സമയകല

സംഗീതത്തിന്റെ നാളെഴുത്ത്

എസ്. ഗോപാലകൃഷ്ണന്‍

ശേഷഗോപാലന്‍ സമയത്തില്‍ കൊത്തുന്നത്

മധുര ടി. എന്‍ . ശേഷഗോപാലന്‍ ആനന്ദഭൈരവിയുടെ ഇതളുകള്‍ ഓരോന്നോരോന്നായി വിടര്‍ത്തുന്നത്കാണുന്നതുതന്നെ ഒരു ആനന്ദമാണ്. അദ്ദേഹം ഹൃദയാവര്‍ജകമായ കൃത്യതയോടെയും അവധാനതയോടെയും തന്റെ മനസ്സിലെ ആനന്ടഭൈരവിയെ കടഞ്ഞെടുക്കുമ്പോള്‍, അതിനു പൂര്‍വ മാതൃകകള്…‍ ഇല്ലാതാകുകയും ശേഷഗോപാലന്‍ കാലത്തില്‍ കൊത്തിയെടുത്ത സ്വന്തം ആനന്ദഭൈരവി ആകുകയും ചെയ്യുന്നു. ഇവിടെ തരുന്ന മൂന്നു ഭാഗങ്ങളും കേള്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

മല്ലികാര്‍ജുന്‍ മന്‍സൂര്‍ പറഞ്ഞതും പാടിയതും

——————————————–
അസാമാന്യമായ എകാന്തധ്യാനത്തോടെ മല്ലികാര്‍ജുന്‍ മന്‍സൂര്‍ പാടിയ ‘ബഹുദാരി തോടി’ ആണിത്. രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഗായകന്‍ അതിശയകരമായ ഏകാഗ്രതയും മോഹനമായ ഏകാന്തതയും നമ്മിലും ജനിപ്പിക്കുന്നു. പാട്ട് കേള്‍ക്കുന്നതിനു മുന്‍പ് അദ്ദേഹം പറഞ്ഞ രണ്ടു…വാചകങ്ങള്‍ വായിക്കൂ.
” പഴയ കാലങ്ങളില്‍ ഉദാത്തമായ ശേഷികള്‍ ഉണ്ടായിരുന്ന അസാധാരണപ്രതിഭാശാലികള്‍ സംഗീതത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ വളരെ കുറച്ചു ശ്രോതാക്കള്‍, തെരഞ്ഞെടുക്കപെട്ടവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നാകട്ടെ, പാട്ടുകേള്‍ക്കാന്‍ ജനസാഗരങ്ങള്‍! എന്നാല്‍, വലിയ ഗായകര്‍ വളരെ വിരളം”

രാഗം ദര്‍‌‍ബാരി: എങ്ങനെയാണ് ഒരു അനിയന്‍, ചേട്ടനെ ഓര്‍ത്തെടുക്കുന്നത്?

————————————————————————–
ഉസ്താദ് അമാനത് അലി ഖാന്‍/ ഫതെഹ് അലി ഖാന്‍ സഹോദരന്മാര്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ പട്യാല ഘരാനയിലെ അദ്വിതീയ ഗായക സഹോദരന്മാര്‍ ആയിരുന്നു. ഇന്ത്യ വിഭജനത്തിനു ശേഷം പാകിസ്ഥാനില്‍ താമസ…മാക്കിയ ഇവരില്‍ മൂത്ത സഹോദരന്‍ അമാനത് അലി 1975 ല് മരിച്ചു. ഞാന്‍ ഇവിടെ രണ്ട് links തരുന്നുണ്ട്. ഒന്ന്, അവര്‍ രണ്ടുപേരും ഒരുമിച്ചു രാഗം ദര്‍‌‍ബാരി പാടിയത്. രണ്ട്, പില്‍കാലത്ത് അനിയന്‍ ഫതെഹ് അലി ഒറ്റയ്ക്ക് അതെ രാഗം പാടിയത്. കേട്ടുനോക്കാന്‍ ശ്രമിക്കൂ, എങ്ങനെയാണ് ഒരു അനിയന്‍ ഒരു രാഗത്തിലൂടെ സ്വന്തം ചേട്ടനെ ഓര്‍ത്തെടുക്കുന്നത് എന്ന്.

1 ) ഫതെഹ് അലി ഖാന്‍ : ദര്‍‌‍ബാരി ഖയാല്‍ തരാന


2 ) അലി സഹോദരന്മാര്‍ : രാഗം ദര്‍‌‍ബാരി

watch?v=Z4Upy19Jx5k

പണ്ഡിറ്റ്‌ രാമകൃഷ്ണ ബുവ വാസേ ( 1872 – 1943 )

ഈ ഖംബവതി രാഗം ശബ്ദലേഖനം ചെയ്തപ്പോള്‍ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു എന്നെനിക്കറിയില്ല. ആ മഹാ സംഗീത ജീവിതത്തിന്റെ അവസാനകാലങ്ങളില്‍ ആയിരിക്കാനാണ്‌ സാധ്യത. കടുത്ത അസ്തമ രോഗമുണ്ടായിരുന്ന പണ്ഡിറ്റ്‌ രാമകൃഷ്ണ ബുവ വാസേ എങ്ങനെയാണ് സ്ഥായികളിലും മൌനങ്ങളിലും കൂടി ഒരു ശാരീര പ്രതിസന്ധിയ…െ അതിജീവിച്ചത് എന്ന് കലാച്ചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്. അപ്രച്ചലിത ( അപൂര്‍വ) രാഗങ്ങള്‍ ജനകീയമാക്കിയതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. ഡല്‍ഹിയിലെ മനോഹരമായ ഒരു ഞായറാഴ്ച രാവിലെ ഞാന്‍ ഈ ഗാനം കേള്‍ക്കുമ്പോള്‍ പുറത്തു മഴയാണ്.

നീലാംബരിയും നമ്മുടെ ഉറക്കവും തമ്മില്‍ എന്ത്?

————————————————
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ നീലാംബരി താരാട്ടിന്റെ രാഗം ആണെന്ന് നാം കേട്ട് ശീലിച്ചു. നീലാംബരി പാടി നമ്മുടെ അമ്മമാര്‍ കുഞ്ഞുങ്ങളെ ഉറക്കി. കുഞ്ഞുങ്ങള്‍ ഉറങ്ങുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ രാഗത്തിന് അങ്ങനെയൊരു സവിശേഷത ഉണ്ടോ?… ‘നീലാംബരിയും മനുഷ്യന്റെ ഉറക്കത്തിന്റെ ഘടനയും’ എന്ന ഒരു മെഡിക്കല്‍ ലേഖനത്തിന്റെ റിവ്യൂ കാണാനിടയായി. ഒരു പ്രധാന ഭാഗം ഞാന്‍ ഇവിടെ ഉദ്ധരിക്കുന്നു.

“The raga Nelambari in the classical Indian Karnatic system of music is said to be able to induce sleep and also have some sleep promoting qualities. This hypothesis was scientifically tested using sleep polysomnography with eight healthy subjects who listened to either Neelambari (test) raga or Kalyani (control) raga. There was no difference in sleep architecture or in subjective feeling of quality of sleep. The anecdotal references to the quality of sleep promoting effects of Neelambari probably reflect a conditioned response since most lullabies in South India is sung in Neelambari raga.”

(Dr. Gitanjali (Department of Pharmacology, Jawaharlal Institute of Postgraduate Medical Education & Research, Pondicherry) published in Indian J Physiol Pharmacol, 1998 Jan, 42:1 )ഇനി ഇന്ന് രാവിലെ ഞാന്‍ കേട്ട ഒരു നീലാംബരിയെ കുറിച്ച് പറയട്ടെ. ഊര്ജദായിനി. ഉണര്‍വിന്റെ വേഗങ്ങള്‍. കൃതി: മാധവ മാമവ, വയലിനിലില്‍ ബി. ശശികുമാറും, ബാലഭാസ്കരും

Ariyakkudi , Barkat Ali and Pilu

———————————–

Here are two Pilu renderings. Both of them are from two great maestros. One is by an important trendsetter and legendary singer in Carnatic music, Ariyakkudi Ramanuja Iyengar( 1890-1967) and the other is by one of the gems of Thumri/Bhajan singers in H…industani Music, Ustad Barkat Ali Khan ( 1905-1962), the younger brother of Ustad Bade Gulam Ali Khan.

These two are my favourites since long; I love the melody in both the tracks and the bed of roses that both the singers made in my mind.

On Raga Pilu(Thaat Kafi): In Hindustani system this raga is set for the evenings. Swaras used: All shudha and Komal notes with a little Tivra Madhyam (Source ITC Sangeet Research Academy site)

A man who recited Holy Qur-an for the Soviet Communists.

Eid Mubarak ! Let me talk about Abdul Basit ‘Abd us-Samad (1927-1988) today. He traveled all over the world reciting the Holi Qur-an. Abd Samad is considered to be one of the most important Qur-ran reciters of the modern times. At the age of 10 he started reciting… Qur-an in many of the Egyptian cities and later as a well established reciter he visited world over and his commercial releases had become instant successes in many parts of the world.
While performing in the United States in 1987 he recollected one of his Soviet experiences as he could visit the Communist country with the then Egyptian President Gamal Abdel Nasser.

‘ I was was asked to recite for some leaders of the Communist Party . I recited Sura Ta-Ha, which is an important sura in Islamic history; it was the chapter of the Qur’an which had caused `Umar ibn al-Khattāb to become a Muslim upon listening to it. I remember that four to five of his listeners from the Communist Party were in tears, although they didn’t understand what was being read, but were compelled to cry because of my recitation”

Please listen to a musical rendition of Surah Ta-Ha by Abd us- Samad

What is a Qawwali to me?

It is the multitude’s thriving to realize the meditation of a lonely saint. A crowd can’t breed loneliness through silence, while the solitary does it by engaging his intimate and deep reticence. A multitude has to punish itself by taking it’s screaming into the logic of music for attaining peac…e of ‘mass’ (not mind). It’s just like a group of ants carrying its prayer to the hill for the next rainy season!

Ustad Nusrat Fateh Ali Khan leads this prayer

3 Responses to “സമയകല”


  1. 2 sivasankaran.mudavath ഒക്ടോബര്‍ 10, 2010 -ല്‍ 2:09 pm

    Gopalakrishans observations about music is different from other song writters.Ilike your style.Regularly we see articles in periodicals about music in the label of paattezhuth.We can easily get this like informations from net.But Gopalakrishnan has got his own originality.There are only a few music writters in malayalam . One Dr Madhu vasudev..I remember.Cant you write about M.D.R music.Waiting for your articles.


  1. 1 മലയാള നാട് – Volume 1 Issue 2 « ട്രാക്ക്‍ബാക്ക് on സെപ്റ്റംബര്‍ 19, 2010 -ല്‍ 11:30 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: