ജ്വരം

ജ്വരം

സാവിത്രി രാജീവന്‍

എന്റെ  ഹൃദയമേ …എന്റെ ഹൃദയമേ …’

ഉടല്‍ പനിയില്‍ പൊരിഞ്ഞു ബോധം പോകും മുമ്പേ ഞാന്‍ വിളിച്ചു .

“ഉം ……’ ഹൃദയത്തിന്റെ മൂളല്‍ .

‘ഞാനുറങ്ങുമ്പോള്‍

നീ ഉണര്‍ന്നിരിക്കുമോ

എന്റെ ഹൃദയമേ “?

ഊം ……………..” എന്ന

അതിന്റെ നീണ്ട  മൂളലില്‍

എനിക്ക് വിശ്വാസം കുറഞ്ഞു

എന്റെ  ഹൃദയമേ …എന്റെ ഹൃദയമേ ..

ബോധം മറഞ്ഞു കൊണ്ടിരിക്കെ ഞാന്‍ വിളിച്ചു .

ഇത്തവണ അതിന്റെ മൂളല്‍

കുട്ടിക്കഥ യിലെ നരിയുടെ ഏങ്ങല്‍ പോലെ

ഏഴാം കടലിന്നപ്പുരത്തുനിന്നും

തിരക്കോളില്‍ പെട്ടു

മുറിഞ്ഞു മുറിഞ്ഞു  കേട്ടു .

ഹൂം ….ഹൂം…ഹൂം…ഹൂം..’

..’എന്റെ  ഹൃദയമേ …എന്റെ ഹൃദയമേ .

തിമിം ഗലങ്ങള്‍ക്ക്  തീറ്റയാകും മുമ്പേ

തിരക്കോളില്‍ നിന്നും അതിനെ വീണ്ടെടുക്കാനായി

കൈനീട്ടി ക്കൊണ്ട്  ഞാന്‍ വിളിച്ചു .

ആ നേരം അത് മൂളിയില്ല ,

പകരം

എന്റെ വിളി ചെന്നു തൊട്ട പോലെ

ഉടല്‍ മീട്ടിക്കൊണ്ട്  അത് പറഞ്ഞു ;

“ഞാനിരിക്കുന്ന  എന്റെ ഉടലേ……എന്റെ ഉടലേ….”

Advertisements

1 Response to “ജ്വരം”


  1. 1 Sathianesan സെപ്റ്റംബര്‍ 20, 2010 -ല്‍ 12:00 pm

    സത്യത്തില്‍ എന്താണ് ഉദേശിച്ചത്‌ എന്ന് ശരിക്ക് മനസ്സിലായില്ല.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: