നുറുങ്ങുകള്‍

Aji Mathew

ഒരു രാഷ്ട്രീയ നേതാവ് ,ദണ്‍ഡി യാത്രയുടെ ഓര്‍മ പുതുക്കല്‍, ഒരു കടല്‍ത്തീരത്ത് നിന്നും കിഴക്കോട്ടു ഒരു പദയാത്ര നടത്തി ഉത്ഘാടനം ചെയ്തതിനെക്കുറിച്ചു അഴിക്കോട് ”അദ്ദേഹം പടിഞ്ഞാറോട്ട് നടത്തിയിരുന്നെങ്കില്‍ നാട് രക്ഷപെട്ടെനെ ”

Sasidharan Mn കുറച്ചു ഇടത്തോട്ടു നടന്നാല്‍, സാഹിത്യ അക്കാദമി, രണ്ടടി നടന്നാല്‍ ബിനി, ആശ്വനിയും കടന്നു നാലടി നടന്നാല്‍ കോവിലകം.. ഈ കവി കിങ്കരന്മാര്‍ എന്ഗോട്ടായിരിക്കും ഇവിടെ നിന്നും നീങ്ങുന്നത്‌ എന്ന് നോക്കാം…

Fabius Francis

ഇവിടെ വാക്കുകളുടെ ഔദാര്യം നമ്മള്‍ കാണിച്ചിട്ട് കാര്യം ഇല്ല.ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുപ്പിക്കാന്‍ തക്ക കരുത്തും ആര്‍ജ്ജവവും ബന്ധങ്ങളും ഉള്ള വലിയ മനുഷ്യര്‍ ഈ കൂട്ടായ്മയില്‍ ഉണ്ടെന്നറിയാം, അവരുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അതിനപ്പുറം മറ്റു സഹായങ്ങള്‍ക്കെന്തിനും മലയാള നാട് കൂട്ടായ്മ ഒറ്റകെട്ടായ്‌ നിന്ന് നടത്തും.

Pl Lathika

വീട്ടില്‍ കഴിഞ്ഞ വേനലില്‍ കിണര്‍ കുഴിക്കാന്‍ വന്ന നാട് പണികാര്‍ ആദ്യം ഒന്ന് കണ്ണടച്ച് നിന്നു. നാളികേരം ഉടച്ചു. ആദ്യമായി വെള്ളം കണ്ടപ്പോള്‍ അത്യാഹ്ലാദത്തോടെ കുനിഞ്ഞു കൈകുമ്പിളില്‍ എടുത്തു .കരയില്‍ നിന്ന എന്നോട് നാണയവും ധാന്യവും വെള്ളത്തിലേക് കാണിക്കയായി ഇടാന്‍ പറഞ്ഞു.അവരുടെ വികാരം എന്നെയും ഭൂമി ജല- ദേവതകളുടെ ആരാധികയാക്കി. ഭക്തിയോടെയാണ് ഞാന്‍ അര്പിച്ചത്. പരിസ്ഥിതിപഠനവും ഭൂമിശാസ്ത്ര ബിരുദവും ഇല്ലാത്ത ആ ഗ്രാമീണര്‍ പ്രകൃതിയോടു പുലര്‍ത്തിയിരുന്ന sense of belonging എനാണ്, എവിടെ വെച്ചാണ് ആധുനിക മനുഷ്യന് നഷ്ടമായത്?

Rajesh Mc

വാക്കുകളുടെ ചില്ലറത്തുട്ടു എറിഞ്ഞുകൊടുക്കുന്നതിലും എന്ക്കിഷ്ടം കാണ്ണടച്ചിരിക്കുന്നതിലാണ്. അല്ലെങ്കില്‍ ഒരു ചൂണ്ടു വിരലെങ്കിലും ആ പിഞ്ചുകരങ്ങള്‍ക്ക് നേരെ നീട്ടാന്‍ ത്രാണിയുണ്ടാകണം. അങ്ങിനെ അല്ലെങ്കില്‍ ഞാനും പളുങ്ക് കാറിനുള്ളിലിരിക്കുന്നവനും

തമ്മിലെന്തു വെത്യാസം…..!!!

Sameel Illikkal

എന്താണെന്നറിയില്ല, കുറച്ചു ദിവസങ്ങളായി മയ്യഴിപ്പുഴയും അല്‍ഫേണ്‍സച്ചനും പല വഴിക്കായി എന്റടുത്തേക്ക് വരുന്നു. ഇന്നെങ്കിലും അതുണ്ടാവില്ലെന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു. അപ്പോഴിതാ അല്‍ഫോണ്‍സച്ചന്‍/രഘുവരന്‍ പാറിപ്പാറി നടക്കുന്ന വെള്ളിയാങ്കല്ലിനെ കുറിച്ചു തന്നെ എഴുതിയിരിക്കുന്നു…

Abdu Rassak

മലയാള നാട്ടിലെ അവാര്‍ഡ് മുജീബ് നു കൊടുക്കാം എന്ന് വിചാരിച്ചതായിരുന്നു ഇനി വേണ്ട എല്ലാവരും പറയും മുജീബ് ചൊറിഞ്ഞു കൊടുത്തിട്ട് അവാര്‍ഡ്‌ മേടിച്ചത് എന്ന് കുഞ്ഞാപ്പുനും കിട്ടിയിരിന്നു മുന്‍പ് ഒരു അവാര്‍ഡ്‌. അതും അതും ചൊറിഞ്ഞു കൊടുത്തിട്ട് ആണാവോ????

Yesudas George

ഒരു സാധാരണ മനുഷ്യനായാണ് രജനികാന്ത് വേദികളിലെല്ലാം വരിക,…. പക്ഷെ നമ്മുടെ സ്റ്റാറുകള്‍….. ……വേദി പോട്ടെ, വീട്ടില്‍ പോലും തുണി മറാന്‍ പേടിയാന്നാ കേട്ടേ….

Sreekutty Kovilakom

ചങ്ക് തുറന്നു കാണിച്ചാലും വെള്ളരിക്ക എന്ന് പറയുന്നവര്ക്ക് ഫോട്ടോ സിനിമ നടിയുടെത്

Koran Raman

നിക്കറിയാവുന്ന ഒരു അറിവിനെ ഞാന്‍ കൈമാറി …..എന്തിനാ എന്റെ പുറകെ ഇങ്ങനെ എന്റെ പുറകെ നടക്കുന്നത് ….ഞാന്‍ മലയാള നാട്ടില്‍ നിന്നും പോകണം എന്നാണോ താങ്കളുടെ ആഗ്രഹം …അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവ .

Sreejith Kayanadath

തനിച്ചാവുന്നത്തില്‍ ഇഷ്ടം കൊള്ളുക .
ഏകാന്തതയാണ് ദൈവത്തിന്റെ ക്ഷേത്രമായിരിക്കുന്നത് ,മാത്രവുമല്ല ,മറ്റൊരു ക്ഷേത്രമില്ലെന്നു ഒര്മിച്ചാലും..

Baijumerikunnu Merikunnu

പത്രപ്രവര്‍ത്തനം ഒരു സാമൂഹ്യ സേവനവും ഒരു ബോധവത്കരണം കൂടിയായിരുന്നു
പിന്നീടാണു എല്ലാം
പണം കായ്ക്കുന്ന മരങ്ങളിലേക്ക് പടര്‍ന്നു കയറിയത്
ഒരു തരം പരകായ പ്രവേശം
അത് കൊണ്ട് നമ്മുടെ പത്രത്തിന്
…നട്ടെല്ല് പണയപ്പെടുതാതെ ജീവിക്കാന്‍ നോക്കാം ………

Devaraj Meyana Nanmanda

ചക്കേം, മങ്ങേം, കപ്പേം ഒക്കെ മലയാളികളുടെ ആരോഗ്ര്യം സംരക്ഷിച്ച ഒരു കാലം ഉണ്ടായിരുന്നു. അതിനെ കുറിച്ച വയസ്സ് മൂത്ത ആര്‍ക്കെങ്കിലും അറിയാവുന്നത് ചൊല്ലിയാല്‍ നന്നായിരുന്നു. തേങ്ങ, മീന്‍ ഇവ ഇപ്പോഴും മലയാളികളെ കാത്തു സംരക്ഷിക്കുന്നു ഒരളവു വരെ. എന്താ ശര്യല്ലേ.

Rajendran Edathumkara

കുറുപ്പിനു അവാര്‍ഡ് കിട്ടിയിട്ട് അഴീക്കോട് ഒന്നും പറഞ്ഞു കണ്ടില്ല…അതെന്താണാവോ?

Vs Jyothikumar

‎@koran;; കോരന്‍ ആളു കൊള്ളാമല്ലോ…എന്നെ ഒന്ന് സഹായിയ്ക്കുമോ…? “ബാബു”
എന്ന വാക്കിന്റെ അര്‍ഥം ആ നിഘണ്ടുവില്‍ നോക്കി ഒന്ന് പറഞ്ഞു തരാമോ…? രണ്ടു ദിവസമായി ഞാന്‍ ഈ സംശയം “കേരളാഹൌസിന്റെ..” ഭിത്തിയില്‍ ഒട്ടിച്ചു വച്ചിട്ട് കാത്തിരിയ്ക്കുകയാണ്……അവിടെ ആള്‍പ്പെരുമാററമൊന്നും കാണുന്നില്ല…

Bindu B Menon

തമിഴനെ പാണ്ടി എന്നു വിളിച്ചത് നമ്മള്‍, തെലുങ്കനെ ഗൊല്‍ട്ടി എന്നു വിളിച്ച്തും നമ്മള്‍, മല്ലൂസ് എന്ന വാക്ക് മലയാളമാനോരമയുടേ യുവ പേജുകളില്‍, ചാനല്‍ യുവകളില്‍, രേഡിയോ ജോക്കികളിലൂടെ പോപ്പുലറ് ആയി. ഒന്നും ചെയ്യാന്‍ ആകത്ത വിധം അതു പതിഞ്ഞും പോയി. വര്‍ഷങ്ങള്‍ പലതു പോയിട്ടും ഉതരേന്ത്യന്‍ പഴംതലമുരക്ക് നമ്മളും തമിഴനും മദ്രാസി തന്നെ, അവന്റെയും നമ്മടേയും പുതു തലമുറക്ക് നമ്മള്‍ മല്ലുക്കളും. ഇതില്‍ വിഷമിച്ചിട്ടോ, സങ്കടം എഴുതിത്തീര്‍ത്തിട്ടൊ ഒരു കാര്യവുമില്ല. മലയാളിയെ മലയാളി മല്ലൂ എന്നു വിളിച്ച് അഭിമാനം കൊള്ളുന്ന കാലം. അനുഭ്ഭവിക്കുക മാത്രമേ രക്ഷയുള്ളു.

Prakashanpp Kalyani

മെഴുകുതിരി ഊതിക്കെടുത്തി, കേക്ക് മുറിച്ച് പരസ്പരം വായില്‍ തിരുകി,’ഉടുപ്പുലയാതെ കെട്ടിപ്പിടി’ച്ചുള്ള ജന്മദിനാഘോഷത്തിന്റെ അര്‍ത്ഥം ഇന്നേവരെ എനിക്കു മനസ്സിലായിട്ടില്ല….കേക്ക് തിന്നുന്നത് പിന്നെയും മനസ്സിലാക്കാം…എന്തെങ്കിലും തിന്നുകയാണല്ലോ..ഈ വെളിച്ചം ഊതിക്കെടുത്തി ഭാവിയിലേക്ക് മാര്‍ച്ച് ചെയ്യുന്നതാണ് തീരെ മനസ്സിലാകാത്തത്…!! എല്ലാ ആഘോഷങ്ങളും വെളിച്ചം തെളിച്ചുകൊണ്ടാവുമ്പോള്‍ ഇതുമാത്രമെന്താണാവോ ഇങ്ങനെ..?വാസ്തവത്തില്‍ നാം കേരളീയര്‍ പിറന്നാളാഘോഷിക്കേണ്ടത് ഇങ്ങനെയാണോ…? കേരളീയമായ രീതിയിലാവണ്ടേ…?…ഒരു രീതി ഞാന്‍ പറയാം…നല്ല വലിയ പഴുത്ത വരിക്കച്ചക്ക സ്റ്റൂളിന്മേല്‍ വെയ്ക്കുക..ബന്ധുക്കളേയും സുഹൃത്തുക്കളേയും സാക്ഷിനിര്‍ത്തി, പിറന്നാള്‍ക്കാരന്‍/കാരി വലിയ വെട്ടുകത്തി എടുത്ത് വലതുമാറി ഞെരിഞ്ഞമര്‍ന്ന്, ഇടതുകാലില്‍ മുന്നോട്ടാഞ്ഞ്, സര്‍വ്വമംഗളദേവിയെ മനസ്സാ ധ്യാനിച്ച്….ഒറ്റ വെട്ട്…..!!!! അതില്‍നിന്ന് ഒരോ ചുളയെടുത്ത് കൂടിനിന്നവരുടെ വായില്‍തിരുകിയാല്‍…ആഹാ…തനി കേരളീയം…അല്ല, ഇനി മുതല്‍ അങ്ങനെയങ്ങ് ആയാല്‍ എന്താ….?

Murugan S Theruvora

നൂറു കണക്കിന് നിരാലംബരാണ് കൊച്ചി നഗരത്തിലെ തെരുവുകളില്‍നിന്നു നിത്യേന മോചിപിക്കപ്പെടുന്നത്. ഇവരെ ഒരു സുരക്ഷിത സ്ഥാനത്ത് എത്തിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഈ അവസ്ഥയില്‍ പള്ളുരുത്തി അഗതിമന്ദിരത്തിലെ പരിഷ്കരിച്ച നിയമം, തെരുവിന് നേരെ കണ്ണടയ്ക്കുന്നു. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമേ അഗതികളെ പ്രവേശിപ്പികാവൂ എന്നതാണ് പുതിയ നിയമം. രാത്രിയോ പകലോ ഇല്ലാതെ രക്ഷിക്കുന്ന ഇവരുമായി മണിക്കൂറുകളോളം റോഡില്‍ കാത്തു നിക്കേണ്ട ഗതികേടാണ് ഇപ്പോള്‍.

Roshanara Meherin

കൊട്ടിഘോഷിക്കപ്പെട്ട കേരള ടൂറിസം ക്യാമ്പൈഗ്ന്‍ ‘യുവര്‍ മോമെന്റ്റ്‌ ഈസ്‌ വെയിറ്റിംഗ്’ മെക്സിക്കൊക്കാരുടെ ‘”Estrellas del Bicentenario”യുടെ ഈച്ചക്കൊപ്പിയാണെന്ന് ട്വിട്ടെരില്‍ നിന്ന് അറിയുന്നു. വാര്‍ത്ത സ്ഥിതീകരിക്കാന്‍ മലയാള നാട്ടിലെ മുതിര്‍ന്നവര്‍ സഹായിക്കുക..

Joshi Ashtamichira

വെറും നിമിഷങ്ങള്‍ മാത്രം സൌരഭ്യം നല്‍കുന്ന നിശാഗന്ധി . തെരഞ്ഞെടുപ്പു കഴിയും വരെ മാത്രം സൌരഭ്യം നല്‍കുന്ന വോട്ടര്‍മാര്‍ ! കൊള്ളം.!

Mahaboob Pathappiriyam Ali

സക്കര്‍ ബര്‍ഗിന്റെ ഫേസ് ബുക്ക്‌ , മലയാള നാടിന്‍റെ wall , ഷെയരടാ …..ഷെയര്‍

James Varghese

ഇന്നലെയുടെ നോമ്പരങ്ങളിലും, നാളെയുടെ സ്വപ്നങ്ങളിലും ജീവിക്കുന്ന ഞാന്‍ എന്തേ എന്നിലെ ഇന്നിനെ കാണുന്നില്ല…..

Satish Suryan

“തുണിയുടുത്ത നിങ്ങളുടെ നഗ്നത ഓര്‍ത്തിട്ടാണ്
എനിക്ക് നാണം വരുന്നത്..””നാണം വരുന്നില്ലേ” എന്ന് ആരാഞ്ഞ തന്നെ
വിവസ്ത്രയാക്കി നിറുത്തിയ നാസി ഭീകരരോട് ജൂത പെണ്‍കുട്ടി.

James Vincent

അതെന്താ മനോരമ വായിച്ചാല്‍ ? ,ഒരുകാലത്ത് മലയാളികളുടെ വായനശീലത്തെ തഴുകി വളര്‍ത്തിയത്‌ ,’കു’ ബുദ്ധിജീവികള്‍, ‘മ ‘പ്രസിദ്ധീകരണങ്ങള്‍ എന്നുവിളിക്കുന്ന ഇത്തരം വീകിലികള്‍ ആയിരുന്നു

T T Sreekumar

ജ്ഞാനപീഠത്തേക്കാള്‍ ആഹ്ലാദകരം അയ്യപ്പന് കിട്ടുന്ന ഒരു ആശാന്‍ പുരസ്കാരം. ഓ എന്‍ വി ലോകസഭയിലേക്ക് മത്സരിക്കുന്ന സമയത്ത് ഒരു സുഹൃത്ത്‌ അയ്യപ്പനെ ഒന്ന് കളിയാക്കാന്‍ ചോദിച്ചു : “താങ്കള്‍ മത്സരിക്കുന്നില്ലേ?” അയ്യപ്പന്‍റെ മറുപടി: “ഓ, ഞാനൊക്…കെ പഞ്ചായത്തിലേക്ക്” ഏഴു ലക്ഷത്തെക്കാള്‍ വലുത് ഈ മുപ്പതിനായിരം. ഒരിക്കല്‍ ഏതോ പത്രാധിപര്‍ നല്‍കിയ 500 രൂപയുടെ ഗാന്ധി നോട്ടുയര്‍ത്തി കാട്ടി അയ്യപ്പന്‍: “ഇയാളെ ഞാന്‍ ഇന്ന് കൊല്ലും”. അവാര്‍ഡിനും പണത്തിനും അധികാരത്തിനും ഉയരെയുള്ള ഒരാള്‍ക്ക്‌ അവസാനം ഒരംഗീകാരം. അക്കാദമികള്‍ക്ക് തോന്നാത്തത്. സന്തോഷം വളരെ വളരെ സന്തോഷം. ഈ താരതമ്യം ഓ എന്‍ വീയുടെ ജ്ഞാനപീഠത്തിന്റെ മാറ്റ് കുറച്ചു കാട്ടനല്ല എന്ന് കൂടി പറഞ്ഞ്ഞു കൊണ്ട്…

Aji Mathew

പ്രീയ സാനിയ, നിന്‍റെ റാങ്കിംഗ് നും റാക്കെറ്റിനും കുഴപ്പമൊന്നുമില്ലല്ലോ? ..പെര്‍ഫോര്‍മന്‍സ് എങ്ങനെ ..കഴിവതും ഡബിള്‍സ്സിലേക്ക് പോകാതിരിക്കുക ,സിങ്കിള്‍സ്സില്‍ തന്നെ കളിക്കുക ..ബീറ്റിങ്ങിനു അതാണ്‌ നല്ലതു..കളിക്കളം ഇടയ്ക്കു മാറ്റുന്നത് നല്ലതു …തന്നെ ..ആര്‍ക്കാണ് ഒരു ചേഞ്ച്‌ ഇഷ്ടമല്ലാത്തത്‌ ..ബോള്‍ ഇപ്പഴും എക്സ്ട്രാ ഒന്ന് കരുതുന്നുണ്ടല്ലോ എല്ലേ.?Aceഎന്ന് പറയുന്ന ഒരൂക്കന്‍ പ്രയോഗം നടത്തിയത് ഓര്‍മയുണ്ടല്ലോ . Dead rubberഎന്ന് പറഞ്ഞാല്‍ സദാചാര വിരുദ്ധര്‍ എന്ത് വിചാരിക്കുമോ ? ചുമ്മാ ടെന്നീസ് പുലികളോട് ചോദിച്ചു നോക്കു.Jammingകഴിവതും കൊടുക്കാതിരിക്കുക .എന്നാല്‍ കോര്‍ട്ടില്‍ കാണാം .
നിന്‍റെ മാത്രം അജിച്ചായന്‍

Vijay Jos

ഉള്ളതില്‍ ഭേദം ബാബു ആന്റണി തന്നെ.

ഒരിക്കല്‍ ഡയരക്ടര്‍ അദ്ധെഹത്തോട് പറഞ്ഞു “ബാബൂ ഇതാണ് സീന്‍. ബാബു വാതില്‍ തുറന്നു അകത്തേക്ക് വരുമ്പോള്‍ കാണുന്നത് ബലാല്‍സംഗം ചെയ്യപെട്ട നിലയില്‍ കിടക്കുന്ന പെങ്ങള്‍, ചോരയില്‍ കുളിച്ചു കിടക്കുന്ന അച്ഛനും അമ്മയ…ും. ഇത് കണ്ടു ബാബു ഞെട്ടണം. കട്ട്”

ടേക്ക് 1 : വാതില്‍ തള്ളി തുറക്കുന്നു. ബാബു ആന്റണി എല്ലാം നോക്കി കണ്ടു.മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ല.
“കട്ട്.. ബാബു മുഖത്ത് ഞെട്ടല്‍ വരട്ടെ”
ടേക്ക് 2 , 3 , 4 ബാബു ഞെട്ടുന്നില്ല.

ഡയരക്ടര്‍ അസ്സിസടന്റിനെ വിളിച്ചു “ഇനി വാതില്‍ തുറക്കുമ്പോ ബാബൂന്റെ കാലില്‍ സൂചി കൊണ്ട് കുത്തണം.

ടേക്ക് 5 : വാതില്‍ തുറന്നു. കുത്തുകൊണ്ട ബാബു ആന്റണി ഞെട്ടി.
എന്നിട്ട് കയ്യ് ഉയര്‍ത്തി പറഞ്ഞു “സോറി സാര്‍, കാലില്‍ എന്തോ കടിച്ചു”

Mujeeb Qadiri

കൂടട്ടെ..കൂടട്ടെ…. പെണ്ണിന്റെം പോന്നിന്റെം വില അങ്ങിനെ കൂടി വരട്ടെ. അവസാനം അണ്ണന്‍ പറഞ്ഞ പോലെ ചെയ്യേണ്ടി വരും. (ചായ കുടിക്കാന്‍ ചായ കട വെടിക്കണ്ട എന്ന്.)

Santhosh Hrishikesh

രാഷ്ട്രീയ നേതൃത്വത്തിലും ഭരണകൂടത്തിന്റെ മുകള്‍ പരപ്പിലും ആണുങ്ങളുടെ മേല്‍ക്കൈയും ഭരണയന്ത്രത്തിന്റെ അധോമണ്ഡലം മുഴുവന്‍ പെണ്ണുങ്ങളുടെ മേല്‍ക്കോയ്മയും ആയ ഒരു അധികാരഘടന പ്രവര്‍ത്തിക്കുന്നത് എങ്ങനെ ആയിരിക്കും ?.

Prakashanpp Kalyani

കവി അയ്യപ്പന് ആശാന്‍ സ്മാരക പുരസ്കാരം…അയ്യപ്പന്റെ കവിതയെ അവാര്‍ഡ് നിര്‍ണ്ണയസമിതി ഇങ്ങനെ വിലയിരുത്തി…..

“പ്രപഞ്ചത്തെ ഏകീഭവിപ്പിക്കുന്ന കേന്ദ്രശക്തിക്ക് ശൈഥില്യം സംഭവിച്ച ഒരു കാലഘട്ടത്തിന്റെ ആത്മാവാണ് അയ്യപ്പന്റെ കവിതകളില്‍ സ്പന്ദിക്കുന്നത്…”…ഹമ്പ…!!!വല്ലതും മനസ്സിലായോ..? ഇല്ലെങ്കിലും സാരമില്ല..അയ്യപ്പന്റെ ക.വിത മനസ്സിലായിരുന്നല്ലോ..അതുമതി…

Satish Suryan

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ..”

(ഞാന്‍ എങ്ങോട്ടുമില്ല..നരകം ആണെങ്കിലും ഇവിടെത്തന്നെയാണ് സ്വര്‍ഗം)

Divya Xavier

കോമഡി ഇഷ്ടമുള്ളവര്‍ കാണുക ..ഇഷ്ടമില്ലാത്തവരും കാണുക.. ഒന്ന് ചിരിച്ചാല്‍ എന്താ പ്രശ്നം ..?

Praveen Pk

ഹ ഹ ഹ ഹ ഹ ഹി ഹി ഹി ഹി ഹി എനിക്ക് ചിരിച്ചു ചിരിച്ചു വയ്യേ …

Divya Xavier

ശോ .. ഇങ്ങനെ ചിരിക്കാതെ പ്രവീണേ .. എനിക്ക് പേടിയാവുന്നു 😦 😦

Dileep Kumar K G

വീരേന്ദ്രകുമാറിന്‍റെതും,മുരളിയുടെതും സഹികെട്ടവന്‍റെ സ്വാഭാവിക പ്രതികരണമാണെങ്കില്‍ അബ്ദുല്ലക്കുട്ടിയും,അലിയും, മനോജുമൊക്കെ അധികാരത്തിന്‍റെ അപ്പകഷ്ണങ്ങള്‍ക്ക് പിന്നാലെ വലുമാട്ടി പോയവരാണ്, അല്ലാതെ ഇടുതുപക്ഷത്തിനെ രാഷ്രീയനിലപാടുകളില്‍ മനംനൊന്തു കൂടുവിട്ടവരോ എറിയപ്പെട്ടവരോ അല്ല . അല്ലങ്കില്‍തന്നെ എത്ര നേതാക്കളെയുണ്ടാവും കോണ്‍ക്രസ്സ് പാര്‍ട്ടി വളര്‍ത്തികൊണ്ടു വന്നത് . നിറം മാറുന്നവന്‍റെ ഒപ്പം നിന്ന് കീജയ് വിളിക്കുമ്പോള്‍ ഇത്ര ഉളുപ്പില്ലതിരിക്കുന്ന അണികള്‍ കോണ്ഗ്രസ്സിന്‍റെ മുഖമാണ് എല്ലാകാലത്തും

Sreejith V T Nandakumar 🙂

നോ കമന്റ്സ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: