നുറുങ്ങുകള്‍

Brp Bhaskar ഞങ്ങൾ കുറെ വയസ്സന്മാർ കളത്തിലുണ്ടെങ്കിലും അടിസ്ഥാനപരമായി ഇത് പുതിയ തലമുറയുടെ മാധ്യമമാണ്. ഞങ്ങൾ വിട്ടുപോയശേഷവും വളരെക്കാലം ഇവിടെ നിന്ന് പയറ്റാൻ പോകുന്നവരാണ് അവർ. ഏത് തരത്തിലുള്ള മാധ്യമമാണ് തങ്ങൾക്കു വേണ്ടതെന്ന് അവർ തീരുമാനിക്കട്ടെ. ദൃശ്യമാധ്യമങ്ങൾ അവരെ കാര്യമായ തലച്ചോർ പ്രവർത്തനം ആവശ്യമില്ലാത്ത തലത്തിലേക്ക് നയിക്കുകയാണ്. അവയുടെ സ്വഭാവം അതാണ്. ദിനപ്പത്രങ്ങൾ ചാനലുകളാവാൻ ശ്രമിക്കുകയാണ്. കേരള സമൂഹത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തുണ്ടായ ഗുണപരമായ മാറ്റങ്ങൾ സാധ്യമാക്കിയത് ആനുകാലികങ്ങളിലൂടെ നടന്ന ആശയസമരങ്ങളാണ്. അത്തരം ആശയസമരങ്ങൾക്ക് വേദിയാകാൻ കഴിവുള്ള നാലോ അഞ്ചോ പ്രസിദ്ധീകരണങ്ങളെ ഇന്നുള്ളു. അവയുടെ പ്രചാരത്തിലെ കുറവ് പുതിയ തലമുറയെ ആകർഷിക്കാൻ അവയ്ക്ക് വളരെയൊന്നും കഴിയുന്നില്ലെന്ന സൂചനയാണ് നൽകുന്നത്. ഇന്റർനെറ്റ് തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു ഇന്റർനെറ്റ് മാധ്യമത്തിന്റെ ആവശ്യം ഞാൻ കാണുന്നു. വിജയാശംസകൾ.

Balachandran Chullikkad തൃശ്ശൂർ. പൂരവും വെടിക്കെട്ടും കഴിഞ്ഞ് വെടിമരുന്നിന്റെ മണം കനത്തുകിടക്കുന്ന തേക്കിൻ‌കാട്ടിലെ ഒരു പ്രഭാതം. പൊട്ടാത്ത പടക്കങ്ങൾ പരതിയെടുത്തു പൊട്ടിക്കുന്ന കുറെ കുട്ടികളെ ചൂണ്ടി എന്നോടു മഹാകവി വൈലോപ്പിള്ളി: ‘ മലയാള കവിതയിലും പൂരവും വെടിക്കെട്ടും ഞങ്ങളോടെ കഴിഞ്ഞു. നീയൊക്കെ ഇതുപോലെ തരിപെറുക്കി പൊട്ടിക്കുന്നു എന്നുമാത്രം.’

വിജയ് ജോസ് തിരക്കുള്ള കടയില്‍ നിന്ന് സാധനം ആദ്യം കിട്ടാന്‍ ഒരു എളുപ്പവഴിയുണ്ട്. നോട്ടെടുത്ത് കടക്കാരന്‍റെ മുഖത്തിന്‌ നേരെ നീട്ടുക, അയാളുടെ നോട്ടം നോട്ടില്‍ തറയ്ക്കും. ഇപ്പോള്‍ നോട്ടുകൊണ്ട് “ക്ഷ” വരച്ചാല്‍ മുഖവും വരയ്ക്കും “ക്ഷ”. നോട്ടു വാങ്ങി പെട്ടീലിട്ടു സാധനവും ബാക്കിയും ഉടന്‍ കിട്ടും. മിക്ക കടക്കാരും ഈ നോട്ടുമന്ത്രത്തില്‍ അവാഹിക്കപ്പെടാറുണ്ട്. അതാണ്‌ നോട്ടിന്റെ ശക്തി.

എന്നാല്‍ ഇത് പോലല്ല സന്തോഷേട്ടന്‍. ചായക്കടക്കാരന്‍. അഭിമാനം വിട്ടുള്ള കച്ചവടമില്ല. കടയുടെ മുന്നില്‍ തൂക്കിയിട്ടിരുക്കുന്ന സാധനങ്ങള്‍ക്ക് വേണ്ടി വന്ന ആളുടെ അടുത്ത് പോലും “ഇല്ല, തീര്‍ന്നു പൊയ് ” എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇനി അത് ചൂണ്ടികാണിച്ചാല്‍ പറയും “അത് വിക്കാന്‍ വെചേക്കണതല്ല, ഇനി വിറ്റാല്‍ തന്നെ നിനക്ക് തരണില്ല.”

അതിനു മൂപ്പര്‍ക്ക് പറയാന്‍ ഒരു കാരണം ഉണ്ട് “അവനെ എനിക്കിഷ്ടപെട്ടില്ല, അവന്‍റെ മുണ്ട് മടക്കികുത്തിയുള്ള വരവും ചോദ്യോം…. ശരിയല്ല”

ഇങ്ങനോരാള്‍ നിങ്ങളുടെ നാട്ടിലുമുണ്ടാവില്ലേ.. നിങ്ങളുടെ ചായക്കടക്കാരന്‍.. വീട്ടില്‍ ചായപ്പൊടിയും പഞ്ചാരയും ഇല്ലാഞ്ഞിട്ടല്ലല്ലോ നമ്മള്‍ ചായക്കടയില്‍ പോവുന്നത്? അത് ഒരു ലോകമാണ്, കുറെ കഥകള്‍, കഥാപാത്രങ്ങള്‍, ശരിക്ക് പറഞ്ഞാല്‍ ഒരു നാടിന്റെ മുഖം. അവിടെയൊക്കെ ഒന്ന് പോവാം..

ചായക്കടയില്ലാതെ എന്ത് മലയാള നാട് ?

Sreekumar Kariyad കോണ്‍ഗ്രസ്സുകാര്‍ക്ക് “ ഇറ്റാലിക്സില്‍ “ എഴുതാന്‍ നല്ല വശമാ. സുഷമാ സ്വരാജ്, വൃന്ദാ കാരറ്റ് തുടങ്ങിയ വനിതകള്‍ കൂടി പാര്‍ട്ടികളെ ശാക്തേയം ആക്കിയാല്‍ , ഭാരതം നാരീജനഭര നാഭീദേശം ആയിക്കോളും. പുരുഷന്മാര്‍ പുരുഷോത്തമന്‍ എന്ന പേരും ധരിച്ച് ഓട്ടോ ഓടിക്കട്ടേ. ഭാരതമാതാക്കള്‍ കീ ജയ ജയ !

Raviivarma Varma ഡാന്‍ മോറിയസിനെ അറിയുമല്ലോ ..വിശ്വ വിഘ്യതന്‍ ആയ യാത്ര വിവരണ പണ്ഡിതന്‍ ആണ് .അദ്ദേഹം ഒരു യാത്രക്കിടെ രണ്ടു ജപ്പാന്‍കാരെ കണ്ടു ..അവര്‍ പറഞ്ഞു ,ഞന്‍ങള്‍ ഇന്ത്യയിലേക്ക്‌ ആണ് .മോറിയ പറഞ്ഞു : ഊ ,ഇന്ത്യ കാണുന്നത് ഏഷ്യ കാണുമ്പോലെ ആണ് .ജപ്പാന്‍കാര്‍ തിരച്ചു പറഞ്ഞു ; അത് ശരിയല്ല .അവര്‍ ഏഷ്യക്കാര്‍ അല്ല .ഒരു പ്രത്യേക കള്‍ട്ട് ആണ്… ..മോരിയാസ് അന്തം വിട്ടു .അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ടു ; നാനാ അര്‍ത്ഥത്തില്‍ ഒന്ന് കൂടി .ഒരു ഏകത്വം കൂടി ഇല്ലാതായി വിശ്വാസങ്ങള്‍ എവിടെ വരെ പോകും എന്ന് നോക്ക് .ദ്രാവിടന് ശിവന്‍ രൌദ്ര മൂര്‍ത്തിയാണ് .ക്ഷിപ്ര പ്രസാടി ആണ് .താണ്ടവം ആടുന്നവന്‍ ആണ് .മരണ ദേവന്‍ ആണ് .യമനാണ്‌ .നമ്മുടെ ശിവ സ്തുതികള്‍ പാടുന്നത് രൌദ്ര താളത്തിലാണ് .ഭസ്മെശ്വരനെ ഭയന്നാണ് നാം വാഴ്ത്തുന്നത് .കൃത്യം ശനിയാഴ്ച വഴിപാടു പോവും.സന്ജ്യുടെ അപഹാരം മാറാന്‍ ശിവനെ ഭജിക്കാലാണ് സനിയാഴ്ച വ്രുതം.അതിനര്‍ത്ഥം സനിയെ നിയന്ത്രിക്കുന്നത് പി .ശിവന്‍ ആണെന്ന് ആണല്ലോ .കടുംകൈ അല്ലെ മനുഷ്യനോടു ദേവന്‍ ചെയുന്നത്
ചുരുക്കട്ടെ ,ഉത്തരേന്ത്യ അങ്ങിനെ അല്ല .പ്രത്യേകിച്ചു മല ഭാഗങ്ങള്‍ .അവിടെ പഹാടികള്‍ക്കു ശിവന്‍ അരുമ യോലുന്ന ദേവനാണ് .അറിഞ്ഞോ അറിയാതെയോ വിളിച്ചാല്‍ വിളി കേള്‍ക്കുന്നവന്‍ ആണ് .ശിവ സിറ്റി ആയ കൈലാസം അവര്‍ക്ക് കാണാം .എല്ലാം പി.ശിവന്‍ നല്‍കുന്നതാണ് അവര്‍ക്ക് .ഗോതമ്പ് മുതല്‍ കമ്മ്യൂണിസ്റ്റ്‌ പച്ച പോലെ കൈലാസതിന്‍ താഴ്‌വരയില്‍ ചരസ്സ് വരെ .അവരുടെ ശിവ സങ്കല്പതിലോ സ്തുതിയിലോ രൌദ്രമില്ല .അത് ഭക്തിയുടെ വിലാപമാണ്‌ .നിറഞ്ഞ മനസ്സോടെ ശിവനെ അവര്‍ വിളിക്കുന്നു .ആദരിക്കുന്നു .ഒരര്‍ത്ഥത്തില്‍ ഏക ദൈവ വിശ്വാസം തന്നെ .വിഷ്ണുവിന്റെ ഒരു പ്രാചീന ഗ്രാമ ക്ഷേത്രം പോലും അവിടെ പ്രശസ്തമല്ല ഇന്ത്യ വേറെ ഒരു കള്‍ട്ട് അഥവാ ക്ലാന്‍ ആണെന്ന് ജപ്പാന്‍കാര്‍ പറയുമ്പോള്‍ അതിനകത്ത് എത്ര കുലങ്ങള്‍ ഉണ്ടെന്നു ഡാന്‍ മോരിയാസ് അത്ഭുതപ്പെട്ടു .ഇന്ത്യക്കാര്‍ ആയ നമ്മില്‍ എത്ര പേര്‍ ഈ അത്ഭുത ലോകം കാണുന്നു ?ഒരു കലൈടോ സ്കോപ് പോലെ ഇന്ത്യ വരയ്ക്കുന്ന നനാത്വതിന്റെ വര്ണ ചിത്രങ്ങള്‍ നാം ഒരു ദേശ-രാഷ്ട്രം ആവുമെന്ന ആശ ജനിപ്പിച്ചിരുന്നു .ഇപ്പോഴും അതുണ്ട് ..കാരണം അറുപത്തി മൂന്നു വര്ഷം ഒരു രാജ്യം നില നിന്ന് എന്നത് മാത്രമല്ല. അതൊരു വലിയ കാര്യവുമല്ല .ജനതയില്‍ ഇന്ത്യ എന്ന ഒരു ബോധം കസവിഴ പോലെ നിഴലിച്ചു കാണുന്നു ..വിശാസങ്ങല്ക്കപ്പുരം ..അതൊരു പ്രത്യാശ ആണ് ..അന്യ മത വിശ്വാസികളെ വിശ്വാസത്തോടെ ഏവരും സ്വെകരിക്കുന്നു എന്നതും ആശ്വാസമാണ് .അപവാദങ്ങളുണ്ട് ഇതിനു .൨൦൦൨ -ലെ ഗുജറാത്ത് [ എന്കിലുമ് ഭൂരിപക്ഷം അങ്ങിനെ അല്ല എന്ന് യാത്രകള്‍ ബോധ്യപ്പെടുതുമ്പോള്‍ മുഴുവന്‍ പ്രതീക്ഷയും തകരെണ്ടതില്ല എന്ന ആശ്വാസം കിട്ടും . ഒട്ടേറെ താരതമ്യങ്ങള്‍ ഇനിയുമുണ്ട് .ഇതൊരു ശാഖ മാത്രം .

Prakashanpp Kalyani മലപ്പുറത്തെ രണ്ട് സുഹൃത്തുക്കള്‍ മീന്‍ പിടിക്കാന്‍ പോയി…അങ്ങനെ ഇരുന്നു..മണിക്കൂറുകളോളം…ഒടുവില്‍,ഭാഗ്യത്തിന് ഒരുവന്റെ ചൂണ്ടയില്‍ ഒന്നു കൊത്തി…അവന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു..”എന്റെ മമ്പറം തങ്ങളേ…ഇതൊരു മുഴുത്ത എനമാണേങ്കില്‍,വിറ്റുകിട്ടുന്നതിന്റെ പകുതി ഞാന്‍ മമ്പറം തങ്ങള്‍ക്കു തരും..” ഒറ്റ വലി…അല്‍ഭുതം…ഒരു വലി…യ, പിടിച്ചലെത്താത്ത മീന്‍..!!! അവന്‍ എങ്ങനെയോ അതിനെ തന്റെ നിയന്ത്രണത്തിലാക്കി. ചവിട്ടിപ്പിടിച്ച് ശ്രദ്ധയോടെ, ചൂണ്ടല്‍ വായില്‍നിന്നെടുത്തുകൊണ്ടു പറഞ്ഞു…”പിന്നേ മമ്പറംതങ്ങള്‍ക്ക് ഇതിന്റെ പകുതി…പള്ളീ പറഞ്ഞാ മതി..ഞാന്‍ കൊടുക്കില്ല..”പറഞ്ഞു തീര്‍ന്നില്ല….ബ്ലും….മീന്‍ കയ്യില്‍നിന്നും ഒറ്റച്ചാട്ടം…വെള്ളത്തിലേക്ക്…പിടച്ചുനീന്തുന്ന മീനിനെ നോക്കി നിസ്സഹായനായി സുഹൃത്തിനോട്…”ഈ മമ്പറം തങ്ങള്‍ക്ക് ഒരു തമാശ പറഞ്ഞാ മനസ്സിലാവൂലാന്ന് വെച്ചാ കഷ്ടാ….” ഇതു പോലെയാകുന്നുണ്ടോ മലയാളനാട് ചര്‍ച്ചകള്‍..? ഒരു തമാശ പോലും മനസ്സിലാകാതെ…

Prasanth Jose Cicilia
ആണുങ്ങള്‍ ജീവിക്കുന്നത് അടിമകള്‍ ആയിട്ടോ അതോ മക്കളെ
നോട്ടക്കാരയിട്ടോ……മണിക്കൂറില്‍ 27 ഡോളര്‍ വാങ്ങുന്നതിന്റെ അഹങ്കാരം
ആണ് നല്ലൊരു പങ്കു കുടുംബിനികള്‍ക്കും …എന്തിനാ ഇങ്ങനെ മനുഷ്യാ
…….നട്ടെല്ല് വയ്ക്ക് …..

Saradakutty Madhukumar ഭാഷയിലും ജീവിതരീതികളിലും സംസ്കാരത്തിലും വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സംരംഭം ആണെങ്കില്‍ മുന്നിലുള്ള മലയാള മാതൃകകളില്‍ നിന്ന് വിടുതല്‍ നേടുകയാണ് ആദ്യം വേണ്ടത്.അവയെക്കാള്‍ ഭേദമാവുക എന്നതായിരിക്കരുത് ലക്‌ഷ്യം.പൂര്‍ണമായ ഒരു വിടുതല്‍ ആണ് ആവശ്യം.ആശംസകള്‍!!

Ok Sudesh ചോംസ്കി ഒരുതരം ആനർക്കോ-മാർക്സിസ്റ്റ് ആണ്. അദ്ദേഹം കാപ്പിറ്റലിസത്തിന് എതിരാണെങ്കിലും സകല പുസ്തകങ്ങളും ആ ലോകവ്യാപകമായ മാർക്കറ്റിൽ വിറ്റഴിച്ച് നല്ല റോയൽറ്റി പറ്റുന്നയാളാണ്. അവിടെത്തന്നെ താമസിച്ച് അവിടത്തെ സൌകര്യങ്ങൾ തുടർന്നനുഭവിയ്ക്കുന്ന ആളുമ…ാണ്. (ഒരിക്കൽ തുർക്കിയിൽ അദ്ദേഹത്തിന്റെ ഒരു പുസ്തകം ബാൻ ചെയ്തപ്പോൾ അദ്ദേഹമവിടെ പാഞ്ഞെത്തി അതിന്റെ വിവർത്തനത്തിന്റെ പ്രസാധകനെ കാണാൻ തിരക്കു കൂട്ടിയത് ഞാൻ ഓർക്കുന്നു.) ഞാൻ അദ്ദേഹത്തെ ശ്രദ്ധിയ്ക്കുക, ഭാഷാശാസ്ത്രവിശാരദത്വത്തെപ്രതി മാത്രമെ ആകൂ; രാഷ്ട്രീയവീക്ഷണപരമാകില്ല. ബ്രില്ല്യന്റ് ആണ് എന്നുള്ളത് ബാലൻസ്-ഡ് എന്നതിന് തുല്യമാകില്ല.

Mohamed Maranchery അയാള്‍ പാടി .. തേനും വയമ്പും .. തേടും വാനമ്പാടി ..
ജനക്കൂട്ടം അലറി വിളിച്ചു..
ഒരാള്‍ എഴുന്നേറ്റു നിന്നു “നന്നാക്കി പാടടാ പട്ടീ ” എന്നലറി .
അയാള്‍ വീണ്ടും പാടി …തേനും വഴമ്പും …
ജനം കയ്യടിച്ചു , ജനങ്ങള്‍ക്ക്‌ അങ്ങിനെയായിരുന്നു വേണ്ടത്!!

Roshanara Meherin ഒറ്റയാന്മാരുടെ ഒരു കൂട്ടം ഉണ്ടായിരുന്നെങ്കില്‍..

Hamza Kanchirappully ഹും സമയമില്ലാ പോലും. നോമ്പ് തുറക്കാന്‍ പതിനഞ്ചു മിനിട്ട് ബാക്കിയുള്ളപ്പോള്‍ വിഭവങ്ങളെല്ലാം തയ്യാറായിരിക്കും (പലതരം പോരികളും പഴങ്ങളും ജൂസുകളും മറ്റും) എന്നിട്ട് അതിലേക്കു നോക്കി ഒരു കാത്തിപ്പുണ്ട് ബാങ്ക് വിളിക്ക് വേണ്ടി. ആ പതിനഞ്ചു മിന്റ്റൊന്നു തീര്‍ന്നു കിട്ടാന്‍ മനുഷ്യന്‍ പെടുന്ന പെടാപാട് ഹോ അതോക്കുമ്പോള്‍.
സമയമില്ലാ എന്ന് തോന്നുന്നു എങ്കില്‍ ജീവിതംകൊണ്ട് നമുക്ക് ബോറടിച്ചു തുടങ്ങിയിട്ടില്ല എന്നല്ലേ ഗുരുക്കന്മാരെ അതിന്റെ സാരം?

Bindu B Menon മറഞ്ഞും ഒളിഞ്ഞും കഥകള്‍ മെനയുകയും, ഭാര്യമാരെ വഞ്ചിക്കുകയും ചെയ്യുന്ന ഒരുപാടു പേര്‍ക്കിടയില്‍ തുറന്നു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായതില്‍ ശ്രി ശശി തരൂരിന് സന്തോഷിക്കാന്‍ എന്തുകൊണ്ടും അര്‍ഹതയുണ്ട്.

Satheesh Kumar ഒരു കാലത്ത് ഇം ഗ്ളീഷ് മീഡിയത്തില്‍ പഠിപ്പിക്കാത്തതില്‍ എനിക്ക് അച്ചനോട് വിഷമം തോന്നിയിരുന്നു. പ്രത്യേകിച്ചും മനസ്സിലെ ചിന്തകള്‍ പറയാന്‍ പറ്റാത്തപ്പോള്‍ . പിന്നീട് മനസ്സിലായി കുഴപ്പം ഭാഷ പഠിക്കാത്തതിലല്ല ആത്മവിശ്വാസത്തിന്റെ പ്രശ്നമാണെന്ന്. ഞാനിപ്പോള്‍ എന്റെ കുട്ടിയെ ചൈനീസ് മീഡിയത്തില്‍ ആക്കിയാലോ എന്നു ആലോചിക്കുന്നു. ഇനി ലോകത്തിന്റെ കേന്ദ്രമാകുന്നത് ചീനയാണല്ലോ? അമേരിക്കക്കാര്‍ വരെ അതു മനസ്സിലാക്കി . ഞാന്‍ ഒരു മുഴം മുന്നെ എറിയാം

Rajendran Edathumkara ‎’അശാന്തസ്യ കുത: സുഖ:! ‘

എന്ന ഗീതാ വാക്യത്തെ

‘അശാന്തനെവിടെ സുഖം!’

എന്നു തര്‍ജമ ചെയ്തു കൊ.കു.കു.തമ്പുരാന്‍.

അദ്ദേഹം മരിച്ചപ്പോള്‍ അമ്മ പറഞ്ഞത്
ഇങ്ങനെയായിരുന്നു: ‘പൊട്ടനാര്‍ന്നൂച്ചാലും
ഉണ്ടാര്‍ന്നാ മതിയാര്‍ന്നു..’.

അശാന്തനെവിടെ സുഖം?!

Kp Nirmalkumar ‎@ ശ്രീജിത്ത്‌ : താങ്കള്‍ക്ക് അറിയാം എന്ന് തോന്നുന്നു. പുതിയ കവികളെ യും എഴുത്തുകാരെയും ലഹരിയുടെ തിമിര്‍പ്പില്‍ ഒന്ന് ‘കുലുക്കാന്‍’ തന്റെ ദരിദ്ര ബ്രാഹ്മണ്യം ദ്രോണരെ പോലെ ദുരഭിമാനത്തില്‍ ആയുധമാക്കിയ മലയാറ്റൂര്‍ ചിട്ട, ഒരിക്കല്‍ പതറിയത് പോ…ലെ കണ്ടത് കാക്കനാടന്റെ വീട്ടിലാണ് എന്ന് അക്കാലത്തെ മലയാളനാട് പത്രാധിപര്‍ വിഷാദത്തോടെ ഓര്‍ക്കുന്നു. വീട്ടില്‍ ഉണ്ടായിരുന്ന അനുജന്‍ രാജന്‍ കാക്കനാടന്‍ പക്ഷെ ആള്‍ ധീരനായിരുന്നു. അരുതാത്ത ശക്തി കുളങ്ങര തെറി എന്തോ കേട്ട് റെവെന്യു സെക്രട്ടറി മലയാറ്റൂര്‍ പിന്നീട് ‘നിലവിളിച്ചു’ കരയുന്ന കാഴ്ച കണ്ടു പത്രാടിപര്‍ക്ക് ഞെട്ടല്‍ സഹിക്കാനായില്ല. രാജന്‍ എന്താണ് സ്വാമിയോട് കനത്തു മറുപടി പറഞ്ഞത് എന്ന് ആര്‍ക്കും ഇതുവരെ അറിയില്ല.
മരണത്തിനു തലേന്ന് വീ കെ എന്‍ ചിന്തിച്ചത് ഇംഗ്ലീഷില്‍ ആയിരുന്നില്ല എന്ന് അടുത്ത സുഹൃത്ത്‌ എന്‍ പീ വിജയകൃഷ്ണന്‍. മോഹിച്ചത് നെയ്‌ ദോശ ആയിരുന്നു. കുടിച്ചു കൂത്താടി കരള്‍ കറുത്ത് പോയി എങ്കിലും രസ മുകുളങ്ങള്‍ ദോശക്കു വേണ്ടി കൊതിച്ചു. അത് കഴിച്ചു പിറ്റേന്ന് പോയി.
വീ കെ കൃഷ്ണ മേനോന്റെ അന്ത്യം കഷ്ടമായിരുന്നു. കൊച്ചു കുട്ടികള്‍ പോലും അതികായനെ പരിഹസിച്ചു എന്ന് ആരാധകനായ എസ കെ നായര്‍ ഓര്‍ത്തു. . മറുപടി പക്ഷെ മലബാറിയന്‍ ബാല്യ കാല മലയാളത്തില്‍ തന്നെ ആയിരുന്നു.
മന്ശ്യാവസ്ഥ ഒക്കെ ഇത്ര മാത്രം. നന്ദി.

Kp Nirmalkumar പ്രണയിനിയുടെ ജൈവ വിസര്‍ജ്യത്തില്‍ കിടന്നുരുളുന്ന കാമുകന്‍ ? നവയുഗ പുരുഷന്‍ ഇങ്ങനെ വേണം പരസ്യമായി വിശ്വസ്തത തെളിയിക്കാന്‍.

Rajesh Mc ‘ദിവ്യ’ രണ്ടക്ഷരം ചേര്‍ന്നാല്‍
ദിവ്യമാകില്ലെന്നോര്‍ക്കുക.
വിദ്യയെന്നു തിരിച്ചിട്ടാലൊ
വിദ്യ കൈവരില്ലെന്നുമറിയുക.

Sreejith Kayanadath കാലം മയിക്കാത്ത മുറിവുണ്ടോ ?കുളിച്ചാല്‍ പോകാത്ത ആഴുക്കുണ്ടോ ?ചിരിച്ചാല്‍ കനത്ത പല്ലുണ്ടോ ?മറക്കാന്‍ പറ്റാത്ത തെറ്റുടോ?പറഞ്ഞാല്‍ തീരത പ്രശ്നങ്ങള്‍ ഉണ്ടോ ?ഇതെല്ലം വയിചോണ്ടിരിക്കാന്‍ നിനെക്കെന്താ വട്ടുണ്ടോ ??ശുഭരാത്രി ആശംസിക്കുന്നു ചങ്ങാതിമാരെ .

Anil Kumar കേരള സർക്കാരിന്റെ പുതിയ ഉത്തരവുപ്രകാരം ഹയർസെക്കൻഡറി തലത്തിൽ ഇനിമുതൽ ഇംഗ്ലീഷിനുപുറമേ ഏതെങ്കിലും രണ്ട് ഭാഷകൾ മാത്രമേ പഠിപ്പിക്കാൻ പാടുള്ളു. കേരളത്തിൽ അനുവദിച്ച പുതിയ സ്കൂളുകളിൽ 9 എണ്ണത്തിൽ മലയാളം വേണ്ടെന്ന് മനേജ്മെന്റുകൾ തീരുമാനിച്ചു. ഇനി കേരളത്തിൽ മലയാളം പഠിക്കാൻ അവസരം കിട്ടണമെന്നില്ല. പ്രിയമുള്ളവരേ കുട്ടികളെ മലയാളം പഠിപ്പിക്കണമെങ്കിൽ കോയമ്പത്തൂരിലേയ്ക്ക് വരൂ. പഠിക്കാൻ ആളുണ്ടെങ്കിൽ ഇവിടെ അതിനുള്ള സൗകര്യമുണ്ട്.

Manoj Kuroor ആലപ്പുഴ പുന്നമടക്കായലിലെ നെഹ്രു ട്രോഫി വള്ളംകളിയുടെ തത്സമയ സം‌പ്രേക്ഷണം ചാനലുകളില്‍ കണ്ടപ്പോള്‍ ശബ്ദം നല്ലോണം കുറച്ചിട്ടേ കാണാന്‍ പറ്റിയുള്ളൂ. വിവരണം അസഹ്യം! പണ്ടു റേഡിയോ മാത്രമുണ്ടായിരുന്നപ്പോള്‍ നാഗവള്ളി ആര്‍. എസ്. കുറുപ്പ്, ലൂക്ക്, സതീഷ് ചന്ദ്രന്‍ എന്നിവര്‍ ആവേശം കൂട്ടുന്നതിനായി ചില പൊടിക്കൈകള്‍ പ്രയോഗിച്ചിരുന്നു: “അയ്യയ്യാ! എന്തൊരു വരവ്! ഒപ്പത്തിനൊപ്പം. കാരിച്ചാലാണോ ജവഹര്‍ തായങ്കരിയാണോ?” എന്ന മട്ടില്‍. ഇന്ന് ഒരു ദൃശ്യമാധ്യമത്തില്‍ ഇത് ആള്‍ക്കാര്‍ക്കു കാണാം എന്നകാര്യം പോലും വിസ്മരിച്ചുകൊണ്ട് മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പേരു പോലുമറിയാതെ അതേ വാചകങ്ങള്‍ ഒരു മിനിറ്റില്‍ 10 എന്ന കണക്കില്‍ വെറുതേ ആവര്‍ത്തിക്കുകയുംചുമ്മാതെ ആവേശംകൊള്ളുകയും ചെയ്യുന്നതുകണ്ടപ്പോള്‍ സഹതാപം തോന്നി. ആവേശം മാത്രമേയുള്ളൂ. വള്ളങ്ങളുടെ പേരുപോലും അറിയില്ല! നമുക്കു കണ്ടാല്‍ മനസ്സിലാവുന്ന കാര്യം പോലും മനസ്സിലാകാത്ത ഈ വിവരണക്കാര്‍ കുറച്ചുനേരം മിണ്ടാതിരുന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടും കാര്യമില്ലല്ലൊ 😦

Divya Xavier

ഹര്‍ത്താല്‍ ദിവസം മലയാളി അവന്റെ നഷ്ടങ്ങളെ കുറിച്ച് ബോധാവാന്മാരവും. ചെയ്യാന്‍ പറ്റാതിരുന്ന കാര്യങ്ങളെ കുറിച്ചോര്‍ത്തു വിലപിക്കും. അവരുടെയും കേരളത്തിന്റെയും നഷ്ടങ്ങളുടെ കണക്കെടുക്കും. ഹര്‍ത്താല്‍ കഴിഞ്ഞാലും കേരളം ഇവിടെ തന്നെ ഉണ്ട്, അവരും. എ……ങ്ങും പോവില്ല. പക്ഷെ ആര്‍ക്കും കാണില്ല ഈ കേരള സ്നേഹം. ഹര്‍ത്താല്‍ നല്ലതല്ലേ, നമ്മുടെ ദിവസം എത്ര വിലപ്പെട്ടതാണെന്നു ഒരു ഓര്‍മ്മപെടുത്തല്‍,
സത്യം പറയാല്ലോ.. രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് എനിക്കൊരു കുന്തോം അറിയില്ല. പക്ഷെ ഹര്‍ത്താല്‍ എനിക്കിഷ്ടമാണ്. വീട്ടിലെല്ലാവരും കൂടെ സന്തോഷമായി ഒരുമിച്ചു ഒരു ദിവസം !

// 0 &&

1 Response to “നുറുങ്ങുകള്‍”


  1. 1 RENADEV സെപ്റ്റംബര്‍ 14, 2010 -ല്‍ 2:29 pm

    നുരുംഗുകളുടെ വെട്ടത്തിന് അറിവിന്ടെ സുര്യ തേജസ്സു..


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: