കോട്ടയം ആര്‍ട്ട്

കോട്ടയം ആര്‍ട്ട്


ലാസര്‍ ഷൈന്‍

വരയിലെ അറിയപ്പെടാത്ത സ്‌കൂളാണ് കോട്ടയം ആര്‍ട്ട്. ജനപ്രിയ സാഹിത്യത്തിന്റെ ഭാവവും ലഹരിയും തുള്ളിതുളുമ്പിയ ബ്രഷാണ് കോട്ടയം ആര്‍ട്ടിന്റേത്;പലപ്പോഴും ‘മ’വര എന്നു പുഛിക്കപ്പെട്ട സ്‌കൂള്‍. വിധിപ്രഖ്യാപനങ്ങള്‍ പലതു കഴിഞ്ഞ ശേഷം കോട്ടയം ആര്‍ട്ടിസ്റ്റുകള്‍ ഒന്നിച്ചിരുന്ന് അവര്‍ക്കു പറയാനുള്ളത് ആദ്യമായി തുറന്നു പറയുന്നു.

ഹൈലൈറ്റ്‌സ്
1. റിയലിസ്റ്റിക്കായി വരയ്ക്കുന്ന ചിത്രകാരന്മാരെ കോട്ടയം ആര്‍ട്ടിസ്റ്റുകളെന്നു ലേബല്‍ ചെയ്തു തഴയേണ്ട കാര്യമെന്നുമില്ല.
2. കച്ചവടത്തിന്റെ മീഡിയം എന്ന നിലയാല്‍ വരുമ്പോഴാണ് കോട്ടയം ആര്‍ട്ട് എന്ന റിയലിസ്റ്റിക് വര തുടങ്ങുന്നത്. മംഗളത്തിലാണ് ഈ വരയുടെ വളര്‍ച്ച
3. അടിമാലിയില്‍ ഒരു ഉരുള്‍പൊട്ടലുണ്ടായി. സുകുമാരന്‍ നാടര്‍ മംഗളത്തില്‍ അത് ഫീച്ചറാക്കി. എനിക്കു തോന്നുന്നു, അതാണ് മലയാളത്തിലെ ആദ്യത്തെ ജനകീയ ഫീച്ചര്‍. മംഗളത്തിന് ആ ലക്കം തന്നെ ഏതാണ്ട് രണ്ടായിരം കോപ്പി കൂടി
4. ഇപ്പോള്‍ നമ്മുടെ കാലഘട്ടത്തിലെ ആര്‍ട്ടിസ്റ്റുകള്‍ നല്ലകാറില്‍ സഞ്ചരിക്കുന്നു. നല്ല വീട്ടില്‍ താമസിക്കുന്നു. നല്ല ഫുഡ് കഴിക്കാന്‍ ശ്രമിക്കുന്നു. എ. അയ്യപ്പനെ പോലുള്ള കവികള്‍ മാത്രമണ് കലയെ തന്നെ സ്‌നേഹിച്ച് ജീവിക്കുന്നത്.
5. സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷ സാഹിത്യത്തില്‍ വന്നപ്പോള്‍ അതിന്റെ ഭാഗമായി സാധാരണ ജനത്തിനു മനസ്സിലാകുന്ന വരയുടെ ഭാഷയും രൂപപ്പെടുകയായിരുന്നു
6. മംഗളത്തിലെ വളര്‍ച്ച ആരും പ്രവചിച്ചതല്ല. അതിന്റെ ഉടമസ്ഥനായ വര്‍ഗ്ഗീസ് സാറോ എഡിറ്ററായിരുന്ന അമ്പാട്ടോ പോലും ആ വളര്‍ച്ച പ്രതീക്ഷിച്ചിട്ടുണ്ടവില്ല.
7. ഭാഷാപോഷണി ഇപ്പോള്‍ എങ്ങിനെ നില്‍ക്കുന്നോ ആറേഞ്ചിലായിരുന്ന അന്നത്തെ മനോരമ. അതു വായനക്കാരുടെ ലോകമായിരുന്നു.
8. ഇതില്‍ വരയ്ക്കുന്നവരെല്ലാം ജന്മനാ നല്ല ആര്‍ട്ടിസ്റ്റുകളാണ്. ഇവരെ കോട്ടയം ആര്‍ട്ടിസ്റ്റുകളെന്നോ, സാധാ ഇല്യുസ്‌ട്രേഷന്‍ വരയ്ക്കുന്നവരെന്നോ തെറ്റിദ്ധരിക്കരുത്
9. രവിവര്‍മ്മ ചിത്രങ്ങളുമായി കോട്ടയം ആര്‍ട്ടിനെ താരതമ്യപ്പെടുത്തേണ്ട. എങ്കില്‍പോലും മോഹനന്‍ എം.ജി., സുരേഷ്‌കുമാര്‍, ഓമനകുട്ടന്‍ എന്നിവരൊക്കെ കാലങ്ങളായി ഇതിലൊപ്പം (രവിവര്‍മ്മയുടെ റിയലസ്റ്റിക് വരയുടെ രീതിയില്‍) നില്‍ക്കുകയും, വരക്കുകയും ചെയ്യുന്നവരാണ്.
10. ജോയ്‌സി ജനപ്രിയനോവല്‍ എഴുതിയകൊണ്ടാണ് അദ്ധേഹത്തിന്റെ ഭാഷയേയും, ഭാവനയേയും അംഗാകരിക്കാത്തത്. അതുപോലെയാണു വരയുടെ കാര്യത്തിലെ അംഗീകാരമില്ലായ്മകളും.
11. ഭാനുപ്രിയയുടെ ശരീരവടിവും, ജയഭാരതിയുടെ ശരീരവടിവുമൊക്കെ ആ ചിത്രങ്ങളില്‍ വരും. ഇപ്പോള്‍ കേരളത്തിലുള്ള നടിമാര്‍ക്കൊന്നും അത്തരത്തിലൊരു ശരീര ഘടനയില്ല.
12. മാധ്യമമോ, മാതൃഭൂമിയോ കയ്യില്‍ കിട്ടുമ്പോള്‍ അതില്‍ മംഗളത്തിലേതോ, മനോരമയിലേതോ പോലുള്ള ചിത്രങ്ങള്‍ കണ്ടാല്‍ രസിക്കുമോ. അതുപോലെ മംഗളത്തിലും മനോരമയിലും മദനന്റെ പോലത്തെ കണ്ടാലും രസിക്കില്ല.
13. എത്രയേറെ പരീക്ഷണങ്ങള്‍ക്കുശേഷമാണ് ഇന്നത്തെ രൂപത്തിലേയ്ക്ക് കോട്ടയം ആര്‍ട്ട് എത്തിയത്. ആ രൂപാന്തരണത്തിന്റെ ചരിത്രവും, രീതികളും ഗവേഷണത്തിന് വിഷയമാകേണ്ടതുണ്ട്..
14. ഒരു തലവരയ്ക്കുന്നു.അതില്‍ കുറേ സ്‌ട്രോക്ക് ഇട്ടാല്‍ അത് റിയലിസ്റ്റിക്കല്ലാതാകും. നേര്‍ത്ത ലൈനൊക്കെയിട്ട് മയപ്പെടുത്തിയപ്പോള്‍ അതു ജനകീയമായി, ട്വന്റി ട്വന്റി സിനിമ ഓടുന്നപോലെ
15. വായനക്കാരെ വൈകാരികമായി പിടിക്കാന്‍ പറ്റുന്നതു കോപ്പികൂട്ടും എന്ന തോന്നലില്‍നിന്നാണ് ഇതെല്ലാം രൂപപ്പെടുന്നത്. അവിടെ നമ്പൂതിരിയുടെ സ്റ്റെലില്‍ വരച്ചിട്ടു കാര്യമില്ലല്ലോ!
16. കോട്ടയം ആര്‍ട്ടിസ്റ്റുകള്‍ സെക്‌സ് വരച്ചു എന്നതു വെറുതെ വിമര്‍ശിക്കാന്‍ പറയുന്നതാണ്. വള്‍ഗറായ ഒരു സെക്‌സും കോട്ടയം ആര്‍ട്ടിസ്റ്റുകള്‍ വരച്ചിട്ടില്ല. 17. ഡ്രീം ഗേള്‍ ഹേമമാലിനി മിക്കവാറും ആര്‍ട്ടിസ്റ്റുകള്‍ മോഡലാക്കിയ താരമാണ്.സില്‍ക്ക് സ്മിതയുടെ ശരീരവടിവും ആര്‍ട്ടിസ്റ്റുകള്‍ എടുത്തിട്ടുണ്ടാകും. 18. .ശബ്ദതാരാവലിയില്ലാതെ തന്നെ മലായള ഭാഷ മനസ്സിലാകുന്നതു കൊണ്ടാണ് ജനം ജനപ്രിയത്തിന്റെ പിന്നാലെ പോകുന്നത്
19. എം.ടി.യുടെ രണ്ടാമൂഴത്തിനു വരയ്ക്കുമ്പോള്‍ ആ എഴുത്തിനു കിട്ടുന്ന സ്ഥാനം അതിന്റെ വരയ്ക്കും കിട്ടും.
20. നാലും മൂന്ന് ഏഴ് എന്ന ബേസിക്ക് ഒരിക്കലും മാറാത്തതുപോലെ റിയലിസം എന്നത് ഒരിക്കലും മായില്ല. അതു ജനപ്രീയവരയില്‍ കുറഞ്ഞാല്‍ ആനിമേഷനിലൂടെ പുനര്‍ജനിക്കും.

അനാട്ടമിയുടെ അച്ചുകൂടം ഉടയ്ക്കാതെ സാധാരണക്കാരുടെ(അസാധാരണക്കാരെന്ന് നടിക്കുന്നവരുടെയും) മനസുകളിലും ഭാവനയിലും വരയുടെ ആദ്യാനുഭവമാണ് കോട്ടയം സ്‌കൂളിന്റെ ജനപ്രിയ വരകള്‍. വികാരങ്ങളേയുളളൂ,മലിന വികാരങ്ങളില്ലെന്നും. വികാരങ്ങളുണര്‍ത്താന്‍ കോട്ടയം ആര്‍ട്ടിന്റെ വരയ്ക്കു കഴിഞ്ഞെങ്കില്‍ അതാണ് ആ ആര്‍ട്ട് സ്‌കൂളിന്റെ നിലപാടു തറയെന്നു അനുകൂലികളും, ‘മ’ വാരികകളിലെ ‘മ’ ലിന സാഹിത്യം ചെയ്ത അതേ അപരാധമാണ് കോട്ടയം ആര്‍ട്ട് ചെയ്തതെന്ന് പ്രതികൂലികളും തര്‍ക്കിക്കുന്നു. വാദകോലാഹലങ്ങള്‍ക്കിടയില്‍ ടെലിവിഷന്‍ സീരിയലുകളും , റിയാലിറ്റി ഷോകളും മലയാളികളെ ഭ്രമിപ്പിച്ചു കടന്നു വന്നു. സിനിമയില്‍ നടിമാരുടെ തുണി മുകളില്‍ നിന്നു താഴെയ്ക്കും താഴെനിന്നു മുകളിലേയ്ക്കും ചുരുണ്ടു കൊണ്ടേയിരിക്കുന്നു. തേനില്‍ മുക്കിയ കല്‍കണ്ടമെന്നു നയന്‍താര വിശേഷിപ്പിക്കപ്പെടുന്നു. മൊബൈല്‍ ഫോണിന്റെ ബ്ലുടൂത്ത് അമ്പലപ്പുഴയിലെ 3 പ്ലസ്ടുക്കാരികളുടെ ജീവന്‍ നക്കി തുടച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.ഈ അപരാധങ്ങള്‍ കോട്ടയം ആര്‍ട്ടിന്റെ തലയില്‍ വച്ച് കൈകഴുകാം. പീലാത്തോസിന്റെ തളിക വെളളം നിറച്ച നിലയില്‍ കൊണ്ടു നടക്കുന്നവര്‍ അതു ചെയ്യട്ടേ. പക്ഷേ വിധിയ്ക്കു മുന്‍പ് നമുക്ക് കോട്ടയം ആര്‍ട്ടിനു ചെവികൊടുക്കാം. കോട്ടയം തന്നെയാണ് ഇപ്പോഴും ജനപ്രിയ സാഹിത്യത്തിന്റെ ‘തല’. കോട്ടയത്തെ മുനിസിപ്പല്‍ പാര്‍ക്കില്‍ കോട്ടയത്തെ വരക്കാര്‍ കാത്തിരിപ്പുണ്ട്. പക്ഷേ, കൊച്ചിയില്‍ എന്നു തുടങ്ങാം. കൊച്ചി കലൂരില്‍ മാതൃഭൂമി റോഡരികിലെ വീട്ടില്‍ ടി.എ.ജോസഫുണ്ട്. സൈദ്ധാന്തികമായി കോട്ടയം ആര്‍ട്ടിനെ പറ്റി പറയുകയും ചിന്തിക്കുകയും ചെയ്യുന്ന ചിത്രകാരന്‍. പെരുമ്പടവത്തിന്റെ സങ്കീര്‍ത്തനം പോലെയ്ക്ക് ജോസഫ് വരച്ച രേഖാചിത്രങ്ങള്‍ ശ്രദ്ധേയമാണ്. സങ്കീര്‍ത്തനം പോലെയുടെ താളുകളില്‍ ആ രേഖാ ചിത്രങ്ങള്‍ ഇപ്പോഴുമുണ്ട്. ജോസഫ് സാറിനെ കണ്ടിട്ടു കോട്ടയത്തിനു വന്നാല്‍ മതിയെന്ന് കോട്ടയത്തു കാത്തിരിക്കുന്ന ചിത്രകാരന്മാര്‍ തന്നെയാണ് പറഞ്ഞത്

ജോസഫ് പറഞ്ഞു തുടങ്ങുന്നു.
ജോസഫ്: ചിത്രകലയുടെ തുടക്കം എന്നു പറയുന്നത് റിയലിസ്റ്റിക്കാണ്. അതുതന്നെയിന്നും വരയ്ക്കുന്നു. അതിന്റെ രൂപഭാവങ്ങളൊന്നും മാറുന്നില്ല. ഡ്രസുകള്‍ മാത്രമാണു മാറുന്നത് .പഴയകാലത്ത് റിയലിസ്റ്റിക് എന്നു പറയുന്നത് യഥാര്‍ത്ഥ ജീവിതം ചിത്രീകരിക്കുന്നതിനെയായിരുന്നു. പണക്കാരുടെ ചിത്രകലയില്‍ നിന്നു മാറി റിയലിസ്റ്റിക്ക് എന്നു പറയുന്ന ഇസം സാധാരണക്കാരുടെ / പാവപ്പെട്ടവരുടെ ജീവിതം ചിത്രീകരിച്ചു. റിയലിസ്റ്റിക്കായി വരയ്ക്കുന്ന ചിത്രകാരന്മാരെ കോട്ടയം ആര്‍ട്ടിസ്റ്റുകളെന്നു ലേബല്‍ ചെയ്തു തഴയേണ്ട കാര്യമെന്നുമില്ല. നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലുളള റിയലിസ്റ്റിക് ചിത്രകലയുടെ (ജനപ്രിയ )തുടക്കം എന്റെ അറിവില്‍ നിന്നു പറയാം; . 1976 ലാണു ഞാന്‍ ദീപികയുടെ ആര്‍ട്ടിസ്റ്റായി ജോലി തുടങ്ങുന്നത്. അന്നു ദീപികയുടെ വീക്കിലി സ്റ്റാര്‍ട്ടു ചെയ്തു. അതിനു മുമ്പ് തന്നെ ടൂകളറില്‍ അടിക്കുന്ന മംഗളം ജെസ്റ്റ് സ്റ്റാര്‍ട്ടു ചെയ്തിടിടുണ്ട്.. അന്നു വരച്ചുകൊണ്ടിരുന്നത് കെ.എസ്. രഘു( രഘുവും കോട്ടയത്ത് ഈ ചര്‍ച്ച തുടരാന്‍ കാത്തിരിപ്പുണ്ട് ) പരേതനായ പി.കെ.രാജന്‍ , കെ.എസ്.രാജന്‍ എന്നവരെക്കെയാണ്.ഞാന്‍ മാവേലിക്കര രവിവര്‍മ്മയില്‍ വര പഠിച്ചു വന്നതെയുളളൂ. യാഥാര്‍ത്ഥത്തില്‍ മംഗളം തുടങ്ങി കഴിഞ്ഞതിനു ശേഷമാണ് സാധാരണക്കാരിലേയ്ക്ക് കൂടുതല്‍ ഇറങ്ങുന്ന രീതിയിലുളള വര തുടങ്ങുന്നത്. അതു വരെ ദത്തനോ, നമ്പൂതിരിമാഷോ, അല്ലെങ്കില്‍ സി.എന്‍ കരുണാകരനോയൊക്കെ വരക്കുന്നതായിരുന്നു വര. ചിത്രകലയ്ക്ക് ഇത്രമാത്രം വിഷ്വല്‍ സാധ്യത അന്നു രൂപപ്പെട്ടിട്ടില്ല.അതൊക്കെകൊണ്ടു തന്നെ ഞങ്ങളൊക്കെ വരയ്ക്കുമ്പോഴും എത്രമാത്രം അമൂര്‍ത്തമാകാം എന്നാണ് ചിന്തിച്ചിരുന്നത്.കെ.സി.എസ്. പണിക്കരുടെ വേഡ്‌സ് ആന്റ് സിംബല്‍സ് തന്നെ റിയലിസ്റ്റിക്കായ ഉന്നത രൂപമാണ്. പക്ഷേ അദ്ദേഹം തന്നെ റിയലിസ്റ്റിക്കായ ചിത്രകല പഠിച്ചതിനു ശേഷമാണ് അമൂര്‍ത്തതയിലേയ്‌ക്കൊക്കെ വന്നത്. കോട്ടയത്തെ ചിത്രകാരന്മാര്‍ ആവശ്യം വന്നപ്പോള്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍ വരച്ചു എന്നേയുളളൂ.അഷ്ടാതെ അതൊരു ഗൂഢാലോചനയൊന്നുമല്ല.

ടെലിവിഷന്റെ വരവ്
ഈ വര തുടങ്ങുമ്പോള്‍ വിഷ്വല്‍ മീഡിയ ഇത്ര സജീവമല്ല. ഇപ്പോള്‍ ജീവന്‍ തുടിക്കുന്ന വിഷ്വല്‍സിന് വളരെ പ്രാധാന്യമുളള കാലമാണ്. സൗന്ദര്യരൂപങ്ങളുമായി ടി.വി. എപ്പോഴും മുന്നിലുണ്ട്. ഇന്‍സ്റ്റന്റ് ഫുഡ് പോലെയാണിത്. അന്നേരം കിട്ടുന്ന ഒരു സുഖം. എന്നാത്തിലും ആ സുഖമാണു നോക്കുന്നത്. വീട്ടില്‍ ചെന്ന് ഇതെല്ലാം അഴിച്ചുവെച്ചു കിടക്കുന്നതിനെ പറ്റി ആരും ചിന്തിക്കുന്നില്ല . നമുക്ക് വേണ്ടതും അതാണ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നാലും ഏറ്റവും ഭംഗിയുളള സാധനം കിട്ടുക എന്നതാണ് കാര്യം. നന്നായി പൊതിഞ്ഞ സാധനവുമാകണം അത്. മംഗളം ,മനോരാജ്യം ,ചെമ്പകം എന്നിവയിലെയൊക്കെ വര മറ്റൊരു സെക്ഷനാണ്. ആ വരയുടെ ആവശ്യം ഉണ്ടായിരുന്നു. വായനക്കാരെ എഴുത്തിന്റെ തലത്തിലേയ്ക്കുയര്‍ത്താനും , വിഷ്വല്‍ ഫീലിംങ് ഉണ്ടാക്കാനും വര കൂടിയെ തീരുമായിരുന്നുളളൂ.എഴുതി വച്ചാലും 60 ശതമാനം വിഷ്വല്‍ പിന്തുണ അതിനു വേണം .മനോരമയായാലും മംഗളമായാലും അത് എല്ലാക്കാലത്തും നോക്കുന്നുമുണ്ട്. പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ ജനയുഗം,കലാകൗമുദി,മലയാളനാട്,മാതൃഭൂമി എന്നിവയിലെ വരകളൊന്നുംസാധാരണക്കാരെ ആസ്വദിപ്പിക്കാന്‍ വേണ്ടിയുളളതായിരുന്നില്ല. ഞാന്‍ തന്നെ മലയാറ്റൂരിന്റെ ‘ഒടുക്കം തുടക്കം’ത്തിനു വരച്ചു. തകഴിയുടെ നോവലുകള്‍ക്കു വരച്ചു. പെരുമ്പടവമൊക്കെ സങ്കീര്‍ത്തനത്തില്‍ വരുമ്പോഴല്ലേ ഒരു സെനി സ്റ്റേജിലേക്കു വരുന്നത്. ദീപികയിലായിരിക്കെ ഞാനിതിനെല്ലാം വരയ്ക്കുമ്പോള്‍ എഴുതിവെച്ച സാധനത്തെ ഉള്‍ക്കൊണ്ടു വരയ്ക്കുന്നു. എന്നല്ലാതെ സാധാരണക്കാരന് ഈ പടം ആസ്വദിക്കണം എന്നു വിചാരിച്ചുപോലും വരയ്ക്കുന്നില്ല. ഒരു ചിത്രകാരന്റെ ഭാവനയക്കനുസരിച്ച് ചെയ്യുന്നു. വായിച്ചിട്ടങ്ങ് ചെയ്യുകയാണ്. അല്ലാതെ ബാറ്റണ്‍ ബോസൊക്കെ വിളിച്ചുപറയുമ്പോള്‍ ഇന്‍സ്റ്റന്റായി വരച്ചുകൊടുക്കാറുണ്ട്. പക്ഷെ ഞാനൊക്കെ എല്ലാം പക്കയായി വായിക്കും. മുഴുവന്‍ വായിച്ചിട്ട് ഹൃദയത്തില്‍ തട്ടുന്നതാണെന്ന് വരച്ചിരുന്നത്.

മംഗളത്തില്‍ വളര്‍ച്ച
കച്ചവടത്തിന്റെ മീഡിയം എന്ന നിലയാല്‍ വരുമ്പോഴാണ് കോട്ടയം ആര്‍ട്ട് എന്ന റിയലിസ്റ്റിക് വര തുടങ്ങുന്നത്. മംഗളത്തിലാണ് ഈ വരയുടെ വളര്‍ച്ച എന്നാണ് എന്റെ ഓര്‍മ്മ. അതിനു മുന്‍പ് സരസന്‍ അടക്കം ജനകീയ പ്രസിദ്ധീകരണങ്ങളുണ്ട്. ജനങ്ങളില്‍ എത്തിയ വായനയുടെ തുടക്കം മംഗളത്തിന്റെ തുടക്കമാണ്. മംഗളം രണ്ട് കളറില്‍ അടിക്കുന്ന സമയത്ത് ഐസക് പിലാത്തറ എന്നയാളാണ് എൗിറ്റര്‍.. അതിനു ശേഷം തോമസ് ടി അമ്പാട്ടു വന്നു. പിന്നെ അമ്പാട്ടു സുകുമാരന്‍ നായര്‍ വന്നു. അമ്പാട്ടു സുകുമാരന്‍ നായരാകുമ്പോഴാണ് ഏറെ വ്യത്യാസങ്ങള്‍ വന്നത്. അടിമാലിയില്‍ ഒരു ഉരുള്‍പൊട്ടലുണ്ടായി. സുകുമാരന്‍ നാടര്‍ മംഗളത്തില്‍ അത് ഫീച്ചറാക്കി. എനിക്കു തോന്നുന്നു, അതാണ് മലയാളത്തിലെ ആദ്യത്തെ ജനകീയ ഫീച്ചര്‍. മംഗളത്തിന് ആ ലക്കം തന്നെ ഏതാണ്ട് രണ്ടായിരം കോപ്പി കൂടി. ഇങ്ങനെ വാരിക ജനകീയമായപ്പോള്‍ വരയും ജനകീയമാകേണ്ടി വന്നു. നേരത്തെ ഇടമറുകൊക്കെ മനോരാജ്യം ടാബ്ലോയ്ഡ് സൈഡില്‍ നടത്തുമ്പോള്‍ അതിലും സാധാരണ നോവലുകളുണ്ട്. അന്നു വരച്ചിരിന്നത് പി.കെ. രാജനോ മലയാളനാട്ടിലുണ്ടായിരുന്ന ദിവാകരനോ പോലുള്ള ആരെങ്കിലുമാകാം. അവരിലാണ് ജനകീയ വരയുടെ തുടക്കം എന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതില്‍ ഇനിയും റിസര്‍ച്ച നടത്തിയാല്‍ അതിനു മുമ്പേ വേരു കണ്ടെത്താനായേക്കും. ശങ്കരന്‍ കുട്ടി മാഷുടെയൊക്കെ വര ജനകീയമായിരുന്നു; പക്ഷെ ഒരു വൈരുദ്ധ്യമുള്ളത് അവരാരും ജനങ്ങളെ ബോധിപ്പിക്കാനല്ല വരച്ചിരുന്നത്.

അയ്യപ്പനെ പോലുള്ള കവികള്‍
ഇപ്പോള്‍ നമ്മുടെ കാലഘട്ടത്തിലെ ആര്‍ട്ടിസ്റ്റുകള്‍ നല്ലകാറില്‍ സഞ്ചരിക്കുന്നു. നല്ല വീട്ടില്‍ താമസിക്കുന്നു. നല്ല ഫുഡ് കഴിക്കാന്‍ ശ്രമിക്കുന്നു. എ. അയ്യപ്പനെ പോലുള്ള കവികള്‍ മാത്രമണ് കലയെ തന്നെ സ്‌നേഹിച്ച് ജീവിക്കുന്നത്. പണ്ട് വരയുടെ കാര്യത്തിലും അങ്ങിനെയായിരുന്നു. ശങ്കരന്‍കുട്ടിമാഷൊക്കെ വരയുമായി നടക്കുന്നു. അല്ലാതെ പൊതുജനത്തിന് എന്തുവേണം എന്നു ചിന്തിച്ചു നടന്നിട്ടില്ല. പിന്നെയത് ബിസിനസ്സായി വന്നപ്പോഴാണ് വര മാറുന്നത്. സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷ സാഹിത്യത്തില്‍ വന്നപ്പോള്‍ അതിന്റെ ഭാഗമായി സാധാരണ ജനത്തിനു മനസ്സിലാകുന്ന വരയുടെ ഭാഷയും രൂപപ്പെടുകയായിരുന്നു. മംഗളത്തില്‍ തലമുതിര്‍ന്ന എഴുത്തുകാരൊക്കെ എത്രമാത്രം എഴുതിയിരുന്നു. എന്നെനിക്കറിയില്ല. അതു രഘുമാഷിനൊക്കെ അറിയാനാകും.(കോട്ടയത്തു ചെല്ലുമ്പോള്‍ രഘുമാഷ് അതു പറഞ്ഞേക്കും) ദീപികയില്‍ അന്ന് പി. ഭാസ്‌കരന്‍ മാഷാണ് എഡിറ്റര്‍. അതുകൊണ്ട് തന്നെ ജോണ്‍ എബ്രഹാം,സക്കറിയ തുടങ്ങിയവരുടെയെല്ലാം ആദ്യകാല സൃഷ്ടികള്‍ ദീപികയില്‍ വന്നിട്ടുണ്ട്. അത് വരയക്കാന്‍ ഭാഗ്യവും കിട്ടി. മംഗളത്തിലെ വളര്‍ച്ച ആരും പ്രവചിച്ചതല്ല. അതിന്റെ ഉടമസ്ഥനായ വര്‍ഗ്ഗീസ് സാറോ എഡിറ്ററായിരുന്ന അമ്പാട്ടോ പോലും ആ വളര്‍ച്ച പ്രതീക്ഷിച്ചിട്ടുണ്ടവില്ല. മംഗളം തുടങ്ങി അതില്‍ വര്‍ക്ക് ചെയ്തുവന്നപ്പോള്‍ ഇതാണ് ജനങ്ങളിലേക്ക് എത്താനുള്ള വഴി എന്നു തിരിച്ചറിഞ്ഞ് ആറേഞ്ചില്‍ പെട്ടന്ന് വളരുകയായിരുന്നു. മംഗളത്തിന്‍ വളര്‍ച്ച ഉമെസ്ഥനോ എഡിറ്ററോ മന:പൂര്‍വ്വം ഉണ്ടാക്കിയതല്ല. നോവല്‍ ജനങ്ങളിലെത്താന്‍ ഏറ്റവും നല്ല വഴി ചിത്രങ്ങളാണെന്ന തിരിച്ചറവില്‍ നിന്നാണു വരയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. സിനിമ തന്നെ കൂടുതല്‍ ആകര്‍ഷകമാക്കുവാന്‍ സെക്‌സ് ചേര്‍ക്കുന്നതുപോലെ മാത്രമായിരുന്നു ഇത്. സ്റ്റില്‍ക്യാമറതന്നെ അന്ന് പരിമിതമാണ്. ഫോട്ടോകള്‍ കാട്ടുക അതുകൊണ്ട് അസാധ്യവുമാണ്. സിനിമ നടിമാരുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകള്‍ കളര്‍ചെയ്യുകയാണ് ചെയ്തിരുന്നത്. അതിന് വൈദഗ്ദ്യമുള്ളവരുണ്ട്. സാധാരണ ജനത്തിന് ജീവന്‍ തുടിക്കുന്ന ഫോട്ടോകള്‍ കാണുക അപ്രാപ്ര്യമായ കാലമാണന്ന്. അന്നത്തെ മനോരമ നീണ്ട കൈവിരലുകളൊക്കെയുള്ള രൂപങ്ങളുള്ള കെ.എസ്. രാജന്‍സാറിന്റെ വര ഇപ്പോഴും ഓര്‍ക്കുന്നു. മംഗളത്തിന്റെ വളര്‍ച്ചയോടെ ജനപ്രിയ എഴുത്തിനും വരയ്ക്കും മാറ്റമുണ്ടായി. ചെമ്പകം തൊട്ട് എട്ടോ പത്തോ പ്രസിദ്ധീകരണങ്ങള്‍ രംഗത്തുവന്നു. പിന്നെ പൗരധ്വനിയുമുണ്ട്. മനോരമ ഇതിനൊക്കെ മുന്നിലുണ്ട്. ഭാഷാപോഷണി ഇപ്പോള്‍ എങ്ങിനെ നില്‍ക്കുന്നോ ആറേഞ്ചിലായിരുന്ന അന്നത്തെ മനോരമ. അതു വായനക്കാരുടെ ലോകമായിരുന്നു. മലയാളനാട് ആറേഞ്ചിലായിരുന്നില്ല. മലയാളനാടില്‍ അന്ന് എസ്.കെ. നായരുടെയൊക്കെ കാലഘട്ടമാണ്. അതില്‍ വി.കെ. എന്നിന്റെയൊക്കെ നോവലൊക്കെ വന്നിട്ടുണ്ട്. അന്നൊന്നും പൈങ്കിളി എന്നൊന്നും ആരും അതിനെ ഗണിച്ചിട്ടില്ല. പക്ഷെ അതിലും പൈങ്കിളി എന്നു വിളിക്കാനാകുന്ന നോവലുകള്‍വന്നിട്ടുണ്ട്. പക്ഷെ ആ വരകളൊന്നും പൂര്‍ണ്ണമായും പൈങ്കിളി ആയിരുന്നില്ല. പക്ഷെ ജനകീയമായ പ്രസിദ്ധീകരണം മംഗളം തന്നെയായിരുന്നു. മനോരമയക്കുപോലും മംഗളത്തിന്റെ വളര്‍ച്ചയെ പിടിച്ചുനിര്‍ത്താനായില്ല. മനോരമയില്‍ അന്ന് എഡിറ്ററായിരുന്നത് പ്രൊഫസറായിരുന്ന ഒരു എഡിറ്ററാണ്. മനോരമ ബിസിനസ്സ് എന്നു ചെയ്യണമെന്നു വിചാരിച്ചാല്‍ അതു നേടിയെടുക്കും. പിന്നെ പത്മന്‍ ചേട്ടന്‍ വന്നു എന്നു തോന്നുന്നു; അടൂര്‍ഭാസിയുടെ മകന്‍. അദ്ധേഹം വന്നതിനു ശേഷമാണെന്നു തോന്നുന്നു, മംഗളത്തെ തറപറ്റിക്കാനുള്ള കളമൊരുക്കിയത്. ഇതില്‍ വരയ്ക്കുന്നവരെല്ലാം ജന്മനാ നല്ല ആര്‍ട്ടിസ്റ്റുകളാണ്. ഇവരെ കോട്ടയം ആര്‍ട്ടിസ്റ്റുകളെന്നോ, സാധാ ഇല്യുസ്‌ട്രേഷന്‍ വരയ്ക്കുന്നവരെന്നോ തെറ്റിദ്ധരിക്കരുത്. അവര്‍ക്കുള്ള കളര്‍ സെന്‍സ്, കോമ്പനേഷന്‍ സെന്‍സ്, അനാട്ടമി എല്ലാം അനുഗ്രഹീതമാണ്. രാജാരവിവര്‍മ്മയുടെ ചിത്രങ്ങള്‍ലോകമെമ്പാടും അംഗീകരിക്കുന്നത് അതിന്റെ അനാട്ടമികൊണ്ടാണ്. ഇന്ത്യയിലെ ഏതുസ്ത്രീയുടേയും പൊതുസ്വഭാവം ചിത്രങ്ങളിലുണ്ട്. കളര്‍ സ്‌കീമെല്ലാം ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നവയാണ്, രവിവര്‍മ്മ ചിത്രങ്ങളുടെ പ്രത്യേകത ചികഞ്ഞാല്‍ അങ്ങിനെ പലതുമുണ്ട്. രവിവര്‍മ്മ ചിത്രങ്ങളുമായി കോട്ടയം ആര്‍ട്ടിനെ താരതമ്യപ്പെടുത്തേണ്ട. എങ്കില്‍പോലും മോഹനന്‍ എം.ജി., സുരേഷ്‌കുമാര്‍, ഓമനകുട്ടന്‍ എന്നിവരൊക്കെ കാലങ്ങളായി ഇതിലൊപ്പം (രവിവര്‍മ്മയുടെ റിയലസ്റ്റിക് വരയുടെ രീതിയില്‍) നില്‍ക്കുകയും, വരക്കുകയും ചെയ്യുന്നവരാണ്.

നമ്പൂതിരി മാഷ്
നമ്പൂതിരി മാഷ് വരയ്ക്കുന്നു. അദ്ധേഹത്തിന്റെ വരയെന്നൊക്കെ പറയുന്നത് ഇത്തിരി പൊക്കമൊക്കെ കൂട്ടി അതിഭാവുകമായാണ് അതിന്റെ തന്നെ ഡ്രസ്‌കോഡൊക്കെ ഒന്നു മാറ്റിയില്‍ അത് റിയലിസ്റ്റിക്കായി. ജോയ്‌സി നേവലിസ്റ്റാണ് .അസാമാന്യമയാ ഭാഷയും, ക്രിയേറ്റിവിറ്റിയുമുണ്ട്. പക്ഷെ മുകുന്ദന്റെ ഗണത്തില്‍ കൂട്ടില്ല. ജോയ്‌സി ജനപ്രിയനോവല്‍ എഴുതിയകൊണ്ടാണ് അദ്ധേഹത്തിന്റെ ഭാഷയേയും, ഭാവനയേയും അംഗാകരിക്കാത്തത്. അതുപോലെയാണു വരയുടെ കാര്യത്തിലെ അംഗീകാരമില്ലായ്മകളും. ഓരോ വര്‍ഷവും എത്രയേറെ ചരിത്രകാരന്‍മാര്‍ വര്‍ഷങ്ങള്‍ എടുത്തു വര പഠിച്ചു പുറത്തിറങ്ങുന്നു. ഇവരാരും വര പഠിച്ചവരല്ല. വരച്ചുവരയെ വഴക്കിയെടുത്തവരാണ്. ദൈവികമായ വിത്താണ് ഇവരിലെ വര. വെളുത്ത കത്രീന മുട്ടത്തു വര്‍ക്കി എഴുതുമ്പോള്‍ മുതല്‍ അതിലെ സ്ത്രീകഥാപാത്രങ്ങളെ ഫോക്കസ് ചെയ്ത് എഴുതിതുടങ്ങി. അന്നു മുതലാണ് വരയുടെ ഫോക്കസും സ്ത്രീ കഥാപാത്രങ്ങളിലേക്ക് വന്നത്. മനോരമ, മംഗളം, മനോരാജ്യം എന്നിവയിലൊക്കെ വന്ന നോവലുകളിലെ സത്രീ കഥാപാത്രങ്ങള്‍ മെഗാസ്റ്റാറുകളാണല്ലോ. എഴുത്തായതുകൊണ്ട് സിനിമയിലെപോലെ സ്റ്റണ്ടിന്റെ മികവാവശ്യമില്ലല്ലോ. സ്ത്രീകളുടെ വഴക്കൊക്കെ മതിയല്ലേ അതുകൊണ്ട് ചിത്രകാരന്മാര്‍ പിന്നീടു സൗന്ദര്യം കൂട്ടാന്‍ സ്ത്രീകഥാപാത്രങ്ങളെ മനസ്സില്‍ വച്ച് റിസര്‍ച്ച് ചെയ്ത് വരച്ചു. ചിത്രകാരന്‍മാരുടെ കാര്യത്തലില്‍ അവര്‍ ഒരാളെ കണ്ടാല്‍ മീശ എങ്ങിനെ, മുടി എങ്ങിനെ, അനോട്ടമി എങ്ങിനെ എന്നൊക്കെയാണ്. നീണ്ടകഴുത്തും, ഇടുങ്ങിയ അരക്കെട്ടും നല്ല പൊക്കിളും, നല്ല മാറിടവുമൊക്കെ ചേര്‍ന്ന ചിത്രങ്ങള്‍ അവര്‍ വരച്ചു.അരക്കെട്ട് സെക്‌സിയായി ഫോട്ടോ എടുക്കാം. ഫ്‌ളാറ്റായും എടുക്കാം. ഫ്‌ളാറ്റായാല്‍ ഒന്നും തോന്നില്ല. പത്തുഭാഗത്ത് പത്തുപ്രാവശ്യം ഇതുതന്നെ വരച്ചാലും ചിത്രകാരന്മാര്‍ ലൈറ്റിലും സാരി ഇടുന്നതും കൂടുതല്‍ കൂടുതല്‍ ആകര്‍ഷകമാക്കി.ചിത്രം വ്യത്യസ്തമാക്കും. പുതിയ മോഡലുകള്‍ വരുമ്പോഴും, ആഭരണം വരുമ്പോഴും ചിത്രശാരന്‍മാര്‍ ഇതിനെ വാച്ചുചെയ്തുകൊണ്ടാണിരിക്കുന്നത്. ഫാഷന്‍ ടിവി യൊക്കെ കണ്ടിട്ടായിരിക്കും ഇപ്പോഴുള്ള ചിത്രകാരന്മാര്‍ അവരുടെ കഥാപാത്രങ്ങളുടെ അനാട്ടമി തീരുമാനിക്കുന്നത്.

കാവ്യാമാധവന്റെ ഫെയ്‌സ്
ഭാനുപ്രിയയുടെ ശരീരവടിവും, ജയഭാരതിയുടെ ശരീരവടിവുമൊക്കെ ആ ചിത്രങ്ങളില്‍ വരും. ഇപ്പോള്‍ കേരളത്തിലുള്ള നടിമാര്‍ക്കൊന്നും അത്തരത്തിലൊരു ശരീര ഘടനയില്ല. രേഖയുടെ സെക്‌സ് അപ്പീലുള്ള നടി ഇപ്പോഴുമില്ല. നടി കാവ്യമാധവനെ എടുത്തുനോക്കിക്കെ, മുഖം കൊള്ളാം.അപ്പോള്‍ ചിത്രകാരന്മാര്‍ എന്തുചെയ്യുമെന്നോ, കാവ്യയുടെ ഫെയ്‌സ് മാത്രം കഥാപാത്രത്തിന് എടുക്കും. ശരീരം എടുക്കണമെന്നില്ല. റേപ്പ് സീനൊക്കെ വരക്കുമ്പോള്‍ നല്ല ആംഗിള്‍ തെരഞ്ഞെടുക്കും. ഏത് രീതിയില്‍ വിഷ്വലൈസ് ചെയ്താല്‍ കൂടുതല്‍ ഭംഗിയുണ്ടാകും എന്നാണ് ചിത്രകാരന്മാരുടെ ചിന്ത. മംഗളത്തിന് വേണ്ടത് അവര്‍ മംഗളത്തിന് വരക്കുന്നു. ഭാഷാപോഷണിക്കുവേണ്ടത് അതിനും. മനോരാജ്യത്തിലും, മംഗളത്തിലുമൊക്കെയുള്ളപ്പോള്‍ ഞാനും റിയലസ്റ്റിക്കായി വരച്ചിട്ടുണ്ട്. മാധ്യമമോ, മാതൃഭൂമിയോ കയ്യില്‍ കിട്ടുമ്പോള്‍ അതില്‍ മംഗളത്തിലേതോ, മനോരമയിലേതോ പോലുള്ള ചിത്രങ്ങള്‍ കണ്ടാല്‍ രസിക്കുമോ. അതുപോലെ മംഗളത്തിലും മനോരമയിലും മദനന്റെ പോലത്തെ കണ്ടാലും രസിക്കില്ല.

ഫോട്ടോ തോല്‍ക്കും വര.
ഇത്രയും കാലം ആ ചിത്രകാന്‍മാര്‍ അനുഭവിച്ച ആനന്ദവും, അടിച്ചമര്‍ത്തലും, അനീതിയും ആരും തിരിച്ചറിഞ്ഞിട്ടില്ല. അവരെയൊന്നു സംരക്ഷിക്കുവാന്‍ ആരുമില്ലായിരന്നു. അംഗീകാരമുല്ലായിരുന്നു. അതില്‍ ഫോക്കസ് ചെയ്യാന്‍ ആരും തയ്യാറായില്ല.വരയുടെ അടിയില്‍ പേരടിച്ചുവരിക എന്നത് ഇന്ന് അത്രവലിയ കാര്യമായി തോന്നുന്നില്ല പക്ഷെ അന്ന് ഒരു പേരടിച്ചുവരുന്നത് വലിയ ക്രഡിറ്റാണ്. ഈ ചിത്രകാരന്മാര്‍ക്കും അതുണ്ട്. ഇന്നിങ്ങനെയല്ല. ഇന്നത്തെ കോട്ടയത്തെ ചിത്രകാരന്മാര്‍ ഉള്‍വലിയുന്ന പ്രകൃതക്കാരാണ്. ഒരു മീറ്റിംഗിനും പോകില്ല. പൊതുവേദികളില്‍ വരില്ല. ചര്‍ച്ചയ്ക്കും പോകാറില്ല. ഒരു ക്ലാസ്സെടുക്കാന്‍ ആരെങ്കലും വിളിച്ചാലായി; അവരവരുടെ മൂല്യം അറിഞ്ഞിട്ടൊന്നുമല്ല. ഫോട്ടോയേക്കാളും ക്ലാരിറ്റിയോടെ തന്നെ ചിത്രകാരന്മാര്‍ വരയ്ക്കുന്നുണ്ട്. എത്രയേറെ പരീക്ഷണങ്ങള്‍ക്കുശേഷമാണ് ഇന്നത്തെ രൂപത്തിലേയ്ക്ക് കോട്ടയം ആര്‍ട്ട് എത്തിയത്. ആ രൂപാന്തരണത്തിന്റെ ചരിത്രവും, രീതികളും ഗവേഷണത്തിന് വിഷയമാകേണ്ടതുണ്ട്. മനോരാജ്യത്തില്‍ ‘കണ്‍മണി’ എന്നൊരുവാരിക ഇറങ്ങി. അതില്‍ ‘രാജാവുറങ്ങാത്ത രാവുകള്‍’ എന്ന നോവലില്‍ ചെളിക്കുണ്ടില്‍ നിന്ന് ഒരാള്‍ ഉയര്‍ന്നുവരുന്ന രംഗം വരയ്ക്കാനുണ്ട്.അതുവരച്ച ഓമനക്കുട്ടന്‍ ഏരിയല്‍ വ്യൂവിലാണ് അത് വരച്ചത്. ഒരു സാധാരണപൈങ്കിളിവാരികയില്‍ വരുന്ന ചിത്രമല്ലായിരുന്നു അത്. മുകളില്‍ നിന്നൊരു സ്ത്രീയെ കണ്ടാല്‍ എന്താണു തോന്നുക? നല്ലചിത്രങ്ങള്‍ വരയ്ക്കാന്‍ സൗകര്യമുണ്ടായിരുന്നെങ്കില്‍ വരയ്ക്കുമായിരുന്നുവെന്നതിന്റെ ഉദാഹരണരണമാണിത്.. ഒരു തലവരയ്ക്കുന്നു അതില്‍ കുറേ സ്‌ട്രോക്ക് ഇട്ടാല്‍ അത് റിയലിസ്റ്റിക്കല്ലാതാകും. നേര്‍ത്ത ലൈനൊക്കെയിട്ട് മയപ്പെടുത്തിയപ്പോള്‍ അതു ജനകീയമായി, ട്വന്റി ട്വന്റി സിനിമ ഓടുന്നപോലെ.

സെക്‌സ് ഉണ്ടായിരുന്ന കാലം
ഒരു കാലഘട്ടത്തില്‍ കൊലപാതക ഫീച്ചറും, സെക്‌സ് നോവലുമെല്ലാം ഇതിലുണ്ടായിരുന്നു.വിഷ്വല്‍ മീഡിയ വന്നപ്പോള്‍ നീലച്ചിത്രങ്ങളുടെ കാസറ്റ് ഒരുപാടു കിട്ടുന്ന കാലമായി. ഈ വരകളില്‍ അതിലും കൂടുതല്‍ സെക്‌സ് കാണിക്കാനാവില്ല. ഇനി സെക്‌സ് ചിത്രങ്ങളല്ല; ഒരുപെണ്ണിന്റെ കണ്ണങ്കാലുവരയ്ക്കുന്നതാണ് സെക്‌സ് എന്നാണെങ്കില്‍ ചിത്രകാരന്‍മാര്‍ തെറ്റുകാരെന്നു പറയാമെന്നേയുള്ളു. സെക്‌സ് വരച്ചിരുന്ന കാലമെന്നുപറയുന്നത്; എഴുത്തില്‍ സെക്‌സ് ഉണ്ടായിരുന്ന കാലത്താണ്. സിനിമയില്‍ കാണിക്കുന്നതിന്റെ പകുതിപോലും ഇതില്‍ കാണില്ല. എല്ലാ നല്ല ചിത്രകലാ ഇന്‍സ്റ്റിറ്റിയൂട്ടുകളിലും അനാട്ടമി പഠിക്കാന്‍ സ്ത്രീകളെ നഗ്നമായി മോഡലുകളാക്കി വരച്ചു പഠിക്കാറുണ്ട്. അത് അനാട്ടമി പഠിക്കാനാണ്.മുന്നില്‍ ഇരിക്കുന്നത് സ്ത്രീയാണോ, പുരുഷനാണോ എന്നല്ല നോക്കുന്നത്. അനാട്ടമി നോക്കും; എന്നുപറയുന്നതുപോലെ ഇതിലും അനാട്ടമി വരയ്ക്കുന്നതേയുള്ളു. ഒരു കിടപ്പറ ചിത്രീകരിക്കേണ്ടി വരുമ്പോഴും ചിത്രകാരന്മാര്‍ നോക്കുന്നത് ലൈറ്റ് ആന്‍ഡ് ഷെയ്ഡും അനാട്ടമിയും തന്നെയാണ്.കൊലപാതക ഫീച്ചര്‍ സ്റ്റാര്‍ട്ടു ചെയ്തതും മംഗളമാണെന്നാണു തോന്നുന്നത്. വായനക്കാരെ വൈകാരികമായി പിടിക്കാന്‍ പറ്റുന്നതു കോപ്പികൂട്ടും എന്ന തോന്നലില്‍നിന്നാണ് ഇതെല്ലാം രൂപപ്പെടുന്നത്. അവിടെ നമ്പൂതിരിയുടെ സ്റ്റെലില്‍ വരച്ചിട്ടു കാര്യമില്ലല്ലോ! സിനിമയും, ജനപ്രിയ സാഹിത്യം ഒരു കാലത്ത് സമാന്തരമായിരുന്നു. ജനപ്രിയ സാഹിത്യം പിന്നീടു പിന്നോട്ട് പോയി. കളര്‍ സിനിമ വന്ന കാലത്തു തന്നെ കളര്‍പ്രിന്റിങ്ങും തുടങ്ങിയിട്ടുണ്ട്. അപ്പോള്‍ ചിത്രകാരനു സാധ്യത കൂടി. ചിത്രകാരന്മാര്‍ മാക്‌സിമം പരീക്ഷണം തുടങ്ങി. മനോരാജ്യത്തില്‍ പെരുമ്പടവത്തിന്റെ പ്രദക്ഷിണവഴിയ്ക്ക് ഞാന്‍ വരച്ച ഇല്ടുസ്‌ട്രേഷനാണെന്നു തോന്നുന്നു ആദ്യത്തെ കളര്‍ചിത്രീകരണം. ആദ്യം കളര്‍ കവറടിച്ചതും മനോരാജ്യത്തിലാണ്. പാറമടതൊഴിലാളികളെ അബ്‌സ്ട്രാക്ടായി വരച്ചാല്‍ ഭാഷാപോഷണിയിലാണെങ്കില്‍ വിറ്റുപോകും. അതില്‍ അവസ്ഥ ചിത്രീകരിച്ചാല്‍ മതി. ജനപ്രീയ സാഹിത്യത്തില്‍ മനുഷ്യരെയാണ് ചിത്രീകരിക്കുന്നത്. കോട്ടയം ആര്‍ട്ടിസ്റ്റുകള്‍ സെക്‌സ് വരച്ചു എന്നു വെറുതെ വിമര്‍ശിക്കാന്‍ പറയുന്നതാണ്. വള്‍ഗറായ ഒരു സെക്‌സും കോട്ടയം ആര്‍ട്ടിസ്റ്റുകള്‍ വരച്ചിട്ടില്ല. ഒരു ഓട്ടോറിക്ഷാക്കരനെയും ഓട്ടോറിക്ഷയെയും വരയ്ക്കുമ്പോള്‍ വെറുതെ അങ്ങ് വരയ്ക്കുന്നു എന്നാണു പൊതുവെ വിചാരം. പക്ഷെ അങ്ങിനെയല്ല. ആ ഓട്ടോറിക്ഷാക്കാരന്റെ ശരിക്കുമുളള അവസ്ഥ അറിഞ്ഞാലേ ഓട്ടേറിക്ഷ വരയ്ക്കാന്‍ പറ്റു. അതു വരയ്ക്കുന്ന ആള്‍ ഉള്‍ക്കൊളളുന്നുണ്ട്. പളളിയിലാണെങ്കിലും അമ്പലത്തിലാണെങ്കിലും പോകുമ്പോള്‍ കാണുന്ന രൂപങ്ങളില്‍ നിന്നു ആര്‍ട്ടിസ്റ്റുകള്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ക്കു വേണ്ട രൂപഭാവങ്ങള്‍ മനസ്സില്‍ കോറിയിടും . ഇത്തരത്തിലുളള വരകളുടെ ഫീല്‍ഡില്‍ നിലനില്‍ക്കാന്‍ ഒത്തരി റഫറന്‍ ആവശ്യമാണ്. മലയാളി മറ്റുളളവരെ കാണുന്നതെങ്ങനെ?………………………………………………………………………….. കേരള സമൂഹത്തെ എത്രമാത്രം സ്വാധീനിച്ചു എന്നു ചോദിച്ചാല്‍ ഉത്തരം ലളിതമാണ്. വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങുന്ന ഒരു മലയാളി മറ്റുളളവരെ കാണുന്നതെങ്ങനെയാണോ (യഥാര്‍ത്ഥത്തിലുളള കാഴ്ചയുടെ ആംഗിള്‍ )അങ്ങനെ വരച്ചപ്പോഴാണ്‌കോട്ടയം ആര്‍ട്ട് കാഴ്ചക്കാരെ സ്വാധീനിക്കാന്‍ തുടങ്ങിയത് . ‘എന്റെ’ നേട്ടത്തിനു തുല്യമായ രീതിയില്‍ ചിത്രകാരന്‍ ആംഗിള്‍ തിരഞ്ഞെടുത്തപ്പോള്‍ ചിത്രകാരന്റെ നേട്ടവും എന്റെ നേട്ടവും തുല്യമായി. കാഴ്ചയുടെ ആ ചങ്ങാത്തമാണ് കോട്ടയം ആര്‍ട്ടിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. മലയാളി ഒരു വസ്തുവിനെ കാണുന്ന ആംഗിളില്‍ വരച്ചപ്പോള്‍ അതു ജനപ്രിയമായി.ഫോട്ടോഗ്രാഫി പോലെ മുമ്പ് ചിത്രങ്ങള്‍ വരച്ചിരുന്നു. അതിനെ ഹസ്ത നിര്‍മ്മിത ഫോട്ടോകള്‍ എന്നാണു പറഞ്ഞിരുന്നത് . അതു പക്കാ റിയലിസ്റ്റിക്ക് ആണ്. സില്‍ക്ക് സ്മിതയുടെ പടങ്ങള്‍ വച്ച് ആര്‍ട്ടിസ്റ്റുകള്‍ വരച്ചിട്ടുണ്ട് ശരാശരി മനുഷ്യരുടെ അനാട്ടമി എന്നു പറയുന്നത് തലയുടെ ഏഴര ഇരട്ടി ശരീരം എന്നതാണ്. അങ്ങിനെ ഒരു അനാട്ടമിയുളള പെണ്ണിനെയോ ആണിനേയോ കേരളത്തില്‍ കാണാന്‍ സാധ്യത കുറവാണ്. അപ്പോള്‍ ചിത്രകാരന്മാര്‍ എന്തു ചെയ്യും ? കമലാ ഗോവിന്ദന്റെ നോവലിലോക്കെപ്പറയും ; കോളേജ് വാദ്ധ്യാര്‍. സുമുഖന്‍. സുന്ദരന്‍. ചുരുണ്ട മുടിക്കാരന്‍.. എന്നോക്കെ. കോളേജ് കുമാരിയോ ഉദ്ദ്യോഗസ്ഥയോ ആയ നായികയും വരും. .അപ്പോള്‍ സില്‍ക്ക്‌സ്മിതയുടെ അനാട്ടമിയാല്‍ ഒരു നായികയെയാകും വരയ്ക്കുക. ഇന്നൊക്കെ ഒരു പെണ്‍ മോഡലിനെ കിട്ടണമെങ്കില്‍ കിട്ടും. ആദ്യകാലത്ത് സിനിമാ നടിമാര്‍ മാത്രമായിരുന്നു രക്ഷ. ആദ്യഘട്ടങ്ങശില്‍ ഡ്രീം ഗേള്‍ ഹേമമാലിനി മിക്കവാറും ആര്‍ട്ടിസ്റ്റുകള്‍ മോഡലാക്കിയ താരമാണ്.സില്‍ക്ക് സ്മിതയുടെ ശരീരവടിവും ആര്‍ട്ടിസ്റ്റുകള്‍ എടുത്തിട്ടുണ്ടാകും.

ഒരാഴ്ചമാത്രം ആയുസ്സുളള വര
ആര്‍ട്ടിസ്റ്റുകള്‍ എവിടെ നിന്നു വരകണ്ടെത്തുന്നു എന്നത് അവരുടെ സ്വകാര്യതയാണ്. അത് അന്വേഷിക്കേണ്ട കാര്യമില്ല.ഈ വരകളെല്ലാം ഫ്രെയിം ചെയ്യപ്പെടുന്നില്ല. ഒരഴ്ച കഴിയുമ്പോള്‍ തന്നെ അത് വലിച്ചെറിയപ്പെടുകയാണ്. അവരുടെ ചിത്രങ്ങള്‍ പ്രസ് റൂമില്‍ നിന്ന് എങ്ങോട്ടാണു പോകുന്നതെന്ന് ചിത്രകാരന്മാര്‍ക്കുപോലും അറിയില്ല. ഞാനവരില്‍പലരോടും അതൊക്കെ ശേഖരിച്ചു വയ്ക്കാന്‍ പറയാറുണ്ട് . ഒരാഴ്ചമാത്രം ആയുസ്സുളള വരയാണിത് മനോഹരമായ ചിത്രങ്ങള്‍ എ-ഫോര്‍ സൈസിലായതുകൊണ്ട് ആരെങ്കിലും ഇതു കൊളളാമല്ലോ എന്നു പറഞ്ഞ് എടുത്തുകൊണ്ടു പോകും വരയ്ക്കുന്നവര്‍ സത്യസന്ധമായി വരയ്ക്കുന്നുണ്ടെങ്കിലും പിന്നീട് ആ ചിത്രങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നവര്‍ തിരക്കാറില്ല. അതു കൈക്കലാക്കുന്നവര്‍ വേണ്ടത്ര അംഗീകാരത്തോടെ ഒട്ടിച്ചു വയ്ക്കുന്നുമില്ല. ആദ്യഘട്ടത്തില്‍ വരയ്ക്കുളള പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരു സ്ഥിരതയുമില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും വിലപേശലുമുണ്ട്. മേഹനന്‍ തന്നെ മനോരമയില്‍ നിന്നു മംഗളത്തില്‍ വന്നു; ഇപ്പോള്‍ വീണ്ടും മനോരമില്‍ എത്തി. ജോയ്‌സി അങ്ങോട്ടുപോയിട്ടിങ്ങോട്ടു വന്നു.മനോരാജ്യം ഒരു പൈങ്കിളി വാരികയാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും അതില്‍ വളരെ നല്ല നോവലുകള്‍ വന്നിരുന്നു. അതു വരച്ചത് ഞാന്‍ ആണ് ആവറേജ് പൈങ്കിളി ആയിരുന്നെങ്കിലും ഭയങ്കരമായി പരീക്ഷണങ്ങള്‍ നടത്തിയ പ്രസിദ്ധീകരണമാണത്. റിയലിസ്റ്റിക്കായി മാത്രമേ വരയ്ക്കാവൂ എന്ന് അതുകൊണ്ട് തന്നെ എന്നെ ഒരിക്കലും നിര്‍ബന്ധിച്ചിരുന്നില്ല.

സക്കറിയ
മുട്ടത്തുവര്‍ക്കിയുടെ പാടാത്ത പൈങ്കിളിയൊക്കെ വന്നപ്പോള്‍ സക്കറിയായൊക്കെ വിമര്‍ശിച്ചതാവും പൈങ്കിളി വാരിക എന്ന ഇരട്ടപ്പേര് വീണത്. ജനപ്രിയ വാരികകളോട് എതിര്‍പ്പു തുടങ്ങിയതിനെ പറ്റി ചിന്തിക്കുമ്പോള്‍ സീരിയലുകളോട് എതിര്‍പ്പുതുടങ്ങിയത് എന്നാണെന്നു ചിന്തിക്കണം. നമുക്ക്‌ചെയ്യാനുളള ഡ്യൂട്ടി മറന്നിട്ട് ഒരു കാര്യത്തിന്റെ പിന്നാലെ ആരു പോയാലും എതിര്‍പ്പു വരും.സ്വന്തം വീട്ടില്‍ ഭാര്യ വേറൊന്നും ചെയ്യാതെ സീരിയലില്‍ കണ്ടുകൊണ്ടിരുന്നാല്‍ ഭര്‍ത്താക്കന്മാര്‍ സീരിയലുകളെ അടച്ചാക്ഷേപിക്കും . അമേരിക്ക മുതല്‍ ഇവിടെ വരെ സീരിയലുകള്‍ ഉണ്ട് . എന്നു വെച്ച് എല്ലാ സീരിയലുകളും മോശമെന്ന് പറഞ്ഞിട്ടു കാര്യമില്ല.ഒന്നാമതായി ജനപ്രിയ സാഹിത്യം ജനപ്രിയമാകുന്ന എണ്‍പതുകളില്‍ ടി.വി.ഇല്ല. അന്ന് ആകാംക്ഷ ജനിപ്പിക്കുന്ന നോവലുകള്‍ക്ക് പ്രിയമുണ്ടായി .ശബ്ദതാരാവലിയില്ലാതെ തന്നെ മലായള ഭാഷ മനസ്സിലാകുന്നതു കൊണ്ടാണ് ജനം ജനപ്രിയത്തിന്റെ പിന്നാലെ പോകുന്നത്. ‘ഞാനും ലാസറും കൂടി കിടന്നിട്ടുണ്ട്; ജയിലില്‍’ എന്നു പറയാതെ നേരെയങ്ങു പറഞ്ഞപ്പോള്‍ കൂടുതല്‍ വായനക്കാരുണ്ടായി.ആ രീതിയില്‍ നേരെ വരച്ചപ്പോള്‍കൂടുതല്‍ കാഴ്ചക്കാരുണ്ടായി സെക്‌സ് റാക്കറ്റിനെ പറ്റി ഒരു വാര്‍ത്ത വന്നാല്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വാര്‍ത്ത അതായിരിക്കും . അതുകൊണ്ട് മംഗളം വര്‍ഗ്ഗീസിനെയൊന്നും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. തീയറ്ററില്‍ നിന്നിറങ്ങിയാല്‍ ഏതൊരു സിനിമയാണെങ്കിലും അഞ്ചുമിനിറ്റേ മനസ്സില്‍ നില്‍ക്കൂ എന്ന് ഒരു നിരൂപകന്‍ പറഞ്ഞിട്ടുണ്ട് . ഞാന്‍ കഴിഞ്ഞ ഇടയ്ക്ക് മണിരത്‌നത്തിന്റെ ഗുരു സിനിമ കണ്ടു. ഭയങ്കര പ്രചോദനം നല്‍കുന്ന സിനിമയാണത് . സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു നിരാശപ്പെടാതെ ഇനിമുതല്‍ കഠിനാധ്വാനം ചെയ്യണം.. എത്ര പേര്‍ ആ തീരുമാനം തുടരുന്നുണ്ട്? ജനപ്രിയ സാഹിത്യം കൊണ്ട് ആരും വഴിപിഴച്ചുപോയി എന്നു പറയുന്നത് സത്യമല്ലാത്തത് അതുപോലെ തന്നെയാണ്.
നഗ്ന ശരീരങ്ങള്‍
ആര്‍ട്ടിസ്റ്റുകള്‍ സ്ത്രീ സങ്കല്പമെന്നും മാറ്റി വരച്ചിട്ടില്ല. സത്യജിത്ത് റേയുടെ ഒരു സിനിമ ഉണ്ടെന്നു കേട്ടിട്ടുണ്ട് . ഒരു കല്ലിനെ കുറിച്ചുളള സിനിമ. രാവിലെ ,ഉച്ചയ്ക്ക്,വൈകിട്ട് ആകല്ലിനുണ്ടാകുന്ന വ്യത്യാസങ്ങളാണ് സിനിമയില്‍ പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടാണു വ്യത്യാസങ്ങളുണ്ടാകുന്നത് എന്നു പറയുന്നതുപോലെയാണ് കളാപാത്രത്തിന്റെ ശരീര വടിവിന്റെ ഒരു ഇടിപ്പുമാത്രം നിഴലും വെളിച്ചവും കൊണ്ട് ഒന്നു ഫോക്കസ്സ് ചെയ്താല്‍ തന്നെ അതില്‍ സെക്‌സിന്റെ അതിപ്രസരമുണ്ടെന്നു കണ്ടെത്താം. അതിനു കാല്‍ തുട കാണിക്കണമെന്നോ നെഞ്ചിന്‍ കൂടു കാണണമെന്നോ ഇല്ല. അനാട്ടമി ബുക്കില്‍ നഗ്ന ശരീരങ്ങള്‍ വരച്ചു വെച്ചിരിക്കുന്നതു കണ്ടിട്ടില്ലേ. വല്ല വികാരവും തേന്നുമോ? തോളത്ത് കിടക്കുന്ന സാരിതുമ്പ് നിലത്തു വീഴുമോ എന്ന തോന്നലുണ്ടാക്കുന്ന രീതിയില്‍ ആര്‍ട്ടിസ്റ്റുകള്‍ വരച്ചു വയ്ക്കുന്നു. വീണതു വരച്ചിട്ടു കാര്യമില്ല. ഒരു തോന്നലാണ് വരയിലൂടെ ഉണ്ടാകുന്നത്. അങ്ങിനെ വരയ്ക്കുന്നതില്‍ വല്ലാത്ത മിടുക്കുണ്ട്.കോട്ടയത്തെ ആര്‍ട്ടിസ്റ്റുകളോട് എനിക്ക് സ്‌നേഹമുണ്ട് പലപ്പോഴും അവരെ ഓര്‍ത്ത് സങ്കടവും തോന്നാറുണ്ട് . ഒരു പക്ഷെ പ്രസിദ്ധീകരണ വ്യവസായത്തില്‍ ഏറ്റവും ആത്മാര്‍ത്ഥതയുളള വര്‍ഗ്ഗമായിരിക്കും വരയ്ക്കുന്നവര്‍. പക്ഷെ ഇവര്‍ക്ക് അവാര്‍ഡോ അക്കാദമി തലത്തിലുളള ബന്ധങ്ങളോ ഇല്ല. അവരുടെ പെയിന്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പോലും ഔദ്ദ്യോഗിക സഹായം ലഭിക്കുകയുമില്ല. ഒരു മാസം പത്തു മുന്നൂറ് ആര്‍ട്ടിസ്റ്റുകള്‍ കേരളത്തില്‍ ജനിച്ചെന്നു കരുതുക ഈ മുന്നൂരു പേരെകൊണ്ടും കോട്ടയം ആര്‍ട്ട് ചെയ്യാന്‍ പറഞ്ഞാല്‍ അവര്‍ക്ക് വരയ്ക്കാന്‍ പറ്റില്ല പക്ഷെ ഇവര്‍ക്ക് സാസ്‌ക്കാരിക മാസികളിലേതുപോലെ വരയ്ക്കാന്‍ സാധിക്കും കാരണം ഇവര്‍ ക്രിയേറ്റിവ് ആര്‍ട്ടിസ്റ്റുകളാണ്. പിക്കാസോയെപോലെയുളള മഹത്തായ ചിത്രകാരന്മാര്‍ പോലും വരച്ച് ഒതുങ്ങി നിന്നിട്ടുളളവരാണ്. ജീവിതകാലത്ത് സമ്പന്നരായവര്‍ കുറവാണ്.ഇടിച്ചു കയറുന്നവര്‍ക്കേ അംഗീകാരംലഭിക്കൂ എന്നതാണവസ്ഥ. പാവങ്ങളായ ഈ ആര്‍ട്ടിസ്റ്റുകളും ഇപ്പോള്‍ ഒരു ചിത്രത്തിന് ആയിരം വേണം രണ്ടായിരം വേണം എന്നു പറയാന്‍ മടിയുളളവരായി തീര്‍ന്നിട്ടുണ്ട് . പക്ഷെ അത് പ്രതിഫലത്തിന്റെ കാര്യത്തില്‍ മാത്രമാണ്.എങ്കിലും ഇവരുടെ അടിസ്ഥാന സ്വഭാവം ചെറിയ കാര്യങ്ങള്‍ക്കു പോലും വികാരധീനരാകുകയും, കൂടിയിരുന്ന് വരയുടെ കാര്യം പറയുന്നതുമാണ്.

എഡിറ്റേഴ്‌സ് ആര്‍ട്ടിസ്റ്റുകള്‍
കോട്ടയം ആര്‍ട്ട് അഥവാ കോട്ടയം ആര്‍ട്ടിസ്റ്റുകള്‍ എന്ന ലോബല്‍ സംഭവിച്ചു പോയതാണ്. എഡിറ്റേഴ്‌സ് ആര്‍ട്ടിസ്റ്റുകള്‍ എന്നു പറയുന്ന ഒരു തലമുണ്ട് . എഡിറ്ററുമാരുടെ അംഗീകാരം ലഭിച്ചവര്‍ എന്നു പറയാനാവുന്നത് നമ്പൂതിരി ദേവന്‍, ദത്തന്‍ തുടങ്ങിയരാണ്. പാവപ്പെട്ട കോട്ടയം ആര്‍ട്ടിസ്റ്റുകള്‍ മരണവെപ്രാളത്തില്‍ പണിയെടുത്താല്‍ അവര്‍ക്ക് അമ്പതോ നൂറോ രൂപ കിട്ടുന്ന രീതിയായി പോയി . ദേവനും ദത്തുമൊക്കെ ചെയ്യുന്ന പണി തന്നെ മറ്റൊരു തരത്തില്‍ ചെയ്യുന്നവര്‍ അംഗീകരിക്കപ്പെടുന്നില്ല എന്നതു സങ്കടകരമാണ്. പൈങ്കിളി സിനിമ , അവാര്‍ഡു സിനിമ എന്ന രണ്ടു തട്ടുണ്ടായിരുന്നല്ലോ. പക്ഷെ ഇന്ന് ആ തട്ട് കുറഞ്ഞു വരുകയാണ്. മധുഭണ്ഡാര്‍ക്കറുടെ ‘പേജ് ത്രീ ‘ അസാമാന്യ പടമല്ലേ അതില്‍ സെക്‌സുമുണ്ട് എല്ലാമുണ്ട്. കാര്യങ്ങളെ നല്ലരീതിയില്‍ ചിത്രീകരിക്കുകയാണതില്‍;എന്നു പറയുന്നതുപോലെ കോട്ടയത്തെ ചിത്രകലയായാലും അതു തന്നെയാണു സംഭവിച്ചത് വരയ്ക്ക് വില എഴുത്തുകാരുമായുളള ബന്ധം ചിത്രകാരന്മാരുടെ സ്ഥാനത്തിന് മാറ്റം വരുത്തും , മുകുന്ദന്‍ ,വി.കെ.എന്‍, കാക്കനാടന്‍, തകഴി,മലയാറ്റൂര്‍ അല്ലെങ്കില്‍ ഡല്‍ഹി പത്രലോകത്തുനിന്നുളള ഓം ചേരി എന്നിവരുടെ എഴുത്തിനൊപ്പമുളള വരകള്‍ ആ ഒരു റേഞ്ചിലാണല്ലോ അച്ചടിച്ചു വരുന്നത്. കോട്ടയത്തെ വരക്കാരെ സംബന്ധിച്ച് മാത്യൂമറ്റം, കോട്ടയം പുഷ്പനാഥ്, ബാറ്റണ്‍ബോസ്, ചന്ദ്രകലാകമ്മത്ത് തുടങ്ങിയവരുടെ എഴുത്തിനാണ് വരയ്ക്കുന്നത്. ജനപ്രിയ എഴുത്തുകാര്‍ക്ക് സാഹിത്യത്തിന്റെ മറ്റൊരു ലോകത്ത് പ്രവേശനമില്ലല്ലോ. എം.ടി.യുടെ രണ്ടാമൂഴത്തിനു വരയ്ക്കുമ്പോള്‍ ആ എഴുത്തിനു കിട്ടുന്ന സ്ഥാനം അതിന്റെ വരയ്ക്കും കിട്ടും.

ആര്‍ട്ടിസ്റ്റുകളുടെ സ്വഭാവം
റഷ്യയില്‍ നിന്നും ഒരു അംബാസിഡര്‍ വന്നപ്പോഴും സങ്കീര്‍ത്തനം പോലെയ്ക്ക് ഞാന്‍ വരച്ച ചിത്രങ്ങള്‍ കാണിച്ച് കൊടുത്തുവെന്ന് പെരുമ്പടവം എന്നെ വിളിച്ചു പറഞ്ഞു. ഞാനതു വരച്ചിട്ട് മുപ്പതു വര്‍ഷമായി .എഴുത്തുകാരന്‍ പറയുന്നതുകൊണ്ട് വരയ്ക്ക് വിലകിട്ടുന്നുണ്ട്. പക്ഷെ കോട്ടയത്തെ എഴുത്തുകാര്‍ക്ക് വിലകാട്ടിയില്ല; അതുകൊണ്ട് ചിത്രകാരന്മാര്‍ക്കും കിട്ടുന്നില്ല. ജോയ്‌സിയുടെ റേഞ്ചിനുളള ഒരു അംഗീകാരം അദ്ദേഹത്തിനു ലഭിച്ചിട്ടില്ലെന്നു പറഞ്ഞത് അതുകൊണ്ടാണ്. ഈ ചിത്രകാരന്‍മാരൊക്കെ വന്നത് മലപ്രദേശങ്ങളില്‍ നിന്നോ, കര്‍ഷക കുടുംബങ്ങളില്‍ നിന്നോ, കുട്ടനാട്ടില്‍ നിന്നോ ആണ്. കുട്ടനാട്ടില്‍ നിന്നുവരുന്ന ഒരാള്‍ എന്നുപറയുന്നത് നല്ല സ്‌നേഹമുള്ള ഒരുകാലഘട്ടത്തില്‍ നിന്ന് വരുന്നയാളായിരിക്കും. കാരണം അവിടെയുള്ളവര്‍ വള്ളവും, വഞ്ചിയുമൊക്കെയായി നടക്കുന്നവരാണ്. പുഴയില്‍ ഒരാള്‍ വീണാല്‍ കണ്ടുനില്‍ക്കുന്നയാള്‍ കൈപിടിച്ചുപൊക്കുന്നതാണ് കുട്ടിക്കാലം മുതല്‍ ഇവര്‍കാണുന്നത്. അതിനാല്‍ ഹൃദയത്തില്‍ ആത്മാര്‍ത്ഥതയുള്ളവരാണ് കോട്ടയം ആര്‍ട്ടിസ്റ്റുകള്‍. ടൗണില്‍ ഇത് കുറവാണ് മലമടക്കുകളില്‍ ജീവിക്കുന്നവരുടെ കാര്യമെടുക്കാം. ഒരു ബസ്സിനു കാത്തുനില്‍ക്കുകയാകും. അപ്പോള്‍ ഒരു വണ്ടിവരും സ്ഥലമില്ലങ്കില്‍ പത്തുപേര്‍ അതില്‍ കയറിപ്പോകും. കാരണം ഇനി വണ്ടിയില്ലന്ന് അവര്‍ക്ക് അറിയാം. ഈ ഒരു കാലഘട്ടത്തില്‍ എന്നുവരുന്നവരായതിനാല്‍ അംഗികാരവും പുരസ്‌ക്കാരവും പിടിച്ചുവാങ്ങാന്‍ അവര്‍ പോകില്ല. നാലും മൂന്ന് ഏഴ് എന്ന ബേസിക്ക് ഒരിക്കലും മാറാത്തതുപോലെ റിയലിസം എന്നത് ഒരിക്കലും മായില്ല. അതു ജനപ്രീയവരയില്‍ കുറഞ്ഞാല്‍ ആനിമേഷനിലൂടെ പുനര്‍ജനിക്കും. അല്ലെങ്കില്‍ പുതിയരൂപത്തില്‍ അതിലെല്ലാം അനാട്ടമിയുണ്ടാകും.ഈ ജനപ്രീയവാരികകളുടെ വളര്‍ച്ചയെക്കുറിച്ച് പറയാനാവില്ല. പക്ഷേ അതിലെ ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതാകും എന്നുപറയാനാവില്ല. കാരണം ഡിസ്‌നിയുടെ ഒരു പ്രോജക്ട് മോഹനനോ, എം.ജി. സുരേഷ് കുമാറിനോ കിട്ടിയെന്നിരിക്കട്ടെ, മൂക്ക് നീണ്ടകഥാപാത്രങ്ങള്‍ വരയ്ക്കാന്‍ പറഞ്ഞാല്‍ അവര്‍ അഃു വരയ്ക്കും. റയാലിസ്റ്റിക് വരയുടെ പുതിയ സാധ്യതകള്‍ അവര്‍ക്ക് മുന്നില്‍ തെളിഞ്ഞുവരും.

നയന്‍താരയേക്കാള്‍ കൂടുതല്‍ തുണി
ഒബാമയും ഒബാമയുടെ ഭാര്യയും കൂടി വിജയിലഹരിയില്‍ ലോകം മുഴുവന്‍ നോക്കിനില്‍ക്കെ ഉമ്മവെച്ചാല്‍ നമുക്ക് ഒന്നും തോന്നില്ല. പക്ഷേ കോട്ടയത്തെ ആര്‍ട്ടിസ്റ്റ് അത് വരച്ചാല്‍ കണ്ടില്ലേ അവര്‍വരച്ചുവെച്ചിരിക്കുന്നത് എന്നു രോക്ഷം കൊള്ളും.നയന്‍താര എന്ന മലയാളി പെണ്‍കുട്ടി അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നു. കൂടുതല്‍ ഗ്ലാമറാകുന്നതിലുടെ അവര്‍ക്ക് കോടികള്‍ പ്രതിഫലം കിട്ടുന്നതില്‍ മലയാളി അഭിമാനിക്കുന്നു. മാധ്യമങ്ങള്‍ അവളെ വാഴ്ത്തുന്നു. ഒരു അഭിമുഖത്തിനായി പുറകെ നടക്കുന്നു. കൂടുതല്‍ സെക്‌സിയാകുന്നത് കൊണ്ടാണ് നയന്‍താര ആവേശമാകുന്നതെന്ന് മലയാളിക്കറിയാം. നയന്‍താരയേക്കാള്‍ കൂടുതല്‍ തുണി കോട്ടയം ആര്‍ട്ടിസ്റ്റുകള്‍ സ്വന്തം നായികമാരില്‍ വരച്ചുചേര്‍ക്കുന്നുണ്ട്. നയന്‍താരചെയ്യുന്നതിലും വലിയ അപരാധമൊന്നും കോട്ടയം ആര്‍ട്ടിസ്റ്റുകളുടെ നായികമാര്‍ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.
ഇനി കോട്ടയത്തേയ്ക്ക്
സ്വന്തം ആഴ്ചപ്പതിപ്പില്‍ അടുത്തലക്കത്തില്‍ വരാന്‍ പോകുന്നത് എന്താണന്നതൊഴികെ ബാക്കി എന്തും തുറന്നുപറയുന്ന ചങ്ങാതിമാരാണ് കോട്ടയം ആര്‍ട്ടിലേത്. അവര്‍ കോട്ടയം മുനിസിപ്പല്‍ പാര്‍ക്കിലെ സിമന്റ് ബെഞ്ചില്‍ ഒന്നിച്ചിരിക്കുമ്പോള്‍ ഒരേ ക്ലാസ്സ്മുറിയിലെ ഒരേ ബെഞ്ചുകാരെ ഓര്‍മ്മവരും. അവരുടെ ചിത്രങ്ങളിലേതുപോലെ റിയലിസ്റ്റിക്കായ കാഴ്ചകളാണ് ചുറ്റും. വള്ളിപ്പടര്‍പ്പിന്റെ ഇത്തിരി മറപിടിച്ച് പ്രണയിക്കുന്ന നായികയും നായകനും. മകനെ ഊഞ്ഞാലാടുന്ന മറ്റൊരു നായിക. നടപ്പാതയിലൂടെ ചിരിച്ചുലഞ്ഞുവരുന്ന ഒരുസംഘം നായികമാര്‍. കുടുംബസമേതം വന്നിരിക്കുമ്പോഴും ചിരിച്ചുല്ലസിക്കുന്ന നായികമാരുടെ സംഘത്തിന്റെ നേരേ കണ്ണെറിയുന്ന നായകന്‍..തുടങ്ങി ജനപ്രിയ വരയിലെ കഥാപാത്രങ്ങളാണ് ചുറ്റും. സിനിയോറിറ്റിയെ ബഹുമാനിച്ച് രഘുമാഷില്‍ നിന്ന് തുടങ്ങാം. 30 വര്‍ഷമായി അലുമാഷിനെ മലയാളിക്ക് അറിയാം .മംഗളത്തിന്റെ പിന്നാമ്പുറത്തെ മത്തായിച്ചന്‍ അനുമാഷിന്റേതാണ് . മുടങ്ങാതെ വര്‍ഷം 30 വര്‍ഷം ജനപ്രീയ വായനക്കാരെ ഇരുത്തി ചിന്തിപ്പിച്ച മത്തായിച്ചന്റെ 30-ാം വാര്‍ഷിക വേളയാണിത്. ജനപ്രിയവരയുടെ ആദ്യകണ്ണിയിലെ പ്രധാനിയാണ് മത്തായിച്ചന്റെ രൂപഭാവങ്ങളുള്ള കെ.എസ്സ്. രഘു.

രഘു: വലിയൊരു അഭിനിവേശം കൊണ്ടൊന്നുമല്ല ഞാനിഫീല്‍ഡിലേയ്ക്ക് വന്നത് അന്ന് മറ്റേതെങ്കിലും രീതിയില്‍ ഒരു വരുമാന മാര്‍ഗ്ഗം ഉണ്ടായിരുന്നെങ്കില്‍ ഞാനിതിനു പോകുമായിരുന്നില്ല . ഞാന്‍ ഇത് ഒരു ഉപജീവനമാര്‍ഗ്ഗമായി ഉദ്ദേശിച്ചിരുന്നില്ല. ആദ്യകാലത്ത് കൊമേഷ്യല്‍ ആര്‍ട്ടിസ്റ്റായാണ് വരച്ചത് പരസ്യങ്ങളൊക്കെയാണ് വരയ്ക്കുന്നത്. കംപ്യൂട്ടറും കാര്യങ്ങളും വരുന്നതിനു മമ്പുള്ള കാലമാണിത്. എല്ലാം കൈകൊണ്ട് വരച്ചെടുക്കണം. ടൈറ്റിലുകള്‍ പത്തു പോയിന്റ് വരെ നേരെയും റിവേഴ്‌സിലും കൈകൊണ്ട് എഴുതുന്നകാലമാണത്. അക്കാഡമിക്കലായി ഞാന്‍ ഇതൊന്നും പഠിച്ചിട്ടില്ല . അന്നത്തെ കാലത്ത് ഡിസൈന്‍ചെയത് ബ്ലോക്കെടുത്ത് പ്രിന്റ് ചെയ്‌തെടുക്കുന്ന സ്ഥാപനമാണ് ജോണ്‍ മാത്യൂ ബ്രദേഴ്‌സ്. ഞാനിവിടെ അഞ്ചുവര്‍ഷമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ സ്ഥാപനമായിരുന്നു.അവര്‍ക്ക് അഞ്ചെട്ടു ആര്‍ട്ടിസ്റ്റുകളും സ്വന്തമായി പ്രസുമുണ്ട്. ആ കാലമാണ് എനിക്കേറ്റവും സഹായകമായത് .കാരണം വര്‍ക്കിന്റെ വെറൈറ്റി . ഒരു ദിവസം ചെല്ലുമ്പോള്‍ പാലാട്ട് അച്ചാറിന്റെ ലേബലായിരിക്കും. പിറ്റേന്ന് ചെല്ലുമ്പേള്‍ ഒരുബുക്കിന്റെ കവറായിരിക്കും. അല്ലെങ്കില്‍ ഏതിന്റെയെങ്കിലും ടൈറ്റലയായിരിക്കും. ഇങ്ങനെ വ്യത്യസ്തമായി ഒരു യന്ത്രത്തെ പോലെയായിരുന്നു വരയ്ക്കാന്‍ പഠിച്ചു. അന്ന് പരസ്യ ഏജന്‍സികള്‍ കുറവാണ്. കമ്പനി തന്നെ നേരിട്ടുവരുകയാണ്.

1967 ആയപ്പോള്‍ സിനിമ വാരികകളുടെ ഒരു പ്രളയമായിരുന്നു ഫിലുംനാദവും, ചിത്രകൗമുദിയും എറണാകുളത്ത് നിന്നാണ്. അതെല്ലാം ടാബ്ലോയ്ഡ് സൈസിലാണ് ഉഷ മാത്രമാണ് കോട്ടയത്ത്. അരുണ വീക്കിലി. അന്നത്തെ മനോരമയുടെ എഡിറ്റര്‍ വര്‍ഗ്ഗീസ് കളത്തിലിന്റെ സ്വന്തം സ്ഥാപനമാണ് . അതിനു പിന്നില്‍ ഒരു ബിസ്സിനസ്സുണ്ട്. അന്നത്തെ മനോരമ വീക്കിലിയില്‍ എം.കെ.കെ. നായര്‍ എഴുതും പകരം എസ്. എ. സി. ടിയുടെ പരസ്യം അരുണവാരികയില്‍ സ്ഥിരം കാണും. സിനിമ വാരികകളുടെ പ്രളയത്തിനുശേഷം 1975 മുതല്‍ മ പ്രസിദ്ധീകരണം എന്ന് പൊതുവെ വിളിക്കപ്പെടുന്ന വാരികകള്‍ സജീവമായി മ പ്രസിദ്ധീകരണം എന്ന പേരുവരുന്നത് പിന്നീടാണ്. കലാകൗമദിയിലാണെന്നുതോന്നുന്നു ആദ്യമായി മ പ്രസിദ്ധീകരണം എന്ന വിശേഷണം ഉണ്ടായതെന്നു തോന്നുന്നു. എം.ജി. സുരേഷ് കുമാര്‍ വാരികകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ സമരത്തിന് ഇറങ്ങിയതിനെത്തുടര്‍ന്നായിരുന്നില്ല അത്

രഘു: ഡി.വൈ.എഫ്.ഐ പിന്നീട് മ വാരികകള്‍ക്കെതിരെയുള്ള സമരങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഈ വാരികകള്‍ക്ക് പൊതുവെ ഒരു ഇടിവ് വരാന്‍ കാരണം മാര്‍ക്കിസ്റ്റു പാര്‍ട്ടികളുടെ എതിര്‍പ്പാണ്. മംഗളത്തിന് ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ കണ്ണൂരായിരുന്നു. അ വിടെ മാടക്കടകളുടെ വാതിക്കല്‍ ഡി വൈ.എഫ്.ഐ വാളന്റിയേഴ്‌സ് കാത്തുനില്‍ക്കും മംഗളം വാങ്ങാന്‍ വരുന്ന കോളേജ് പെമ്പിള്ളേരെ അയ്യേ നാണക്കേട് എന്ന് പരസ്യമായി കളിയാക്കാന്‍ തുടങ്ങി അങ്ങിനെ ഈ വാരികകള്‍ വായിക്കുന്നത് നാണക്കേടാണന്ന് പ്രചാരം വര്‍ദ്ധിച്ചു. അതു മംഗളത്തെ മാത്രമല്ല മൊത്തത്തില്‍ ബാധിച്ചു. മംഗളത്തിലേയ്ക്ക് ഞാന്‍ വന്നത് യാദൃശ്ചികമായ സംഭവമാണ് . എന്റെ ചിത്രം ഈദ്യമായി അച്ചടിക്കുന്നത് 1967 ലെ മനോരമ വാര്‍ഷികപ്പതിപ്പിലാണ്. ഈ പറയപ്പെടുന്നമാസികയിലുള്ളവരെല്ലാം എന്റെ പരിചയക്കാരാണ്. പക്ഷെ കിട്ടപ്പോരൊന്നുമില്ല. അതുകാരണം ഞാന്‍ ഇതില്‍ വലിയ താത്പര്യം കാണിച്ചില്ല. പരസ്യ ഫീല്‍ഡിലാവട്ടെ പണിയുമുണ്ട് കൂലിയുമുണ്ട്. ഒന്നാമത് വാരികയില്‍ പണികുറവാണ്. മനോരാജ്യത്തില്‍ ഇടമറുകിരുന്നപ്പോള്‍ എന്നെ വിളിച്ചതാണ്. ജോസഫ് ഇടമറുകാണ് മ വാരികകളുടെ ഫോര്‍മുല ഉണ്ടാക്കിയത്. അത് മറ്റാരെങ്കിലുമാണന്നു പറഞ്ഞാല്‍ തെറ്റാണ്. എനിക്ക് നേരിട്ട് ബോധ്യമുള്ള കാര്യമാണത്.കാനം ആണ് മനോരാജ്യം തുടങ്ങിയത്. ടാബ്ലോയിഡ് സൈസില്‍ കാഹ കഴിഞ്ഞുള്ള ആളുകളുടെ കയ്യില്‍ എന്നാണത് ജോര്‍ജ്ജ് തോമസ്സിന്റെ കയ്യില്‍ വരുന്നത് മുപ്പതനായിം കോപ്പിയിലേക്കുവരുമ്പോള്‍ ജോസഫ് ഇടമറുകാണ് അതിന്റെ എഡിറ്റര്‍.
ഗോപിദാസ് -കേരളഭൂഷണം വരുന്നത് ഇതിനെല്ലാം ശേഷമാണ്
രഘു: അല്ലല്ല അതിനും മമ്പാ ണ് കേരള ഭൂഷണമല്ല കേരളധ്വനിയാണ് ജോര്‍ജ്ജ് തോമസ്സിന്റെത്. ജോര്‍ജ്ജ് തോമസ് മനോരാജ്യം വിലക്കെടുക്കുകയായിരുന്നു. അങ്ങിലെ രണ്ടുംകൂടി മനോരാജ്യമായി ഇടയ്ക്ക് മനോരാജ്യത്തില്‍ ഒന്നരക്കോടി രൂപയുടെ പ്രസ് വന്നു. അതോടുകൂടിയാണ് മനോരാജ്യം കീഴോട്ടുപോകാന്‍ തുടങ്ങിയത്. അവര്‍ക്ക് താങ്ങനാവാത്ത ഒരുല തുകയായിരുന്നു അത്. പ്രസില്‍ അടിക്കാന്‍ പ്രസിദ്ധീകരണങ്ങള്‍ ഇല്ലാതെപോയി. മനോരാജ്യമാകട്ടെ കോപ്പികുറയാനും തുടങ്ങി. മനോരാജ്യത്തിലേക്ക് ഇടമറുക് വിളിച്ചതാണ് എനിക്ക് താത്പര്യം തോന്നിയില്ല. പാര്‍ടൈമായി വന്നുവരയ്ക്കനായിരുന്നു ക്ഷണം രാജന്‍ അതില്‍ സ്ഥിരമായി മംഗളം തുടങ്ങി രാജന്‍ മംഗളത്തിലും വരച്ചുതുടങ്ങി. രാജന്‍ മംഗളത്തില്‍ വരയ്ക്കരുത് നമുക്കെതിരായി വളര്‍ന്നുവരുന്ന സ്ഥാപനമാണന്ന് ഇടമറുക് പറഞ്ഞു. മംഗളത്തില്‍ വരയ്ക്കില്ലന്ന് രാജന്‍ ഉറപ്പുപറഞ്ഞു. ഇങ്ങനം ഇരിക്കുന്ന ഘട്ടത്തിലാണ് തന്റെ രംഗപ്രവേശം. ബ്ലോക്കെടുത്ത് പ്രിന്റുചെയ്യുന്നകാലമാണത്. അവര്‍ മംഗളത്തിലെ വര്‍ക്ക് ചെയ്യുന്നുണ്ട്. ഇടയ്ക്ക് പി.കെ.രാജന്‍ ഒന്നോ രണ്ടോ ലക്കം വര്‍ക്കുചെയ്തു. രാജന്‍ ഡി മംഗനത്തിന്റെ വര്‍ക്ക് അവര്‍ക്ക് നഷ്ടപ്പെടുവാന്‍ തുടങ്ങി. മംഗളത്തിന്റെ ഉടമ എം.സി വര്‍ഗ്ഗീസിനെ ചെന്നുകണ്ട് സ്റ്റുഡിയോക്കാര്‍ പരാതി പറഞ്ഞപ്പോള്‍ എം.സി പറഞ്ഞു ഒരു കാര്യയം ചെയ്യ് നിങ്ങള്‍ ഒരു ചിത്രകാരനെ കൊണ്ടുവന്നുതാ വര്‍ക്കുതരാം എന്നോട് വന്നുപറഞ്ഞു അങ്ങിനെയാണ് ഞാനിതുമായി ബന്ധപ്പെടുന്നത്. ഈ മത്തായിച്ചന്‍ എനിക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്.
സുരേഷ് – ഒരു പക്ഷിയുടെ കാര്‍ട്ടൂണ്‍ രഘുമാഷ് അതിനുമുമ്പ് വരയ്ക്കുന്നില്ലേ
രഘു: അതില്‍ കാര്യമില്ല ചീവീട് എന്നായിരുന്നു ആപംക്തിയുടെ പേര്‌സസസസസസ പോസ് വരച്ചുവെച്ചിരിക്കുകയാണ് തമിഴില്‍ ദിനതന്തി പത്രത്തിന്റെ മുന്‍പേജില്‍ ആണ്ടിപണ്ടാരം എന്ന പോക്കറ്റ് കാര്‍ട്ടൂണുണ്ട്. ആണ്ടിപണ്ടാരം ഒരു കുരങ്ങാണ്. അതിനെ കോപ്പിചെയ്തുണ്ടാക്കിയതാണ് ചീവീട് അതില്‍ സിനിമാപാട്ടുണ്ട്. ചീവീടിലുമുണ്ട് ചീനീടിന്റെ ഓരോ പോസും സസസസസസസ ഡയലോഗ് മാറ്റി അടിക്കും1981 ആയപ്പോഴാണ് ഓഫ് സെറ്റ് വരുന്നത് . ചിത്രകഥയ്ക്ക് വന്‍ ഡിമാന്റുളള സമയമാണത്.മംഗളത്തിന് രണ്ട് ചിത്രകഥയുണ്ട് . അതു വന്നപ്പോള്‍ ഏതാണ്ട് പതിനായിരം കോപ്പി കൂടി .ചിത്രകഥാപുസ്തകത്തിന് പതിനായിരം കോപ്പി എന്നു പറയുന്നത് വലിയ സംഭവമാണ്. കാരണം മംഗളം വാരികയ്ക്ക് അന്ന് പതിനയ്യായിരം കോപ്പിയാണുളളത് എന്നോട് ചിത്രകഥ ചെയ്യാമോ എന്നു ചേദിച്ചു. ഞാന്‍ ചെയ്യാമെന്നു പറഞ്ഞു. ഞാന്‍ ബോസിക് കളര്‍ മിക്‌സ് ചെയ്ത രീതിയിലാണു വരച്ചത് ( അതുവരെ കട്ട് കളറാണു ച്തിരകഥ)അത് അച്ചടിച്ചു വന്നപ്പോള്‍ പതിനയ്യായിരത്തിനു പകരം ഇരുപതിനായിരം ചെലവായി . അതു പ്രിന്റുചെയ്തു. പിന്നീട് ചിത്രകഥ അടിക്കാന്‍ വേണ്ടി ഒരു പ്രസ്സും വര്‍ഗ്ഗീസ് സാര്‍ വാങ്ങി ഇടമുറുക്കിന്റെ പങ്ക് വിശദമാക്കുന്നു.
രഘു: രണ്ടു ഡിറ്റക്ടീവ് നോവല്‍. ചോദ്യോത്തരം.ഡോക്ടറോടു ചോദിക്കാം, മനശാസ്ത്രം എന്നിവയൊക്കെ ചേര്‍ന്ന ഫോര്‍മുലയാണ് ഇടമുറക് പരീക്ഷിച്ചത് . അതാണ് മ വാരികകളുടെ ബോസിക് ഫോര്‍മുലസജീവ്: പക്ഷെ അതിന്റെ സ്വഭാവം ഇടയ്ക്ക് മാറിയില്ലേ.
രഘു: മാറി. നേവലുകളുടെ എണ്ണം കൂടി
സുരേഷ്: രണ്ട് സാമൂഹ്യ നേവല്‍ , ഒരു ഡിറ്റക്ടീവ് എന്നതു മാറാന്‍ തുടങ്ങി. മാന്ത്രികം വന്നു.
രഘു: മംഗളത്തില്‍ സാമൂഹ്യ നോവല്‍ കൂടാന്‍ തുടങ്ങിയപ്പോള്‍ കോപ്പി പതിനായിരം വരെ കൂടി ആ കാലഘട്ടത്തില്‍ ഒന്‍പത് പത്ത് നോവല്‍ വരെ അടിച്ചു തുടങ്ങി ഹാസ്യനോവല്‍ വന്നു. ഈ പ്രസിദ്ധീകരണങ്ങളുടെ അടിത്തറ ഇടമുറക്ക് ഇറങ്ങിയ മനോരാജ്യമാണ്.അതോടെ മനോരാജ്യം മൂന്നുലക്ഷം കോപ്പി വരെ അടിച്ചു സുരേഷ്‌കുമാര്‍: മനോരമ അന്നപ്പോള്‍ ഇല്ല

രഘു: മനോരമ, ലോക്ലാസ്സിനും ഹൈക്ലാസ്സിനുമുളള വാരികയാണെന്ന്. അതായത് ഒരു പേജില്‍ കാനത്തിന്റെ കഥകാണും. അടുത്തപേജില്‍ വരുമ്പോള്‍ മലബാറിലോ മറ്റെവിടെയെങ്കിവുമോ നടന്ന കഥകളിയുടെ ,സാഹിത്യചര്‍ച്ചയുടെ റിപ്പോര്‍ട്ടായിരിക്കും.സാധാരണക്കാരന്റെ കയ്യില്‍ മനോരമ അന്നു കിട്ടിയാല്‍ കാനത്തിന്റെ കഥമാത്രെ വായിക്കും .സാഹിത്യപ്രേമികള്‍ മറ്റുളളവയും വായിക്കും . അവരത് ഏറെക്കാലം കൊണ്ടുപോയപ്പോഴാണ് പുതിയ ഉളളടക്കവുമായി ഇറങ്ങിയ വാരികകള്‍ ഇടിച്ചു കയറിയത് .അതനുസരിച്ചുളള മാറ്റങ്ങള്‍ അങ്ങിനെ മനോരമയിലും വന്നു. മാവേലിക്കര രവിവര്‍മ്മ കോളേജില്‍ വര പഠിച്ചിറങ്ങിയ ഏറ്റുമാന്നൂര്‍ സ്വദേശി സോമു വഴിതെറ്റി എത്തിയത് ജനപ്രിയ പ്രസിദ്ധീകരണങ്ങളിലെ വരയിലായിരുന്നു. സ്വദേശം കോട്ടയമായതു കൊണ്ടുതന്നെ വീട്ടിലേയ്ക്ക് പോകുന്ന വഴി കോട്ടയത്തെ ജനപ്രിയ പ്രസിദ്ധീകരണത്തിലേയ്ക്ക് വണ്ടിയിറങ്ങുകയും. വര്‍ഷങ്ങള്‍ക്കു ശേഷം അവിടെ നിന്നു പെയിന്റിംഗിലേയ്ക്ക് വണ്ടി വിടുകയും ചെയ്ത സോമു പറഞ്ഞു തുടങ്ങുന്നു. ആന്റി കോട്ടയം ആര്‍ട്ടിന്‍രെ ഭാഷ അതിനുളളിലുണ്ടായിരുന്ന ആളില്‍ നിന്നു കേള്‍ക്കാം .സ്വയം വിമര്‍ശത്തിന്റെ സ്വരത്തില്‍)

സോമു : പഠിക്കുന്ന കാലത്തുതന്നെ ഇല്യൂട്രേറ്ററായി വരാനുളള മാനസിക രൂപീകരമം എന്നിലുണ്ടായിരുന്നു. എന്നു ഞാന്‍ അക്കാലത്ത് എ.എസിന്റെയും നമ്പൂതിരിയുടേയും ജനയുഗത്തിലുണ്ടായിരുന്ന ഗോപാലന്റെയുമൊക്കെ അന്ന് എന്നെ സ്വാധീനിച്ചിരുന്നു. അപ്പോള്‍ സ്വാഭാവികമായി അടുത്തുളള സ്ഥലം എന്ന നിലയില്‍ ഒരു കാര്‍ട്ടൂണിസ്‌ററായി ജനപ്രിയ പ്രസിദ്ധീകരണങ്ങളിലേയ്ക്ക് വരികയും ചെയ്തു. പിന്നെ ഇല്യൂട്രേറ്റായി വന്നു. സത്യത്തില്‍ ഈ ജനകീയ സാഹിത്യത്തില്‍ ഞാനത്രയ്ക്ക് വരച്ചിട്ടില്ല. ഞാന്‍ വന്ന സമയത്ത് അതിലെ കവിതകള്‍ക്ക് വരയ്ക്കുക എന്നതായിരുന്നു എന്റെ ഡ്യൂട്ടി . അതുവരെ ഉണ്ടായിരുന്ന കവിതയുടെ വരയുടെ രീതി അതിലെ ദൃശ്യങ്ങള്‍ അതേപടി വരയ്ക്കലയിരുന്നു. അതു വിട്ടിട്ട് അതിന്റെ ഇമേജിനെ വേറെ തീരിയില്‍ വരയ്ക്കാന്‍ പറ്റുമോ എന്ന പരീക്ഷണമാണ് ഞാന്‍ നടത്തിയത് കോട്ടയത്ത് ഞാനാണ് പരീക്ഷണം നടത്തി തുടങ്ങിയത്. മാറിയുളള വരകള്‍ വന്നപ്പോള്‍ അഭിനന്ദനങ്ങള്‍ ലഭിച്ചു മംഗളം പോലുളള പ്രസിദ്ധീകരണത്തില്‍ എഴുതാന്‍ സാധ്യതയില്ലാത്ത പല കവികളും ഇല്യൂട്രേഷന്റെ മികവുകൊണ്ട് അതില്‍ കവിത എഴുതി തുടങ്ങി . എ.അയ്യപ്പനെ പ്പോലെ ഉളളവര്‍ അന്ന് മംഗളത്തില്‍ കവിത എഴുതിയിട്ടുണ്ട് . അവര്‍ എഴുതിയതിന്റെ ഒരു കാരണം ആ ഇല്യൂട്രേഷനോടുളള താല്‍പര്യം കൊണ്ടുകൂടിയാമ്. അക്കാലത്ത് മാതൃഭൂമിയിലെ പ്രസാദാണു കവിതയ്ക്കു വരയ്ക്കുന്നത്. പക്ഷെ ആ പുളളി പോലും കൈതപ്രത്തിന്റെ ചില പാട്ടുകള്‍ക്ക് സിനിമയില്‍ ചിത്രീകരണം നടത്തുന്നതുപോലെയാണി വരച്ചിരുന്നത് .നിലവിളക്കുകൊളുത്തുന്നതു കാണിക്കുന്നതു പോലുളള വിഷ്വലൈസേഷനാണ് കവിതയുടെ കാര്യത്തില്‍ ഉണ്ടായിരുന്നത്. ഞാനതുവിട്ടു. മംഗളം പോലെ ഒരു മ വാരികയാണ് കവിതയുടെ ചിത്രീകരണം മാറ്റിയെന്നതും ശ്രദ്ധേയമാണ് അതാണ് എന്റെ ഒരു സംഭാവന. 1983 മുതല്‍ 1996 വരെയാണ് ഞാന്‍ മംഗളത്തില്‍ ഉണ്ടായിരുന്നത്. അതുകാത്ത് അവസരം വന്നപ്പോള്‍ ഞാന്‍ മംഗളത്തില്‍ നിന്നും രാജിവെച്ച് മുഴുവന്‍ സമയവും പെയിന്ററായി ജീവിക്കുകയാണ്. രഘുമാഷൊക്കെയാണ് അന്നത്തെ സീനിയേഴ്‌സ്. ഫൈന്‍ആര്‍ട്‌സിലെ പഠനത്തിലിടയിലൊന്നും ജനപ്രീയ സല്ലസട്രേഷന്‍ ചര്‍ച്ചയ്ക്ക് പോലും പിന്നിട്ടില്ല. ഉയര്‍ന്നസാഹിത്യം വരയ്ക്കുന്ന നമ്പൂതിരിയും എം എസ് മൊക്കെയായിരുന്നു ഞങ്ങളുടെ ചര്‍ച്ചകളില്‍ വന്നിരുന്നത് . ജനപ്രീയസാഹിത്യവും അതിലെ വരയും ശരിക്കും ഒരുതമാശപോലെയാണ് കണ്ടിരുന്നത്. ഫോട്ടോഗ്രാഫിപോലെ ചെയ്യുക എന്നതിലെ തമാശ റീയാലിസമോ, അബ്‌സ്ട്രാകടോ അന്നാത്ത മോശം ചിത്രീകരണങ്ങളും ആദ്യഘട്ടത്തില്‍ ജനപ്രീയ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നു. വികലമായി വരയ്ക്കുന്നവരായിരുന്നു അന്നു കൂടുതലും. പില്‍ക്കാലത്ത് അത് പെര്‍ഫെക്ഷനാണത്. ഇതില്‍ പണിയെടുക്കുമ്പോഴും ഒരു അബ്‌സേര്‍ഡ്വേള്‍ഡായാണ് ഞാനതിനെ കണ്ടിരുന്നത്. ഇപ്പോഴും ഉപജീവനത്തിനായി കൈകാര്യം ചെയ്യുന്നതിനുമപ്പുറം ഇതു നല്ല കാര്യമാണ്, അജിജീവിക്കുന്നത് എന്ന വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഈവര അനായാസകരമെന്നു തോന്നിട്ടില്ല (കോട്ടയം ആര്‍ട്ടില്‍ സജീവമായി ഉണ്ടായിരിക്കുകയും, പിന്നീട് വിദ്യാഭ്യാസവകുപ്പില്‍ ജോലി തേടിപോവുകയും ചെയ്തആളാണ് ഗോപിദാസ് . ഇടയ്ക്കിടയ്ക്ക് കോട്ടയത്തെത്തും ചങ്ങാതിമാരെക്കാണം പഴയതെല്ലാം ഓര്‍ക്കും ഗോപിദാസ് അക്കാലം ഓര്‍ക്കുന്നു.)

ഗോപിദാസ് – ഞാന്‍ ആര്‍. എല്‍.പിയില്‍ഡ നിന്ന് വരപടിച്ച് 1984ല്‍ ഇറങ്ങിയതാണ് . പഠനത്തിന്റെ സമയത്ത്‌നല്ല സ്‌ട്രേഷന്‍വലിയ നഷ്ടനായിരുന്നു പ്രിന്റ് മീഡിയിലെ നല്ലസട്രേഷന്‍ എന്നെ ആകര്‍ഷിച്ചിരുന്നു. രഘുമാഷ് പറഞ്ഞതുപോലെ ഇഷ്ടമില്ലാതെ വന്നതൊന്നുമല്ല ഞാന്‍ പഠനം പൂര്‍ത്തിയാക്കിയിട്ട് എറണാകുളത്താണ് വര തുടങ്ങുന്നത് . പിന്നീട് അമ്പാട്ടി സുകുമാരന്‍ നായരുടെ സുനന്ദ എന്നൊരു പ്രസിദ്ധീകരണം ഉണ്ടായിരുന്നു അതിലാണ് പിന്നീട് വരച്ചത്. റിയാലിസ്റ്റിക്കായ ഒരു വര ശീലിച്ചല്ല ഞാന്‍ വന്നത്. പക്ഷെ വരയ്ക്കാന്‍ നഷ്ടമുണ്ടായിരുന്നു. ബന്ധപ്പെട്ട മേഖല അതിനുപറ്റിയ മേഖലയിലാണ് അന്ന് മാങ് കര്‍ക്കൊന്നെക്ക പറയുന്നരീതികളാണ് . സാഹിത്യത്തിന്റെ ശൈലിപോലെ അതിലെ വരയും പോകും. ജനപ്രീയ പ്രസിദ്ധീകരണങ്ങളില്‍ അബ്‌സട്രാക്ടായൊത്തെ വരച്ചാല്‍ വായനക്കാര്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റില്ല . സുന്ദരിയായ സ്ത്രീ പാര്‍ക്കില്‍ഒരാളഉമായി സംസാരിക്കുന്ന ചിത്രം കുറെ ലൈനുകളിട്ട് വരച്ചിട്ട് കാര്യമില്ല പക്ഷേ. സോമുപറഞ്ഞതുപോലെആദ്യകാലത്ത് റിയാലിസ്റ്റിക് പര റയാലിസത്തിന്റെ വിലകളയുന്നതായിരുന്നു. ലൈന്‍സിന്റെ ശക്തി എന്നൊക്കെ പറയുന്നതു രഘുമാഷിനൊക്കെ ഉണ്ടായിരുന്നുഎനിക്ക് ജോലികിട്ടിക്കഴിഞ്ഞതും മംഗളത്തിലൊക്കെ വരച്ചിരുന്നു. ഇപ്പാള്‍ കലാകൗമുദി പ്രസിദ്ധീകരണങ്ങളാല്‍ വരച്ചിട്ടുണ്ട്. ജനപ്രീയ വരകൊണ്ട്്‌വഴിതെറ്റിയെന്ന വിമര്‍ശനം ആരംങ്കിലും പറഞ്ഞതായി ഇതുവരെ കേട്ടിട്ടില്ല അതില്‍ ഒരുന്യായവുമില്ല.

എസ്സ്. സുരേഷ് – ഈവിമര്‍ശനം പറയുമ്പോള്‍ ആദ്യം ടെലിവിഷന്‍ സീരിയലുകള്‍ കാണട്ടെ. എന്നിട്ട് ജനപ്രീയ നോവലുകള്‍ വായിക്ക് എന്നിട്ട് വിമര്‍ശിക്ക്.

ഗോപിദാസ്- എത്ര മാര്‍ക്കിസ്റ്റ് എതിര്‍പ്പുണ്ടന്നു പറഞ്ഞാലും വായിക്കണം എന്നുള്ളവരെല്ലാം ഇതു വായിക്കുന്നുണ്ട്.

സോമു-ഈ വരയുടേയും എഴുത്തിന്റെയും ചരിത്രദൈത്യം മറക്കരുത്, വായനയോട് യാതൊരു താത്പര്യമില്ലാത്തവരെ അക്ഷരം വായിപ്പിച്ചുഎന്നതാണ്. പിന്നെ നല്ലവായനയിലേക്കു പോകാനുള്ള വഴിയുമാണിത്.ഒരു കുഴപ്പം ഇതിലെ സാഹിത്യകാരന്‍മാര്‍ക്ക് ഉയര്‍ന്ന ജീവിതമൂല്യങ്ങളെ കുറിച്ചുള്ള അവഗാഹം ഇല്ലായെന്നതാണ്. ഗോപിദാസ്-അവര്‍ക്ക് അതിന്റെ ആവശ്യമില്ല

സൊമു- അതെഴുതുന്നവര്‍ പോലും ഒരു മഹത്തായ കര്‍മ്മം തങ്ങള്‍ ചെയ്തു എന്നുകരുതുന്നുണ്ടാവില്ല അവരെല്ലാത്തിനെയും ഫാന്റസിയായാണു കാണുന്നത്. ഗോപിദാസ്- ഇത് സേവനമല്ലല്ലോ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമല്ലെ രഘു- ഇത് വായിക്കുന്നവര്‍ക്ക് അസ്വദിക്കാന്‍ പറ്റുന്നകാര്യങ്ങളുടെ ഒരുതലമുണ്ട് വോദോപനിഷത്ത് കൊണ്ടുവന്നുതന്നാല്‍ അതു സംസ്‌കൃതം അറിയാത്തവന് കൈകാര്യം ചെയ്യാന്‍ പറ്റാത്തപോലെയാണത്. ലൈറ്റ് റീഡിങ്ങിലുള്ളതാണ് ജനപ്രീയ നോവല്‍. ചിലര്‍ക്ക് വായിച്ചു വായിച്ചു ജനറല്‍ റിലീസിങ്ങിലേയ്ക്ക് കടക്കാം അല്ലെങ്കില്‍ അവിടെതന്നെ കടക്കാം സീരിയല്‍ തന്നെ കണ്ടുകണ്ടു മടുക്കും.

സോമു- ജനപ്രീയ സാഹിത്യത്തിനും എന്തും എഴുതാം എന്ന സ്വാതന്ത്ര്യമില്ലേ അപ്പോള്‍ വരയ്ക്കും ആ സ്വാതന്ത്ര്യം ഉണ്ടാവും . ആത്മപ്രകാശനം പൊലൊരു വരയൊന്നും അവിടെ സാധ്യമല്ല ഗോപിദാസ് – നിങ്ങള്‍ ഇഷ്ടമുള്ളതുപോലെ വരയ്ക്കു എന്ന് എഡിറ്റേഴസ് പറഞ്ഞത് ഇവര്‍ക്ക് തോന്നുന്നതുപോലെ വരയ്ക്കാം. ഏത് എഡിറ്റര്‍പറയും

സോമു- എനിക്ക് സ്വാതന്ത്യം കിട്ടിയത് കവിതയ്ക്ക് വരച്ചതുകൊണ്ട് മാത്രമാണ് ജനപ്രീയ സാഹിത്യത്തില്‍ കവിത ഒരു ന്യൂനപക്ഷം മാത്രം വായിക്കുന്നതാണ് മാത്യൂമറ്റത്തിന്റെ നോവലില്‍ വരച്ചിരുന്നെങ്കില്‍ ഞാനും ഇതുപോലെ പരയ്‌ക്കേണ്ടിവന്നേനെ. വായനക്കാരന്റെ മനസ്സിന്റെ ഉപോല്‍പ്പന്നങ്ങളാണ് ഇതിലെ വരയും നോവലും. (കോട്ടയം ആര്‍ട്ടിന്റെ ബ്രഷ് നിലവില്‍ ഏന്തിയിരിക്കുന്ന വരിലേയ്ക്ക് ഇനിവരാം മോഹനന്‍, എം.ജി. സുരേഷ് ബാബു, സജീവ് തുടങ്ങീയവര്‍ കോട്ടയം ആര്‍ട്ടിന്റെ യുവത്വമാണ്. പിന്‍കാമികളെക്കാള്‍ ഒത്തിരി മുന്നേറിയതാണ് ഇവരുടെ ജനപ്രീയ വരകള്‍)

മോഹനന്‍- മനോരമ ആഴ്ചപതിപ്പ് എനിക്കൊന്നും അനുഭവമൊന്നും ഇതിലില്ല പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ജനപ്രീയവരയോട് വലിയ താത്പര്യയം ഉണ്ടായിരുന്നു. ഇതിലൊന്നു വരയ്ക്കുക എന്നത് ജന്മസാഫല്യം പോലെയാണ് അന്നു കണ്ടുകൊണ്ടിരുന്നത്. എല്ലാവരും വന്നതുപോലെ ഈസിയായിട്ടൊന്നുമായിരുന്നില്ല വന്നത്. കുറെ സ്ഥാപനങ്ങള്‍ കയറിയിറങ്ങി. കറുകച്ചാലിലാണ് ഞാന്‍ പഠിച്ചത്. പരമെശ്വരന്‍ സാറാമ് പഠിപ്പിച്ചത്. എന്‍.എസ്.എസിന്റെ ആദ്യത്തെ സ്‌ക്കൂളായ കറുകച്ചാലിലെ ആദ്യത്തെ ഡ്രോയിങ്ങ് അധ്യാപകനായിരുന്നു അ ദ്ദേഹഹം. പുള്ളി മരിച്ചുപോയി സാര്‍ അവിവാഹിതനായിരുന്നു. പിന്നീട് അനന്തിരവന്മാരാണ് അതു നടത്തിക്കൊണ്ടിരുന്നത്. പിന്നീടത് പോയി. ഞാനും സുരേഷുമെല്ലാം അവിടെ പഠിച്ചവരാണ്. അന്ന് ജനപ്രീയവരക്കാരോട് വലിയതാത്പര്യമായിരുന്നു. അന്ന് ഒത്തിരി പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. പൗരധ്വനി, ചെമ്പകം, സുനന്ദ, ജനനി, തരംഗിണി അങ്ങലെ കുറെയേറേയുണ്ട്. ജനനിയില്‍ ഞാന്‍ ചെല്ലുമ്പോള്‍ ലൈന്‍ഡ്രോയിങ്ങ് ചെയ്തിട്ട് ഹാഫ്‌ടോണ്‍ വച്ചുള്ള ലൈറ്റ് ഹാന്‍ഡ ഷെയ്ഡ് ചിത്രങ്ങളായിരുന്നു പൊതുവെ. ഞാനതില്‍ നിന്ന് കുറെക്കൂടി മാറി കുറെക്കൂടി റിയാലിസ്റ്റിക്കാക്കി. ടോണൊക്കെ കുറെക്കൂടി മാറ്റി. ബ്ലാക്ക് ആന്റ് വൈറ്റിലാണ് ജനനിയിലെ ടൈറ്റസൊക്കെ നോക്കിയപ്പോള്‍ ഞാന്‍ കൂടുതല്‍ ടോണുവെച്ചിരുന്നു. പ്രീന്റിങ്ങില്‍ ഇത് വളരെ കറുത്ത് പോകും എന്ന അഭിപ്രായം വന്നു

എസ്.സുരേഷ് : ലൈന്‍ ഡ്രോയിങ് ചെയ്തിട്ടു വാഷു ചെയ്യുന്ന രീതിയായിരുന്നു ആദ്യം. മോഹനന്റെ കാലത്താണ് ഇപ്പോഴുള്ള രീതിയിലേക്ക് വരുന്നത്. കോട്ടയം ആര്‍ട്ടിന്റെ മൂന്നാം ഘട്ടമാണത്. മോഹനനാണ് അതിന്റെ തുടക്കക്കാരന്‍. മോഹനന്‍ : പതിവു ശൈലിയില്‍ നിന്നും മാറ്റി ചെയ്തപ്പോള്‍ ഉള്‍ക്കൊള്ളാന്‍ ആദ്യം മടിയുണ്ടായിരുന്നു. പിന്നെ പിന്നെ ലൈന്‍ അങ്ങെടുത്തു കളഞ്ഞ് ടോണ്‍ കൊണ്ട് മാത്രം ഫോട്ടോജനിക് ചിത്രങ്ങള്‍ രചിക്കാന്‍ തുടങ്ങി. 1986-87 കളിലാണത്.

സജീവ് : (മനോരമ) മോഹനന്‍ ചേട്ടന്റെ വര്‍ക്ക് നോക്കിയാണ് ഞങ്ങള്‍ പുതുതലമുറ ജനപ്രിയ വര പഠിച്ചത്. ശരിക്കും ഇതില്‍ വന്നതുതന്നെ ഉപജീവനത്തിനായിട്ടാണ്. പിന്നെ ഇതുകൊണ്ടു തന്നെ ജീവിക്കണം എന്നു വന്നു. എപ്പോഴും കോട്ടയം ആര്‍ട്ടില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം. പിന്നെ ഇതിലേക്ക് കൊണ്ടു വരുന്നത് ഓമനക്കുട്ടന്‍ എന്ന ചിത്രകാരനാണ്. കെ.എസ്.എഫില്‍ എന്റെ സീനിയറായി പഠിച്ചവരാണ്. കോട്ടയം കോടിമാതയിലെ ആ സ്ഥാപനം തന്നെ വീക്ക്‌ലിക്ക് വേണ്ടി വര പഠിപ്പിക്കുന്ന സ്ഥാപനമാണ്. അശോകന്‍ എന്ന സാറാണ് പഠിപ്പിച്ചത്. അദ്ദേഹം ഫൈനാര്‍ട്ട്‌സിന്റെ ടച്ചൊക്കെ വിട്ടിട്ട് ജനപ്രിയ വരയ്ക്കായി പുതിയ ആള്‍ക്കാരെ അശോകന്‍ സാര്‍ ട്രെയിന്‍ ചെയ്തിരുന്നു. കോട്ടയം കോര്‍ട്ടില്‍ നിലവിലുള്ള സീനിയേഴ്‌സിന്റെ മറ പറ്റിയാണ്, ഇവരുടെ വര്‍ക്ക് കണ്ടുകണ്ടാണ് വളരുന്നത്.’

എസ്.സുരേഷ് : ഡ്രോയിങ്ങ് പഠിച്ചാല്‍ അന്ന് ആകെയുള്ള വലിയ സാധ്യത വീക്ക്‌ലിയില്‍ വരയ്ക്കുക എന്നതു മാത്രമായിരുന്നു.

സോമു : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നു പറയുന്നതു പോലെ നിങ്ങളെന്നെ ജനപ്രിയ വരക്കാരനാക്കി എന്നു പറയാമല്ലോ സുരേഷേ. പിന്നെ ഞങ്ങളുടെ നാടാണ്.

ഗോപി : അന്ന് വീക്ക്‌ലിയുടെ ഏജന്റുമാര്‍ പറയുന്നത് ഒരു സ്ഥലത്തിറങ്ങിയാല്‍ എല്ലാ വീക്ക്‌ലിയുടെയും കെട്ടെടുക്കാം. മംഗളത്തില്‍ ഇറങ്ങിയാല്‍ അവിടെ നിന്നങ്ങ് കെട്ടെടുത്തു തുടങ്ങിയാല്‍ മതി.

സോമു : അന്നു ജനങ്ങളുടെ പ്രധാന വിനോദോപാധി ഇതു മാത്രമാണ്. അതുകൊണ്ട് കൂണുപോലെ ഒത്തിരി കിളിര്‍ത്തു വന്നു. കോട്ടയത്തിനു ചുറ്റുമുള്ള ചിത്രകാരന്‍മാര്‍ ഒരു തൊഴില്‍ മേഖലയായി ഈ പ്രസിദ്ധീകരണങ്ങളെ കണ്ടു. അതിനുള്ള പരിശീലനം അറിഞ്ഞും അറിയാതെയും നേടികൊണ്ടിരുന്നു. അങ്ങിനെ അവര്‍ ജനപ്രിയ വരയില്‍ തന്നെ വന്നു ചേരുകയായിരുന്നു. ഇതല്ലാതെ പെയിന്റിങ്ങില്‍ ഇന്നത്തെ പോലുള്ള സാധ്യതകള്‍ അന്നില്ലായിരുന്നു. ഗ്രാഫിക്‌സെക്കെയായി പല സാധ്യതകള്‍ അന്നുണ്ട്. അപ്ലൈഡ് ആര്‍ട്ട് എന്നത് അന്നുണ്ടെങ്കിലും പരസ്യമൊക്കെ ചെയ്യാന്‍ കുറച്ച് ആര്‍ട്ടിസ്റ്റുകളെ അന്നു മതി. എം.ജി.സുരേഷ് : ഇന്നത്തെക്കാളും നല്ല പ്രസിദ്ധീകരണങ്ങളുടെ വായനയും അന്നാണുണ്ടായിരുന്നത്.

എസ്.സുരേഷ് : ഡ്രോയിങ്ങ് പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പുതന്നെ സഖി വീക്ക്‌ലിയില്‍ ബാലകൃഷ്ണന്‍ മാന്ത്രിക നോവലുകള്‍ വരച്ചപ്പോള്‍ ലൈന്‍ ഡ്രോയിങ്ങില്‍ ഒരു മാറ്റം വന്നു. സൂര്യകാലടി എന്ന നോവലായിരുന്നു അത്.അന്നവിടെ വരയ്ക്കാനായിരുന്നില്ല ടൈറ്റില്‍ എഴുതാനായിരുന്നു ചുമതല. അമ്പാട്ട് സുകുമാരന്‍ സാറായിരുന്നു അന്നവിടെ എഡിറ്റര്‍. പിന്നീട് സുകുമാരന്‍ സാര്‍ മാരി സുനന്ദ എന്ന സ്വന്തം സ്ഥാപനം തുടങ്ങി. സുനന്ദയില്‍ ലേഔട്ട് ആര്‍ട്ടിസ്റ്റായി ചെല്ലാമെന്ന് ഞാനേറ്റു. വരയ്ക്കാന്‍ വരാമെന്നു പറഞ്ഞ ബാലകൃഷ്ണന്‍ വന്നില്ല. അങ്ങനെ ഞാന്‍ വരച്ചു തുടങ്ങി. രണ്ടു ലക്കമായപ്പോള്‍ ഈ ഇരിക്കുന്ന ഗോപി വന്നു. സുനന്ദയില്‍ വരച്ചുകൊണ്ടിരിക്കുമ്പോള്‍ മനോരമ വീക്ക്‌ലിയില്‍ നിന്നു വിളിച്ചു. അന്നേരം അവിടെ പോയി മാത്യു മറ്റത്തിന്റെ നോവലിനു വരച്ചു. അതടിച്ചു വന്നപ്പോള്‍ മിനി എന്നാണ് പേര് അച്ചടിച്ചു വന്നത്. മംഗളം , മനോരമ , കണ്‍മണി , മനോരാജ്യം എന്നിവയിലൊക്കെ മിനി എന്ന പേരില്‍ വരച്ചു. സുനന്ദയില്‍ നിന്നു മാറി കഴിഞ്ഞപ്പോള്‍ എസ്.സുരേഷ് കുമാര്‍ എന്ന പേരില്‍ തന്നെ വരച്ചു തുടങ്ങി. ഇലസ്‌ട്രേഷന്റെ താല്‍പ്പര്യം കുറയുമ്പോഴാണ് മനോരമയുടെ കര്‍ഷകശ്രീ മാസികയില്‍ ലേ ഔട്ട് ആര്‍ട്ടിസ്റ്റായി ജോലി കിട്ടുന്നത്. ഇപ്പോള്‍ അതിലാണ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നത്.

എം.ജി.സുരേഷ് : ഞാനീ രംഗത്തേക്ക് വരുന്നത് ഭയങ്കര ക്രൈസായിരുന്നതുകൊണ്ടാണ്.കലാകാരനാകണമെന്നായിരുന്ന് ക്രൈസ്.എന്റെ മുത്തച്ഛന്‍ പറയുമായിരുന്നു. ഏറ്റെടുക്കുന്ന കലയിലെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന മനോഭാവമുണ്ടാകണമെന്ന് .അത്രത്തോളമൊന്നുംധൈര്യം ഇന്നും ഉണ്ടായിട്ടില്ല. പഠിക്കുന്ന കാലത്തു തന്നെ ഏതെങ്കിലും പ്രസിദ്ധികരണത്തില്‍ കയറിപ്പറ്റണ മെന്ന താല്‍പ്പര്യം ഉണ്ടായിരുന്നു. ഞാന്‍ പഠിക്കുന്ന കാലത്താണ് മംഗളം 16 ലക്ഷം കോപ്പിയൊക്കെ അടിക്കുന്നത്. എന്റെ കയ്യില്‍ ഒരു വലിയ സ്‌കെച്ച് ബുക്കുണ്ട്. അതില്‍ നിറയെ വരകളും. ചെമ്പകത്തില്‍ വര്‍ക്കു ചെയ്യുന്ന മോഹനന്‍ അതു കണ്ടിട്ട് എന്നെ വിളിപ്പിക്കുകയായിരുന്നു. മോഹനന്റെ കൂടെ രണ്ടു മൂന്നു വര്‍ഷം വരച്ചു. മോഹനന്റെ കൂടെ ഇരിക്കുമ്പോള്‍ തന്നെ രഘുമാഷ് വഴി മംഗളത്തിലും നോവലിനു വരയ്ക്കാന്‍ അവസരം തന്നു. ചെമ്പകത്തില്‍ നിന്നും മോഹനന്‍ മനോരമയിലേക്കു പോയപ്പോള്‍ ജോസഫ് സാര്‍ ഐഡിയ ബാങ്ക് എന്ന ഏജന്‍സി തുടങ്ങി. ഞാനവിടെ ചെന്നു. പ്രൊഫഷമലായി ഈ മേഖലയെ എങ്ങനെ സമീപിക്കണമെന്ന് അന്നാണു മനസ്സിലായത്. ജോസഫ് സാര്‍ സ്റ്റൈലിഷായി വര്‍ക്കുചെയ്യുന്നയാളാണ്. ഇതു നിസാരമായി ഒരാള്‍ക്കു ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. ഇതൊരു ക്രാഫ്റ്റാണ്. ഞാനേതാണ്ട് വരയ്ക്കാന്‍ തുടങ്ങിയിട്ട് 23 വര്‍ഷമായി. മോഹനനും അതയേറെ കാലമായി. ഒരു വീക്കിലി കഴിഞ്ഞിടയ്ക്ക് മൂന്നു തവണ പരസ്യം കൊടുത്തിട്ടും 30 പേരാണ് വന്നത്. അതില്‍ നാലുപേരെ സെലക്ട് ചെയ്തു. ഈ നാലുപേരും ഇപ്പോഴും വന്നിട്ടില്ല. എസ്.സുരേഷ്.വായനക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ്. ബ്ലൗസിന്റെ നിറമൊന്നു മാറി പോയാല്‍ അവര്‍ വിളിച്ചു ചീത്ത പറയും. പലരും പടം കണ്ടിട്ടാണ് വായിക്കണോ വേണ്ടേ എന്നു തീരുമാനിക്കുന്നത്. സുരേഷ് കുമാര്‍: ആദ്യം ലൈന്‍ഡ്രോയിങ്ങ് പിന്നെ വാഷ്‌ചെയതു പിന്നെ ടോണ്‍ കൂട്ടി, കളറാക്കി കഴിഞ്ഞിടയ്ക്ക് മംഗളത്തിലെ ഒരു നോവലാണ് ഞാന്‍ ലൈന്‍ ഡ്രോയിങ്ങ് ചെയ്തു. വായനക്കാര്‍ അത് വലിയ സന്തോഷത്തോടെയാണു സ്വീകരിച്ചത്. പഴയ വരകണ്ട് ചെകിടിച്ചിട്ടാണെന്നു തോന്നുന്നു. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന ദമ്പതി രക്ഷസ് എന്ന നോവലില്‍ പെന്‍സില്‍ വര്‍ക്ക് മാത്രമേയുള്ളൂ. പാരലല്‍ ആംഗിളുകളുമല്ല ഇതിന് ഉപയോഗിച്ചത്. ഏരിയല്‍ ഷോട്ടുകളും, വൈഡ് ആംഗിളുകളുമൊക്കെയാണ്. ചിലതിനു ഫിഗറുപോലുമില്ല. പരമ്പരാഗത രീതികള്‍ മുഴുവന്‍ നിഷേധിക്കുന്ന ഈ ശോലി വായനക്കാര്‍ സ്വീകരിച്ചത് സന്തോഷകരമാണ്. എനിക്കിപ്പോഴും ഒരു സ്‌കെച്ചു ചെയ്യുമ്പോള്‍ അതിന്റെ ടെന്‍ഷനും പ്രയാസവുമുണ്ട്. ഇതിലേയ്ക്ക് പുതിയതായി വരയ്ക്കാന്‍ ആരും വരുന്നില്ല. കോട്ടയം ആര്‍ട്ടായതു കൊണ്ടാണെന്നു പറയാനും വയ്യ.

എസ്.സുരേഷ്: സ്റ്റോറി ബോര്‍ഡ് വരയ്ക്കുക എന്നത് ഹോളിവുഡ് പിന്തുടരുന്ന രീതിയിലാണ്. അതിനുവേണ്ടത് റിയലിസ്റ്റിക്കായ രീതിയാണ്. ഞങ്ങളില്‍ പലരും സ്റ്റോറി ബോര്‍ഡ് നന്നായി വരച്ചിട്ടുണ്ട്. കോട്ടയം ആര്‍ട്ടിലുള്ളവരെക്കാള്‍ വേഗതയിലും പെര്‍ഫക്ഷനിലും സ്റ്റോറിബോര്‍ഡ് വരയ്ക്കാന്‍ കെല്‍പ്പുള്ളവര്‍ ആരുമില്ല. നമ്മുടെ പരസ്യങ്ങള്‍ക്കാണ് ഇപ്പോള്‍ സ്റ്റോറി ബോര്‍ഡിന്റെ ആവശ്യം വരുന്നത്. ഓരോ സീനും വരച്ച് ഷൂട്ട് ചെയ്യുന്ന കാലമാണ് വരുന്നത്. അന്നു വീണ്ടും കോട്ടയം ആര്‍ട്ടിന്റെ പ്രസക്തിയേറും. സര്‍വ്വ സജജീകരണത്തോടെയും പ്ലാനിങ്ങോടെയും ഹോളിവുഡ് രീതിയില്‍ മലയാള സിനിമകള്‍ എടുക്കുന്ന കാലമാണു വരുന്നത്. അപ്പോള്‍ സ്റ്റോറി ബോര്‍ഡ് അത്യന്താപേക്ഷിതമാകും. അന്നതു ചെയ്യാന്‍ കോട്ടയം ആര്‍ട്ടേയുണ്ടാകൂ.

എം.ജി.സുരേഷ്‌കുമാര്‍: ജനപ്രിയസാഹിത്യമല്ലാത്ത വേറെ പ്രസിദ്ധീകരണങ്ങളില്‍ നിന്നും ആളുകള്‍ വന്ന് വരയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.വ്യത്യസ്തമായി എന്തെങ്കിലും വരയ്ക്കാമല്ലോ എന്നു നമ്മളപ്പോള്‍ വിചാരിക്കും. പക്ഷെ അവര്‍ പറയും സുരേഷ് ഇപ്പോള്‍ വരയ്ക്കുന്നതുപോലെ വരച്ചാല്‍ മതി. വാര്‍ഷികപ്പതിപ്പില്‍ പോലും വരയ്ക്കാന്‍ ഇടം തരുന്നത് ജനപ്രിയശൈലിയില്‍ വരയ്ക്കാനാണ്. അപ്പോള്‍ ഈ ശൈലിക്കു കാഴ്ചക്കാരും മൂല്യവും ഇല്ലെന്നു പറയുന്നതില്‍ വസ്തുതയില്ല.

എസ്.സുരേഷ്: ഇപ്പോള്‍ ഷെറീഫ് വരയ്ക്കുന്നു. അതു കണ്ടിട്ട് കൊള്ളില്ല എന്നു പറഞ്ഞിട്ടു കാര്യമില്ല. എന്തുകൊണ്ട് അതു കൊള്ളാമെന്ന് നോക്കണം. എനിക്കെന്തുകൊണ്ടത് പറ്റുന്നില്ല എന്നല്ല നല്ലതു കണ്ടാല്‍ നല്ലതാണെന്നു തിരിച്ചറിയാന്‍ പറ്റിയാല്‍ പോരേ.

രഘു: വായനക്കാരെ ഞങ്ങള്‍ക്കു നന്നായിട്ടറിയാം. അവര്‍ക്കു രസിക്കുന്ന തരത്തില്‍ എന്റെ കഴിവിനനുസരിച്ച് ചെയ്യുന്നു എന്നേയുള്ളൂ. സ്ത്രീകളെ ആകര്‍ഷിക്കുന്ന രീതി എന്നു പറയുന്നു. കണ്ണീരു കുടിക്കലാണല്ലോ അവര്‍ക്കിഷ്ടം. അപ്പോള്‍ അവരെ ആകര്‍ഷിക്കുന്ന രീതിയില്‍ വരയ്ക്കും.

മോഹന്‍: സ്ത്രീകള്‍ പോലും കൂടുതല്‍ ത്രസിക്കുന്നത് സ്ത്രീകഥാപാത്രങ്ങളെയാണ്. പണ്ടൊക്കെ സ്ത്രീയെ വരയ്ക്കാന്‍ പറഞ്ഞാല്‍ പെണ്ണിന്റെ രൂപം വരച്ചാല്‍ മതിയായിരുന്നു. ഏറ്റവും സുന്ദരിയാക്കാന്‍ പറ്റുക എന്നതാണ് ഇന്നത്തെ വര. മേക്കപ്പ്,ഡ്രസ്സ്, ഫാഷന്‍ എല്ലാം ശ്രദ്ധിക്കണം. രഘു: വരയിലെ സാരിയുടെ ബോര്‍ഡര്‍ വരെ സൂക്ഷ്മമായി നോക്കുന്ന വായനക്കാരികളാണ് ഞങ്ങള്‍ക്കുള്ളത്.

മോഹന്‍: പണ്ട് കേരളത്തിലെ ഉള്‍നാടുകളില്‍ ഫാഷന്‍ കാണുന്നതു തന്നെ ഞങ്ങളുടെ നായികമാരിലൂടെയാണ്. മുണ്ടും മാറുമറയ്ക്കാത്ത ബ്ലൗസും മലയാളി സ്ത്രീ ഉപേക്ഷിച്ചതിനു ഞങ്ങളുടെ വരയിലെ നായികമാര്‍ കാരണമായിട്ടുണ്ട്. വീക്ക്‌ലി ഫാഷനോട് ഇന്നത്ര ഭ്രമമില്ല. സീരിയലുകളിലൂടെ തന്നെ പുതിയ ഫാഷന്‍ അവരില്‍ ദിവസവും എത്തുന്നുണ്ട്. പുതിയ ഫാഷന്‍ ശ്രദ്ധിക്കുന്നു എന്നു മാത്രമല്ല നമ്മുടെ മനസില്‍ നിന്നും തന്നെ അങ്ങോട്ടു ചില സാധനങ്ങള്‍ ഇട്ടും കൊടുക്കും. അതു പിന്നീട് ഫാഷനായി കണ്ടിട്ടുണ്ട്. പണ്ടത്തെ രീതിയില്‍ ചുരിദാര്‍ ലൂസായ രീതിയിലായിരുന്നു. ഞങ്ങളത് കുറച്ചുകൂടി ഷെയ്പ്പാക്കി വരച്ചു. ളോഹ പോലെ ചുരിദാര്‍ കിടന്നാല്‍ വടിവുകള്‍ വ്യക്തമാകില്ല. പീന്നിടത് ഫാഷനായി വന്നിട്ടുണ്ട്. വരയ്ക്കുമ്പോള്‍ മനസില്‍ വരുന്ന പരിഷ്‌ക്കാരങ്ങള്‍ ഫാഷനില്‍ വരുത്തുകയാണ് ചെയ്യുന്നത്.

രഘു: ചില വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ സെക്‌സിയായി വരയ്‌ക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ സെക്‌സ് മാത്രം വരക്കുന്നവരല്ല ഞങ്ങള്‍. എനിക്കൊരിക്കല്‍ പോലും സെക്‌സ് വരയ്‌ക്കേണ്ടി വന്നിട്ടില്ല.

( അഞ്ചു സുന്ദരികളൊക്കെ വായിക്കുന്ന കാലത്ത് അതില്‍ വന്ന ചിത്രീകരണം കുട്ടിയായിരുന്ന എന്നില്‍ സെക്ഷ്വലായ വികാരങ്ങളാണ് ഉണര്‍ത്തിയതെന്ന് ലേഖകന്‍ തുറന്നു സമ്മതിച്ചപ്പോള്‍)

മോഹനന്‍ : അതിനു വരച്ചവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അതിന്റെ തീം അതായിരുന്നു. അതൊരു യഥാര്‍ത്ഥ സംഭവുമായി ബന്ധപ്പെട്ട കഥയാണെന്നു പറയുന്നു. സാധാരണക്കാരന് സ്ത്രീരൂപം ഇത്രയും അടുത്തു കാണാന്‍ മറ്റൊരു വഴിയുമില്ലെന്ന് അന്നൊക്കെ ഞങ്ങള്‍ക്കറിയാമായിരുന്നു.

രഘു : മത്സരം വന്നപ്പോഴാണ് ഇത്തിരി സെക്‌സ് കൂടിയത്. മനോരമയിലാണെന്നു തോന്നുന്നു അത്തരത്തിലുള്ള ചിത്രീകരണം തുടങ്ങിയത്. മോസസോ , രാത്രിയുടെ രാജാക്കന്‍മാരോ ആണ് നോവല്‍ . അത് വരച്ചത് ഞാനാണ്.

മോഹനന്‍ : ഒരു സ്‌പോര്‍ട്‌സ് താരം ഏതു വസ്ത്രം ധരിക്കുന്നോ, ആ രീതിയില്‍ വരച്ചു. അതില്‍ സെക്‌സ് കാണേണ്ട കാര്യമില്ല, അന്നങ്ങിനെ വരച്ചത് തെറ്റാണെന്ന് തോന്നുന്നേയില്ല.

രഘു : വായനക്കാരുടെ ഇടയില്‍ നിന്ന് ഇത്തിരി സെക്‌സ് കൂടിയുള്ള വര അതൊക്കെ കൊണ്ടു തന്നെ പെട്ടെന്നു തന്നെ അങ്ങ് നിന്നു.

എം.ജിസുരേഷ് : സെക്‌സിന്റെ ഘടകം ഒഴിവാക്കി വരയ്ക്കാറില്ല. പക്ഷേ ഇതു വരക്കുന്ന എനിക്ക് ഒരു കാര്യം അറിയാം. ഞാനീ വരക്കുന്നത് എന്റെ വീട്ടിലും കൊണ്ടുപോകണം. എന്റെ അമ്മയുടെയും സഹോജിരിമാരും ഇതു കാണണം. ഒരു സ്ത്രീ കിടക്കുന്നതു വരക്കുമ്പോള്‍ സ്വാഭാവികമായും വരയ്ക്കും.

മോഹനന്‍ : ഒരു സ്ത്രീ കിടക്കുന്നതാണ് വരക്കേണ്ടതെന്നു കരുതുക. സാധാരണ സ്ത്രീകള്‍ പലതരത്തില്‍ കിടക്കും. എന്താ.യാലും ചുരുണ്ടുകൂടി കിടക്കുന്നത് ഞങ്ങള്‍ വരയ്ക്കാറില്ല, ആ കിടപ്പിനൊരു ലയം കൊണ്ടു വരും. ഒരു ഭംഗിയുണ്ടാക്കും.

(ആംഗിള്‍, ലൈറ്റ് കണ്‍ഡ് ഷെയ്ഡ് എന്നിവയൊക്കെയാണ് കോട്ടയം ആര്‍ട്ടില്‍ വരത്തിന്റെ ലയം കൂട്ടാന്‍ ഉപയോഗിക്കച്ചിരുന്നത്. പക്ഷെ, മറ്റൊന്നു കൂടി മോഹനന്റെ കാലത്ത് കൂട്ടിച്ചേര്‍ത്തു. അത്. കാറ്റാണ്. കാറ്റില്‍ ഇളകിയുലയുന്ന വസ്ത്രങ്ങള്‍ ശരീരവടിവുകള്‍ കൂടുതല്‍ വ്യക്തമാക്കി.

മോഹനന്‍ : കാറ്റുമാത്രമല്ല പ്രകൃതിയിലെ ഓരോ ചലനവും പ്രതിഭാസങ്ങളും ശരീരത്തിലേയ്ക്ക് വരുമ്പോള്‍ സെക്‌സിന്റെ ചെറിയ അംശമുണ്ടാകും. കാറ്റില്‍ ഒരു പെണ്‍കുട്ടിയുടെ മുടി പാറിപറന്ന് കിടന്നാല്‍ കാണുന്നവര്‍ക്ക് രസം തോന്നും. മഴ പെയ്ത് നനയുമ്പോഴും തോന്നു.

രഘു : കാറ്റ്,മഴയൊക്കെ വരയിലേയ്ക്ക് വന്നത് മോഹനന്റെയൊക്കെ കാലത്താണ്. അത്രയേറെ ഡീറ്റെയ്‌ലായി അതുവരെ ആരും വരച്ചിരുന്നില്ല.

എസ്.സുരേഷ് : വരയ്ക്കുന്നയാള്‍ക്ക് കൂടുതല്‍ നിരീക്ഷണവും, പഠനവുമുണ്ടെങ്കിലേ ഇത്രയേറെ ഡീറ്റെയിലാകാന്‍ പറ്റൂ.

എം.ജി.സുരേഷ്‌കുമാര്‍ : സമയം പോലും വരയെ സ്വാധീനിക്കും. രാത്രി ഒന്‍പതരയ്ക്ക് വിളക്കിന്റെ വെളിച്ചത്തിലാണ് കഥ നടക്കുന്നതെങ്കില്‍ ആ വെളിച്ചം ചിത്രത്തില്‍ വരും.

എസ്.സുരേഷ് : ഒരു വീക്ക്‌ലി കാണുമ്പോള്‍ അതൊന്നു മറിച്ചുനോക്കാന്‍ തോന്നണമെങ്കില്‍ ചിത്രങ്ങള്‍ വേണം. ആ ചിത്രത്തില്‍ എന്തെങ്കിലും വേണം. എം.ജി.സുരേഷ്‌കുമാര്‍ : പൊതുവെ ജനം ചിന്തിക്കും ചിത്രത്തില്‍ ചുമ്മാ സെക്‌സിടുകയാണെന്ന്. സത്യത്തില്‍ അങ്ങിനെയല്ല കടപ്പുറത്ത് കാറ്റുകൊണ്ടു നില്‍ക്കുന്ന സ്ത്രീ ഞങ്ങള്‍ വരക്കുന്ന സ്ത്രീയെപോലെ തന്നെയായിരിക്കും. കാറ്റിലാകെ ഉലഞ്ഞ്…

എസ്.സുരേഷ് : കംപ്യൂട്ടര്‍ ഗ്രാഫിക്‌സൊക്കെ ഇത്രയും വളര്‍ന്നെങ്കിലും ഞങ്ങളുടെ വരകളില്‍ മാലയോ കമ്മലോ പോലും കൃത്രിമമായി ചേര്‍ത്തിട്ടില്ല.

മോഹനന്‍: മോഡലുകളായി എടുക്കുന്നത് സിനിമാ താരങ്ങളെ മാത്രമൊന്നുമല്ല. ഒരു പെണ്‍കുട്ടിയെ കാണുന്നു. നല്ല മുഖസൗന്ദര്യമുളള കുട്ടി. മറ്റെവിടെയെങ്കിലും കണ്ട സുന്ദരമായ മറ്റൊരു സ്ത്രീയുടെ ഉടല്‍ ആ മുഖത്തോട് ചേര്‍ത്ത് പുതിയ രൂപമുണ്ടാക്കും. ഭാവനയിലെ ഈ മോര്‍ഫിങ്ങിനെ തോല്‍പ്പിക്കാന്‍ കംപ്യൂട്ടറിനാവില്ലല്ലോ. കാണുന്ന സുന്ദരികളിലെ സൗന്ദര്യക്കുറവുകള്‍ ഞങ്ങള്‍ വരച്ച് പരിഹരിക്കുമ്പോഴാണ് എവിടെയും കാണാത്ത സുന്ദരികള്‍ ഞങ്ങളുടെ വരകളില്‍ നിറയുന്നത്.

എം.ജി.സുരേഷ്‌കുമാര്‍ : ഒരു കാലഘട്ടത്തില്‍ ഷീലയും, ശാരദയുമെല്ലാം ഞങ്ങളുടെ മോഡുകളായിരുന്നു.

മോഹനന്‍ : ഓരോ കാലഘട്ടത്തിലേയും സിനിമ വരയെ സ്വാധീനിക്കാറുണ്ട്. സൗന്ദര്യക്കേടുകള്‍ പരിഹരിച്ച് പൂര്‍ണ്ണ സ്ത്രീയെ ഞങ്ങള്‍ ഉണ്ടാക്കുന്നു എന്നു പറയാം.

എം.ജി.സുരേഷ്‌കുമാര്‍ : ഇതിനെ എതിര്‍ക്കുന്നവരെ ഞങ്ങള്‍ മൈന്‍ഡു ചെയ്യില്ല. ഉയര്‍ന്ന ചിന്താശേഷിയുള്ളവരെന്നു പറയുന്ന ചിലര്‍പോലും എന്റെ വര്‍ക്ക് വേണമെന്നു പറയുമ്പോള്‍ ഒന്നുകൂടി പറയും, റിയലിസ്റ്റിക് മതിയെന്ന്. പെയിന്റിംഗ് ചെയ്യുമ്പോഴും അതാണനുഭവം.

രഘു : മംഗളവും നോരമയും കൂടി ഏകദേശം 26 ലക്ഷം കോപ്പി വരുമല്ലേ. അതിനെ 10 കൊണ്ട് ഗുണിക്കണം. അതായത് കുരഞ്ഞത് രണ്ടുകോടി പേരെങ്കിലും ഇത്രയും കാലമായി ഈ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നു. ഇത്രയും പേര്‍ ജനപ്രിയം വായിച്ചും കണ്ടും വഴിപിഴച്ചിരുന്നെങ്കില്‍ കേരളം ഇന്നുണ്ടാകില്ലല്ലോ. മാതൃഭൂമി വാരിക, കലാകൗമുദിയൊക്കെയാണ്് ജനപ്രിയ വാരികകള്‍ക്കെതിരെ ആദ്യം വാളോങ്ങിയത്. ദേശാഭിമാനിയും ഒപ്പമുണ്ടായിരുന്നു. മംഗലളത്തിന്റെ അപ്രതീക്ഷിതമായ വളര്‍ച്ചയാണ് എതിര്‍പ്പുണ്ടാക്കിയത്. വിമര്‍ശിച്ച ആളുകള്‍ തന്നെ പൈങ്കിളി എഴുതുന്നതാണ് കേരളം പിന്നെ കണ്ടത്. കൗമുദി ഇറക്കി. മാതൃഭൂമി ഒന്ന് പ്ലാന്‍ ചെയ്തതാണ്. ജനകീയ നോവലിസ്റ്റുകള്‍ സെക്‌സെഴുതി എന്നു കുറ്റം പറയാനാവില്ല, കാരണം ഒ.വി.വിജയന്‍ എഴുതിയിട്ടില്ലേ. സത്യത്തില്‍ ഒ.വി.വിജയന്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ് വാങ്ങിയപ്പോഴാണ് പൈങ്കിളിയോടുളള എതിര്‍പ്പുകളുടെ കാഠിന്യം കുറഞ്ഞത്. 1960 കളിലെ മാതൃഭൂമി എടുത്തു നോക്കണം. സാധാരണക്കാരന് രസിക്കുന്ന കാര്യങ്ങളായിരുന്നു അതില്‍ ഫോട്ടോ ഫീച്ചറുമുണ്ട്. ഞാനിന്നും ഒര്‍ക്കുന്നു, ഒരു അച്ഛന്‍ കുട്ടിയുമായി കുന്നു കയറുന്ന ഫോട്ടോഫീച്ചര്‍. അച്ഛന്റെ ഡയലോഗാണ് അടിക്കുറിപ്പ്. മോളേ ഞാന്‍ പണ്ടിവിടെ വന്നിട്ടുണ്ട്, അന്ന് നിന്റെ അമ്മയായിരുന്നു എന്റെ ഒപ്പം എന്നതായിരുന്നു ഫീച്ചറിന്റെ സാരാംശം. ശരിക്കും മംഗളം വാരികയിലോ, മനോരമ വാരികയിലോ കൊടുക്കാവുന്നതാണത്.

മോഹനന്‍ : ഞങ്ങളുടെ വരകണ്ട് വഴിതെറ്റിയവര്‍ ഉണ്ടെന്നു പറഞ്ഞാല്‍ വര കണ്ട് നന്നായി വരും കാണണമല്ലോ. എന്താ അതുപറയാത്തത്. വഴിതെറ്റിച്ചെന്ന തെറിവിളിയല്ല, പടം നന്നായെന്ന അഭിനന്ദനങ്ങളാണ് ഇത്രകാലവും എനിക്ക് കിട്ടിയിട്ടുള്ളത്.

രഘു : ഞങ്ങളുടെ വരയല്ല, ടി.വിയാണ് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. എന്താ കേരളത്തിലെ കുട്ടികള്‍ ഫാഷന്‍ ടി.വി കാണാത്തവരാണെന്നാണോ വിചാരം.

എം.ജി.സുരേഷ്‌കുമാര്‍ : വീക്ക്‌ലികള്‍ കുട്ടികള്‍ കാണാതെ ഒളിച്ചു വയ്ക്കാം. പക്ഷെ കുട്ടികളുമൊന്നിച്ചിരുന്ന് ടി.വി കാണുമ്പോള്‍ കുട്ടികളുടെ കണ്ണ് പൊത്തിപ്പിടിക്കാനാവുമോ.

രഘു: ആരോപണം ഉന്നയിക്കുന്നവരുടെ കയ്യിലേയ്ക്ക് ഒരു സെക്‌സ് ഫോട്ടോ കൊടുത്താല്‍ കാണാം കളി. കൊടുക്കുന്നത് ഒതുക്കത്തിലാണെങ്കില്‍ അവരത് നോക്കി ആസ്വദിക്കു. സെക്‌സ് കണ്ടാല്‍ ഒന്നു നോക്കും, അല്ലാതെ സ്വാധീനിക്കുകയൊന്നുമില്ല.

മോഹനന്‍ : ഞങ്ങളുടെ വരകള്‍ കാണുമ്പോള്‍ ഒരു സുഖം തോന്നുന്നുണ്ടോ, എങ്കില്‍ അതു തന്നെയാണ് ഞങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നതും.

സജീവ് : കാട്ടുന്നയാളുടെ മനസ്സിന്റെ വലിപ്പം പോലെയാണ് കിട്ടുന്ന സുഖത്തിന്റെ നന്മയും,തിന്മയും

ഗോപി : ഒരു ചിത്രം കണ്ട് മദോന്മത്തരാകുന്ന ആളുകളൊന്നും ഇവിടെയില്ല. പക്ഷെ, സിനിമ കണ്ടാല്‍ തോന്നു, ഒരു ചിത്രം കണ്ടാല്‍ ആരാണ് വരച്ചത്, നല്ല രസമായിരിക്കുന്നല്ലോ എന്ന അന്വേഷണമാണുണ്ടാകുന്നത്. പക്ഷെ സാഹിത്യത്തില്‍ കൂടി അത് സംഭവിക്കും.

സോമു : ഇതിലെ സാഹിത്യം വഴി തെറ്റിക്കുന്നു എന്നതിനോട് ഞാനും യോജിക്കുന്നു. ചില പ്രത്യേക ജീവിത സന്ദര്‍ഭങ്ങളില്‍ ഇന്നതുപോലെ പ്രവൃത്തിക്കണം എന്ന നിലയില്‍ ടൈപ്പുകളെ സൃഷ്ടിക്കുന്നതാണ് ഇത്തരം സാഹിത്യം. ആ നിമിഷം അയാള്‍ കൊടുവാളുമെടുത്ത് ഓടി എന്ന് ജനപ്രിയ സാഹിത്യത്തില്‍ എഴുതി വയ്ക്കും പക്ഷെ, ജീവിതത്തില്‍ അതേ സന്ദര്‍ഭത്തില്‍ അങ്ങനെയായിരിക്കില്ല പെരുമാറേണ്ടത്. അപക്വമായ മനസ്സുളളവര്‍ക്ക് സാഹിത്യത്തില്‍ പറയുന്നതുപോലെയാണ് ചെയ്യേണ്ടതെന്ന തെറ്റായ കാഴ്ചപ്പാട് കിട്ടും. പക്ഷെ വരകൊണ്ട് ഇതുണ്ടാവില്ല. ദൃശ്യങ്ങള്‍ സ്വഭാവത്തെ മാറ്റും എന്നത് അസംബന്ധമാണ്. എക്കാലവും വാക്കാണ് ലോകത്തെ മാറ്റുന്നത്. ഇതിലെ സാഹിത്യവും സെക്‌സിനേക്കാള്‍ അസൂയ,പക തുടങ്ങിയ മലിനമായ വികാരങ്ങളെയാണ് ഉണര്‍ത്തിയത്. സെക്‌സ് ഉണര്‍ത്തുന്നത് ഉദാത്തമായ സാഹിത്യത്തിലാണ് ഏറ്റവും കൂടുതല്‍ ലൈംഗിക ഭാവനകള്‍ ഉണ്ടാകുന്നത്. ഉദാത്ത സാഹിത്യത്തില്‍ നിന്നു തന്നെയാണ് ഒ.വി.വിജയന്റെ മൈമുനയില്‍ നിന്നു കിട്ടിയതിലും ലൈംഗിക ഉത്തേജനം ഒരു പൈങ്കിളി നോവലില്‍ നിന്നു കിട്ടില്ല. പുറംതൊലിയിലൂടെ പോകുന്ന ഒരു വെറും സുഖമാണ് പൈങ്കിളിയില്‍ നിന്നു ലഭിക്കുന്നത്. വൈവാഹിക ജീവിതം, മനുഷ്യബന്ധങ്ങള്‍,നല്ല പ്രണയം എന്നിവയേയും പൈങ്കിളി മലിനമാക്കുന്നുവെന്ന് പറയണം.

ഗോപി : വഴിയെ പോകുന്ന പെണ്‍കുട്ടിയോട് എന്തും ചോദിക്കാനുള്ള സാഹിത്യം ഇതിലെ സാഹിത്യം കൊടുക്കുന്നുണ്ട്. വഴിയെ പോകുന്ന പെണ്‍കുട്ടി ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരാളെ കാണുന്നു. അയാള്‍ ഒന്നു നോക്കിയിരുന്നെങ്കില്‍ എന്നാണ് പൈങ്കിളി സാഹിത്യത്തില്‍ എഴുതി വെച്ചിരിക്കുന്നത്. അപ്പോള്‍ യഥാര്‍ത്ഥ വായ്‌നോക്കി അത് മനസ്സില്‍ വെച്ച് അവളോട് ഐലവ് പറയും.

സോമു : ഗ്ലാമറൈസ് ചെയ്യുന്ന എന്നല്ലാതെ, ഒരു നമ്പൂതിരി വരയ്ക്കുന്നത്രയും ഇറോട്ടിക്കായി ഒരു ജനപ്രിയ ചിത്രകാരനും വരച്ചിട്ടില്ല. ശരീര അളവുകളൊക്കെ തെറ്റിച്ച് ഭാവനയെ ഏതുവിധവും കയറ്റിവിടാവുന്ന രീതിയില്‍ അവര്‍ വരച്ചിട്ടുണ്ട്.

ഗോപു : അംഗവൈകല്യ തോന്നരുത് എന്നതു മാത്രമാണ് വരയ്ക്കുമ്പോള്‍ മനസിലുളളത്.

സോമു : രവിവര്‍മ്മയുടെ ചിത്രങ്ങളാണ് ജനപ്രിയ വരയുടെ മുന്‍സാധനമെന്ന് പറയാം.

രഘു: രവിവര്‍മ്മ ചിത്രങ്ങള്‍ക്ക് കാലപ്പഴക്കം കൊണ്ടുള്ള പ്രാധാന്യത്തില്‍ കവിഞ്ഞ ഒന്നു പറയാനാവില്ല.

സോമു: ജനപ്രിയവരയുടെ ആശാന്‍ രവിവര്‍മ്മയാണെന്നു പറയാം.

സുരേഷ് : പക്ഷെ, രവിവര്‍മ്മയും ബുദ്ധിജീവികളാല്‍ അംഗീകരിക്കപ്പെട്ടിട്ടില്ല.

സോമു : രവിവര്‍മ്മ ഇന്‍ഡ്യയില്‍ ഉപയോഗിക്കാത്ത ഒരു മീഡിയം പരിചയപ്പെടുത്തി.

ഗോപു : അതദ്ദേഹത്തിനു കിട്ടാനുളളതുകൊണ്ടാണ് . ഒരു സാധാരണക്കാരനെക്കൊണ്ട് നടക്കില്ല.

സോമു :നസറുദ്ദീന്‍ഷായെ അറിയുന്നതിലും കൂടുതല്‍ അമിതാഭ്ച്ചനെ ആളുകള്‍ അറിയും. അതുകൊണ്ട് രവിവര്‍മ്മയുടെ പോപ്പുലാരിറ്റി ഒരു ചിത്ര അളവുകോലമല്ല. പോപ്പുലാരിറ്റിയില്ല ഒന്നിന്റെ ക്വാളിറ്റി സജീവ് : രവിവര്‍മ്മ ജീവിക്കാന്‍ വേണ്ടിയല്ല. വരച്ചത് പക്ഷെ ഞങ്ങള്‍ വരയ്ക്കുന്നത് ജീവിക്കാനാണ്. സോമു : ഞങ്ങള്‍ ഇലസ്‌ട്രേട്ടര്‍മാരാകാന്‍ ആഗ്രഹിച്ചു. അന്നു മാതൃഭൂമിയിലോ, കൗമുദിയിലോ കിട്ടിയിരുന്നെങ്കില്‍ അങ്ങോട്ട് പോയേനേ കിട്ടാത്തതുകൊണ്ട് ജനപ്രിയത്തില്‍ വന്നു.

രഘു : സോമുവിനു തന്നെ വ്യക്തിപരമായ താല്പ്പര്യമില്ലാതെ തന്നെ 13 വര്‍ഷം മംഗളത്തില്‍ തുടരേണ്ടിവന്നു. അതാണ് ജീവിതം.

എം.ജി.സുരേഷ്‌കുമാര്‍: കോഴിക്കോടിനു തെക്കോട്ട് ചിത്രകലയില്‍ വലിയ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വിമര്‍ശനം കേട്ടിട്ടുണ്ട്. വിമര്‍ശിക്കുന്നതിനു മുമ്പ് കോട്ടയം ആര്‍ട്ടിനെക്കുറച്ചൊന്നു പടിക്കുന്നത് നന്നായിരിക്കും. കുരഞ്ഞ പക്ഷം നന്നായി വിമര്‍ശിക്കാനെങ്കിലും കഴിയുമല്ലോ.

രഘു: കോരപ്പുഴ കടന്നാല്‍ സാഹിത്യമില്ലെന്ന പരിഹാസം പോലെയാണത്.

സോമു : പാറമട തൊഴിലാളി പാറപൊട്ടിച്ചാല്‍ വൈകുന്നേരം കൂലി കിട്ടുന്നതുപോലെ, കൂലിക്ക് വേണ്ടി തന്നെയാണ് ജനപ്രിയ വര.

മോഹനന്‍ : അതു ശരിയല്ല.എന്‍ജോയ് ചെയ്താണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. സജീവന്‍ : ഇടക്കാലം കൊണ്ട് സാമ്പത്തികമായി ഗുണമുണ്ട്. അതിനുമുന്‍പ് അങ്ങനെയായിരുന്നില്ല. ഉണ്ടായിരുന്നില്‍ കുറച്ചുപേര്‍ കൊഴിഞ്ഞുപോയി. നിലവിലുളളവരെ മാത്രം ആശ്രയിച്ചാണ് ജനപ്രിയം നിലനില്‍ക്കുന്നത്.

ഗോപു : മെയിന്‍ അംഗത്തിന്റെ പിന്നില്‍ ഒരാള്‍ നടന്നു വരുന്നുണ്ടാകും. അത് നോവലില്‍ കാണും. ചിത്രത്തില്‍ ഇല്ലെങ്കില്‍ വായനക്കാരന്‍ വിളിക്കും. എം.ജി.സുരേഷ്: ഇതിനെ വെറും കോപ്പി ചെയ്തുളള വര എന്നു പറയാനാവില്ല. കാരണം ചിത്രത്തിന് ഭാവവും കൊടുക്കുന്നുണ്ട്. ഡയലോഗിന്റെ അതേ ഭാവവും വരും.

രഘു : ആദ്യകാല വരയില്‍ നാടകീയ ഭാവമായിരുന്നു. പലതിലും ഭാവമേ ഉണ്ടായിരുന്നില്ല.

സോമു : അത് നസീറിന്റെ സിനിമയിലെ പോലെയായിരുന്നു. എക്‌സാജറേറ്റഡ് പ്രണയം പോലും കടിച്ചുപിടിച്ചാണ് അഭിനയിച്ചിരുന്നത്. അതുപോലെയായിരുന്നു അന്നത്തെ വര.

ഗോപു : ഒരു സ്ത്രീയില്ലാതെ ഒരു കഥയും, വരയും ഇല്ല. ഒരു ലക്കം പോലും പറ്റില്ല. മുഴുവന്‍ സ്ത്രീയെ വരച്ചാല്‍ അത്ര സന്തോഷം.

എം.ജി.സുരേഷ്‌കുമാര്‍ : ഞങ്ങള്‍ക്ക് പനി വല്ലതും വരുമ്പോള്‍ ഏതെങ്കിലും രണ്ട് ലക്കത്തിലെ ചിത്രങ്ങള്‍ വെട്ടിയെടുത്ത് പുതിയ ഒന്നുണ്ടാക്കും. വായനക്കാരന്‍ അതേതു ലക്കത്തിലെ എന്നു വരെ കണ്ടെത്തും. അത്രയേറെ സെന്‍സിബിളാണവര്‍. വാട്ടര്‍ കളറിന്റെ സാധ്യതകള്‍ നന്നായി ഇപ്പോള്‍ ഉപഗോഗിക്കുന്നുണ്ട്. മോഹനന്‍ : പെയിന്റിംഗ് ചെയ്യുമ്പോള്‍ ഇപ്പോഴത്തെ സ്റ്റൈല്‍ വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കും.

എം.ജി.സുരേഷ്‌കുമാര്‍ : അംഗീകാരം ചോദിച്ചുവാങ്ങാന്‍ പോകാറില്ല. പക്ഷെ പരിചയമില്ലാത്ത പലരും വിളിച്ച അഭിനന്ദനം പറയാറുണ്ട്. അവര്‍ സാധാരണക്കാരാണ്. അവരുടേത് ഹൃദയത്തിന്റെ ഭാഷയാണ്. സജീവ് : ഈ മീഡിയത്തിലായതുകൊണ്ടാണ് ഞാനിത്രയും അറിയപ്പെട്ടത്. എന്റെ വായനക്കാര്‍ക്ക് എന്റെ വര തിരിച്ചറിയാം.

രഘു : എന്റെ കഴിവിനനുസരിച്ച് ഞാന്‍ 30 വര്‍ഷമായി മത്തായിച്ചന്‍ വരയ്ക്കുന്നു. വായനക്കാരനുമായുളള ആശയവിനിമയം ഇപ്പോഴും മുറിയാത്തതിനാല്‍ ഞാന്‍ ആനന്ദിക്കുന്നു.പത്രലോകത്ത് ക്രിയേറ്റീവ് ആര്‍ട്ടിസ്‌റ്രെന്ന നിലയില്‍ കാര്‍ട്ടൂണിസ്റ്റിനാണ് പരിഗണന. ഇലസ്‌ട്രേറ്ററായ ആര്‍ട്ടിസ്റ്റിന് സ്ഥാനം താഴെയായി. അതിനു കാരണം . ആദ്യ വേജ്‌ബോര്‍ഡിന്റെ സമയത്ത് നെഹ്‌റുവും ശങ്കറുമായുളള ഭയങ്കരമായ ബന്ധത്തിന്റെ പേരില്‍ കാര്‍ട്ടൂണിസ്റ്റ് അതില്‍ സ്ഥാനം കിട്ടിയതാണ്. അതിന്നും തുടര്‍ന്നു പോകുന്നു.

സോമു : ഫോട്ടോഗ്രാഫുകളും, ഗ്രാഫ്ക്‌സും നോവലിനൊപ്പം ചേര്‍ക്കുന്ന പരീക്ഷണങ്ങള്‍ ഇതിനിടയില്‍ നടന്നു. സിനിമാറ്രിക് നോവല്‍ എന്ന പേരില്‍ സിനിമാ നടന്മാര്‍ കഥാപാത്രങ്ങളായി പോസു ചെയ്തു. ഇതെല്ലാം പരാജയപ്പെട്ടു. കാരണം വായയനക്കാരന്‍ ഫോട്ടോഗ്രാഫറല്ല, പെയിന്റിങ്ങാണ് ആവശ്യപ്പെടുന്നത്. ഒരാള്‍ ആ കഥാപാത്രത്തെ വരച്ച് ഒരുക്കുന്നതിലാണ് വായനക്കാരന്‍ കൂടുതല്‍ എന്‍ജോയ് ചെയ്യുന്നത്.

സജീവന്‍ : ഫോട്ടോ എടുത്താല്‍ വരയ്ക്കുന്ന അത്രയും ഡീറ്റയില്‍സ് അതില്‍ കൊണ്ട് വരാനാവില്ല.

മോഹനന്‍ : അതെല്ലാ പരാജയപ്പെട്ടതിനു കാരണം, നമ്മള്‍ നേരെ കാണുന്ന ഒന്നിനെ വരച്ച് കാണുമ്പോള്‍ കൂടുതല്‍ ആകര്‍ഷണം തോന്നും എന്നതു തന്നെയാണ്.

രഘു : ഈ പരീക്ഷണമൊക്കെ പണ്ടേ ഉണ്ട്.

സോമു : ഫോട്ടോ എടുക്കുമ്പോള്‍ അതു നാടകീയമാകും.

എസ്.സുരേഷ് : ഫോട്ടോ എടുക്കുന്നത് ഒരു ദിവസമായിരിക്കും. പലലൈറ്റില്‍ എടുത്ത പടങ്ങള്‍ മിക്‌സ് ചെയ്യുമ്പോഴും ഇതേ പ്രശ്‌നമുണ്ടാകും. എം.ജി.സുരേഷ്‌കുമാര്‍ : ആംഗിളുകളും മാറിപ്പോകും.

സോമു : സിനിമ തന്നെ നോക്കൂ. ഡാന്‍സ്…പാട്ട്… ആരെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ പാടുമോ. അതുപോലെ ജനപ്രിയ സാഹിത്യമെന്നതു എഴുത്തും വരയുമെല്ലാം ചേരുന്നതാണ്. റിയല്‍ ജീവിതം അത്ര സുഖകരമല്ലാത്തതുകൊണ്ടാകും ഫാന്റസിയുടെ ഈ ലോകം ആകര്‍ഷമാകുന്നത്

എം.ജി.സുരേഷ്‌കുമാര്‍ : ജനപ്രിയ പ്രസിദ്ധീകരണങ്ങളുടെ മാത്രമല്ല, ലോകമെമ്പാടുമുളള എല്ലാ പ്രസിദ്ധീകരണങ്ങളുടേയും കോപ്പി കുറയുന്നുണ്ട്. അതു വായന കുറയുന്നതിന്റെയാണ്. ജനപ്രിയ മാസികകളുടെ കോപ്പി കുറഞ്ഞാല്‍ അത്രപോലും വായനയില്ലെന്നു കരുതിയാല്‍ മതി.

സോമു : ഒരു പ്രസിദ്ധീകരണത്തിന് ടി.വി ചെയ്യുന്ന അപകടത്തിന്റെ ഒരു ശതമാനം പോലും ചെയ്യാനാകില്ല.

ഗോപി : അത് വളരെ സത്യമാണ്. മോഹനന്‍ : സീരിയല്‍ വരയെ ഒട്ടും സ്വാധീനിക്കുന്നില്ല. നമ്മള്‍ ചെയ്യുന്നതിനേക്കാളും നല്ലതാണെങ്കിലല്ലേ ഒന്നു നമ്മളെ സ്വാധീനിക്കുകയുള്ളൂ.

എം.ജി.സുരേഷ്‌കുമാര്‍ : ജോയ്‌സിയേയും, കെ.കെ.സുധാകരനേയും പോലുള്ളവര്‍ എഴുതുനന്ന നോവലുകള്‍ ആരെയും കബളിപ്പിക്കുന്നില്ല. സീരിയലുകള്‍ പക്ഷെ ഓരോ ദിവസവും കബളിപ്പിക്കുകയാണ്.

രഘു : എട്ടു വയസൊക്കെയുളളപ്പോള്‍ ഞാന്‍ മനോരമയില്‍ കാനത്തിന്റെ നോവല്‍ വായിച്ചിരുന്നു. പിന്നീടിതുവരെ നോവലുകള്‍ വായിച്ചിട്ടില്ല. മംഗളത്തിലായിരുന്നപ്പോള്‍ വരയ്ക്കാന്‍ വായിക്കുമായിരുന്നു.

മോഹനന്‍ : ഇന്ന് എഴുത്ത് കുറെ കൂടി സത്യസന്ധമായി. നോവല്‍ നിര്‍ത്തുന്നിടത്ത് ഒരു സസ്‌പെന്‍ഡ് കുത്തി തിരുകുന്ന രീതിയൊന്നും ഇന്നില്ല. പത്ത് പന്ത്രണ്ട് വര്‍,മായി ജോയ്‌സിയുടെ നോവലിന് ഞാന്‍ സ്ഥിരമായി വരയ്ക്കുന്നുണ്ട്. ഞാനതു വായിക്കുന്നുമുണ്ട്. ജോയ്‌സിയുടെ പേരില്‍ വരുന്ന നോവലുകള്‍ മുഖ്യധാര സാഹിത്യകാരന്മാര്‍ എന്നു നടിക്കുന്നവരേക്കാളും മികച്ച രചനകളാണ്. മുഖ്യധാരയ്‌ക്കൊപ്പം വായിക്കപ്പടേണ്ടതാണ്. പക്ഷെ, ജനപ്രിയത്തിനകത്തായതുകൊണ്ട് അംഗീകരിക്കില്ല. മുരളി നെല്ലനാട്, അനില്‍ , മീര തുടങ്ങിയവര്‍ നന്നായി എഴുതുന്നവരാണ്.

എം.ജി.സുരേഷ്‌കുമാര്‍ : പുതിയ തലമുറയിലെ എഴുത്തുകാരില്‍ കെ.കെ.സുധാകരു വേണ്ടിയാണ് ഞാന്‍ കൂടുതല്‍ വരച്ചത്. അതിനകത്തൊരു കളളത്തരമില്ല. അവര്‍ ആനുകാലികമായ എല്ലാ കാര്യത്തിലും സ്റ്റഡീഡാണ്.

2 Responses to “കോട്ടയം ആര്‍ട്ട്”


  1. 2 സാൽജോ മാര്‍ച്ച് 22, 2011 -ല്‍ 4:33 am

    ഈ വർക്കിന് ഒരു ഷേക്‌ഹാൻഡ്.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: