‘ഫ്രാന്‍സിസ് ഇട്ടികോര‘യും പ്രിയാ ദിലീപിന്റെ പെണ്മ തീണ്ടാത്ത ലിംഗലാളന പരാമർശവും

ഫ്രാന്‍സിസ് ഇട്ടിക്കോര: വായനകള്‍ – പ്രതികരണങ്ങള്‍

ഗോപാല്‍ ഉണ്ണികൃഷ്ണ

ഫ്രാന്‍സിസ് ഇട്ടി കോര എന്ന നോവലിന്റെ പല വിമർശന/പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. .അസമർത്ഥമായ വായനയാൽ അസംഗതമായിപ്പോയ അവയിൽ ചിലതിന്റെ മുൻപന്തിയിൽ അണിഞ്ഞൊരുങ്ങിത്തന്നെ നിൽക്കുന്നു പ്രിയ ദിലീപിന്റെ വേഷവും. സ്തീപക്ഷ സ്വാതന്ത്ര്യസമരത്തിൽ കഴിഞ്ഞകാലപുരോഗതിയെ അപേക്ഷിച്ച് അമ്പരപ്പിക്കുന്ന മുന്നേറ്റങ്ങൾ അണിയറയിൽ അവതരിച്ചുകഴിഞ്ഞെന്ന് പ്രഖ്യാപിക്കുന്നവിധത്തിൽ ചില മുന്നേറ്റനായികമാരുടെ അഭിമുഖങ്ങളിൽനിന്നുള്ള തെളിവുകൾ നിരത്തി ഈയിടെ കെ.പി.നിർമൽ കുമാർ മുഖപുസ്തകത്തിൽ(എഫ്ബി) ചില ചരടുകൾ കോർത്തിരുന്നു. പ്രിയാ ദിലീപിന്റെ ചില ചരടുകളും അവയോട് ചേർത്തുകെട്ടാൻ സമർത്ഥമാണെന്നു തോന്നി, പ്രത്യേകിച്ചും അവയിൽ എഴുന്നുനിന്ന “ഉദ്ധരിക്കപ്പെട്ട“ പുരുഷലിംഗ പരാമർശങ്ങൾ അടങ്ങിയവ. മലയാളം വാരികയിലെ ലേഖികയുടെ “ഇട്ടിക്കോര“ നോവലിന്റെ അവലോകനത്തിൽ നിന്നു കെ.പി. നിർമൽ കുമാർഎടുത്തുകാട്ടിയ:
“പുരുഷ ലിംഗത്തെ താലോലിച്ചു ഉദ്ധരിപ്പിക്കല്‍ മാത്രമാണ് പെണ്മ എന്ന അര്‍ത്ഥമേ ഓരോ ചുവടിലും വായിക്കാനാവൂ എന്നര്‍ത്ഥം”
എന്ന ഉദ്ധരണിയും കൂടി ആയപ്പോൾ സമരവിജയം സ്ത്രീമുഷ്ടിക്കുള്ളിലായെന്നും സത്വരഫലമായി ഇട്ടിക്കോര നട്ടംകറങ്ങി നിൽക്കുന്ന ഒരു പ്രതീതിയും, നിർദ്ദോഷനായ തന്നെ വെറുതേവിടണമെന്നു യാചിക്കുന്നതു പോലെയും തോന്നി. ഇതു ആനക്കാര്യമൊന്നുമല്ലെന്നും സമരത്തിലെ ഒരു പോർ വിജയം മാത്രമാണെന്നും സ്ത്രീപക്ഷ വാദികൾ വാദിക്കുമെന്നു തീർച്ച. ശരിയാണുതാനും

നോവലിനെ സംബന്ധിച്ചിടത്തോളം, ഒന്നാമതു മനസ്സിലാക്കണ്ടത് തികച്ചും അസാധാരണവും മലയാളത്തീൽ ഇതുവരെ അകല്പിതവുമായ പ്രമേയമായി യൂറേപ്യേതര ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ, പ്രത്യെകിച്ച് ഗണിതശാസ്ത്രത്തിന്റെ മാധ്യമത്തിൽ ഒരുക്കൂട്ടിയെടുത്ത ഒരു ഭാവനാസൃഷ്ടിയാണു ഈ നോവൽ എന്നതാണ്. അന്തിമാധ്യായത്തിൽ ഗ്രന്ഥകാരൻ ഒരു “ഫലശ്രുതി“പോലെ പറയുന്നു: “ഗണിതവും സാഹിത്യവും തമ്മിലുള്ള ബന്ധം എളുപ്പത്തിൽ വിശദീകരിക്കാൻ കഴിയില്ല. എങ്കിലുംഅത്തരം ഒരു സാധ്യത ഏറ്റവും വിസിബിൾ ആണെന്നു എനിക്കു തോന്നുന്നു. കാരണം സാഹിത്യവും ജീവിതവും തമ്മിലുള്ള ബന്ധം തന്നെ.” അതിന്റെ അല്പംകൂടി ബാഹ്യവും വിശാലവുമായ സാന്ദർഭികം നോവൽകർത്താവായ ടി.ഡി. രാമകൃഷ്ണൻ, ഡോ. മിനി നാ‍യരുമായുള്ള ഒരു അഭിമുഖത്തിൽ(കൈരളി ചാനലിൽ) വിശദീകരിക്കുന്നത്: ഇതു കച്ചവട സംസ്കാരത്തിന്റെ സർവവ്യാപിയായ ആധിപത്യത്തിൽ കുഴഞ്ഞു നിസ്സഹായമായി നിൽക്കുന്ന രാഷ്ടീയ,സാമൂഹിക കാഴ്ചപ്പാടുകളുടെ സന്നിഗ്ദാവസ്ഥയുടെ പ്രതിഫലനം കൂടിയാണെന്നാണ്. ഉംബെർത്തോ എക്കോയുടെ ഫുക്കോസ് പെൻഡുലത്തിലും, ഡാൻ ബ്രൊണിന്റെ ഡാവിഞ്ചികോഡിലും സമാന തന്ത്രങ്ങളുണ്ട്.

“ജനപ്രിയ ത്രില്ലറിന്റെയും വൈജ്ഞാനികഗ്രന്ധത്തിന്റെയും ഉൾപ്പെടെ ഒട്ടേറെ ആഖ്യാനങ്ങൾ സമാന്തരമായി വികസിക്കുന്ന ഇട്ടിക്കോരയ്ക്ക് പല അഭിരുചികളുള്ള വ്യത്യസ്ത വായനക്കാരെ തൃപ്തിപ്പെടുത്താൻ ശേഷിയുണ്ട്..ഗ്ഗണിതം,കൊലപാതകം, നിഗൂഢസംഘങ്ങളോടുള്ള രഹസ്യാഭിലാഷം, പുരാവർത്തം, ലൈഗികത, വിജ്ഞാനാവതരണം, ട്രൈവിയ, ചരിത്രം, തുടങ്ങിയവയെല്ലം സവിശേഷാനുപാതങ്ങളിൽ കൂട്ടിയിണക്കുന്ന ഈ നോവലിന്റെ ആഖ്യാനത്തിൽ സംഭവ്യതയുടേതും യാദൃശ്ചികതയുടേയും നിയമങ്ങൾ ഗുപ്തമായി പ്രവർത്തിക്കുന്നുണ്ട്.” തുടർന്നും ‘ യൂറോകേന്ദ്രീകൃത ജ്ഞാനപദ്ധതികൾക്കെതിരായ വ്മർശനമാണു യഥാർത്ഥത്തിൽ നോവലിന്റെ മുഖ്യപ്രമേയം” (പി.കെ.രാജശേഖരൻ).. ശാസ്ത്രസാങ്കേതികവിദ്യയുടെ ഏറ്റവും നൂതനമായ തന്ത്രങ്ങളുപയോഗിച്ചു പ്രാചീനവും പ്രാദേശികവുമായ ചരിത്രവും മിത്തും സമകാലിക യാഥാർത്ഥ്യങ്ങളും ചികഞ്ഞെടുക്കുകയാണു ഈ കല്പിത കഥാഖ്യായിക എന്നു കെ.എൻ. ഷാജി (പച്ചക്കുതിര). [രാഷ്ട്രിയ വാണിജ്യ കുതന്ത്രങ്ങളിലെ അധോലോകനായകന്റെ] “വിഷ ലിപ്ത പുരുഷ മനസ്സ് എങ്ങനെ അധികാരം പിടിച്ചടക്കാന്‍ സാഹചര്യങ്ങളെ ഉപയോഗിച്ച് ശ്രമിച്ചു എന്നതിന്റെ വസ്തു നിഷ്ഠ രചനയാണ്“. എന്ന് കെ.പി നിർമൽകുമാർ.

എന്നാൽ, പ്രിയ ദിലീപ് എങ്ങിനെയാണ് മനസ്സിലാക്കുന്നത്? ‘ടി.ഡി രാമകൃഷ്ണൻ തന്റെ നോവലിൽ ചിത്രണം ചെയ്യാനുദ്ദേശിച്ചത് ലൈഗികവിമോചനത്തിന്റെയും “ശുഭോദർക്കമായ ബന്ധനരാഹിത്യങ്ങളുടെയും‘ (?) ഗാഥയാണെങ്കിൽ”…
ആണെങ്കിൽ എന്ന്, നിശ്ചയമില്ല. എന്തു കുന്തമാണെന്നു ഒരു രൂപവുമില്ലെങ്കിൽ തന്നാലാവത്തത് എന്തിനെടുത്തു പൊന്തിച്ചു അതു തച്ചുടക്കാനുള്ള സാഹസപരിശ്രമത്തിനു കച്ച കെട്ടിയിറങ്ങി? ഒരു നിശ്ച്യയവുമില്ല ഒന്നിനും വരു മോരോന്നു തരം പോലെ കാച്ചാം എന്നു നിശ്ചയിച്ചു പിന്നെയും കവടി നിരത്തുന്നുണ്ട് ലേഖിക. ഇതാ നിശ്ചയമുള്ള ഒന്ന്: “വയറുചാടികളായ പെണ്ണുങ്ങളെ കപ്പലിൽ നിന്നു കടലിലെറിഞ്ഞു കളയണമെന്ന അച്ഛൻ കോരയുടെ സിദ്ധാന്തം“ …“ നോവലിന്റെ അന്തർധാര’ ആണത്രെ! പോരെ പൂരം! അവിടുന്നങ്ങോട്ട്, സ്ത്രികഥാപാത്രങ്ങൾ((പതിനഞ്ചാം ശതകത്തിലെ!) വേണ്ടത്ര , അസ്സലായ വിമോചന സ്വഭാവമൊ കറക്ടായ ലൈഗികതയൊ ഇല്ലാത്തവരൊ ഒക്കെയായാണു ചിത്രീകരിക്കപ്പെട്ടതെന്നും പറഞ്ഞു കത്തിക്കയറുകയാണ്. പ്രമേയം അതൊന്നുമല്ലെന്നും എന്താണെന്നും നാം കണ്ടു കഴിഞ്ഞതിനാൽ ഈ ലേഖനത്തീൽക്കൂടീ ഇനി ഒട്ടും സഞ്ചരിക്കേണ്ട കാര്യമില്ല. ഒരു മുത്തു കൂടി( ധാരാളമുള്ളതിൽ) എടുത്തു കാണിച്ചു നിർത്താം.:“ ഇന്ത്യൻ കൊളോണിയൽ ചരിത്ര രചന സ്ത്രിയിൽനിന്നും അവളുടെ രതിബോധത്തെ വീച്ഛേദിച്ചു കളഞ്ഞു” അത്രേ! കൊടും ചതി. അതിനു ശേഷം ഇവിടെ സ്ത്രികൾക്കു രതിബോധമേയില്ല( ചിലർക്കു ഒരു ബോധവും) രതിബോധമില്ലാതതവർ പെണ്മയല്ലത്ത പുരുഷലിംഗ ലാളനയ്ക്കു വിധിക്കപ്പ്പ്പെട്ടവർ! അതായിരിക്കും വെളിപെടൽ.

ഫ്രാൻസിസ് ഇട്ടിക്കോരയെ കേരളീയ ഗണിതത്തിന്റെയും നാലാം ശതകത്തിൽ ജീവിച്ചിരുന്ന ഗ്രീക് ഗണീത വിദൂഷിയും തത്വ,ശാസ്ത്ര വിശാരദയുമായിരുന്ന, കത്തോലിക്കരാൽ കൊല്ലപ്പെട്ട, ഹൈപേഷ്യ യുടേ നിയോപ്ലേറ്റോണിയൻ സിദ്ധാന്തത്തിന്റെ യൂറോപ്പിലെ പ്രചാരകനും, സഭയെ എതിർക്കുന്ന പേഗൻ പാരമ്പര്യത്തിന്റെ നേതാവുമാക്കി ആ സംഘർഷത്തിന്റെ നിർവഹണോപായങ്ങളായ സിദ്ധാന്ത, തന്ത്ര, ഗൂഢാലോചനക്കഥകൾക്കു ചരിത്ര പരിവേഷം കൊടുത്ത് തന്മൂലമുണ്ടാകുന്ന പാരനോയിയെ വളർത്തിയെടുത്ത് സംഭവ്യമായ ഒരു കല്പിത ചരിത്രാഖ്യാനമാക്കി നിർമ്മിച്ചതാണ് ‘ഫ്രാൻസിസ് ഇട്ടീ കോര” എന്ന നോവെൽ. അതിന്റെ ചട്ടക്കൂടിനു മാംസളത കൊഴുപ്പിക്കാൻ പല അഭിരുചിയിൽ നിന്നും സ്വീകരിച്ചുപയോഗിച്ചിട്ടുള്ള ഘടകങ്ങളിൽ ഒന്നു മാത്രമാണ് കടുത്ത ചായം നൽകിയ ലൈംഗികത. അതിനു മറ്റൊരു മാനവുമില്ല.

“ ഇതു ചരിത്രമല്ല, കേട്ടുകേൾവികളും കെട്ടുകഥകളും നുണകളും ചേർത്തു ഒരു കഥ പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രം.” കഥാകൃത്ത് പറയുന്നു. എന്നാൽ സത്യത്തിന്റെ, ശാസ്ത്രത്തിന്റെ നിരവധി പ്രതിഫലനങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു എന്നു തോന്നുന്ന ഉദ്വേഗജനകമായ ഒരു മായാജാലത്തിൽ വായനക്കാരനെ അവസാനംവരെയും കുരുക്കിയിടുന്നുവെന്നതാണു ഈ നോവലിന്റെ വിജയരഹസ്യം. ക്രമമില്ലായ്മയിൽ നിന്നു ക്രമം ഉരുത്തിരിച്ചെടുക്കുന്ന അത്ഭുതാവഹമായ സിദ്ധി ഇവിടെക്കാണാം

ഉത്തരാധുനിക മലയാള നോവൽ ശാഖയുടെ വഴിരേഖയിൽ ഉദ്ധൃതമായ ഒരു നാഴികക്കല്ല്.

2 Responses to “‘ഫ്രാന്‍സിസ് ഇട്ടികോര‘യും പ്രിയാ ദിലീപിന്റെ പെണ്മ തീണ്ടാത്ത ലിംഗലാളന പരാമർശവും”


  1. 1 PRADEEP ഒക്ടോബര്‍ 3, 2010 -ല്‍ 11:28 am

    ITTIKKORA IS NOT MERELY A NOVEL. IT DENOTES TGHE TRANSITION OF MALAYALAM LITERATURE….. HISTORY, MATHEMATICS….. MANY SO CALLED META NARRATIVES ARE QUESTIONED IN IT. AND WHAT IS ORIGINALITY NOW? THE BEST DUPLICATE NOVEL EVER WRITTEN IN MALAYALAM SCRIPTS. PRIMARILY ITS A GAME…. NOT A READERS OR WRITERS WORK. ITTIKKORA IS A WONDERFUL GAME…. AS SAID IN NOVEL…..


  1. 1 മലയാള നാട് – Volume 1 Issue 2 « ട്രാക്ക്‍ബാക്ക് on സെപ്റ്റംബര്‍ 19, 2010 -ല്‍ 10:59 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: