എന്റെ തുടക്കം

എന്റെ തുടക്കം

-സേതുമാധവന്‍

അന്ന്‌ മനസ്സില്‍ മുഴുവന്‍ വോള്‍ടാ മീറ്റര്‍ എന്ന ഉപകരണമായിരുന്നു..

വെള്ളത്തില്‍ നിന്നും ഓക്സിജനും ഹൈഡ്രജനും വേര്‍തിരിക്കുന്ന ഉപകരണം..

മാഷ് ക്ലാസില്‍ അതിന്റെ പ്രവര്‍ത്തനം വിവരിച്ചതിനു ശേഷം ഹൈഡ്രജന്‍ കത്തിച്ചപ്പോള്‍ …

അപ്പോള്‍ മുതല്‍ മനസ്സില്‍ കത്തിപ്പിടിച്ചതാണ് എനിക്കും അതുപോലെ ഒന്നുണ്ടാക്കണം എന്ന്..

മൂന്നു ദിവസത്തെ ആലോചനക്കൊടുവില്‍ ഏകദേശ രൂപമായി.

രണ്ടു ചിരട്ട,’എസ്ട്രേല’ ബാറ്ററി യുടെ ഉള്ളിലെ കറുത്ത തണ്ട്.അഞ്ചു പൈസയുടെ മഷികുപ്പി രണ്ടെണ്ണം.

അന്ന്‌ ഞായറാഴ്ച…പണി തുടങ്ങി…

ഉച്ചയപ്പോഴേക്കും സാധനം റെഡി.ഇനി പ്രവര്ത്തിപ്പിക്കണം !രണ്ടു ബാറ്ററി വേണം!

എന്റെ വീട്ടില്‍ ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ആര്ഭാടങ്ങലോന്നുമില്ല..

ചെറിയച്ചന്റെ വീട്ടില്‍ ഒരു റേഡിയോ ഉണ്ട്?ഉച്ചക്ക് ചെറിയമ്മ ഉറങ്ങുന്ന സമയം നോക്കി അടിച്ചു മാറ്റാം.

മൂന്നു മണിക്ക് ശ്രീലങ്കാ പ്രക്ഷേപണം തുടങ്ങുന്നത് വരെ സമയമുണ്ട്.

അമ്മയുടെ കഞ്ഞി കുടിക്കാനുള്ള വിളി വന്നു കൊണ്ടിരിക്കുന്നുണ്ട്.അമ്മ തിരഞ്ഞു വരുന്നതിനു മുന്‍പേ അടുക്കളയില്‍ എത്തി കഞ്ഞി കുടിക്കണം.അല്ലെങ്കില്‍ വോള്‍ടാ മീറ്റര്‍ അടുപ്പിലെത്തും!

കഞ്ഞി പെട്ടന്ന് കുടിച്ചു തീര്‍ത്തു പണിപുരയിലെത്തി.

എല്ലാം കൂട്ടിയൊജിപ്പിച്ചു.ഇനി ബാറ്ററി കണക്ട് ചെയ്യണം.

അപ്പോഴാണ് വയറില്ല എന്നോര്‍ത്തത്?എന്ത് ചെയ്യും?പെട്ടന്നാണ് വേലി കെട്ടുന്ന കമ്പി മനസ്സില്‍ ഓടിവന്നത്.

ലോഹമാണല്ലോ വൈദ്യുതി കടന്നുപോകും..

ആലഞ്ചേരി അമ്മയെ മനസ്സില്‍ ധ്യാനിച്ച് ചിരട്ടയില്‍ വെള്ളമോഴിച്ചു,ബാറ്ററിയുടെ കാര്‍ബണ്‍ ദണ്ടില്‍ മഷികുപ്പി കമഴ്ത്തി വച്ചു.ബാറ്ററി കണക്ട് ചെയ്തു..

ഒന്ന് ..രണ്ടു..മൂന്നു..നാല്… ബാറ്ററിയുടെ കാര്‍ബണ്‍ ദണ്ടില്‍ നിന്നും കുമിളകള്‍ ഉയരാന്‍ തുടങ്ങി..

മാഷ് പറഞ്ഞ കണക്കില്‍ ഒരു കുപ്പിയില്‍ ഉള്ളതിന്റെ ഇരട്ടി മറ്റേ കുപ്പിയില്‍ വരണം. ഹൈഡ്രജന്‍ ഇരട്ടിയും ഓക്സിജന്‍ അതിന്റെ പകുതിയും..കണക്ക്‌ പ്രകാരം കുപ്പിയില്‍ നിറഞ്ഞു കൊണ്ടിരുന്നു..

എന്റെ മനസാകെ കനം കുറഞ്ഞു പൊങ്ങി പറക്കുകയാണ്..

ഇപ്പോള്‍ കൂട്ടുകരുന്ടെങ്കില്‍ അവര്‍ക്ക് മനസിലയേനെ..എന്റെ അമ്മയോട് ഇത് ഓക്സിജനാണ് മറ്റേതു ഹൈഡ്രജനാണ്

എന്നൊന്നും പറഞ്ഞാല്‍ സമ്മതിച്ചു തരില്ല..

ഹൈഡ്രജന്‍ ടെസ്റ്റ്‌ ചെയ്യണമെങ്കില്‍ തീപ്പെട്ടി വേണം .അപ്പോള്‍ അമ്മയോട് പറയാതെ നിവൃത്തിയില്ല..

കിപ്പുകരണം ഉണ്ടാക്കിയാലേ നാളെ ക്ലാസില്‍ കയറ്റു എന്നടിച്ചു വിട്ടു.

അമ്മ തീപ്പട്ടിയും കൊണ്ട് വന്നു.അമ്മയോട് തീപ്പെട്ടി കമ്പ് കത്തിച്ചു പിടിക്കാന്‍ പറഞ്ഞു ഞാന്‍ എന്റെ ഹൈഡ്രജന്‍ കുപ്പി മെല്ലെ തീക്കു നേരെ മലര്‍ത്തി പിടിച്ചു.ഒരു പൊട്ടല്‍ ശബ്ദത്തോടെ അത് കത്തി..അമ്മ പേടിച്ചു നിവര്‍ന്നു..

ആ ശബ്ദം എനിക്ക് തന്ന ആനന്ദം..അത് അമ്മക്ക് പറഞ്ഞാല്‍ മനസിലാവില്ല..

………………..

ഇതൊന്നുമല്ല ഇതിലെ രസം..

ഇത് ഞാന്‍ ക്ലാസില്‍ കൊണ്ടുപോയി സ്കൂളില്‍ വച്ചു പ്രവര്‍ത്തിപ്പിച്ചു..എന്നെ എല്ലാവരും അഭിനന്ദിച്ചു..

ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപെടുന്നത് അതൊന്നുമല്ല..

എന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു.അറനൂരില്‍ മുന്നൂറ്റി മുപ്പതു മാര്‍ക്ക് കിട്ടി..

അന്ന്‌ അതൊരു നല്ല മാര്‍ക്കായിരുന്നു.

പെരിന്തല്‍മണ്ണ കോളേജിലേക്കും പട്ടാമ്പി കോളേജിലേക്കും അപേക്ഷ അയച്ചു.എന്റെ സയിന്സ് മാഷ് തന്നെയാണ് പൂരിപ്പിച്ചു തന്നത്!അവിടെ എന്താണ് പഠിക്കാന്‍ പോകുന്നത് എന്ന് സത്യമായും അറിയില്ലായിരുന്നു..

ആദ്യം പെരിന്തല്‍മണ്ണയില്‍ നിന്നും കൊമെര്സിനു കാര്‍ഡു വന്നു.മാഷോട് ഉപദേശം ചോദിച്ചു .ഉടനെ ചേരാന്‍ പറഞ്ഞു…

അന്ന്‌ നൂറ്റിനാല്‍പതു രൂപ അച്ഛന് വലിയ തുക തന്നെയായിരുന്നു..

കോളേജില്‍ ചേര്‍ന്ന് രണ്ടാം ദിവസം പട്ടാമ്പിയില്‍ നിന്നും സെകന്റ് ഗ്രൂപിന് കാര്‍ഡു വന്നു..

സെകന്റ് ഗ്രൂപ്പ് എന്റെ ഇഷ്ട വിഷയമാണ്‌..എനിക്കതിനു പോണം.

അച്ഛനാണെങ്കില്‍ ഇനിയൊരു നൂറ്റി നാല്‍പതു ഉണ്ടാക്കാന്‍ വയ്യ.

എന്റെ വാശിക്ക് വഴങ്ങി വീണ്ടും മാഷുടെ അടുത്തേക്ക്!

അന്ന്‌ മാഷ് പറഞ്ഞു ”പ്രീ ഡിഗ്രിക്ക് ഏത് വിഷയമായാലും സാരമില്ല ഡിഗ്രിക്ക് നമുക്ക് സയന്‍സ് എടുക്കാം എന്ന്.”

അങ്ങിനെ ഡിഗ്രിക്ക് സയന്‍സ് പഠിക്കാന്‍ വേണ്ടി പ്രീഡിഗ്രീക്ക് കൊമെര്സു പഠിച്ചു ഞാന്‍…

പിന്നെ ജീവിതത്തില്‍ ഇന്ന് വരെയും ആരോടും അഭിപ്രായം ചോദിച്ചിട്ടില്ല…

പിഴവുകള്‍ ജീവിതത്തില്‍ ഒരു പാട് സംഭവിച്ചെങ്കിലും..തിരിഞ്ഞു നോക്കുമ്പോള്‍ വല്ലാത്ത സന്തോഷം..

ഞാനെന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍,എനിക്കെന്തെങ്കിലും ഈ ലോകത്തിനു കൊടുക്കാന്‍ കഴിഞ്ഞിടുന്ടെങ്കില്‍…

കടപ്പാട് നാണു മാഷോട് മാത്രം..ആടുന്ന മരബെഞ്ചിലിരുതി എന്നെ മലയാളം പഠിപ്പിച്ച നാണു മാഷോട്

മാത്രം

Advertisements

1 Response to “എന്റെ തുടക്കം”


  1. 1 mujeeb സെപ്റ്റംബര്‍ 12, 2010 -ല്‍ 2:38 pm

    അതുകൊണ്ട്, മലയാളനാടിനു ഒരു ഉപകാരം ഉണ്ടായി.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: