കവിതാവതരണത്തിനു ‘മാമ്പഴ’ത്തിന്റെ വഴി മതിയോ?

കവിതാവതരണത്തിനു ‘മാമ്പഴ’ത്തിന്റെ വഴി മതിയോ?

കോലായ ചര്‍ച്ച

ഏകോപനം: മനോജ് കുറൂര്‍


കവിതയ്ക്ക് ചരിത്രപരമായിത്തന്നെ വാചികപാരമ്പര്യവുമായി സജീവബന്ധമുണ്ട്. അതുകൊണ്ടുതന്നെ ശബ്ദത്തിന്റെ കലയായ സംഗീതവുമായി കവിത ഏറെ കൊടുക്കല്‍‌വാങ്ങലുകള്‍ നടത്തിയിട്ടുണ്ട്. ഓരോ ഭാഷയും അതാതിന്റെ സാംസ്കാരികപരിസരവുമായി ചേര്‍ന്നുപോകുന്ന താളവ്യവസ്ഥ കവിതയുടെ പ്രധാനഘടകങ്ങളിലൊന്നായി സ്വീകരിച്ചത് ഓരോ ഭാഷയിലും വിപുലമായ വൃത്തപദ്ധതിയുണ്ടാകുന്നതിനും കാരണമായി. മലയാളകവിതയില്‍ പരമ്പരാഗതമായുപയോഗിക്കുന്ന വൃത്തങ്ങള്‍ മിക്കതും കേരളത്തിലെ ദൃശ്യ-ശ്രാവ്യകലകളില്‍ ഉപയോഗിക്കുന്ന താളങ്ങളോട് ഗാഢബന്ധമുള്ളവയാണ്. കവിതാവതരണവും കലാവതരണവും സമന്വയിക്കുന്നത് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലുകളില്‍ കാണാം. തുള്ളലിലെ താളങ്ങള്‍ പലതും മലയാളത്തിലെ വൃത്തങ്ങളുമാണല്ലൊ.

അച്ചടി പ്രചാരത്തില്‍ വന്നതോടെ കവിത കേള്‍ക്കാനെന്നതുപോലെത്തന്നെ കാണാനുള്ളതുമായി. വൃത്തം കവിതയുടെ അവിഭാജ്യഘടകമല്ലാതായി.  സംഗീതത്തിന്റെ മാത്രം സാധ്യതകളുപയോഗിച്ചു കവിതാവതരണങ്ങള്‍ നിര്‍വഹിക്കാനാകാത്ത അവസ്ഥയുണ്ടായി. പദ്യത്തിലും ഗദ്യത്തിലുമുള്ള കവിതകളെന്നപോലെ ഗദ്യ-പദ്യങ്ങള്‍ ഇടകലര്‍ന്ന കാവ്യരൂപങ്ങളും പ്രചാരത്തില്‍ വന്നു. കാവ്യരൂപത്തിന്റെ കാര്യത്തില്‍ വിപുലമായ പരീക്ഷണങ്ങള്‍ നടന്നുകഴിഞ്ഞ ഒരു നൂറ്റാണ്ടിനു ശേഷം കവിതാവതരണത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുന്ന വിധത്തിലുള്ള സജീവമായ ഒരു ചര്‍ച്ച ഇന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടായ്മയായ ഫേസ് ബുക്കില്‍ നടന്നു. ചര്‍ച്ചയ്ക്കു വിധേയമായ കുറിപ്പ് താഴെ കൊടുക്കുന്നു:

മാമ്പഴം എന്ന കവിതാവതരണപരിപാടി മലയാളകവിതയോടു ചെയ്യുന്ന കുറ്റകൃത്യമാണെന്നു ഫേസ് ബുക്കിലെ ഒരു നോട്ടില്‍ സാബു ഷണ്മുഖം  ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. മലയാളം വാരികയുടെ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതാചര്‍ച്ചയിലും ഈ വിഷയത്തിലുള്ള വിചാരങ്ങളുണ്ട്. ഇപ്പോള്‍ കെ. പി. നിര്‍മല്‍ കുമാര്‍ ഈ പരിപാടിയെ പരാമര്‍ശിച്ചുകൊണ്ടെഴുതിയ കുറിപ്പുകൂടി കണ്ടപ്പോള്‍ ഇത്രയെങ്കിലും എഴുതണം എന്നു തോന്നി.

പെര്‍ഫോര്‍മന്‍സ് പോയട്രി ലോകത്തിന്റെ പല ഭാഗങ്ങളില്‍ പ്രചാരം നേടിയിട്ടുണ്ടല്ലൊ. കവിതയ്ക്കു പരമ്പരാഗതമായിത്തന്നെ വാചികപാരമ്പര്യവുമായുള്ള ബന്ധം കവിതയുടെ അവതരണത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ അച്ചടിയുടെ പ്രചാരത്തോടെ കവിതയ്ക്കും രൂപപരിണാമങ്ങള്‍ സംഭവിച്ചു. ശ്രാവ്യസാധ്യതകള്‍ക്കൊപ്പംതന്നെ ദൃശ്യസാധ്യതകളും അവയില്‍ പല തരത്തില്‍ പ്രത്യക്ഷപ്പെട്ടു. ദൃശ്യമെന്ന നിലയില്‍ കാണപ്പെടുമ്പോഴും കവിത കേള്‍വിയുടെ ഭാവനയ്ക്കാണു മുന്‍‌തൂക്കം നല്‍കുന്നത് എന്നും ഒരു വാദമുണ്ട്. ഹാര്‍വേ ഗ്രോസ്സ്, റിച്ചാര്‍ഡ് ഡി. ക്യുറേടോണ്‍ എന്നിവരുടെ ‘ഓഡിറ്ററി ഇമാജിനേഷന്‍ എന്ന സങ്കല്പനം ഇത്തരത്തില്‍ ശ്രദ്ധേയമാണ്.

ആഫ്രോ അമേരിക്കന്‍ -അറബ് -യൂറോപ്യന്‍ സാംസ്കാരികപരിസരങ്ങളില്‍ കവിതാവതരണങ്ങള്‍ ഇപ്പോഴും നടക്കുന്നുമുണ്ട്. അമേരിക്കയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ അധോതലസംസ്കാരത്തിന്റെ മുദ്രകള്‍ പ്രകടിപ്പിച്ച ബീറ്റ് ജെനറേഷന്റെ ഭാഗമായിരുന്ന അലന്‍ ജിന്‍സ്ബെര്‍ഗ്, ജാക്ക് കെറുവാക്ക് തുടങ്ങിയ കവികള്‍  പൊതുവായ സദാചാരസങ്കല്പങ്ങള്‍ക്കെതിരേയുള്ള തങ്ങളുടെ പ്രതികരണത്തിന്  ‍ കവിതാവതരണത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തെലുങ്കാനയിലെ ഗദ്ദാര്‍ കവിതാവതരണത്തെ സാമൂഹികവിമോചനത്തിനുള്ള പ്രധാന മാധ്യമമായിത്തന്നെ കാണുന്നു. കേരളത്തില്‍ എഴുപതുകളില്‍ പ്രചാരം നേടിയ കവിയരങ്ങ്, ചൊല്‍ക്കാഴ്ച എന്നിവയ്ക്കും സാംസ്കാരികമായ പ്രസക്തിയുണ്ട്. ചൊല്‍ക്കാഴ്ചയില്‍ വൃത്ത/താളമുക്തമായ കവിതകളും അവതരിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കവിയരങ്ങുകളും ചൊല്‍ക്കാഴ്ചകളും കുറഞ്ഞുവന്ന ഒരു ഘട്ടത്തില്‍ സാഹിത്യത്തെക്കാള്‍ സംഗീതത്തിനു പ്രാധാന്യം നല്‍കുന്ന കവിതാവതരണരീതിയ്ക്കാണു പ്രാധാന്യം ലഭിച്ചത്. മാമ്പഴം എന്ന പരിപാടി പിന്തുടരുന്ന രീതിയും അതുതന്നെ.

കവിതാവതരണമത്സരം ടെലിവിഷനിലൂടെ നടത്തപ്പെടുന്നതും പലയിടങ്ങളില്‍ കണ്ടു കഴിഞ്ഞതാണ്. എച്ച്. ബി. ഓ. ചാനലിലെ ഡെഫ് ജാം പോയട്രി, ബ്രിട്ടീഷ് സ്ലാം പോയട്രി എന്നിവ ഉദാഹരണം. ഇവയൊക്കെ പദ്യത്തിലുള്ള കവിതകള്‍ സംഗീതാത്മകമായി അവതരിപ്പിക്കുക എന്ന പരമ്പരാഗതരീതിയെക്കാള്‍ പദ്യ-ഗദ്യ വ്യത്യാസമില്ലാതെ സമകാലികകവിതയുടെ അവതരണത്തില്‍ ശ്രദ്ധയൂന്നുന്നു. കവിതന്നെ കവിത അവതരിപ്പിക്കുന്നു. കവിതയിലെ സ്വരഭേദങ്ങള്‍ക്കനുസരിച്ച് മുഖവും ശരീരവും വരെ ഉപയോഗിക്കുന്നു.

മാമ്പഴത്തിലാകട്ടെ, പ്രധാനമായും പദ്യത്തിലുള്ള കവിതകള്‍ സംഗീതത്തിലെ രാഗങ്ങളില്‍ കേന്ദ്രീകരിച്ച് അവതരിപ്പിക്കുക എന്നതിനപ്പുറത്തുള്ള സാധ്യതകള്‍ കാര്യമായി ഉപയോഗിച്ചുകാണുന്നില്ല. കവിതയെഴുതുകയും പലയിടങ്ങളില്‍ ചൊല്ലുകയും ചെയ്തതിന്റെ അനുഭവം പങ്കുവച്ചുകൊണ്ടു പറയട്ടെ, ഒരു കവിതയുടെതന്നെ പലയിടങ്ങളിലുള്ള സ്വരഭേദങ്ങളും വികാരവൈവിധ്യവും പ്രകടിപ്പിക്കാന്‍ രാഗകേന്ദ്രിതമായ ചൊല്ലലിനു സാധ്യത കുറവാണ്. അവിടെ കവിതയെക്കാള്‍ മുന്‍‌തൂക്കം സംഗീതത്തിനാണ്. കവിതയ്ക്ക് ഒരു ജനകീയമാധ്യമത്തിലൂടെ സംഭവിക്കുന്ന പ്രചാരത്തില്‍ സന്തോഷമുണ്ടെങ്കിലും അതിന്റെ പൊതുരീതി, ‘മറ്റൊരു വിധമായിരുന്നെങ്കില്‍’ എന്നുതന്നെ പറയിപ്പിക്കുന്നു. കവിതയുടെ രൂപവൈവിധ്യത്തെയാകെ അപ്രസക്തമാക്കുന്ന വിധത്തില്‍ പദ്യത്തിലുള്ള കവിതയ്ക്ക് സംഗീതം നല്‍കി അവതരിപ്പിക്കുക എന്ന പരിമിതമായ സാധ്യത മാത്രമാണ് ഈ കവിതാവതരണപരിപാടിയില്‍ ഉപയോഗിക്കപ്പെടുന്നത്. ഈ പരിപാടിയുടെ സംഘാടകര്‍ കവിതാവതരണത്തിന്റെ മറ്റു സാധ്യതകള്‍കൂടി അന്വേഷിക്കുമെന്നു പ്രതീക്ഷിക്കട്ടെ. വൃത്തവും താളവും സംഗീതവുമില്ലാത്ത കവിതകള്‍ക്കും അവതരണസാധ്യതയുണ്ടെന്നു ചൊല്‍ക്കാഴ്ചകള്‍ നേരത്തെതന്നെ തെളിയിച്ചു കഴിഞ്ഞതാണ്. സമകാലികകവിതയുടെഭാവ- രൂപവൈവിധ്യത്തോട് ചേര്‍ന്നുപോകുന്ന അവതരണസാധ്യതയെക്കുറിച്ച് കവികളും ആലോചിക്കുമെന്നു കരുതട്ടെ.

കവികളും വിമര്‍ശകരും വായനക്കാരുമൊക്കെ പങ്കെടുത്ത ചര്‍ച്ചയില്‍ പ്രസക്തമായ അഭിപ്രായങ്ങളും താഴെ ചേര്‍ക്കട്ടെ:

Es Satheesan: കാവ്യ ചരിത്രം ആലാപനചരിത്രം കൂടിയാണ്… വാല്മീകി രാമായണം മുതല്‍….കവിതക്കു അത്തരത്തിലുള്ള സംവേദനത്വവുമുണ്ട്. …അതിനു സമകാലീന സാധ്യതകളുപയൊഗപ്പെടുത്തുന്നതു നല്ലതുതന്നെ….നിശബ്ദവായന ആലാപനതിന്റെ സ്വകാര്യതയാണു… അരങ്ങ് ആള്‍കൂട്ടവായനയും …ആലാപനം കവിതയിലെക്കു ആകര്‍ഷിക്കുവാനും ആനയിക്കുവാനും സഹായിക്കുന്നു… ആഴത്തിലുള്ളവായന ആരംഭിക്കുന്നതു പിന്നീടാണ്.

Jayakrishnan Vallapuzha: കവിതയെ ഒരു പാട്ടുത്സവമാക്കാനുള്ള പ്രവണത നല്ലതല്ല. ട്യൂണിനൊപ്പിച്ചു പാട്ടെഴുതുന്ന കാലയാപനമല്ല കവിത. ഛന്ദോമുക്തമാക്കപ്പെട്ട മലയാളകവിതയ്ക്കുമേല്‍ വീണ്ടും ഛന്ദസ്സിന്റെ നുകം കയറ്റരുത്.

Prasanth Jose Cicilia: മനസിന്റെ നെരിപ്പോടില്‍ നിന്നുയര്‍ന്ന കവിതകളാണ് ജനമനസുകളില്‍ ആഴത്തില്‍ പതിഞ്ഞത് ….വേര് അറ്റവന്റെയും വേദന അനുഭവിക്കുന്നവന്റെയും …ചണ്ഡാലഭിക്ഷുകിമുതല്‍ നാറാണത്ത്‌ ഭ്രാന്തന്‍ വരെ അതാണ് ചരിത്രം.ആധികാരികമായി സംസാരിക്കാന്‍ ആളല്ല എങ്കിലും കവിത സംവേദിക്കുന്ന അര്‍ത്ഥങ്ങളെ സ്വാംശീകരിക്കാന്‍ രാഗ താളങ്ങളെക്കാള്‍ ഉതകുന്നതു ആ അനുഭവമല്ലേ?

Manoj Kumar: മാമ്പഴം എന്ന കവിതാ റിയാലിറ്റി ഷോ ഞാന്‍ തുടക്കം മുതലേ കാണുന്ന ഒരു പരിപാടിയാണ്. ഇവിടെ സൂചിപ്പിച്ചപോലെ സംഗീതത്തിന്റെ അതിപ്രസരം കവിതയുടെ ഭംഗി കുറയ്ക്കുന്നു എന്നു മാത്രമല്ല ചിട്ടപ്പെടുത്തലിനുവേണ്ടി വെട്ടിമുറിക്കപ്പെട്ട വാക്കുകള്‍ പലപ്പോഴും ആ കവിതയുടെ ശക്തിയെ തന്നെ ഇല്ലായ്മ ചെയ്യുന്നുണ്ട്. കവിതപാരായണത്തിന് അകമ്പടിയായ് സംഗീത ഉപകരണങ്ങളുടെ ആവശ്യമുണ്ടോ? ഇവിടെ അവതരിപ്പിക്കപ്പെട്ട ചില കവിതകളെങ്കിലും സിനിമാ ഗാനങ്ങളുടെ ഗണത്തില്‍ പെട്ടുപോയിട്ടില്ലേ എന്നും സംശയിച്ചു പോകുന്നു. ഈ പരിപാടി കൊണ്ട് എന്തായാലും മലയാള കവിതാ ശാഖക്ക് ഒരു പുതുജീവന്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.അല്പം പരുക്കുകളോടെ ആണെങ്കിലും പഴയ കവിതകള്‍ പുതിയ തലമുറക്ക് കേള്‍ക്കാനും പഠിക്കാനും മാമ്പഴം ഒരു സഹായമാണ്.

കെ. സച്ചിദാനന്ദന്‍ : വാസ്തവത്തില്‍ ഗദ്യത്തിലുള്ള കവിതകളും നാടകീയമായി അവതരിപ്പിക്കാന്‍ കഴിയും. മൂന്നു കൊല്ലമായി അയ്യപ്പപ്പണിക്കര്‍ ഫൌണ്ടേഷന്‍ ഇതു നന്നായി തെളിയിച്ചിട്ടുണ്ട്. മുന്‍പും കേരളകവിതയുടെ പ്രകാശനത്തോടനുബന്ധിച്ച് പോയട്രി തീയെറ്റര്‍ അവതരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു തവണ ജി. അരവിന്ദന്‍ ആണ് അത്തരമൊന്ന് സംവിധാനം ചെയ്തത്, ആലപ്പുഴയില്‍. ഈ സെപ്റ്റംബര്‍ പന്ത്രണ്ടിന് അഞ്ചു കോളേജുകള്‍ പണിക്കര്‍ക്കവിതകള്‍ നന്നായി അവതരിപ്പിച്ചു. ട്രോഫി നേടിയ മാര്‍ ഇവാനിയോസ് കോളേജ് ‘ഞങ്ങള്‍ മറിയമാര്‍’ എന്ന കവിത ശക്തമായി നാടകവത്കരിച്ചു. ഇത്തരം അവതരണങ്ങളില്‍‌നിന്നു നാം ഒഴിഞ്ഞുമാറേണ്ടതില്ല. കവികള്‍തന്നെ അതു ചെയ്യണം എന്നില്ല. കൊല്‍ക്കത്തയില്‍ ABRITTHI LOKE എന്നൊരു ഗ്രൂപ്പ് ഉണ്ട്. അവര്‍ മറ്റുള്ളവരുടെ കവിതകള്‍ അവതരിപ്പിക്കുന്നു. പ്രതിഫലവും വാങ്ങുന്നു. (എന്റെയും ചില കവിതകളുടെ ബംഗാളി പരിഭാഷ അവര്‍ അവതരിപ്പിച്ചുകണ്ടിട്ടുണ്ട്.)  അവതരണത്തില്‍ പരിശീലനവും അവര്‍ കൊടുക്കുന്നു. നമുക്കും ഒരു പോയട്രി തീയെറ്റര്‍ ആകാവുന്നതാണ്.എഴുപതുകളില്‍ ഞങ്ങള്‍ ചിലര്‍ അങ്ങനെയൊന്ന് ആലോചിച്ചിരുന്നു. തലശ്ശേരിയില്‍ ഒരു പരിശ്രമവും നടന്നു. കെ. ജി. എസ്സും ഞാനും എല്ലാം ചമയങ്ങള്‍ ഉപയോഗിച്ച് (മാസ്കുകള്‍ ഉള്‍പ്പെടെ) കവിതകള്‍ അവതരിപ്പിച്ചു. പുതുകവികള്‍ക്കും അതാവാം.

Murali Vettath: DEAR MANOJ,YOU MAY HEARD OF DUBB POETRY (REGGAE)WHICH IS SO POPULAR IN EUROPE ANDS PECIALY IN THE UK.PPL LIKE BENJAMIN ZEPHANIA AND OTHERS SUED THIS AS A RESITENCE POETRY TO MOBILIZE AND TO EDUACTE TEH INNER CITY AFRO CARRIEBIEAN AND ASIANS… SINCE THE 80S… AND ALSO THE RAP POETRY TOO.LOVE TO SEE ALL OF US PAY ATTENTION TO THE UNDERGROUND POETRY TOO, WHICH IS AS STRONG AS THE DOMINANT CULTURE.HOW COME YOU ONLY MENTIONED THE ANGLO SAXON’S AND THE MAIN STREAM N LEFT OUT THIS IMPORTANT SECTION OF POETRY.. I WONDER!!

Manoj Kuroor: ‎@ Murali Vettath, പലയിടങ്ങളിലെ കവിതാവതരണത്തിന്റെ വൈവിധ്യവും ഉദ്ദേശ്യവും സൂചിപ്പിക്കാന്‍ ചില ഉദാഹരണങ്ങള്‍ നല്‍കിയെന്നു മാത്രം. താങ്കളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക്നന്ദി. ഉദാഹരണങ്ങള്‍ ഇനിയുമുണ്ടല്ലൊ. മെഹ്‌മൂദ് ദര്‍വീഷിന്റെ കവിതകള്‍ മാഴ്സല്‍ ഖലീഫെ അവതരിപ്പിച്ചതിനെ അടിസ്ഥാനമാക്കി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ ഒരു ലേഖനവും എഴുതിയിരുന്നു. മാമ്പഴം ടെലിവിഷനിലുള്ള ഒരു കവിതാമത്സരം ആയതുകൊണ്ട് അത്തരത്തിലുള്ള ഡെഫ് ജാം പോയട്രിയ്ക്കും മറ്റും കൂടുതല്‍ ഊന്നല്‍ നല്‍കിയെന്നു മാത്രം. 🙂

രാജേഷ്‌ ശിവ: ഓരോ ഭാഷയിലെയും ഗാനത്തിനും സംഗീതത്തിനും എല്ലാം വളരെ വ്യത്യസ്തയുണ്ട് .അത് നല്‍കുന്ന അനുഭൂതി ഒന്നെങ്കിലും. അതുപോലെ തന്നെ കവിതയിലും .മലയാള കവിത ആലപിയ്ക്കുന്നതില്‍ തെറ്റില്ല .പിന്നെ അതില്‍ വരുന്ന തെറ്റുകള്‍- അതിനു ആലാപന ശൈലിയും കവിതയും തെറ്റുകാരല്ലല്ലോ .

Kaviraj Nair: could you tell us how you will organise a programme like this? I mean, if you were the director of this programme, what all changes will you make and how will you ensure that it “promotes” poetry in the way that you think is the “right” way…?

if you consider the malayalam poetry in 100 years back and now, it has undergone tremendous changes…we call it “contemporary”…it no longer necessarily adheres to “vrutham” etc. and I am sure if we show the current poems to ezhuthachan or so, he will shudder to see it ! But we accept it as “progressive transformation” in poetry..similar way, reciting poems with some amount of music is just another variation ! How do we decide that the former way of transgression is acceptable while the latter is not?

(PS: I know we have had a long conversation abt it many many years back !!) 🙂

K G Suraj ‎”ഈ പരിപാടിയുടെ സംഘാടകര്‍ കവിതാവതരണത്തിന്റെ മറ്റു സാധ്യതകള്‍കൂടി അന്വേഷിക്കുമെന്നു പ്രതീക്ഷിക്കട്ടെ.”

മനോജേട്ടന്‍ ,…പരിപാടിയുടെ സംഘാടനവുമായി യാതൊരു ബന്ധവുമില്ലെങ്കിലും അവതരണത്തിലെ മറ്റു സാധ്യതകള്‍ .. അതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പങ്കു വെച്ചിരുന്നെങ്കില്‍ നന്നായിരുന്നു .

Jayashree Thotekat സംഗീതത്തിന്റെ മധുരം പുരണ്ട കവിതാലാപനത്തിലൂടെ ജനശ്രദ്ധ ആക ര്‍ഷിച്ചുകഴിഞ്ഞ സ്ഥിതിക്ക്, ഇനി ‘മാമ്പഴ’ത്തിന്റെ അണിയറപ്രവ ര്‍ത്തക ര്‍, അടുത്ത ഘട്ടത്തിലേക്ക് വള ര്‍ന്ന് അവരുടെ പ്രതിബദ്ധത ഉറപ്പാക്കേണ്ടതുണ്ട്. ജഡ്ജസോ മറ്റു ബന്ധപ്പെട്ടവരോ ഫേസ്ബുക്കിലുണ്ടെങ്കില്‍ ഈ ച ര്‍ച്ച  ശ്രദ്ധിക്കുമെന്ന് ആഗ്രഹിക്കാം.

Sunil G Krishnan: ആള്‍ക്കാ ര്‍ക്ക് മറ്റുള്ളവ ര്‍ തമ്മി ല്‍ മത്സരിച്ചു കാണുന്നതിന്റെയും തോറ്റുകാണുന്നതിന്റെയും വിജയിച്ചുകാണുന്നതിന്റെയും ഒക്കെ ത്രില്ലെയുള്ളൂ. അതുകൊണ്ട് പരിപാടി വിജയകരമായി മുന്നോട്ടു തന്നെ പോവും. പിന്നെ കവിത ഇങ്ങനെയൊക്കെ വേണം എന്ന ധാരണ കുറച്ചുനാളുകൂടി വലിച്ചുപിടിച്ചു നി ര്‍ത്താ ന്‍ സഹായിക്കും. മറ്റു സാധ്യതകളെപ്പറ്റി ഒട്ടും പ്രതീക്ഷയില്ല. മേശവിളക്കും എഴുത്തോലയും ഒക്കെ പൂട്ടിക്കട്ടിച്ചത് ഈ ജനങ്ങള്‍ തന്നെയല്ലേ?

Kp Nirmalkumar: സൌഹൃദത്തിന്റെയും സ്വാരസ്യതിന്റെയും മികച്ച ഫേസ് ബുക്ക്‌ സാനിധ്യങ്ങളില്‍ ഒരാളായ മനോജ്‌ എന്റെ നിരുപദ്രവ മാമ്പഴം അനുകൂല നിരീക്ഷണത്തിന് നല്‍കിയ പ്രതികരണം മലയാളം സാഹിത്യ അധ്യാപകനില്‍ നിന്ന് ന്യായമായും പൊതുവേ പ്രതീക്ഷിക്കേണ്ട ഒന്നായിരുന്നെങ്കില്‍… എന്ന് ഞാന്‍ ആഗ്രഹിച്ചു. ഭാര്യയുടെ നിരീക്ഷണത്തില്‍ ആണ് മാമ്പഴം എന്ന പരിപാടി യെ കുറിച്ച് ആദ്യം കേട്ടത്. വേറെ വേറെ ടീവീകളില്‍ ഇഷ്ടമുള്ള പരിപാടി ഞങ്ങള്‍ കാണുന്നത് കൊണ്ട് മലയാളം ചാനലുകള്‍ കാണുക വല്ലപ്പോഴും. ഭാര്യയോടു അന്ന് ചോദിച്ചു. അങ്ങനെ മാമ്പഴം കണ്ടു. നന്നായി തോണി. ലക്ഷ്മനോപദേശം, ഗാന്ധാരീ വിലാപം അവതരണത്തിന്റെ ആ മികവില്‍ ഞങ്ങള്‍ ലയിച്ചു. എന്റെ കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് കവി സച്ചിദാനന്ദന്റെ ‘മലയാളം’ എന്ന കവിത ആ വര്ഷം വിദ്യാരംഭത്തിനു ഞങ്ങള്‍ വീട്ടില്‍ വായിച്ചത്. എല്ലാവര്ക്കും അതിന്റെ വികാരം ആ വായനയില്‍ ഉള്‍ക്കൊള്ളാന്‍ ആയി. മാമ്പഴം നിലവാരത്തില്‍ ‘മലയാളം’ എന്ന ആ മനോഹര കവിത കേരളത്തിലെ മലയാള സാഹിത്യ അധ്യാപകര്‍ കുട്ടികളെ കൊണ്ട് ചൊല്ലി കൊടുക്കൂ. മലയാളം ഉയിര്തെഴുനെള്‍ക്കും. ഭാഷ ഇതില്‍ അറിവിന്‌ പുറമേ ഒരു വികാരം ആവുന്നു. മുപ്പതു കൊല്ലം മുമ്പ് തൃശ്ശൂരില്‍ അകാദമി ഹാളില്‍ രാത്രി വിനയചന്ദ്രന്‍ ഒരു കവിത ചൊല്ലി. വീടെത്തിയിട്ടും ആ കാവ്യ ലഹരി മാഞ്ഞില്ല. ചുള്ളിക്കാട്, സച്ചിദാനന്ദന്‍, മധുസൂദനന്‍ മുതല്‍ മുരുഗന്‍ കാട്ടാക്കട വരെ മലയാള കവിതയെ ഇട നെഞ്ചില്‍ തറച്ചത് ആലാപനത്തില്‍ ആയിരുന്നു. ആ കാലം സാഹിത്യ വിദ്യാര്‍ഥി മനോജ്‌ പഠിച്ചിട്ടുണ്ടാവും.

Jayashree Thotekat: ‘കവിത ഇടനെഞ്ചി ല്‍ തറയ്ക്കാന്‍’ ആലാപനത്തിന് പുറമേ മറ്റു സാധ്യതക ള്‍ കൂടി പരീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ കെ.പി.സര്‍?

Anil Vencode മനോജിനോട് പരിപൂര്‍ണ്ണമായി യോജിക്കുന്നു.

Manoj Kuroor: കവിതാവതരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കുറിപ്പില്‍ത്തന്നെ പങ്കുവച്ചു എന്നാണ് എന്റെ വിചാരം. കവിതയുടെ വാചികമായ പാരമ്പര്യം വ്യക്തമാണ്. അതേ വാചികപാരമ്പര്യംതന്നെയാണ് സംഗീതവുമായുള്ള അതിന്റെ ബന്ധത്തിന് അടിസ്ഥാനം. കവിതയിലും സംഗീതത്തിലും ഒരുപോലെ പങ്കു വയ്ക്കപ്പെടുന്ന താളം എന്ന സങ്കേതത്തിന്റെ സാന്നിധ്യം ഉദാഹരണം. എന്നാല്‍ അച്ചടിക്കു പ്രചാരം ലഭിച്ച ആധുനികകാലത്ത് കവിത കേള്‍വി എന്നതുപോലെ കാഴ്ചയുമായി. കാഴ്ചയുടെ സാധ്യതകളും കവിതയില്‍ ഉപയോഗിക്കപ്പെട്ടു. വൃത്തബദ്ധമായ കവിതകളെന്നപോലെ ഗദ്യകവിതകള്‍, മുക്തച്ഛന്ദസ്സിലുള്ള കവിതകള്‍ എന്നിങ്ങനെ കവിതയ്ക്ക് രൂപവൈവിധ്യവുമുണ്ടായി. അപ്പോഴും താളാധിഷ്ഠിതമായ കവിതകള്‍ താളബദ്ധമായിത്തന്നെ ചൊല്ലുക എന്നതായിരുന്നു കവിതാവതരണത്തിലെ ജനപ്രിയമായ രീതി. താളബദ്ധമായ കവിതകള്‍ക്കെന്നപോലെ താളമുക്തമായ കവിതകള്‍ക്കും അവതരണത്തില്‍ പ്രാധാന്യം ലഭിച്ചത് എഴുപതുകളിലെ ചൊല്‍ക്കാഴ്ചയുടെ കാലത്താണ്. എന്നാല്‍ ചൊല്‍ക്കാഴ്ചകള്‍ അല്പായുസായിത്തീര്‍ന്നു. അപ്പോഴേക്കും കവിതചൊല്ലല്‍തന്നെ സംഗീതത്തിനു കീഴ്പ്പെടുന്ന വിധത്തിലുള്ള കവിതാവതരണത്തിന്റെ കാലമായി. മോഹനം, ശിവരഞ്ജിനി, മധ്യമാവതി തുടങ്ങിയ രാഗങ്ങള്‍‌പോലെ ശാസ്ത്രീയസംഗീതത്തിലെയോ ലളിതസംഗീതത്തിലെയോ ഈണങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തിയ കവിതകള്‍ ചില പ്രശ്നങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഒന്ന്, അത്തരം കവിതകളില്‍ കവിതയുടെ ജനസ്വീകര്യത അതിന്റെ സംഗീതാത്മകതയിലാണ് ഊന്നുന്നത്. അതായത് ആസ്വാദനത്തിലും അക്ഷരത്തെയോ വാക്കുവിളക്കങ്ങളെയോ അര്‍ത്ഥത്തെയോ സംബന്ധിച്ച ആസ്വാദനപരതയെക്കാള്‍ ‍ രാഗാധിഷ്ഠിതസംഗീതത്തിനുതന്നെയാണു മേല്‍ക്കൈ… ലഭിച്ചത്.‘ദാഹം തിളച്ചാവിനാഗമാകുന്നൊരാദിക്കിന്റെ വക്കു പുളയുന്നു.ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെചിരിപോലെ ചിതറിയ വെളിച്ചമമറുന്നുകണ്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നുഭൌമമൌഢ്യം വാതുറന്നുള്ളിൽ വീഴുന്നമിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നുമലവാത തുപ്പും കനൽച്ചീളുകൾ നക്കിമലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നുചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്നവന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു’ (അഗസ്ത്യഹൃദയം- വി. മധുസൂദനന്‍ നായര്‍)എന്നിങ്ങനെയുള്ള വരികള്‍ ജനകീയമായത് മറ്റു കവിതകളെക്കാള്‍ ലളിതമായതുകൊണ്ടല്ല. (ഈ വരികളുടെ കാവ്യഗുണത്തെക്കുറിച്ചല്ല പറഞ്ഞത്. ഇതിന്റെ ജനപ്രീതിക്കുള്ള പ്രധാനകാരണം അതിന്റെ അവതരണത്തില്‍ വന്ന സംഗീതപ്രാധാന്യമാണെന്നാണ്.)

രണ്ട്, രാഗധിഷ്ഠിതമായ ചൊല്ലലില്‍ കവിതയുടെ സ്വരഭേദങ്ങള്‍ കൊണ്ടുവരിക പ്രയാസമാണ്. ഉദാഹരണത്തിന് ‘ദു:ഖഭരിതമായ’ വരികള്‍ക്കിടയില്‍ ഐറണിക്കലായി കടന്നുവരുന്ന ഒരു തമാശയോ രോഷമോ സ്വയം‌പരിഹാസമോ പോലുള്ള വിവിധ’ഭാവതല’ങ്ങള്‍ അവതരണത്തില്‍ ഏകതാനമാകുന്നു. നാടോടിപ്പാട്ടുപാരമ്പര്യത്തെ കവിതാവതരണത്തിലുപയോഗിച്ച കടമ്മനിട്ട രാമകൃഷ്ണന്‍ ഈ വികാരഭേദങ്ങള്‍ അനായാസം പ്രകടിപ്പിച്ചിരുന്നതോര്‍ക്കുക. രാഗാധിഷ്ഠിതവും ഏകതാനവുമായ കവിതചൊല്ലലില്‍ ഈ ഭാവവൈവിധ്യം മിക്കപ്പോഴും നഷ്ടപ്പെടുന്നു.

മൂന്ന്, ഒരു ഓടക്കുഴലും ഇടയ്ക്കയുമുപയോഗിച്ച് മലയാളകവിതയിലെ മൃദുസ്വരങ്ങള്‍ മാത്രം ഉല്പാദിപ്പിക്കുന്ന കവിതാവതരണത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നത് കവിതയിലെ എത്രയെത്ര മേഖലകളാണെന്ന് ആലോചിച്ചുനോക്കുക.

നാല്, താളാധിഷ്ഠിതമല്ലാത്ത കവിതകളെല്ലാംതന്നെ ഈ രീതിയിലുള്ള അവതരണത്തില്‍ അവഗണിക്കപ്പെടുന്നു. അത്തരം കവിതകള്‍ക്കുമുള്ള അവതരണസാധ്യതയാണ് ചൊല്‍ക്കാഴ്ചയുടെയും മറ്റു നാടുകളിലെ കവിതാവതരണരീതികളുടെയും ഉദാഹരണത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചത്. കവിതാവതരണരീതിയിലുള്ള ഈ വൈവിധ്യംതന്നെയാണ് ഇത്തരം ഒരു റിയാലിറ്റി ഷോയില്‍ വരേണ്ടത് എന്നുതന്നെയാണ് ആവര്‍ത്തിക്കാനുള്ളത്. ഈ അവതരണം ഒന്നു കണ്ടുനോക്കൂ:

ഇങ്ങനെതന്നെ വേണം കവിതാവതരണം എന്നല്ല പറഞ്ഞുവന്നത്. ഇത്തരത്തിലുള്ള നിരവധി സാധ്യതകള്‍ കവിതാവതരണത്തിനുണ്ട് എന്നാണ്.

Sujanika Ramanunni: കവിത-സംഗീതം – ഗദ്യകവിത തുടങ്ങിയ സംഗതികൾക്കെല്ലാം ഉപരി എന്നെ മടുപ്പിക്കുന്നത് ജഡ്ജസിന്റെ ഇടപെടലാണ്. എത്രമോശമായി– അവതരിപ്പിച്ചാലും ഗംഭീരമായി എന്ന പ്രശംസ. മത്സരാർഥികൾ- കാണികൾ ഇതു വിശ്വസിക്കും. സംഗീതം പഠിച്ചവർക്കേ നല്ല കവിത ചൊല്ലാനാവൂ എന്നു തോന്നിപ്പിക്കുന്നു ഓരൊ അവതരണവും. ഒപ്പം നിൽക്കുന്ന ഇടയ്ക്കക്കാരന്ന് ഒന്നും ചെയ്യാനാവുന്നില്ല. ഇതു കാണിക്കുന്നത് ഇവരുടെ ചൊല്ലൽ സംഗീതവഴിയിലും എവിടെയൊക്കെയോ പിശകുന്നു എന്നാല്ലേ. പിന്നെ, ഒരു ടി.വി.പരിപാടി എന്ന നിലയിൽ അതിന്റെ കാഴ്ച്ച, വർണ്ണപ്പൊലിമ, പരസ്യം….തുടങ്ങിയ സംഗതികൾക്കാണല്ലോ എപ്പോഴും പ്രാധാന്യം.കുട്ടികൾ കുറേ കവിതകൾ മന:പ്പാഠമാക്കുന്നു എന്നതും അനാവശ്യമായി അവരെ പണിയീടുപ്പിക്കുകയാണ്. പുസ്തകം നോക്കി വായിച്ചാൽ മതിയല്ലോ.

B Ravi Kumar: ജനസ്വീകയതയല്ല കവിതയുടെയും സംഗീതത്തിന്റെയും മാനകം,.. അടിയന്തിരമയി ന്യൂനപക്ഷപദവി ലഭിക്കേണ്ട ഒരു സമൂഹത്തിന്റെ സ്വകാര്യതയാണ് ഇതു രണ്ടും. ഇതു രണ്ടുമില്ലാത്ത മുരുകന്മാരും പനച്ചൂരന്മാരും യുവജനോത്സവ വേദികളിലെ അരങ്ങു പൊളിച്ചടുക്കുന്നത് മമ്പഴത്തിന്റെ ജനനത്തിനു കാരണമായി…

Sree Parvathy: സംഗീതത്തിന്‍റെ ഉപയോഗം കവിതയുടെ ഭംഗി കളയുമെന്നത് ശരി തന്നെ പക്ഷേ ഉത്തമ കവിതകളുടെ ഇത്തരം ചൊല്ലുകള്‍ കേള്‍പ്പിക്കുന്ന മാമ്പഴം സ്വാഗതാര്‍ഹം തന്നെ.

Savithri Rajeevan: ആദ്യത്തെ കുറച്ച് എപ്പിസോടുകളില്‍ ഞാന്‍ ജഡ്ജ് ആയി പോയിട്ടുണ്ട്. മനോജ്‌ പറഞ്ഞപോലെ മലയാള വാക്കുകള്‍ നന്നായി ഉച്ചരിക്കുന്നതില്‍ ഭംഗിയുണ്ട് എന്നും മലയാളത്തില്‍ സിനിപ്പാട്ട് മാത്രമല്ല കവിത എന്നൊരു സംഗതി ഉണ്ടെന്നുമൊക്കെ ആളുകള്‍ ഓര്‍ക്കാന്‍ നല്ലതാണ് എന്ന നിഷേധാത്മക മല്ലാത്ത ഒരു വശം അതിനുണ്ട് എന്നതു കൊണ്ടാണ് അതില്‍ സഹകരിച്ചത് . പക്ഷെ കവിതയുടെ മറ്റു സാദ്ധ്യതകള്‍ അതില്ലാതാക്കും എന്നും ആ നിലക്ക് തുടര്‍ച്ചയായി ഈ വിധം കവിത കള്‍ അവതരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നതില്‍ കാര്യമില്ല എന്നും ഉള്ള എന്റെ അഭിപ്രായം അവരോടു പറഞ്ഞു.

Sreekumar Vs കാലം ചെല്ലുന്തോറും (മസ്തിഷ്‌കത്തിന്റെ വളര്‍ച്ചയുടെ ഫലമായി) സംവേദനക്ഷമത കൂടുതല്‍ സൂക്ഷസ്വഭാവം ആര്‍ജിച്ച് അമൂര്‍ത്തസങ്കല്‍പ്പങ്ങളെ എത്രതന്നെ ലഘിമയോടും(ഗിരിമയോടും) പിടിച്ചെടുക്കാന്‍ പ്രാപ്തമാകുന്നതനുസരിച്ച ്, കവിതയ്ക്ക് താളം,മേളം,ലയം,ശ്രുതി തുടങ്ങിയ സംഗീതത്തിന്റെ കൂട്ട് ആവശ്യമില്ലന്നു വരും.

Maya Menon: Rhythm is a must for poetry. As far as I understand MK isn’t arguing against it. There are hundreds of varieties of rhythm,you know. Musical instruments are not needed to accompany poetry recitals.Those who are incapable to write in metres …and those who know nothing about rhythm have no right to claim themselves as poets. Manoj Kuroor can write poems without metre or rhythm because he knows what they are. K.G.Sankarappillai, SavithreeRajeevan etc have never written a single line with rhythm or metre. That shows that they don’t know the basics. How can we call them poets?

Jayachandran Koippally: The extremist views against rhythm and prose in poetry are sheer anachronism. We are not living in the ‘sixties’. If it helps produce outstanding poems, it is okay. It should never be an apology for mediocre poems our language is flooded with these days.

Lakshmi Priya: @ maya, its not clear what u really mean by the word rhythm… as u urself hav said… “there are hundreds of varieties of rhythm” yes, i feel it shows itself in form , content…. in its presentation too… every piece of creative writin…g… will have it in one way or other. moreover… rhythm is not the only thing that makes a piece of writing creative/poem … and rhythm alone dosent make it a poem as well. rhythm is the end result of so many other elements brought together.. kgs, savithri rajivan, kuroor.. or anyother poet.. all have it… only thing is that they manifest it in a diverse way.

Kp Nirmalkumar ‎@മനോജ്‌: ഇന്ന് തിങ്കള്‍ വൈകുന്നേരം ആറരക്കു മാമ്പഴം പരിപാടി/താങ്കളുടെ അറിവിനെയും കവിത്വതെയും സഹൃദയത്വതെയും മാനിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഈ പരിപാടി കാണാന്‍ ഞാന്‍ കുടുംബത്തോടൊപ്പം ചെലവഴിക്കും. kairalitv.in

Sivakumar Ambalapuzha ‎(ഇരയിമ്മൻ തമ്പിയുടെ ‘ഓമനത്തിങ്കൾക്കിടാവോ’ ആരെങ്കിലും നേരേചൊവ്വേ ഒന്ന് ‘ആലപിച്ച്’ കേട്ടാൽ മതിയായിരുന്നു. ഓമനത്തിങ്കൾക്കി-ടാവോ നല്ല കോമളത്താ-മരപ്പൂവോ- പൂവിൽനിറഞ്ഞമ-ധൂവോ-പരീ-പൂർണ്ണേന്ദു തന്റെ നി-ലാവോ… ) കടമ്മനിട്ടയുടെ ‘ശാന്ത’ ഗദ്യത്തിൽ കേൾക്കാനാണ് എനിക്കിഷ്ടം. സച്ചിമാഷ് പറഞ്ഞത് ശരി. ആലാപനഭംഗിയുള്ള പാട്ടുകവിതകളെക്കാൾ ഹൃദയത്തിൽ ഇടിച്ചുകയറാൻ ശക്തമായ ഗദ്യത്തിനും കഴിയും. കക്കാടിന്റെ ‘ഈ നീലനാളത്തിലേക്ക് നോക്കൂ’ എന്ന് തുടങ്ങുന്ന കവിത(പേരോർമ്മയില്ല) ‘മാമ്പഴ’ത്തിൽ പാടായി വരുന്നത് സങ്കൽ‌പ്പിച്ചുനോക്കൂ. എന്നാൽ കാവാലത്തിന്റെ ‘ഹുംഫൾസ്വാഹ’ താളനിബദ്ധമായ അതിന്റെ തനത് രീതിയിൽ എഴുതപ്പെട്ടതും ചൊല്ലപ്പെടേണ്ടതുമാണ്. സച്ചിമാഷിന്റെ ‘ഒന്നു പുണരുമ്പോളോടിക്കളിക്കും മുയലിണ നിന്മുല മേയുമണിവയർച്ചോളവയൽ..(ആത്മഗീതയിൽ നിന്ന്) എന്ന ഭാഗം നല്ല ഗദ്യത്തിൽ എന്നാൽ ആ ഗദ്യം അനുവദിക്കുന്ന താളാത്മകതയിൽ നാടകീയമായി ചൊല്ലി കോളേജ് (1979ൽ മത്സരത്തിൽ ഒന്നാമനായിട്ടുണ്ടെന്നതും സാന്ദർഭികമായി പറയട്ടെ. അന്ന് രൺജി പണിക്കർ ‘O.N.V യുടെ’ ഗുഹാമുഖം വീണ്ടുമുയരുന്നു ലാവാപ്രവാഹം പോൽ വെട്ടം പരക്കുന്നൂ’ ഘനഗംഭീരമായി ചൊല്ലിയിട്ടും രണ്ടാമനായിപ്പോയി. അന്ന് ‘ആരണ്യാന്തര ഗഹ്വരോദരതപ സ്ഥാനങ്ങളിൽ’ രാഗമാലികയായി പാടിപ്പൊലിപ്പിച്ചൌ പുഷ്പയെന്ന പെൺകുട്ടി. പക്ഷേ സമ്മാനം നഹി. (നിർഭാഗ്യവശാൽ ഇന്നും ആ രാഗമാലികപ്പാതകം ഇപ്പോഴും നിരവധി അരങ്ങുകളിലും മത്സരവേദികളിലും തുടരുന്നുണ്ട്. ‘മാമ്പഴം’ കർത്തവ്യമാണെങ്കിൽ അതിന്റെ മാങ്ങാണ്ടിയിൽ പുഴുക്കുത്ത് ഉണ്ടെന്ന് രേഖപ്പെടുത്തി തത്കാലം വി-രമിക്കുന്നു.

Maya Menon: @ LP, I’m afraid, you aren’t getting the point at all. Have you ever come across a ‘poem’ with metre written by KGS or SavitryRajivan? They are the ones who haven’t got the basics of poetry.You seem to be not familiar with the great tradition …of Malayalam poetry.Manoj Kuroor is a gifted poet and he doesn’t belong to the category of pseudo poets like Sankarapillai and Savithry.

Manoj Kuroor: ഓരോ കവിതയ്ക്കുംഅതിന്റെ ഘടനയ്ക്കും പ്രമേയത്തിനും ഇണങ്ങുന്ന തരത്തില്‍ അവതരണസാധ്യത കണ്ടെത്തണം എന്നേ ഞാന്‍ പറഞ്ഞതിനര്‍ത്ഥമുള്ളൂ. താളബദ്ധമായ കവിതകളുണ്ട്. അയഞ്ഞ താളത്തിലുള്ളതുണ്ട്. വൈയക്തികമായ താളബോധത്തെ ആശ്രയിക്കുന്നവയുണ്ട്. കെ. ജി. ശങ്കരപ്പിള്ളയുടെയും എ. അയ്യപ്പന്റെയും സാവിത്രി രജീവന്റെയും കവിതകളില്‍ ഈ വൈയക്തികമായ താളബോധം പ്രവര്‍ത്തിക്കുന്നുണ്ട്. വരി മുറിച്ചെഴുതുന്നതില്‍ത്തന്നെ ആരഭിക്കുന്ന താളബോധം വര്‍ണങ്ങളുടെയും വാക്കുകളുടെയും ആവര്‍ത്തനം, അവയുടെ ശൃംഖലാബന്ധം എന്നിവയിലൊക്കെ കാണാം. ഉദാ: ‘കുയിലും കുഞ്ഞിരാമന്‍ നായരുംകൂടുകൂട്ടാറില്ല’ (കെ. ജി. എസ്.)(വര്‍ണാവര്‍ത്തനം)‘ഫലമെന്നു കരുതി അടുത്തു ചെന്നപ്പോള്‍അതൊരു പച്ചത്തത്തയുടെ ജഡമായിരുന്നു’ (എ. അയ്യപ്പന്‍) (ഫലം, ജഡം എന്നിങ്ങനെ സമാനമായ അക്ഷരഘടനയുള്ള പദങ്ങളുടെ വിന്യാസം)താളമെന്നത് വൃത്തമുള്ള കവിതകള്‍ പോലെ അടികളുടെയോ താളഗണങ്ങളുടെയോ ആവര്‍ത്തനം മാത്രമല്ലെന്നു ചുരുക്കം. പക്ഷേ ഇവയൊക്കെ അവതരിപ്പിക്കുന്നതിന് രാഗാധിഷ്ഠിതമായ ചൊല്ലല്‍‌രീതിയില്‍ക്കവിഞ്ഞ് മറ്റു പല സാധ്യതകളും ഉപയോഗിക്കേണ്ടി വരും.ഈ കമന്റുകളിലൊന്നില്‍ ശ്രീജിത്ത് നന്ദകുമാര്‍ പോസ്റ്റ് ചെയ്ത സച്ചിദാനന്ദന്റെ ‘രാമനാഥന്‍ പാടുമ്പോള്‍’ എന്ന കവിതയുടെ അവതരണത്തില്‍ സംഗീതമുണ്ടല്ലൊ. കവിതയുടെ പ്രമേയവും ഘടനയും അത്തരം ഒരവതരണത്തെ സാധൂകരിക്കുന്നു. ഒരു കവിതയുടെയും അവതരണത്തില്‍ സംഗീതമുപയോഗിക്കരുതെന്നല്ല പറഞ്ഞതെന്നു ചുരുക്കം. കെ. ജി. എസ്സിന്റെ ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ എന്ന വൃത്തമുക്തകവിത ജ്യോതിബായ് പരിയാടത്ത് അവതരിപ്പിച്ചതും ഓര്‍മയിലെത്തുന്നു. അവതരണത്തില്‍ എന്തെല്ലാം സാധ്യതകള്‍!

കെ. പി. നിര്‍മല്‍ കുമാര്‍ സാര്‍ ‘മാമ്പഴം’ കാണുന്നതിനോട് എനിക്കു യാതൊരു എതിര്‍പ്പുമില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ “ഈ പരിപാടിയുടെ സംഘാടകര്‍ കവിതാവതരണത്തിന്റെ മറ്റു സാധ്യതകള്‍കൂടി അന്വേഷിക്കുമെന്നു പ്രതീക്ഷിക്കട്ടെ.” എന്ന് ഈ കുറിപ്പില്‍ ഞാന്‍ എഴുതുകയില്ലായിരുന്നു. മലയാളകവിതയുടെ വൈവിധ്യം കവിതാവതരണത്തിലും നിലനിര്‍ത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചതുകൊണ്ടു പറഞ്ഞെന്നു മാത്രം.

Maya Menon: MK,My doubt persists.Why didn’t Sankarapillai,Ayyappan or Savitry ever write a poem with rhythm in the real sense? MK,What makes you defend these prose writers?

Manoj Kuroor: ‎@ maya menon, എന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ക്കു നന്ദി. എങ്കിലും കെ. ജി. ശങ്കരപ്പിള്ള, സാവിത്രി രാജീവന്‍ എന്നീ മുതിര്‍ന്ന കവികളെക്കുറിച്ചു പറഞ്ഞ കാര്യങ്ങളും ചില വിശേഷണങ്ങളും വളരെ അസ്വസ്ഥതയുണ്ടാക്കുന്നു. മലയാളത്തിലെ മികച്ച കവികളെന്ന നിലയില്‍ ഞാന്‍ അവരെ ബഹുമാനിക്കുന്നു.

Lakshmi Priya: maya, yee.. i may be unfamiliar… but i dont think one needs the backdrop of the metanarrative of “tradition” to read/realise a mini representation. more over, whn i browse thru lines i only see/look for poems/poet …. never ever eager to see/find a pseudo poet!!

Manoj Kuroor: ‎@ maya menon, കാരണംകൂടി പറയാം. വൃത്തം കാവ്യഘടകങ്ങളില്‍ ഒന്നു മാത്രം. അക്ഷരങ്ങളുടെയും വാക്കുകളുടെയും അടുക്കല്‍, വസ്തുക്കളുടെയും ചലനങ്ങളുടെയും സംഭവങ്ങളുടെയും വിന്യാസം, പ്രതീകങ്ങള്‍, ആഖ്യാനം അങ്ങനെ എത്ര ഘടകങ്ങള്‍ വേറെയുമുണ്ട്! വൃത്തമുക്തകവിത …മാത്രമേ പുതുകവിതയാകൂ എന്നു പറഞ്ഞ ജയമോഹനോടും ഞാന്‍ എന്നെക്കൊണ്ടാവുംവിധം ശക്തിയായി പ്രതികരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അതിവാദങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. മലയാളത്തിലെ പ്രധാനവൃത്തശാസ്ത്രഗ്രന്ഥമായ എ. ആര്‍. രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരി(1904-ല്‍ പ്രസിദ്ധീകരിച്ചത്)യില്‍നിന്നുതന്നെ എടുത്തെഴുതട്ടെ: “കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ വൃത്തശാസ്ത്രനിബന്ധനയ്ക്കുചേര്‍ന്ന് എഴുതുന്ന വാക്യമെല്ലാം കാവ്യമെന്നോ പറഞ്ഞുകൂടാത്തതാകുന്നു. പദ്യലക്ഷണം വൃത്തശാസ്ത്രത്തെയും കാവ്യലക്ഷണം സാഹിത്യശാസ്ത്രത്തെയും ആശ്രയിച്ചാണ് നില്‍ക്കുന്നത്”

Raviivarma Varma: മനോജ്‌ നന്നായി കാര്യം പറഞ്ഞു .യോജിക്കുന്നു

Murali Vettath: thank you manoj for publishing the note and conducting a wonderful debate.i must conefess that i dont know the difference between keka n kaikali.. but as a n observer of world musicc, your intoductions,participation

All r very helpful .also whoever participated with a clear understanding of poetry.very informative,i must say.thanks

Kp Nirmalkumar: ഇന്ന് രാമായനഭാഗം പാടിയ മീരയെ മധു സൂധനന്‍ നായര്‍ പശംസിച്ചത് “തൊഴുന്നു” എന്ന് പറഞ്ഞു കൊണ്ടായിരുന്നു. പാടുന്ന കുട്ടികളുടെ ആഹ്ലാദവും പ്രതീക്ഷയും എല്ലാം ദശ ലക്ഷങ്ങള്‍ തത്സമയം കാണുന്നു. ഈ പരിപാടി പ്രേക്ഷകര്‍ക്ക്‌ വിലപ്പെട്ടത്‌.

Vadakkedathu Haridas: മറ്റു റിയാലിറ്റിഷോകള്‍ മറ്റു ചാനലുകളില്‍ കാണുമ്പോഴാണ് മാമ്പഴത്തിന്റെ വില അറിയുന്നത്..ചുരുങ്ങിയ പക്ഷം കവിതക്ക് ഒരു വേദി കിട്ടിയില്ലേ..മനോജ്‌ പറയുന്നതുപോലെ യുള്ള ഒരു അന്വേഷണം നടത്താന്‍ പറ്റിയ ഒരു മാധ്യമവും തല്ക്കാലം മലയാളത്തില്‍ ഇല്ല..മാമ്പഴം അനുകരിക്കാന്‍ ഒരു ചാനലും മുന്നോട്ടു വന്നില്ലല്ലോ…

P A Anish Elanad: ഇതുവരെ കാഴ്ചയുടെ കച്ചവടസംസ്കാരം കവിതയെ തൊട്ടിരുന്നില്ല.മറ്റൊരു കലയും പോലെയല്ല കവിത. അത് വായനയുടെ ആഴത്തില്‍ നിന്നു മാത്രം അനുഭവിക്കാനാവുന്ന ഉദാത്തമായ അനുഭൂതിയാണ്. മാമ്പഴം കേള്‍ക്കുന്നവരില്‍(കാണുന്ന

വരില്‍) എത്രപേര്‍ അതില്‍ അവതരിപ്പിക്കുന്ന കവിതകള്‍ ആസ്വദിക്കുന്നുണ്ട്?.

Sreekumar Kariyad: പുതിയതൊന്നും മാമ്പഴത്തില്‍ ഇല്ല. കുറെപ്പേര്‍ നല്ല രാഗത്തില്‍ കവിത ചൊല്ലുന്നു. മധുസൂദനന്‍ നായര്‍ 15 കൊല്ലം മുന്‍പ് ചെയ്തത് ഇന്നത്തെ കുട്ടികളെക്കൊണ്ട് , റിഹേഴ്സല്‍ ചെയ്യിച്ച് , രക്ഷാകര്‍ത്താക്കള്‍ അവതരിപ്പിക്കുന്നു. സമൂഹത്തിന് വല്യ ദോഷം ഒന്നും ഇതുകൊണ്ട് സംഭവിക്കില്ല. ഷെഡില്‍കയറിയ ചില സംഗീതഗോപാലകന്മാര്‍ക്ക് കന്നുമേക്കാന്‍ ഒരിടം. കേരളീയ ജീവിതം മൊത്തം ഒരു യുവജനോത്സവമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതുതന്നെ ടീവീ കനാലുകളുടെ വിജയം. വിപ്ലവം സംഭവിക്കുന്നു.

Jayan Kaipra വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഓരോരുത്തരും അക്കമിട്ടു നിരത്തുന്നു. മാമ്പഴം എന്നാ പരിപാടി  കാണാറുണ്ട് . ചില കുട്ടികളൊക്കെ നന്നായി കവിത ചോല്ലുന്നും ഉണ്ട്, ചൊല്ലുന്ന കവിതകളില്‍ മിക്കവാറും മുന്‍പ് വായിച്ചിട്ടുള്ളതുമാണ്. കടമ്മനിട്ടയും, മധുസൂദനന്‍ നായരും, ഓ എന്‍ വി യും ഒക്കെ കവിതകള്‍ ചോല്ലിയിടിണ്ട് ഇഷ്ടം പോലെ കാസെറ്റുകള്‍ കിട്ടാനുണ്ട് അന്നൊന്നും ഇല്ലാതിരുന്ന ഈ വിമര്‍ശന മനോഭാവം ഇപ്പോലെന്തിനാണ്. കവിത ഗദ്യമോ പദ്യമോ ആവട്ടെ നമുക്കതാസ്വദിച്ചാല്‍ പോരേ? കെ ജി എസ്സൊക്കെ കവിത എഴിതിയിട്ടില്ല എന്നതരം കുറിപ്പുകളോട് തീരെ യോജിക്കാന്‍ പറ്റില്ല അതുപോലെ എ അയ്യപ്പന്‍ ചുള്ളിക്കാട് ഇവരൊക്കെ നല്ല കവികള്‍ തന്നെയല്ലേ?

ആ പരിപാടിയില്‍ ചോല്ലികൊണ്ടിരിക്കുന്ന കവിതകള്‍ക്ക് മറ്റു എന്ത് സാദ്ധ്യതകള്‍ ആണ് ഉള്ളത്? എന്ത് സാദ്ധ്യതകള്‍ ആണ് നമ്മള്‍ ഇത്രകാലം കൊണ്ട് കണ്ടത്?

Jayachandran Koippally: @ M M, one cannot blindly negate a poet for not writing in metre or rhythm. They are doing it deliberately. It doesn’t mean that they are incapable of writing in conventional form. Following offbeat styles they have only broken the rigid poeti…c form. Ayyappan’s “paadu nee meghamalhaar…” has a rare beauty of the metre ‘keka’ which we have never experienced earlier. At the same time the so called gayaka kavikal of our times misuse metre and rhythm for writing pseodo poems. But metres still have their potentiality in poetic expression as skilfully proved by chullikkad and sachidanandan.

Subabu Ariyallur മലയാളികള്‍ക്ക് കവിതാബോധം വളര്‍ത്തണമെന്ന് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നോന്നുമില്ല മറ്റുചാനലുകളോട് മത്സരിക്കാന്‍ ഒരിനം സാമൂഹ്യ നന്മയൊന്നും കാര്യമല്ല .പണമാണ് കാര്യം അങ്ങനെയാണ് അതുകൊണ്ടാണ് കക്കകലയുടെ പരസ്യം പോലും കാണിക്കുന്നത്

Pramod Km: ‘ആര്‍ക്കും കവിതയെഴുതാം’ എന്ന തരത്തില്‍ , മലയാളകവിതയെ സംബന്ധിച്ചിടത്തോളം എറ്റവും ജനാധിപത്യപരമായ ഒരവസ്ഥ ഇന്ന് നിലനില്‍ക്കുമ്പോള്‍ ‍, ആരുടെ കവിതയെയും ആര്‍ക്കും ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം എന്ന ലളിതമായ വസ്തുതയും മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന് കരുതുന്നു.

Kaviraj Nair: great stuff….so many comments and an invigorated discussion on this topic…….as an ordinary reader, I think the basic question leads to the definition of poetry….how do you define poetry? and how is it different from prose / drama ? …is it only the structural construct that differentiates poems, prose and drama ? why is drama considered to be superior to poem (nadakaantham kavithvam? ) ??

Pramod Km ‎@ kaviraj: Definition of poetry: 1) കവി എന്നവകാശപ്പെടുന്ന ആള്‍ ഇത് കവിതയാണെന്ന് പറയുന്നത് കവിത. 2) കവിതാസ്വാദകന്‍ എന്നവകാശപ്പെടുന്ന ആള്‍ ഇത് കവിതയാണെന്ന് പറയുന്നത് കവിത. 🙂 അല്ലാതെ ‘ഇതില്‍ കവിതയുണ്ടോ ഇല്ലയോ‘ എന്ന ചര്‍ച്ച ദൈവമുണ്ടോ ഇല്ലയോ എ…ന്ന് ദൈവവിശ്വാസിയും യുക്തിവാദിയും തമ്മില്‍ നടത്തുന്ന ചര്‍ച്ച പോലെ അനന്തമായി നീളും.

Murali Vettath: my best poetry is vini vidi vici….just three words… also the first rap poem by muhamad ali.. iyou no….no wayweand you thats ok.

Anvar Ali: ഈ ചര്‍ച്ച ഇപ്പോഴാണ് കണ്ടത്. മാമ്പഴവും ഈയിടെയാണ് കണ്ടത്. മനോജിന്റെ തുടര്‍ വിശദീകരണങ്ങള്‍ പ്രസക്തം. ചിലത് അതേക്കുറിച്ച് പറയാനുണ്ട്.

അതിനു മുന്‍പ് എല്ലാ താര്‍ക്കികര്‍ക്കുമായി ഒരു ലിങ്ക് – ‘ഈ രാത്രിയാണെനിക്കേറ്റവും ദുഃഖപൂരിതമായ വരികളെഴുതുവാന്‍‘ …എന്ന കവിത പാബ്ലോ നെരൂദ എസ്പാഞ്ഞ്യോളിലേക്കു വിവത്തനം ചെയ്ത് ആലപിച്ചത്…. ‌-

Santhosh Hrishikesh: മനോജ് നന്നായി വിഷയം അവതരിപ്പിച്ചു മുരളി, സച്ചിദാനന്ദന്‍, നിര്‍മ്മല്‍ കുമാര്‍ തുടങ്ങി പലരുടെയും ഇടപെടലുകള്‍ ചര്‍ച്ചക്ക് പുതിയ ദിശാ ബോധം നല്‍കി. താളം, ഈണം, വൃത്തം ഇവ സൂക്ഷമമായ പദനടനയില്‍ ഉണ്ടാകുന്നതാണല്ലോ. പലതരത്തില്‍.. നടത്ത്ത്തിന്റെ താളം പോ…ലെ. ഏത് ആഖ്യാനങ്ങളിലും അതുണ്ട്. ഭാവാനുരോധിയായി. കവിതയില്‍ പലകാലത്ത് പലരൂപങ്ങളില്‍ അത് സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. അകവിതയില്‍ പോലും.മായാ മേനോനോട് തരിമ്പും യോജിക്കാനാവാത്തത് അതുകൊണ്ടാണ്‌. ഈ വൈവിദ്ധ്യത്തെ ലളിതഗാനത്തിന്റെ ഏകസ്വരതയിലേക്ക് ചുരുക്കുന്നു എന്നതാണ്‌ പ്രശ്നം. പക്ഷേ നാം തുടങ്ങേണ്ടത് എവിടെ നിന്നായിരുന്നു? കവിത തുള്ളി നടന്ന ഒരു കാലത്ത് നിന്നായിരുന്നില്ലേ? നമ്പ്യാരില്‍ കാണുന്ന അത്ര താളസന്നിവേശം പില്‍ ക്കാലത്ത് എവിടെ യെങ്കിലും സംഭവിച്ചോ? കേരളീയമായ കവിതക്കെട്ടിനെ കുറിച്ചുള്ള അന്വേഷണത്തില്‍ അപ്പന്‍ തമ്പുരാന്‍ വെച്ച ചുവട് അധികം മുന്നോട്ട് പോയില്ല. മാരാരും വാധ്യാരും വ്യത്യസ്തത തോന്നിച്ചെങ്കിലും നാലുകള്ളി ഈരടി കോല്‍ക്കളി തന്നെ പ്രമാണം. ഈ ചൊല്‍ വടിവുകുകളുടെ കേരളീയ വഴികളിലേക്ക് അത്തരം പരിപാടികള്‍ക്ക് അന്വേഷിച്ചു പോകാനാവുമോ എന്നതാണ്‌ ചോദ്യം.

Sree Chithran: കവിത ചൊല്ലലിന്റെ അപരസാദ്ധ്യതകൾ അന്വേഷിക്കപ്പെടുന്നില്ല എന്നതു സത്യം തന്നെയാണ്. നമ്മൾ മറ്റുപലയിടവും പോലെ കവിതാലാപനമേഖലയിലും കൾട് ഫിഗറുകൾ നിർമ്മിക്കുകയാണ് ചെയ്തത്. കടമ്മനിട്ട മുതൽ മധുസൂദനൻ നായർ വരെയും, മുരുകൻ കാട്ടാക്കട മുതൽ അനിൽ പനച്ചൂരാൻ വര…െയും നീളുന്ന ആ സ്ഥിരലാവണങ്ങൾ കവിയെക്കുറിച്ചുള്ള ഒരു മോടിഫ് നിർമ്മിക്കാൻ പ്രേരകമായി. ഛന്ദോബദ്ധമായ ഏതു സ്ഥലത്തിനും നിയതമായ ചില ഈണവഴക്കങ്ങളുണ്ടായി.(ഉദാ: ശ്യാമയോടോ പീലുവിനോടോ ചേരുന്ന ഒന്ന് കേകക്ക്) ഭാവാനുരോധിയായി കവിതയിൽ പടരുന്ന താളത്തെ, സംഗീതത്തെ – നിരസിച്ചും പാടാനുള്ള ചില കുറുക്കുവഴികൾ ഇന്ന് ഏത് യുവജനോത്സവക്കുട്ടിക്കുമറിയാം. കേരളീയ ചൊൽ‌വടിവുകളുടെ അപാരസാദ്ധ്യതകളിലേക്കോ, പുതു കവിത ആവശ്യപ്പെടുന്ന ഭാവാന്തരീക്ഷങ്ങളിലേക്കോ അന്വേഷണം നടത്തേണ്ട ആവശ്യമില്ലാത്ത ഒരു സ്ഥിതി. അവിടെയാണ് “കവിതയിലേക്ക് സംഗീതം പകരുക” എന്ന മുദ്രാവാക്യം വരുന്നത്. ഈണത്തിൽ പാടാനുള്ള സിദ്ധിയിൽ നിന്ന് കവിത ഇടഞ്ഞു മുന്നോട്ടു നീങ്ങേണ്ടതില്ലേ എന്നാണ് സംശയം. “കാതു മുറിച്ച് പ്രേമഭാജനത്തിനു കൊടുത്ത വാൻ‌ഗോഗ്” എന്ന് അയ്യപ്പൻ വന്യശബ്ദത്തിൽ ചൊല്ലുന്നതും വിനയചന്ദ്രികയുടെ ദീർഘാലാപനങ്ങളുമൊക്കെ എവിടെ സ്ഥാപപ്പെടുത്തും. ഈ ഏകീകരണം സംഗീതവും കവിതയും കവിതയും ഗുണപ്പെടുത്താനുള്ളതാണെന്ന് എനിക്കു മനസ്സിലാവുന്നില്ല.

Anvar Ali: ശാസ്ത്രീയസംഗീതം ഭജനപ്പാട്ട് നിലവാരത്തില്‍ പ്രയോഗിച്ച് കവിത ആ‍ലപിക്കുന്ന രീതി തുടങ്ങിയതെപ്പോഴെന്ന് അന്വേഷിക്കേണ്ടതാണ്. എതായാലും ഞങ്ങളൊക്കെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ തന്നെ ഈ കലാപരിപാടി ഉണ്ട് . ആത്മാവില്‍ ഒരു ചിത, സര്‍ഗ്ഗസംഗീതം, ഇത്യാദി കവിതകള്‍ മോഹനം, ശിവരഞ്ജിനി തുടങ്ങിയ രാഗങ്ങളില്‍ പാടുന്നവര്‍ക്കായി മാത്രം സ്ക്കൂള്‍ യുവജനോത്സവത്തിലും മറ്റും ഏര്‍പ്പെടുത്തിയിരുന്ന ഒരു മത്സരപരിപാടിയുടെ രൂപത്തില്‍ – പേര് പദ്യപാരായണം. പുറത്ത്, കടമ്മനിട്ട, സാംസ്കാരികവേദി, ചൊല്‍ക്കാഴ്ച എന്നിങ്ങനെ പലതും നടക്കുന്നത് യുവജനോത്സവ സെന്‍സിബിലിറ്റി തീരുമാനിച്ചിരുന്ന ഡി. പി. ഐ, യൂണി. യൂണിയനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളോ പദ്യപാരായണം പരിശീലിപ്പിച്ചിരുന്ന ‘പക്കാലാ’ ടീച്ചര്‍മാരോ അക്കാലത്ത് അറിഞ്ഞിരുന്നില്ലെന്നു വേണം വിചാരിക്കാന്‍. അറിഞ്ഞവര്‍ അടിയന്തിരാവസ്ഥക്കാലമായതു കൊണ്ട് പേടിച്ചു മിണ്ടിക്കാണുകയുമില്ല.

ശരിയാണ്, ഓമനക്കുട്ടി ടീച്ചറുടെ സുന്ദരി ശിഷ്യകള്‍ പാടിയതും 12ഉം 14ഉം വയസ്സില്‍ ഞങ്ങളുടെയൊക്കെ ഉള്ളില്‍ മോഹനരാഗത്തില്‍ തികട്ടിക്കിടന്നതുമായ പദ്യക്കുഞ്ഞുങ്ങളെ കടമ്മനിട്ട ഒറ്റവെട്ടിനു കണ്ടം തുണ്ടമാക്കി, 78ലും 79 ലുമെല്ലാം….പക്ഷേ, കടമ്മര്‍ കാസറ്റായതിന്റെ പിന്നാലെ തിരുവനന്തപുരതെ ഭജനക്കാര്‍ ‘എന്നാല്‍ പിടിച്ചോ’ എന്ന മട്ടില്‍ ഒ എന്‍ വി സാറിന്റെയും കാസെറ്റിറക്കി. ചുള്ളിക്കാട് കാസറ്റ് അതിന്റെ ഹിന്ദുസ്താനി ടച്ച്, ഘനഗാംഭീര്യം എന്നിവയാല്‍ സാറിനെ കടത്തിവെട്ടി. സുഗതകുമാരി ടീച്ചറിന്റെ കാസെറ്റ്, ടീച്ചര്‍ കരുതിയതിലും നല്ല കവിതയായിപ്പോയതുകൊണ്ടാവം, അത്ര ക്ലിക്കിയില്ല. വിനയചന്ദ്രന്‍ സാര്‍ , കാസെറ്റിനെക്കാള്‍ വേഗത്തില്‍ ഓടിനടന്നുചൊല്ലുന്ന ജനുസ്സായതുകൊണ്ടോ മറ്റൊ കാസെറ്റു നിര്‍മാതാക്കളെ അത്ര ആകര്‍ഷിച്ചില്ല. ഒടുവില്‍ മധു സാര്‍ രംഗത്തു വന്നതോടെ ഞങ്ങളുടെ എല്ലാ സംശയവും തീര്‍ന്നു. ഭജനപ്പാട്ടില്‍ സാര്‍ വളരെ ഭേദവുമായിരുന്നു; പ്രത്യേകിച്ചും സാറിന്റെ കാവ്യ ഗുണവുമായി താരതമ്യപ്പെടുത്തുമ്പോള്‍.

മറ്റുരാജ്യങ്ങളിലുള്ളവര്‍ (പ്രത്യേകിചും വന്നേരി ഭാഗത്തുള്ളവര്‍) ക്ഷമിക്കണം. ഈ ‘മാമ്പഴ‘ പ്പദ്യപാരമ്പര്യം തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിന്റെ പരിസരത്തു പിറന്നുവളര്‍ന്നതാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. സ്വാതി തിരുനാള്‍ എന്ന സിനിമയ്കു വേണ്ടി കോട്ടയ്കകത്തുള്ള് ഒരു തമ്പിയദ്യം (തമ്പി അദ്ദേഹം) എഴുതി മേല്‍ തിരുനാള്‍ തിരുമനസ്സു തന്നെ ഈണം നല്‍കിയ ‘ഓമനത്തിങ്കള്‍ക്കിടാവോ‘ ‘അലര്‍ശര ..’ എന്നീ ഗാനങ്ങളില്‍ നിന്ന് അതിന്റെ ചരിത്രം ആരംഭിക്കുന്നു.

അതിന്റെ ‘തുഞ്ചത്ത്’ മുരുകനെഴുത്തച്ഛന്‍ മാത്രമല്ല ഉള്ളത്. ഏഴാച്ചേരി എഴുത്തച്ഛന്‍ പാടുന്നതു കേട്ടിട്ടുണ്ടോ? കേള്‍ക്കണം…. വേറെയുമുണ്ട്, കിളിപ്പാട്ടച്ഛന്മാര്‍….രാഗ വിസ്താരഭയത്താല്‍ പറയുന്നില്ല…

മാമ്പഴം എന്ന പരിപാടി ബഹിഷ്കരിക്കാനും അവതരണകവിതയുടെ കഴമ്പുള്ള മലയാളവഴി അന്വേഷിക്കാനും ഭാവുകത്വമുള്ള എല്ലവരോടും അപേക്ഷിക്കുന്നു.

Bindu B Menon: മാ‍മ്പഴം എന്ന പരിപാടി ഞാന്‍ ആദ്യം മുതല്‍ കാണുന്ന ആളാണ്. 1. അതിന്റെ ഒരേ ഒരു ഗുണം എന്നത് എനിക്കു തോന്നിയിട്ടുള്ളത്, പല കവിതകള്‍ അവിടെ ചൊല്ലപ്പെടുന്നു എന്നതു മാത്രമാണ്. പുതിയ കുട്ടികള്‍ക്ക് പല കവിതകളും കേള്‍ക്കുവാന്‍ ഒരു അവസരം.2. പല കവിതക്കും … ഡാന്‍സ് കോറിയോഗ്ഗ്രാഫി കയറ്റിയത്, അരോചകമായി തോന്നാറുണ്ട്.3. ഒരു സ്കൂള്‍ തല കവിതാലാപന മത്സര്‍ത്തിന്റെ ലെവല്‍ മാത്രമേ അതിനു തോന്നിയിട്ടുള്ളൂ. 4. കവിതാ ചില്ലല്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ മധുസൂദനന്‍ സര്‍, കാവാലം ശ്രീകുമാര്‍, കെ.ജയകുമാര്‍, മുരുകന്‍ കാട്ടാക്കട, തുടങ്ങി നമുക്കേറെ ഇഷ്ടമുള്ളവര്‍ ജഡ്ജസ് ആയ പരിപാടി കൊണ്ട് സംഘാടകര്‍ കവിതാ റിയാലിട്ടി ഷോ എന്ന ഒരു ത്രെഡിനപ്പുറം, മറ്റൊന്നും ചിന്തിച്ചിട്ടില്ല എന്ന് തെളിയിക്കുന്നു,

കവിത വൃത്തത്തിലേ എഴുതാവൂ എന്ന് ആരും പറഞ്ഞിട്ടില്ല, ഇന്ന് എല്ലാവരും സാഹിത്യകാരനും സാഹിത്യകാരികളും ആയി മാറിയ, മാറിക്കൊണ്ടിരിക്കുന്ന, പണ്ട് വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയം എന്ന് പരഞ്ഞത് ഇന്ന് കേരളം ഒരു ഗായകാലയം എന്ന ഘട്ടത്തില്‍ എത്തി നിലക്കവേ ആരും എന്തും എഴുതും, ആരും എന്തും പാടും അരും എന്തും ലൈക്കുമടിക്കും. ആഴമില്ലാത്ത, വാക്കുകള്‍-അല്ലെങ്കില്‍ ആര്‍ക്കും മനസ്സിലാകത്ത കോമ്പ്ലക്സ് ഭാഷയില്‍ എഴുതുന്നവര്‍ നീണാള്‍ വാഴ്ക.

Manoj Kuroor: സന്തോഷ്, തീര്‍ച്ചയായും നമ്പ്യാരില്‍ത്തുടങ്ങണം. കേരളകൌമുദി മുതല്‍ കെ. കെ. വാധ്യാര്‍ വരെയുള്ളവരുടെ താളസങ്കല്പങ്ങള്‍ വിശകലനം ചെയ്യണം. എന്റെ എം. ഫില്‍. (‘കുഞ്ചന്‍ നമ്പ്യാരുടെ ഹരിണീസ്വയംവരം തുള്ളലിലെ താളശില്പങ്ങള്‍’), പി. എച്ച്. ഡി. (‘നാടോടിത്താളങ്ങള്‍ ആധുനികമലയാളകവിതയില്‍’) ഗവേഷണങ്ങള്‍ ഈ പറഞ്ഞ വിഷയങ്ങളുമായിക്കൂടി ബന്ധപ്പെട്ടുള്ള അന്വേഷണമായിരുന്നു എന്നു പറയാന്‍ സന്തോഷമുണ്ട്. പറഞ്ഞു തുടങ്ങിയാല്‍ കമന്റിലൊതുങ്ങാത്തതുകൊണ്ട് വിസ്തരിച്ച് പിന്നീടു ചര്‍ച്ച ചെയ്യാമെന്നു തോന്നുന്നു. ഹാവൂ. ആവേശമാ‍യി 🙂 സന്തോഷും ചിത്രനും അന്‍‌വറും പറഞ്ഞ കവിതാവതരണത്തിലെ ഏകതാനതയും അതിന്റെ സാംസ്കാരികമായ ലളിതവത്കരണവും സൌന്ദര്യശാസ്ത്രപരമായ പ്രശ്നം മാത്രമല്ല ഇതിലുള്ളതെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്നുണ്ട്. ഹഹ! അന്‍‌വര്‍, ‘പാട്ടുവിമാനം തകര്‍ന്നു വീഴുമ്പൊഴീ പൈലറ്റുമാരെന്തുചെയ്യും? ഓയെന്‍‌വീസാറിന്റൊടുക്കത്തെത്തീവണ്ടീലോടിക്കയറിയിരിക്കും’ (നവകേരളഗാനം-അന്‍‌വര്‍ അലി) എന്ന വരി കമന്റിനോടു കൂട്ടിച്ചേര്‍ക്കാന്‍ കൂടി ഞാന്‍ ഈ അവസരം പ്രയോജനപ്പെടുത്തട്ടെ. ഒപ്പം ‘മലനാടിന്‍ മുതുകിന്‍ എല്ലില്‍ എന്നൊരു നാലാം ഗിയറില്‍ അലറാന്‍ ആരും ഇല്ലല്ലൊ കൊച്ചാട്ടാ ഇനി‍’ എന്ന നിന്റെ സങ്കടവും . 🙂

Sreekumar Kariyad: മായാമേനോന്‍ ആദ്യം ചെയ്യേണ്ടത് കെ ജി ശങ്കരപ്പിള്ളയുടെ കാവ്യസമാഹാരങ്ങള്‍ ഒന്നുകൂടി മനസ്സിരുത്തി വായിക്കേണ്ടതാണ്. താളബദ്ധമായ കവിത അദ്ദേഹം എഴുതിയീട്ടുണ്ട്. കാര്യം അറിയാതെ തോക്കില്‍ മര്‍ക്കടമുഷ്ടി അമര്‍ത്തിപ്പിടിക്കാതിരുന്നാല്‍ , നന്നായിരുന്നു.ഒരു വെടി ഒഴിവാക്കുകയും ചെയ്യാം.

Pramod Km: ‎”അവതരണകവിതയുടെ കഴമ്പുള്ള മലയാളവഴി അന്വേഷണം” തുടങ്ങാം. അന്‍ വര്‍ അലിക്ക് ഒരു ക്ലൂ തരാമോ?

Manoj Kuroor: പ്രമോദ്, അച്ചടിക്കാലത്തിനു മുന്‍പുവരെ മലയാളകവിത മറ്റു കലകളുമായുള്ള പാരസ്പര്യത്തിലൂടെയാണല്ലൊ കടന്നുപോന്നിട്ടുള്ളത്. നാടന്‍ പാട്ടുകളില്‍‌നിന്നാണല്ലൊ അതിന്റെ താളക്രമങ്ങള്‍ വികസിച്ചുവന്നത്. കവിതയുടെ അവതരണം അതതു കലകളുടെ അവതരണവുമായി ബന്ധപ്പെട്ടിര…ിക്കുന്നു. ചന്ദ്രവളയം എന്ന ഉപകരണം കൊട്ടിപ്പാടിയിരുന്ന രാമകഥപ്പാട്ട്, ഇടയ്ക്കയില്‍ കൊട്ടിപ്പാടിസ്സേവ, കഥകളിപ്പാട്ട്, തുള്ളല്‍പ്പാട്ട്, മാപ്പിളപ്പാട്ട്, കൂടാതെ വടക്കേയറ്റത്തെ പൂരക്കളി മുതല്‍ എണ്ണിയാലൊടുങ്ങാത്ത നാടോ‍ടികലകള്‍…. അച്ചടി വന്നപ്പോഴും, കവിത മറ്റു കലാബന്ധങ്ങളൊഴിവാക്കി സ്വതന്ത്രമായപ്പോഴും കവിതചൊല്ലല്‍ തുടര്‍ന്നു. വെണ്മണിമാരുടെ അക്ഷരശ്ലോകം മുതല്‍ കുമാരനാശാനും ചങ്ങമ്പുഴയും കടന്ന് അക്കിത്തവും കക്കാടും ഗോവിന്ദനും വരെ. പിന്നെ കവിയരങ്ങായി. ചൊല്‍ക്കാഴ്ചയായി. സന്ധ്യയായി പ്രഭാതമായി. ഒന്നാം ദിവസം.:) അവതരണകവിതയുടെ വിശദാംശങ്ങള്ള്‍, അവയുടെ സൌന്ദര്യശാസ്ത്രപരവും സാംസ്കാരികവുമായ മാനങ്ങള്‍, സമകാലികകവിതയുടെ അവതരണസാധ്യതകള്‍ എന്നിവയെക്കുറിച്ച് ഇനിയും സംസാരിക്കാനേറെയുണ്ടെന്നു തോന്നുന്നു.

Anvar Ali: പ്രമോദേ, ഇന്ത്യന്‍ ശാസ്ത്രീയ നൃത്തശൈലി പുതുനൃത്ത (contemporary movement art) ത്തില്‍ ആഴത്തിലും പരപ്പിലുംഇഴുകിച്ചേരുന്ന ഒരു അവതരണം ഈയിടെ കണ്ടു. ജയചന്ദ്രന്‍ പാലാഴി എന്ന വലിയൊരു കലാകാരന്റെ നേതൃത്വത്തില്‍ ‘ആട്ടക്കളരി’ എന്ന സംഘം അവതരിപ്പിച്ചത്…. പക്ഷേ, നമ്മുടെ കുട്ടികള്‍, യുവജനോത്സവ സന്തതിയായ പഴയ ഫോക്ക് ഉഡാന്‍സ് മുതല്‍ പുതിയ പള്‍പ്പ് ആല്‍ബം/അമ്പത്തൊന്നക്ഷരാളീവുഡ് സിനിമകളിലേയും പാട്ട് സീന്‍ അതൊക്കെയാണ് സമകാലീന നൃത്തം എന്നു കരുതുന്നത്.

നമ്മുടെ ഭാഷയുടെയും അവതരണകലകളുടെയും സമകാലീന/ പുതു ആവിഷ്കാരഗണങ്ങളുടെയും വെളിച്ചങ്ങളില്‍ നിന്ന് പുതിയ അവതരണ ഉപാധികള്‍ ശ്രമിക്കുകയല്ലേ വേണ്ടത്. ഗ്രഫീറ്റി, ചിത്രകല, മുഖത്തെഴുത്ത്, തെയ്യ/ പടയണി/ തീയ്യാട്ട്/ മുടിയേറ്റുകളിലെ കോലമെഴുത്തുകള്‍, വീഡിയൊ ആര്‍ട്ട്, ഇന്റെര്‍നെറ്റ് ആര്‍ട്ട് , പരസ്യകല, …. അങ്ങനെ അചര അവതരണോപാധികളും അതില്‍ പെടും,പെടണം. performance poetry എന്ന ഗണത്തിന് നമ്മുടേതായ, അതായത് പൌരസ്ത്യ/ദ്രാവിഡ ഭാഷകളുടേതായ ചില സംഭാവനകള്‍ നമുക്കു നല്‍കാന്‍ കഴിയും.

ആ മാങ്കോ ഫ്രൂട്ടി കുടിച്ചോ കുടിക്കാതെയോ വലിച്ചെറിഞ്ഞിട്ട് വാ മനോജേ, നിര്‍മല്‍കുമാറേ, പ്രമോദേ, മുരളീ… എല്ലാ എഴുത്തരും വായനക്കാരും…

Manoj Kuroor: അന്‍‌വര്‍, കാവാലം ചെന്നുപെട്ട തനതിനെയും ഫ്യൂസായിപ്പോയ ചില ഫ്യൂഷനെയുംകുറിച്ച് കരുതലും ഒപ്പം വേണം. സമകാലികകവിതയ്ക്ക് സമകാലികകല. ഒന്നു പ്ലാന്‍ ചെയ്താലോ? അവതരിപ്പിച്ചാലോ?

Sree Kumar: കവിത യുടെ ചൊല്‍കാഴ്ച അന്നും പ്രശ്നമായിരുന്നു …70 കളുടെ അവസാനപകുതിയിലും 80 കളുടെ ആദ്യ പകുതിയിലും …പ്രശ്നം extra literary…

Pramod Km എന്റെ വക ഒരു അമേച്വര്‍ പെര്‍ഫോമന്‍സ് പൊയട്രി. ഹഹ:) കൊറിയയിലെ അമ്മമ്മേ…

Ravi Shanker: Since Manoj used Mampazham only as a launching pad for a wider discussion, I can’t dwell again on a programme that has the KSTA stamp all over it. I prefer to switch channel.

Sachidanandan and many others have written about the alternative m…ethods of performing poetry. To borrow from theatre, there is proscenium poetry and arena poetry. We can ignore the first since it happens (like most things in Kerala) in front of a mike. When we come to the second, we can find that such poetry presentations invariably take place as part of a larger event, a larger political gathering or protest meeting or any event that does not fall within the ambit of the mainstream. Unless the poetry merges with the ethos of that event it will be ineffective. No need to say that such events are becoming rare in Kerala.

Most of the good poems that we read nowadays are not meant to be performed. They better remain on print. The only channel open to them is the use of the new technologies to merge them with visual images and audio bits to create poetry films. This is not difficult since these technologies are user friendly and cheap, for e.g video on mobile. But, it is better if the authors themselves do it. It could be a new way of writing poetry spread via the network. Otherwise, I strongly believe that performance poetry is a dead horse at least in Kerala.

Kp Nirmalkumar: ഇന്ന് രാവിലെ ഒരു കവിത ആസ്വദിച്ചു. അതിന്റെ ലിങ്ക് മലയാളനാട് ഫോറത്തില്‍ ഉണ്ട്. കെ എം പ്രമോദിന്റെ ഈ കവിത ഞാനും ഭാര്യയും കേട്ട. വളരെ നന്നായി തോന്നി. എസ് ഗോപാലകൃഷ്ണന്‍ ആണ് ലിങ്ക് കൊടുത്തത്.

മാമ്പഴം പരിപാടി ബഹിഷ്കരിക്കണം എന്ന് ആരും പറയരുത്. … ഇഷ്ടപ്പെട്ടില്ല എന്ന് ഉറക്കെ പറയാം. പ്രഭാ വര്‍മ കൈരളി ചാനലില്‍ നടത്തുന്ന അതില്‍ ചളി എറിയാന്‍ ആരും വരരുത്. ഇത് ജനാധിപത്യ അവകാശമാണ്. അതങ്ങനെ നടക്കട്ടെ.

Pramod Km: മായാമേനോന് ശ്രീകുമാര്‍ കരിയാട് കൊടുത്ത മറുപടി കണ്ടില്ലെന്ന് തോന്നുന്നു.:) കെ.ജി.എസ്സിന്റെ കവിതയില്‍ നിന്ന്:“ഓര്‍മ്മയില്‍ നീയുമുണ്ടെങ്കിലും രാമേട്ടാ അറിയാത്ത നാട്ടിലെന്‍ കൂട്ടിനുണ്ടായതും സുഖജോലി തന്നതും നിക്കോള്‍സണല്ലയോ,…ഗ്രീന്‍ കാര്‍ഡു കിട്ടാനും ചപ്പിനും ചിപ്പിനുംഅതിയാനെ നാളെയും വേണ്ടതുമല്ലയോ.”

എസ്. ജോസഫ്: മാ‍മ്പഴം പരിപാടി ഇതുവരെ ഞാന്‍ കണ്ടീട്ടെയില്ല.

Manoj Kuroor രവിശങ്കര്‍, വായിക്കാന്‍ മാത്രമുള്ള കവിതകളും മറ്റു കലകളോടു ചേര്‍ന്നു പോകുന്ന കവിതകളുമില്ലേ? നാടകാവതരണവുമായും സംഗീതവുമായും ചിത്രകലയുമായൊക്കെ ചേര്‍ത്തു വയ്ക്കാവുന്ന കവിതകളില്ലേ? അവയുടെ അവതരണത്തിലെ ജയപരാജയങ്ങള്‍ അതത് അവതരണസന്ദര്‍ഭത്തില്‍ മാത്രമ…േ പ്രസക്തമാവുകയുള്ളൂ എന്നു തോന്നുന്നു. എല്ലാ കവിതയും അവതരിപ്പിക്കുന്നതിന് ഒറ്റ മാതൃക മാത്രമായി ചുരുങ്ങുന്നതാണു പ്രശ്നം. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രചരിപ്പിക്കാവുന്ന പോയട്രി ഫിലിം എന്ന ആശയം സ്വാഗതാര്‍ഹമാണ്. ഫോട്ടോകളുടെ സഹായത്തോടെ പ്രമോദ് അവതരിപ്പിച്ച കവിതയുടെ ലിങ്ക് ഇവിടെത്തന്നെയുണ്ടല്ലൊ.

ചലനദൃശ്യങ്ങളും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്. അപ്പോഴും ഇന്റര്‍നെറ്റ് സൌകര്യമില്ലാത്ത ഭൂരിപക്ഷം ജനങ്ങളിലേക്കു ചെല്ലാന്‍ മൂര്‍ത്തമായ അവതരണങ്ങള്‍ക്കുള്ള സാധ്യത കാണാതിരുന്നുകൂടാ‍.

Ragitha Praveenchandra: Poems are meant to recite. But nowadays u can’t, because of the Post modernist fragments that spill. I think Mampazham can reach the audience to an extent so that they can analyse and enjoy it themselves. No other programmes are there to promote the genre. Now remembers a poem “Amma Malayalam”that creates an impact over the audience only because of its reciting power.

Sreekumar Kariyad: Mampazham is the only unforbidden fruit which is being sucked by the malayali sensibiliy !

Manoj Kuroor ragitha, i’m not arguing against any kind of poetry performance. but only seeking the possibilities to make it more meaningful.

Anvar Ali: ‎@ രാഗിത – കുരീപ്പുഴ ശ്രീകുമാറും വി. മധുസൂദനന്‍ നായരുമെല്ലാം പാടിയൊപ്പിച്ചൊപ്പിച്ച്, നാടൊട്ടുക്ക് പാടിനടന്ന് , കേള്‍വിക്കാരില്‍ മതിപ്പു സൃഷ്ടിക്കുകയല്ല, ‘കവിപാടലി’ന്റെ ഒരു പ്രത്യേക മതം സൃഷ്ടിക്കകയാണ് ചെയ്തത്. അമ്മ മലയാളവും ജെസ്സിയും വാക്കും നാറാണത്തുഭ്രാന്തനും ഉള്‍പ്പെടെയുള്ള ആ മതത്തില്‍പ്പെട്ട കവിതകള്‍ മലയാളകവിതയുടെ മൊഴി (idiom) യെ സര്‍ഗ്ഗാത്മകമായി തരിമ്പും ചലിപ്പിക്കാന്‍ കെല്‍പ്പുള്ളവയല്ല എന്നാണ് എന്റെ ധാരണ. reciting power കൊണ്ട് – അത് മോഹനത്തിലോ ദര്‍ബാരി കാനഡയിലോ നാട്ടീണത്തിലോ ആകട്ടെ – നല്ല കവിതകള്‍ പോലും ശരാശരിയാണെന്നു വരുത്തും വിധമുള്ള ചില കാസെറ്റുകളും കണ്ടിട്ടുണ്ട് ( ഉദാ: ഇടശ്ശേരിക്കവിതകള്‍, കിളിപ്പാട്ടിന്റെ മധുസൂദനാലാപനം).

മലയാളത്തില്‍ നിലവിലുള്ള ചൊല്ലല്‍ രീതികളും performance poetry എന്ന സങ്കല്‍പ്പനവും ഒന്നല്ല. 70 – 80 കളിലെ നമ്മുടെ ചൊല്‍ക്കാഴ്ചകളില്‍ പക്ഷേ തീര്‍ച്ചയായും പെര്‍ഫോമിങ് ആയ ഘടകം സജീവമായിരുന്നു. സച്ചി മാഷ് ചര്‍ച്ചയുടെ തുടക്കത്തില്‍ സൂചിപ്പിച്ച അത്തരം ശ്രമങ്ങളുടെ തുടര്‍ച്ച 80കളിലുമുണ്ട്. ഒരു വടങ്കയറും ദൃഡപേശികളും കൊണ്ട് മുരളിച്ചേട്ടന്‍ അവതരിപ്പിച്ചിരുന്ന ആ പശുക്കുട്ടിയുടെ മരണത്തിന് കടമ്മന്‍ ചൊല്ലുന്നതില്‍ നിന്ന് വ്യത്യസ്തമായ അര്‍ത്ഥ ത്തിന്റെ മുഴക്കങ്ങളുണ്ടായിരുന്നു. മുരളിച്ചേട്ടന്‍ അവതരിപ്പിച്ച സത്യവാങ്മൂലം ആദ്യം കണ്ടവര്‍ക്ക് സച്ചി മാഷ് ചൊല്ലുന്നത് ചിലപ്പോള്‍ അത്ര ബോധിച്ചില്ലെന്നിരിക്കും. പഴയ നാട്യഗൃഹക്കാര്‍ ആരെങ്കിലും ഈ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു…. തുടരാം…

Manoj Kuroor: അനുബന്ധമായി ഒരു കാര്യം പറയട്ടെ. ചൊല്‍ക്കാഴ്ചയുടെ ഒരു ഹ്രസ്വചരിത്രം തയ്യാറാക്കാന്‍ സഹായിക്കുമോ? അവതരണരീതികള്‍, അവതരിപ്പിച്ച സ്ഥലങ്ങള്‍, കവികള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഓര്‍മയിലുള്ളവര്‍ എഴുതുമോ? നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം, കാവാലത്തിന്റെ തിരുവരങ്ങ്, യൂണിവേഴ്സിറ്റി കോളേജിലെ പോയട്രി തീയെറ്റര്‍ തുടങ്ങിയ സംരംഭങ്ങളെക്കുറിച്ച് ഓര്‍മയുള്ളവര്‍ പങ്കു വയ്ക്കുമല്ലൊ. വീഡിയോകളും ഫോട്ടോകളും കൈയിലുള്ളവര്‍ അതുകൂടി ചേര്‍ത്താല്‍ ഉപകാരം. 🙂

‘കുഞ്ഞുണ്ണിക്കവിതകള്‍ കഥകള്‍’ എന്ന കൃതിയുടെ അവതാരികയില്‍ എം. എന്‍‌. കാരശ്ശേരി പറയുന്നു: “ആധുനികതയുടെ കാലത്ത് അയ്യപ്പപ്പണിക്കരുടെയും എം. ഗോവിന്ദന്റെയും മറ്റും മുന്‍‌കൈയില്‍ താളം, സംഗീതം, ഭാവാഭിനയം, ശരീരഭാഷ മുതലായവയുടെ അകമ്പടിയോടെ കവി സ്വന്തം… കവിത അരങ്ങില്‍ അവതരിപ്പിക്കുന്ന പരിപാടി ഉരുവം കൊണ്ടുവന്നു. ഇതിന്ന് ‘കവിയരങ്ങ്’ എന്നു പേരായി. ‘കവിസമ്മേളന’ത്തില്‍ നടന്നുപോന്നത് കവിതാപാരായണമാണ്; ‘കവിയരങ്ങി’ല്‍ അതു ചൊല്ലിയാട്ടമായി. ‘കോഴി’ പാടുന്നതിനിടയില്‍ കടമ്മനിട്ടയ്ക്ക് പലപ്പോഴും തൊണ്ടയിടറി. കവിതാസ്വാദകരെ ശ്രോതാക്കളാക്കിത്തീര്‍ത്തത് ആ കാലമാണ്.മുഖ്യധാര ആധുനികകവിതയോട് കാണിക്കുന്ന അവഗണനയ്ക്കെതിരേ പ്രതിരോധം പ്രകടിപ്പിക്കുന്ന ‘ആക്ടിവിസ’ത്തിന്റെ ഭാഗംകൂടിയായിരുന്നു, കവിയരങ്ങ്. പുരോഗമന സാഹിത്യപ്രസ്ഥാനക്കാര്‍ ആധുനികതയ്ക്കെതിരേ ഉന്നയിച്ചിരുന്ന ദന്തഗോപുരവാസം, ജനവിരുദ്ധത തുടങ്ങിയ ആരോപണങ്ങള്‍ക്കും അതു മറുപടിയായി. പല ആധുനികകവിതകളും അച്ചടിക്കുന്നതിനു മുമ്പേ ആളുകള്‍ കവിയരങ്ങില്‍‌നിന്നു കേട്ടു പഠിച്ചു. മുഖ്യധാരാമാധ്യമങ്ങള്‍ അച്ചടിച്ച കവിതകളെക്കാള്‍ അവ ജനകീയമായി. വാമൊഴിയായി കവിത പ്രചരിക്കുവാന്‍ അച്ചടി നാടുവാഴുന്ന ഈ കാലത്തും ചെറിയൊരു സാധ്യതയുണ്ട് എന്ന് ആളുകള്‍ ലേശം അമ്പരപ്പോടെ കണ്ടെത്തി. ഈ അരങ്ങുകളില്‍ മികച്ചുനിന്നത് കടമ്മനിട്ടയും ചുള്ളിക്കാടുമാണ്. കുറിയ ശരീരം, കനത്ത ശബ്ദം, ലളിതമായ രചന, നാടന്‍ ആലാപനം, സൂക്ഷ്മമായ നര്‍മ്മം, ഗ്രാമീണവേഷം, അനൌപചാരികമായ ശരീരഭാഷ തുടങ്ങിയ വ്യത്യസ്തതകളാല്‍ കവിയരങ്ങുകളില്‍ കുഞ്ഞുണ്ണിമാഷ് എപ്പോഴും ശ്രദ്ധ നേടി.1970-കളുടെ തുടക്കത്തോടെ ശബ്ദം, പ്രകാശം, വേഷം, നിറം, വാദ്യം, പലതരം തിരശ്ശീലകള്‍ മുതലായി അരങ്ങിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കവിത അവതരിപ്പിക്കുന്ന മറ്റൊരു രീതിയും പിറന്നു- ‘ചൊല്‍ക്കാഴ്ച’ എന്നു പേര്. ‘കേരളകവിത’യുടെ വേദിയില്‍ ഒരു തവണ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചൊല്‍ക്കാഴ്ച ഒരുക്കിയത് സിനിമാസംവിധായകന്‍ അരവിന്ദനാണ്: ഇതില്‍ ഇത്തിരിപ്പോന്ന കുഞ്ഞുണ്ണിമാഷെ വളരെ ഉയരമുള്ള ഒരു സ്റ്റൂളില്‍ കയറ്റി നിര്‍ത്തി. തലയില്‍ നീളമുള്ള ഒരു കൂര്‍മ്പന്‍ തൊപ്പി. വേദി ഇരുട്ടിലാണ്. ഒരു സ്പോട്ട് ലൈറ്റില്‍ മാഷെ കാണാം. അദ്ദേഹം ചൊല്ലുന്നത് കേള്‍ക്കാം- പ്രേക്ഷകരുടെ മുഴുവന്‍ ശ്രദ്ധയും ആ വലിപ്പച്ചെറുപ്പത്തിലേക്കും കുറും‌കവിതയിലേക്കും! കവിതയ്ക്ക് വായനക്കാരും ശ്രോതാക്കളും മാത്രമല്ല, പ്രേക്ഷകരും ആവാം എന്നര്‍ത്ഥം!

Raviivarma Varma: മലയാള കവിതയ്ക്ക് പുതിയ ഒരു പ്രകാശന വഴി വേണം .അത് ടിവി അയാലും അല്ലെങ്കിലും .കാരണം പ്രസിദ്ധീകരണങ്ങള്‍ ഇന്ന് ഫില്ലര്‍ സ്ഥാനമാണ് കവിതയ്ക്ക് നല്‍കുന്നത്. ടിവി ആയാലും അല്ലെങ്കിലും എന്ന് പറയാന്‍ കാരണം ടിവി ഒരു നിലക്കും ദീര്‍ഘ കാല അടിസ്ഥാനത്തില്‍ കവിതയെ സ്നേഹിക്കാന്‍ പൂവുന്നില്ല . വിപണി മൂല്യം [ പരസ്യം ] കുറയുമ്പോള്‍ നിര്‍ത്തും . മലയാള വാരികകള്‍ കവിതയോട് കാട്ടുന്ന അവഗണ നല്ല കവിതയെ തളര്‍ത്തുകയാണ്. അച്ചടിച്ചു വന്ന കവിതയിലെ താളം വായിച്ചറിഞ്ഞ , ഗ്രഹിച്ചിരുന്ന നമ്മളില്‍ ചിലര്‍ ഇന്ന് പ്രൊ ;കെ ജി എസിന്റെയും മറ്റും കവിതകളില്‍ ”മാമ്പഴ താളം” ഇല്ലെന്നു വിലപിക്കുന്ന രസികന്‍ കാഴ്ച, മിസ്‌ മായ മേനോനിലൂടെ [ അദൃശ്യം ] ദൃശ്യം ആയല്ലോ . അത്ര വരെ എത്തി കവിതയുടെ ലളിത ഗാന വല്‍ക്കരണം .വായന നടിചിരുന്നവരില്‍ ചിലരും പതിച്ച കുഴി അത് തന്നെ.

Sreejith V T Nandakumar: മനോജ്‌, ഇതിന്‍റെ കാതല്‍, വൃത്തവും, രാഗവും സഹയാത്രികര്‍ ആണെന്ന മുന്‍ വിധി ആണെന്ന് തോന്നുന്നു. ഛന്ദോബദ്ധം ആയാലും, അല്ലേലും, കവിതയുടെ ഹൃദയം തൊടുന്ന ഈണം ശ്രുതി ഇടാനായാല്‍, സമരസം വരും. നാടന്‍ പാട്ടുകള്‍, ‘അവിയല്‍’ എന്നൊരു റോക്ക്‌ ഗ്രൂപ്പ് ഈയിടെ ഇറക്കിയത് കേട്ടവര്‍ കാണുമല്ലോ? ഹെവി മെറ്റല്‍ സ്റ്റഫ്? പരീക്ഷണങ്ങള്‍ നടക്കണം. മാമ്പഴം, ഈ experiment നടത്താന്‍, അഥവാ അതിന്നു സ്ഥലം നല്‍കാന്‍ തയ്യാറല്ല എന്നതാണ് കാര്യം. വട്ടത്തിലോ, നീളത്തിലോ, പെരുന്തച്ചന്‍ കുറ തീര്‍ത്ത ഏതു കണക്കില്‍ ആയാലും, കുളം, വിസ്മയം ആകണം; അത്രയെ ഉള്ളൂ.

Murali Vettath :അധോതലസംസ്കാരത്തിന്റെ മുദ്രകള്‍ പ്രകടിപ്പിച്ച ബീറ്റ് ജെനറേഷന്റെ ഭാഗമായിരുന്ന അലന്‍ ജിന്‍സ്ബെര്‍ഗ്, ജാക്ക് കെറുവാക്ക് തുടങ്ങിയ കവികള്‍  Underground എന്നതിന്‌ അധോലോകം എന്ന ഒരു അര്‍ത്ഥം കൊടുക്കാമോ?

45- നു ശേഷമുള്ള അമേരിക്കന്‍,വെസ്റ്റേണ്‍‍ ജീവിത രീതികളോട് പിണങ്ങി ,ഭൗതികവാദത്തിലുപരി , ആത്മീയമായ ഒരു വ്യക്തി അന്വേഷണത്തിന്റെ ഭാഗം മാത്രമായിരുന്നല്ലോ william borogh ginberg,cassidy,john keurac എന്നിവരുടെ beatnik പ്രസ്ഥാനം തന്നെ..

ഒരു ജനതയുടെ നിലവിലുള്ള വ്യവസ്ഥിതിയോട് നെരിട്ട് കലഹിക്കുകയല്ലായിരുന്നോ അതിന്റെ ഉദ്ദേശം? എനിക്ക് സംശയമുണ്ട്.

നിലവിലുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്കരികാവസ്ഥയോടുള്ള വ്യക്തി കലഹങ്ങള്‍ എന്നല്ല അതിനു ശരിയായ വിവക്ഷ…

അതു തന്നെയല്ലെ അതെ തുടര്‍ന്ന് വന്ന ഹിപ്പി പ്രസ്ഥാനവും. jogn lenoni- നെ മറന്നിട്ടില്ല)

അതേ സമയം അമേരിക്കന്‍ സിവില്‍ റൈറ്റ് മൂവെമെന്റിലാണല്ലൊ വ്യവസ്ഥിതിക്ക് എതിരയുള്ള ഒരു പ്രതിഷേധം ദേശീയതലതില്‍ രൂപപെട്ടതും?

Subabu Ariyallur: മാമ്പഴത്തെയും ചോല്‍ക്കാഴ്ചയുടെയും ആ പഴയ തീവ്രയൌവനത്തെയും താരതമ്യം ചെയ്യാമോ ?

Sreejith V T Nandakumar: നിസ്സാരം അല്ല, സുബാബു. തിരുവരങ്ങു മുതല്‍ പിടിക്കണം. റിയല്‍ ടൈം – ല്‍. സെമിനാര്‍ പോലെ ഒന്ന്. എന്താ, മനോജ്‌? നോക്കിയാലോ?

Anvar Ali: ചരിത്രാന്വേഷികളേ….തിരുവനന്തപുരം കേന്ദ്രമാക്കി 70 -കള്‍ ഒടുവിലും 80-കളിലും സജീവമായ കവിതയരങ്ങ് ( poetry theatre ന് അതല്ലേ നല്ല മൊഴിമാറ്റം?) നെടുമുടിയെ മാത്രമല്ല ഇന്റര്‍വ്യു ചെയ്യേണ്ടത്. കവിതാവതരണത്തില്‍ നരേന്ദ്രപ്രസാദിനൊപ്പം ഉണ്ടായിരുന്ന പ്രൊഫ. അലിയാര്‍, എം.കെ ഗോപാലകൃഷ്ണന്‍, തുടങ്ങിയ നാട്യഗൃഹക്കാര്‍, മാതൃഭൂമിയിലെ ബി. ശ്രീരാജ്, തുടങ്ങിയവരുമായി ബന്ധപ്പെടണം.ബാലചന്ദ്രന്‍ ചുള്ളിക്കാടുമായും വിശദമായി സംസാരിക്കണം.

പ്രസാദ് സാര്‍ കവിതാവതരണം തന്റെ നാടകപ്രവര്‍ത്തനത്തിലെ പ്രധാനപ്പെട്ട ഒരു മേഖലയായി പരിഗണിച്ചിരുന്നു. പണിക്കരുടെ കുട്ടനാടന്‍ ദൃശ്യങ്ങളിലെ റോസിലി, മോഷണം എന്നിവയൊക്കെ സാര്‍ അവതരിപ്പിച്ചതിന്റെ അനുകരണങ്ങള്‍ അക്കാലത്ത് കോളെജുകളില്‍ വ്യാപകമായിരുന്നു…. പക്ഷേ, പ്രസാദ് സാര്‍, പ്രത്യക്ഷത്തില്‍ രംഗാവതരണയോഗ്യമെന്നു തോന്നാത്ത ചില കവിതകളും അസാധാരണമായ ശൈലിയില്‍ അവതരിപ്പിച്ചിരുന്നു. ഉദാ: കടമ്മനിട്ടയുടെ നഗരത്തില്‍ പറഞ്ഞ സുവിശേഷം, ചുള്ളിക്കാടിന്റെ എവിടെ ജോണ്‍ എന്നിങ്ങനെ…

11 Responses to “കവിതാവതരണത്തിനു ‘മാമ്പഴ’ത്തിന്റെ വഴി മതിയോ?”


 1. 1 ജോഷി ഒക്ടോബര്‍ 6, 2010 -ല്‍ 6:53 pm

  മാമ്പഴം എന്നാ പരിപടിയെക്കള്‍ മഹത്തരമായി ഈ ചര്‍ച്ചാവേദി . മനോജ്‌ മനോജ് കുറൂരിന്റെ മറുപടികള്‍ സ്ളാഘനീയം .

 2. 2 durga sreenivasan ഒക്ടോബര്‍ 6, 2010 -ല്‍ 8:56 pm

  Congratulations Manoj for conducting a discussion on a great subject. I have never watched the program,Mampazham but recently after reading a book on ‘history of kerala sangeetham'(Mali) learned that our music and poetry are indebted each other immensely.

 3. 3 Justin ഒക്ടോബര്‍ 7, 2010 -ല്‍ 3:21 am

  മാമ്പഴം എന്ന പ്രോഗ്രാം പലപ്പോഴും കാണാറുണ്ട് ഞാ. ഒരു നല്ല കാല്വയ്പ്പ് എന്ന നിലയില്‍ അതിനെ അംഗീകരിക്കാതെ വയ്യ. വീണ്ടും ഇതു പോലെ ഇതിലും നല്ല പ്രോഗ്രാമുകള്‍ ഉണ്ടാകാന്‍ ഈ ചര്‍ച്ചയും വീക്ഷണങ്ങളും കാരണമാകട്ടെ എന്നാഗ്രഹിക്കുന്നു.

 4. 4 മനോജ് കുറൂര്‍ ഒക്ടോബര്‍ 7, 2010 -ല്‍ 3:54 am

  ചര്‍ച്ചയുടെ അവസാനഘട്ടത്തില്‍ വന്ന ഒരു ആഗ്രഹം ഇനിയും വേണ്ടത്ര സഫലമായിട്ടില്ല. മാമ്പഴം പരിപാടിയെക്കുറിച്ചും ഈ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളെക്കുറിച്ചുമുള്ള വീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നതിനൊപ്പം ചൊല്‍ക്കാഴ്ച തുടങ്ങിയ മലയാളകവിതാവതരണരീതികള്‍ പരിചയമുള്ളവര്‍ അത്തരം അനുഭവങ്ങള്‍കൂടി അഭിപ്രായങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു. ജോഷി, ദുര്‍ഗ, ജസ്റ്റിന്‍ എന്നിവര്‍ക്കു നന്ദി 🙂

 5. 5 baijumerikunnu ഒക്ടോബര്‍ 7, 2010 -ല്‍ 3:58 am

  പ്രിയപെട്ടവരെ ,
  കവിത ചൊല്ലലില്‍ നിന്നും കവിത പാടലിലേക്ക് മാറുമ്പോള്‍
  സ്വാഭാവികമായും സംഭവിക്കുന്ന സംഗീത ഉപകരണങ്ങളുടെ ആവശ്യകതയെ തള്ളിപരയുവാന്‍ കഴിയുകയില്ല
  മനോഹരമായി കവിത ചൊല്ലിയ ഓ എന്‍ വി കുറുപ്പിന്റെ കാസറ്റുകള്‍ വില്‍പ്പന കുറയുകയും,
  അവിടേക്ക് അതി മനോഹര ശബ്ദത്താല്‍ നമ്മെ വിസ്മയിപ്പിക്കുന്ന
  മധുസൂദനന്‍നായരുടെ കവിതാ പാടലുകള്‍ സ്വീകരിക്കപ്പെടുകയും ചെയ്യുകയായിരുന്നു
  പിന്നീട് വന്ന കവികള്‍ ഒക്കെയും മധുസൂധനനെ പിന്‍പറ്റി കൊണ്ടാണ് പാട്ടാരംഭിച്ചത്
  ആരും കടമ്മനിട്ടയുടെയോ
  ഓ എന്‍ വി യുടെയോ പാത സ്വീകരിച്ചില്ല
  ജനപ്രിയതയാണ് ഇവിടെ എന്തിന്റെയും അളവ് കോല്‍
  അപ്പോള്‍ വൃത്ത സംപുഷ്ട്ടവും ,
  താള നിബിടവും ആയ കവിതകള്‍ ചൊല്ലുന്ന രീതി പുറം പോക്കിലേക്ക് മാറ്റപെട്ടു,
  അഭിനവ കവിതാ പാരായനങ്ങള്‍ക്ക്
  ജനപ്രിയതയുടെ മാനറിസങ്ങളില്‍ അഭിരമിച്ചേ മതിയാകൂ
  പാടുപാടി ,പാടു ആടി,പാട്ടിനെ വ്യഭിചരിച്ചു ,
  ഓരോ ഗായകനെയും യാജകന്‍ ആക്കി മാറ്റുന്ന
  സ്റ്റാര്‍ സിങ്ങര്‍ പോലുള്ള പരിപാടികള്‍ക്കിടയില്‍
  തീര്‍ച്ചയായും മാമ്പഴം വേറിട്ട ഒരു കാഴ്ച തന്നെ ആണ്
  നല്ലതിനെ വിമര്‍ശനം ഏല്‍ക്കേണ്ടി വരുകയുള്ളൂ എന്ന സാമാന്യ ബോധത്തോടെ നിര്‍ത്തട്ടെ …………

 6. 6 സുനിൽ പണിക്കർ ഒക്ടോബര്‍ 7, 2010 -ല്‍ 6:13 am

  പ്രസക്തമായ ലേഖനം.
  മാമ്പഴം പോലുള്ള വിരിലിലെണ്ണാവുന്ന കവിതാ പ്രോഗ്രാമുകൾ കാവ്യാസ്വാദനത്തെ കൂടുതൽ ജനകീയമാക്കുമെന്നത്‌ ചെറിയൊരു കാര്യമല്ല. റിയാലിറ്റി പെരുമഴകാഴ്ച്ചകൾക്കിടയിൽ വരണ്ടുപോകുന്ന കാവ്യസംസ്കാരത്തെ ഉണർത്തുന്ന സ്വാഗതാർഹമായ ഈ ഉദ്യമത്തെ അഭിനന്ദിക്കുക തന്നെ വേണം. എന്നിരുന്നാലും കവിതയെ പൂർണ്ണമായും സംഗീതത്തിൽ തളച്ചിടേണ്ട ഒന്നല്ല. രാഗാധിഷ്ടിതമായ കാവ്യശീലങ്ങൾ മാറേണ്ടതുണ്ട്. മറ്റൊരു കാര്യം കവിത ഏതെങ്കിലുമൊരു രാഗത്തിൽ ചിട്ടപ്പെടുത്തിയതുകൊണ്ട് കവിതാസ്വാദനത്തിന്റെ മാറ്റ് കുറയുന്നു എന്നു തോന്നുന്നില്ല.
  രാഗനിബദ്ധമായതുകൊണ്ടുമാത്രം ഒരു കവിതയുടെ ആസ്വാദന നിലവാരം കൂടുവാനും സാധ്യതയില്ല. കവിതയില്ലാത്ത കവിതയിൽ എന്തൊക്കെ കാണിച്ചിട്ടുമൊരു കാര്യവുമില്ല.

 7. 7 sabukattukkal ഒക്ടോബര്‍ 9, 2010 -ല്‍ 2:25 pm

  മാമ്പഴത്തിന് മധുരം കുറയുന്നത് ,നല്ല നാട്ടു മാങ്ങകള്‍ ഈമ്പിക്കുടിക്കാന്‍ കിട്ടാത്തത് കൊണ്ട് കൂടിയാണ് .

  നമ്മുടെ കാവ്യ ശാഖിയില്‍ അവ വേണ്ടുവോളം കായ്ച്ചു കിടപ്പുണ്ട് .പറിചെടുക്കണമെന്നു മാത്രം .

  പഴയ ഉപ്പുമാങ്ങാ ഭരണിയില്‍ കയ്യിട്ടു നോക്കിയാലും മതി .മാമ്പഴത്തിന്റെ സംഘാടകര്‍ അത്

  ആലോചിക്കട്ടെ .പുതു തലമുറ കവിതയും ആഘോഷിക്കട്ടെ .എഴുപതിന്റെ കാല്‍പ്പനിക നോസ്ടാല്ജിയ കുടഞ്ഞു

  കളഞ്ഞിട്ടു നമുക്കും ചിരിക്കാം .

 8. 8 devaraj ഒക്ടോബര്‍ 15, 2010 -ല്‍ 12:46 pm

  കോലായ ചര്‍ച്ച നേരത്തേ വായിച്ചു. നല്ല കോലായ. എല്ലാവര്ക്കും ഇരിക്യാന്‍ മാത്രം വിസ്താരമുണ്ട്. അന്‍വര്‍അലിയുടെ നിരീക്ഷണങ്ങള്‍ വളരെ നന്നായി. ഒരു വേറിട്ട പോസ്റ്റിങ്ങ്‌. ഇതുപോലുള്ള ചര്‍ച്ചകള്‍ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

  കവിത പാടി കേള്‍പ്പിച്ചത്‌ കൊണ്ട് നല്ല കവിയോ കവിതകളോ ഉണ്ടാകുമെന്ന് തോന്നുന്നില്ല. കവിത വളരെ നന്നായി പാടുന്നവരെയും കേള്‍ക്കുന്നവരെയും എനിക്കറിയാം. ഒരിക്യല്‍ പോലും അവര്‍ ഒരു പുസ്തകം തുറന്നു ഒരു കവിത വായിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

  വയലാറിന്റെ ഒരു ചലച്ചിത്ര ഗാനം പോലെ മാത്രമേ ഒരു കവിത ശ്രോതാവ് അതിനെ കാണുന്നുള്ളൂ എന്നാണ് ഒരു സാധാരണക്കാരന്റെ നിരീക്ഷണം. അത് തെറ്റാണെന്നല്ല പറയുന്നത്.

  എങ്കിലും, ഈ റിയാലിടി ഷോ ഇപ്പൊ തീരും ….

 9. 9 Kalavallabhan നവംബര്‍ 10, 2010 -ല്‍ 10:01 am

  ഒരു കവിത എഴുതാൻ തുടങ്ങുമ്പോൾ അയാളുടെ മനസ്സിൽ ആശയവും താളവും രൂപപ്പെട്ടിട്ടുണ്ടാവും. ആ ആശയവും താളവും വായനക്കാരിലോ കേൾവിക്കാരിലോ കൃത്യമായി എത്തിയാൽ കവിത വിജയിച്ചു.

  ഈ താളം പണ്ടു പറഞ്ഞുവച്ച് “വൃത്തത്തിലേ” ആകാവൂ എന്നൊന്നുമില്ല.

  ഇവിടെ കവിതന്നെ ഈ കവിത അവതരിപ്പിക്കുകയാണെങ്കിൽ കേൾവിക്കാരിൽ അഥവാ വായനക്കാരനിൽ കവി ഉദ്ദേശിച്ച ആശയം എത്തിച്ചേരും.

  മറ്റുള്ളവർക്കും ആകാം. പക്ഷേ സൂക്ഷ്മമായി കൈകാര്യം ചെയ്യണം. മറ്റൊരു താളത്തിനായി വാക്കുകൾ മുറിച്ചു മാറ്റരുത്.

 10. 10 shoukath ali ghan നവംബര്‍ 7, 2011 -ല്‍ 9:31 am

  v T muraly mohana ragathil pathram vaayichal aarum keattirunnu pokum ..manassil kavithaillathavar kuyilinde kandhaswaranadadhaarayode kaalum neetti malarnnu kidanaal athinde rasamonnu vere ennu mooliyappolum aalaapana sungham avachyamayirunnu. mampazha thinde paaryana janadhipathyam kavithayillatha eathu maida kuzhachaalum madhuramulla haluva undaakkamennu samarthikkunnu. kuyilukal arangu vaazhunnu pakshe ella visargyavum kotthi ee parisaram vrithiyullathaakkunna kakkayaanu ee kaalathe pakshi.kaavya paaryana bhagavatharmar lakshangal vanngi flaattil vasikkatte .puthukavithayile sathyachndranmaarum s joseph verankutty r venugopal ng unnikrishnan ennivar moordaabad.anushtuppinte apposthalanmar prathinaayaka raai thirichu varunnu.


 1. 1 manoj kuroor മനോജ് കുറൂര്‍ ട്രാക്ക്‍ബാക്ക്ഫെബ്രുവരി 3, 2013 -ല്‍ 7:48 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: