അടവ് തെറ്റിയ കുറി

അടവ് തെറ്റിയ കുറി
-പ്രദീപ് വേങ്ങര

കുഞ്ഞാരനാട്ടന്‍ ആകെ ടെന്‍ഷനില്‍ ആണ്. അല്ലെങ്കിലും ടെന്‍ഷന്‍ വരാന്‍ പുള്ളികാരന് വലിയ സമയം ഒന്നും വേണ്ട. എപ്പോളും ആലോചന തന്നെ ആലോചന.

കാരണം അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. നിസ്സാരമല്ല. ജീവിത ഭാരം ചുമക്കുന്നതിനിടയില്‍ രണ്ട് മൂന്നു ചിട്ടി കുറികളില്‍ ചേര്‍ന്നു. കുറിയില്‍ ചേര്‍ന്നാല്‍ ആദ്യം പണം അടക്കാന്‍ നല്ല താല്പര്യമാണ്. ഈ താല്പര്യം കുറി വിളിക്കുന്നത്‌ വരെ മാത്രമേ ഉള്ളു.. അത് കഴിഞ്ഞാല്‍ കാലു പിടിക്കണം, എന്നാലെ അടവുകള്‍ തെറ്റാതെ കിട്ടു. ഒരു മാസം കാലു പിടിക്കല്‍ കുറഞ്ഞാല്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.കുറി വിളിച്ച ആളുടെ പൊടി പോലും കിട്ടില്ല കണ്ടുപിടിക്കാന്‍.. ഇത് കുഞ്ഞാരനാട്ടന്ടെ മാത്രം കഥ അല്ല.. അങ്ങിനെ എത്രയോ കുഞ്ഞാരനാട്ടന്മാര്‍ ഈ കൊച്ചു കേരളത്തില്‍ ഉണ്ടെന്നോ..

അല്ലെങ്കിലും കുഞ്ഞാരനാട്ടനെ പറഞ്ഞിട്ട് കാര്യം ഇല്ല.. ഈ ആശാരിപണി കൊണ്ടു അത്ര വലിയ വരുമാനമൊന്നും ആളുകള്‍ പറയുന്നത് പോലെ ഇല്ല.. ഒരു പണി കിട്ടിയാല്‍ തന്നെ അത് തീരാന്‍ കുറെ ദിവസം പിടിക്കും..

ഫിനിഷിംഗ്.. അതാണല്ലോ കുഞ്ഞാരനാട്ടന്ടെ ഏറ്റവും പ്രധാനം.. ഫിനിഷിംഗ് പണി തീരുമ്പോഴേക്കും ഉടമസ്തണ്ടേ വീട്ടു സാധനങ്ങള്‍ ഫിനിഷ് ആകും. പിന്നെ അവരുടെ പ്രാക്കും കേള്കണം.. അത് കൊണ്ടു തന്നെ എപ്പോളും ഗ്യാസ് പ്രോബ്ലം ആണ് കുഞ്ഞാരനാട്ടന്.

ഇതിനൊക്കെ പുറമേ മരുമക്കളെ ഇടയ്ക്കു കാണാന്‍ പോകും.. പോയി വന്നാല്‍ ഞങ്ങളോടെ പറയും..

“എടാ..ഞാന്‍ എന്റെ മരുമക്കളെ കാണാന്‍ പോയിരുന്നു.. ഒരു കയ്യില്‍ ആപ്പിളും..മറ്റേ കയ്യില്‍ ഓറഞ്ച്..പിന്നെ മുന്തിരിയും..ദൂരെ നിന്നും മരുമക്കള്‍ എന്നേ കാണുമ്പോള്‍ ഓടി വരും.. എനിട്ട്‌..കുഞ്ഞമ്മാവന്‍ വരുന്നേ എന്നു പറഞ്ഞു ഓടി വന്നു എല്ലാവരും എന്നേ കെട്ടി പിടിക്കും.. അപ്പോള്‍ എനിക്ക് ഒരു രോമാന്ജം വരാനുണ്ട്….”ഞങ്ങളെ നോക്കി കൈ നിവര്‍ത്തി കാണിച്ചു..

ആ മുഖത്ത് ഉണ്ടായ ഭാവം കലാമണ്ഡലം കൃഷ്ണന്‍ നായര്‍ക്കോ..സാക്ഷാല്‍ പച്ചാളം ബാസിക്കോ ജന്മം തപസ്സു ചെയ്‌താല്‍ പകര്‍ത്താന്‍ പറ്റില്ല.. അതാണ്‌ കുഞ്ഞാരനാട്ടന്ടെ മുഖ ഭാവം.. അത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് രോമാന്ജം ഉണ്ടാകാറുണ്ട്..

പിന്നെ രോമാന്ജം.. രോമം ഉള്ളവര്‍ക്കുകാടുകുന്ന ആഞ്ഞം ആണല്ലോ രോമാന്ജം.. പാവം കുഞാരനട്ടാണ് കയ്യില്‍ രോമം ഇല്ല. അത് കൊണ്ടു തന്നെ തോലാന്ജം ആകും ഉണ്ടാകുക..

അങ്ങിനെ കുറി വിളിച്ചു അടവ് തെറ്റിച്ച കുഞ്ഞാരനാട്ടനെ അന്വേഷിച്ചു കുറിക്കാര്‍ എന്നും രാവിലെ വീട്ടിലേക്കു പോകാന്‍ തുടങ്ങി.. ആദ്യമൊക്കെ കുറെ വിഷമങ്ങള്‍ പറഞ്ഞു ഒരു തിയ്യതി ഉറപ്പിച്ചു അവരെ പിടിച്ചു നിര്‍ത്തി..

‘നോ രക്ഷ..’ തിയ്യതി കഴിഞ്ഞിട്ടും അടവ് തീര്‍ക്കാന്‍ നമ്മുടെ പാവം കുഞ്ഞാരനാട്ടന് പറ്റിയില്ല.. എന്ത് ചെയ്യും..

വിഷന്നനായ കുഞ്ഞാരനാട്ടന്‍ ഒന്ന് തീരുമാനിച്ചു നേരം വെളുകുന്നതിനു മുന്നേ ചെമ്പല്ലികുണ്ട് പാലം കടക്കണം..എനിട്ട്‌ കൊവ്വപുരത്തോ ഹനുമാരംബലതിന്ടെ അടുത്തുനിന്നോ ബസ്സില്‍ കയറി നേരെ പയ്യന്നൂരിലേക്ക്..

ഐഡിയ ഫലിച്ചു.. ആദ്യത്തെ ഒരാഴ്ച വലിയ പ്രശ്നം ഉണ്ടായില്ല.. രാവിലെ കുറി ടീം വീട്ടിലെത്തിയാല്‍ കുഞ്ഞിനാരനട്ടനെ കിട്ടാനില്ല.. അവര്‍ വിഷന്നരായി തിരിച്ചു പോകും.. അതിനിടയില്‍ ആരോ ഒറ്റി കൊടുത്തു.. കുഞ്ഞാരനാട്ടന്‍ നേരം വെളുകുന്നതിനു മുന്നേ ചെമ്പല്ലികുണ്ട് പാലം കടക്കുമെന്ന്.. തന്നെ പിടിക്കാന്‍ പാലത്തിനടുത്ത് ആള്‍ നില്‍കുന്ന കാര്യം കുഞ്ഞാരനാട്ടന്‍ മണത്തറിഞ്ഞു..

ആയിടക്കാണ്‌ എനിക്ക് അതി രാവിലെ പയ്യനൂരില്‍ പോകേണ്ട ആവശ്യം ഉണ്ടായത്.. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ വഴിയില്‍ കുഞ്ഞാരനാട്ടന്‍..

“എന്താ കുഞാരനാട്ട.. അതി രാവിലെ എങ്ങോട്ടാ..” ഞാന്‍ ചോതിച്ചു..

“ഒന്നും പറയണ്ട കുട്ടാ..എഴിലോടാണ് പണി…വേഗം തീര്കണം.. നിനക്കറിയാലോ ഫിനിഷിംഗ്…സമയം കളയാന്‍ വയ്യാ… ഒരു ചൂടന്ടെ വീട്ടിലാ പണി..അതോണ്ട് നേരത്തെ എത്തിയാല്‍ അത്രയും നല്ലത്..നീ എങ്ങോട്ടാ..” നവ രസങ്ങളുമായി കുഞാരനട്ടന്‍ എന്നോട് ചോദിച്ചു..

“എനക്ക് എറണാകുളം ഒരു ഇന്റര്‍വ്യൂ ഉണ്ട്.. അയിനു പയ്യനൂരില്‍ പോയി അവിടുന്ന് ബസ്സിനു പോണം.. നമ്മക്ക് മിണ്ടീം പറഞ്ഞും പോകാലോ..” ഞാന്‍ ആശ്വസിച്ചു.

കുഞ്ഞാരനാട്ടന്ടെ കഥ കേട്ടു ഞങ്ങള്‍ ചെമ്പല്ലികുണ്ട് പുഴയുടെ അടുതെത്തി.. പുഴയുടെ അടുത്ത് എത്തിയപ്പോള്‍ കുഞ്ഞാരനാട്ടന്‍ ഉടുപ്പുകളൊക്കെ അഴിച്ചു ഒരു പ്ലാസ്റ്റിക്‌ സഞ്ചിയില്‍ ഇട്ടു..

“നിങ്ങ എന്താ പണിയെടുക്കുന്നത് കുഞാരനാട്ടാ..” ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു..

“എടാ ആ വളഞ്ഞു പോന്നതിനെക്കാള്‍..ഈ പുഴ നേരെ കടന്നാല്‍ അര മണിക്കൂര്‍ ലാഭിക്കാം…നീയും വാ.. വലിയ ആഴം ഒന്നും ഇല്ല.. ” കുഞ്ഞാരനാട്ടന്‍ പറഞ്ഞു..

“അയ്യോ നനയാന്‍ ഞാനില്ല.. നിങ്ങ പുഴ നീന്തിക്കോ .. ഞാന്‍ വേഗം അപ്പുറം എത്താം..” ഞാന്‍ പറഞു..

ഞാന്‍ വേഗം പാലം ലക്ഷ്യമാക്കി നടന്നു..

അപ്പോള്‍ കുഞ്ഞാരനാട്ടന്‍ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു.. എനിക്ക് മനസ്സിലായില്ല..

എങ്കിലും.. ഞാന്‍ ‘ഹാ… ഓക്കേ’ എന്നു പറഞ്ഞു…

ഞാന്‍ പാലത്തിന്ടെ അടുതെതിയപ്പോള്‍ കുറിക്കാരന്‍ രാജേട്ടനും മറ്റും

“രായെട്ടന്‍ എന്താ ഇവിടെ..” ഞാന്‍ ചോദിച്ചു

“ആ കുഞാരണനെ കാത്ത് നില്‍കുകയാ.. നീ ഏട പോന്നു..” രാജേട്ടന്‍ ചോദിച്ചു..

“പയ്യനുരില്‍…. കുഞ്ഞരനാട്ടന്‍ ഉണ്ട് പുഴ നീന്തി അടക്കുന്നു.. അര മണിക്കൂര്‍ ലാഭിക്കാന്‍.. അയാള്‍ അപ്പുറം എത്തുന്നതിനു മുന്നേ എനക്ക് അവിടെ എത്തണം..” ഞാന്‍ രാജേട്ടനോട് പറഞ്ഞു..

“നമ്മളും വരുന്നു.. ” എന്നു പറഞ്ഞു കുറി ടീം എന്റെ കൂടെ കൂടി..

അക്കരെ എത്തുമ്പോഴേക്കും കുഞ്ഞരനാട്ടന്‍ ദേഹം ഒരു തുണി കൊണ്ടു തുടച്ചു വസ്ത്രങ്ങള്‍ ഇടുകയായിരുന്നു..

കുറി ടീമിനെ കണ്ടതും.. പാവം കുഞ്ഞരനാട്ടന്‍ ഇളിഭ്യനായി വിഷന്നനായി ഏകാന്തനായി നിന്നു…

ഒന്നും അറിയാതെ കിട്ടനെ പോലെ ഞാനും..%d bloggers like this: