രേഖപ്പെടുത്താതെ പോകുന്ന റെക്കോര്‍ഡുകള്‍

k
a
v
i
t
h
a

യറഫാത് ഇളമ്പിലാട്ട്

അതിശയങ്ങള്‍ എഴുതി ചേര്‍ക്കുന്ന
നിങ്ങളുടെ ഗിന്നസ് പുസ്തകത്തില്‍
വെറും ഏഴുമാസം ഒറ്റക്ക് കടല്‍ ചുറ്റിവന്ന പെണ്‍കുട്ടിയെ
സമാനതകളില്ലാത്ത യാത്രകളുടെ കോളത്തിലേക്ക്
പച്ചപ്പരവതാനി വിരിച്ചു കൊടുത്ത ലോക മൊയന്തന്മാരേ,

നീതി ന്യായം എന്നിവയൊക്കെ ഈശോയുടേയും മറിയത്തിന്റെയും രണ്ടു പ്രതിമകളാണോ നിങ്ങള്‍ക്ക്?

ഇങ്ങനെ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും കണ്ണടച്ചു പിടിച്ചാല്‍
അതിശയങ്ങള്‍ കാണുന്നത് എങ്ങനെയാണു നിങ്ങള്‍ ?

ഇടക്കെങ്കിലും നമ്മുടെയൊക്കെ
ഓര്‍മ്മയുടെ ജനലുകൾ തുറന്നു നോക്കുക
വേദനയുടെ കടൽക്കാറ്റല്ലാതെ വേറെന്തു കൊള്ളാന്‍ !

ഇടക്കെങ്കിലും കണ്ണെറിയുന്നത് നന്ന് ജീവിത സമുദ്രത്തിന്റെ മദ്ധ്യത്തിലേക്ക്

കണ്ണടക്കരുതേ
കര പോയിട്ട് മുണ്ടിന്റെ കരപോലും കാണാന്‍ കഴിയാതെ
പൊളിയാറായ വഞ്ചിയില്‍ ഇപ്പോഴും ഒഴുകികൊണ്ടേയിരിക്കുന്ന ആ യാത്രികനെ കാണുമ്പോള്‍

അവന്റെയൊക്കെ ഓര്‍മ്മയുടെ സമുദ്രത്തിലേക്ക് മുങ്ങാം കുഴിയിട്ടാല്‍
കാണാന്‍ കഴിഞ്ഞേക്കും

നടുപിളര്‍ന്നു പോയ നൗകയുടെ ഒരു കഷ്ണം
ചോരമണക്കുന്ന ഏകാന്തതയുടെ ഒരു കടല്‍
ഉപ്പു ഗന്ധം നിറഞ്ഞ ചുടുകാറ്റിന്റെ അവസാനത്തെ കിതപ്പ്…

എന്നിട്ടും
നിങ്ങളുടെ പണ്ടാരം പിടിച്ച ആ പുസ്തകത്തിന്റെ പുറമ്പോക്കില്‍ പോലും തന്നില്ലല്ലോ ഒരു ഇടം

തുറക്കേണ്ടതില്ലേ ഇനിയെങ്കിലും സത്യം എഴുതുവാന്‍ ആ കുന്തത്തിന്റെ മൂടി
എഴുതുമ്പോള്‍ ബേജാറാകാതെ അമര്‍ത്തിതന്നെ എഴുതണേ
സമാനതകളില്ലാത്ത യാത്രകളുടെ കോളത്തില്‍

നിങ്ങള്‍ക്ക്
തിരുത്തേണ്ടി വരില്ല
ആ താളുകള് ‍…

2 Responses to “രേഖപ്പെടുത്താതെ പോകുന്ന റെക്കോര്‍ഡുകള്‍”


  1. 1 RENADEV,DUBAI ഒക്ടോബര്‍ 6, 2010 -ല്‍ 3:51 pm

    normally,only once i read a poem..but,twise i did it now..this poem deserves it..

  2. 2 KUNJUBI ഒക്ടോബര്‍ 8, 2010 -ല്‍ 4:15 pm

    സത്യത്തിന്റെ മുഖം എപ്പോഴും വികൃതമാണല്ലൊ.അർഹിക്കുന്നതു അർഹിതപ്പെട്ടവർക്കു ലഭ്യമാകാറില്ല. അണ്ടനും അഴകോടനും തലപ്പത്തിരിക്കുന്ന ഒരു ന്യവസ്ഥിതിയിൽ ഇതൊക്കെ പ്രതീക്ഷകൾക്കും അപ്പുറത്താണു.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: