നുറുങ്ങുകള്‍

Johny Thomas എനിക്കൊന്നും മന്സ്സിലയില്ലെടാ! എങ്കിലും ഒരു ഉത്തരാധുനിക ചുവയുണ്ട്. നീ ഇനിയും എഴുതണം. എവിടെ വരെ പോകുമെന്ന് ഒന്നറിയാനാ.

T.D.Rama Krishnan

പ്രിയ , ഇട്ടിക്കോരയുടെ ആദ്യത്തെ സ്ത്രീപക്ഷ വായന വളരെ താല്പര്യതോടെയാണ് വായിച്ചത്‌. നോവലിനെ ഗൌരവത്തോടെ സമീപിച്ചതിനും ആഴത്തില്‍ വായിക്കാന്‍ ശ്രമിച്ചതിനും നന്ദി. നിര്‍ഭാഗ്യവശാല്‍ പ്രിയ നടത്തുന്നത് ഒരു നിഴല്‍ യുദ്ധമാണ്. ലൈംഗിക വിമോചനത്തിന്റെയും ………ബന്ധനരാഹിത്യങ്ങളുടെയും ഗാഥ ചിത്രണം ചെയ്യാനല്ല ഇട്ടിക്കോരയെഴുതിയത് . സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആരും ഇട്ടിക്കോരയെ വാനോളം പുകഴ്തുന്നുമില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകത്തെ മൊത്തത്തില്‍ കീഴടക്കിയിരിക്കുന്ന കച്ചവട സംസ്കാരം ആഗോള സംസ്കാരമായി മാറുന്നതു ചിത്രീകരീക്കാനാണ് ഇട്ടിക്കോരയില്‍ ശ്രമിക്കുന്നത് . കച്ചവടത്തിന്റെ മനുഷ്യത്വരഹിതമായ നീതിയാണ് ഇട്ടിക്കോരയില്‍ പ്രശ്നവല്‍ക്കരിക്കപ്പെടുന്നത് . സ്ത്രീ സ്വാഭാവികമായും അതിലെ ഇരയാണ്. വാങ്ങാനും വില്‍ക്കാനും വില്‍പ്പനക്ക് ഒരു രാസത്വരകമായി ഉപയോഗപ്പെടുത്താനുമുള്ള ചരക്ക്. അത്തരത്തിലാണ് ഇട്ടിക്കോരയില്‍ സ്ത്രീ ചിത്രീകരിക്കപ്പെടുന്നത് . ഇതിനെ സ്ത്രീ വിരുദ്ധമെന്നോ സദാചാര വിരുദ്ധമെന്നോ സാമൂഹ്യ വിരുദ്ധമെന്നോ സാഹിത്യ വിരുദ്ധമെന്നോ എന്ത് വേണമെങ്കിലും വിളിക്കാവുന്നതാണ്.

Rajesh Mc പ്ലസ് ടു പോയിട്ട്, സ്കൂളില്‍ പോലും പോവാത്ത കുട്ടിയെ വരെ കാശുണ്ടെങ്കില്‍ എന്ജിനീയരും ഡോക്ടറും ആക്കിത്തരും എന്നതാണ് മാനജ്മെന്റ്റ് നിലപാട്. എനിക്ക് അതിശയം തോന്നുന്നത്, തന്റെ കുട്ടി പഠിത്തത്തില്‍ വളരെ പിറകില്‍ ആണെന്ന് അറിയാവുന്ന ഒരു രക്ഷിതാവ് എന്തിനാണ് ലക്ഷങ്ങള്‍ വാരിയെറിഞ്ഞു മക്കളെ ഡോക്ടറും എന്ജിനീയറും ആക്കുന്നത്….? അവര്‍ക്ക് അവരുടെ പ്രവര്‍ത്തിയില്‍ എന്നെങ്കിലും ശോഭിക്കാനാവുമോ…? അവരെകൊണ്ട് സമൂഹത്തിനു എന്തെങ്കിലും ഉപകാരപ്രദമാകുമോ…?

 

Yesudas George നമ്മള്‍ മലയാളികള്‍ അഭിമാനികളാണ് … അതുകൊണ്ടുതന്നെയാണ് നമുക്ക് ഒന്നും ഇല്ലാത്തത്.. തമിഴരെ നോക്കൂ, ഏതു പാര്‍ട്ടി ഭരിച്ചാലും അവര്‍ക്കു നേടാനുള്ളത് അവര്‍ നേടിയിരിക്കും, നെല്‍പ്പാടവും പൂന്തോട്ടങ്ങളും ഉള്ള നമ്മള്‍ക്ക്, സബാറും അവിയലും കഴിക്കണേല്‍ അവര്‍ കനിയണം, മറ്റുള്ളവര്‍ തന്നില്ലെങ്കില്‍ നമ്മള്‍ പട്ടിണിയിലാകും, അതല്ലേ സത്യം. ആ കാശു കൊണ്ട് അവര്‍ സുഭിക്ഷമായി ജീവിക്കുന്നു…നമ്മള്‍ അഭിമാനികള്‍.. വിദ്യനേടിയവര്‍ … ഒരു നേരമെങ്കിലും വയറു നിറയ്ക്കാന്‍ പ്രവാസികളായവര്‍… സ്വന്തമായി നാട്ടില്‍ കുറെ കെട്ടിടങ്ങള്‍ മാത്രമുള്ളവര്‍….അഭിമാനികള്‍..

board.

Satish Suryan മലയാള ഭാഷയില്‍ കേട്ടാല്‍ വെറുപ്പ്‌ തോന്നുന്ന ചില വാക്കുകളുണ്ട് അതിലൊന്നാണ് കാഴ്ച വെക്കുക

എന്ന പദസമുച്ചയം…ഫ്യൂഡല്‍ കാലത്തേ സംഭാവന ആയിരിക്കാനാണ്‌ വഴി….ഈ വാക്കിനെ ഒന്ന് പടിയടച്ചു പിണ്ഡം വെക്കാന്‍ എന്താണൊരു വഴി…?

Jayan Kaipra വളരെ പരിഷ്ക്രിതരെന്നു നടിക്കുന്ന നമ്മളില്‍ പലര്‍ക്കും വളരെ അപരിഷ്കൃതമായ നിലപാടുകളാണ് അവനവന്റെ കാര്യം വരുമ്പോള്‍ ഉണ്ടാകാര്. ഇതുപോലെ ഞെട്ടിക്കുന്ന വ്യക്തികളെ ജീവിതത്തിന്റെ നാനാ കോണുകളില്‍ കണ്ടരിയുംപോലെങ്കിലും നാം നമ്മുടെയൊക്കെ ചിന്താഗതികളില്‍ കാലത്തിനനുസൃതമായ മാറ്റം വരുത്താന്‍ ശ്രമിക്കണം. ജാതകം ശരിയാവതതിനാല്‍ കല്യാണം ശരിയാവാതെ നില്‍ക്കുന്ന ഇഷ്ടം പോലെ സുഹൃത്തുക്കള്‍(30 ത്തിനും 40 ത്തിനും ഇടക്കുള്ള, നല്ല വിദ്യഭ്യാസമുള്ളവര്‍ ) കാണുമ്പോള്‍ കഷ്ടം തോനാറുണ്ട് .

Fabius Francis മലയാളിയുടെ മൊബൈല്‍ ക്യാമറകള്‍.

സുഹൃത്തുക്കളെ ഇന്ന് ഒരു അപകടം നടക്കുമ്പോള്‍ ഓടിക്കൂടുന്നവരില്‍ ഏറിയ പങ്കും കത്തിക്കരിഞ്ഞ മനുഷ്യ ശരീരത്തിന്‍റെയും,അഴുകിയ ജഡത്തില്‍ നിന്ന് വസ്ത്ര ഭാഗങ്ങള്‍ തെന്നി മാറുന്നുണ്ടെങ്കില്‍ അതും, ചിതറിത്തെറിച്ച മനുഷ്യ ശരീരത്തിന്‍റെയും ദൃശ്യങ്ങള്‍ ഒരു മടിയും കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനുപോലും തടസ…്സം നിന്നുകൊണ്ട് ഒപ്പിയെടുക്കുന്നു.
അത് ഇന്‍റെര്‍നെറ്റിലേക്ക് അപ് ലോഡ് ചെയ്യപ്പെടുന്നു. നമ്മുടെ സമൂഹം ഇത്രയ്ക്കു മനുഷ്യത്വ രഹിതമായോ ?

 

Ok Sudesh

‎@നതാഷ:
വലിയൊരു വിഷയമാണത്. എങ്കിലും വളരെ ചുരുക്കിപ്പറയാമെങ്കിൽ ഇങ്ങിനെയാകാമെന്നു തോന്നുന്നു:

ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിയ്ക്കുകയും ആധുനികമായ ജീവിതഭോഗങ്ങളിൽ മുഴുകുകയും ചെയ്യുമ്പോൾ തന്നെ വളരെ യാഥാസ്ഥിതികമായ മനസ്ഥിതി തുടരുന്നതാണ് ന…മ്മുടെ രീതി. ഭൂരിഭാഗം മലയാളികളും ഈ യാഥാസ്ഥിതികതയുടെ സബ്-സ്ക്രൈബേഴ്സ് ആണ്. അവരിൽ മിക്കവരും ഏതെങ്കിലും തരത്തിൽ മതവിശ്വാസികളാണ്. എന്നാൽ, മതത്തിന്റെ കാര്യം മാത്രം നോക്കിയാൽ പോലും ആ ‘വിശ്വാസം’ അതുമായി ബന്ധമുള്ളതിനേക്കാളുപരി അന്ധവിശ്വാസവുമായി ബന്ധപ്പെട്ടു നില്ക്കുന്നു. ഒരു കണക്കിൽ അത് അന്ധവിശ്വാസം പോലുമല്ല. സില്ലിയായ ഒരു ജീവിതം പിന്തുടരലാണത്. ഒരു സിസ്റ്റത്തോടുള്ള ചോദ്യംചെയ്യൽ പോലുമില്ലാത്ത കീഴടങ്ങലാണ്. ആ മതാനുയായികൾക്കറിയാം അവർ പിന്തുടരുന്ന വിശ്വാസ-സിസ്റ്റങ്ങളിൽ ആത്യന്തികമായി ഒരു കഴമ്പുമില്ലെന്ന് –എന്നാലും അവരതിനെ പിൻപറ്റും. അത് ഓർഗാനിൿ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിയ്ക്കുന്നു. ഇതിന്റെ കടുത്ത ചിട്ടകളിൽ ഏറ്റവും മുൻപന്തിയിൽ നില്ക്കുന്നത് കർശനമായ ലിംഗവിഭജനമാണ്. പിന്നേയേ മത-ജാതി ഐഡന്റിഫയറുകളും ധന-സാമൂഹിക പ്രമാണിത്തങ്ങളും ശരീരത്തിന്റെ ക്വാളിഫയറുകളായ നിറ-വലിപ്പ-സൌഭഗങ്ങളും വരൂ. ഈ കടുത്ത കാലാവസ്ഥയിലും മത്സരത്തിലും രതിനേട്ടം എന്നത് ആപത്തിനെ ക്ഷണിച്ചു വരുത്തുന്ന തരത്തിൽ അസൂയയെ പടർത്തുന്നു. ഈ ആപത്തിനെ മറികടന്ന് സെക്സ് അനുഭവിയ്ക്കാനായി കൂടുതൽ കോംപ്ളക്സ്ഡ് ആയിട്ടുള്ള മാർഗ്ഗങ്ങൾ ആവിഷ്ക്കരിയ്ക്കപ്പെടുന്നു. സംഗതികൾ സങ്കീർണ്ണമാവുന്തോറും സാധാരണക്കാർക്കും സാഹസികരല്ലാത്തവർക്കും സെക്സ് മിക്കവാറും അപ്രാപ്യമാവുന്നു. സ്വാഭാവികവും നേർവഴക്കത്തിലുമുള്ള (റ്റബൂ ആക്കപ്പെടാത്ത) രതിയവകാശങ്ങൾക്ക് മാർഗ്ഗം തടയപ്പെടുന്നതോടെ അതിനോടുള്ള കമ്പം അതിശക്തവും അസാധാരണവുമായ ഫാന്റസൈസിങിന് വിധേയമാകുന്നു. ആ ഫാന്റസൈസ്-ഡ് രതികാമനകൾക്കുള്ള പകരംവെയ്പ്പുകൾ പലവിധങ്ങളായ സ്വഭാവവൈകൃതങ്ങളിലൂടെ സാക്ഷാത്കരിയ്ക്കപ്പെടുന്നു. പതുക്കെ ആ ശീലങ്ങൾ ഒരു സമൂഹത്തിന്റെ ലൈംഗിക അടയാളങ്ങളുടെ ഹോൾമാർക്കായി തീരുന്നു.

Mujeeb Qadiri എന്റെ ഒരു ചങ്ങായി പെണ്ണ് കാണാന്‍ പോയി. അതിനിടയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു. ആ കുട്ടി പറഞ്ഞു facebookkil കണ്ടിട്ടുണ്ട് എന്ന്. ഇവന്‍ സംസാരം നിറുത്തി മടങ്ങി പോന്നു. ഇപ്പോള്‍ ഖത്തറില്‍ ജോലി നോക്കുന്നു. അടുത്ത വക്കേഷനില്‍ വീണ്ടും പെണ്ണുകാണാന്‍ തയ്യാറെടുക്കുന്നു. അതുകൊണ്ട് പെണ്‍ സുഹൃത്തുക്കള്‍ ശ്രദ്ധിക്കുക.

Pl Lathika

എവിടെയും ചെന്ന് ഉന്നത നിലവാരം പുലര്‍തുന്ന വിദ്യ സ്വായത്തമാക്കാന്‍ പര്യാപ്തമാക്കുന്ന അടിസ്ഥാന വിദ്യാഭ്യാസം ആയിരുന്നു നമ്മുടേത്‌. ഒബാമയുടെ ആശങ്ക അതിനു അടിവരയിടുന്നു. എന്നാല്‍ ഈ ശക്തമായ അടിത്തറയെ അട്ടിമറിക്കാന്‍ വേണ്ടി ബ്രുഹതായ ഒരു പദ്ധതി ആസ…ൂത്രണം ചെയ്തു നടപ്പില്‍ വരുത്തി കൊണ്ടിരിക്കുന്നുണ്ട്‌ . , അക്ഷര പഠനം ഒന്നാം ക്ലാസ്സില്‍ ഒഴിവാക്കുക ,വ്യാകരണം പിന്പുരതെക്ക് തള്ളുക അക്ഷര തെറ്റ് തിരുതരുതെന്നു രേഖാമൂലം വിലക്കുക,,പരീക്ഷകളെ സാമ്പ്രടായികം എന്ന് പറഞ്ഞു ഇല്ലാതാക്കുക, ഗൌരവമല്ലാത്ത പദ്ധതികളില്‍ വിധ്യ്യ്ര്തികളുടെ പഠന സമയം ചിലവഴിപ്പിക്കുക,പാട്യേതര സംരംഭങ്ങളില്‍ അധ്യാപകരെ കൂടുതലായി വിന്യസികുക ബിരുദതലത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെ പുതിയ അനേകം വിഷയ സ്വീകരണം അനുവദികുക, സ്വകാര്യ മേഖലയിലെ സാന്കെതികപടന നിലവാരത്തിനു അളവുകോലുകളും മേല്‍നോട്ടവും എര്പെടുതാതിരികുക അധ്യാപക തസ്തികകള്‍ ഒഴിച്ചിടുക,സര്‍വോപരി അഴിമതിക്കും കെടുകാര്യസ്തതകും വാതില്‍ തുറന്നിടുക എന്നിങ്ങനെ നിരവധി പ്രതിലോമ ഘടകങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ മേഖലക് ഭീഷണി ആയികൊണ്ടിരികുകയാണ്. കണക്കില്ലാതെ മാര്കിടുന്ന മൂല്യ നിര്‍ണയവും സോഫ്റ്റ്‌വെയര്‍ / ഔട്സൌര്‍ചിംഗ് രംഗത്തെ തൊഴിലവസരങ്ങളും തിരിച്ചറിവുള്ള രക്ഷിതാകളുടെയും വാ മൂടികെട്ടുന്നു. നാശോന്മുഖമായ ഒരു ഭാവിയാണോ നമ്മുടെ അടുത്ത തലമുറയെ കാത്തിരിക്കുന്നത് എന്ന് ഭയം തൊന്നൂന്നു. നമ്മള്‍ക് ഒന്നും ചെയ്യാന്‍ കഴിയുകയിലേ എന്നും ….

Sujith T.k കഥയ്ക്കു പിന്നിലെ കഥ എന്തായിരുന്നാലും ഒരു മനുഷ്യജീവനെ പീഡിപ്പിക്കുവാൻ പോലീസിന് ഒരു നിയമവും അധികാരം നൽകുന്നില്ല. പഴയ നിക്കർ പോലീസിനെ അപേക്ഷിച്ച്, എന്താണ് ഇപ്പോഴും ഇവരെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല…. പോലീസുകാരെല്ലാം ഇപ്പോൾ വിദ്യാസമ്പന്നരാണ്. ബിരുദമില്ലാത്ത ആരും ഇപ്പോൾ പോലീസ് ആകുന്നേ ഇല്ലെന്നു തോന്നുന്നു… പോലീസുകാർ മുഴുവൻ പേരും മനോരോഗികളാണോ?? മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനം പോലീസ് സ്റ്റേഷനുകളിൽ ഉറപ്പുവരുത്തണമെന്നു തോന്നുന്നു…

James Varghese പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു തിയതികള്‍ പ്രഖ്യാപിച്ചു, പെരുമാറ്റ ചട്ടവും നിലവില്‍ വന്നു. പാര്‍ടികളും മുന്നണികളും മത മൌലീക വാദികളും പോലും പ്രചാരണത്തിന് ഇറങ്ങി കഴിഞ്ഞു. നമുക്കും വേണ്ടേ ഒരു പെരുമാറ്റ ചട്ടം. പരസ്യമായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ മുന്നണിക്കോ വേണ്ടി ആരും നമ്മുടെ മതിലില്‍ ഒന്നും എഴുതരുത്.

Kp Nirmalkumar തിന്മയുടെ ഇതിഹാസം എന്ന നിലയില്‍ ആണ് ഞാന്‍ ഫ്രാന്‍സിസ് ഇട്ടി കൊരയെ പറ്റി രണ്ടു ലേഖനങ്ങള്‍ എഴുതിയത്. മാധ്യമം ആഴ്ചപ്പതിപ്പിലും Malayalam Literary Survey യിലും. ഫ്രാന്‍സിസ് ഇട്ടി കോര, അയ്യോ, സോദ്ദേശ കൃതിയല്ല മിസ്സ്‌ പ്രിയ. ഈ രചന പെണ്‍ പക്ഷ പ്രചാരണത്തിന് എഴുതിയതല്ല. ഇട്ടി കോര, വിഷ ലിപ്ത പുരുഷ മനസ്സ് എങ്ങനെ അധികാരം പിടിച്ചടക്കാന്‍ സാഹചര്യങ്ങളെ ഉപയോഗിച്ച് ശ്രമിച്ചു എന്നതിന്റെ വസ്തു നിഷ്ഠ രചനയാണ്.

Advertisements

3 Responses to “നുറുങ്ങുകള്‍”


  1. 1 K Viswanath സെപ്റ്റംബര്‍ 21, 2010 -ല്‍ 6:56 am

    @ Satish Suryanji:കാഴ്ച വെയ്ക്കുനതിനെ പടിയടച്ചു പിണ്ഡം വയ്ക്കാന്‍ ഒരു വഴിയേയുള്ളൂ….കഴയുടെ -ക- യും വയ്ക്കലിന്റെ -വെ- യും പരസ്പരം മാറ്റിയാല്‍ മതി….

  2. 2 ജോഷി സെപ്റ്റംബര്‍ 26, 2010 -ല്‍ 3:48 am

    അല്പം ഹാസ്യവും ഉള്‍പ്പെടുത്താം .


  1. 1 മലയാള നാട് – Volume 1 Issue 2 « ട്രാക്ക്‍ബാക്ക് on സെപ്റ്റംബര്‍ 19, 2010 -ല്‍ 11:30 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: