അശ്വത്ഥാമാവ്‌

അശ്വത്ഥാമാവ്‌

ശാന്താ കാവുമ്പായി

പക തന്‍ ചലവും ചോരയുമൊഴുക്കി

വനാന്തരങ്ങളിലലഞ്ഞശ്വത്ഥാമാവ്‌

കരളില്‍ കുടിയിരുത്തുമസൂയയ്ക്കു

കാണണമന്യന്റെ കണ്ണിലെ കണ്ണുനീര്‍ .

തനിക്കു വയ്യാത്തൊരായിരം കാര്യങ്ങള്‍

ചെയ്യുമപരനെ നശിപ്പിച്ചിരുത്താന്‍

ചീറ്റും വിഷംനിറച്ചൊരു ഹൃദയത്തി-

ലെരിഞ്ഞുപോകുമാത്മസൗഹൃദങ്ങളും.

അതിൻ കനലണിയും തിലകമായി

തിരുനെറ്റിയിലെരിയുമൊരഗ്നിയില്‍.

ഞാനെന്നഹങ്കാര ബ്രഹ്മാസ്ത്രമെയ്തെയ്തീ-

രേഴുലകുമൊടുക്കാനൊരുങ്ങും ദൗഷ്ട്യം.

അസത്യമധര്‍മ്മമത്യാർത്തിയസൂയ-

യൊന്നായാകാരംപൂണ്ടൊരു മര്‍ത്യനെ

തടുക്കുവാനൊരു പാര്‍ത്ഥനും സാരഥിയു-

മിന്നീ മണ്ണിലുയിര്‍ത്തെഴുന്നേറ്റെന്നാലും.

ജയമില്ലാര്‍ക്കും തോല്‍വിക‍ള്‍ മാത്രമേകും

കുരുക്ഷേത്രമിനിയുമാവര്‍ത്തിച്ചേക്കാം.

മജ്ജയില്‍ മാംസത്തിലൊട്ടുമശ്വത്ഥാമാവ്‌

മുറിക്കുവാനാകാ   മരിക്കുവോളവും.

0 Responses to “അശ്വത്ഥാമാവ്‌”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: