കഴുമരങ്ങള്‍ – അന്തോണിയോ മച്ചാദോ

കഴുമരങ്ങള്‍

അന്തോണിയോ മച്ചാദോ

തര്‍ജ്ജമ: രവികുമാര്‍ വാസുദേവന്‍

പ്രഭാതം വന്നടുക്കുകയായിരുന്നു
വിദൂരവും ദുര്‍ഭഗവുമായി.

കിഴക്കിന്റെ ചായപ്പലകയിൽ വരച്ചിട്ടിരുന്നു
ചോര ചിന്തിയ ദുരന്തങ്ങള്‍
വികൃതരൂപമായ മേഘങ്ങള്‍.
…………….

ഒരു പഴയ ഗ്രാമത്തിലെ പഴയ കവലയില്‍
ഏച്ചുകെട്ടിയ പച്ചമരത്തിന്റെ ചട്ടത്തില്‍
ഒരു കങ്കാളഭീതി വെളിവാകുന്നു…

പ്രഭാതം വന്നടുക്കുകയായിരുന്നു

വിദൂരവും ദുര്‍ഭഗവുമായി.

സ്പയിനിലെ ജനപ്രിയരായ എഴുത്തുകാരില്‍ പ്രധാനിയായിരുന്നു അന്റോണിയോ മച്ചാദോ . generation 98 എന്നറിയപ്പെടുന്ന സ്പാനിഷ് സാഹിത്യ സംരംഭത്തിന്റെ തലപ്പത് നിന്നുകൊണ്ട് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1875 ല്‍ സേവയലില്‍ ജനിച്ച അദ്ദേഹം എട്ടാം വയസ്സില്‍ മാദ്രിസിലേക്ക് പോയി. അവിടെ നിന്ന് സോരിയയിലേക്ക് പോവുകയും അവിടെ ഫ്രഞ്ച് പഠനം നടത്തുകയും ചെയ്തു. Soledades (1903) and Soledades, galerías y otros poemas (1907) എന്നാ അദ്ദേഹത്തിന്റെ കവിതകളെ ഫ്രഞ്ച് മോഡേണ്‍ movement ശക്തമായി സ്വാധീനിച്ചിരുന്നു. 1909 ല്‍ പതിനാറുകാരിയായ ലെയനോരുമായുള്ള വിവാഹം അദ്ദേഹത്തിന്റെ ജീവിതത്തേയും പുഷ്ടിപ്പെടുത്തി. Campos de

Castilla (1912) എന്നാ അദ്ദേഹത്തിന്റെ ഏറ്റവും നല്ല കൃതി പ്രസിദ്ധീകൃതമായതും ആ കാലത്താണ്.ദൗര്‍ഭാഗ്യവശാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. തുടര്‍ന്ന് അദ്ദേഹം സോറിയ യില്‍ നിന്നും ബീസയിലേക്ക് താമസം മാറ്റി.സ്പാനിഷ്‌ ആഭ്യന്തരയുധതിന്റെ ദുരന്തങ്ങള്‍ അദ്ദേഹത്തിന് ഏറ്റു വാങ്ങേണ്ടിവന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ അദ്ദേഹം വലെസിന യിലേക്ക് സഞ്ചരിക്കുകയും രേപുബ്ലിസിനെ പിന്താങ്ങുകയും ചെയ്തു. 1939 എല്‍ അദ്ദേഹം അമ്മയോടും സഹോദരനോടുമോപ്പം പൈര്നീസിലേക്ക് പലായനം ചെയ്യുകയും കൊല്യോരില്‍ വച്ച് രോഗാതുരനായി മരിക്കുകയും ചെയ്തു. 1947 ല്‍ അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
മലയാളത്തിലെ ശ്രദ്ധേയനായ കാവ്യവിവര്‍ത്തകനാണ്‌ രവി വാസുദേവന്‍

വിവരണം: ബിന്ദു ഗോപിനാഥ്

1 Response to “കഴുമരങ്ങള്‍ – അന്തോണിയോ മച്ചാദോ”  1. 1 മലയാള നാട് – Volume 1 Issue 2 « ട്രാക്ക്‍ബാക്ക്സെപ്റ്റംബര്‍ 19, 2010 -ല്‍ 11:00 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: