പ്രവാസി


  പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍
  p
  r
  a
  v
  a
  s
  s
  i

ജിയോ വര്‍ഗീസ്

അമ്പലവാസി, അയല്‍വാസി, ദരിദ്രവാസി…
പ്രവാസി!!!

കേരളം എന്ന ഇട്ടാവട്ടത്തില്‍ എത്ര എത്ര വാസികള്‍.

ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം എന്നിലും ഉണ്ടായിരുന്നു.ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസി ആകണം, കോടി കോടി സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ചു സമ്പാദിച്ചു ഒരു പണക്കാരനാകണം, ബസ്സ് വാങ്ങണം, ലോറി വാങ്ങണം, ആനേ വാങ്ങണം…

ഹോ, എത്ര എത്ര മോഹങ്ങള്‍…….
എന്നാല്‍ ഒടുവില്‍ ബാംഗ്ലൂര്‍ എന്ന ദേശത്ത്, ഒരു ചെറിയ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ എഞ്ചിനിയര്‍ എന്ന് അറിയപ്പെടാനായിരുന്നു എനിക്ക് വിധി.അങ്ങനെ ഇരിക്കെയാണ്‌ എന്നിലെ ഗള്‍ഫ് മോഹം പിന്നെയും തല പൊക്കിയത്.കൂടെ ഒരു ചോദ്യവും..

ഏത് രാജ്യത്ത് പോകണം??
സൌദി ഈസ്സ് എ ഡേര്‍ട്ടി കണ്ട്രി…
അവിടെ കള്ള്‌ കുടിച്ചാല്‍ തല വെട്ടുമത്രേ!!!
ദുബായ് ഈസ്സ് എ നോട്ടി കണ്ട്രി…
അവിടെ കാശ് പോവാന്‍ നൂറ്‌ വഴിയുണ്ടത്രേ!!
പിന്നെയോ?
ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഖത്തര്‍.
സൌദിയുടെ സ്ട്രിക്റ്റും, ദുബായുടെ ഫിറ്റും ഉള്ള കണ്ട്രി.അങ്ങനെ അടിയന്‍ അവിടേക്ക് പോകുവാന്‍ തീരുമാനിച്ചു.

എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല, ആദ്യം പാസ്പോര്‍ട്ട് വേണം, പിന്നെ വിസ വേണം, അതേ പോലെ അവിടൊരു ജോലി വേണം..
എത്രയെത്ര കടമ്പകള്‍!!!

ഒടുവില്‍ ബാല്യകാല സുഹൃത്തും, ഇപ്പോള്‍ ഖത്തറില്‍ അറബിയുടെ കീഴില്‍ ജോലി ചെയ്യുന്നവനുമായ ശേഖര്‍ അതിനു എന്നെ സഹായിച്ചു, അവന്‍റെ കമ്പനിയിലെ ഐ ടി മാനേജരായി അവന്‍ എനിക്കൊരു ജോലി തരപ്പെടുത്തി, തരക്കേടില്ലാത്ത ശമ്പളവും.
അന്ന് തന്നെ കമ്പനിയില്‍ രാജി കത്ത് നല്‍കി.

ഹോ, സോറി.
ഐടി കമ്പനിയില്‍ രാജി കത്ത് നല്‍കി എന്ന് പറയാന്‍ പാടില്ല, ‘പേപ്പര്‍ ഇട്ടു’ എന്നാണ്‌ ശരിയായ പ്രയോഗം.അതായത്, ‘സാര്‍ ഈ കമ്പനിയിലെ സേവനം എന്നെ ഉയരങ്ങളില്‍ എത്തിച്ചു എന്നും, ഇനി ഉയരാന്‍ സ്ഥലമില്ലാത്തതിനാല്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നുവെന്നും’ കമ്പിനിയെ ബോധിപ്പിച്ചു കൊണ്ടുള്ള ഒരു മെയില്‍ അയക്കുക എന്ന പ്രോസസ്സ്.

ഇങ്ങനെ പേപ്പര്‍ ഇട്ട് കഴിഞ്ഞാല്‍ പിന്നെ മൂന്ന് കടമ്പയുണ്ട്…ഒന്നാം കടമ്പ, നോട്ടീസ് പിരീഡ് :
അതായത് നമ്മള്‍ ഇത്ര നാളും ചെയ്ത ജോലി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി ഒരു മാസം കൂടി കമ്പനിയെ സേവിക്കണം.എന്നാല്‍ ഞാന്‍ പ്രത്യേകിച്ച് പണി ഒന്നും ചെയ്തിട്ടില്ലെന്ന് കമ്പനിക്ക് അറിയാവുന്നതിനാലും, ഞെക്കി പിഴിഞ്ഞാല്‍ പോലും എന്നില്‍ നിന്ന് ഒരു വിവരവും ലഭിക്കാന്‍ വഴിയില്ലെന്ന് കമ്പനിക്ക് ബോധ്യം ഉള്ളതിനാലും എനിക്ക് നോട്ടീസ് പിരീഡ് അവര്‍ മൂന്ന് ദിവസമായി വെട്ടി ചുരുക്കി.ഒരുപക്ഷേ വെറുതെ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ഒരു മാസത്തെ കറന്‍റ്‌ കളയുന്നതിലും നല്ലത് ഇതാണെന്ന് അവര്‍ ചിന്തിച്ചു കാണും.രണ്ടാം കടമ്പ, ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് :
ഇത് പ്രത്യേകിച്ച് ഒന്നുമില്ല, എല്ലാ ഡിപ്പാര്‍ട്ട്‌മെന്‍റിലും നടന്ന് ഞാനൊന്നും തല്ലി പൊട്ടിക്കുകയോ, നശിപ്പിക്കുകയോ ചെയ്തില്ല എന്ന് ഒപ്പിട്ട് വാങ്ങിക്കണം.
ഡെവലപ്പ്‌മെന്‍റ്‌, ഫിനാന്‍സ്, എച്ച്.ആര്‍, അങ്ങനെ ഒടുവില്‍ ലൈബ്രറിയിലെത്തി..

ലൈബ്രേറിയന്‍റെ മുഖത്തൊരു ചോദ്യഭാവം:
“എന്താ?”
“ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റില്‍ ഒരു ഒപ്പ് വേണം”
“ആരാ?”
“ഞാന്‍ മനു, ഇവിടുത്തെ ഒരു എംപ്ലോയിയാ”
ഒപ്പിടാന്‍ പേപ്പര്‍ വാങ്ങിയപ്പോള്‍ ഒരു പുച്ഛസ്വരത്തില്‍ അയാള്‍ പറഞ്ഞു:
“ഇത്ര നാളും ഇങ്ങോട്ടൊന്നും കണ്ടിട്ടില്ലല്ലോ?”

അതായത് എഴുത്തും വായനയും ഇല്ലാത്ത ഒരു ഏഴാം കൂലിയാണ്‌ ഞാനെന്ന് വ്യംഗ്യാര്‍ത്ഥം.ഒപ്പിട്ട് പേപ്പര്‍ കൈയ്യില്‍ കിട്ടുന്ന വരെ ഒന്നും മിണ്ടിയില്ല, പേപ്പര്‍ കിട്ടിയപ്പോള്‍ പതിയെ ചോദിച്ചു:
“സാര്‍ എന്താണാവോ ഇവിടിരിക്കുന്നത്?”
“ലൈബ്രേറിയന്‍ ലൈബ്രറിയില്‍ അല്ലേ ഇരിക്കേണ്ടത്?” അയാളുടെ മറുചോദ്യം.
അത് കേട്ടതും, ടേബിളില്‍ കിടക്കുന്ന നാലു പേപ്പറിലും, അലമാരയില്‍ ഇരിക്കുന്ന പത്ത് ബുക്കിലും നോക്കിയട്ട്, മുഖത്ത് മാക്സിമം പുച്ഛഭാവം വരുത്തി ഞാന്‍ ചോദിച്ചു:
“അപ്പോ ഇതിനാണ്‌ ലൈബ്രറി എന്ന് പറയുന്നത്.അല്ലേ?”
ഠിം!!!!
ലൈബ്രേറിയന്‍റെ മുഖത്ത് ചോരമയമില്ല.

മൂന്നാം കടമ്പ, എക്സിറ്റ് ഇന്‍റര്‍വ്യൂ :
ഏതൊരു എംപ്ലോയിയും കമ്പനി വിട്ട് പോകുന്നതിനു മുമ്പേ, അവരെ അവിടെ തന്നെ നിലനിര്‍ത്താന്‍ വല്ല വഴിയും ഉണ്ടോന്ന് അറിയാനുള്ള അവസാന ശ്രമം.എച്ച്.ആര്‍ മേഡവും, പ്രോജക്റ്റ് മാനേജറും കൂടിയാണ്‌ സാധാരണ ഇത് ചെയ്യുന്നത്.
“എന്താണ്‌ മനു ഈ ജോലി വിടാന്‍ കാരണം?”
ഇത് വളരെ അര്‍ത്ഥരഹിതമായ ചോദ്യമാണ്.
കാരണം ചോദിക്കുന്ന അവര്‍ക്കും, ഉത്തരം പറയാനിരിക്കുന്ന എംപ്ലോയിക്കും, വളരെ വ്യക്തമായി അറിയാം, വേറെ നല്ല ജോലിയും ശമ്പളവും കിട്ടിയട്ടാണ്‌ അവന്‍ പോകുന്നതെന്ന്.എന്നിട്ടും ഇപ്പോഴും അതേ ചോദ്യം..
എങ്കിലും സത്യം മറച്ച് വച്ച് ഞാന്‍ മറുപടി നല്‍കി:
“ഇനി നാട്ടില്‍ പോയി കൃഷി ചെയ്ത് ജീവിക്കണമെന്നാണ്‌ ആഗ്രഹം”
എച്ച്.ആറിന്‍റെ കണ്ണ്‌ തള്ളി!!!
“അയ്യോ, ഇത്രേം പഠിച്ചിട്ട് കൃഷി ചെയ്യുകാന്ന് വച്ചാല്‍….?”
“പഠിച്ചതൊക്കെ ആ മേഖലയില്‍ പ്രയോഗിക്കണം എന്നാണ്‌ എന്‍റെ ലക്ഷ്യം”
“വാട്ട് യൂ മീന്‍?”
“ഐ മീന്‍…കോഡിംഗിലൂടെ ഞാറ്‌ നടുക, ആന്‍റിവൈറസ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റോബര്‍ട്ടിനെ യൂസ് ചെയ്ത് നെല്ല്‌ പറിക്കുക, എക്സട്രാ, എക്സട്രാ…”
ഠോ ഠോ ഠോ…
തൃശൂര്‍പൂരം കഴിഞ്ഞ നിശബ്ദത.
എച്ച്.ആര്‍ മേഡത്തിനും, പ്രോജക്റ്റ് മാനേജര്‍ക്കും അനക്കമില്ല.ഒരു കാര്യവുമില്ലാതെ ആ ചോദ്യം എന്നോട് ചോദിച്ച നിമിഷത്തെ അവര്‍ ശപിക്കുകയാണെന്ന് തോന്നുന്നു.ഒടുവില്‍ കുറേ നേരത്തെ നിശബ്ദതക്ക് ശേഷം പ്രോജക്റ്റ് മാനേജര്‍ പതിയെ പറഞ്ഞു:
“മനു ഈ കമ്പനിയില്‍ നിന്ന് പോകുന്നതില്‍ ഞങ്ങള്‍ക്ക് വളരെ വിഷമമുണ്ടു, ബിക്കോസ്…”
ബിക്കോസ്???
“ബിക്കോസ്, യൂ ആര്‍ ആന്‍ അസറ്റ്”
ഞാനൊരു അസത്താണെന്ന്!!
അതേ, ഞാനൊരു അസത്താണ്.

ആ അസത്തിതാ ഗള്‍ഫിലേക്ക്…വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ശേഖറുണ്ടായിരുന്നു, അവനൊപ്പം റൂമിലേക്ക്.അന്നേദിവസം അവിടെ അന്തിയുറങ്ങി പിറ്റേന്ന് രാവിലെ ഓഫീസിലേക്ക്…
ജോലിക്ക് കേറുന്നതിനു മുമ്പേ അറബിയുടെ അനുഗ്രഹം വാങ്ങാന്‍ അങ്ങേരുടെ റൂമില്‍ കയറി.ഈ അറബി അറബീന്ന് പറയുന്ന സാധനം നമ്മള്‍ കരുതുന്ന പോലെയൊന്നുമല്ല, അവരും മനുഷ്യരാ…

നീണ്ട വെള്ള നിറത്തിലുള്ള മാക്സിയുമിട്ട്, ഒരു ഊശാന്‍ താടിയും വച്ച്, ബബിള്‍ഗം ചവച്ചോണ്ടിരിക്കുന്ന അറബിയെ കണ്ടാല്‍ ഫാത്തിമ്മേടെ വീട്ടിലെ മുട്ടനാട് കസേരയില്‍ കയറി ഇരിക്കുവാണോന്ന് വരെ തോന്നി പോകും.എന്തായാലും ഫസ്റ്റ് ഇംബ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍ എന്ന് മനസിലോര്‍ത്ത് ഞാന്‍ പതിയെ പറഞ്ഞു:
“ഗുഡ് മോര്‍ണിംഗ് സാര്‍”
അറബി എന്നെ ഒന്ന് നോക്കി, കണ്ണ്‌ കൊണ്ട് ഇരിക്കാന്‍ പറഞ്ഞു.എന്‍റെ സര്‍ട്ടിഫിക്കേറ്റെല്ലാം നോക്കിയിട്ട് അറബി ചോദിച്ചു:

“ദുയുനോ ഇന്താനെറ്റ്?”
കര്‍ത്താവേ!!!!
ഇതെന്ത് ഭാഷ???
അന്തം വിട്ട് നിന്ന എന്നോട് അങ്ങേര്‍ വീണ്ടും ചോദിച്ചു:
“ദുയുനോ തൈപ്പിംങ്?”
ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല, എനിക്ക് അറബി അറിയില്ലെന്ന് അങ്ങേരോട് പറഞ്ഞില്ലെങ്കില്‍ മൊത്തത്തില്‍ കുളമാകും.അതിനാല്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ പറഞ്ഞു:
“ഐ ഡോണ്ട് നോ അറബി, പ്ലീസ് സ്പീക്ക് ഇന്‍ ഇംഗ്ലീഷ്”
എന്‍റെ പൊന്നു സുല്‍ത്താനേ, എനിക്ക് അറബി അറിയില്ല, ദയവായി ഇംഗ്ലീഷില്‍ സംസാരിക്കു.
അത് കേട്ടതോടെ അങ്ങേര്‍ ചാടി എഴുന്നേറ്റ് കഥകളിക്കാര്‍ കാട്ടുന്ന പോലെ ആംഗ്യവിഷേപത്തോടെ ഭയങ്കര ബഹളം.അമ്പരന്ന് പോയ ഞാന്‍ കണ്ണാടി ചില്ലിലൂടെ പുറത്തേക്ക് നോക്കി…
പൊന്നു ശേഖറെ, ഓടി വാടാ, രക്ഷിക്കടാ…
അപകടം മണത്ത് ശേഖര്‍ അകത്തേക്ക് കുതിച്ചു, അറബിയോട് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് എന്നെയും കൊണ്ട് പുറത്ത് ചാടി.ആക്ച്വലി എന്താ സംഭവിച്ചത്??
എന്തിനാ അറബി ചൂടായത്??
ഓഫീസില്‍ കസേരയില്‍ പോയിരുന്നിട്ടും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.മറുവശത്ത് ഇരിക്കുന്ന് ശേഖറാണെങ്കില്‍ ഞാന്‍ എന്തോ മഹാ അപരാധം ചെയ്ത പോലെ ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്.ഒടുവില്‍ ശേഖര്‍ ഒന്ന് തണുത്തെന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു:
“എന്താ അളിയാ പറ്റിയത്?”
“നിനക്ക് ഇന്‍റര്‍നെറ്റ് അറിയില്ലേ?” അവന്‍റെ മറുചോദ്യം.
“അറിയാം”
“പിന്നെ ‘ഡു യൂ നോ ഇന്‍റര്‍നെറ്റ്’ എന്ന് അറബി ചോദിച്ചപ്പോ നീ മിണ്ടാഞ്ഞത് എന്താ?”
ങ്ങേ!!!
അറബി അങ്ങനെ ചോദിച്ചോ?
അറബിയുടെ ആദ്യ ചോദ്യം മനസില്‍ ഒന്ന് അലയടിച്ചു…
ദുയുനോ ഇന്താനെറ്റ്?
ദു യു നോ ഇന്താനെറ്റ്??
ഡു യു നോ ഇന്തര്‍നെറ്റ്???
കര്‍ത്താവേ!!!!!
ഇതെന്ത് ചോദ്യം??
അപ്പോ എന്തായിരുന്നു അടുത്ത ചോദ്യം..
രണ്ടാമത്തെ ചോദ്യം തനിയെ ഒന്ന് ഡീക്കോട് ചെയ്ത് നോക്കി..
ദുയുനോ തൈപ്പിംങ്?
ദു യു നോ തൈപ്പിംങ്??
ഡു യു നോ
കാറ്റും കോളുംp
r
a
v
a
s
i

ശംസുദ്ധീന്‍ അലുങ്ങല്‍

ഒക്ടോബര്‍ ഏഴാം തീയതി വീട്ടുകാരോടും സുഹ്ര്‍ത്തുക്കളോടും യാത്ര പറഞ്ഞു രാവിലെ ഒന്‍പതു മണിക്ക് ഗള്‍ഫിലേക്ക് തിരിച്ചത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.കൂടിയാല്‍ അഞ്ചോ,ആറോ വര്ഷം ഗള്‍ഫില്‍ ജീവിച്ചു അത്യാവശ്യം കാശുണ്ടാക്കി നാട്ടില്‍ സ്ഥിരമായി നില്‍ക്കണമെന്ന് കരുതിയാണ് അന്ന് പുറപ്പെട്ടത്. കണ്ണടച്ച് തുറന്നപോലെ പെട്ടന്നാണ് ദിനരാത്രങ്ങള്‍ കൊഴിഞ്ഞുപോയത്.പതിനാലു വര്‍ഷത്തോളമായ ഗള്‍ഫു ജീവിതത്തിനിടയില്‍ മറക്കാനാകാത്ത ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയില്‍ സ്വയം ജീവിക്കാന്‍ മറന്നു പോകുന്ന ഓരോ സാധാരണ ഗള്‍ഫുകാരനും ഉണ്ടാവും കയ്പും മധുരവും നിറഞ്ഞ ധാരാളം അനുഭവങ്ങള്‍. അവയില്‍ പലതും നമ്മുടെ മുന്‍ ധാരണകളെ മാറ്റി മറിക്കാന്‍ നിര്‍ബന്ധിതമാവുന്നവയാണ്. ആറു വര്‍ഷം മുമ്പുണ്ടായ ഒരനുഭവമാണ് ഞാനിവിടെ കുറിക്കുന്നത്.പലതരത്തിലുള്ള ജോലികളും ചെയ്യേണ്ടി വന്നിട്ടുള്ള എനിക്ക് ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറിയ സെയില്‍സ് മേഘലയില്‍ ജോലി ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവമാണിത്.

ആ സമയത്ത് പലരില്‍ നിന്നുംകടവും, അടവുമായി സംഘടിപ്പിച്ചു വാങ്ങിയ ഒരു പഴയ -മസ്ദ- വാനില്‍ ചോക്കലേറ്റുകള്‍, ചിപ്സ്,ജ്യുസുകള്‍ എന്നിവ മാര്‍ക്കറ്റില്‍ നിന്ന് എടുത്ത് ചെറിയ ലാഭത്തില്‍ അജ്മാനിലെയും, ഷാര്‍ജയിലേയും ചെറുകിട കടകളിലും ഹോട്ടലുകളിലും ഹോള്‍സെയിലായി വില്‍ക്കുന്ന ജോലിയായിരുന്നു എന്‍റെത്.രാവിലെ എട്ടു മണിയാകുമ്പോഴേക്ക് വണ്ടി നിറയെ സാധനങ്ങള്‍ കയറ്റി സ്ഥിരമായി ഓരോ ഭാഗങ്ങളില്‍ പോകും. ഇതേ പോലുള്ള ധാരാളം ആളുകള്‍ ഈ ജോലിയിലുള്ളതിനാല്‍ ആദ്യമാദ്യം എത്തുന്നവരില്‍ നിന്നാവും കടക്കാര്‍ അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങുക.ചില ദിവസങ്ങളില്‍ നല്ല വ്യാപാരം നടക്കും,എന്നാല്‍ ചിലപ്പോള്‍ പെട്രോള്‍ കാശുപോലും തികയാതെ തിരിച്ചു വരേണ്ടിയും വരും.
ഗള്‍ഫിലെ കഠിനമായ ചൂടനുഭവപ്പെടുന്ന ജൂലായ്‌ മാസത്തിലെ ഒരു ഞായറാഴ്ചയായിരുന്നു അന്ന്‍.ഹമീദിയ്യ എന്ന പ്രദേശത്തായിരുന്നു അന്നത്തെ എന്‍റെ റൂട്ട്.കുറെ അറബി വീടുകളും അവകളെ കേന്ദ്രീകരിച്ചു കുറെ ഗ്രോസറികളും കഫ്ത്തീരിയകളും ഉള്ള അജ്മാനിലെ ഒരു നാട്ടു പ്രദേശമാണ് ഹമീദിയ്യ. അധികം വാഹനങ്ങള്‍ കടന്നു വരാത്ത ഉള്‍വഴികലുള്ള ഒരു ഭാഗമാണിത്.ഈ സ്ഥലത്തെ കുറിച്ച് എല്ലാവരും പൊതുവേ പറയാറുള്ളത് ഇതൊരു ദുര്ഗ്ഗടം പിടിച്ച ഏറിയ ആണെന്നാണ്‌.പ്രത്യാകിച്ച് അറബികളിലെ വിദ്യാഭ്യാസം കുറഞ്ഞവരും അത്ര പരിഷ്ക്കാരികള്‍ അല്ലാത്തവരുമായ ആളുകളാണ് അവിടങ്ങളില്‍ വസിക്കുന്നത് എന്നാണ്.അതിനാല്‍ തന്നെ അവിടുത്തെ ചെറുപ്പക്കാരായ അറബി പയ്യന്‍സ് മലയാളികളടക്കമുള്ള വിദേശികളെ പല നിലക്കും ഉപദ്രവിക്കുകയും,ഒറ്റക്കായി അവിടങ്ങളില്‍ എത്തിപ്പെടുന്ന വാഹനങ്ങള്‍ കേടുവരുത്തുക,അവയിലെ സാധനങ്ങള്‍ അടിച്ചുമാറ്റുക തുടങ്ങിയ ചെയ്യുമത്രെ. അത്കൊണ്ട് ഇപ്പോഴും ഒരു ഉള്‍ ഭയത്തോടെയാണ് അവിടേക്ക് കച്ചവടത്തിന് പോകാറുള്ളത്.സ്ഥിരമായി പോകുന്നതിനാല്‍ അവിടെ എല്ലാ ഭാഗത്തേക്കും പോകേണ്ട എളുപ്പ വഴികളെല്ലാം എനിക്ക് നല്ല വശമാണ്.
കാലത്ത് ഇറങ്ങിയാല്‍ ഉച്ചക്ക് രണ്ടുമണിക്ക് മുമ്പായി അവിടുന്ന് തിരിക്കും.

അന്ന് വണ്ടി നിറയെ സാധനങ്ങള്‍ കുത്തിനിറച്ചു താമസ സ്ഥലത്ത് നിന്നിറങ്ങുമ്പോള്‍ നല്ലൊരു കളക്ഷന്‍ പ്രതീക്ഷിച്ചാണ് പുറപ്പെട്ടത്.പക്ഷെ ആരെയാണ് കണികണ്ടതെന്നറിയില്ല.അന്നത്തെ ദിവസം പ്രതീക്ഷക്ക് വിരുദ്ദമായിരുന്നു. കാരണം തലേന്നാള്‍ അതുവഴി വന്ന മറ്റൊരു വണ്ടിക്കാരന്‍ കടക്കാര്‍ക്ക് വേണ്ട സാധനങ്ങള്‍ ഇറക്കി കൊടുത്തതിനാല്‍ എന്‍റെ കാര്യം പരുങ്ങലിലായി.പിന്നെ ആഴ്ചയിലോരുടിവസം മുടങ്ങാതെ വരുന്ന ആളെന്നനിലക്ക് പേരിനു വേണ്ടി മാത്രം ഒന്ന് രണ്ടു സാധനങ്ങള്‍ മാത്രമാണ് ഓരോ കടക്കാരനും വാങ്ങിയത്.ഞങ്ങള്‍ക്ക് പൊതുവേ കച്ചവടം നടന്നാല്‍ നല്ല സന്തോഷമായിരിക്കും,മറിച്ച് തീരെ ബിസ്നെസ്സ് മോശമായാല്‍ എല്ലാ ഉഷാറും പോകും.ആദ്യത്തെ കുറച്ചു കടകളില്‍ നിന്ന് തന്നെ പ്രതികരണം മോശമായപ്പോള്‍ എല്ലാ കണക്കുകൂട്ടലും തെറ്റി.എങ്കിലും പ്രതീക്ഷ കൈവിടാതെ ജോലി തുടര്‍ന്നു;പക്ഷെ വലിയ മെച്ചമോന്നുമുണ്ടായില്ല.സമയം ഒന്നരയോടടുക്കുന്നു.കുറച്ചു കടകള്‍ കൂടി ബാക്കിയുണ്ട്.എത്തിപ്പെടാന്‍ സമയം വൈകിതുടങ്ങി.ആകടകള്‍ അവിടുന്ന് കുറച്ചകലെയാണ്.സാധാരണ റോഡിലൂടെ പോയാല്‍ പിന്നെയും വൈകും.അവിടേക്ക് പെട്ടന്ന് എത്തിപ്പെടുന്നതിനായി വാഹനങ്ങള്‍ ഓടി അടയാളം കാണപ്പെടുന്ന ഒരുമണല്‍ പരപ്പിലൂടെയുള്ള എളുപ്പ വഴി ഞാന്‍ തിരഞ്ഞെടുത്തു അതിലൂടെ വണ്ടി എടുത്തു.ചെറിയ കുറ്റി മുള്‍ ചെടികള്‍ നിറഞ്ഞ ആ മണലിലൂടെ കുറച്ചു ദൂരം സുഗമമായി വണ്ടി നീങ്ങി.പകുതിയായപ്പോഴേക്ക് വണ്ടിക്കല്പ്പം വലിവ് കുറഞ്ഞതായി തോന്നി.മണലായതിനാല്‍ വേഗത കുറച്ചു പതുക്കെ വലിപ്പിക്കാനുള്ള ശ്രമമായി എന്‍റെത്‌.അല്പ സമയത്തിനകം എങ്ങിനെ ശ്രമിച്ചിട്ടും വാഹനം മുന്നോട്ട് വരുന്നില്ലന്നു മാത്രമല്ല അതിന്‍റെ ടയര്‍ പതുക്കെ പൂഴിയിലേക്ക് പുതഞ്ഞു തുടങ്ങി.വണ്ടി ഒഫായിപോയാല്‍ കൂടുതല്‍ ബുദ്ദിമുട്ടാവുമെന്നു കരുതി പരമാവധി വണ്ടി ഓഫാക്കാതെ മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.പക്ഷെ എല്ലാ ശ്രമവും പരാജയപ്പെട്ടു.ഞാനാകെ അസ്വസ്ഥനായി വിയര്‍ത്തു കുളിച്ചു.പുറത്ത് ഇറങ്ങാന്‍ കഴിയാത്തത്ര കഠിനമായ ചൂട്.എന്തു ചെയ്യണമെന്ന്‍ ഒരു നിശ്ചയവുമില്ല. ആ സമയം എനിക്കെതിരെ അതേ വഴിയിലൂടെ കടന്നു വരുന്ന ഒരു പഴയ ചുവന്നനിറത്തിലുള്ള ജിയംസി വാഹനം എന്‍റെ ശ്രദ്ദയില്‍ പെട്ടു.
അത് എന്‍റെ അടുത്തേക്ക്‌ തന്നെയാണ് വരുന്നത്.അയാള്‍ എന്‍റെ അടുത്തെത്തിയപ്പോള്‍ സ്പീഡ് കുറച്ചു എന്‍റെ വണ്ടിക്കടുത്തായിനിര്‍ത്തി അയാള്‍ എന്നെയും വണ്ടിയും നന്നായി നിരീക്ഷിച്ച ശേഷം വണ്ടി ഓഫാക്കി പുറത്തിറങ്ങാന്‍ ആഗ്യം കാണിച്ചു,അയാളും പുറത്തിറങ്ങി.നല്ല ഉയരമുള്ള കറുത്ത മെലിഞ്ഞ ഒരു അറബിയുവാവായിരുന്നു അദ്ദേഹം.അയാളെ കണ്ടപാടെ എന്‍റെ ഉള്ളൊന്നു നടുങ്ങി.കാരണം വിജനമായ ആ സ്ഥലത്ത് വെച്ച് ഈ പൊള്ളുന്ന വെയിലത്ത് അയാളെന്നെ ഉപദ്രവിക്കുകയോ വണ്ടിയിലെ സാധനങ്ങള്‍ അടിച്ചെടുക്കുകയോ ചെയ്‌താല്‍ ഞാനെന്തു ചെയ്യും.വിളിച്ചാലോ ബഹളം വെച്ചാലോ പോലും ഒരാളും കേള്‍ക്കില്ല. റോഡും കടകളും ഉള്ളത് കണ്ണില്‍ പെടാത്തത്ര അകലെയാണ്.സിംഹത്തിന്‍റെ മുന്നില്‍ പെട്ട മാനിന്‍റെ മാനസികാവസ്ഥ യിലായിരുന്നു ഞാന്‍.പെട്ടന്ന് അയാള്‍ ഗൌരവത്തോടെ എന്നോട് പറഞ്ഞു:വണ്ടിയുടെ ടയര്‍ ഒന്ന് പഞ്ചറാണ്,ഒരു ടയര്‍ മണലില്‍ പൂഴ്ന്നിട്ടുമുണ്ട്.പിന്നെങ്ങിനെ വണ്ടി നീങ്ങും.അപ്പോഴാണ്‌ ഞാന്‍ അത് ശ്രദ്ധിച്ചത്.ശരിയാണ്.മുന്‍പിലെ ടയര്‍ പഞ്ചറായിരിക്കുന്നു, പിന്നിലെ ടയര്‍ മണലില്‍ പൂഴ്ന്നിരിക്കുന്നു.അത് കൂടിയായപ്പോള്‍ എന്‍റെ കാര്യം എടുക്കാനില്ലെന്ന അവസ്ഥയിലായി,ആകെ തളര്‍ന്നു പോയി.കാരണം വണ്ടി നിറയെ സാധനങ്ങള്‍,ഈ പൊരി വെയിലത്ത് ഞാനൊറ്റക്ക് എന്തു ചെയ്യും?ഉച്ചയായതിനാല്‍ വല്ല റിക്കവറി വാഹനക്കാരെ വിളിച്ചാല്‍ പോലും അത് എത്തുമ്പോഴേക്കു ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും കഴിയും.ആ സമയം യുവാവായ ആ അറബി തന്‍റെ മൊബൈല്‍ ഫോണെടുത്ത് അറബിയില്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത് കേട്ടു.അവരുടെ ശൈലിയിലുള്ള സംസാരമായതിനാല്‍ പൂര്‍ണ്ണമായും എനിക്ക് മനസ്സിലാക്കാനായില്ല.എന്നാലും ഒരു ഇന്ത്യക്കാരന്‍ ഇവിടെ മണലില്‍ കുടുങ്ങിയിട്ടുണ്ട്.വേഗം വരിക എന്നതെല്ലാം എനിക്ക് മനസ്സിലായി.ബാക്കി പറഞ്ഞത് ഞാന്‍ ഊഹിച്ചത് ഇപ്രകാരമാണ്.അതായത് നല്ല കോള് ഒത്ത ലക്ഷണമുണ്ട്.വണ്ടി നിറയെ സാധനങ്ങള്‍ ആണെന്ന് തോന്നുന്നു.നമ്മുടെ കൂടെയുള്ള മറ്റുള്ളവരെയും വിളിക്ക്.ഇപ്പോള്‍ വന്നാല്‍ പെട്ടന്ന് ശരിയാക്കാം എന്നൊക്കെയാണ്. ഞാന്‍ കരുതിയത് ഈ സാധനങ്ങളൊക്കെ കവര്‍ച്ച ചെയ്യാന്‍ വേണ്ടി അയാളുടെ കൂട്ടാളികളെ വിളിക്കുകയാണ്‌. ഇന്നത്തെ എന്‍റെ കാര്യം പോക്കാണ്.ഈ സാധനങ്ങളൊക്കെ കവര്‍ച്ച ചെയ്യപ്പെട്ടാല്‍ വീണ്ടും അതൊക്കെ എങ്ങിനെ സംഘടിപ്പിക്കും?എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്തായി തീരും ആ നിലക്കെല്ലാം പോയി എന്‍റെ ചിന്തകള്‍.ഞാനപ്പോള്‍ എല്ലാ നിലയിലും സഹായത്തിനായി ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
പേടിയും പരിഭ്രമവും ഉള്ളില്‍ ഒതുക്കി ഒന്നും പുറത്തു കാണിക്കാതെ ഞാന്‍ വണ്ടിയുടെ ടയര്‍ മാറ്റാനാകുമോ എന്ന നിലയില്‍ സ്വന്തമായൊരു പരീക്ഷനത്തിനോരുങ്ങി.ഭാഗ്യത്തിന് സ്പയര്‍ ടയര്‍ ഒരെണ്ണം വണ്ടിയിലുണ്ട്.പിന്നെ മറ്റു ഉപകരണങ്ങള്‍ മതിയാവില്ലായിരുന്നു. ജാക്കിയുള്ളത് ചെറുതാണ്.ആകെ മൊത്തം പ്രശ്നത്തിന്‍റെ ഊരാക്കുടുക്ക്‌.അപ്പോഴേക്കും മൂന്നാല് വണ്ടികള്‍ വിജനമായ ആ മരുഭൂമിയുടെ നാലുഭാഗത്തുനിന്നും അവിടെക്കെത്തി.അവയില്‍ എല്ലാം ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായം തോന്നിക്കുന്ന കറുത്ത അറബി യുവാക്കളായിരുന്നു. ഇപ്പോള്‍ മൊത്തം ആറുപേരായി.അവര്‍ എന്നെ വിശദമായി ചോദ്യം ചെയ്തു.വണ്ടിയിലെന്താണെന്നും അത് വഴി എന്തിനു വന്നെന്നും മറ്റുമായിരുന്നു അവര്‍ക്കരിയണ്ടത്.ഞാന്‍ സത്യം തന്നെ പറഞ്ഞു. അപ്പോള്‍ അവരെന്നെ ശരിക്കും ശകാരിച്ചു.തീരെ ബുദ്ധിയില്ലേ?ഇത്രയും ഭാരവുമായി ഇതുപോലുള്ള വണ്ടിയും കൊണ്ട് ഇതുവഴി വരാമോ?എന്നും മറ്റും..ഇനിമേലില്‍ ശരിയായ റോഡിലൂടെ മാത്രമേ വരാവൂ എന്ന ഒരു താക്കീതും.എന്നിട്ട് എന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞു.ആ വാഹനങ്ങളില്‍ വന്ന എല്ലാവരും അവര്‍ ധരിച്ചിരുന്ന കന്തൂറ (അറബിക്കുപ്പായം)അഴിച്ചു അതിനടിയില്‍ അവര്‍ ധരിച്ചിരുന്ന സാധാരണ നിക്കറും ഹാഫ് സ്ലീവ് ബനിയനുംമാത്രമായി വേഷം.പിന്നെ അവര്‍ കൊണ്ടുവന്നിരുന്ന പിക്കാസ് കൊണ്ട് പൂഴിമണല്‍ വകഞ്ഞുമാറ്റി എല്ലാവരും ചേര്‍ന്ന് ഭാരമുള്ള ആവണ്ടി തള്ളി മണലില്‍ നിന്ന് പുറത്തെടുത്തു.പിന്നീട് അവരുടെ വണ്ടിയില്‍ നിന്ന് തന്നെ ടൂള്‍സ് എടുത്തു.ടയര്‍ പഞ്ചറായത് അഴിച്ചു മാറ്റി എന്‍റെ സ്പെയര്‍ ടയര്‍ ഫിറ്റു ചെയ്തു തന്നു.ഇതത്രയും ചെയ്യുമ്പോള്‍ അവരെല്ലാം വിയര്‍ത്തു കുളിച്ചിരുന്നു.ഞാന്‍ വെയിലിലായിരുന്നങ്കിലുംഈ കാഴ്ചകള്‍ കണ്ടു സന്തോഷവും അതിലുപരി അത്ഭുതവും കൊണ്ട് അന്തം വിട്ടു നില്‍ക്കുകയായിരുന്നു.

വിയര്‍ത്തു കുളിച്ചു ശരീരത്തില്‍ പറ്റിപ്പിടിച്ച മണലും,ചേറുംപുരണ്ട ഒരാള്‍ എന്നോട് ചോദിച്ചു ഇനി പോകാനാകുമോ?എന്ന്.ഒന്നും പറയാനാകാതെ വായ പൊളിച്ചു നിന്നിരുന്ന എന്നെ നോക്കി വേറെ ഒരുത്തന്‍ എന്നോട് വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടു.ഡ്രൈവറുടെ അപ്പുറത്തുള്ള സീറ്റില്‍ എന്നെ ഇരുത്തി അയാള്‍ തന്നെ ഡ്രൈവ് ചെയ്തു ആ മണല്‍ മേഖല കഴിച്ചു റോഡില്‍ എത്തിച്ചു തന്നു.ആ സമയം അവരെന്തു ആവശ്യപ്പെട്ടാലും കൊടുക്കാന്‍ തയ്യാറായി ഞാന്‍ അവരോട് എത്രയാണന്ന അര്‍ത്ഥത്തില്‍ ചോദിച്ചു.അതിനു ഒരു ശകാരത്തിന്‍റെ സ്വരത്തിലായിരുന്നു മറുപടി.ഇത്തരം കാര്യങ്ങള്‍ ചെയ്തുതന്നാല്‍ അതിനു പ്രതിഫലം ആവശ്യപ്പെടാന്‍ ഞങ്ങള്‍ നിങ്ങളുടെ നാട്ടുകാരനല്ല. ആ വക കാര്യങ്ങളെല്ലാം നിങ്ങളുടെ നാട്ടില്‍.മനസ്സിലായോ?..എന്ന്. പിന്നെ ഭക്ഷണം കഴിച്ചോ?..ഇല്ലങ്കില്‍ എന്‍റെ വീട്ടില്‍ നിന്ന് കഴിച്ചിട്ട് പോകാം. എന്ന ഒരു ക്ഷണവും.അത്തരമൊരു സമീപനം അവരില്‍ നിന്നുണ്ടായത് എന്നെ ആശ്ചര്യപ്പെടുത്തി.ഞാന്‍ സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിച്ചുകൊണ്ട് അവര്‍ക്കൊരായിരം നന്ദി അറിയിച്ചുകൊണ്ട്‌ മനസ്സില്‍ സര്‍വ്വശക്ത്തനായ ദൈവത്തെ സ്തുതിച്ചുകൊണ്ട് അന്നത്തെ കച്ചവടം മതിയാക്കി റൂമിലേക്ക് തിരിച്ചു.റോഡിലേക്ക് ഇറങ്ങി വലത്തോട്ട് തിരിഞ്ഞു മെയിന്‍ റോഡിലേക്ക് എത്തുന്നതിനു മുമ്പുള്ള ഒരു ചെറിയ റൌണ്ട്എബൌട്ട് കടക്കാനായി തുടങ്ങുമ്പോള്‍ മെയിന്‍ റോഡില്‍ നിന്ന്‍ ഓടിച്ചു കടന്നുവന്ന ഒരു നിസ്സാന്‍ അള്‍ട്ടിമ കാറിലിരുന്നുകൊണ്ട് ഒരറബി കൈകളുയര്‍ത്തി എന്നെ അഭിവാദ്യം ചെയ്തു വണ്ടി ഓടിച്ചുപോയി.ഞാന്‍ മനസ്സ് നിറഞ്ഞ കൃതജ്ഞതയോടെ നിഷ്കളങ്കരായ ആ മനുഷ്യരോടും തിരിച്ചും പ്രത്യഭിവാദ്യം ചെയ്തു. ദുരന്ധങ്ങള്‍ ഉണ്ടാവുമ്പോള്‍ പോലും കൊള്ളയും,കൊള്ളി വെപ്പുകളുടെയും കഥകള്‍ മാത്രം കേട്ടിട്ടുള്ള എനിക്ക് ജീവിതത്തിലെ മറക്കാനാവാത്ത ആ അനുഭവം നന്മയുടെ ഇത്തിരി വെട്ടം ഇപ്പോഴും ഭൂമിയില്‍ അവശേഷിക്കുന്നുണ്ട് എന്ന തിരിച്ചറിവ് നല്‍കി.ചൂടും, ക്ഷീണവും,ടെന്‍ഷനും ഇടകലര്‍ന്ന ആസമയം വണ്ടിയിലെ എഫ് എം റേഡിയോയിലൂടെ ഒഴുകിവന്ന ഒരു പഴയ ഗാനം ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.

കാറ്റും കോളും കിഴക്കോട്ട്…
കാവേരി വള്ളം പടിഞ്ഞാട്ട്…

പെണ്ണു കാണല്‍


p
r
a
v
a
s
i

ധനേഷ് നാരായണന്‍


നാട്ടില്‍ നിന്നും ഫ്ലൈറ്റ് കയറും മുന്പ് മനസ്സില്‍ ഉറപ്പിച്ചതാണ് ,ആദ്യത്തെ ലീവിന് വന്നാല്‍ തന്നെ കല്യാണം .എട്ടു വര്ഷം മുമ്പ് ഡല്ഹിയിലേക്കു ജോലിക്ക് വേണ്ടി ആദ്യമായി വണ്ടി കയറുമ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു വിചാരിച്ചത് .പിന്നെ എത്രയെത്ര ലീവുകള്‍ ….എത്രയോ പെണ്ണ് അന്വേഷണങ്ങള്‍ ….ഒന്നും ശരിയായില്ല …..
ഡല്ഹിഷയില്‍ മെഷീന്‍ ഓപ്പറേറ്റര്‍ എന്ന് പറയുമ്പോഴേ കാണാം പെണ് വീട്ടുകാരുടെ മുഖത്ത് ഒരു വിസംമതത്തിന്റെ ചുളിവു .അന്നൊക്കെ വിവാഹ മാര്ക്കെറ്റില്‍ പേര്‍ഷ്യക്കാര്‍ (ഗള്‍ഫുകാര്‍‌) ക്ക് ആയിരുന്നു ഡിമാന്റ് .അന്ന് ഉറപ്പിച്ചതാണ് എങ്ങിന്യെങ്കിലും അക്കരെ കടക്കുക .
സൌദിയില്‍ എത്തിയിട്ട് ഒന്നര വര്ഷ മാകുന്നു . ആറു മാസത്തിനുള്ളില്‍ ആദ്യത്തെ ലീവാകും .പക്ഷെ കല്യാണക്കാര്യം മാത്രം എങ്ങുംമെതും എത്തിയിട്ടില്ല.
ഒരു വ്യാഴാഴ്ച രാത്രിയാണ് ജിജി എന്നെ ഫോണ്‍ വിളിച്ചു പറഞ്ഞത് ” ആരെയെങ്കിലും കൂട്ടി ഒന്ന് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ വരെ ഒന്ന് പോകണം .’അവള്ക്കടവിടയാ ജോലി ‘…… സൌദിയില്‍ എത്തിയിട്ട് ആദ്യത്തെ പെണ്ണ് കാണലിന്റെ ത്രില്ലിലായി ഞാന്‍. നാട്ടില്‍ നിന്നും എത്രയോ പെണ്ണ് കാണല്‍ നടത്തിയിരിക്കുന്നു .നമ്രശിരസ്കയായി ചായയും പലഹാരവുമേന്തി നാണത്തോടെ വരുന്നവര്‍ ……ചോദ്യങ്ങള്‍ക്ക് മുഖമുയര്‍ത്താതെ ഉത്തരം പറയുന്നവര്‍ ….പക്ഷെ സൌദിയിലെ പെണ്ണുകാണല്‍ എങ്ങിനെ ആയിരിക്കും …? അതും ഹോസ്പിറ്റലില്‍ വച്ച്…
നാളെ വെള്ളിയാഴ്ച എനിക്ക് ഡ്യുട്ടി ഇല്ലെങ്കിലും ജിജി ക്ക് ഓവര്‍ ടൈം ഉണ്ട്. പെണ്ണ് കാണാന്‍ അയാളെ എങ്ങിനെയ വിളിക്കുക ..? അയാള്‍ എന്നെ പോലെ ഒറ്റയാന്‍ തടി അല്ല .കുടുംബവുമായി പ്രാരബ്ദങ്ങളുടെ നീണ്ട പട്ടികയുമായി ഇവിടെ ജീവിക്കുന്നയാള്‍.നാട്ടില്‍ നിന്നും വന്നയുടന്‍ അയാളെ കാണാന്‍ പോയപ്പോള്‍ ഭാര്യയുടെ മുന്നില്‍ വച്ച് തന്നെയാണ് ജിജി പറഞ്ഞത് ” വിവാഹമാണ് ഞാന്‍ ചെയ്ത വലിയ മണ്ടത്തരം . അത് കൊണ്ട് മോന്‍ ഇപ്പോഴൊന്നും അതെ കുറിച്ച് ചിന്തികേണ്ട” . അയാളുടെ ഭാര്യയും ഇവിടെ ജോലിക്കാരിയാണ് .എന്നിട്ടും അയാള്ക്ക് ‌ വിവാഹാനന്തര ജീവിതം ഒരു മരീചികയത്രെ …?അങ്ങനെയുള്ള ഒരാളെ ഞാനെങ്ങനെയാ ഓവര്‍ ടൈം ജോലിക്ക് പോകണ്ടാന്നു പറഞ്ഞു പെണ്ണ് കാണാന്‍ വിളിക്യാ …
വേണ്ട ..ഒന്ന് ആണ്ട്രൂസ് അച്ചായനോട് പറഞ്ഞു നോക്കാം .ഇച്ചായനാകുമ്പോള്‍ എല്ലാറ്റിനും ഒരു ഗൌരവം വരും .നമ്മുടെ കൂട്ടത്തിലെ മുതിര്ന്നന ഒരാളല്ലേ ..കമ്പനിയിലെ കാരണവര്‍… അന്ന് രാത്രി തന്നെ ഇവിടെ അടുത്തുള്ള ബിന്‍ ലാദിന്‍ സ്ട്രീറ്റിലെ ഒരു ഫാന്സി് കടയില്‍ പോയി മണമുള്ള ഒരു പൌഡര്‍ ,ആരെയും ആകര്ഷി്ക്കുന്ന അത്തര്‍ ,വാച്ച് ,ടീ ടീ ഷര്‍ട്ട് ജീന്‍സ് പാന്റ്സ്, എന്നിവയൊക്കെ വാങ്ങിച്ചു .സൌദിയിലെ ആദ്യ പെണ്ണ് കാണല്‍ ഗംഭീരമാക്കാന്‍ തന്നെ അങ്ങ് തീരുമാനിച്ചു.
പത്തരയോടെ ഞങ്ങള്‍ രണ്ടു പേരും പുറപ്പെട്ടു വെള്ളിയാഴ്ച ആയതിനാല്‍ നിരത്തൊക്കെ ഏറെക്കുറെ വിജിനമായിരുന്നു.പക്ഷെ സൂര്യന്‍ മാത്രം എന്നോട് എന്തോ പകയെന്ന പോലെ ജ്വലിച്ചു കൊണ്ടേയിരുന്നു . ടാക്സിക്കാരന്‍ ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ എന്ന് വലുങ്ങനെ എഴുതിയ ബോര്ഡുകള്ള കെട്ടിടത്തിന്റെ മുന്നില്‍ നിര്ത്തി .മരുന്നിന്റെ മണമുള്ള ഒരു ഇളം കാറ്റ് എന്നെ തഴുകി .
” എന്താ അസുഖം ? ആരെയ കാണേണ്ടത് ..” റിസപ്ഷനിലെ ഒരാള്‍ ചോദിച്ചു . ഡോക്റെ അല്ല ഒരു നേഴ്സിനെ …ഒരാള്‍ പറഞ്ഞിട്ട് വരികയാ …
ഇന്നലെ ജിജി വിളിച്ചു പറഞ്ഞ ആ പെണ്കുട്ടിയുടെ പേരും, നാട്ടിലെ സ്ഥലവും ,ഉയരവും നിറവുമൊക്കെ വളരെ ആവേശത്ത്തോടെ ഞാന്‍ അയാളോട് പറഞ്ഞു .
” അവള്ക്കിന്നു ഓഫ്‌ ആണ് . വെള്ളിയാഴ്ച എപ്പോഴും പ്രാര്ത്ഥനയ്ക്ക് പോകാറുണ്ട് . വൈകുന്നേരമേ വരൂ ” അയാള്‍ ഇച്ചായനോടായി പറഞ്ഞു . പ്രാര്ത്ഥനയെ ജീവിതത്തില്‍ ആദ്യമായി ശപിച്ച ദിവസം. അതിനുത്തര വാദിയായ കര്ത്താവിനോടു എങ്ങുമില്ലാത്ത ദേഷ്യവും തോന്നി .

“വല്ലതും കൊടുത്തേല്പിക്കാന്‍ ആണെങ്കില്‍ ഇങ്ങു തന്നേക്ക്‌ ,നാളെ രാത്രീലത്തെ എയര്‍ ഇന്ത്യക്ക് അവള്‍ നാട്ടിലേക്കു പോകുവാ , അടുത്ത മാസം നാലിന് അവളുടെ മിന്നു കെട്ട….ചെറുക്കന്‍ ഇവിടുത്തെ തന്നെ ലാബ്‌ ടെക്നീഷ്യന്‍ “….അവരുടെ രണ്ടു പേരുടെയും പ്രണയ കഥ അയാള്‍ വിവരിക്കുന്നത് ഇച്ചായന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു .പക്ഷെ അതൊന്നും എന്റെ ചെവിയില്‍ എശുന്നുണ്ടായിരുന്നില്ല .ജിജിയോട് വല്ലാത്ത അരിശം തോന്നി . അപ്പോഴെങ്ങാനും അയാളെ എന്റെ കയ്യിലെങ്ങാനും കിട്ടിയാല്‍….. അങ്ങനെ സൌദിയിലെ ആദ്യ പെണ്ണ് കാണല്‍ നിരാശജനകമായി പര്യവസാനിച്ചു .

നാട്ടില്‍ പോകുന്നതിനു മുന്പ് പെണ്ണൊക്കെ കണ്ടു കല്യാണ തീയ്യതിയൊക്കെ നിശ്ചയിക്കാന്‍ എന്താണ് വഴി എന്ന് ആലോചിച്ചു നടക്കുമ്പോഴാണ് ലക്ഷ്മണേട്ടന്‍ അക്കാര്യം പറഞ്ഞത് …പത്രത്തില്‍ പരസ്യം കൊടുക്കുക .

സുന്ദരനും സുമുഖനുമായ …..മാറ്ററൊക്കെ അയാള്‍ തന്നെയാണ് ശരിയാക്കിയത് .” നേഴ്സുമാര്ക്ക് മുന്ഗണന എന്നത് എന്റെ അവശ്യ പ്രകാരം ലക്ഷ്മണേട്ടന്‍ കൂട്ടി ചേര്ക്കു കയായിരുന്നു .

വെള്ളരിപ്രാവുകളെ പോലെ വെളുത്ത കുപ്പായമിട്ട് , കയ്യില്‍ മരുന്നിന്റെയും സിറിഞ്ചിന്റെയും ട്രേയുമായി കന്യാമറിയത്തിന്റെ നിഷ്കളങ്കതയോടെ ചിരിക്കുന്ന എത്രയോ പെന്‍ കിടാങ്ങളെ ഞാന്‍ സ്വപ്നത്തില്‍ കാണാറുണ്ടായിരുന്നു . അത് കൊണ്ട് മാത്രമാണ് നേഴ്സുമാര്ക്ക്വ മുന്ഗണന എന്ന് പത്ര പരസ്യത്തില്‍ ചേര്ത്തകത് . അല്ലാതെ ധനേഷ് പറയുന്നത് പോലെ അവളുടെ ശമ്പളം വാങ്ങി കീശയില്‍ ഇടാനല്ല .പത്രത്തില്‍ പരസ്യം കൊടുക്കാന്‍ ലക്ഷ്മനട്ടനോടപ്പം അന്ട്രൂസച്ചയനും വന്നിരുന്നു .പരസ്യം കൊടുത്തു മടങ്ങുന്ന വഴി ഇച്ചയനാണ് പറഞ്ഞത് .” വെറും പത്രത്തില്‍ കൊടുത്തത് കൊണ്ട് മാത്രം പെണ്ണിനെ കിട്ടണം എന്നില്ല ..തനിക്കു പരിചയമുള്ള വല്ലോരും ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞേക്ക് ലക്ഷ്മണ ..”
ഇത് കേള്ക്കേണ്ട താമസം ലക്ഷ്മണേട്ടന്‍ മൊബൈല്‍ കയ്യിലെടുത്ത് വിളി തുടങ്ങി .ഹലോ ഡേവിഡ് അല്ലെ ..മുപ്പത്തി രണ്ടു വയസ്സ് … എന്റെ കാര്യങ്ങള്‍ എന്നെക്കാളും ഭംഗിയായി അദ്ദേഹം അവതരിപ്പിച്ചു .” ഡേവിഡിനെ കാണാന്‍ നമുക്ക് നാളെ പോകാം .അയാള്ക്ക് ‌ ഈ സൌദിയില്‍ അറിയാത്ത നെഴ്സുമാരോ ഹോസ്പിടലോ ഇല്ല ” ഫോണ്‍ വെച്ചയുടന്‍ ലക്ഷ്മണേട്ടന്‍പറഞ്ഞു .എന്റെ മനസ്സില്‍ സന്തോഷത്തിന്റെ അലകളുയര്ന്നു , ലക്ഷ്മണേട്ടനെ ഇതിനു മുന്പേ പരിചയപെടുത്തി തരാത്തതില്‍ ദൈവത്തോട്ട് പരിഭവിച്ചു .എന്റെ ഒരു സന്തോഷത്തിനായി ഞാന്‍ അവര്ക്ക് മട്ടന്‍ കറിയും ഇടിയപ്പവും പിന്നെ ചായയും വാങ്ങിച്ചു കൊടുത്തു . ടാക്സിക്കും പരസ്യത്തിനും ഇരുനൂറ് റിയാല്‍ ചിലവയാല്‍ എന്താ ..? കല്യാണ കാര്യത്തില്‍ ഇത്രയും പുരോഗതി ഉണ്ടായല്ലോ .”ഡേവിഡിനെ കാണാന്‍ പോകുമ്പോള്‍ ഒരു ഫോട്ടോ കൂടി കരുതിക്കോ “ടാക്സിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ലക്ഷ്മണേട്ടന്‍ പറഞ്ഞു .ഇച്ചയനെയും കൂട്ടി സ്റ്റുഡിയോവില്‍ പോയി പല ഭാവത്തിലും രൂപത്തിലുമുള്ള ഫോട്ടോ എടുത്തു .എല്ലാം അതി ഗംഭീരം .
ഡേവിഡിനെ കാണാന്‍ പോകുമ്പോഴും ഞങ്ങള്‍ മൂന്നു പേരാണ് പോയത് .അയാള്ക്ക് ‌ ഇഷ്ടപെട്ടാല്‍ മാത്രമേ റക്കമെന്റ്റ് ചെയ്യു എന്നുള്ളത് കൊണ്ട് തന്നെ ഞാന്‍ നല്ലവണ്ണം അണിഞ്ഞൊരുങ്ങിയാണ് പോയത് .കയ്യില്‍ എന്റെ സുന്ദര ഫോട്ടോകളും കരുതിയിരുന്നു. ലക്ഷ്മണേട്ടന്‍ പറഞ്ഞതിലും ഉഷാറായിരുന്നു ഡേവിഡ് .അയാള്ക്ക് നെഴ്സുമാരെ മാത്രമല്ല പരിചയം . ഡോക്ടര്മാര്‍ ,ലാബ്‌ ടെക്നീഷ്യകള്‍ , ടീച്ചര്മാര്‍ ….അങ്ങനെയെത്രയോ പേര്‍.ആള്‍ ബ്രോക്കെര്‍ ഒന്നുമല്ല എന്ന് പറഞ്ഞപ്പോള്‍ ഒരു ആശ്വാസം തോന്നി . ഫീസൊന്നും വേണ്ടി വരില്ലല്ലോ ….?

ഇന്നേക്ക് പത്രത്തില്‍ പരസ്യം വന്നിട്ട് മാസം ഒന്ന് കഴിഞ്ഞു. ആരും അന്വേഷിച്ചു വന്നിട്ടില്ല ഇതുവരെ .ഡേവിഡ് ഒരിക്കല്‍ പോലും വിളിച്ചില്ല .എന്റെ കൂടെ പത്രത്തില്‍ പരസ്യം കൊടുക്കാന്‍ വന്നു ഇടിയപ്പവും മട്ടന്‍ കറിയും കഴിച്ച ലക്ഷ്മണേട്ടനും ഇച്ചായനും കല്യാണക്കാര്യം മിണ്ടുന്നേയില്ല .” മണവാളന്‍ ” എന്ന് എനിക്കോമന പേര് നല്കിയ ധനേഷ് പോലും എന്റെ കല്യാണ വിഷയം സംസാരിക്കുന്നില്ല .ലീവിനുള്ള ദിവസം ഓരോന്നായി കുറഞ്ഞു വരുന്നു . സ്വപ്നങ്ങളില്‍ വെള്ള വസ്ത്രം ധരിച്ച കന്യാമറിയത്തെ പോലുള്ള നേഴ്സുമാര്‍ പരിഹസിച്ചു ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു .എങ്കിലും ഞാന്‍ കാത്തിരിക്കുകയാണ് പ്രതീക്ഷയോടെ …ഈ മണലാരണ്യത്തില്‍ ഒരു നീരുറവ കാണുമെന്നു …………
( NB :എന്റെ സഹ പ്രവര്ത്തകനായ ജേക്കബ്ബു ഉമ്മാന്റെ ജീവിത കഥയാണിത് . അദ്ദേഹം ഇപ്പോള്‍ നാട്ടില്‍ പോയിരിക്കുന്നു . കല്യാണം കഴിക്കാന്‍ പാവം ഇപ്പോഴും പെണ്ണ് അന്വേഷിക്കുകയാണ് . ഒന്നും ഇത് വരെ ശരി ആയിട്ടില്ല . ഇക്കുറിയെങ്കിലും കല്യാണം ശരിയാകാണമേ എന്ന് ഇശ്വരനോട് പറയാം. സന്മനസുള്ള യുവതികള്ക്ക് ‌ സഹായിക്കുകയും ആകാം ).

0 Responses to “പ്രവാസി” 1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: