ബൂര്‍ഷി റാണി !

ബൂര്‍ഷി റാണി !വിജയ് ജോസ്

യൂറോപ്പില്‍ “Ravoudox’s slave maker” എന്ന ഇനത്തില്‍പെട്ട ഉറുമ്പുകളുണ്ട് . തനി യൂറോപ്പ്യന്‍ സ്വഭാവം. ഹെലോസ്റ്റിക്ക്’ വര്‍ഗ്ഗത്തില്‍ പെടുന്നവരാണ്. ഹെലോസ്റ്റിക്കുകള്‍ മറ്റുള്ള വര്‍ഗ്ഗത്തെ ആക്രമിച്ചു അടിച്ചമര്‍ത്തി അവിടെ അവരുടെ കോളനി കെട്ടിപ്പെടുക്കും. കോളനിയിലെ പഴയ നാട്ടുകാര്‍ ഇനി അവരുടെ അടിമകള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, റാണിക്കും മുതലാളിമാര്‍ക്കും ഭക്ഷണം ശേഖരിക്കലും, അടുത്ത കോളനി വെട്ടിപിടിക്കലും അവരുടെ ചുമതല. ഒരു അടിമപട ! മൂവായിരം വരുന്ന ഒരു ബൂര്‍ഷ്വാ കോളനിയില്‍ ആറായിരം അടിമകളാണ് കണക്ക്. ഒരു കോളനിയില്‍ നിന്ന് പുതിയതിലേക്ക് മാറുമ്പോള്‍ അവര്‍ മുതലാളിമാര്‍ ഓരോരുത്തരെയായി ചുമന്നു പുതിയ സ്ഥലത്തെത്തിക്കും

ഇവയുടെ യുദ്ധ മുറകള്‍ കേട്ടാല്‍ പഴശ്ശീം കമ്പനീം, രണ്ടും ഞെട്ടും.

ഒന്നാം മുറ !

റാണി ശത്രു കോളനിയുടെ മുന്നില്‍ മരിച്ചത് പോലെ കിടക്കും. ശത്രുക്കള്‍ ശവവും വലിച്ചു അവരുടെ കൂട്ടിലേക്ക് ചെല്ലുമ്പോള്‍ തന്ത്രപൂര്‍വ്വം ഉണര്‍ന്ന് അവിടത്തെ റാണിയുടെ കഥ കഴിച്ചു ഫിറമോണില്‍ സ്വയം പൊതിഞ്ഞു റാണിയായി വാഴിക്കും.

രണ്ടാം മുറ !

ഗുണ്ടാപട മുട്ടകള്‍ക്ക് വേണ്ടി എതിര്‍കോളനിയില്‍ അക്രമം അഴിച്ചു വിടുമ്പോള്‍ റാണി ആരുടേയും കണ്ണില്‍ പെടാതെ ചെന്ന് ശത്രു റാണിയെ കൊലപ്പെടുത്തുന്നു, രാജ്യം കൈക്കലാക്കുന്നു.

ഒടുക്കത്തെ മുറ !

സൌത്ത് അമേരിക്കകാരായ ഭയങ്കരന്മാരുണ്ട്. അവന്മാരുടെ കയ്യില്‍ പണ്ടാരടങ്ങിയ ഒരു കെമിക്കല്‍ ഉണ്ട്. അത് പ്രയോഗിച്ചു ശത്രുക്കളെ അവിടെന്നു തുരത്തും. ലേറ്റസ്റ്റ് ടെക്നിക് !

യൂറോപ്യന്‍മാര്‍ പതിവുപോലെ വന്‍ സൈന്യവുമായി വന്നാണ് ആക്രമിക്കാറുള്ളത്.

ആമസോണ്‍ വിഭാഗത്തില്‍ പെട്ട മുതലാളി ഉറുമ്പുകളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, ഭക്ഷണം കൊടുത്താല്‍ പോലും, അടിമകളില്ലെങ്കില്‍ മുതലാളിമാര്‍ക്ക് ജീവിക്കാനാവില്ല എന്നാണു കണ്ടുപിടിത്തം.

പ്രാണികളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധി ഉള്ളത് ഉറുമ്പുകള്‍ക്കാണ്. അവയുടെ തലച്ചോറിന്റെ പ്രോസസ്സിംഗ് പവര്‍ മാക്‌ – 2 , കംബ്യൂട്ടറിന്റെ പ്രോസസ്സിംഗ് പവറിന് തുല്യമാണ്.

അതുകൊണ്ട് ഉറുമ്പുകളെ ദ്രോഹിക്കരുത്‌, അവര്‍ പാവം തൊഴിലാളികളാണ്, സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം, അതാണ്‌ അവരുടെയും മുദ്രാവാക്യം.!

ലിങ്കുകള്‍ :-
http://en.wikipedia.org/wiki/Ravoux%27s_slavemaker_ant
http://www.cals.ncsu.edu/course/ent525/close/SlaveAnt.html

Advertisements

0 Responses to “ബൂര്‍ഷി റാണി !”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: