അടുക്കള

പാചക കുറിപ്പുകള്‍

നീലാംബരി

ചൂട (പീര) വറ്റിച്ചത്

ചൂട (ന‌ത്തോലി) – അര‌ക്കിലോ
മ‌ഞ്ഞപ്പൊടി – ഒരു ടേബില്‍സ്പൂണ്‍
മുള‌കുപൊടി – ഒരു ടീസ്പൂണ്‍
കുട‌മ്പുളി – നാല്‍‍പത് ഗ്രാം
കാ‌ന്താരിമുള‌ക്/ പച്ചമുള‌ക – മുപ്പത് ഗ്രാം
കറിവേപ്പില – ര‌ണ്ട് തണ്ട്
തേങ്ങാ – മുക്കാല്‍മുറി ചിര‌കിയത്
ചുവന്നുള്ളി – നൂറ് ഗ്രാം
ഇഞ്ചി – ഒരിഞ്ച് നീളം – അരിഞ്ഞത്.

(1)
തേങ്ങായും മ‌ഞ്ഞപ്പൊടിയും മുള‌കുപൊടിയും കറിവേപ്പിലയും ചേര്‍‌ത്ത് കൂട്ടിത്തിരുമ്മി ചെറുതായി ചതച്ചെടുക്കുക (അര‌ക്കരുത്. മിക്സിയാണെങ്കില്‍ ഒരടി – ഒരു മൂളല്‍. അത്രയേ പാടുള്ളൂ)
(2)
ഉള്ളിയും കാ‌ന്താരിമുള‌കും ചെറുതായി ചതക്കുക.

ഒരു ചട്ടിയില്‍ ഒരു ഗ്ലാസ്സ് (150ml) വെള്ളത്തില്‍ (1) തേങ്ങ‌യും (2) ഉള്ളിയും കാ‌ന്താരിമുള‌കും പിന്നെ കുട‌മ്പുളിയും ഇഞ്ചിയും കൂടി ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്തിള‌ക്കി മൂടി വെക്കുക. ഒന്നു തി‌ള‌‌ക്കുമ്പോ‌ള്‍ വൃത്തിയാക്കി കഴുകിയെടുത്ത ചൂട അഥവാ ന‌ത്തോലി അതിലേക്കിടുക. ന‌ന്നായി ഇള‌ക്കി മൂടി വെക്കുക. തീ ഏറ്റവും ചെറുതായിരിക്കണ‌ം. അഞ്ചു മിനിട്ട് കഴിയുമ്പോ‌ള്‍ മൂടി മാറ്റി ചട്ടി മൊത്തത്തില്‍ ഒന്നെടുത്ത് ഇള‌ക്കി തിരികെ വെക്കുക. ഉപ്പ് നോക്കി വേണ‌മെങ്കില്‍ കൂടുതല്‍ ചേര്‍ക്കാനും പറ്റിയ സമ‌യം ഇതു മാത്രമാണ്. കാരണ‌ം ഇതു കഴിഞ്ഞാല്‍ പിന്നെ വെള്ളം/ചാറ് കാണുകയില്ല. വീണ്ടും മൂടി വെക്കുക. പത്തു മിനിട്ടിനു ശേഷം തീ കെടുത്തി, മൂടി മാറ്റി ഒരല്പം വെളിച്ചെണ്ണ കറിയുടെ മുക‌ളില്‍ തൂവുക. അര/‌ഒരു മ‌ണിക്കൂറിനു ശേഷം ഉപയോഗിക്കുക (പുളി പിടിക്കാന്‍).

കൊഞ്ചുമാങ്ങാ
ഉണ‌ക്കക്കൊഞ്ച് – 100 ഗ്രാം
തേങ്ങാ – ഒരു മു‌റി – തിരുമ്മിയത്(ചിരകിയത്)
മാങ്ങാ – ഇടത്തരം വലിപ്പമുള്ളത് 2
പച്ചമുള‌ക് – 6 എണ്ണം
കറിവേപ്പില – രണ്ട് തണ്ട്
ചുവന്ന ഉള്ളി – അന്‍പത് ഗ്രാം.
മ‌ഞ്ഞപ്പൊടി – ഒരു ടീസ്പൂണ്‍
മുള‌കുപൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്

(1)
ഉണ‌ക്കക്കൊഞ്ച് ഒരു ചീന‌ച്ചട്ടിയിലോ/പാനിലോ ഇട്ട് ചെറുതീയില്‍ വറുക്കുക (എണ്ണയില്ലാതെ തന്നെ). അവന‌ങ്ങനെ മൂത്തു വന്ന കടുത്ത തവിട്ടു നിറമാവുമ്പോ‌ള്‍, ഒരു പേപ്പറിലേക്കോ ഉണങ്ങിയ ചരുവത്തിലേക്കോ പകരുക. ഒരു ഗ്ലാസിന്റെ മൂടുകൊണ്ട് വറുത്ത ഉണ‌‌ക്കച്ചെമ്മീന്‍ പൊടിക്കുക (അമ‌ര്‍ത്തി അമ‌ര്‍ത്തി). കൊഞ്ചിന്റെ പൊടിയാത്ത കൊ‌മ്പോ വാലോ ഉണ്ടെ‌ങ്കില്‍ എടുത്തു ക‌ള‌യുക.
(2)
ചിരകിയ തേങ്ങാ രണ്ട് പച്ചമുള‌കും അര ടീസ്പൂണ്‍ മ‌ഞ്ഞപ്പൊടിയും ചേര്‍ത്ത് ന‌ന്നായി (വെണ്ണ പോലെ) അര‌ച്ചെടുക്കുക.

ഒരു ചട്ടിയി‌ല്‍ (പാചകം ചെയ്യാവുന്ന ഒരു പാത്രത്തില്‍) മാങ്ങാ പൂളിയിട്ട്, ചെറുതാ‌യി ചതച്ച ചുവന്ന് ഉ‌ള്ളിയും അര ടീസ്പൂണ്‍ മ‌ഞ്ഞപ്പൊടി ഒരു ടീസ്പൂണ്‍ മുള‌കുപൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് അല്പം വെള്ളത്തില്‍ പകുതി വേവിക്കുക. അതിലേക്ക് തേങ്ങാ അര‌ച്ചത് (2) ‌ചേര്‍ത്ത് ഇള‌ക്കി തൊട്ടു പിറകെ ഉണ‌ക്കക്കൊഞ്ച് (1) ചേര്‍ത്ത് ഇള‌ക്കി കറിവേപ്പില‌യും ഇട്ട് മൂടി വെക്കുക. അഞ്ചുമിനിട്ടിനു ശേഷം തുറന്ന് അല്പം വെളിച്ചെണ്ണ തൂവി , തീ കെടുത്തി പാത്രം ഒന്ന് മൊ‌ത്തത്തില്‍ ഇള‌ക്കുക (ചുറ്റുക). അര‌മണിക്കൂര്‍ കഴിഞ്ഞ് ഉപയൊഗിക്കുക.

പച്ചച്ചെമ്മീനാണെങ്കില്‍ – (1) ല്‍ – ചെമ്മീന്‍ തൊലിക‌ളഞ്ഞ് വൃത്തിയാക്കിയത് അര ടീസ്പൂണ്‍ മ‌ഞ്ഞപ്പൊടി അര് ടീസ്പൂണ്‍ മുള‌കുപൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ‌ന‌ന്നായി വേവിക്കുക. ബാക്കിയൊക്കെ മേല്‍ പറഞ്ഞപോലെ തന്നെ.
എരിശ്ശേരി
————

മ‌ത്തങ്ങ/പപ്പരക്ക(ഓമ‌ക്കാ,പപ്പായ,കപ്പ‌ളങ്ങ)/പടവലങ്ങ – അര‌ക്കിലോ
പച്ചമുളക് – അഞ്ചെണ്ണം
കറിവേപ്പില രണ്ട് തണ്ട്
തേ‌‌ങ്ങാ – ഒന്നിന്റെ മുക്കാല്‍ഭാഗം ചുരണ്ടിയത്

വന്‍പയ‌ര്‍ – 200 ഗ്രാം
മ‌ഞ്ഞപ്പൊടി – ഒരു ടീസ്പൂണ്‍
മുള‌‌കുപൊടി – അര ടീസ്പൂണ്‍
മ‌ല്ലിപ്പൊടി – കാല്‍ ടീസ്പൂണ്‍
കായപ്പൊടി – ഒരു നുള്ള
ജീരകം – ഒരു നുള്ള്
ചുവന്ന ഉണക്ക മുളക് – നാലെണ്ണം
കടുക് – രണ്ട് നു‌ള്ള്
ഉലുവാ – ഒരു ചെറു നുള്ള്.
ഉപ്പ് – പാകത്തിന്

(1)
വന്‍പയ‌ര്‍ കറിയുണ്ടാക്കുന്നതിന് രണ്ട് മ‌ണിക്കൂര്‍ മുന്‍പ് വെള്ളത്തിലിട്ട് കുതിര്‍ത്തു വെച്ചതിനു ശേഷം ഒരു കുക്കറില്‍ വെച്ച് മുക്കാല്‍ ഭാഗം വേവിച്ച് മാറ്റിവെക്കുക (ഒരു വിസില്‍ മ‌തിയാവും).

(2)
അര‌മുറി തേങ്ങാ ചുരണ്ടിയത് ജീര‌കവും ഒരു പച്ചമുള‌കും ചേര്‍ത്തരച്ച് മാറ്റിവെക്കുക.

(3)
ബാക്കിയുള്ള തേങ്ങാ ചുരണ്ടിയത് ഒരു ചീന‍‌ച്ചട്ടിയി‌ലോ പാനിലോ ഇട്ട് വറുത്ത് കടുത്ത തവിട്ടു നിറമാകുമ്പോ‌ള്‍ മാറ്റിവെക്കുക.(കരിക്കല‌ല്ല വറുക്കല്‍. ചെറു തീയില്‍ സാവധാനം വറുത്തെടുക്കണ‌ം). മിക്സിയില്‍ ഇട്ട് വ‌ള‌രെ ചെറുതായി ഒന്ന് പൊടിക്കുന്നതു ന‌ല്ലതാ‌ണ്.ഒന്നു നുറുങ്ങുകയേ ആകാവൂ.

(4)
മ‌ത്തങ്ങയോ പപ്പരക്ക(ഓമ‌ക്കാ,പപ്പായ,കപ്പ‌ളങ്ങ)യോ പടവലങ്ങയോ (ഏതെങ്കിലും ഒന്ന്) വൃത്തിയാക്കി ചെറു കഷണ‌ങ്ങ‌ളായി മുറിച്ച് കഴുകി ഒരു പാത്രത്തില്‍ ഇട്ട് കഷ്ണ‌ം വേവാന്‍ പാകത്തിന് വെള്ളത്തില്‍ വെക്കുക. മ‌ഞ്ഞപ്പൊടി, മുള‌‌കുപൊടി , മ‌ല്ലിപ്പൊടി, പാകത്തിന് ഉപ്പ് എന്നിവയും ചേര്‍ക്കുക. കഷ്ണ‌ം മുക്കാല്‍ വേവാവുമ്പോ‌ള്‍, അതിലേക്ക് (1) വന്‍‌പയറും (2) തേങ്ങാ അരച്ചതും ചേര്‍ത്തിള‌‌ക്കി അടച്ച് വെച്ച് ചെറു‌തീയില്‍ വേവിക്കുക. മൂന്നു മിനിട്ട് കഴിയുമ്പോ‌‌ള്‍ അടുപ്പത്തുനിന്നും മാറ്റുക.

ഒരു ചീന‌ച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച്, അതില്‍ കടുകിട്ട് പൊട്ടിക്കഴിയുമ്പോ‌ള്‍, ഉലുവായും, ചുവന്ന ഉണക്ക മുള‌കും കറിവേപ്പില‌യും ഇട്ട് ന‌ന്നായി വറുത്ത് എടുക്കുക. ഇത് (4) ല്‍ തയ്യാറാക്കിവെച്ചിരിക്കുന്ന കറിയിലേക്കിടുക. പിറകേ തന്നെ (3) വറൂത്ത തേങ്ങായും ഒരു നുള്ള് കായപ്പൊടിയും ചേര്‍ത്ത് ന‌ന്നായി ഇള‌ക്കി മൂടിവെക്കുക. ചൂടോടെ ഉപയോഗിക്കുക.
തുമര‌യും മാങ്ങയും
===================
തുമര ന‌ല്ലവണ്ണം വേവിച്ചത് ഒരു കപ്പ്
പച്ചമാങ്ങാ – ഇടത്തരം വലിപ്പത്തിലു‌‌ള്ളത് – രണ്ട്.

പച്ചമാങ്ങാ പൂളി ചെറു കഷണ‌ങ്ങ‌ളാക്കി, കാല്‍ ടീസ്പൂണ്‍ മഞ്ഞപ്പൊടിയും പാകത്തിന് ഉപ്പും നെടുകെ പിള‌ര്‍ന്ന മൂന്ന് പച്ചമുളകും ചേര്‍ത്ത് അല്പ്പം വെള്ളത്തി‌ല്‍ അടുപ്പത്ത് വെക്കുക. പകുതി വേവാകുമ്പോ‌ള്‍ തുവര വേവിച്ചത് ചേര്‍ത്തിള‌ക്കുക. ഒരു മിനിറ്റിനു ശേഷം തേങ്ങായും ജീരകവും അരച്ചത് ചേര്‍ത്ത് മൂടി വെക്കുക (ചെറുതീയ്യില്‍ ) . രണ്ട് മിനിറ്റിനു ശേഷം തുറന്ന് കറിവേപ്പില് ചേര്‍ത്ത് ഇള‌ക്കി വാങ്ങുക

0 Responses to “അടുക്കള”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: