എഡിറ്ററുടെ പേജ്

“ഒരു പ്രത്യേക സാംസ്കാരികസന്ധിയില്‍ വന്നുപിറക്കുക, അതിന്റേതായ ഒരു ധര്‍മ്മ നിറവേറ്റാന്‍ പ്രതിജ്ഞയെടുക്കുക, നവീനമായ ആശയാനുഭവലോകത്തോട് സജീവമായി സം വദിക്കുക, ഒരു നവോത്ഥാനത്തിനു പ്രേരകമാകുന്ന വിധത്തില്‍ അതിന്റെ ശില്പികളായി വരേണ്ട ഒരു ന്യൂനപക്ഷത്തോട് മാത്രം സംസാരിക്കാന്‍ മുന്‍ കൂട്ടിതന്നെ തിരുമാനിക്കുക, ധൈഷണികമായി ഉന്നത നിലവാരവും ധാര്‍മ്മികമായി അന്തസ്സും പുലര്‍ത്തുക നിലനില്‍ക്കുന്ന ഇതര പ്രസിദ്ധീകരണങ്ങളില്‍ നിന്ന് വ്യത്യസ്തവും ഒരു ചുവട് മുന്നേറിയും ചിന്തിക്കുക ലിറ്റില്‍ മാസികകളുടെ പൊതുവായ സ്വഭാവങ്ങളിവയാണ്‌.” ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിറ്റില്‍ മാഗസിനുകളുടെ പ്രസക്തിയെ പറ്റി സച്ചിദാനന്ദന്‍ ഇങ്ങനെ പറഞ്ഞതായി കാണുന്നു.
മാധ്യമരംഗത്തെ സാസ്കാരികചാവേറുകളായിരുന്നു അന്നത്തെ സമാന്തരപ്രസിദ്ധീകരണങ്ങള്‍. ആയുസ്സറ്റ് അവയൊക്കെ വൈകാതെ വന്‍ കിട മാധ്യമങ്ങളുടെ നിലപാടുതറകളില്‍ കൊഴിഞ്ഞുവീണു.

ദശകങ്ങള്‍ക്ക് ശേഷം മുഖ്യധാരമാത്രം അവശേഷിച്ച നമ്മുടെ മാധ്യമലോകത്ത് ഒരു പുതുചലനം ഉണ്ടാകുന്നത് ഇന്റര്‍നെറ്റിന്റെ പ്രചാരത്തോടെയാണ്‌. ഒരു പുതിയ പ്രതലത്തില്‍ തീര്‍ത്തും വ്യക്തിനിഷ്ഠമായ ആവിഷ്കാരത്തിന്റെ തലത്തില്‍ പതുക്കെ പതുക്കെ ചെറുകൂട്ടായ്മകളുടെ സ്വഭാവത്തില്‍ എഴുത്തുകാരനും വായനക്കാരനുമിടയില്‍ വന്‍ മതിലുകളില്ലാതെ പരസ്പരം ചുവരെഴുതിനിറച്ച് ഒരു പുതിയ സം വാദ സംസ്കാരത്തില്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്കൊരു ബദല്‍ രൂപപ്പെടുകയാണോ? അതിന്റെ സ്വഭാവം ലക്ഷ്യം എന്താണ്‌? പഴയ ലിറ്റില്‍ മാസികകള്‍ക്ക് പകരം അല്ല അത്. എന്നാല്‍ ഭരണ‍കൂടങ്ങളുടെ, മാധ്യമതമ്പുരാക്കന്മാരുടെ ദേശരാഷ്ട്രങ്ങളുടെ  ഉയര്‍ത്തികെട്ടിയ മതിലുകള്‍ക്കും മീതെ ചെറുചില്ലകളുടെ ഇളക്കം കൊണ്ട് അത് ഒരു പുതിയ മനുഷ്യനെ ആവിഷ്കരിക്കുന്നുണ്ട്. ശ്രേണീകരിക്കപ്പെടാത്ത, മെരുക്കി കൊമ്പ് കളയാത്ത, ക്ഷിപ്രപ്രതികരണങ്ങളും വിചാരണകളും കെട്ടിപ്പിടുത്തങ്ങളും കൊണ്ട് മനുഷ്യന്‍ മനുഷ്യനെ അഭിമുഖീകരിക്കുന്ന ഒരു വിനിമയ പാഠം. പുതിയ കാലത്ത് ഒരു ബദല്‍ മാധ്യമത്തിന്റെ പ്രതീക്ഷ അവിടെയല്ലാതെ മറ്റെവിടെയാണ്‌?

മലയാളനാട് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും ആഗോളമലയാളിയുടെ മുഖപുസ്തകമായി അവന്റെ സ്വത്വാന്വേഷണത്തിന്റെ രേഖയായി മാറണം എന്നാണ്‌ നമ്മുടെ പ്രതീക്ഷ. പൊളിച്ചു കളഞ്ഞ പഴയ ഉമ്മറക്കോലായകള്‍ക്ക്, ഇടിഞ്ഞു വീണ ആല്‍ത്തറ കൂട്ടങ്ങള്‍ക്ക് , അടഞ്ഞുപോയ ചായക്കടവിശേഷങ്ങള്‍ക്ക് ആളൊഴിഞ്ഞ വായനാശാലാമുറ്റങ്ങള്‍ക്ക് അങ്ങനെ അങ്ങനെ അവനവന്‍ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ മലയാളിക്ക് തുറന്ന് പറയാന്‍ കേള്‍ക്കാനും ഒരു വേദി. ഇപ്പോള്‍ ഫേസ്ബുക്ക് കമ്യുണിറ്റിയായി ഇടവേളകളില്‍ ഇതുപോലെ ഒരു തിരിഞ്ഞു നോട്ടത്തിന്റെ രേഖ എന്ന മട്ടില്‍ ബ്ലോഗ്ഗ് പതിപ്പുകളായി വൈകാതെ ഒരു സമ്പൂര്‍ണ്ണ വെബ്  വാരികയായി മലയാളനാട് ഓരോ മലയാളിക്കും സ്വന്തം നാടകമായി അനുഭവപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.

13 Responses to “എഡിറ്ററുടെ പേജ്”


 1. 1 James Vincent സെപ്റ്റംബര്‍ 12, 2010 -ല്‍ 2:22 pm

  മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്ന വായനയും
  നാട്ടുവായന ശാലകളും ഇവിടെ പുനര്‍ജനിക്കട്ടെ …..
  ആശംസകള്‍ ….

 2. 2 Yesudas George സെപ്റ്റംബര്‍ 12, 2010 -ല്‍ 2:29 pm

  My hearty congratulations to “മലയാളനാട് ഫേസ്ബുക്ക് കൂട്ടായ്മ”, and its all supporters..
  Keep it up…May God bless….

 3. 3 Abdul kader സെപ്റ്റംബര്‍ 12, 2010 -ല്‍ 2:30 pm

  മലയാള നാടിന് വിജയാശംസകള്‍…..

 4. 4 Abdul kader സെപ്റ്റംബര്‍ 12, 2010 -ല്‍ 2:31 pm

  മലയാള നാടിന്‍ വിജയാശംസകള്‍…..

 5. 5 mujeeb സെപ്റ്റംബര്‍ 12, 2010 -ല്‍ 2:34 pm

  മലയാളനാട് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും ആഗോളമലയാളിയുടെ മുഖപുസ്തകമായി അവന്റെ സ്വത്വാന്വേഷണത്തിന്റെ രേഖയായി മാറണം എന്നാണ്‌ നമ്മുടെ പ്രതീക്ഷ. പൊളിച്ചു കളഞ്ഞ പഴയ ഉമ്മറക്കോലായകള്‍ക്ക്, ഇടിഞ്ഞു വീണ ആല്‍ത്തറ കൂട്ടങ്ങള്‍ക്ക് , അടഞ്ഞുപോയ ചായക്കടവിശേഷങ്ങള്‍ക്ക് ആളൊഴിഞ്ഞ വായനാശാലാമുറ്റങ്ങള്‍ക്ക് അങ്ങനെ അങ്ങനെ അവനവന്‍ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ മലയാളിക്ക് തുറന്ന് പറയാന്‍ കേള്‍ക്കാനും ഒരു വേദി. ഇപ്പോള്‍ ഫേസ്ബുക്ക് കമ്യുണിറ്റിയായി ഇടവേളകളില്‍ ഇതുപോലെ ഒരു തിരിഞ്ഞു നോട്ടത്തിന്റെ രേഖ എന്ന മട്ടില്‍ ബ്ലോഗ്ഗ് പതിപ്പുകളായി വൈകാതെ ഒരു സമ്പൂര്‍ണ്ണ വെബ് വാരികയായി മലയാളനാട് ഓരോ മലയാളിക്കും സ്വന്തം നാടകമായി അനുഭവപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.

 6. 6 സുദീപ് സെപ്റ്റംബര്‍ 12, 2010 -ല്‍ 6:04 pm

  വളരെ നല്ല ആശയങ്ങളും സംവാദങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ‘മലയാള നാട്’, എന്നാല്‍ പലപ്പോഴും ഒരു ഭയവും തോന്നായ്കയില്ല. മറ്റു പല പ്രസിദ്ധീകരനങ്ങള്‍ക്കും പ്രചാരത്തിനോപ്പം കച്ചവട താല്പര്യങ്ങളും കൂടി വരുന്ന ഒരു പ്രവണത ഉണ്ടല്ലോ! അത് ഈ മാധ്യമത്തെയും ബാധിക്കാതിരിക്കുമോ എന്നതാണ് ആ ഭയതിനുള്ള ആധാരം. തീര്‍ത്തും നിഷ്പക്ഷതയുടെ പാതയില്‍ ചരിക്കാന്‍ മലയാള നാടിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

 7. 7 സുബ്രഹ്മണ്യൻ സെപ്റ്റംബര്‍ 12, 2010 -ല്‍ 6:27 pm

  പത്രാധിപരുടെ എഴുത്തൊക്കെ കൊള്ളാം. പുതിയ കാലത്തിന്റെ പുതിയ പത്രരീതി. ഇതിനു മുൻഗാമികൾ ഇല്ലത്തതുകൊണ്ട്മാത്യകയെ കുറിച്ചു വേവലാതി വേണ്ട. നമുക്കങു തുടങാം
  എല്ല്ലാം നന്നായി വരും.

 8. 8 Mohamed Maranchery സെപ്റ്റംബര്‍ 12, 2010 -ല്‍ 7:45 pm

  കടിഞ്ഞൂല്‍ കനിയല്ലേ , ഊട്ടി ഉറക്കി മിടുക്കനായി വളര്‍ത്താം. ഉള്ളടക്കം നന്നായിട്ടുണ്ട്.
  എല്ലാ ഭാവുകങ്ങളും .

 9. 9 K GOVINDAN സെപ്റ്റംബര്‍ 13, 2010 -ല്‍ 11:50 am

  മലയാളനാട് വായിച്ചു . വിഭവങ്ങളെല്ലാം നന്നായിരിക്കുന്നു. എല്ലാ ആശംസകളും നേരുന്നു.
  സ്നേഹാദരവോടെ
  കെ ഗോവിന്ദന്‍

 10. 10 chandrakumarnp സെപ്റ്റംബര്‍ 13, 2010 -ല്‍ 1:26 pm

  എല്ലാ ഭാവുകങ്ങളും നേരുന്നു.

 11. 12 VISHNU THUVAYOOR സെപ്റ്റംബര്‍ 13, 2010 -ല്‍ 2:24 pm

  നല്ല തുടക്കം …അനുദിനം വര്‍ദ്ധിക്കട്ടെ മലയാള നാട്ടിലേക്കുള്ള യാത്രക്കാര്‍ …….

 12. 13 ദേവരാജ് സെപ്റ്റംബര്‍ 14, 2010 -ല്‍ 10:00 am

  നല്ല തുടക്കം. ആറ്റി കുറുക്കിയ മുഖപ്രസംഗവും. എല്ലാ നന്മകളും.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: