മൃഗതൃഷ്ണ

മൃഗതൃഷ്ണ

ദിലീപ് കുമാര്‍ കെ ജി

ഭയമാണെനിക്കിത് പറയാന്‍, നിന്നോടിന്നെന്‍
മരണം പോലെന്തോ മണക്കുന്നുണ്ട് ചുറ്റും
നരകം പൂത്തിട്ടുണ്ടീ ഇരുണ്ട മുറികളില്‍
പുളിച്ച ബീജഗന്ധം പേറുന്നീവിരിപ്പുകള്‍.

ഭയമാണെനിക്കൊന്നു നെടുവീര്‍പ്പിടാന്‍ പോലും
ചൊറിഞ്ഞുപൊട്ടിച്ചലം നാറുന്ന വൃണം മാന്തി,
സുഖിച്ചു മിഴികൂമ്പി ഇഴഞ്ഞുനടക്കുന്നുണ്ടെനിക്ക്
ചുറ്റിലും സുഖം തേടിയ നരഭോജി

കടിച്ചു വലിക്കയാണിരുകാലി മൃഗങ്ങളെന്‍
ചതഞ്ഞ മാംസം, മനസ്സെന്നേ മരിച്ചുപോയ്
‌തുറിച്ച കണ്ണില്‍ തെല്ലും കാമമില്ലവനുള്ളില്‍
ഇരയെതേ നരി പോല്‍ മൃഗതൃഷ്ണ

ഭയമാണെനിക്കിന്നു മരിക്കാന്‍,ശവം വാങ്ങാന്‍
വരിയായി നില്‍ക്കുന്നുണ്ട് മൃതസുരതം നടത്തുന്നോര്‍
ഭയമാണെനിക്കിത് പറയാന്‍, നിന്നോടിന്നെന്‍
മരണം പോലെന്തോ മണക്കുന്നുണ്ട് ചുറ്റും

5 Responses to “മൃഗതൃഷ്ണ”


 1. 1 Mohamed Maranchery സെപ്റ്റംബര്‍ 12, 2010 -ല്‍ 7:58 pm

  വര്‍ത്തമാന കാല കേരളത്തിന്റെ ഒരു നഖചിത്രം വളരെ ചുരുങ്ങിയ വരികളില്‍ “വിശദമായി” പറഞ്ഞിരിക്കുന്നു . ദിലീപേ കൂടുതല്‍ പ്രതീക്ഷിക്കുന്നു.

 2. 2 കോമത്ത് ഭാസ്കരന്‍ സെപ്റ്റംബര്‍ 14, 2010 -ല്‍ 4:09 pm

  എഴുതുക , ഈ തുറന്നു കിട്ടിയ വാതില്‍ നന്നായി ഉപയോഗിക്കുക

 3. 3 shainindrajith സെപ്റ്റംബര്‍ 14, 2010 -ല്‍ 8:49 pm

  മരണഗന്ധം…നന്നായിട്ടുണ്ട്

 4. 4 aksharadileep സെപ്റ്റംബര്‍ 15, 2010 -ല്‍ 9:06 am

  എല്ലാര്‍ക്കും നന്ദി …… മലയാളനാടിനു ഒരുപാടൊരുപാട് നന്ദി………

 5. 5 Justin സെപ്റ്റംബര്‍ 26, 2010 -ല്‍ 2:14 pm

  കവിത വായിക്കുമ്പോള്‍ തോന്നുന്ന അറപ്പ് ഇത്രയുണ്ടെങ്കില്‍, ഇതിന്റെ യഥാര്‍ത്ഥമുഖം എത്ര വെറുപ്പിക്കുന്നതാകും അല്ലെ.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: