അനുഭവങ്ങള്‍

അനുഭവങ്ങള്‍
-സതീശന്‍ പുതുമന

തമിഴ് നാട്ടില്‍ നെയ് വേലിയിലേയ്ക്കുള്ള യാത്രയിലായിരുന്നു ഞാന്‍ -കാലം ,എതാനും ദശകങ്ങള്‍ക്ക് മുമ്പ്-സേലം റെയില്‍വെ സ്റ്റേഷനില് നിന്ന് ഒരു ഓട്ടോറിക്ഷയില് സേലം ബസ് സ്റ്റാന്റിലെത്തി-നെയ് വേലിക്കുള്ള ബസ് പോയിക്കഴിഞ്ഞിരുന്നു-അവിടെ നിന്ന് കിട്ടിയ നിര്‍ദ്ദേശപ്രകാരം വേറൊരു ബസ്സില് ഞാന് ആത്തൂരെത്തി-സമയം രാവിലെ ഏഴുമണിയോടടുത്ത്-ചിന്നസ്സേലത്തെയ്ക്കുള്ള ബസ്സിലാണു കയറേണ്ടത്-ബസ്സിനടുത്തെത്തി ഞാന്‍ കണ്ടക്റ്ററോട് ചോദിച്ചു-‘ഒരു ചായ കുടിച്ചു വരട്ടേ?സമയമുണ്ടോ?’-ബസ് പുറപ്പെടാന്‍ പതിനഞ്ച് മിനിറ്റ് കൂടി ഉണ്ടെന്ന ഉറപ്പില്‍ ഞാന്‍ അടുത്ത ചായക്കടയിലേയ്ക്ക് നടന്നു…
തിരികെ വന്നപ്പോഴേയ്ക്ക് ബസ് നിറഞ്ഞിരുന്നു-അകത്തെ തിരക്കിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്ന ഒരു ചെറിയ ജനക്കൂട്ടത്തെ തടഞ്ഞുകൊണ്ട് കണ്ടക്റ്റര്‍ഫുട് ബോര്‍ഡില് -ആള് ക്കാര്‍ക്ക് പിന്നില് നിന്ന് കൈവിരലുയര് ത്തി ഞാന്‍ അയാളുടെ ശ്രദ്ധ പിടിച്ചെടുത്തു-നിശബ്ദമായി അയാള് തന്ന നിര്‍ദ്ദേശപ്രകാരം ഞാന്‍ ഫുട്ബോര്‍ഡിന്നടുത്തെത്തി-അല്പം ചെരിഞ്ഞ് നിന്നു അയാള് എന്നെ അകത്തു കടത്തിവിട്ടു- – ബസ്സിനകത്തും പുറത്തുമായി അല്പനേരത്തെ പിറുപിറുക്കലുകള്‍ ക്കൊടുവില്‍ ജനം തീരുമാനത്തിലെത്തി-ഞാന് പുറത്തിറങ്ങണം -മിണ്ടാതെ നിന്നേയുള്ളു കണ്ടക്റ്റര്‍ –ബസ്സിനകത്തുള്ളവരും എന്നെ അംഗീകരിക്കാന് വിസമ്മതിച്ചു-തലമുടിയില് കുളുക്കനെ എണ്ണ തേച്ചിരുന്ന ഒരു ചെറുപ്പക്കാരന് സ്വന്തം ഷര്‍ട്ട് വലിച്ചൂരി കണ്ടക്റ്ററെ നേരിട്ടു-‘അന്ത ആളെ വെളിയെ വിടുറതാ ഇല്ലിയാ?’-അയാളുടെ വല പോലുള്ള ബനിയനില് എം .ജി.ആറിന് റ്റെ ചിരിക്കുന്ന മുഖം –എന്തു ചെയ്യണമെന്നറിയാതെ ഞാന് നിന്നു-അകത്തിരുന്നാലും പുറത്തേക്കിറങ്ങിയാലും അടി ഉറപ്പ് എന്നതായിരുന്നു അവസ്ഥ-
-സംഭവം ചെറിയ തോതിലുള്ള ഉന്തിലും തള്ളിലും എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങാന്‍ മുതിര്‍ന്നു-കണ്ടക്റ്റര് തടഞ്ഞു-എന്നിട്ട് വലതു കൈ ഉയര്‍ത്തി ,ആള്ക്കാരോട് നിശബ്ദരാവാന്‍ അപേക്ഷിച്ചു-അക്ഷമയോടെയെങ്കിലും നിശബ്ദരായി നിന്ന അവരോട് ,ഇന്നും എനിക്ക് വിശ്വസിക്കാനാവാത്ത ഒരു ശിവാജി ഗണേശന് ശൈലിയില് അയാള് സം സാരിച്ചു-ശാന്തനായി-നിര്‍ത്തി നിര്‍ത്തി-അയാള് പറഞ്ഞതിന്റെ ഏകദേശ രൂപം -‘ആ ആള് അന്യനാട്ടുകാരനാണു-അയാള്‍ക്ക് നമ്മുടെ നാട് പരിചയമില്ല-നമ്മുടെ ഭാഷ അറിയില്ല-അങ്ങനെ ഒരാള് ഇവിടെ വന്നാല് നമ്മള് എങ്ങനെ പെരുമാറണമെന്നാണു ‘അണ്ണ’ നമ്മളെ പഠിപ്പിച്ചിട്ടുള്ളത്?-ഈ നാട്ടിലെ യാത്ര കഴിഞ്ഞ് സ്വന്തം നാട്ടിലെത്തുമ്പോള് അയാള് നമ്മളെ പറ്റി നാട്ടുകാരോട് എന്തു പറയണമെന്നാണു നിങ്ങള് ആഗ്രഹിക്കുന്നത്?’
-അഞ്ചെട്ടു മിനിറ്റ് നേരം നീണ്ടുനിന്ന പ്രസം ഗത്തിനൊടുവില്‍ ,സദസ്സിനെ നിശബ്ദമായി അല് പനേരം നോക്കി നിന്നു അയാള് ഫുട് ബോര്‍ഡില് നിന്നു താഴെയിറങ്ങി-‘ഇനി നിങ്ങള് ക്കാര് ക്കു വേണമെങ്കിലും അകത്തു കയറി അയാളെ വലിച്ചിറക്കാം –
പിറുപിറുക്കലുകളിലൂടെ സദസ്സിനു വന്ന ഭാവപ്പകര് ച്ച അദ്ഭുതത്തോടെ,അവിശ്വസനീയതയോടെ ഞാന് നോക്കി നിന്നു-നേരത്തെ വെല്ലുവിളിച്ച ചെറുപ്പക്കാരന് ,അഴിച്ച് കൈവണ്ണയില് തൂക്കിയിട്ടിരുന്ന ഷര്‍ട്ട് വീണ്ടും ധരിച്ച് എന്റെ തൊട്ടുമുന്നില് നിന്നു-സൌമ്യമായി ചിരിച്ചു-‘മന്നിച്ചിടുങ്കൊ സാര്‍’ കൈ എത്തിച്ച് അയാള്‍ എന്നെ സ്പര്‍ശിച്ചു-ബസ്സിനകത്ത് ,എനിക്ക് തൊട്ടു മുന്നില് ഇടത്തും വലത്തും സീറ്റുകളില് ഇരുന്നിരുന്ന രണ്ട് ചെറുപ്പക്കാര്‍ എഴുന്നേറ്റ് ഒരേ സ്വരത്തില്‍ പറഞ്ഞു ‘ഉക്കരുങ്കൊ സാര്‍ !’-ഇരിക്കുകയല്ലാതെ എനിക്ക് നിവൃത്തിയുണ്ടായിരുന്നില്ല-ഞാന്‍ ഇരുന്നു-പുറത്തു ഇന്ന ചെറുപ്പക്കാരന് പറഞ്ഞു :’സാര് ഞങ്ങളുടെ നാട്ടില്‍ സുഖമായി യാത്ര ചെയ്യണം –എന്നിട്ട് നാട്ടിലെത്തുമ്പള് സാറിന്റെ ആള്‍ക്കാരോട് പറയണം ഞങ്ങള് സാറിനെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണു കണ്ടത് എന്ന്—‘
ചിന്നസേലത്ത് ബസ്സിറങ്ങി ഞാന്‍ കണ്ടക്റ്ററോട് നന്ദി പറഞ്ഞു-അയാള് ഹൃദ്യമായി ചിരിച്ചു-‘എല്ലാം ‘അണ്ണ’യും ‘പുരൈട്ച്ചി തലൈവരും പഠിപ്പിച്ച പാഠങ്ങള് സാര്‍ —‘

Advertisements

1 Response to “അനുഭവങ്ങള്‍”


  1. 1 shamsudheen alungal,palappetty(dubai) സെപ്റ്റംബര്‍ 12, 2010 -ല്‍ 9:55 pm

    താങ്കളുടെ അനുഭവം വളരെ നല്ല രീതിയില്‍ എഴുതി അവതരിപ്പിച്ചത് ഹ്ര്‍ദ്യമായിരിക്കുന്നു. നമ്മുടെ നാട്ടില്‍ കണ്ടിട്ടില്ലാത്ത പല കാര്യങ്ങളും പ്രത്യാകിച്ചു ആതിത്യമര്യാദകള്‍ മറ്റു നാട്ടുകാരെ കണ്ടു പഠിക്കണം എന്ന് തോന്നിപ്പോവാറുണ്ട് .ഇനിയും നല്ല കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും അറിയിക്കുന്നു.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: