9/11- ഒരു അടിക്കുറിപ്പ്

9/11-  ഒരു അടിക്കുറിപ്പ്

പ്രശാന്ത് ജോസ്

സെപ്റ്റംബര്‍ 11 , ആഗോളവത്കരണത്തിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന ജനതകള്‍ക്ക് മുന്‍പില്‍ സ്നേഹമെന്ന പ്രവാചക ദൌത്യത്തിന് അര്‍ത്ഥാന്തരന്യാസം വരുത്തി ഹിംസ എന്നാ അധമ വ്യായാമത്തിനു ഉത്തരം കണ്ടെത്തുന്ന രീതിയിലെക്കാന്‍ കാര്യങ്ങളുടെ പോക്ക് എന്ന് ദൃശ്യവത്കരിക്കപെട്ട ദിനം. ലോകം കൈപിടിയില്‍ ഒതുക്കുക സ്വാര്‍ത്ഥ ലക്ഷ്യത്തോട് കൂടി ലാഭക്കൊതി മൂത്ത കാട്ടാളന്മാര്‍ മനുഷ്യവംശത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ദിനങ്ങളില്‍ ഒന്ന്. അതിനു വിലകൊടുക്കേണ്ടി വന്നത് സാധാരണ മനുഷ്യ ജന്മങ്ങളും .സ്വാര്‍ത്ഥമാക്കിയ ചിന്താസരണികളെ പ്രപഞ്ച സത്യങ്ങള്‍ക്ക് മുന്‍പില്‍ നഗ്ന്നമാക്കി അമ്മാനമാടിയ അമേരിക്കന്‍ മേല്കൊയ്മയുടെ പരിണിത ഫലമല്ലേ ഒരു ജനത ആകപ്പാടെ അനുഭവിക്കേണ്ടി വന്ന വേദനകളും നല്‍കേണ്ടി ജീവനുകളും? അതേ നാണയത്തിന്റെ മറു വശമാണല്ലോ ഒരു മതത്തിന്റെ പേരില്‍ വിറങ്ങലിച്ചു പോയ ജനസമൂഹവും.എന്നിരുന്നാലും തീവ്രവാദം എന്ന ലോക സത്യം ആഗോളവത്കരണം പോലെയോ അതിനു ഉപരിയോ ലോകത്തെ കീഴടക്കുന്ന ഒരു ശാപമാണ്.

സമത്വ സുന്ദര ലോകമെന്ന സോഷ്യലിസ്റ്റ് ആശയഗതികളെ വിഘടനവാദം എന്ന മുള്ള് കൊണ്ട് നേരിട്ട അമേരിക്കന്‍ നേതൃത്വത്തിന്റെ വഴി വിട്ട പാച്ചിലുകള്‍ എന്നും ലോകജനതയ്ക്ക് ഭീഷണി തന്നെയായിരുന്നു .രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോള്‍ രൂപികരിക്കപെട്ട സാമ്പത്തിക അച്ചുതണ്ടിന്റെ അമരത്തിരുന്ന അമേരിക്കന്‍ ഭരണാധികാരികളുടെ നയപരിപാടികള്‍ എന്നും വിമര്‍ശന തോടെയാണ്‌ ലോകം ഉറ്റു നോക്കിയതെന്ന നഗ്ന യാദാര്‍ത്ഥ്യം തലമുറകളുടെ കൈമാറ്റം ചെയ്യപെട്ടു . അത് പ്രത്യേകിച്ചും ലോകമാകമാനം നയിക്കവനുള്ള ത്വര യുടെ ഭാഗമായി മാറിയപ്പോള്‍ സാമ്പത്തിക ശക്തിയെക്കാള്‍ ഉപരിയായി സാമ്രാജ്യ മോഹത്തിന്റെ മൊത്തകച്ചവടക്കാര്‍ ആയി മാറി എന്നതാണ് ചരിത്രം . ലോകത്തെ വിറപ്പിച്ചു നിര്‍ത്തിയ ശീത യുദ്ധ കാലത്തേ അനുഭവങ്ങള്‍ തന്നെ അതിനു ഉത്തമ ഉദാഹരണമാണല്ലോ . CUBAN MISSILIE CRISIS , Viatnamis അടിച്ചമര്‍ത്തലുകള്‍ ഏഷ്യന്‍ വിപണിയിലേക്കുള്ള സാമ്പത്തിക കടന്നു കയറ്റം അങ്ങനെ ഏത്രയോ .സോവിയറ്റ് യുനിഅന്റെ തകര്‍ച്ച അതിനു കറുത്ത് പകരുകയും ചെയ്തു. ഈ കടന്നു കയറ്റങ്ങളെയും അതിക്രമങ്ങളെയും ഏതിര്‍ക്കാതിരുന്ന ഒരു ജനവിഭാഗത്തിന്റെ ഇടയില്ലെക്കുള്ള കാലവയ്പ്പായി തൊന്നുര്‍കളിലെ ഗള്‍ഫ്‌ യുദ്ധം.അമേരിക്കയും സഖ്യ ശക്തികളും നോക്കിയിരുന്ന കാലചക്രത്തിന്റെ നാഴിക മണി മുഴങ്ങിയ നേരം .അത് ഒരു ജന വിഭാഗത്തിന്റെ എതിര്‍പ്പിനു വഴി തെളിക്കുമെന്നു ഒരിക്കലും ഭരണാധികാരികള്‍ വിചാരിച്ചിരുന്നില്ല എന്ന് സുവ്യക്തം .ഗള്‍ഫ്‌ മേഖലയിലെ അമേരിക്കന്‍ സാനിധ്യവും ഇറാക്കിലെ ഭരണധീസ്വത്വും സാമ്രാജ്യത മോഹങ്ങളുടെ പര്യയംയിട്ടാണ് കണ്ടെതെന്നു നിരൂപിച്ചാല്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.ഇസ്രായേലിന്റെ പലസ്തീന്‍ അധിനിവേശത്തോട് മൃദു സമീപനം സീകരിച്ച സഖ്യ ശക്തി നയങ്ങളും ഇതാണ്‌ പ്രേരകം ആയിരുന്നിരിക്കാം.പക്ഷെ അതിനു ആഗോള സമൂഹം കൊടുക്കേണ്ടി വന്ന വില വലുതാണെന്ന് കാലം തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു..

സോവിയറ്റ്‌ ശക്തികളെ എതിര്‍ക്കുക എന്നാ ഉദ്ദേശ്യത്തോടു കൂടി അമേരിക്കന്‍ ഭരണ വര്‍ഗ്ഗത്തിന്റെ ആനുഗ്രഹാശ്ശിസ്സുകളോടെ ടെ ആരംഭിച്ച പ്രതിലോമ ശക്തികള്‍ അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ ശക്തി പ്രാപിച്ചത് അമേരിയ്ക്കയുടെ വാലാട്ടി പട്ടികളായി നിന്ന പാക്കിസ്ഥാന്‍ സൈനിക നേതൃത്വം അതിന്റെ അറിവോടെയനന്നുള്ളത് നിസംശയം പറയാവുന്ന കാര്യമാണ്.അത് അവര്‍ക്ക് തന്നെ തിരിച്ചടിയായി കൊണ്ടിരിക്കുന്നു എന്നത് സമീപകാല ചരിത്രങ്ങളില്‍ നിന്ന് വ്യക്തം.വാളെടുത്തവന്‍ വാളാലെ എന്നാ പഴമൊഴി യാദര്ത്യമാകുന്ന രീതിയിലെക്കാന് കാര്യങ്ങളുടെ കിടപ്പെന്ന് സുര്യനെ പോലെ തെളിഞ്ഞു നില്‍ക്കുന്നു അതോടപ്പം ആര്‍ക്കാണ് അത് കൊണ്ട് നേട്ടം എന്നും നാം ചിന്തികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ആയുധ വ്യവസായത്തിന്റെ എല്ലാ മാന്യതയും കാറ്റില്‍ പറത്തുന്ന അമേരിക്കന്‍ ആയുധ വ്യവസായികളാണ് ഈ ശക്തികള്‍ക്കും ആയുധം വിതരണം ചെയ്യുന്നതെന്ന് പലപ്പോഴും ആഗോള വാര്‍ത്ത‍ മാധ്യമങ്ങളില്‍ നിന്നും നമ്മുക്ക് മനസിലാക്കാന്‍ സാധിചിട്ടുടുന്റ്ടു. പക്ഷെ നിയമത്തിന്റെ സാധുതയോ പരിരക്ഷയോ ഇരിട്ടിന്റെ മറവില്‍ നടക്കുന്ന ഈ കള്ള കച്ചവട ത്തെ മൂക്ക് കയറിടാന്‍ പര്യാപ്തമല്ല എന്ന് സുവ്യക്തം .ഒരു കൈ കൊണ്ട് തല്ലുകയും മറു കൈ കൊണ്ട് ഊട്ടുകയും ചെയ്യുന്ന സമീപനംമാത്രം അതിനു വിലകൊടുക്കേണ്ടി വരുന്നത് ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാതെ ,നാളത്തെ സമൂഹത്തിനു വിദ്യഭ്യാസം നല്‍കാനാവാതെ ഉഴലുന്ന അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും പാവപെട്ട ജനങ്ങള്‍ .

ഇതിന്റെ മറു വശം തന്നെയല്ലേ ആയുധ ശക്തി കൊണ്ടും അപല്കരമായ ഇച്ചാ ശക്തികൊണ്ടും ലോകസമൂഹത്തെ മുള്‍മനയില്‍ നിര്‍ത്തുന്ന വിധ്വംസക ശക്തികള്‍. അമേരിക്കയിലും ബ്രിടനിലും ലോകത്തെ പല ഭാഗങ്ങളിലും ചോര കളം തീര്‍ത്ത അവര്‍ എന്ത് നേടി.കുറച്ചു മനുഷ്യ ജീവനുകള്‍ മാത്രം.സാമ്പത്തിക തകര്‍ച്ചയിലും കാലാവസ്ഥ വ്യതിയാനത്തിലും ലോകം മുഴുവന്‍ ഉത്കണ്ഠാകുലരാകുമ്പോള്‍ അതിനോട് ചേര്‍ത്ത് വയ്ക്കാന്‍ ഒരു നെരിപ്പോട് മാത്രം.ആത്യന്തികമായി ലോകത്താകമാനം ഒരു ചേരി തിരുവുണ്ടായി എന്ന് അംഗീകരിക്കേണ്ട വസ്തുതയാണ് .അങ്ങനെ സമ്മതിച്ചില്ല എങ്കില്‍ പോലും ചില യാദര്ത്യങ്ങളിലേക്ക് കണ്ണ് തുറക്കാതിരിക്കാന്‍ നമുക്കാവില്ല.ഹെയ്തി ഭൂകമ്പത്തില്‍ ഉഴുകിയ ധനസഹായത്തിന്റെ നാലിലൊന്നുപോലും പ്രളയ ദുരിതാശ്വാസമായി ലോക രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാനു ലഭിച്ചില്ല എന്നുള്ളത് മനസിലാക്കാതിരിക്കാന്‍ ആകുമോ.ആ ദുരിതത്തില്‍ പെട്ട മനുഷ്യരെ സഹായിക്കാന്‍ ചെന്ന സന്നദ്ധ സംഘടനകളെ തടഞ്ഞത് മനുഷ്യ്തത്തിനു നിരക്കുന്ന പ്രവര്‍ത്തിയാണോ എന്നും നാം വിവേചിക്കണം.

ആഗോളവത്കരണത്തിന്റെ ഭാഗമായി BRETTON WOODS മുതല്‍ IMF ന്റെയം WORLD BANK -ന്റെയും രൂപത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ സഖികളും ലോക രാജ്യങ്ങളെ ആക്രമിക്കുമ്പോള്‍ മനുഷ്യ വര്‍ഗത്തെ തന്നെ ഉന്മൂലനം ചെയ്യാന്‍ ആണ് മറുവിഭാഗം ശ്രമിക്കുന്നത് .അതിനു ഉപയോഗിക്കുന്നതാകട്ടെ സ്നേഹം ,സാഹോദര്യം,കരുണ എന്നീ മഹദ് മൂല്യങ്ങള്‍ ജനസഞ്ചയങ്ങള്‍ക്ക് ഓതി കൊടുത്ത പ്രവാചകദൌത്യവും …..രണ്ടും മാനവികതക്കെതിരാകുന്നു.

1 Response to “9/11- ഒരു അടിക്കുറിപ്പ്”


  1. 1 ജോഷി സെപ്റ്റംബര്‍ 19, 2010 -ല്‍ 7:22 pm

    കാഴ്ചപ്പാടുകള്‍ ഭംഗിയായി അവതരിപ്പിച്ചു .


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: