെ ഭരണാധികാരികളുടെ മിന്നിലുള്ളത് അവരുടെ രൂപമല്ല, അവരുടെ ഭൂമി തട്ടിയെടുത്ത  കുടിയേറ്റക്കാരനും കാറ്റാടി കമ്പനിയുടേതുമാണ്.
6. വിദ്യാഭ്യാസം ആരോഗ്യം, ജലവിനിയോഗം തുടങ്ങിയ താഴേതട്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട അടിസ്ഥാന മേഖലകളില്‍ ഇതുകൊണ്ടുണ്ടായ മാറ്റം എന്താണ്? ഈ മേഖലകളുടെ ഗുണ നിലവാരത്തിലെ മാറ്റങ്ങളെ എങ്ങനെ നോക്കി കാണുന്നു?
ഭരണകൂടത്തിന്  ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ കച്ചവടക്കണ്ണോടെ മാത്രം പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾക്ക്  ഈ മേഖലകളിൽ ഇന്നത്തെ വളർച്ച നേടാനാകുമായിരുന്നില്ല.
7. പ്രാദേശിക കൂട്ടായ്മകള്ക്കകത്തെ എന്‍. ജി. ഓ കളുടെയും അന്താരാഷ്ട്ര ഏജന്സികളുടെയും ഇടപെടലിനെ കുറിച്ച് എന്താണ് അഭിപ്രായം?
8. ഉദാഹരണത്തിന് ജലനിധിയെ കുറിച്ചു പറയാം. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് മാറി ഉപഭോക്തൃഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് ഒരു പ്രദേശത്തിന്റെ ജലവിഭവത്തെയാകെ ഉപയോഗപ്പെടുത്തി നടക്കുന്ന ജലനിധി പദ്ധതി നേരത്തെ പറഞ്ഞ ആരോപണങ്ങളെ സാധൂകരിക്കുന്നില്ലേ?

(7,8) പണത്തിന് അന്താരാഷ്ട്ര ഏജൻസികളെ ആശ്രയിക്കുമ്പോൾ അവരുടെ നിബന്ധനകൾ സ്വീകരിക്കേണ്ടി വരും. വേണ്ട പണം ഇവിടെയുണ്ട്. ഔദ്യോഗിക സംവിധാനങ്ങളിൽ കനങ്ങൾക്ക് വിശ്വാസം കുറവായതുകൊണ്ടാണ് ആ പണം സർക്കാരിന് ആകരിഷിക്കാൻ കഴിയാത്തത്.

9. ആസൂത്രണ ബോര്‍ഡിന്റെ റോള്‍ എന്താണ്? അത് പഴയതുപോലെ നിലനില്ക്കുന്നുണ്ടോ?
പ്രായോഗികതലത്തില്‍ പ്രോജക്റ്റ് തയ്യാറാക്കല്‍, പദ്ധതി നിര്‍ വഹണം, ഫണ്ട് ലഭിക്കുന്നതിലെ താമസം, ഓഡിറ്റിങ്ങ് തുടങ്ങിയ മേഖലകളില്‍ നേരിടുന്ന പ്രായോഗികവും സാങ്കേതികവുമായ പ്രശ്നങ്ങള് എന്താണ്?

10. ബ്യൂറോക്രസിയുടെ പതിവു ചട്ടക്കൂടുകള്ക്കകത്ത് തന്നെ സോഷ്യല് ഓഡിറ്റിങ്ങ് എന്ന ഏറ്റവും ആധുനികമായ ആശയം ഇടകലര്ത്തുന്നതിലെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്?

(9,10) കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം  എല്ലാ സംവിധാനങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പല പൊതുമേഖലാ സ്ഥാപങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൊല്ലം തോറും നടക്കേണ്ട ഔദ്യോഗിക ഓഡിറ്റിങ്ങ് നടക്കുന്നില്ല. സോഷ്യൽ ഓഡിറ്റിങ്ങിനെ പരാജയപ്പെടുത്താനുമുള്ള കഴിവ് ഭരണകർത്താക്കൾക്കുണ്ട്.

11. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നി ത്രിതല സം വിധാനങ്ങളുടെ അധികാരപരിധികള്‍ അവ കൈകാര്യം ചെയ്യുന്ന മേഖലകള്‍ ഇവയില്‍ എന്തെങ്കിലും അസുന്തലനം നിലനില്ക്കുന്നുണ്ടോ? ഉദാഹരണത്തിന് ബ്ലോക്ക് പഞ്ചായത്ത് ഒരു പ്രധാന ബോഡി ആകുന്നുണ്ടോ?

വളരെ വലിയ സംസ്ഥാനങ്ങൾക്കും തീരെ ചെറിയ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമായ ഒരു ത്രിതല സംവിധാനമാണ് രാജ്യത്ത് രൂപപ്പെട്ടത്. കേരളത്തിന് ഒഴിവാക്കാമായിരുന്ന ഒന്നാണ് ബ്ലോക്ക് പഞ്ചായത്ത് എന്നാണ് എന്റെ അഭിപ്രായം.

12. സാമൂഹ്യകൂട്ടായ്മകളിലൂടെ വികസനം നടത്തുക എന്ന സങ്കല്പം നിലനില്ക്കുന്ന രാഷ്ട്രീയ ഘടന വഴി നടപ്പിലാകുന്നതിലെ പ്രശ്നങ്ങള്‍ എന്താണ്? രാഷ്ട്രീയാതീതമായ ഇത്തരം സാമൂഹ്യസം വിധാനങ്ങള്‍ ക്രമേണ അരാഷ്ട്രീയമായ ഒരു സാമൂഹ്യാവസ്ഥക്ക് വഴിവെക്കുമോ?

രാഷ്ട്രീയമെന്നാൽ കക്ഷിരാഷ്ട്രീയമാണെന്ന ധാരണ കേരളത്തിൽ നിലനിൽക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം തന്നെ ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടു കാലത്ത് ‘കേരള സർക്കാർ’ എന്ന് വിളിക്കാവുന്ന ഒന്ന് ഇവിടെയില്ല. അഞ്ചു കൊല്ലം എൽ.ഡി.എഫ് സർക്കാർ, പിന്നെ അഞ്ചു കൊല്ലം യു.ഡി.എഫ് സർക്കാർ എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. കേരള സർക്കാരിന് കേരളത്തിലെ ജനങ്ങളെ ഒന്നായി കണ്ടുകൊണ്ട് പ്രവർത്തിക്കാനുള്ള ബാധ്യതയുണ്ട്. എൽ.ഡി.എഫ്. സർക്കാരിനും യു.ഡി.എഫ്. സർക്കാരിനും അതിൽ ഭാഗഭാക്കുകളാകുന്ന കക്ഷികളുടെ താല്പര്യം സംരക്ഷിക്കാനുള്ള ചുമതലയേ ഉള്ളൂ.
13. നിലവില്‍ രാഷ്ട്രീയ അധികാരത്തിന്റേയും പാര്ട്ടി സംഘടനാസംവിധാനത്തിന്റേയും മേല് തട്ടുകളില്‍ നിന്ന് സ്ത്രീ സമൂഹങ്ങള്ക്ക് വേണ്ടത്ര പങ്കാളിത്തമില്ലല്ലോ എന്നാല് തദ്ദേശഭരണമേഖലയില് പങ്കാളിത്തം കൂടുതലാണ്. പുതിയ നിയമനിര്മ്മാണം അതിന്റെ തോത് കൂട്ടുകയും ചെയ്തിരിക്കുന്നു. ഭരണരംഗത്തും പൊതുപ്രവര്ത്തനരംഗത്തും ഇത് എന്ത് തരം മാറ്റങ്ങള് ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്?

അമ്പതു ശതമാനം സംവരണം സ്ത്രീപ്രാതിനിധ്യം ഉയർത്തും. പക്ഷെ തെരഞ്ഞെടുക്കപ്പെടുന്നയാൾ പുരുഷനല്ല സ്ത്രീയാണെന്നതുകൊണ്ട് മാത്രം ഒരു മാറ്റവും ഉണ്ടാകില്ല.14. കേന്ദ്രീകൃത ഭരണത്തില്‍ വികസനകാര്യങ്ങളില് സംഭവിക്കുന്ന അസന്തുലിതത്വം പരിഹരിക്കുന്നതിനാണല്ലോ വികേന്ദ്രിതാസൂത്രണവും ഭരണ നിര് വഹണവും മറ്റും വരുന്നത്. വികസനകാര്യത്തിലെ തുല്യത ഉറപ്പ് വരുത്താന് ഈ സം വിധാനത്തിന് എത്രത്തോളം കഴിഞ്ഞു.

ഒരു നല്ല സമൂഹത്തിന്റെ നിലനിൽ‌പ്പിനാവശ്യമായ തോതിലുള്ള സത്യസന്ധതയും നീതിബോധം ഇന്ന് കേരളത്തിലില്ല. വേണ്ടപ്പെട്ടവരെ സഹായിക്കാനായി ചട്ടവും നിയമവുമൊക്കെ മറക്കാൻ വ്യക്തികളും സംഘടനകളും തയ്യാറാണ്. ഈ നില മിലനിൽക്കുമ്പോൾ തുല്യതയും തുല്യാവസരങ്ങളും അർത്ഥശൂന്യമാണ്. അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുകയും ചെയ്യും.

4 Responses to “അതികേന്ദ്രീകൃതമായ സംവിധാനമുള്ള പാർട്ടികള്‍ക്ക് വികേന്ദ്രീകരണം നടപ്പാക്കാനാവില്ല”


 1. 1 asok padmanabhan ഒക്ടോബര്‍ 7, 2010 -ല്‍ 10:44 pm

  Dont you think that this obnoxious idea presupposes an arrogant postion. Suggestion is Communists will not be able to rule on the lines of bourgeois democracy. Is this the fact? A poor understanding of democratic centralism is often excessively charitable in falsehood about the very ideology itself. My question Sir,will be: can the bourgeosie with their own decentralised party structure make sure a system devoid of corruption and nepotism that wiil defeat the very idea of decentralisation?

 2. 2 Venugopalan Nair ഒക്ടോബര്‍ 8, 2010 -ല്‍ 2:46 am

  The views expressed by BRP have much bearings on the present day Indian socio-political environment. But I don’t think, the inefficiency is of any particular political party alone. It is the inefficiency resulting from the modus operandi, guiding principles usually corrupted by favoritism and nepotism, and the resultant manipulative ways and arm twisting tactics prevalent in the corridors of political power. A common man whose thinking is not affected by blind political allegiance is very well aware of the above said inefficiency. Great ideals do not work alone without the help of sincere and truthful people practising them. It is high time all the political parties start working for the needy ones, and not for their followers alone. And at the lower levels of local self-government many times family feuds, strains in relationships and ego clashes determine the merit of a case. We need people to rise above petty considerations and consider real needs of the masses. While putting across these views, I can not ignore the sincere and honest among the politicians on whom many of us pin our hopes. They are there in almost all political parties, but are mostly “ineffectual angels beating their wings in the void”.

 3. 3 കഷ്ടം ഒക്ടോബര്‍ 11, 2010 -ല്‍ 8:19 pm

  ദയനീയമാണ് അങ്ങേരുടെ നിരീക്ഷണങ്ങള്‍… ഹാ! മയിലെണ്ണ പുരട്ടി നടക്കുന്ന ബി.ആര്‍.പീക്ക് മേനി നടിക്കാന്‍ പറ്റുന്നതാത്രേ ജനാധിപത്യം.. വെറും ഒരു ഉപരിപ്ലവ ജീവി. കഷ്ടം!

  കൂടുതല്‍ ദാ ഇവിടെ
  http://marathalayan1.blogspot.com/2010/07/blog-post_30.html

 4. 4 K M Venugopalan ഒക്ടോബര്‍ 27, 2010 -ല്‍ 11:38 am

  കേന്ദ്രീകരണമോ വികേന്ദ്രീകരണമോ ആണോ യഥാര്‍തത്തില്‍ പ്രശ്നം?
  ത്രിതല പഞ്ചായത്തുകള്‍,നഗര്‍പാലികകള്‍ എന്നിവ മുഖേന നടപ്പാക്കപ്പെടുന്നത്,
  കോര്‍പ്പറേറ്റ് മൂലധനം ഊറ്റിയെടുത്ത വിഭവങ്ങളുടെയും മനുഷ്യധ്വാനത്തിന്റെയും
  ശേഷിപ്പുകള്‍ പ്രാദേശിക അധികാരത്തിലൂടെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന പരീക്ഷണം മാത്രമാണെന്ന്തോന്നുന്നു; മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സമ്പദ്വ്യവസ്ഥയുടെ അറുപതു ശതമാനം നിയന്ത്രണം പൂര്‍ണമായും ലോക്കല്‍ ബോഡീസ് ന്റെ നിയന്ത്രണത്തിനു പുറത്താണ്. ഇത് തന്നെയാണ് ഗാന്ധിയന്‍ ഗ്രാമ സ്വരാജ്യത്തിന്റെയും അന്തസ്സത്ത!
  Colonial അധികാരം യുദ്ധങ്ങളും വിഭവക്കൊള്ളയും നിര്‍ബാധം നടത്തുമ്പോള്‍ ഗ്രാമീണര്‍ ആഭ്യന്തരമായ ജാതി-ലിംഗ- തൊഴില്‍ സംവിധാനങ്ങളുടെ മഹത്ത്വത്ത്തില്‍ അഭിരമിച്ചു സമാധാനത്തോടെ ജീവിക്കണം! കേന്ദ്രീകൃതമായ സോഷ്യലിസ്റ്റ്‌ ആസൂത്രണത്തിനു പകരം വികേന്ദ്രീകൃതവും ചിതറിക്കിടക്കുന്നതും ആയ ശക്തമായ ഗ്രാമീണ oligarchy കളുടെ കീഴില്‍ ജനങ്ങള്‍ സിവിക് അധികാരങ്ങള്‍ ഇല്ലാതെ ജീവിക്കുക.

  അധികാരങ്ങള്‍ കേന്ദ്രീകൃതമോ വികെന്ദ്രീകൃതമോ എന്നതല്ല മുഖ്യപ്രശ്നം; മറിച്ചു
  അധികാരങ്ങള്‍ എത്രത്തോളം ജനാധിപത്യപരം ആവുന്നു എന്നതാണ്. അതിനാല്‍
  വികേന്ദ്രീകൃത സ്വെചാധിപത്യത്തെക്കാള്‍ ഒരു പടി മെച്ചപ്പെട്ടതാണ്
  കേന്ദ്രീകൃത സോഷ്യലിസ്റ്റ്‌ ജനകീയ ജനാധിപത്യം ; trusteeship – ഇലൂടെ ഭൂസ്വത്തും മറ്റു ഉടമസ്തതകളും ഗ്രാമങ്ങളിലെ പ്രമാണിമാര്‍ സ്വന്തം കൈവശം നിലനിര്‍ത്തിക്കൊണ്ട് എല്ലാവര്ക്കും അവയുടെ പ്രയോജനം ഉറപ്പു വരുത്തുന്ന “വികേന്ദ്രീകരണം”
  ‘ഗ്രാമ സ്വരാജ്ന്റെ’ ഭൂപ്രഭുവര്‍ഗ്ഗ പക്ഷപാതിത്വം വെളിവാക്കുന്ന മറ്റൊരു ഭാവനയാണ്.

  പഞ്ചായത്ത് നഗര്‍ പാലികാ ബില്‍ അവതരിപ്പിച്ച രാജീവ്‌ ഗാന്ധിയും കോണ്‍ഗ്രസ്‌ ഉം ഭോപാല്‍ വിഷവാതകക്കേസ്സില്‍യ യൂണിയന്‍ Carbide നെ സഹായിക്കാന്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയത് ഇവിടെ ഓര്‍ക്കാം.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: